Sunday, April 20, 2008

ഈ തീറ്റ വീരനെ കണ്ടിട്ടുണ്ടോ ???????


ദേ.... ഇവനെ കണ്ടോ പൂവും കടിച്ചുപിടിച്ചോടുന്ന തൊരപ്പനെലി? ഒറ്റനോട്ടത്തിന് ഇവനെ കണ്ടാല്‍ ആരും അങ്ങിനെയല്ലെ പറയൂ.. പക്ഷെ ഇവന്‍ നമ്മുടെ നാട്ടുകാരനേയല്ല. വടക്കെ അമേരിക്കയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ കാണപ്പെടുന്ന തൊരപ്പനെലി വര്‍ഗ്ഗത്തില്‍ പെട്ട ഇവന്റെ പേരോ അതി ഗംഭീരം "സ്റ്റാര്‍ നോസ്ഡ് മോള്‍ " (ഇനിയിപ്പം മോളല്ല മോനാണെങ്കിലും മോളെന്നു തന്നെ വിളിച്ചേ പറ്റൂ!) അഥവാ നക്ഷത്ര മൂക്കന്‍ തുരപ്പനെലി അപ്പനും അമ്മയും ഇട്ട പേര് കോണ്ടിലൂറ ക്രിസ്റ്റാറ്റ എന്നാ‍ണ്। കറുത്ത നിറം॥ദേഹം നിറയെ പതുപതുത്ത രോമം, കൈ കാലുകളില്‍ കൂര്‍ത്ത നഖങ്ങള്‍ മുഖത്തു കണ്ണോ വായോ ഒറ്റനോട്ടത്തില്‍ ആരും കാണില്ല ഉള്ളതു ചുവന്ന പൂവ് വീടര്‍ന്നു നില്‍ക്കുന്ന പോലൊരു മൂക്കു മാത്രം

വടക്കേ അമേരിക്കയിലൊക്കെ കാണുന്ന എലി വര്‍ഗ്ഗത്തില്‍ പെട്ട ഇവന്‍ അത്ര മോശക്കാരന്‍ ആണെന്നു ആരും വിചാരിക്കണ്ടാ ജന്തു ലോകത്തിലെ ശാപ്പാട്ടുരാമന്‍ തന്നെയാണ് ഇവന്‍ നമ്മുടെ "തീറ്റ റപ്പായി" യെ പോലെ
ഒരു സെക്കന്‍ഡ് കൊണ്ട് അഞ്ചു പ്രാണീകളേ വരെ അകത്താക്കാന്‍ മിടുക്കനാണ് ഇവന്‍ ഇവന്റെ ഇഷ്ട ഭോജ്യം നമ്മുടെ മണ്ണീരയാണ് എങ്കിലും മീനുകളെയും ഞണ്ടുകളേയും പുഴുക്കളെയുമൊന്നും വെറുതേ വിടാന്‍ ഇവന്‍ ഒരുക്കമല്ല താനും।
പ്രായപൂര്‍ത്തിയെത്തിയ ഒരു നക്ഷത്രമൂക്കന് ഏകദേശം 15 മുതല്‍ 20 വരെ സെന്റീമീറ്റര്‍ നീളവും 75 ഗ്രാം വരെ തൂക്കവുമുണ്ടാവും। 44 പല്ലുകളും. പിങ്ക് നിറത്തിലുള്ള ഇരുപത്തിരണ്ടോളം സ്പര്‍ശനികളാണ്‍ ഇവയുടെ മൂക്കിനു ചുറ്റും വിടര്‍ന്ന പൂവ് പോലെ കാണപ്പെടുന്നത്। ഇവന്‍ നല്ലൊരു നീന്തല്‍ വിദഗ് ധനും മുങ്ങല്‍ വീരനും ഒക്കെയാണ് തുരപ്പന്റെ വര്‍ഗ്ഗത്തില്‍ പെട്ടതിനാല്‍ മണ്ണു മാന്തുന്ന കാര്യത്തില്‍ ഇവന്‍ ബഹുമിടുക്കനും അര മീറ്റര്‍ വരെ കുഴിച്ചാണ് ഇവ മാ‍ളമുണ്ടാക്കുന്നത്...
ഇവന്റെ മറ്റൊരു പ്രത്യ്യേകത വാലാണ്। മറ്റുള്ള ജീ‍വികളെ അപേക്ഷിച്ച് ഇവന്റെ വാലിനൊരു പ്രത്യേകതയുള്ളത് തണുപ്പുകാലമായിക്കഴിഞ്ഞാല്‍ അത് മൂന്നു നാലിരട്ടി വീര്‍ക്കും। കൊഴുപ്പ് തണുപ്പുകാലത്ത് ശേഖരിച്ചു വയ്ക്കാ‍നാണത്രെ??
രണ്ടു വര്‍ഷം വരെ ചിലയിനം മോളുകള്‍ ജീവിച്ചിരിക്കാറുണ്ട്, പലപ്പോഴും വെള്ളത്തിനടിയില്‍ കഴിയുമെങ്കിലും കൂടുതല്‍ സമയവും കരയില്‍ കഴിയുന്ന ഈ നക്ഷത്രമൂക്കന്മാരെ എവിടെ കണ്ടാലും മൂങ്ങകള്‍ വെറുതെ വിടാറീല്ല ഓടിച്ചിട്ട് പിടിച്ച് ഭക്ഷിക്കും।
ചതുപ്പു നിലങ്ങളുള്ളിടത്താണ്‍ ഇവയെ ധാരാളമായി കണ്ടു വരുന്നത്। മനുഷ്യന്‍ ചതുപ്പു പ്രദേശങ്ങള്‍ വാസസ്ഥലങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നക്ഷത്രമൂക്കനെലികളേയും കാലക്രമേണ ചില്ലിട്ട് വയ്ക്കേണ്ടി വരും ॥ഒരു കാലത്ത് ഇവരും ഭൂമിയിലുണ്ടായിരുന്നു എന്ന തെളിവിനു വേണ്ടി..!!!

16 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇനിയിപ്പം മോളല്ല മോനാണെങ്കിലും മോളെന്നു തന്നെ വിളിച്ചേ പറ്റൂ !!!!!!

siva // ശിവ said...

നല്ല വിവരണം ......അഭിനന്ദനങ്ങള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹെന്റമ്മോ............തൊരപ്പനന്റെ ഒരു കാര്യം.


ന്യൂ റ്റെമ്പ്ലേറ്റ്സ് കൊള്ളാം കെട്ടൊ മാഷെ..

Unknown said...

ഞാനാദ്യം വിചാരിച്ചു. ആ മാക്രി ഇവിടെ കയറിയതാണെന്നു.ഏതായാലും ഞാനെടുക്കുവാണു.ഞാന്‍ ഒരു ഷാപ്പു നടത്തുന്ന കാര്യം കാന്താരിക്കുട്ടി അറിഞ്ഞു കാണും ഇടക്കവിടെ വന്നാല്‍ ..........നന്നായിരിക്കും

asdfasdf asfdasdf said...

നല്ല പോസ്റ്റ്. ആദ്യമായിട്ടാണ് ഇതേക്കുറിച്ച് അറിയുന്നത്.
(70/100 മാര്‍ക്ക്)

ഹരീഷ് തൊടുപുഴ said...

സത്യത്തില്‍ പേടിയാകുന്നു..........

ബയാന്‍ said...

word veri കണ്ടമാത്രയില്‍ ഒന്നു ശങ്കിച്ചു.

കാ‍ന്തന്റെകുട്ടി; നല്ലയെലി, ഒരെണ്ണത്തെ നാട്ടിലേക്കു പോരുമ്പോള്‍ കൂട്ടിയേക്കണം, എലിക്കു വടക്കെ അമേരിക്കയും ഇവിടെയുമൊക്കെ ഒരുപോലേ തോന്നുകയുള്ളൂ, അവറ്റകള്‍ അത്ര കാര്യമാക്കില്ല.

ഈ ബൂലോകമില്ലെങ്കില്‍ ഈ എലിയെയൊക്കെ ആരു കാണിച്ചു തരാനാ. നന്ദി, നമസ്കാരം.

ശ്രീ said...

ശ്ശെടാ... ‘മോള്‍’ ആളു കൊള്ളാമല്ലോ.
;)

ഈ വ്യത്യസ്തമായ പരിചയപ്പെടുത്തലും നന്നായി, ചേച്ചീ.

യാരിദ്‌|~|Yarid said...

കാന്താരി..;)

vimal mathew said...

എലിയെ വിടറായില്ലെ......

ജിജ സുബ്രഹ്മണ്യൻ said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

ശിവാ :- ഒത്തിരി നന്ദി


മിന്നാമിനുങ്ങ് :- ഞാന്‍ ബ്ലോഗില്‍ ഒരു ശിശു അല്ലേ..ഓരോന്നും പഠിച്ചു വരുന്നതേ ഉള്ളൂ...അഭിപ്രായങ്ങള്‍ പറഞ്ഞ് പ്രോത്സാഹിപ്പിക്കണേ..


നന്ദു :- ഇടക്കു വട്ടു കേറുമ്പോള്‍ ഗൂഗിളില്‍ പോകും.അപ്പോള്‍ ഇതു പോലെ ഓരോന്നു കിട്ടും ..അതിനെ അടിച്ചൊതുക്കി പോസ്റ്റ് പരുവത്തിലാക്കും..നന്ദി


അനൂപ്പേ :- പരസ്യമായി എന്നെ ഷാപ്പിലേക്ക് വിളിക്കല്ലേ !!!! എനിക്ക് ഒരു കുഴപ്പം ഉണ്ട്..അടിച്ചാല്‍ അപ്പോള്‍ വാളു വെക്കണം ..അതു അവിടത്തെ സ്ഥിരം കുടിയന്മാര്‍ക്കു പ്രശ്നമാവില്ലേ ഹ ഹ ഹ ..പിന്നെ മാക്രി ഫ്രൈ ഉണ്ടെങ്കില്‍ ഒരു കൈ നോക്കാം


കുട്ടന്‍ മേനോന്‍ :- 100 ല്‍ 70 മാര്‍ക്കു തന്നല്ലോ..ഡിസ്റ്റിങ്ഷന്‍ ഉണ്ട് ..സന്തോഷമായി..എന്നെ പോലെ ഒരു തുടക്കക്കാരിക്കു അഭിമാനിക്കാം


ഹരീഷ് :-ഇതൊരു പാവം തൊരപ്പനല്ലേ..പേടിക്കണ്ടാട്ടോ


ബയാന്‍ :- ഞാനിപ്പോള്‍ നാട്ടില്‍ തന്നെ ആണ്..ആരൊടെങ്കിലും ചോദിച്ചു നോക്കാം ഒരെണ്ണത്തിനെ നാട്ടിലെത്തിക്കാന്‍ പറ്റുമോ എന്നു നോക്കാം



ശ്രീക്കുട്ടാ :-“ മോളെ “ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതില്‍ സന്തോഷം

യാരിദ് :-നന്ദി


വിമല്‍ :-എന്റെ ഒരു സുഹൃത്തിന്റെ കുളിക്കുന്ന സോപ്പ് എന്നും എലി കൊണ്ടു പോകും ..പിന്നെ ജാതകവശാല്‍ എന്റെ മൃഗം എലി ആണ്..അതു കൊണ്ട് അതിനെ കുറിച്ചു പരമാവധി പബ്ലിസിറ്റി കൊടുക്കുന്നത് എനിക്കു നല്ലതാന്ന് അമ്മ പറഞ്ഞു ഹ ഹ ഹ


കമന്റിട്ട എല്ലാര്‍ക്കും നന്ദി..


വന്നു നോക്കി കമന്റിടാത്തവര്‍ക്കും നന്ദി...

കുറുമാന്‍ said...

ഇങ്ങനേം ഒരു ജന്തുവുണ്ടെന്നു മനസ്സിലായി.

നന്ദീ.

Rasheed Chalil said...

നല്ല മോള്...

തോന്ന്യാസി said...

കുറുവേട്ടന്‍ ഉദ്ദേശിച്ചത് കാന്താരിച്ചേച്ചിയെ അല്ല എന്നു വിശ്വസിച്ചോട്ടെ........ :)

ഞാനിവിടെ എത്തീട്ടേയില്ലാ........

ഹരിയണ്ണന്‍@Hariyannan said...

ആദ്യം നോക്കിയത് ഓര്‍മ്മകള്‍ എന്ന ബ്ലോഗ് പേര്!
വല്ല ആത്മകഥാപരമായ അലക്കുകളായിരിക്കുമെന്ന് കരുതി ക്ലിക്കിയപ്പോ ദേണ്ടെ സൈഡുവഴി നിരത്തിയിട്ടിരിക്കുന്നൂ തലക്കെട്ടുകള്‍!
എങ്ങനെ ഏപ്രില്‍ ഫൂളാക്കാം..
ഫൂളാവാനുള്ള 101 വഴികള്‍..
ഈ തീറ്റ വീരനെ...
കൊള്ളാല്ലോ അതില്‍ ക്ലിക്കി.ഇതെന്തായാലും ആത്മകഥാപരമായിരിക്കും.ഉറപ്പ്!
വന്നുനോക്കിയപ്പോഴല്ലേ..സത്യം മനസ്സിലായത്!
:)
കലക്കി.
പൂവും കടിച്ചുപിടിച്ച്...
മോനാണെങ്കിലും അങ്ങനേ വിളിക്കൂ..

തുടങ്ങിയ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.