Monday, December 22, 2008

ഹലോ ! വെള്ളിത്തിരയിലേയ്ക്ക് സ്വാഗതം !

ഹലോ...

ഹലോ..

ഹലോ,വെള്ളിത്തിരയിലേക്ക് സ്വാഗതം.ആരാണു സംസാരിക്കുന്നത്?

ഞാൻ വെള്ളായണീന്ന് വേലായുധനാ.

അതെയോ.വേലായുധൻ എന്തു ചെയ്യുന്നു ?


ഞാൻ ഇപ്പോൾ വെള്ളിത്തിരയിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കുന്നു.

അതല്ല.വേലായുധനു എന്താണു ജോലി ?


എന്റെ മോനേ ! എനിക്കു ജോലി പശുവളർത്തൽ.ഞാൻ ഒരു ക്ഷീര കർഷകനാ!


അതെയോ! നന്നായി.ചേട്ടനെപ്പോലെ ഉള്ളവർ ഉള്ളതു കൊണ്ടാണല്ലോ ഞങ്ങൾ എല്ലാ ദിവസവും പാലും മുട്ടയും ഇറച്ചിയും കഴിച്ച് ജീവിക്കുന്നത്.


ങ്ങാ..അതെയതെ !

അതേയ് ചേട്ടനു ഇന്നു ഏതു പാട്ടാ കേൾക്കേണ്ടത്?

എനിക്ക് “ നാഴൂരിപ്പാലു കൊണ്ട് നാടാകെ കല്യാണം “ എന്ന പാട്ടു വേണം.ഞാൻ പശുകൃഷി തുടങ്ങിയ കാലം മുതൽ വിചാരിക്കുന്നതാ ഈ പാട്ട് എനിക്കു റേഡിയോയിലൂടെ കേൾക്കണം എന്ന്!


അതൊരു നല്ല പാട്ടാ ചേട്ടാ. രാരിച്ചൻ എന്ന പൗരൻ എന്ന ചിത്രത്തിൽ പി ഭാസ്കരൻ മാഷ് രചിച്ച്, കെ രാഘവൻ മാഷ് ഈണം നൽകി ശാന്ത പി നായരും ഗായത്രി കെ ബി യും കൂടി ആലപിച്ച ഈ പാട്ട് ചേട്ടനായി വയ്ക്കാം..

ഈ പാട്ട് ആർക്കെങ്കിലും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നോ ?


ഉണ്ട്.എനിക്ക് ദിവസേന 10 ലിറ്റർ പാലു തരുന്ന എന്റെ സ്വന്തം നന്ദിനിപ്പശുവിനും പിന്നെ അവളുടെ പാലു കൊണ്ട് ചായ ഉണ്ടാക്കുന്ന ഈ വെള്ളായണി നിവാസികൾക്കെല്ലാം വേണ്ടി ഡെഡിക്കേറ്റു ചെയ്യുന്നു.


ശരി വെള്ളായണിയിലെ വേലായുധൻ ചേട്ടനും ചേട്ടന്റെ നന്ദിനി പശുവിനും അവളുടെ പാലു കൊണ്ട് കാലത്തെ ചായ കുടിക്കുന്ന എല്ലാ വെള്ളായണിക്കാർക്കുമായി ഈ പാട്ടു സമർപ്പിക്കുന്നു.അപ്പോൾ ഒരു നല്ല പാട്ടു കേട്ടിട്ട് നമുക്ക് തിരിച്ചു വരാം !

52 comments:

കാന്താരിക്കുട്ടി said...

വെള്ളായണിയിലെ വേലായുധൻ ചേട്ടനും ചേട്ടന്റെ നന്ദിനി പശുവിനും അവളുടെ പാലു കൊണ്ട് കാലത്തെ ചായ കുടിക്കുന്ന എല്ലാ മലയാളികൾക്കുമായി ഈ പാട്ടു സമർപ്പിക്കുന്നു

തോന്ന്യാസി said...

കാന്താരിച്ചേച്ചീ....

ഞങ്ങള്‍ നന്ദിനിപ്പശൂന്റെ പാലല്ല ചായകുടിക്കുന്ന ചെല്ലമ്മാള്‍ പശൂന്റെ പാലാ

എന്നാലും പാട്ട് കേള്‍ക്കാം...

ഓ.ടോ. കൂട്ട് വെട്ടിയതിന് ഞാന്‍ വച്ചിട്ടുണ്ട്....

ഹരീഷ് തൊടുപുഴ said...

ഞാനും കേട്ടൂട്ടോ...
നല്ല പാട്ട്...

സി. കെ. ബാബു said...

“നാഴിയുരിപ്പാലുകൊണ്ടു് നാടാകെ കല്യാണം”

പാലില്‍ ഉറപ്പായും വെള്ളം ചേര്‍ത്തുകാണും!

“നാലഞ്ചു് തുമ്പ കൊണ്ടു് മാനത്തൊരു പൊന്നോണം”

ആകെമൊത്തം പിശുക്കാണല്ലോ ഈ പാട്ടില്‍! :)

നന്ദിനിയുടെ സന്തതി പാലുകിട്ടാതെ പട്ടിണികിടന്നു് മടുത്തു് വെള്ളായണി വിട്ടുകാണും അല്ലേ? അതോ യമപുരി പൂകിയോ? അതോ പാട്ടിലെ പിശുക്കു് ഡെഡിക്കേഷനിലുമായിക്കോട്ടേന്നു് കരുതിയതോ?

അതെന്തായാലും ഈ പാട്ടിനെ വെള്ളായണിക്കു് പുറത്തേക്കു് കയറൂരി വിട്ടതിനു് നന്ദി.

അനില്‍@ബ്ലോഗ് said...

കാന്താരിക്കുട്ടി,
പുതുമയുള്ള അവതരണമാണല്ലോ.

ഞങ്ങള്‍ വെളുമ്പിപ്പയ്യിന്റെ പാലാ കുടിക്കുന്നത്.

ആശംസകള്‍.

OAB said...

ഇതൊരു നല്ല പാട്ട് തന്നെ..

ലതി said...

കാന്താരിക്കുട്ടീ,
ബൂലോകരെ
“പാട്ടിലാക്കിയ”
ആ രീതിയില്ലേ...
അസ്സലായി.
അഭിനന്ദനങ്ങള്‍!!!
എനിയ്ക്ക് ഇഷ്ടമുള്ള ഗാനം.

കാപ്പിലാന്‍ said...

:)

ചാണക്യന്‍ said...

“നാഴിയുരിപ്പാലുകൊണ്ടു് നാടാകെ കല്യാണം”
നടക്കണ കാര്യം തന്നെ..:)

മാണിക്യം said...

മില്‍മാ പാല് കൊണ്ട്
നാടാകെ ധവള വിപ്ലവം
പ്ലാസ്റ്റിക്ക് പൂ‍വുകൊണ്ട്
നാട്ടിലെല്ലാം പൊന്നൊണം...

എന്നാലും ഇന്നും ശാന്താ പീ നായര്‍
& ഗായത്രീയും പാടിയ പാട്ടിന്റെ ആ സുഖന്ന് വച്ചാ അതാണെ!! കാന്താരികുട്ടിയേ നന്ദിസ്!

പാമരന്‍ said...

അതു കൊള്ളാം നല്ല കോമഡീയാണല്ലോ മിസ്‌ കാണ്ഡഹാറി ചേച്ചീ :)

amantowalkwith said...

nazhiyuri paalu kondu naadake alla blogaake kalyanam ..well done..
athyavashyam tv program avatharippikkanum shramikkatto..

seasons greeting to you..

mayilppeeli said...

കാന്താരിച്ചേച്ചീ, ഞാന്‍ കരുതിയത്‌ ചേച്ചിയ്ക്കു റേഡിയോയില്‍ അവതാരകയായിട്ട്‌ ഇന്റര്‍വ്യൂവിനു പോകാനുള്ള തയ്യാറെടുപ്പായിരിയ്ക്കുമെന്ന്‌.....പിന്നല്ലേ പാട്ടുകേള്‍പ്പിയ്ക്കാനുള്ള തയ്യാറെടുപ്പാണെന്ന്‌ മനസ്സിലായത്‌...എന്തായാലും അസ്സലായീട്ടോ.......

പൊറാടത്ത് said...

ഇത് സംഭവം കൊള്ളാമല്ലോ!! കാന്താരീടെ മറ്റ്‌ ബ്ലോഗുകളിലും വേണമെങ്കിൽ ഇടാൻ പറ്റിയ ഐറ്റം. പാലു.. പാട്ടു..

Rare Rose said...

കാന്താരി ചേച്ചീ..,ഡെഡിക്കേഷന്റെ പ്രളയമാണിപ്പോള്‍ ടി.വിയിലും, റേഡിയോയിലും...അതിനിടയില്‍ നന്ദിനിപ്പശൂനെ മറക്കാത്ത വേലായുധന്‍ ചേട്ടന്‍ ആളു മിടുക്കന്‍ തന്നെ.... നല്ല അവതരണം ട്ടോ...:)

കാന്താരിക്കുട്ടി said...

തോന്ന്യവാസീ : കൂട്ട് വെട്ടീട്ടില്ലല്ലോ.ഇപ്പോളും നമ്മൾ കൂട്ടുകാരല്ലേ..കൂട്ടു വെട്ടീന്ന് പറഞ്ഞതിനു ഞാൻ വെച്ചിട്ടുണ്ട് !!ഹരീഷ് : കേൾവിയ്ക്കും കമന്റിനും നന്ദി

സി കെ ബാബു : പണ്ടായിരുന്നു നാഴിയുരി പാലു കൊണ്ട് നാടാകെ കല്യാണം .ഇപ്പോൾ ആളുകൾക്ക് ബോധം ഉണ്ടായിപ്പോയി.
അനിൽ : വെളുമ്പിപ്പയിന്റെ പാലിനും വെള്ളനിറം തന്നെ അല്ലേ

ഒ എ ബി : നന്ദി ട്ടോ

ലതിച്ചേച്ചീ : പഴയ ഈ പാട്ട് ഇഷ്ടായീ എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

കാപ്പിലാൻ : ആ ചിരി കാണുമ്പോൾ എനിക്കും ചിരി വരുന്നു.


ചാണക്യൻ : ശ്രമിച്ചാൽ നടക്കാത്തതായി വല്ലതും ഉണ്ടോ ?

സുൽ : കമന്റ് ഞാൻ കണ്ടിരുന്നു .എനിക്ക് ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ എഫ് എം റേഡിയോയിൽ വെള്ളിത്തിര കേൾക്കുന്ന ശീലം ഉണ്ട്.രാജേഷ്,ലൗലി,തെന്നൽ തുടങ്ങിയവർ അവതരിപ്പിക്കുന്ന ആ പരിപാടി കണ്ടു കൊണ്ടിരുന്നപ്പോൾ എന്റെ ഓഫീസിലെ ഒരു സ്റ്റാഫ് പറഞ്ഞ ഒരു കമന്റാണു ഈ പോസ്റ്റിനു ആധാരം.ഈ പറഞ്ഞ മനോരമ കഥ ഞാൻ കണ്ടിട്ടില്ല.എന്റെ വീട്ടിൽ വനിത,ബാലഭൂമി,കളിക്കുടുക്ക ഇവയാണു വരുത്തുന്നത്.ഗൃഹലക്ഷ്മി,മാതൃഭൂമി ഇവ അടുത്ത വീട്ടിൽ നിന്നും കിട്ടും.എന്റെ വായന ഇവയിൽ ഒതുങ്ങും.അതു കൊണ്ടു തന്നെ ഈ കഥ കോപ്പി എന്ന രീതിയിൽ എഴുതിയത് എനിക്കും സങ്കടമായി.ഞാൻ മനോരമ വാങ്ങി നോക്കാം.ഈ ആഴ്ച്ചയിലെ ആണല്ലോ ല്ലേ.

മാണിക്യം ചേച്ചീ : മിൽമ എന്നാൽ കേരളം കണി കണ്ടുണരുന്ന നന്മ എന്നല്ലേ.ഇനി ഇപ്പോൾ മിൽമാ പാലു കിട്ടാനും ബുദ്ധിമുട്ടാകും.കാരണം കേരളത്തിലെ ക്ഷീര കർഷകർ ഈ രംഗത്തു നിന്നും പിന്മാറി കൊണ്ടിരിക്കുന്നു.
പാമരൻ ജീ : :-)

എ മാൻ ടൂ വാക്ക് : ക്രിസ്മസ് ആശംസകൾ ഞാനും നേരുന്നൂ ട്ടോ


മയില്പീലി : എന്റമ്മച്ച്യേ ! ഞാൻ അത്രക്കൊന്നും ഇല്ലേ !

പൊറാടത്ത് : വായനയ്ക്കും കേൾവിക്കും കമന്റിനും നന്ദി ട്ടോ..എന്റെ ജോലി തന്നെ പാലു..പാട്ടു .. ഒക്കെ ആയി ബബ്ധപ്പെട്ടിരിക്കുവല്ലേ !പിന്നെ മറ്റു ബ്ലോഗ്ഗുകൾ ഇപ്പോൾ നിർജീവാവസ്ഥയിലാ !!


റോസ് :വായനയ്ക്കും കമന്റിനും നന്ദി ണ്ട് ട്ടോ !

Anonymous said...
This comment has been removed by a blog administrator.
രണ്‍ജിത് ചെമ്മാട്. said...

ചേച്ചീ,
പാട്ടിനേക്കാള്‍ ഇഷ്ടമായത് അത് അവതരിപ്പിച്ച ശൈലിയാണ്!!!!
ഒരു കവിതയിലേപ്പോലെ ബിംബാത്കമായി എന്തൊക്കെയോ
എറിഞ്ഞുകൊള്ളിച്ചിരിക്കുന്നു....
കവിയിത്രി!!!!!!

സു | Su said...
This comment has been removed by a blog administrator.
കാന്താരിക്കുട്ടി said...
This comment has been removed by the author.
കാന്താരിക്കുട്ടി said...
This comment has been removed by the author.
കാപ്പിലാന്‍ said...

ആക്ച്വലി ഇവിടെ എന്താ ഇപ്പോള്‍ പ്രശ്നം .രണ്ടുപേരുടെയും കമെന്റുകള്‍ കണ്ടു ചിരിക്കാന്‍ മുട്ടുന്നു .എന്നാല്‍ അങ്ങനെ ചിരിക്കാനും പറ്റില്ലല്ലോ .മനോരമയില്‍ ഈ കഥ വന്നിട്ടുണ്ടെങ്കില്‍ അതൊരു പോസ്റ്റ് ആക്കി ഇട് .എന്തിനാണ് വാക്കുകള്‍ കൊണ്ടൊരു കസര്‍ത്ത് .

തണല്‍ said...

ഒരൊന്നൊന്നര അവതരണമാണല്ലോ കാന്താരീ..
കൊടുകൈ!!
:)

കാന്താരിക്കുട്ടി said...

കാപ്പിലാൻ : മനോരമയിൽ വന്നോ ഇല്ലയോ എന്നെനിക്കറിയില്ല.ഞാൻ ഈ പോസ്റ്റിടാനുണ്ടായ സാഹചര്യം മുൻപിൽ പറഞ്ഞു.അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.ഇതു വരെ കാന്താരി ഒരു പോസ്റ്റും കോപ്പി ചെയ്ത് ഇട്ടിട്ടില്ല.എന്റെ സ്വന്തം വരികളേ ഇതിലും വന്നിട്ടുള്ളൂ. ആശയം കിട്ടിയത് എന്റെ ഓഫീസിൽ നിന്നു തന്നെ.അവർക്ക് അത് എവിടുന്നു കിട്ടി എന്നു ചോദിക്കാം ഞാൻ.ഈ വിഷയം സംഭാഷണ വിഷയമായതും പാട്ടു കേട്ടു കൊണ്ടിരുന്നപ്പോൾ തന്നെ.ഓഫീസിൽ റേഡിയോ വാങ്ങി വെച്ചിട്ടുണ്ട്.ലിഷർ ടൈമിൽ അതു കേൾക്കാറൂം ഉണ്ട്.ഈ വിഷയത്തിൽ ഇനി ഒന്നും പറയാനില്ല എനിക്ക് .

ഇനിയും കാന്താരി കോപ്പി ചെയ്തു എന്നു പറയുകയാണെങ്കിൽ ഇതും ഡിലീറ്റു ചെയ്തു ഞാൻ പോകും.ബ്ലോഗ് അല്ലല്ലോ ജീവിതം.

smitha adharsh said...

നല്ല പാട്ട്...ചേച്ചീ..ഇവിടത്തെ ഇന്റര്നെറ്റ് കണക്ഷന്‍ന്റെ തകരാര് കൊണ്ടു ഞാന്‍ മുറിഞ്ഞു മുറിഞ്ഞാ കേട്ടത്.ആ ഒരു സങ്കടം ഉണ്ട്.
പിന്നേ..എലിയെപ്പെടിച്ചു ഇല്ലം ചുടാന്‍ നിക്കണ്ട...ബ്ലോഗ് ഡിലീറ്റ് ചെയ്യണ്ടാന്ന്..ഒരു ഓഫ് ആണേ..

ഭൂമിപുത്രി said...

അവതരണം അസ്സലായി കാന്താരിക്കുട്ടീ.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

വളരെ സമകാലിക പ്രസക്തിയുള്ള പാട്ട്!!! നാഴൂരി പലുകൊണ്ടാണ് 'മില്‍മ' പോലും വെള്ളം ചേര്‍ത്തും, പൊടി കലക്കിയും നാട്ടുകാര്‍ക്ക് വിളമ്പുന്നത്. തുമ്പപ്പൂ കാണണമെങ്കില്‍ 'വിക്കിപീഡിയ' തന്നെ ശരണം.
വെള്ളായണി വേലായുധന്‍ ചേട്ടന്‍ ഈ നാട്ടിലെ പാവപെട്ട കര്‍ഷകരുടെ പ്രതിനിധി തന്നെ.

നരിക്കുന്നൻ said...

പിന്നേയ് ഒരു സംശയം.. വെള്ളിത്തിരേക്ക് വിളിച്ചത് പെരുമ്പാവൂരീന്ന് കാന്താരി ചേച്ചിയല്യോ? ബൂലോഗത്തെ മുഖ്യ ക്ഷീര കർഷക കാന്താരിച്ചേച്ചി ഉണ്ടാകൂമ്പോൾ അതെന്നെയായിരിക്കുംന്നൊരു സംശയം....

സൌദിമിൽക്ക് കൊണ്ട് ചായകുടിക്കുന്ന എനിക്കും ഈ പാട്ട് ഇഷ്ടായി.

ബിനോയ് said...

പുതുമക്കും പാട്ടിനും പാലിനും നന്ദി. :-)

ഗീത് said...

കാന്താരീ, കഥയും കൊള്ളാം പാട്ടും കൊള്ളാം. ഈ പഴയപാട്ടൊക്കെ കേള്‍ക്കാന്‍ അങ്ങനെയിങ്ങനെ പറ്റില്ല. ഇതു ഡൌണ്‍ലോഡ് ചെയ്തുവച്ചു. നന്ദി കാന്താരി.

ചിത്രകാരന്‍chithrakaran said...

നാഴൂരിപ്പാലു കൊണ്ട് നാടാകെ കല്യാണം...
പാട്ടുകേള്‍പ്പിച്ചതിനും,
നാഴിയുരിപ്പാലുകൊണ്ട് നാടാകെ കച്ചവടം നടത്തുന്ന പശുവളര്‍ത്തുകാരനെ അതിഗംഭീരമായി പരിചയപ്പെടുത്തിയതിനും നന്ദി.

-----> said...

:)

കിഷോര്‍:Kishor said...

കാന്താരി, പാട്ടിൽ പോലും പാൽ ചേർക്കും, അല്ലേ? :-)

കാന്താരിക്കുട്ടി said...

രൺജിത്ത് :
തണൽ:
സ്മിത:
ഭൂമിപുത്രിചേച്ചി :
ചാത്തങ്കേരിലെ കുട്ടിച്ചാത്തൻ:
നരിക്കുനൻ മാഷ്:
ബിനോയ്:
ഗീത് :
ചിത്രകാരൻ:
....& ജി ടി
കിഷോർ മാഷ് :

എല്ലാവർക്കും കാന്താരിയുടെ കൂപ്പുകൈ!

ശ്രീ said...

ഹും! പശുവിന്‍‌ പാലോ??? ഇവിടെ പായ്ക്കറ്റ് പാലല്ലേ കിട്ടൂ...
:(

കനല്‍ said...

"നാഴിയുരിപ്പാലുകൊണ്ടു് നാടാകെ കല്യാണം”
പാട്ടിലെ പശുവിന്റെ പാല്‍ സമ്യദ്ധി
ന്റെ വീട്ടിലെ പശുവിനുണ്ടാരുന്നേല്‍...


അല്ല ആ പശുവിനെന്താ തിറ്റ കൊടുത്തിരുന്നത്?

രസികന്‍ said...

അവതരണം രസകരമായി , പാട്ട് പരിചയപ്പെടുത്തിയതിനു പ്രത്യേക നന്ദി.

കുമാരന്‍ said...

കണ്ണൂരു നിന്നും കുമാരനാണു വിളിക്കുന്നത്...
എനിക്ക് കരുമാടിക്കുട്ടനിലെ കൈകൊട്ട് പെണ്ണേ കൈകൊട്ട് എന്ന പാട്ടു വേണം...

Anish said...

കൊള്ളാം കാന്താരി...അഭിനന്ദനങ്ങള്‍..

കാന്താരിക്കുട്ടി said...

ശ്രീ : പാക്കറ്റ് പാലെങ്കിലും കിട്ടാനുണ്ടല്ലോ .ഭാവിയിൽ കേരളത്തിൽ അതും കാണില്ല

കനൽ : ആ പശുവിനു കാടിവെള്ളവും വൈയ്ക്കോലും പിന്നെ അല്പം തേങ്ങാപ്പിണ്ണാക്കും !

രസികൻ : നന്ദി
കണ്ണൂരു നിന്നുള്ള കുമാരൻ ചേട്ടനു വേണ്ടി കരുമാടിക്കുട്ടനിലെ കൈകൊട്ടു പെണ്ണേ എന്ന ഗാനം കേൾക്കാം
http://www.4shared.com/file/40845273/2e714b03/kai_kottu_penne.html?s=1

അനീഷ് : വായനയ്ക്കും കമന്റിനും നന്ദി

വരവൂരാൻ said...

“നാഴിയുരിപ്പാലുകൊണ്ടു് നാടാകെ കല്യാണം”
അപ്പോൾ ഇനി ആ കല്ല്യാണങ്ങൾ കഴിഞ്ഞിട്ടു നാട്ടിൽ പോവാം

പാലും കല്യാണവും തമ്മിൽ എന്താ ഇത്ര ബന്ധം
മനോഹരമായിരിക്കുന്നു ഈ അവതരണം

വരവൂരാൻ said...

“നാഴിയുരിപ്പാലുകൊണ്ടു് നാടാകെ കല്യാണം”
അപ്പോൾ ഇനി ആ കല്ല്യാണങ്ങൾ കഴിഞ്ഞിട്ടു നാട്ടിൽ പോവാം

പാലും കല്യാണവും തമ്മിൽ എന്താ ഇത്ര ബന്ധം
മനോഹരമായിരിക്കുന്നു ഈ അവതരണം

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഞാൻ പാ‍ട്ടുകേൾക്കാൻ നോക്കീട്ടു സൈൻ ഇൻ ചെയ്യാൻ പറയണു. :(

lakshmy said...

നാഴിയുരിപ്പാലു കൊണ്ട് [ബ്ലോഗിൽ] പാട്ടിന്റെ പാലാഴി [ഞങ്ങൾക്കായ്] തീർത്തവളേ..കാന്താരിക്കുട്ടീ..
പാട്ടിനും അവതരണത്തിനും എന്റെ വക നന്ദി

കാന്താരിക്കുട്ടി said...

വരവൂരാൻ : വന്നതിനും കമന്റിനും നന്ദി
മണികണ്ഠൻ : ഞാൻ അതു ശരിയാക്കിട്ടുണ്ട് ട്ടോ.തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി

ലക്ഷ്മി: ഒത്തിരി ഒത്തിരി നന്ദി

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കാന്താരിക്കുട്ടി

ഹോ.ഞാന്‍ വിചാരിച്ചു. .
ഹെന്തായാലും ഡെഡിക്കേഷനുകളുടെ കാലമാണല്ലോ..

ഭൂകമ്പമുണ്ടായാലും അവിടെക്കൊരു പാട്ട്‌ ഡെഡിക്കേഷന്‍ ചെയ്യുന്നവരുണ്ട്‌.

പിന്നെ ഒരു കാര്യം.. പാലില്‍ വെള്ളം ചേര്‍ത്താലു വെള്ളത്തില്‍ പാലു ചേര്‍ക്കരുത്‌

അവതരണം നന്നായി കാന്താരി

വിജയലക്ഷ്മി said...

kandharikutti:adipoli post....
:)...

കുഞ്ഞന്‍ said...

കാന്താരീസ്...

ടിവിയിലെ ഫോണിന്‍ പ്രോഗ്രാം കണ്ടതുപോലെ..

രസകരമായിട്ടുണ്ടട്ടൊ, അഭിനന്ദനങ്ങള്‍ പിന്നെ ആ പാട്ട് കേള്‍‍പ്പിച്ചതിന് നന്ദിയും.

മാണിക്യം said...

ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆

അരുണ്‍ കായംകുളം said...

ഇപ്പോള്‍ നിങ്ങള്‍ കേട്ടത് വെള്ളായണിയിലെ വേലായുധൻ ചേട്ടനും ചേട്ടന്റെ നന്ദിനി പശുവിനും അവളുടെ പാലു കൊണ്ട് കാലത്തെ ചായ കുടിക്കുന്ന എല്ലാ മലയാളികൾക്കുമായി സമര്‍പ്പിച്ച പാട്ടാണ്.

ഇനി ഒരു ഷോര്‍ട്ട് ബ്രേക്ക്

[ boby ] said...

ചേച്ചി, അവതരണം സൂപ്പെറായി... കുറെ കാലത്തിനു ശേഷം ഈ പാട്ടും കേള്‍ക്കാന്‍ പറ്റി...

sandeep salim (Sub Editor(Deepika Daily)) said...

ആക്ഷേപഹാസ്യം ഇഷ്ടപ്പെട്ടു...... നന്ദി....
മംഗളാശംസകളോടെ
സന്ദീപ്‌ സലിം