Thursday, June 19, 2008

കയ്പനരഞ്ചി




ആദിവാസികളുടെ ഇടയില് കാണുന്ന ഒരു അദ്ഭുത ഔഷധ ചെടിയാണ് കയ്പനരഞ്ചി.മെലിയ ഓറിയന്റാലിസ് എന്നാണ് ഇതിന്റെ ശാസ്ത്ര നാമം.ഇംഗ്ലീഷില് ഇതിനെ ഇന്‍ഡ്യന് നീം എന്നും സംസ്കൃതത്തില് വന ബിംബം എന്നും വന മാലിനി എന്നും അറിയപ്പെടുന്ന ഈ ചെടി കാഴ്ചയില് വേപ്പിനെ പോലെ ഇരിക്കും.ഒരു ചെറിയ പൂമരമായി വളരുന്ന ഇതിനെ വേലിച്ചെടിയായി വളര്‍ത്താവുന്നതാണ്..

എല്ലാത്തരം വിഷ ചികിത്സക്കും ഇതു പയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മൂര്‍ഖ വിഷത്തിനുള്ള ചികിത്സയില് ഇതിന്റെ ഫലം വളരെ അതിശയകരമാണ് എന്നു ആദിവാസികള് പറയുന്നു.ഇതിന്റെ ഇലയുടെ നീരു ഒരു ഔണ്‍സ് കഴിക്കുന്നതോടൊപ്പം സമൂലം അരച്ചു പുരട്ടുകയും ഇല കടിച്ചു തിന്നുകയും ചെയ്യുന്നതു നല്ലതാണെന്ന് പറയപ്പെടുന്നു..മൂര്‍ഖ വിഷം ഏല്‍ക്കാതിരിക്കാന് ചില കാട്ടുജാതിക്കാര് ഇതിന്റെ ഇല ദിവസവും കഴിക്കാറുണ്ട് എന്നു പറയപ്പെടുന്നു..

പാമ്പിന് വിഷം.നീര് ,പ്രമേഹം,രക്ത സ്രാവം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇതു നല്ല മരുന്നാണ്..മാരകമായ പക്ഷ വാത ചികിത്സയിലും ഈ ഔഷധം ഗുണപ്രദമാണ്.കൈപ്പനരച്ചി നീരു എല്ലാ ദിവസവും അര ഔണ്‍സ് വീതം കഴിച്ചാല് “ ഓടാം ചാടാം നടക്കാം ഇതിനാല് യഥേഷ്ടം “ എന്നു വാഗ്ഭടന് പറഞ്ഞതു പോലെ ആരൊഗ്യവാന്മാരാകും എന്നതില് സംശയം ഇല്ല.

ഇതിന്റെ ഗുണങ്ങളെ പറ്റി കൂടുതല്‍ അറിയുന്നവര്‍ അറിവ് ഇവിടെ പങ്കു വെക്കണേ...

വിവരങ്ങള്‍ക്ക് കടപ്പാട് :http://ayurvedicmedicinalplants.com/plants/1475.html

21 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇതിന്റെ ഗുണങ്ങളെ പറ്റി കൂടുതല്‍ അറിയുന്നവര്‍ അറിവ് ഇവിടെ പങ്കു വെക്കണേ...

യാരിദ്‌|~|Yarid said...

കാ‍ന്താരിയെന്നാ വൈദ്യം തുടങ്ങിയതു..എന്തായാലും പരിചയപ്പെടുത്തിയതിനു നന്ദി..:)

ഒരു “ദേശാഭിമാനി” said...

(ഇതൊന്നും അമേരിക്കാക്കാർക്കു പറഞ്ഞു കൊടുക്കല്ലേ! അവരു പേറ്റന്റു എടുത്തു വിറ്റ് കാശാക്കും അവസാനം തൂണും ചാരി നിന്നവൻ പൊന്നും കൊണ്ട് പോയി എന്നു പറഞ്ഞ പോലെ ആവും.) :)

ഇതുപോലെയുള്ള നാട്ടറിവുകൾ വേറെയുമുണ്ടങ്കിൽ പരിചയപ്പെടുത്തുക.

ഗോപക്‌ യു ആര്‍ said...

മുറിവൈദ്യന്‍......
എന്നാണു കെട്ടൊ...

Vishnuprasad R (Elf) said...

ഇതെന്താ കാന്താരി വൈദ്യമോ?

ഓ പിന്നേ!
ഈ കയ്പനരഞ്ചി എന്താ മ്രിതസഞ്ജീവനി എങ്ങാനുമാണോ എല്ലാ വിഷത്തിനുമെതിരെ പ്രയോഗിക്കാന്‍.എങ്കില്‍ പിന്നെ എന്തിനാ മെനക്കെട്ട് പാമ്പിന്റെ വായില്‍ നിന്ന് വിഷമെടുത്ത് പ്രതിവിഷമായി ഉപയോഗിക്കുന്നേ? ഇതിന്റെ ഇല രണ്ടെണ്ണം തിന്നാല്‍ പോരേ.അത്ര വലിയ മരുന്നായിരുന്നെങ്കില്‍ പണ്ടേ തന്നെ അതിന്റെ പേറ്റന്റ് വല്ലോരും കൊണ്ടോയേനെ.ചുമ്മാ ആളെ പറ്റിക്കാന്‍.
കാന്താരിക്കുട്ടിയെപ്പോലുള്ളവരല്ലാതെ ഇതു വല്ലതും വിശ്വസിക്കുമോ.സാരമില്ല , എന്തു ചെയ്യാം, വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ.

ഔ.ടോ: ഇതുപോലെ ഒരു ചെടിയെക്കുറിച്ച് ഒരു പത്രത്തില്‍ വായിച്ച് , വയനാട്ടിലെ ഏതോ ഒരു കാട്ടില്‍ പോയി ആ ചെടിയും കൊണ്ട് വന്ന്, കഷണ്ടിക്ക് മരുന്നുണ്ടാക്കാന്‍ എന്റെ ഒരു ബന്ധു ശ്രമിച്ചിരുന്നു.പോക്കറ്റ് കഷണ്ടിയായത് മിച്ചം.

നിരക്ഷരൻ said...

ഇതിക്കൂടുതല്‍ എന്തോന്ന് അറിവ് പങ്ക് വെക്കാനാ കാന്താരീ... :) :)

ഞാന്‍ ഈ ആദിവാസിക്കൂട്ടങ്ങളുടെ ഇടയില്‍ക്കിടന്ന് കറങ്ങുന്നവനാ. വല്ലതും വിവരം കിട്ടിയാല്‍ അറിയിക്കാം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാന്താരിക്കുട്ടി ഇപ്പോ വൈദ്യം തുടങ്ങിയോ..?
:)))

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാന്തൂട്ട്യേയ്, കൊള്ളാലോ വൈദ്യം

പാമരന്‍ said...

കൊള്ളാം.. പോരട്ടങ്ങനെ.. നാട്ടറിവുകള്‍..

പൊറാടത്ത് said...

ഈ വിവരം പങ്ക് വെച്ചതിന് നന്ദി. ഇനിയും പോന്നോട്ടേ..

ശ്രീ said...

ആദ്യമായിട്ടാ ഇതിനെ കുറിച്ച് കേള്‍ക്കുന്നതു തന്നെ. കയ്പനരഞ്ചി എന്ന പേരു പോലും.

ഇത്ര നല്ല ഔഷധത്തെ പരിചയപ്പെടുത്തിയതിനു നന്ദി, ചേച്ചീ.
:)

[ഇനിയും ഇത്തരം അറിവുകള്‍ പങ്കു വയ്ക്കുണേ...]

ആഷ | Asha said...

ഞാന്‍ ഇതു ആദ്യായിട്ടാ കേള്‍ക്കുന്നതു. അതു കൊണ്ട് കൂടുതല്‍ അറിയുമ്പോള്‍ പങ്കു വെയ്ക്കണേയെന്ന് കാന്താരിക്കുട്ടിയോട് തന്നെ പറഞ്ഞിട്ട് പോവുവാണ് :)

Rare Rose said...

ആദ്യായീ ട്ടാ കയ്പനരഞ്ചിയെ പറ്റി കേള്‍ക്കണത്...ഇത്രക്കും ഔഷധഗുണമൊക്കെയുള്ള കയ്പനരഞ്ചിയെ പറ്റിയുള്ള അറിവ് പങ്കു വെച്ചതിനു കാന്താരിക്കുട്ടിക്കു അഭിനന്ദനങ്ങള്‍...

Bindhu Unny said...

ചെടീടെ പടം കണ്ടപ്പോ വിചാരിച്ചു വേപ്പിന്റെ വേറെ പേരാ കയ്പനരഞ്ചീന്ന്. ഇങ്ങനെ നമ്മളറിയാത്ത എത്ര ചെടികളുണ്ടാവും ല്ലേ? ഇനീം വല്ലതും കിട്ടിയാല്‍ പോസ്റ്റണേ ...

SreeDeviNair.ശ്രീരാഗം said...

കാന്താരിക്കുട്ടി..
ഇനിയും,ഇതു
പോലെയുള്ളകാര്യങ്ങള്‍,
വിശദമായി എഴുതൂ..
എനിക്ക് ഇഷ്ടമായീ..
ചേച്ചി

CHANTHU said...

കാന്താരി കുട്ട്യേടെത്തേയ്‌, ദെന്താദ്‌ പ്പം ഒര്‌ കയ്‌പ്പന്‍ ചികില്‍സയുമായി... ?

ശ്രീനന്ദ said...

വല്ല പാല്‍ ഉല്പന്നോം ആരിക്കും എന്ന് വിചാരിച്ചാ ഇതിലെ വന്നത്. ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്ന ബ്ലോഗ് ഉടനെ പ്രതീക്ഷിക്കാമോ ചേച്ചി .

ജിജ സുബ്രഹ്മണ്യൻ said...

യാരിദ് : കാന്താരി കളം മാറ്റി ചവിട്ടുകാ..ഇങ്ങനെ എങ്കിലും രക്ഷ കിട്ടുമോ എന്നു നോക്കട്ടെ....
ദെശാഭിമാനി ചേട്ടാ :ഇവിടെ വന്നതിനു ഒത്തിരി ഒത്തിരി നന്ദി...
നിഗൂഡ്ഡ ഭൂമി ; ശരിയാണ് .മുറിവൈദ്യന്‍ കൊലയാളി ആവും.പക്ഷെ ഇതു നല്ല ഒരു ഔഷധം ആണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്..എന്തായാലും ആദിവാസികള്‍ ഇതു കഴിച്ചു മരിച്ചിട്ടില്ല.
ഡോണ്‍ : വളരെ ശരിയാണ്..വിവരമില്ലായ്മ ഒരു തെറ്റല്ല..ഡോണ്‍ അതു പരസ്യമായി സമ്മതിച്ചല്ലോ..ഭാഗ്യം ...
സജി ചേട്ടാ : ജീവിച്ചു പോകട്ടെ.. നാളെ ആരെങ്കിലും ഒക്കെ എന്നെ കാന്താരി വൈദ്യ എന്നു വിളിച്ചാലോ...ഒരു അഭിമാനമല്ലേ....

നിരക്ഷരന്‍ ജീ ; ആദിവാസികളുടെ ഇടയില്‍ നിന്നും കൂടുതല്‍ അറിവുകള്‍ ലഭിക്കാതിരിക്കില്ല..തീര്‍ച്ച..അപ്പോള്‍ പങ്കു വെക്കണേ...
പ്രിയേച്ചീ
പാമരന്‍ ജീ
പൊറാടത്ത് ജീ
ശ്രീകുട്ടാ
ആഷാ

റോസ്
ബിന്ദു

ശ്രീദേവി ച്ചേച്ചീ ; എല്ലാര്‍ക്കും നൂറു നൂറു നന്ദി
ചന്തൂ :ആദ്യം കൈയ്ച്ചാലും പിന്നെ മധുരിക്കും എന്നല്ലേ...പേടിക്കണ്ടാ..ധൈര്യമായി കഴിച്ചോളൂ....

ശ്രീ നന്ദാ : ആയുര്‍വേദ ഉല്പന്നങ്ങളെ കുറിച്ചു എഴുതാന്‍ മാത്രം ഞാന്‍ വളര്‍ന്നില്ല. ഹ ഹ ഹ
നിഗൂഡ ഭൂമി പറഞ്ഞതു പോലെ മുറി വൈദ്യ .......... അല്ലെ...

വന്നതിനു എല്ലാവര്‍ക്കും നന്ദി കേട്ടോ

siva // ശിവ said...

വനമാലിനിയെക്കുറിച്ച് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഒരു പക്ഷെ ഞാന്‍ ഈ ചെടി കണ്ടിട്ടുണ്ടായിരിക്കാം.....പക്ഷെ തിരിച്ചറിയാന്‍ കഴിയണ്ടെ......ഇനി ഒരു ശ്രമം നടത്തി നോക്കാം. ഇത്രയും നല്ല വിവരങ്ങള്‍ തന്നതിന് നന്ദി....

ശിവ

Sherlock said...

ബൂലോക ഡോക്ടേര്‍സ് ഇതൊന്നും വായിച്ചിട്ടില്ലെന്നു തോന്നുന്നു..വായിച്ചിരുന്നേല്‍ കാണാര്‍ന്നു പൂരം :)

Unknown said...

കയ്പനരഞ്ചിയെകുറിച്ച് ഇത്രയും പറഞ്ഞു തന്നതിന്
നന്ദി ചേച്ചി
നാം അറിയപ്പെടാത്ത എത്രയോ ഔഷധ സസ്യങ്ങള്‍ നമ്മുടെ വനാന്തരങ്ങളില്‍ ഉണ്ട്.അവയെകുറിച്ച് ഇന്നും ശരിയായ പഠനങ്ങളൊന്നും നടക്കുന്നില്ല എന്നതാണ് സത്യം