പൊതു സ്തലങ്ങളില്‍ പുക വലിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ് എന്നിട്ടും ബസ് സ്റ്റാന്‍ഡ്,റെയില്‍ വേ സ്റ്റേഷന്,തിയേറ്റര്‍ തുടങ്ങി എവിടെയും പുകവലി നിര്‍ബാധം തുടരുന്നു ബസുകളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡിനു തൊട്ടു മുന്നില്‍ ഇരുന്ന് ഡ്രൈവര്‍ പുക പുറത്തേക്കു തള്ളുന്നതു രോഷത്തോടെ പല പ്രാവശ്യം കാണുകയും പ്രതികരിക്കുകയും ചെയ്ത ഒരാളാണു ഞാന്‍ എന്നാല്‍ എനിക്കു പ്രതികരിക്കാന്‍ പറ്റാതെ പോയ ഒരു അനുഭവം ആണു ഞാന്‍ ഇവിടെ കുറിക്കുന്നത്
എന്റെ വീട്ടില്‍ കള്ളന് കയറിയതുമായി ബന്ധപ്പെട്ട് എനിക്കു ഞങ്ങളുടെ പോലീസ് സ്റ്റേഷനില്‍ പല പ്രാവശ്യം പോകേണ്ടതായി വന്നു ।ഇപ്പോള്‍ ജനകീയ പോലീസ് ആണല്ലോ ।അതിനാല്‍ പുറത്തു പോയിരുന്ന എസ് ഐ തിരിച്ചു വരുന്നതു വരെ നിന്നു കാലു കഴക്കണ്ട എന്നു കരുതി ഇരിക്കാന്‍ ഒരു കസേര തന്നു പോലീസുകാര്‍ । ഞാനിരുന്ന കസേരയുടെ തൊട്ട് മുന്നില്‍ ഒരു കസേരയില്‍ ഇരുന്നു കാലുകള്‍ തൊട്ട് മുന്നിലെ മേശമേല്‍ കയറ്റി വെച്ച് ഒരു ഏമാന് പുകവലിക്കുന്ന മനോഹര രംഗത്തിനു സാക്ഷിയായി വേറൊന്നുംചെയ്യാനില്ലാതെ ഞാന്‍ പഞ്ച പുച്ഛം അടക്കി അവിടെ ഇരിക്കാന്‍ ശ്രമിച്ചു.പുക മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു വിട്ടു കൊണ്ട് റിമോട്ട് കൊണ്ട് ടി വി ചാനലുകള്‍ ഓരൊന്നായി മാറ്റി വി ചാനലും എഫ് ചാനലും ആസ്വദിക്കുന്ന ആ നിയമ പാലകനോട് അമ്പോ ! എനിക്കുണ്ടായ രോഷം പറയാന്‍ വാക്കുകള്‍ ഇല്ല॥ഞാന്‍ എന്നൊരു സ്തീ ജന്മം അവിടെ ഇരിക്കുന്നു എന്നു പോലും ഗൌനിക്കാതെ നിയമപാലനം നടത്തുന്ന അയാളോട് പ്രതികരിച്ചാല്‍ എന്റെ കേസിന്റെ കാര്യം കട്ടപ്പൊകയാവും എന്നുള്ളതു കൊണ്ട് ഞാന്‍ വേഗം സ്റ്റേഷനു വെളിയില്‍ ഇറങ്ങി ശ്വാസം വലിച്ചു വിട്ടു (പുകവലിക്കുന്നവര്‍ ക്ഷമിക്കുക॥എനിക്കു ഈ ഗന്ധമടിച്ചാല്‍ തലവേദന വരും )
ചെറുപ്പക്കാര്‍ പുകവലിയില്‍ ആക്രുഷ്ടരാകുന്നതു തടയാനും പുകവലിക്കാരെ ആ ശീലത്തില്‍ നിന്നു പിന് തിരിപ്പിക്കാനും പുകവലിക്കാരല്ലാത്തവര്ക്ക് പുകവലിക്കാരില്‍ നിന്നു ദോഷ ഫലങ്ങള്‍ ഉണ്ടാകാതെ ഇരിക്കാനും ഉള്ള ശ്രമങ്ങള്‍ നടത്തണം എന്നു ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്കിയിട്ടുണ്ടല്ലോ പുകവലിക്കുന്നവര്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും പുകവലി വഴി മാരകമായ രോഗങ്ങള്‍ ഉണ്ടാകുന്നു ഇക്കാര്യങ്ങള്‍ നിയമപാലകര്‍ അടക്കം എല്ലാര്ക്കും അറിയാം എന്നിട്ടും പുകവലിക്കാരില്‍ പലരും വിലക്കുള്ള പ്രദേശങ്ങളില്‍ പോലും അത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല
പുകവലി ഉപേക്ഷിക്കാന്‍ പറ്റാത്തവര്‍ വലിച്ചോട്ടെ എന്നാല്‍ പാവംസ്ത്രീകള് ഇരിക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് പുക വിടാതിരിക്കാനുള്ള മര്യാദ കാണിക്കണ്ടേ ??
നിയമ പാലകര്‍ ഇക്കാര്യങ്ങളില്‍ കുറച്ചു കൂടി ശ്രദ് ധ പതിപ്പിക്കേണ്ടിയിരിക്കുന്നു
Sunday, February 17, 2008
നിയമ പാലനം ഇങ്ങനെയും........
Subscribe to:
Post Comments (Atom)
4 comments:
പോലീസുകാരു ചെയ്തതല്ലേ, അതില്‍ അതിശയോക്തി ഇല്ല. അവര്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും പോലീസ്സ്റ്റേഷനിലിരുന്നു വലിക്കാന്‍ പറ്റ്വോ?
എന്നാല്‍, താഴെയുള്ള ഈ ലിങ്കൊന്നു നോക്കിയേ, വലിയുടെ ഇമ്പോര്‍ട്ടന്‍സ് അറിയാം!
ഇവിടെ ക്ലിക്ക് ചെയ്യുക.
13-2-2008 മനോരമ പത്രത്തില്‍ പുതിയതായി ഒരു അമേരിക്കന്‍ സിഗരറ്റ് കമ്പനി കൂടി ഇന്ത്യയില്‍ ഉല്പാദനം തുടങ്ങാന്‍ പോകുന്ന വാര്‍ത്ത ഉണ്ടായിരുന്നു. അത് പത്രത്തിന്റെ ആര്കവില് നിന്നും ലഭിക്കുന്നില്ല! പുകച്ചു കൊല്ലാനുള്ള പുറപ്പടാണന്നു തോന്നുന്നു.
പോസ്റ്റ് നന്നായി. നിയമപാലകര്‍ തന്നെ ഇങ്ങനെ തുടങ്ങിയാലോ...? കഷ്ടം!
ഇന്ന് യുവാക്കളില്‍ പുകവലി ശീലം കുറഞ്ഞു വരുന്നതായികാണുന്നു. ( പകരം മയക്കുമരുന്നാണെന്ന് വാര്‍ത്ത ) .. സ്ത്രീകളില്‍ പുകവലിക്കാര്‍ ഏറിവരുന്നു... പുകവലിക്കുന്നവരില്‍ പലരും അത് തങ്ങളുടെ ജന്മാവകാശമെന്ന നിലാക്കാണു ചെയ്യുന്നത്.. മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നില്ല.. പോലീസായാല്‍ പിന്നെ എന്തുമാവാം എന്നല്ലേ.. ബീഡിവലി നിര്‍ത്തി സിഗരറ്റാക്കിയവര് ശ്രദ്ധിക്കുമല്ലോ.. അല്ലെങ്കില്‍ പിന്നെ ഒരു കാന്താരിമുളക് കയ്യില്‍ കരുതുക .. പുകവലിച്ച് മറ്റുളല്ളവരുടെ മുഖത്തേക്ക് ഊതുന്നവന്റെ കണ്ണില്‍ തേക്കാന്‍.. ( ഓടാന്‍ കഴിയുന്നവര്‍ മാത്രം )
Post a Comment