ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഏതെന്നു പറയാവോ ബൂലോകരെ..പലരുടെയും നാവില്‍ വരുന്ന ആദ്യ ഉത്തരം രാജ വെമ്പാല എന്നായിരിക്കുമല്ലോ...അല്ലെങ്കില്‍ ഏതെങ്കിലും ചിലന്തിയോ തേളോ എന്നൊക്കെ മനസ്സില്‍ വരുന്നവര്‍ ഉണ്ടാകും..എന്നാല്‍ ശരി ഉത്തരം ഇതൊന്നും അല്ല..
ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഒരു പാവം തവള ആണ്..തെക്കേ അമേരിക്കയിലെ മഴക്കാടുകളില്‍ കാണുന്ന “ കൊക്കോയ് “എന്ന ഇനം തവള..വിശ്വസിക്കാന്‍ പ്രയാസമാണ് അല്ലേ...ആദ്യം ഞാനും വിശ്വസിച്ചില്ല..പിന്നീട് ഇതിനെ കുറിച്ചു പഠിച്ചപ്പോള്‍ വിശ്വാസമായി..
ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി എന്ന ബഹുമതിക്കൊപ്പം മറ്റൊന്നിനു കൂടി അര്‍ഹരാണ് ഇവര്‍..ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ തവളകള്‍ എന്ന വിശേഷണം...
മഞ്ഞ ,ചുവപ്പു,നീല തുടങ്ങി കടുത്ത നിറങ്ങളിലുള്ള ഈ തവളകളെ കാണാന്‍ നല്ല ഭംഗിയാണ്.കടുത്ത നിറം ഉള്ളതിനാല്‍ എവിടെ ഇരുന്നാലും ഈ തവളകള്‍ വളരെ വേഗം ശത്രുക്കളുടെ കണ്ണില്‍ പെടും...പക്ഷേ ശത്രുക്കളൊന്നും ഇവരുടെ അടുത്തേക്കു വരില്ല..അടുക്കാന്‍ പേടിയാണ്..അത്രക്കു ഭയങ്കര വിഷം ആണു ഇവയുടെ തൊലിയില്‍ ഉള്ളത്.ഇതില്‍ ഒരു മൈക്രോ ഗ്രാം മതി മനുഷ്യന്റെ കഥ കഴിക്കാന്‍ !!!!!!!
തേക്കേ അമേരിക്കയിലെ ആദിവാസികള്‍ കൊക്കോയ് തവളകളുടെ ശരീരത്തിലെ വിഷം അമ്പുകളില്‍ പുരട്ടാനായി ഉപയോഗിക്കാറുണ്ട്..അതു കൊണ്ടു ഈ തവളകളെ ആരോ ഫ്രോഗ് അഥവാ ശരത്തവള എന്നു കൂടി വിളിക്കാറുണ്ട്.....
കൂടുതല്‍ വിവരങ്ങള്‍ക്കു ഇവിടെ നോക്കൂ
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍ സേര്‍ച്ച്,വിക്കിപീഡിയ
Thursday, May 29, 2008
ലോക സുന്ദരിപ്പട്ടം നേടിയ തവള.
ലേബലുകള്‍
കൊക്കോയ് തവള..ശരത്തവള...
Subscribe to:
Post Comments (Atom)
26 comments:
തങ്കപ്പന് തല കുത്തി ചന്തക്കു പോയപ്പോള്‍............
ചെറുപ്പത്തില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ പാടാറുള്ള ഒരു പാട്ട്...ഈ പാട്ടിലെ തവളകളെ കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം !!!!!!! ഇങ്ങനെയും ഒരു തവള !!!
ലോകസുന്ദരിപ്പട്ടം നേടിയതവളാ.. :)
ശരിയാണ് ചേച്ചീ. ഞാനും കേട്ടിട്ടുണ്ട്, ഈ വിഷത്തവളകളെ പറ്റി. തീരെ വലുപ്പവും കുറവാണ് ഇവയ്ക്ക് എന്നാണ് അറിവ്.
തങ്കമ്മ പെറ്റത്....
ഇതാരൊ പെയിന്റടിച്ചതുപോലുണ്ടല്ലോ...
ഇതിലും വലിയ വിഷമുള്ള ജീവികളാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, പുറമെ ഇതിലും ഭംഗിയും അകത്ത് കൊടിയ വിഷവും..ഒന്നു നോക്കിയാല്‍ മതി ഭും..ഭസ്മമാകും..!
നന്ദി പുതിയ അറിവ് പങ്കുവച്ചതിന്.
ഓ ... അപ്പൊ ഇതാരുന്നോ ഈ പാര്‍വ്വതി ഓമനകുട്ടന്‍ ...ഹും ..കൊള്ളാം !!!
ഈ തവളകളെ ഡിസൈന്‍ ചെയ്തതാണെന്നാണ്
ആദ്യം വിചാരിച്ചത്.എതായാലും ഞാന്‍ തേക്കെ അമേരീക്കായിലേക്കില്ല
തവള ഫ്രൈ ഇഷടമാണ്
ഇത് വായിച്ചപ്പോള്‍ ആ ടേസ്റ്റും പോയി
കാന്താരിക്കുട്ടി
നല്ല വിവരണം
ഇതൊക്കെ എഴുതുന്ന കാന്താരിക്കുട്ടിക്ക്
എന്നാണൊ ഒരു പട്ടം കിട്ടുക
balarama sthirayitu vayikurund alle??:D
മനോഹരമായരിക്കുന്നു. അഭിനന്ദനം.
കാന്താരിത്തവളകളുടെ പോട്ടം അസ്സലായിട്ടുണ്ട്..
ഇതില്‍ കാന്താരിക്കുട്ടിയുടെ ചിത്രം ഏതാണെന്ന് ഏഴുതിയിട്ടില്ല.
വിവരണങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്..
അഭിനന്ദനങ്ങള്‍
ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഒരു പാവം തവള ആണ്..തെക്കേ അമേരിക്കയിലെ മഴക്കാടുകളില്‍ കാണുന്ന “ കൊക്കോയ് “എന്ന ഇനം തവള..വിശ്വസിക്കാന്‍ പ്രയാസമാണ് അല്ലേ...ആദ്യം ഞാനും വിശ്വസിച്ചില്ല.......
ഇത്രേം വായിച്ചപ്പോ ഞാന്‍ കരുതി പണ്ടാരടങ്ങാന്‍ തൊട്ടു നക്കിയോന്ന്.........മുറിച്ചു മുറിച്ചു വായിക്കുന്നേന്റെ ഗുണം......
ഇനി ഞാനെങ്ങനെ തവളയെ തിന്നും ...?????????
ഇനി ഫ്രൈഡ് തവളയെ വാങ്ങുമ്പോള്‍ ചോദിക്കണംല്ലേ തെക്കേഅമേരിക്കന്‍ തവളയാണോന്ന്...
എന്നാലും എന്റെ തവളേ....
എല്ലാം സന്തോഷ് മാധവന്മാരാണല്ലേ? ഉള്ളില്‍ അപ്പടി വിഷം.
തങ്കപ്പന് തല കുത്തിയ പാട്ടു മുഴുവന്‍ പാടാവോ കാന്താരി?? കേട്ടിട്ടില്ല
ഇതു ഒരു പുതിയ അറിവാണ്. ഇതു പോലെ ഉള്ള കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ....
മനുഷ്യരിലും ഉണ്ടല്ലോ ഇത്തരം അതിസുന്ദ്രരികളായ വിഷജീവികള്‍...
കന്നഡിഗ നടി മരിയ സൂസയരാജ് തന്നെ ഏറ്റവും പുതിയയ് ഉദാഹരനം!
പോസ്റ്റ് കൊള്ളാം ട്ടോ!
കാന്താരിക്കുട്ടി...നല്ല വിവരണം...
എനിക്ക് 2 ദിവസമായി ബ്രോഡ് ബാന്‍ഡ് കണക്ഷന് കിട്ടുന്നില്ല.നെറ്റ് വണ്ണില്‍ ആണു കളി..അതു കൊണ്ട് ഇവിടെ വന്നു എന്റെ പോസ്റ്റിനെ കമന്റടിച്ച എല്ലാര്ക്കും ഒറ്റ വാചകത്തില്‍ ഞാന്‍ നന്ദി അറിയിക്കുന്നു.....ഇനിയും വരണേ.....
ശില്പശാലക്കു വരാമെന്നു പറഞ്ഞു , വരാതെ പറ്റിച്ച കശ്മലി...:(
ഇത് കാന്താരി (മുളക്) പോലെ തന്നെയുണ്ടല്ലോ കാന്താരീ.. കണ്ടാല്‍ ബഹുത്ത് അഛാ... കൊണ്ടാല്‍ ബഹുത്ത് അച്ഛോ...!!
നല്ല വിവരണം..
യാരിദ്, ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ലൈവായി യാരിദിന്റെ അപ്ഡേറ്റുണ്ടാവും, ചിത്രങ്ങളും വിശേഷങ്ങളും, ലൈവ് വീഡീയോയും ഒക്കെ കാണുമെന്നു കരുതിയ ഞങ്ങളെപ്പോലുള്ളവരെ നിരാശപ്പെടൂത്തിയ കശ്മലാ, ഇത്രേം ദൂരെന്ന് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ടാ വരാത്തെ...!
പൊറാടത്ത്, നന്ദി :)
is it u r ow+++++++n photo?
ഇനി തവളേനേം പേടിക്കണോ?
(ഈ പോസ്റ്റിന്റെ ലിങ്ക് ശര്യല്ല ട്ടോ. ഞെക്കിയാ ദാ വരുണു "The requested URL could not be retrieved".. തവളേടെ പവര്‍ ആണോ ന്നു കരുതി)
പ്രിയ പുട്ടുണ്ണീ ലിങ്ക് ശര്യാക്കീയ്യുണ്ട്..ചൂണ്ടിക്കാണിച്ചതിനു നന്ദിനി.
Post a Comment