Sunday, March 2, 2008

പിടക്കോഴി കൂവിയപ്പോള്‍

ആറു മാസം മുന്‍പു വരെ മുട്ട ഇട്ട കോഴി പൂവന്‍ കോഴി ആയ വാര്‍ത്ത കേട്ടില്ലേ ബൂലോകരേ...ഒരു വര്‍ഷം മുന്‍പു വരെ മുട്ട ഇട്ട് കുഞ്ഞുങ്ങളെ വിരിയിച്ച പിടക്കോഴിയ്ക്കാണ് ആറു മാസം മുന്‍പു മുതല്‍ പരിണാമം കണ്ട് തുടങ്ങിയത്..കോഴി കൂവാന്‍ തുടങ്ങിയപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്...ആറ് മാസം മുന്‍പു കോഴി ഇട്ട മുട്ടകള്‍ക്കു കാടമുട്ടയുടെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.6 മാസം കൊണ്ട് തലപ്പൂവും അങ്കവാലും ഉണ്ടായി.പൂവന്റെ ലക്ഷണമായി കാലില്‍ കട്ടമുള്ളും ആയി...കോതമംഗലത്താണ് ഈ അല്‍ഭുതം നടന്നത്..പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നതു അര്‍ത്ഥവത്തായി .പുരുഷന്മാരായി മാറിയ സ്ത്രീകളെ കുറിച്ചും തിരിച്ചും കേട്ടിട്ടുണ്ട്..എന്നാല്‍ അതു ശസ്ത്രക്രിയ ഒക്കെ നടത്തി രൂപമാറ്റം വരുത്തുകയായിരുന്നു..ഇതു സ്വാഭാവികമായി വന്ന മാറ്റം അല്ലേ...ഈ കലിയുഗത്തില്‍ ഇനിയും എന്തെല്ലാം കാണണം .....



ഈ വാര്‍ത്ത കണ്ടപ്പോള്‍ ആണ് വേറെ ഒരു വാര്‍ത്തയുടെ കാര്യം ഓര്‍ത്തത്..ബ്രിട്ടനിലെ ന്യൂ കാസില്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍പുരുഷ സഹായമില്ലാതെ സ്ത്രീയുടെ കോശങ്ങള്‍ മാത്രം ഉപയോഗിച്ച് പുതിയ ഒരു ജീവന്‍ ഉണ്ടാ‍ാക്കാന്‍ പറ്റും എന്നു കണ്ടു പിടിച്ചിരിക്കുന്നു..സ്ത്രീയുടെ അണ്ഡത്തില്‍ നിന്നു ഒരു ബീജ കോശത്തെ ഉല്പാദിപ്പിക്കുകയാണ് ഇപ്പോള്‍ സാധിച്ച നേട്ടം.ഏതാനും നാളുകള്‍ക്ക് മുന്‍പു പുരുഷന്റെ മജ്ജാകോശങ്ങളില്‍ നിന്ന് ബീജ കോശങ്ങളെ ഉണ്ടാക്കാന്‍ ഉള്ള വിദ്യ ശാസ്ത്ര ലോകം കണ്ടുപിടിച്ചിരുന്നു.ഇപ്പോള്‍ കണ്ട് പിടിച്ച വിദ്യ സ്ത്രീയുടെ അണ്ഡത്തില്‍ നിന്നു ഒരു ബീജ കോശത്തെ ഉല്പാദിപ്പിക്കാന്‍ പറ്റും എന്നതാണ്... ഭാവിയില്‍ പുരുഷ സഹായമില്ലാതെ പ്രത്യുല്പാദനം നടത്താന്‍ പറ്റും എന്നതു വളരെ പ്രാധാന്യം അര്‍ഹിക്കുന്നു..ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം ഏറ്റവും കൂടുതല്‍ ഉപകരിക്കുക സ്വവര്‍ഗ്ഗ പ്രേമികള്‍ ആയ സ്ത്രീകള്‍ക്കു ആയിരിക്കും..പുരുഷ സഹായമില്ലാതെ കുട്ടികള്‍ ഉണ്ടാകും..പുനരുല്പാദന പ്രക്രിയയില്‍ പുരുഷന്റെ ആവശ്യം ഇല്ല എന്നു വരുന്നതോടെ ഈ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നു വ്യക്തമാണ്.




വിവരങ്ങള്‍ക്കു കടപ്പാട്...എന്റെ ഭര്‍ത്താവ്.

5 comments:

ബൈജു സുല്‍ത്താന്‍ said...

ദൈവമേ...

നന്ദു said...

ഈശ്വരാ അല്ലെങ്കിലെ എങ്ങിനെ പുരുഷനെ ഒഴിവാ‍ക്കാം എന്നു കരുതിയിരിക്കുകയാ ഇവിടുത്തെ സ്ത്രീ പക്ഷ പ്രവര്‍ത്തകരും മറ്റും... ഇതുകൂടെയായാല്‍ പൂര്‍ത്തിയായി....ശ്ശെ ഇനിയിപ്പം ആണാന്നു പറഞ്ഞു ഞെളിഞ്ഞു നടക്കാനും പറ്റില്ലല്ലോ?......

ശ്രീവല്ലഭന്‍. said...

കൊള്ളാം. ഇതിമ്മിണി വല്യ ഓര്‍മ്മകള്‍ തന്നെ!

തോന്ന്യാസി said...

ഇതൊരു അക്രമക്കണ്ടുപിടിത്തമായിപ്പോയി

siva // ശിവ said...

very good post.....

with love,
siva.