Thursday, May 29, 2008

ലോക സുന്ദരിപ്പട്ടം നേടിയ തവള.







ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഏതെന്നു പറയാവോ ബൂലോകരെ..പലരുടെയും നാവില് വരുന്ന ആദ്യ ഉത്തരം രാജ വെമ്പാല എന്നായിരിക്കുമല്ലോ...അല്ലെങ്കില് ഏതെങ്കിലും ചിലന്തിയോ തേളോ എന്നൊക്കെ മനസ്സില് വരുന്നവര് ഉണ്ടാകും..എന്നാല് ശരി ഉത്തരം ഇതൊന്നും അല്ല..


ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഒരു പാവം തവള ആണ്..തെക്കേ അമേരിക്കയിലെ മഴക്കാടുകളില് കാണുന്ന “ കൊക്കോയ് “എന്ന ഇനം തവള..വിശ്വസിക്കാന് പ്രയാസമാണ് അല്ലേ...ആദ്യം ഞാനും വിശ്വസിച്ചില്ല..പിന്നീട് ഇതിനെ കുറിച്ചു പഠിച്ചപ്പോള് വിശ്വാസമായി..


ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി എന്ന ബഹുമതിക്കൊപ്പം മറ്റൊന്നിനു കൂടി അര്‍ഹരാണ് ഇവര്..ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ തവളകള് എന്ന വിശേഷണം...

മഞ്ഞ ,ചുവപ്പു,നീല തുടങ്ങി കടുത്ത നിറങ്ങളിലുള്ള ഈ തവളകളെ കാണാന് നല്ല ഭംഗിയാണ്.കടുത്ത നിറം ഉള്ളതിനാല് എവിടെ ഇരുന്നാലും ഈ തവളകള് വളരെ വേഗം ശത്രുക്കളുടെ കണ്ണില് പെടും...പക്ഷേ ശത്രുക്കളൊന്നും ഇവരുടെ അടുത്തേക്കു വരില്ല..അടുക്കാന് പേടിയാണ്..അത്രക്കു ഭയങ്കര വിഷം ആണു ഇവയുടെ തൊലിയില് ഉള്ളത്.ഇതില് ഒരു മൈക്രോ ഗ്രാം മതി മനുഷ്യന്റെ കഥ കഴിക്കാന് !!!!!!!

തേക്കേ അമേരിക്കയിലെ ആദിവാസികള് കൊക്കോയ് തവളകളുടെ ശരീരത്തിലെ വിഷം അമ്പുകളില് പുരട്ടാനായി ഉപയോഗിക്കാറുണ്ട്..അതു കൊണ്ടു ഈ തവളകളെ ആരോ ഫ്രോഗ് അഥവാ ശരത്തവള എന്നു കൂടി വിളിക്കാറുണ്ട്.....
കൂടുതല്‍ വിവരങ്ങള്‍ക്കു ഇവിടെ നോക്കൂ

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍ സേര്‍ച്ച്,വിക്കിപീഡിയ

Sunday, May 25, 2008

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!!!!!!!!!!







കള്ളന്റെ ചിത്രം പത്രത്തില്‍ വന്നതു കാണൂ.....





















കുറച്ചു നാളുകള്‍ക്കു മുന്‍പു രണ്ടു മാസങ്ങള്‍ക്കു മുന്‍പു എന്ന പേരില്‍ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു.അന്നെന്റെ വീട്ടില്‍ കയറി എന്റെ മൊബൈലും സ്വര്‍ണവും മോഷ്ടിച്ച് എന്നെ ദിവസേന വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്ന കള്ളനെ ഇന്നു പിടിച്ചു.

സംഭവം ഇങ്ങനെ............................


२०.5.2008
സമയം രാത്രി 10.30 ലാന്‍ഡ് ഫോണിലേക്ക് ഒരു കാള്‍.പരിചയമില്ലാത്ത നമ്പരാണ്.എങ്കിലും എടുത്തു
“ഹലോ .........................മാഡം അല്ലേ ??
അതേ,ആരാ സംസാരിക്കുന്നെ ?
മാഡത്തിനെന്നെ മനസ്സിലായില്ലേ..മാഡം അങ്ങനെ എന്നെ മറക്കില്ലല്ലോ??

ഉള്ളില്‍ ഒരു വെള്ളിടി വെട്ടി..ഈ ശബ്ദം .....ഒരാഴ്ച .....അല്ല...... മാസങ്ങളോളം എന്റെ ഉറക്കം കെടുത്തിയ ഇതേ ശബ്ദം..ഒരക്ഷരം പോലും പുറത്തേക്കു വരാതെ ഫോണും പിടിച്ചു ഞാന്‍ നിന്നു
ഫോണിലൂടെ വീണ്ടും അവന്റെ ശബ്ദം..

ചേച്ചി പേടിക്കുന്നതെന്തിനാ?എന്നെ ചേച്ചീടെ കൂട്ടുകാരന്‍ ആയി കരുതികൂടേ ???

ഹും കൂട്ടുകാരന്‍ ആക്കാന്‍ പറ്റിയ ഒരാളേ...

ഞാന്‍ ഒരക്ഷരം പോലും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു.ഇനിയും കാള്‍ വരാതിരിക്കാന്‍ റിസീവര്‍ മാറ്റി വെച്ചു
എന്നിട്ടു പോലീസില്‍ ഇവന്‍ വിളിച്ച വിവരവും വിളിച്ച നമ്പറും അറിയിച്ചു..പിന്നേ കണ്ണനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു..കണ്ണന്‍ ഏറേ സമാധാനിപ്പിച്ചു എങ്കിലും ഒരു പോള കണ്ണടക്കാന്‍ പറ്റാതെ രാത്രി കടന്നു പോയി
രാവിലെ തന്നെ കണ്ണന്‍, മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി,ഡി .ജി.പി റൂറല്‍ എസ് .പി എന്നിവരുടെ ഓഫീസ് അഡ്ഡ്രസ്സും ഇ മെയില്‍ ഐ ഡി യും ഫാക്സ് നമ്പരുമൊക്കെ തപ്പിപ്പെറുക്കി അയച്ചു തന്നു..രാവിലെ തന്നെ വിശദമായ പരാതി തയ്യാറാക്കി എല്ലാവര്‍ക്കും ഫാക്സ് ചെയ്തു

ഫാക്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കു എനിക്കൊരു കാള്‍..ഞാന്‍ ഒന്നു പേടിച്ചു ,കള്ളന്‍ ആണോ...

ഫോണ്‍ എടുത്തു॥കാര്യം ഇതാണ് ..കള്ളന്‍ തലേന്ന് എന്നെ വിളിച്ച ഫോണിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ ആണ് വിളിക്കുന്നത്...അവന്റെ വീട്ടില്‍ കയറി കള്ളന്‍ മൊബൈലും സ്വ്ര്ണവും മോഷ്ടിച്ചു.ആ ഫോണില്‍ നിന്ന് കള്ളന്‍ ആദ്യം വിളിക്കുന്നതു എന്നെ ആണ്‍..ഞാനും കള്ളനും തമ്മില്‍ എന്താ ബന്ധം എന്നറിയാന്‍ വന്നതാണ്.

കാര്യങ്ങള്‍ പറഞ്ഞ് വന്നപ്പോള്‍ ഞങ്ങള്‍ തുല്യ ദുഖിതര്‍ ആണ്‍..പിന്നെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്നു.മോഷണം പോയ മൊബൈലില്‍ ഉള്ള പെണ്‍കുട്ടികളുടെ നമ്പരിലേക്കു കള്ളന്‍ വിളിക്കുന്നു..ആണുങ്ങള്‍ ആണ്‍ ഫോണ്‍ എടുക്കുന്നതെങ്കില്‍ ഫോണ്‍ കട്ട് ചെയ്യുന്നു

ഈ ഞരമ്പു കള്ളനെ പിടിക്കാന്‍ ഇതു തന്നെ അല്ലേ മാര്‍ഗ്ഗം...... അതേ ഈ മാര്‍ഗ്ഗത്തിലൂടെ തന്നെ ആണ് കള്ളനെ ഇന്നു പിടിച്ചത്..ഒരു പെണ്‍കുട്ടിയേ കൊണ്ട് അവനു ഫോണ്‍ ചെയ്യിച്ചു..കുറെ ഒക്കെ പഞ്ചാര അടിച്ചു..എന്നിട്ട് പറഞ്ഞു എന്റെ മൊബൈലില്‍ ഇനി വിളിക്കാന്‍ കാശ് ഇല്ല..കുറച്ച് കാശ് തരാമോ??
കള്ളന്‍ സമ്മതിച്ചു..ഫ്ലെക്സി വഴി റീചാര്‍ജ് ചെയ്യുന്നതു എവിടെ നിന്നാണെന്നു മനസ്സിലാക്കി

എന്നിട്ടു അവനോട് പറഞ്ഞു .... സ്ഥലത്തു ഞാന്‍ വരാം..അവിടെ വരാമോ... കള്ളന്‍ സന്തോഷത്തോടെ സമ്മതിച്ചു,,,

അവിടെ വന്നപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും ഒരു എസ് എം എസ്

“പ്ലീസ് കാള്‍ മീ “

ആ എസ് എം എസ് വരുന്ന ശബ്ദം കാത്തു നിന്നവര്‍ കേട്ടു.അപ്പോള്‍ തന്നെ കള്ളന്‍ ഈ നമ്പരിലേക്ക് വിളിക്കുന്നതും കണ്ടു..
പിന്നെ താമസിച്ചില്ല..കള്ളന്‍ കസ്റ്റഡിയില്‍.......നാട്ടുകാര്‍ ശരിക്കും പെരുമാറി.....കള്ളന്‍ വന്ന ബൈക്കിലെ ബോക്സ് നിറയെ വീടു കുത്തിപ്പൊളിക്കാനുള്ള ആയുധങ്ങള്‍ ഒക്കെ ആയിരുന്നു എന്ന്.. നാട്ടുകാരുടെ തലോടല്‍ ഏറ്റ് കള്ളന്‍ ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണ്‍...

അവനു അത്രെം കിട്ടിയാല്‍ പോരാ..എനിക്കു അവനെ അമ്മിക്കല്ലില്‍ വെച്ചു അരച്ചു എടുക്കാന്‍ ഉള്ള ദേഷ്യം ഉണ്ട്..എന്റെ താലിമാല ഉള്‍പ്പെടെ പൊട്ടിച്ചതിനു..എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയതിന്...എല്ലാത്തിനും........

ഹോസ്പിറ്റലില്‍ കിടക്കുന്ന അവനെ ചേട്ടന്മാര്‍ പോയി കണ്ടു॥അത്രേമ്ം തലോടല്‍ കിട്ടിയിട്ടും ഒരു കൂസലുമില്ലാതെ കിടക്കുന്നു.. മെല്ലിച്ച ഒരു കരിമുട്ടി..

ഇവനെ എന്തു ചെയ്യണം ബൂലോകരേ ???????

Friday, May 23, 2008

നട്ടെല്ലില്ലാത്ത പെരും കള്ളന്‍....




ഈയിടെ ബാലഭൂമി വായിച്ചപ്പോളാണ് നട്ടെല്ലില്ലാ‍ത്ത ജീവികളില്‍ ഏറ്റവും വമ്പന്‍ ഒരു പാവം ഞണ്ട് ആണെന്നു മനസ്സിലായത്.ഇവന്‍ ഒരു കായകുളം കൊച്ചുണ്ണി തന്നെ !! ഇവന്റെ പേരു നോക്കൂ...റോബര്‍ ക്രാബ് !!!! നല്ല പേര് അല്ലേ ? ഇവന്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കുന്നതു നമ്മുടെ തേങ്ങ ആയതു കൊണ്ട് ഇവനു ഒരു ഇരട്ടപ്പേരു കൂടി ഉണ്ട്..കോക്കനട്ട് ക്രാബ് അഥവാ തേങ്ങാക്കള്ളന്‍.

ശാന്തസമുദ്രത്തിന്റെയും ഇന്ഡ്യന് മഹാസമുദ്രത്തിന്റെയും തീരങ്ങളില്‍ ആണ് ഈ പെരുംകള്ളന്‍ കൂടുതല്‍ കാണപ്പെടുന്നത്.ഈ ഭീമസേനനു ഏകദേശം 75 സെന്റി മീറ്റര് നീളവും 4 കിലോയോളം ഭാരവും ഉണ്ടാവും.ഇവന്റെ പ്രധാന പണി കടല്‍ക്കരയില് ഉള്ള തെങ്ങില് കയറി ഇളം കരിക്കു തുരന്നു തിന്നുകയാണ്.പിന്നെ കൈയില് ഒതുങ്ങുന്ന എന്തു സാധനം കണ്ടാലും എന്റെ സ്വഭാവമാണ്..അടിച്ചു മാറ്റല്...

ഇവനെ കുറിച്ചു കൂടുതല്‍ അറിയണോ ? ഇവിടെ നോക്കൂ..

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍

Sunday, May 18, 2008

ഒരു യാത്രയുടെ സ്മരണക്ക്

19 വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാന് അധ്യാപക വിദ്യാര്‍ഥിനി ആയിരുന്ന കാലം. കൂടെ പഠിച്ചിരുന്നവര് മിക്കവാരും പേരു മറ്റു ജില്ലകളില് നിന്നും ഉള്ളവര് ആയിരുന്നു..അവര്‍ക്കു വീട്ടില് നിന്നു പിരിഞ്ഞു നില്‍ക്കുന്നതിന്റെ വിഷമം മാറുന്നതു ഞങ്ങളുടെ വീട്ടില് വരുമ്പോള് ആയിരുന്നു..എന്റെ ഒരു സഹപാഠി എന്റെ വീട്ടില് വന്നതിനു ശേഷം എഴുതിയ ഒരു കവിത ആണിത്..ഇന്നലെ പഴയ പുസ്തകങ്ങളും ബുക്കുകളും ഡയറിയും ഒക്കെ അടുക്കി വെക്കുന്നതിനിടയില് പഴയ ഒരു ബുക്കില് നിന്നും കിട്ടിയതാണ് ഇത്.പഴയ ഓര്‍മകളിലേക്കു ഒരു മടക്കയാത്ര..





ഓര്‍മ്മയില് തിരയുന്നൂ കഴിഞ്ഞ സായം കാലം
ഇന്നലെ കണ്ടൂ വീണ്ടും ഇന്നെന്നു തോന്നീടുന്നു
അലി തന് വിളി കേട്ടിട്ടുണരുന്നുറങ്ങുന്നൂ
പതിവായ് നിന് ഗ്രാമവും നിങ്ങളുമൊരു പോലെ

ഒറ്റവരിപ്പാതയാം വഴി തന്നരികിലായ്
ഒറ്റയായ് നില്പൂ ദൃശ്യ സുന്ദരം മരങ്ങളും
സമ്പന്ന സമൃദ്ധിയെ വിളിച്ചു പറയുന്നൂ
ഇമ്പത്തില് ഓളം തല്ലും ശീതള കുളങ്ങളും

താരിളം തളിര് തെന്നല് തരളിതമായ് പെയ്തു
പൊന്നിള്‍ം വെയില് വീണ്ടും പുല്‍കുന്നൂ സുദൃഡ്ഡമായ്
പൂവണിഞ്ഞൊരു കൊന്ന മരവും പൂതിയോടെ
പാലൊളി പകരുന്നൂ പൂങ്കരള് പുളക്കുവാന്

എത്തി നിന് പടിയിങ്കല് കത്തുന്ന മനസ്സോടെ
പുത്തനായ് തന്നെ നീയും ശീതോപചാരം ചെയ്തു
കൊഴിഞ്ഞൂ നിമിഷങ്ങള് വഴിഞ്ഞൂ നിമേഷങ്ങള്
കഴിഞ്ഞൂ വിശേഷമാം മധ്യാഹ്ന ഭക്ഷണവും

പച്ച വിരിച്ച പാടം പിച്ച വെച്ചാടീടുന്നു
വെറ്റിലക്കൊടിയെല്ലാം കാറ്റിലുലഞ്ഞീടുന്നു
അകലെ കാണായ് വന്നൂ പകലിന് വെളിച്ചത്തില്
അരുമയോടെ പാറും അരുമപ്രാവുകളെ

എത്തിയെന് സവിധത്തില് പറന്നൂ തത്തി തത്തി
ഓടിപ്പോയ് വീണ്ടും ദൂരെ പാടത്തിന് മുകളിലായ്
ചെളിയില് കുതിര്‍ന്നു കൊണ്ടവിടെ പണിയുന്നൂ
അളിയും മനസ്സോടെ പട്ടിണി പേക്കോലങ്ങള്

ഞാറെല്ലാം പറിക്കുന്നൂ കരിമണ്ണിളക്കുന്നൂ
ചോറ് മാത്രം മതിയെന്നു വദനം പറയുന്നൂ
കറുത്ത മെയ്യോ ചുടും വിയര്‍പ്പാല് കുതിരുന്നു
കറുകപ്പുല്ലിന് നാമ്പും വിളിച്ചു കരയുന്നൂ

ഒരു സങ്കീര്‍ത്തനം പോലൊഴുകും ജലം കാണാന്‍
പര സമ്മോദത്തോടെ നടന്നൂ മന്ദം മന്ദം
“തുരങ്കം കണ്ടോ “എന്നു തിരക്കി വന്നൂ നീയും
പരവശയായ് കണ്ടെന്നുറക്കെ പറഞ്ഞൂ ഞാന്‍

വിഷാദത്തോടെ വിട പറഞ്ഞൂ പുറപ്പെട്ടു
പനിച്ചയം സ്റ്റോപ്പിലേക്കുടനെ നടപ്പായി
തിരിഞ്ഞു തിരിഞ്ഞു ഞാന്‍ തിരിച്ചു നടക്കുമ്പോല്‍
ഇത്തിരി വെട്ടവും കെട്ടു നില്‍ക്കുന്നൂ തുമ്പപ്പൂക്കള്‍