19 വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാന്‍ അധ്യാപക വിദ്യാര്‍ഥിനി ആയിരുന്ന കാലം. കൂടെ പഠിച്ചിരുന്നവര്‍ മിക്കവാരും പേരു മറ്റു ജില്ലകളില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു..അവര്‍ക്കു വീട്ടില്‍ നിന്നു പിരിഞ്ഞു നില്‍ക്കുന്നതിന്റെ വിഷമം മാറുന്നതു ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ ആയിരുന്നു..എന്റെ ഒരു സഹപാഠി എന്റെ വീട്ടില്‍ വന്നതിനു ശേഷം എഴുതിയ ഒരു കവിത ആണിത്..ഇന്നലെ പഴയ പുസ്തകങ്ങളും ബുക്കുകളും ഡയറിയും ഒക്കെ അടുക്കി വെക്കുന്നതിനിടയില്‍ പഴയ ഒരു ബുക്കില്‍ നിന്നും കിട്ടിയതാണ് ഇത്.പഴയ ഓര്‍മകളിലേക്കു ഒരു മടക്കയാത്ര..
ഓര്‍മ്മയില്‍ തിരയുന്നൂ കഴിഞ്ഞ സായം കാലം
ഇന്നലെ കണ്ടൂ വീണ്ടും ഇന്നെന്നു തോന്നീടുന്നു
അലി തന് വിളി കേട്ടിട്ടുണരുന്നുറങ്ങുന്നൂ
പതിവായ് നിന് ഗ്രാമവും നിങ്ങളുമൊരു പോലെ
ഒറ്റവരിപ്പാതയാം വഴി തന്നരികിലായ്
ഒറ്റയായ് നില്പൂ ദൃശ്യ സുന്ദരം മരങ്ങളും
സമ്പന്ന സമൃദ്ധിയെ വിളിച്ചു പറയുന്നൂ
ഇമ്പത്തില് ഓളം തല്ലും ശീതള കുളങ്ങളും
താരിളം തളിര് തെന്നല്‍ തരളിതമായ് പെയ്തു
പൊന്നിള്‍ം വെയില് വീണ്ടും പുല്കുന്നൂ സുദൃഡ്ഡമായ്
പൂവണിഞ്ഞൊരു കൊന്ന മരവും പൂതിയോടെ
പാലൊളി പകരുന്നൂ പൂങ്കരള് പുളക്കുവാന്
എത്തി നിന് പടിയിങ്കല് കത്തുന്ന മനസ്സോടെ
പുത്തനായ് തന്നെ നീയും ശീതോപചാരം ചെയ്തു
കൊഴിഞ്ഞൂ നിമിഷങ്ങള്‍ വഴിഞ്ഞൂ നിമേഷങ്ങള്
കഴിഞ്ഞൂ വിശേഷമാം മധ്യാഹ്ന ഭക്ഷണവും
പച്ച വിരിച്ച പാടം പിച്ച വെച്ചാടീടുന്നു
വെറ്റിലക്കൊടിയെല്ലാം കാറ്റിലുലഞ്ഞീടുന്നു
അകലെ കാണായ് വന്നൂ പകലിന് വെളിച്ചത്തില്‍
അരുമയോടെ പാറും അരുമപ്രാവുകളെ
എത്തിയെന് സവിധത്തില്‍ പറന്നൂ തത്തി തത്തി
ഓടിപ്പോയ് വീണ്ടും ദൂരെ പാടത്തിന് മുകളിലായ്
ചെളിയില്‍ കുതിര്‍ന്നു കൊണ്ടവിടെ പണിയുന്നൂ
അളിയും മനസ്സോടെ പട്ടിണി പേക്കോലങ്ങള്‍
ഞാറെല്ലാം പറിക്കുന്നൂ കരിമണ്ണിളക്കുന്നൂ
ചോറ് മാത്രം മതിയെന്നു വദനം പറയുന്നൂ
കറുത്ത മെയ്യോ ചുടും വിയര്പ്പാല് കുതിരുന്നു
കറുകപ്പുല്ലിന് നാമ്പും വിളിച്ചു കരയുന്നൂ
ഒരു സങ്കീര്‍ത്തനം പോലൊഴുകും ജലം കാണാന്‍
പര സമ്മോദത്തോടെ നടന്നൂ മന്ദം മന്ദം
“തുരങ്കം കണ്ടോ “എന്നു തിരക്കി വന്നൂ നീയും
പരവശയായ് കണ്ടെന്നുറക്കെ പറഞ്ഞൂ ഞാന്‍
വിഷാദത്തോടെ വിട പറഞ്ഞൂ പുറപ്പെട്ടു
പനിച്ചയം സ്റ്റോപ്പിലേക്കുടനെ നടപ്പായി
തിരിഞ്ഞു തിരിഞ്ഞു ഞാന്‍ തിരിച്ചു നടക്കുമ്പോല്‍
ഇത്തിരി വെട്ടവും കെട്ടു നില്ക്കുന്നൂ തുമ്പപ്പൂക്കള്‍
Sunday, May 18, 2008
ഒരു യാത്രയുടെ സ്മരണക്ക്
Subscribe to:
Post Comments (Atom)
12 comments:
19 വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരു സഹപാഠി എഴുതി എനിക്കു സമ്മാനിച്ച കവിത..അതു ഇവിടെ വെളിച്ചം കാണട്ടേ..ഇത്ര നാളും പുസ്തകത്താളിനുള്ളിലെ മയില്‍പ്പീലി ആയി ഇരിക്കുകയായിരുന്നു...ആ പഴയ സഹപാഠി ഇതു കാണാന്‍ ഇടയായാല്‍ എന്നെ മനസ്സിലാക്കിയാല്‍ ഞാന്‍ കൃതാര്‍ഥയായി..
ഞാന്‍ ഉത്ഘാടനം ചെയ്തൂട്ടോ!
പുസ്തകത്താളിനുള്ളിലെ മയില്‍പ്പീലി...19 വര്‍ഷങ്ങള്‍....ഓര്‍മ്മകള്‍....നന്നായി....
ഓര്‍മകളിലേയ്ക്കൊരു തിരിഞ്ഞുനോട്ടം..
ജീവിതത്തിന്റെ പുത്തന്‍ പ്രതീക്ഷ്യകളിലേയ്ക്ക് നമ്മള് കുതിച്ചുയരുമ്പോള്‍ ഓറ്ക്കുവാനും ഓമനിയ്ക്കുവാനും ചില സുന്ദര മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും നമുക്ക് പകര്ന്നുനല്കുന്നത് നമ്മുടെ ഓര്മ്കളാണ്...
“കൈവിട്ടുപോയ സ്വപ്നങ്ങളെ നിങ്ങള്‍ എന്നെതേടീ ഒരിയ്ക്കലും വരാതിരിക്കുന്നതെന്തെ..?“
കലാലയ ജീവിതത്തിന്റെ ചില ഓര്‍മകള്‍ ഞാനും ഒരു താളിലാക്കിയിരുന്നു.. ആ ലിങ്ക് ഇവിടെ കൊടുക്കുന്നു വിരോധമില്ലെങ്കില്‍ ഒന്ന് നോക്കൂ...ഇവിടെ
നോമും കൃതാര്‍ഥനായി.. ;)
ഈ ഓര്മ്മക്കളൊക്കെ തന്നെയാണ് ജീവിതം
:)
good one :):)
ലളിതമായ ഭാഷ...നന്നായിരിക്കുന്നു.ഒരു ഗ്രാമത്തിന്റ്റ് ഓര്‍മ്മകൂടി നല്കുന്നു.
the setting suns! r wonderful!
ഈ മയില്‍പ്പീലിക്ക് വല്ലാത്തൊരു വശ്യഭംഗി......
ഇവിടെ വന്നു കമന്റിട്ട എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...
Post a Comment