Monday, March 31, 2008

ലോക വിഡ്ഡി ദിനം...എങ്ങനെ ഉണ്ടായി ?

ഏപ്രില്‍ ഫൂള്‍ ആഘോഷം കൃത്യമായി എന്നാണ് ആരംഭിച്ചത് എന്ന് പറയാന്‍ പറ്റില്ല॥ഏപ്രില്‍ ഒന്നു എന്നത് ഏതു കുസൃതിയും തമാശയും ഒപ്പിക്കാനുള്ള ദിവസമായി കരുതപ്പെടുന്നു॥

ഒരു വര്‍ഷത്തിലെ മുന്നൂറ്റി അറുപത്തി നാലു ദിവസവും നമ്മള്‍ എന്തായിരുന്നു എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന്॥ഹ ഹ ഹ ഇതു ഞാന്‍ പറഞ്ഞതല്ലേ....ഒരു മഹാന്‍ പറഞ്ഞതാണ്।


പണ്ട് പണ്ട് കമ്പ്യൂട്ടറുകളും വരുന്നതിനു മുന്‍പ് ആളുകള്‍ പുതു വത്സരം ആഘോഷിച്ചിരുന്നത് മാര്‍ച്ച് ഇരുപത്തി അഞ്ച്ചിനായിരുന്നു॥വസന്തകാലതിന്റെ ആഗമന സമയമാണല്ലോ മാര്‍ച്ച് ഇരുപത്തി അഞ്ച്ച് । ഈ ആഘോഷം ഏപ്രില്‍ ഒന്നു വരെ നീണ്ടു നിന്നു।

ആയിരത്തി അഞ്ഞൂറ്റി അറുപത്തി നാലില്‍ ചാള്‍സ് ഒന്‍പതാമന്‍ രാജാവ് പുതുവത്സരാഘോഷം ജനുവരി ഒന്നിനു അഘോഷിക്കേണ്ടതാണ് എന്നു പരസ്യമായി പ്രഖ്യാപിച്ചു ।വസന്തകാലത്തല്ല പുതു വത്സരം ആഘോഷിക്കേണ്ടത് എന്ന് അദ്ദേഹം കല്പന പുറപ്പെടുവിച്ചു॥രാജാവിന്റെ കല്പന അക്ഷരം പ്രതി പാലിക്കപ്പെട്ടു॥എന്നാല്‍ ചില യാഥാസ്ഥിതികന്മാര്‍ ഈ മാറ്റത്തെ ചെറുത്തു നിന്നു॥( ഒരു പക്ഷേ ഈ മാറ്റത്തെ കുറിച്ചു അവര്‍ അറിഞ്ഞു കാണില്ലായിരിക്കും...അന്നു ഇ മെയില്‍ അയക്കാനുള്ള സൌകര്യം ഇല്ലല്ലോ॥)ഇവര്‍ പഴയ രീതിയില്‍ തന്നെ മാര്‍ച്ചു അവസാനം മുതല്‍ ഏപ്രില്‍ ഒന്നു വരെ പുതു വത്സരാഘോഷം തുടര്‍ന്നു॥ഇവരെ ആണു ഏപ്രില്‍ ഫൂള്‍സ് എന്നു വിളിച്ചത്॥അതായത് പുതുവത്സരം ഏപ്രിലില്‍ നിന്നു ജനുവരിയിലേക്ക് മാറ്റിയപ്പോള്‍ അതു അറിയാന്‍ കഴിയാതെ ഏപ്രിലില്‍ തന്നെ പുതു വത്സരമാഘോഷിച്ചവരെ ആണ് ഏപ്രില്‍ ഫൂള്‍സ് എന്നു വിളിച്ചത്॥ഇവരെ കളിയാക്കി മറ്റുള്ളവര്‍ പ ല പല സമ്മാനങ്ങള്‍ കൊടുത്തു॥ഇതിന്റെ ഓര്‍മക്കായി ഇന്നും ജനങ്ങള്‍ വിഡ്ഡി ദിനം ആഘോഷിക്കുന്നു......

4 comments:

ബഷീർ said...

നാം പടു വിഡ്ഢികളായി ചമയണോ ?
Ot
word verification is very bore

യാരിദ്‌|~|Yarid said...

കാന്താരിയുടെ ബെര്‍ത്ത് ഡേയല്ലെ ഏപ്രില്‍ ഒന്ന്..;)ഇതിന്റെ പിറകില്‍ ഇങ്ങനെയുമുണ്ടായിരുന്നു ഒരു കഥ അല്ലെ..;)

ഇടിവാള്‍ said...

ഇവിടെ ദുബൈലെ ഹിറ്റ് എഫ്.എം എന്ന റേഡീയോ ചാനലില്‍ ഇന്നു ഇതേ പറ്റി പറഞ്ഞിരുന്നു.

വേറൊരു വിശ്വാസം കൂടി ഉണ്ടത്രേ.. ഏതോ ഒരു രാജാവിന്റെ ഭരണത്തില്‍ വിദൂഷകര്‍ അത്റ്റൃപ്തരായപ്പോള്‍ , രാജാവ് അതിലൊരുത്തനെ പിടിച്ച് 1 ദിവസം രാജാവാക്കിയത്രേ.. അങ്ങേര്‍ അന്നു കുറേ മണ്ടന്‍ പരിഷ്കാരങ്ങ്ലും വരുത്തി..ആ ദിവസമായിരുന്നു ഏപ്രില്‍-1 അതാനു പിന്നീട് ഫൂള്‍സ് ഡേ ആയി ആഘോഷിക്കുന്നത്

രാജാവിന്റെയും, രാജ്യത്തിന്റെ പേരൊന്നും ഓര്‍മ്മയില്ല ;)

ശ്രീ said...

ഈ സംഭവം പണ്ടെവിടെയോ വായിച്ചതോര്‍ക്കുന്നു.
:)