Thursday, June 12, 2008

വിരഹം

എരിയുമീ വേനലില്‍ ഒരു നേര്‍ത്ത
തെന്നലായ്നീയെന്നുമരികിലുണ്ടായിരുന്നൂ
മാമരം കോച്ചും തണുപ്പത്ത് നീയെന്നെ
കമ്പിളിയെന്ന പോല്‍പൊതിഞ്ഞിരുന്നൂ


ഒരോ ഋതുക്കളും വന്നു പോകുമ്പോഴും
നീയെന്നരികിലുണ്ടായിരുന്നൂ
നീ വാരി തന്നിടും ഓരോ ഉരുളയും
അമൃതെന്ന പോല്‍ ഞാന്‍ നുണഞ്ഞിരുന്നൂ


നിന്റെയും എന്റെയും ദു:ഖങ്ങളൊക്കെ നാം
ഒന്നുപോല്‍ പങ്കിട്ടെടുത്തിരുന്നു
തീരത്തെ പുല്‍കുന്ന തിരമാല പോലെ നാം
പിരിയാതിരിക്കാന്‍ ശ്രമിച്ചിരുന്നൂ

എന്തു വന്നാലും പിരിയില്ല നാമെന്നു
പലവട്ടം എന്‍ കാതില്‍ നീ ചൊല്ലിയില്ലെ
എന്നിട്ടുമെന്തേയീ വര്‍ഷക്കാലത്തു നീ
എങ്ങോ മറഞ്ഞതെന്‍ കൂട്ടുകാരാ......................

22 comments:

CHANTHU said...

കൂട്ടുകാരന്‍ ഒളികളിയിലാവും എവിടെ പോവാനാ അവന്‍ നിങ്ങളെ വിട്ട്‌..

"നിന്റെയും എന്റെയും ദു:ഖങ്ങളൊക്കെ നാം

ഒന്നുപോല്‍ പങ്കിട്ടെടുത്തിരുന്നു"

ഈ കവിതയില്‍ ഇത്‌ ഇഷ്ടവരി.

ജിജ സുബ്രഹ്മണ്യൻ said...

എന്തു വന്നാലും പിരിയില്ല നാമെന്നു
പലവട്ടം എന്‍ കാതില്‍ നീ ചൊല്ലിയില്ലെ
എന്നിട്ടുമെന്തേയീ ഈ വര്‍ഷക്കാലത്തു നീ
എങ്ങോ മറഞ്ഞതെന്‍ കൂട്ടുകാരാ......................

ശ്രീ said...

ചേച്ചീ...
തകര്‍ക്കുവാണല്ലോ... മനോഹരമായ വരികള്‍... നല്ല ഈണം.

ചേട്ടനെ അവിടുന്ന് ഉടനേ വരുത്താനുള്ള പരിപാടിയാണല്ലേ?
:)

Shaf said...

നിന്റെയും എന്റെയും ദു:ഖങ്ങളൊക്കെ നാം
ഒന്നുപോല്‍ പങ്കിട്ടെടുത്തിരുന്നു
തീരത്തെ പുല്‍കുന്ന തിരമാല പോലെ നാം
പിരിയാതിരിക്കാന്‍ ശ്രമിച്ചിരുന്നൂ

മനോഹരമായ വരികള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരോ ഋതുക്കളും വന്നു പോകുമ്പോഴും
നീയെന്നരികിലുണ്ടായിരുന്നൂ
നീ വാരി തന്നിടും ഓരോ ഉരുളയും
അമൃതെന്ന പോല്‍ ഞാന്‍ നുണഞ്ഞിരുന്നൂ..:)

ഗോപക്‌ യു ആര്‍ said...

കവിത എഴുതാന്‍ അറിഞ്ഞു കൂടാ എന്നു പറഞ്ഞത്‌ കളിപ്പീരായിരുന്നു അല്ലെ? കൊള്ളാം കെട്ടൊ..[ഈക്കണക്കിനു വിദ്യ പലതും കയ്യിലുണ്ടാകണം..എല്ലാം കുറെശ്ശെ
പോരട്ടെ]
തീരതെ പുല്‍കുന്ന തിരമാലപോലെ നാം പിരിയാതിരിക്കാന്‍...
ഈ വരി വളരെ ഇഷ്ടപ്പെട്ടു...

കുറുമാന്‍ said...

ആരും എങ്ങോട്ടും പോകുന്നില്ല, ഒളിക്കുന്നില്ല, മറയുന്നില്ല.......പക്ഷെ തണലു തേടി, ഒരു കൂട് വക്കാമെന്ന് കരുതി വരുന്ന കിളികളെ നാമായിട്ട് തന്നെ ആട്ടിപായിക്കുകയാണെന്നാന്റെ തോന്നല്‍ (ഫിറ്റും പുറത്താവും‌).

കവിത കൊള്ളാം...മുറുക്കം പോരാ....

പൊറാടത്ത് said...

കാന്താരിക്കുട്ടീ.. കവിതകളുമായി വലിയ ബന്ധമൊന്നുമില്ല, എന്നാലും..ഇതിലെ വരികള്‍ക്കെല്ലാം വല്ലാത്തൊരു വശ്യഭാവം.. കൊള്ളാം..നല്ലൊരു പ്രണയഗാനം..

ഒരു ചെറിയ സംശയം..എന്നിട്ടുമെന്തേയീ ഈ വര്‍ഷക്കാലത്തു നീ... എന്ന ഭാഗത്തെ രണ്ട് തവണ ആവശ്യമുണ്ടോ..?‍

(പിന്നെ.., ആ പശ്ചാത്തലസംഗീതം, ആവശ്യക്കാര്‍ക്ക് മാത്രം പ്ലേ ചെയ്ത് കേള്‍ക്കാന്‍ പറ്റുന്ന ഒരു ഓപ്ഷന്‍ വെയ്ക്കാമായിരുന്നു എന്നാണെന്റെ എളിയ നിര്‍ദ്ദേശം)

ജിജ സുബ്രഹ്മണ്യൻ said...

ചന്തു :- കൂട്ടുകാരന്‍ ഒരു പ്രവാസി ആണു ഉടനെ വരും എന്നു കരുതി കാത്തിരിക്കുന്നു ഞാന്‍
ശ്രീക്കുട്ടാ:-ചേട്ടനെ കുറിച്ചു തന്നെയാ എഴുതീത്..ഇതു കണ്ടാലെങ്കിലും വരുമോ ന്നു നോക്കട്ടെ
ഷാഫ് :- വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി

മിന്നാമിനുങ്ങ് :- പനി ഒക്കെ മാറി ആള്‍ ഉഷാറായി അല്ലെ... വന്നതിനു നന്ദി കേട്ടൊ
നി..... .മി :- അതെയ് ഇതു കവിത ആണെന്നു എനിക്കു ഇപ്പോളും തോന്നുന്നില്ല..കാന്താരീടെ വട്ടുകള്‍ എന്നു പറയുനതാ കൂടുതല്‍ ശരി
കുറുമാന്‍ ചേട്ടാ :- ആദ്യത്തെ പരിശ്രമം ആണു.. നന്നാക്കാന്‍ ശ്രമിക്കാം ഞാന്‍...വന്നു അഭിപ്രായം പറഞ്ഞതിഉ നന്ദി
പൊറാടത്ത് ചേട്ടാ ; ശരിയാണ്..ഈ 2 പ്രാവശ്യം വേണ്ടായിരുന്നു..നിര്‍ദേശത്തിനു നന്ദി കേട്ടോ..ഇനിയും വരണെ...

ഹരീഷ് തൊടുപുഴ said...

ചേട്ടനു ഈ വിരഹദുഖത്തിന്റെ കവിത ഒന്നു ഇ-മേയില്‍ അയച്ചു നോക്കിക്കെ...വേഗം

പാമരന്‍ said...

കൊള്ളാം..)

Unknown said...

അകലെയുള്ള ആ ആള്‍ അടുത്ത് ഉണ്ടാകണമെന്ന് കൊതിക്കുന്ന മനസ് അത് ഒരോ മനുഷ്യന്റെയും പ്രത്യെകതയാണ്
ഒരുപ്പാട് വേദനകള്‍ നീറിപുകയുന്ന മനസ് അതില്‍
സേനഹത്തിന്റ്റ്റെ തൈലം പുരട്ടി തരുന്ന കൂട്ടുകാരനെകുറിച്ചുള്ള ഓര്‍മ്മകള്‍ അതിനു മരണമുണ്ടോ
ഒരിക്കലും ഉണ്ടാവില്ല
ഒരിക്കല്‍ നമ്മുക്ക് വിടപറയേണ്ടി വരുന്നു വീണ്ടും കണ്ടു മുട്ടുന്നതുവരെ എന്ന് ഏ.ടി എഴുതിയത് വെറുതെയല്ല

ശ്രീനന്ദ said...

ചേച്ചി,
ഇന്നലെതന്നെ കണ്ടായിരുന്നു.കമന്റ് ഇടാന്‍ പറ്റിയില്ല. നല്ല കവിത,ഞാന്‍ പ്രിന്റ് എടുത്തു വച്ചിട്ടുണ്ട്.

മിക്കവാറും ഇങ്ങനെ പോയാല്‍ ചേട്ടന്‍ ജോലി കളഞ്ഞിട്ടു പോരും!

"വിരഹിണിയായി ഞാന്‍ ഈ രാവില്‍ ...."

തണല്‍ said...

നന്നായി!

ബഷീർ said...

വിരഹം.. അത്‌ നെഞ്ചിനുള്ളിലെ ഒരു വിങ്ങലാണു..

വിരഹം.. അത്‌ വാക്കുകളില്ലാത്ത വാചാലതയാണു..

വേണ്ട. ഞാന്‍ കവിതയെഴുതി.. കാന്താരിയുടെ ചീത്തപ്പേരു കളയുന്നില്ല. ഐ.മീന്‍ ..

ഞാനടുത്ത പ്ലെയിന്‍ കേറി.. ഉടനെതന്നെ.....
തമ്മിലു കാണാം പൊന്നേ...

എന്ന് ചേട്ടന്റെ കത്ത്‌ വരും അടുത്ത്‌ തന്നെ..

siva // ശിവ said...

ഒരു കാത്തിരിപ്പും ഒരിക്കലും സഫലമാകാതിരുന്നിട്ടില്ല.

siva // ശിവ said...

ഒരു കാത്തിരിപ്പും ഒരിക്കലും സഫലമാകാതിരുന്നിട്ടില്ല.

Sapna Anu B.George said...

മനോഹരമായ വരികള്‍ കാന്താരിക്കുട്ടി......മനസ്സില്‍ തട്ടി

ഒരു സ്നേഹിതന്‍ said...

"""എന്തു വന്നാലും പിരിയില്ല നാമെന്നു
പലവട്ടം എന്‍ കാതില്‍ നീ ചൊല്ലിയില്ലെ
എന്നിട്ടുമെന്തേയീ ഈ വര്‍ഷക്കാലത്തു നീ
എങ്ങോ മറഞ്ഞതെന്‍ കൂട്ടുകാരാ......................"""

മനസ്സില്‍ തട്ടുന്ന വരികള്‍ അതി മനോഹരം....
ആശംസകള്‍....

ജിജ സുബ്രഹ്മണ്യൻ said...

ഹരീഷ് :- നാളെ തന്നെ ഇ മെയില്‍ അയക്കാം ..വരുമോ ന്നു നോക്കട്ടെ

അന്നൂപ് : ഒത്തിരി നന്ദി കേട്ടോ
പാമരന്‍ ജീ : വന്നതിനും കമന്റിയതിനും നന്ദി കേട്ടോ

തണല്‍ : ഇനിയും വരണേ


ബഷീറിക്കാ :വളരെ നന്ദി കേട്ടോ
ശിവ :ശരിയാണ് കാത്തിരിപ്പു സഫലമാകും എന്നാണ് എന്റെയും പ്രതീക്ഷ..പക്ഷെ അതിനു എത്ര സമയം വേണ്ടി വരും എന്നതാ പ്രശ്നം..
നന്ദേട്ടാ : ഒരിക്കലും മറക്കാതിരിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതു...മറവി ഒരു അനുഗ്രഹം ആകണ്ടാ എനിക്ക്

സപ്നാ : ഇവിടെ വന്നതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി കേട്ടോ...
ശ്രീ നന്ദാ : കവിത പ്രീന്റ് ഔട്ട് എടുത്തു വെച്ചു എന്നു കേള്‍ക്കുമ്പോള്‍ എനിക്കു ചിരി വരുന്നു..എന്റെ പൊട്ടക്കവിത..എത്രയോ നല്ല കവിതകള്‍ ബൂലോകത്ത് ദിവസേന വരുന്നു..എന്നിട്ടും എന്റെ വട്ടുകള്‍ പ്രിന്റ് ഔട്ട് എടുക്കാന്‍ തോന്നിയല്ലോ..ഇങ്ങ്നനെ പ്രൊത്സാഹിപ്പിച്ചാല്‍ ഞാന്‍ ഇനിയും എഴുതും !!!!!1( ഭീഷണിയാ !!! )


ഒരു സ്നേഹിതന്‍ : നിങ്ങളുടെ ഒക്കെ പ്രൊത്സാഹനം ആണ് എന്നെ നില നിര്‍ത്തുന്നത്..എനിക്കു എന്തെങ്കിലും ഒക്കെ കുത്തി കുറിക്കാന്‍ കഴിയും എന്നു അല്ലെങ്കില്‍ കുത്തി കുറിച്ചതു കവിത തന്നെ ആണെന്നു മനസ്സിലാകുന്നതു നിങ്ങളുടെ ഒക്കെ പ്രതികരണങ്ങള്‍ കാനുമ്പോള്‍ ആണ്..നന്ദി കേട്ടോ

ജിജ സുബ്രഹ്മണ്യൻ said...

നന്ദേട്ടാ :- ആദ്യം ഇട്ട കമന്റിനു മറുപടി എഴുതാന്‍ വിട്ടു പോയി..മനപ്പൂര്‍വം അല്ലാ ക്ഷമിച്ചേക്കണേ..

കവിത എഴുതാന്‍ അറിയില്ലാ ന്നു പറഞ്ഞു കളിപ്പിച്ചതല്ല നന്ദേട്ടാ...ഇതു കവിത ആണെന്നു നിങ്ങള്‍ ഒക്കെ പറയുമ്പോഴാ എനിക്കു തോന്നുന്നതു പോലും...
“എന്തു വന്നാലും പിരിയില്ല നാമെന്നു
പലവട്ടം എന്‍ കാതില്‍ നീ ചൊല്ലിയില്ലെ“

അതിനിപ്പം ആരു പിരിഞ്ഞു?. ഒരുവേള, താൽക്കാലികമായ പിരിയലായിരിക്കാം കുട്ടീ, ഒരു പൊടിക്കടങ്ങൂ ഒക്കെ ശരിയാവും... ബീ പോസിറ്റീവ്!! :)


ആരും പിരിഞ്ഞില്ല ..പക്ഷെ താല്‍ക്കാലികമായാണെങ്കിലും വിരഹം വിരഹം തന്നെ അല്ലേ...ഇനി ഏതാനും മാസങ്ങള്‍ കൂടെ ഞാന്‍ കാത്തിരുന്നാല്‍ മതിയാകും..മാസങ്ങള്‍ എന്നതു വര്‍ഷങ്ങള്‍ പോലെയാണ് ..പെട്ടെന്നു പോകുന്നില്ല..എന്നാലും ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുന്നു...
വായനക്കും കമന്റിനും നന്ദി..ഇനിയും വരണെ...

paarppidam said...

നന്നായിരിക്കുന്നു.....കവിതകള്‍ എന്നുമെനിക്കിഷ്ടമാണ്‌...