വര്ഷംആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല്॥മാസം കൃത്യമായി ഓര്‍ക്കുന്നില്ല॥(മറവി എനിക്കു ജനിച്ചപ്പം മുതല്‍ ഉള്ള അസുഖം ആണ്) മണ്ണുത്തി വെറ്റെറിനറി കോളേജില്‍ പഠിക്കുന്ന കാലം॥ഞാന്‍ അന്നു ഫസ്റ്റ് ഇയര്‍ ക്ലാസ്സ് തുടങ്ങി അധികം ആയിട്ടില്ല।റാഗിങ്ങ് തീര്ന്നിട്ടില്ലാ റാഗിങ്ങിനിടക്ക് എന്നെ കൊണ്ട് പാട്ടു പാടിച്ചു അല്പ സ്വല്പ്പം ഞാന്‍ പാടും എന്നു ചേച്ചിമാര് കണ്ടു പിടിച്ചു।കോളേജ് ഡേ നടക്കാന്‍ പോകുന്നു..കോളെജിലെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി ആണു സിന്ധു ചേച്ചി॥ചേച്ചി പറഞ്ഞു കോളെജ് ഡേക്കു ഇയാള്‍ ഒരു പാട്ട് പാടിയേ തീരൂ॥
ഞാന്‍ എന്റെ ജീവിതത്തില്‍ സ്റ്റേജില്‍ കയറി പാട്ട് പാടിയിട്ടില്ല॥വീട്ടില്‍ കുളിക്കുമ്പോഴും അടുക്കളയില്‍ മേയുമ്പോഴും മൂളുന്നതാണു ഇക്കാര്യത്തില്‍ ഉള്ള മുന്‍ പരിചയം।എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി സമ്മതിക്കുന്നില്ല।റാഗിങ്ങിനെ പേടി ഉള്ളതു കൊണ്ട് അധികം എതിര്‍ത്തു പറയാനും വയ്യ॥ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍ അതിന്റെ പേരില്‍ വീണ്ടും റാഗ് ചെയ്താലോ ?പിന്നെ ഞാന്‍ ഓര്‍ത്തു॥എനിക്കു പാടാന്‍ പറ്റില്ല എന്ന കാര്യം ഞാന്‍ പറഞ്ഞു॥ഇനിയും അവര്‍ക്കു നിര്ബന്ധമാണേല്॥സഹിക്കട്ടേ॥അല്ലാ അറിയാത്ത പിള്ളക്കു ചൊറിയുമ്പോള്‍ അറിയും എന്നാണല്ലോ...
അങ്ങനെ ആ ദിവസം വന്നു ചേര്‍ന്നു॥കോളേജിലെ പരിപാടികള്‍ എല്ലാം വൈകിട്ട് ആണു॥കോളേജിലെ തന്നെ സ്റ്റുഡന്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയാണ് മുഖ്യ ഐറ്റം।ഓര്‍ക്കസ്ട്ര പുറത്തു നിന്നും വരും।ഗായകര്‍ എല്ലാം കുട്ടികള്‍॥എല്ലാവരും സീനിയേഴ്സ് ആണു॥ഞാന്‍ ആണു ജൂനിയേഴ്സിന്റെ ഭാഗത്തു നിന്നുള്ളത്॥
ഉച്ച വരെ എങ്ങനെയോ ഞാന്‍ കഴിച്ചു കൂട്ടി॥ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ പരീക്ഷാ സമയത്തു മാത്രം എനിക്കു വരാറുള്ള ഒരു പ്രത്യേക അസുഖം (“ ബവത്സ് സിന്‍ഡ്രോം “ എന്നോ മറ്റോ ആണു അതിന്റെ പേര്॥എന്നു തോന്നുന്നു॥) തുടങ്ങി ।എനിക്കു കക്കൂസില്‍ നിന്നും ഇറങ്ങാന്‍ നേരം ഇല്ല॥അന്‍പതു പൈസ തുട്ട് വെക്കണോ എന്നു ചേച്ചിമാര് ചോദിക്കുന്നതു വരെ എത്തി കാര്യങ്ങള്‍ ।എന്ിക്കും തോന്നി തുട്ട് വെച്ചില്ലെങ്കില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കുഴയും ...എങ്ങനെയോ ഒരു തരത്തില്‍ വൈകുന്നേരം ആക്കി
പരിപാടി തുടങ്ങി॥സിന്ധു ചേച്ചിയുടെ പാട്ടു കഴിഞ്ഞു॥”കണ്ണുക്കു മയ്യഴകു॥കവിതക്ക് പൊയ്യഴകു....”ചേച്ചി നന്നായി പാടി॥സദസ്സില്‍ നിന്നു നിലക്കാത്ത കരഘോഷം॥ അതു കഴിഞ്ഞു മാണിക്യ വീണയുടെ പാട്ട്॥ആ ചേട്ടന്റെ പേര് എനിക്കറിയില്ല॥കോളേജിലെ ഏതു പരിപാടിക്കും മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവില്‍.....പാടുന്നതു കൊണ്ട് എല്ലാരും ആ ചേട്ടനെ വിളിക്കുന്ന പേരാണു മാണിക്യ വീണ॥ചേട്ടനും നന്നായി പാടി॥എന്റെ നെഞ്ചില്‍ പെരുമ്പറ കൊട്ടുന്നതു കൊണ്ട് ആ പാട്ട് എനിക്കു ആസ്വദിക്കാന്‍ പറ്റിയില്ല...
വേദിയില്‍ അടുത്ത പാട്ടിനുള്ള അനൌണ്സ്മെന്റ്॥അടുത്ത പാട്ട് പാടുന്നതു കുമാരി “ കാന്താരിക്കുട്ടി “ ഞങ്ങള്‍ അഭിമാന പൂര്‍വം പുതിയ ഗായികയെ പരിചയപ്പെടുത്തുന്നു.........................................
ഇതൊക്കെ കേള്‍ക്കുന്തോറും എന്റെ പിരിമുറുക്കം കൂടി॥കൈയും കാലും ശരീരവുമൊക്കെ കിലുകിലാ വിറക്കുന്നതു എനിക്ക് തന്നെ അറിയാംതൊണ്ടയിലെ വെള്ളം വറ്റി॥മുഖമൊക്കെ പ്രേതത്തേ കണ്ടതു പോലെ വിളറി വെളുത്ത്॥
സിന്ധു ചേച്ചി ഉന്തി തള്ളി എന്നെ സ്റ്റേജിലേക്കു വിട്ടു॥റാഗിങ്ങ് കണ്ടുപിടിച്ചവനെ കാലപ്പാമ്പു കൊത്തട്ടേ എന്ന പ്രാര്‍ഥനയോടേ ഞാന്‍ സ്റ്റേജില്‍॥നിറഞ്ഞ സദസ്സിനെ കണ്ടപ്പോളെനിക്കു വീണ്ടും ഒന്നും രണ്ടും ഒക്കെ കഴിക്കണം എന്ന തോന്നല്‍ ॥തോന്നലുകള്‍ എല്ലാം മാറ്റി വെച്ച് വിറക്കുന്ന കൈകളോടേ മൈക്ക് എടുത്തു॥കണ്ണുമടച്ച് ധൈര്യം സംഭരിച്ചു ഞാന്‍ പാട്ടു തുടങ്ങി... ഗോപുര മുകളില്‍ വാസന്ത ചന്ദ്രന് ഗോരോചന ക്കുറി വരച്ചു..........ജാനകിയമ്മ പാടി മനോഹരമാക്കിയ ആ പാട്ട് എന്റെ തൊണ്ടയില്‍ നിന്നും പ്രവഹിക്കാന്‍ തുടങ്ങി॥।
കൂയ്॥കൂൂ കൂ.............കൂയ്....കൂയ്....
ഇതെന്തു കുറുക്കന്മാരുടെ അഖിലേന്ത്യാ സമ്മേളനമോ॥എനിക്കൊന്നും മനസ്സിലായില്ല॥ ശ്രുതി,ടെമ്പോ ഇത്യാദി സംഗതികള്‍ ഒന്നും ഇല്ലായിരിക്കുമോ ? കണ്ണു തുറന്നു ചുറ്റും നോക്കി॥ഓര്ക്കസ്ട്രക്കിരിക്കുന്നവര് ചിരിക്കുന്നു॥എനിക്കു പറ്റിയ അബദ്ധം അപ്പോഴാണു മനസ്സിലായത്॥മൈക്ക് കൈയില്‍ കിട്ടിയ ആക്രാന്തത്തില്‍ ഞാന്‍ പാട്ട് തുടങ്ങി॥ഓര്‍ക്കസ്ട്രക്കാര്‍ അവിടെ ഇരുന്നതു ഞാന്‍ ശ്രദ്ധിച്ചില്ല॥അവര്‍ ശ്രുതി ഇടും മുന്നേ ഞാന്‍ പാട്ട് തുടങ്ങി॥ചമ്മല് മറച്ചു ഞാന്‍ ഒന്നു ചിരിച്ചു...
ഓര്ക്കസ്ടക്കാരോടു തുടങ്ങാന്‍ പറഞ്നു॥പിന്നീട് ആ പാട്ട് തെറ്റില്ലത്ത വിധം നന്നായി പാടി॥പാട്ട് തീര്‍ന്നപ്പോള്‍ കൈയടിയും കിട്ടി॥“വരമൊന്നും തന്നില്ല ഉരിയാടാന്‍ നിന്നില്ല പറയാതെയെന്തോ പറഞ്ഞു......“ ഈ വരികള്‍ ഇന്നു എന്റെ ഇഷ്ടപ്പെട്ട വരികള്‍ ആണ്...
അന്നു മുതല്‍ എന്നെ ആ കോളേജില്‍ എല്ലാരും അറിയും।അതില്‍ പിന്നെ കുറേ നാളേക്കു എനിക്കു ക്ലാസ്സില്‍ പോകാന്‍ ഭയങ്കര ചമ്മല് ആയിരുന്നു॥എന്തായാലും ആ സംഭവത്തോടെ എന്റെ സ്റ്റേജ് ഫിയറും മാറിക്കിട്ടി॥ഇന്നു ജോലിയുടെ ഭാഗമായി എനിക്കു പലപ്പോഴും സ്റ്റേജില്‍ കയറേണ്ടി വരാറുണ്ട്॥മിക്കവാാറും ജന പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍॥ അന്നങ്ങനെ ഒരു അബദ്ധം പറ്റിയെങ്കിലും പിന്നീട് അതോര്‍ത്തു ഞാന്‍ എന്നും ചിരിക്കാറുണ്ട്॥

12 comments:
കൂയ് കൂയ്, കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്.....
ഒപ്പ് ........
കാന്താരിക്കുട്ടിയേ..ഹി.ഹി..വായിച്ചപ്പോള്‍ ആദ്യവര്‍ഷങ്ങളിലെ റാഗിംഗ് മനസ്സില്‍ ഓടിയെത്തി..എന്തായാലും ചേച്ചിമാരു സഹായിച്ചു സഭാകമ്പം പോയിക്കിട്ടിയല്ലേ..നല്ല രസം ഉണ്ടായിരുന്നു വായിക്കാന്‍..ഇനിയും പോരട്ടെ..:-)
മൈക്ക് കിട്ടുന്നുത് വരെ പേടി. കിട്ടിയപ്പോള്‍ ആക്രാന്തം. രസമായി... അപ്പം പറഞ്ഞ് വരുന്നത് റാഗിങ്ങ് നല്ലാതാണ് എന്നാണോ....
യാരിദ് :- ഈ കൂവല്‍ എന്നെ അന്നത്തെ സന്ധ്യ ഓര്‍മിപ്പിക്കുന്നു.
സുബൈര്‍:- ഒപ്പിന് നന്ദി
റെയര്‍ റോസ് :-റാഗിങ്ങ് അനുഭവം അപ്പോള്‍ ദേഷ്യം തോന്നിപ്പിക്കുമെങ്കിലും പിന്നീട് ആലോചിക്കുമ്പോള്‍ രസമല്ലേ.കമന്റിനു നന്ദി
നന്ദു :-ആരോഗ്യകരമായ റാഗിങ്ങ് നല്ലതു തന്നെ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ചിതല് :-റാഗിങ്ങ് നല്ലതു പോലെ എനിക്കു കിട്ടിയിട്ടുമുണ്ട് അതു പോലെ തന്നെ കുറച്ചൊക്കെ ഞാന്‍ കൊടുത്തിട്ടുമുണ്ട്...നല്ല രീതിയില്‍ ഉള്ള റാഗിങ്ങ് നല്ലതു തന്നെ..അതു പീഡനമായി മാറുമ്പോഴാണ് പ്രശ്നം ആകുന്നത്,,എനിക്കു ലഭിച്ച റാഗിങ്ങ് ഞാനിപ്പോള്‍ രസമോടെയാണ് ഓര്‍ക്കാറ്..
ഇവിടെ കമന്റിയ എല്ലാര്ക്കും നന്ദി.....
കൊള്ളാ കാന്താരിക്കുട്ടി ഞാനും ഒരു നിമിഷമെന്റെ കാലാലയത്തെകുറിച്ചോര്ത്തു പോയി
സഭാകമ്പം മാറാനും സീനിയര്‍ വിദ്യാര്‍ഥികളുമായി കൂട്ടു കൂടാനും അപകര്‍ഷാ ബോധം മാറ്റി എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം കിട്ടാനും റാഗിങ്ങ് ഒരു പരിധി വരെ സഹായിക്കും..എന്നാല്‍ റാഗിങ്ങിന്റെ മറവില്‍ ഇന്നു നടക്കുന്നതു കാടത്തമാണ്..അതു ഒരിക്കലും അംഗീകരിക്കാനാവില്ല..ജൂനിയര്‍ ആയിരുന്ന എനിക്കു മണ്ണുത്തി മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള ബസ് യാത്ര തനിമയോടെ അഭിനയിച്ചു കാണിക്കേണ്ടി വന്നു..ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ തെറിച്ചു മുന്നോട്ടായുന്നതും കമ്പിയില്‍ തൂങ്ങി നിന്നു കൊണ്ടു തന്നെ ബസ് ടിക്കറ്റെടുത്തതും എല്ലാം അഭിനയിക്കുമ്പോള്‍ ചേചിമാരോടൊപ്പം ഞാനും ചിരിച്ചിട്ടുണ്ട്..മെസ്സ് ഹാളില്‍ മേശപ്പുറത്തു കയറിനിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്..കോഴിയെ ഓടിച്ചിട്ട് പീടിച്ചു കറി വെച്ചിട്ടുണ്ട്..ദോശ ചുട്ടിട്ടുണ്ട്..ഇതിനെല്ലാമുപരിയായി ഹോസ്റ്റലിലെ ഞങ്ങളുടെ റൂമിന്റെ വിസ്തീര്‍ണ്ണം മൊട്ടു സൂചി കൊണ്ട് അളന്നിട്ടുണ്ട്..അന്നു ചേച്ചിമാരോട് ദേഷ്യം ഉണ്ടായിരുന്നു.. പ്ലസ് ടു കഴിഞ്ഞു ചെല്ലുന്ന എന്നോട് ഗര്‍ഭിണിക്കു പറ്റിയ ഡയറ്റിനെ കുറിച്ചു പറയാന്‍ പറഞ്ഞപ്പോള്‍ പഴംകഞ്ഞിയും തൈരും കാന്താരി മുളകും കഴിക്കുന്നതു നല്ലതാ എന്നു മറുപടി കൊടുത്തതും അതിനു പകരമായി എന്നെകൊണ്ട് മരം ചുറ്റി പ്രേമം അഭിനയിപ്പിച്ചതും എല്ലാം ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു...ഇന്നു എനിക്കതൊക്കെയാണ് പഠനകാലത്തെ മധുരമുള്ള ഓര്‍മകള്‍...
ചാത്തനേറ്: ബ്ലോഗിലും പാടാന്‍ അവസരമുണ്ട് ട്ടാ.
കൂവാന്‍ ഞങ്ങള്‍ക്കും ;)
നന്നായി.....അങ്ങനെ ജീവിതം രെക്ഷപ്പെട്ടു
കൊള്ളാമല്ലോ ചേച്ചീ... ഉര്‍വ്വശീ ശാപം ഉപകാരം അല്ലേ?
ഒരു ഗായിക ആയിട്ടാണോ മിണ്ടാതിരുന്നത്? എന്നാല്‍ സമയം പോലെ ഓരോ പാട്ടുകള്‍ പാടി പോസ്റ്റു ചെയ്യൂ...
:)
പറയാതെയെന്തോ പറഞ്ഞു...
അത് മനോഹരമായ വരിയാണ് ..
ഇപ്പോഴാ ഇതൊക്കെ വായിക്കുവാന്‍ പറ്റുന്നെ . ..എന്ത് റിയല്‍ ആണ് എഴുത്ത് ..
congrats
Post a Comment