Wednesday, April 2, 2008

ഔഷധ വസ്ത്രങ്ങള്‍ കേരളത്തില്‍........

ഔഷധ വസ്ത്രങ്ങള്‍ എന്ന ആശയവുമായി ഹാന്‍ഡ് ലൂം വീവേഴ്സ് ഡെവെലപ്പ്മെന്റ് സൊസൈറ്റിയുടെ പുതിയ സംരഭം..... തിരുവനതപുരം ബാലരാമപുരത്തിനടുത്തുള്ള തുമ്പോട് എന്ന ഗ്രാമത്തില്‍ ആണ് ഔഷധ വസ്ത്രങ്ങളുടെ കേരളത്തിലേ ഏക ഷോ റൂം ഉള്ളത്।

ത്വക് രോഗങ്ങള്‍,അലര്‍ജി,വാതം,പ്രമേഹം എന്നു വേണ്ട രക്ത സമ്മേദ്ദം വരെ ആയുര്‍വേദ വസ്ത്രങ്ങള്‍ ഉപയോഗിച്ചു സുഖപ്പെടുത്താമത്രെ॥ഓരോ രോഗത്തിനുമുള്ള കഷായ കൂട്ടുകള്‍ തയ്യാറാക്കി ഈ കഷായ കൂട്ടുകളീല്‍ കുതിര്‍ത്തു ഉണക്കി എടുക്കുന്ന പരുത്തി നൂലുകള്‍ ഉപയോഗിച്ച് ഉടുപ്പുകള്‍,വിരിപ്പുകള്‍,മെത്തകള്‍ ഇവ ഉണ്ടാക്കി ഉപയോഗിച്ചാല്‍ രോഗങ്ങള്‍ പമ്പ കടക്കും എന്നു വിദഗ് ധ മതം !


കൃത്രിമ നിറങ്ങളിലും നാരുകളിലും തീര്‍ത്ത വസ്ത്രങ്ങള്‍ അലര്‍ജിക്കും എന്തിനേറെ അര്‍ബുദത്തിനു വരെ കാരണമാകുന്നു എന്ന തിരിച്ചറിവാണ് സൊസൈറ്റിയെ ഇത്തരം ഒരു സംരംഭത്തിനു പ്രേരിപ്പിച്ചത്॥വസ്ത്രങ്ങള്‍ക്കു നിറപ്പകിട്ടേകാന്‍ പ്രകൃതിയിലെ നിറങ്ങള്‍ മാത്രം ആണു ഇവര്‍ ഉപയോഗിക്കുന്നത്॥മഞ്ഞള്‍,മര മഞ്ഞള്‍,മൈലാഞ്ചി തുടങ്ങിയവ മഞ്ഞ നിറം കിട്ടാനും നീല അമരി,ഞാവല്‍ കായ തുടങ്ങിയവ നീല നിറം കിട്ടാനുമുപയോഗിക്കുന്നു॥മഞ്ച്ചാടി,രക്ത ചന്ദനം എന്നിവ ചുമന്ന നിറം കിട്ടാനും ശര്‍ക്കര,നെല്ലിക്ക,രാമച്ചം തുടങ്ങിയവ കറുപ്പു നിറത്തിനും ഉപയോഗിക്കുന്നു...



ഇവിടെ ഇങ്ങനെ ഉല്പാദിപ്പിക്കുന്ന വസ്ത്രങ്ങള്‍ ഏകദേശം ഇരുപതിലേറെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്॥എന്നിട്ടും നമ്മള്‍ കേരളീയര്‍ ഇതേ പറ്റി അറിഞ്ഞു വരുന്നതേ ഉള്ളൂ....മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ അല്ലേ.............

9 comments:

ജിജ സുബ്രഹ്മണ്യൻ said...

എന്നിട്ടും നമ്മള്‍ കേരളീയര്‍ ഇതിനെ പറ്റി അറിഞ്ഞു വരുന്നതേ ഉള്ളൂ...ഹ ഹ ഹ മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ അല്ലേ

യാരിദ്‌|~|Yarid said...

കണ്ണൂര്‍ കഴിഞ്ഞാല്‍ ഏറ്റവുംകൂടൂതല്‍ കൈത്തറി ഉള്ള സ്ഥലമാണ് ബാലരാമപുരം. ബാലരാമപുരം കൈത്തറി ലോകപ്രശസ്തവുമാണ്. പണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് കൊട്ടാരത്തിലേക്കാവശ്യമായ വസ്ത്രങ്ങള്‍ നെയ്യുന്നതിനായി തമിഴ് നാട്ടില്‍ നിന്നും ഒരു സംഘം ചാലിയന്മാരെ വിളിച്ചു വരുത്തി കരമൊഴിവായി സ്ഥലം പതിച്ചു നല്‍കി അവിടെ സ്ഥിരതാമസമാക്കിച്ചു എന്നു കേട്ടിട്ടുണ്ട്.അവരുടെ പിന്‍‌തലമുറക്കാരാണ് ഇവിടെ താമസിക്കുന്നത് എന്നും അറിയാം (കേട്ടറിഞ്ഞുള്ളതാണ്‍. ആധികാരികമായി ഒന്നും അറിയില്ല). നല്ല അടിപൊളീ മുണ്ടുകളും മറ്റും നല്ല വിലക്കുറവില്‍ കിട്ടുന്ന സ്ഥലമാണ് ബാലരാമപുരം. നെയ്ത്തുശാലയില്‍ നിന്നും നേരിട്ടു നമുക്കു മുണ്ടുകളും മറ്റും കിട്ടും. പക്ഷെ ഇതെ മുണ്ട് കസവുകടയിലും മറ്റും പോയാല്‍ ഇരട്ടി തുക കൊടുത്താലെ വാങ്ങുവാന്‍ കഴിയു..

കാന്താരിക്കുട്ടി പറഞ്ഞ സംഭവം ഞാന്‍ കേട്ടിരുന്നു. നീല അമരയും,മഞ്ഞളും പണ്ടു കാലം മുതലെ നിറം നല്‍കുന്നതിനുപയോഗിച്ചിരുന്ന വസ്തുക്കളാണ്. പക്ഷെ ഇതിത്തിരി കടന്നുപോയില്ലെ എന്നൊരു സംശയം. ഔഷധക്കൂട്ടുകളില്‍ മുക്കി നിര്‍മ്മിച്ച ഒരു വസ്ത്രം ധരിച്ചാല്‍ മാത്രം ഈ പറഞ്ഞ അസുഖങ്ങളൊക്കെ മാറും എന്നു പറയുന്നതു കുറച്ച് അതിശയോക്തിയല്ലെ!!? ഇടക്കാലത്തു ജപ്പാന്‍ കിടക്ക എന്നു പറഞ്ഞിട്ടൊരു സാധനം കൊണ്ട് വന്നു ആള്‍ക്കാരെ പറ്റിച്ചതു അറിയില്ലെ? കാന്തികബെഡ് ആണത്രെ.ഇതില്‍ സ്ഥിരമായി കീടന്നാല്‍ പിന്നെ ഒരസുഖവും വരില്ലത്രെ!. എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം, എന്നാല്‍ പിന്നെ എല്ലാവര്‍ക്കും ഇതിലു കിടന്നാല്‍ പോരായിരുന്നൊ? വേറെ അസുഖങ്ങളൊന്നും വരില്ലല്ലൊ!!!!!

എനിക്കിതിന്റെ ശാസ്ത്രിയവശമൊന്നും അറിയില്ല. പക്ഷെ ഔഷധക്കൂട്ടുകൊണ്ടുള്ള വസ്ത്രം ധരിച്ചാല്‍ അലര്‍ജിയും, വാതവുമൊക്കെ സുഖപ്പെടുത്താമെന്നു പറയുന്നതു അങ്ങോട്ടു ദഹിക്കാന്‍ പ്രയാസമാണ്‍ കാന്താരിയെ!!!!.അല്പസ്വല്പം എന്തെങ്കിലും ഗുണം കാണുമായിരിക്കും...:(

ബാജി ഓടംവേലി said...

മുല്ലയ്‌ക്ക് മണമുണ്ടായിരുന്നു...
തിരിച്ച്രിഞ്ഞില്ലെന്നുമാത്രം...
നന്നായിരിക്കുന്നു...

ഹരിയണ്ണന്‍@Hariyannan said...

ബാ‍ലരാമപുരത്തെ കൈത്തറിത്തൊഴിലാളികളുടെ ജീവിതത്തിനാണ് ഇപ്പോഴും മണമില്ലാത്തത്...

Roby said...

ഇത് കാര്യമായി എഴുതിയതോ അതോ തമാശയോ?

ഇനി ഇതും കാണണോ?

ബാബുരാജ് ഭഗവതി said...

കുറച്ചുകാലമായി ഇത്തരത്തിലുള്ള വസ്തുക്കളുടെ വന്‍വിപണിയായിരുന്നു കേരളം. കൂണ്‍, ചെരുപ്പ്‌,കിടക്ക..............
ഇങ്ങനെ എന്തെല്ലാം..
അതിലൊന്നുകൂടി വരികയാണോ.?
ശരിയായ ചികിത്സാസംവിധാനങ്ങള്‍ ഇല്ലാതായി
ജനങ്ങള്‍ക്ക്‌ ചികിത്സ ഒരു വിലയേറിയ വസ്തുവാകുമ്പോള്‍
കൂടുതല്‍ കൂടുതല്‍ മാന്ത്രിക വസ്തുക്കള്‍ വിപണിയിലെത്തുന്നു.
മുല്ലക്കും മണത്തിനും അപ്പുറം സത്യം എന്തായിരിക്കുമെന്നറിയാന്‍
താല്‍പര്യം.

കുഞ്ഞന്‍ said...

മുല്ലയുടെ ചോട്ടില്‍ മൂത്രമൊഴിച്ചാല്‍പ്പിന്നെ എങ്ങിനെ മുല്ലക്ക് മണമുണ്ടാകും..?

എത്രത്തോളം ശരിയുണ്ടെങ്കിലും സംഗതി കഴുകിക്കഴിഞ്ഞാല്‍ ഔഷധ വീര്യം പോകില്ലേ. കഴുകാതെ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാറുമെന്ന് പറഞ്ഞ അസുഖങ്ങളേക്കാല്‍ കൂടുതല്‍ അസുഖങ്ങള്‍ ഉണ്ടാകും..!

ഇനി ഇത് വാങ്ങി പരീക്ഷിക്കാതിരുന്നെട്ടാണൊ അസുഖം മാറാത്തത്? എന്നാം ഒരെണ്ണം വാങ്ങുക തന്നെ..!

ശ്രീ said...

എത്രത്തോളം പ്രായോഗികമാണോ എന്തോ... എന്തായാലും പോസ്റ്റ് നന്നായി.
:)

ജിജ സുബ്രഹ്മണ്യൻ said...

ഹാന്‍ഡ് ലൂം വീവേഴ്സ് ഡെവലപ്പ്മെന്റ് സൊസൈറ്റി
തുമ്പോട്,
തിരുവനന്തപുരം

എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്..