Saturday, October 25, 2008

ജാതിക്കാരിഷ്ടം




നമ്മുടെ നാട്ടില്‍ ധാരാളം ജാതിക്കാ ഉണ്ടല്ലോ..ജാതിക്കയും ജാതി പത്രിയും എടുത്ത ശേഷം ജാതി തൊണ്ട് നമ്മള്‍ കളയാറാണു പതിവ്..പണ്ടു സ്കൂളില്‍ പോയിരുന്ന കാലത്ത് ജാതിതൊണ്ട് ഉപ്പു ചേര്‍ത്ത് തിന്നാനുള്ള ഒരു രസം..ഇപ്പോളും ജാതി തൊണ്ട് തിന്നുക എന്നത് എനിക്കു പ്രിയം തന്നെ.ഇപ്പോള്‍ ജാതി തൊണ്ട് അച്ചാറ് ഇട്ട് കൂട്ടാറുണ്ട്.നല്ല രുചിയാണ് ഈ അച്ചാറിന്.

ജാതിക്കയുടെ ഔഷധ ഗുണങ്ങള്‍ കുറെയൊക്കെ അതിന്റെ തൊണ്ടിലും ഉണ്ട്.അല്പ സമയം ചെലവാക്കാന്‍ ഉണ്ടെങ്കില്‍ ജാതിതൊണ്ടും നമുക്ക് പ്രയോജനപ്പെടുത്താം.ഇതു കൊണ്ട് നമുക്ക് ജാതിക്കാരിഷ്ടം/ ജാതിക്കാ വൈന്‍ ഉണ്ടാക്കാം.അമ്മ എണീറ്റു നടക്കുന്ന കാലത്ത് ഇവിടെ ഇത് ഉണ്ടാക്കാറുണ്ടായിറ്രുന്നു.ഇപ്പോള്‍ ഉണ്ടാക്കാന്‍ ഞാന്‍ മെനക്കെടാറില്ല.എങ്കിലും സമയം കിട്ടുമ്പോള്‍ ഒന്നു കൂടി ഉണ്ടാക്കി നോക്കണം എന്നു വിചാരിക്കുന്നു. ഞങ്ങള്‍ ഇത് ഉണ്ടാക്കാറുള്ള വിധം നിങ്ങള്‍ക്കായി ഞാന്‍ എഴുതട്ടെ.

തപ്പുമ്പോള്‍ കൈയ്യില്‍ തടയേണ്ട സാധനങ്ങള്‍

ജാതിക്കാതൊണ്ട് - 10 കിലോ
ശര്‍ക്കര -3 കിലോ
താതിരിപ്പൂവ് - 100 ഗ്രാം ( അങ്ങാടിമരുന്നു കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും.ഇതിനു വേറെ വല്ല പേരും ഉണ്ടോ എന്നെനിക്കറിയില്ല )
കോലരക്ക് - 100 ഗ്രാം
ഗ്രാമ്പൂ,ഏലം - കുറച്ച്
ഗോതമ്പ് - ഒരു പിടി

ഉണ്ടാക്കുന്ന വിധം

ജാതിക്കാതൊണ്ട് നന്നായി കഴുകിയെടുത്ത് വെള്ളം വാര്‍ന്നു പോയതിനു ശേഷം ഭരണിയില്‍ അട്ടിയായി നിരത്തുക.ഒരട്ടി ജാതിക്കാതൊണ്ട് നിരത്തി അതിനു മേലേ ശര്‍ക്കര ഇടുക.ഇങ്ങനെ ജാതിക്കാതൊണ്ടും ശര്‍ക്കരയും അട്ടികളായി നിരത്തുക.ഇതിനിടയില്‍ കുറെശ്ശെ താതിരിപ്പൂവും കോലരക്കും ഗ്രാമ്പൂവും ഏലവും പൊടിച്ചു വിതറാം.അരിഷ്ടം എളുപ്പം പുളിക്കുന്നതിനായി ഒരു പിടി ഗോതമ്പു ചതച്ചിടാവുന്നതാണ്.ഭരണി നിറഞ്ഞതിനു ശേഷം ഭദ്രമായി അടച്ചു വെക്കുക.41 ദിവസം കഴിയുമ്പോള്‍ ഭരണി തുറന്ന് അരിഷ്ടം ഊറ്റിയെടുക്കാം.
ദഹനക്കേടിനും വയറ്റിലുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ക്കും നല്ലതാണ് ഈ അരിഷ്ടം.ഇത് ഉണ്ടാകുമ്പോള്‍ വെള്ളം അതില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കണേ....


അപ്പോള്‍ നാട്ടില്‍ ഉള്ളവര്‍ ഇതുണ്ടാക്കി നോക്കിയിട്ട് വിവരം അറിയിക്കണേ...

71 comments:

ജിജ സുബ്രഹ്മണ്യൻ said...

ഏകദേശം ഒരു മാസത്തോളം ബൂലോകത്തു നിന്നും പല കാരണങ്ങളാല്‍ വിട്ടു നില്‍ക്കുകയായിരുന്നു..വയറു വേദനയ്ക്കും ദഹനക്കേടിനും ഒക്കെ പറ്റിയ ഒരു മരുന്നുമായിട്ടാണു എന്റെ തിരിച്ചു വരവ്..അപ്പോള്‍ എല്ലാരും ഉണ്ടാക്കി കഴിക്കൂ !! വയറു വേദന അകറ്റൂ !!

കാപ്പിലാന്‍ said...

വായിച്ചില്ല .പിന്നെ വായിക്കാം .പക്ഷേ ഇവിടെ ഞാന്‍ ഒരു ദീപം കൊളുത്തി വെയ്ക്കുന്നു .

ഈശ്വര ,എല്ലാ ശത്രു ദോഷത്തില്‍ നിന്നും രക്ഷിക്കണേ :)

ഇനിയും വായിക്കാം

വിദുരര്‍ said...

വായിച്ചു. (ഓര്‍മ്മയിലുണ്ടാവുമോ, എന്തോ)

നാട്ടു ചികില്‍സാരീതിയാണല്ലെ. ഉപകാരപ്രദം.
നാട്ടറിവുകള്‍ ഇനിയും വരട്ടെ.


(വയറുവേദനക്ക്‌ പരീക്ഷിക്കാനായിരുന്നോ ഒരു മാസം ലീവെടുത്തത്‌. ഇനി ഇപ്പോള്‍ ഇതു പരീക്ഷിച്ച്‌ അവനവന്‍ ബാക്കിയുണ്ടാവുമോ ആവോ)

പാമരന്‍ said...

ഈ അരിഷ്ടം കൊള്ളാമല്ലോ. പരിപാടി കണ്ടിട്ട്‌ ഫെര്‍മന്‍റു ചെയ്ത്‌ ആല്‍ക്കഹോളുണ്ടാക്കലുതന്നെയാണെന്നു തോന്നുന്നു. വെറുതേയല്ല ദഹനക്കേടു മാറുന്നത്‌!

താങ്ക്സ്!

G. Nisikanth (നിശി) said...

ഈശ്വരാ ഇതു തലയ്ക്കു പിടിക്കുന്നതാണല്ലോ? താതിരിപ്പൂവും ഗോതമ്പും ഉമ്മ്മ്മ്മ്മ്മ്മ്മ്മ്.... കൊള്ളാം കൊള്ളാം അരിഷ്ടം!!! :) കാപ്പിലാനു പറ്റിയതാ... ;)

കാസിം തങ്ങള്‍ said...

കൊള്ളാമല്ലോ. എന്തായാലും നാട്ടില്‍ പോകുമ്പോള്‍ ഇതൊന്നു പരീക്ഷിച്ചിട്ട് തന്നെ കാര്യം.

പോരാളി said...

എന്തായാലും വേണ്ടില്ല, കുറച്ച് അരിഷടം കുടിച്ച്നോക്കട്ടെ. കാന്താരിയെ , ഇവിടെത്തന്നെക്കാണുമല്ലോ.

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടി,
വയറുവേദനക്കു നല്ല ഔഷധമാണിതെന്ന് കേട്ടിട്ടുണ്ട്.
ഇതുതന്നെ അല്ലെ ജാതികാ വൈന്‍?

കുഞ്ഞന്‍ said...

കാന്താരീസ്,

ഈ അരിഷ്ടം കഴിച്ച് വയറുവേദന വന്നാല്‍ അലോപ്പതി ഉപയോഗിക്കണൊ അതൊ ഹോമിയോ ഉപയോഗിക്കണൊ..?

വെറുതെ പുളു അടിക്കല്ലെ കഴിഞ്ഞ ഒരു മാസം ബൂലോഗത്തുനിന്നും മാറിനിന്നുവെന്ന്, എന്നിട്ട് എവിടെ നോക്കിയാലും നല്ല എരിവുള്ള കാന്താരികള്‍ പൂത്ത് നില്‍ക്കുന്നത് കണാമല്ലൊ..!

വീണ്ടും വരാം...

smitha adharsh said...

ഇതിനെപ്പറ്റി കേട്ടിടുണ്ട്.ഇതു വരെ കഴിച്ചു നോക്കിയിട്ടില്ല.നാട്ടില്‍ പോകുമ്പൊള്‍ പറ്റുമോ ആവോ?
എന്തായാലും പുതിയ പോസ്റ്റ് ഇട്ടല്ലോ..നല്ല ചേച്ചി.ഉമ്മ.

അശ്വതി/Aswathy said...

എല്ലാ അരിഷ്ടങ്ങളും ആയി ഞാന്‍ 'കട്ടിസ്' ആണ്.
എനിക്ക് പറയാനുള്ളത് ഒന്നേ ഉള്ളു...എവിടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ ????
ജാതിക്ക കൊണ്ടു എങ്ങനെയും... ഒരു പുതിയ അറിവായിരുന്നു.നന്ദി

ഹരീഷ് തൊടുപുഴ said...

വാറ്റുണ്ടാക്കുന്നത് പ്രൊഹിബിറ്റെഡ് ആണെന്നറിയില്ലെ; പിന്നെന്തിനാ പ്രോത്സാഹിപ്പിക്കുന്നെ....

എന്തായാലുമൊരു പോസ്റ്റ് ഇട്ടല്ലോ; ഇനി ചത്താലും വേണ്ടില്ല.....ആശംസകള്‍ ട്ടോ‍ാ‍ാ

രസികന്‍ said...

കാന്താരിജീ: ഒണ്ടാക്കി നോക്കിയാല്‍ വെവരം അറിയുമോ?!! നാട്ടില്‍ ചെന്ന് ഉണ്ടാക്കി ആര്‍ക്കെങ്കിലുമിട്ട് പരീക്ഷിച്ചു നൊക്കണം.

പിന്നെ ജാതിത്തോടിന്റെ ഔഷദ ഗുണം പകര്‍ന്നു തന്നതിനു നന്ദി .
ആശംസകള്‍

കനല്‍ said...

ജാതിക്കാ അച്ചാറ് ഉണ്ടാക്കി അമ്മ തരുമായിരുന്നു.
വീട്ടിലെ പറമ്പില്‍ നിന്ന് ജാതി പറിച്ച് ഞാനാണേ ജാതി തൊണ്ട് ഉപ്പും കൂട്ടി തിന്നിട്ട് അതിനുള്ളിലെ ജാതിക്കായും ജാതിപത്രിയും എറിഞ്ഞു കളയുമായിരുന്നു.(അമ്മ അതിന് വയക്കു പറയുമായിരുന്നു)

ഇനി ഈ അരിഷ്ടം ഉണ്ടാക്കാന്‍ പറയണം നാട്ടില്‍ പോവുമ്പോ.
ഓ:ടോ
കാന്താരി അരിഷ്ടവും ഇങ്ങനെ ഒണ്ടാക്കാന്‍ പറ്റുവോ? (ബൂലോകത്ത് നിന്ന് ഒരുമാസമൊക്കെ ലീവെടുക്കുന്നവര്‍ക്ക് ഓരോ ഗ്ലാസ് കൊടുക്കാനാ...)

പ്രയാസി said...

അത്താണ്..:)

ഗോപക്‌ യു ആര്‍ said...

തിരികെ വന്നതില്‍ സന്തൊഷം.....
ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം
...വല്ലതും സംഭവിച്ചാല്‍ കേസ് കൊടുക്കും
കെട്ടൊ!!

വികടശിരോമണി said...

ഇങ്ങനേം ഒരു പരിപാടി ഉണ്ടല്ലേ...ജാതിക്കക്കിവിടെ ഒരു ക്ഷാമവുമില്ല.ഒന്നു നോക്കിയിട്ട് തന്നെ വേറെ കാര്യം...

കാപ്പിലാന്‍ said...

കാ‍ന്താരി ,വായിച്ചു ..ഇത് കുടിച്ചാല്‍ ഫിറ്റ് ആകുമോ ? കാന്താരിക്ക് വൈന്‍ ഉണ്ടാക്കാന്‍ അറിയാമോ ?

ഈ കഷായക്കടയില്‍ പോയി പത്തു രൂപ കൊടുത്താല്‍ ഒരു നില്‍പ്പന്‍ അടിക്കാം .അതടിച്ചാല്‍ ഫിറ്റ് ആകും എന്നാണ് കേള്‍ക്കുന്നത് .അതിന്റെ പേരാണ് വിപ്ലവാരിഷ്ടം .ഇതും അതുപോലെ ഒരു സംഭവം ആണോ ?

siva // ശിവ said...

ജാതിയ്ക്കാ ഇവിടെ എന്റെ നാട്ടില്‍ ഇല്ല. ഞാന്‍ ആദ്യമായി ഇത് കാണുന്നത് കോതമംഗലത്തെ എന്റെ കൂട്ടുകാരന്റെ വീട്ടില്‍ വച്ചാണ്. ഇതിന് ഇത്രയ്ക്ക് ഔഷധഗുണം ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലാകുന്നത്.....

ഇവിടെ വീണ്ടും കണ്ടതില്‍ സന്തോഷം...

ജിജ സുബ്രഹ്മണ്യൻ said...

കാപ്പിലാന്‍ : ശത്രു ദോഷത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരു ശത്രു സംഹാര പുഷ്പാഞ്ജലി കഴിക്കാം..ആദ്യത്തെ കമന്റിനു പെരുത്ത നന്ദി

വിദുരര്‍ : അതു കലക്കീ..ഒരു മാസം പരീക്ഷിച്ചാല്‍ ഉണക്കക്കൊള്ളി പോലെ ആവില്ലേ ഞാന്‍.


പാമരന്‍: ഒരു തരം ആല്‍ക്കഹോള്‍ തന്നെ ആണ് ഇതും,,അല്പ സ്വല്പം ലഹരി ഒക്കെ ഉണ്ട്..ഒരു സ്പൂണ്‍ ഒക്കെ കഴിക്കുന്നത് നല്ലതാ..


ചെറിയനാടന്‍ : കാപ്പിലാനെ എല്ലാരും കൂടി നല്ല കുടിയന്‍ ആക്കി ല്ലേ..ഷാപ്പ് നടത്തുന്നതിന്റെ ഗുണം !!

കാസിം തങ്ങള്‍ : ഇവിടെ ആദ്യമല്ലേ..ധൈര്യമായി ഉണ്ടാക്കി നോക്കൂ..

കുഞ്ഞിക്ക : ഉണ്ടാക്കി കഴിച്ചിട്ട് വിവരം അറിയിക്കണേ


അനില്‍ ബ്ലോഗ് : ജാതിക്കാ വൈന്‍ എന്നും ഇതിനു പേരു പറയാം.സംഗതി കലക്കനാ.

കുഞ്ഞന്‍ ചേട്ടാ : കുറച്ചു കാലം എഴുത്തു നിര്‍ത്തിയിരുന്നെങ്കിലും കമന്റടിയുമായി ഞാന്‍ ഈ ബൂലോകത്തു തന്നെ ഉണ്ടായിരുന്നു..അതു കൊണ്ടാണ് എന്റെ അഭാവം ഫീലു ചെയ്യാഞ്ഞത്.
പിന്നെ ഈ അരിഷ്ടം കഴിച്ച് ഉണ്ടാകുന്ന വയറു വേദനക്ക് സംഗീത ചികിത്സയാണു ബെറ്റര്‍.

സ്മിത : എന്റെ കവിള്‍ ചുവന്നു..കണ്ണന്‍ ഇതു കാണണ്ടാ.. ഹ ഹ ഹ


അശ്വതി : പാല്‍ ഉല്‍പ്പന്നങ്ങള്‍ കുറേ അധികം പോസ്റ്റുകള്‍ അവിടെ ഉണ്ടല്ലോ..അതെല്ലാം ഉണ്ടാക്കി നോക്കിയോ..ഉണ്ടാക്കിയിട്ട് കൊള്ളാം ന്നു തോന്നിയത് മാത്രേ പോസ്റ്റിയിട്ടുള്ളൂ..ഇനി റൈത്ത..ഖഡി ഒക്കെ ഉണ്ട് വിഭവങ്ങള്‍ ആയി..അതു ഞങ്ങള്‍ വളരെ കഷ്ട്ടപെട്ടാ കഴിച്ചത്.അപ്പോള്‍ അതു പോസ്റ്റണോ ??


ഹരീഷ് : ഇതു വാറ്റ് ആണോ ? ആ ആര്‍ക്കറിയാം..എന്തായാലും ആശംസക്ക് നന്ദി


രസികന്‍ : ഉണ്ടാക്കി നോക്കീട്ട് ആര്‍ക്കെങ്കിലും ഇട്ട് പരീക്ഷിച്ചാല്‍ ചിലപ്പോള്‍ വെവരമറിയും.അതിനു ഞാന്‍ ഉത്തരവാദിയല്ല..


കനല്‍ :ജാതിക്കാ തൊണ്ട് എടുത്ത് ജാതിപത്രിയും ജാതിക്കായും എറിഞ്ഞു കളയുന്ന വിദ്യ ഞങ്ങളും ചെയ്തിട്ടുണ്ട്..എല്ലാ കുട്ടികളുടെയും ബാല്യകാലം ഏകദേശം ഒരു പോലെയാ അല്ലേ കനലേ..


പ്രയാസി : സഹിക്കൂ...

ഗോപക് : കോടതിയുമായി ബന്ധമായതിനാല്‍ കേസ് കൊടുക്കാന്‍ സൌകര്യമാ ല്ലേ...കേസ് നടത്താന്‍ സഹായത്തിനും ഞാന്‍ അവിടെ തന്നെ വരണ്ടേ..

വികട ശിരോമണി : ധൈര്യമായി ഉണ്ടാക്കി കഴിച്ചോളൂ..ഞാന്‍ ഗ്യാരണ്ടി

കാപ്പിത്സ് :ഫിറ്റ് ആകുന്നത് കുടിക്കുന്നതിന്റെ അളവനുസരിച്ച് ഇരിക്കും..ഒന്നോ രണ്ടോ ഔണ്‍സ് ദിവസവും കഴിച്ചാല്‍ വയറിനു നല്ലതാ.പക്ഷേ അതു ഒരു ഗ്ലാസ്സ്.രണ്ടു ഗ്ലാസ്സ് അല്ലെങ്കില്‍ മനോധര്‍മ്മം പോലെ ഒക്കെ കഴിച്ചാല്‍ നന്നായി ഫിറ്റ് ആയി പിച്ചും പേയും പറയാന്‍ തുടങ്ങും..ഇവിടേ പണ്ട് ചാമ്പങ്ങാ,കശുമാങ്ങാ ഒക്കെ ഈ പരിപാടി ചെയ്യുമായിരുന്നു..നന്നായി കഴിച്ചവര്‍ പിച്ചും പേയും പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.


ശിവ : ഞങ്ങടെ നാട്ടിലെ പലതും കാണാന്‍ ഉള്ള ഭാഗ്യം ഇല്ലാ ല്ലേ..ഇലഞ്ഞി മരവും ഇലഞ്ഞിപ്പൂക്കളും ശിവ കണ്ടിട്ടില്ലല്ലോ..ഇനി ഈ നാട്ടിലേക്കൊക്കെ വരൂ..അപ്പോള്‍ കാണാം

മാണിക്യം said...

ജാതിക്കാരിഷ്ടം
എന്നു പറഞ്ഞപ്പോള്‍
അതു മരുന്നായി ജാതിക്കാവൈന്‍
എന്ന് ആയപ്പോള്‍ അതു മദ്യം ആയി.
ജാതിതോണ്ടു കൊണ്ടുള്ള അച്ചാറ് നല്ല സ്വാദാണ്.
പിന്നെ ഔഷധഗുണവും ...
ജാതിക്കായ് ഉരച്ചു പൊടിയാക്കി തേനില്‍ ചാലിച്ചു കഴിക്കുന്നത് വയറ്റിലെ അസുഖത്തിനും
ഏതു ദഹനകേടിനും നന്ന്.

Mr. K# said...

ബൂലോകത്തും കള്ളവാറ്റോ :-)

മെലോഡിയസ് said...

ജാതിക്ക പണ്ടേ എനിക്കിഷ്ട്ടമുള്ള ഒരു സാധനമാ..അതോണ്ടാകും മാതാശ്രീ എനിക്ക് ജാതിക്ക അച്ചാര്‍ കൊടുത്ത് വിട്ടതും..എന്ന രുചിയാ...

പിന്നെ, ജാതിക്ക തൊണ്ട് ഇവിടെ നല്ലോണം കിട്ടുമെന്ന് ഉറപ്പുള്ളതിനാലും, ഇത് ഉണ്ടാക്കാന്‍ നല്ല ഉത്സാഹം ഉള്ളതിനാലും ഞാന്‍ ഇത് ഫോര്‍വേഡ് ചെയ്യേണ്ടവര്‍ക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. നാട്ടില്‍ പോയിട്ട് അവിടെന്ന് ടേസ്റ്റ് ചെയ്തോളാം.. ;)

ഇങ്ങനെയൊരു പോസ്റ്റിട്ടത് നന്ദി ട്ടാ.

ചാണക്യന്‍ said...

ജാതിക്കാരിഷ്ട കുറിപ്പ് നന്നായി...
എന്തായാലും ഒരൌണ്‍സ് സേവിച്ചിട്ടാവാം ബാക്കി കാര്യം...
വയറുവേദന ഇല്ലാത്തവര്‍ ഇത് സേവിച്ചാല്‍ വയറുവേദന വരുമോ കാന്താരീ?

കുറുമാന്‍ said...

റെസീപ്പി ഉഗ്രന്‍. ഇത് വാ‍യിച്ച് ആരേലും ഉന്റാക്കിയാല്‍ ഒരു ഗ്ലാസ്സ് എനിക്ക് തരണേ :)

ബിന്ദു കെ പി said...

ജാതിക്കാത്തൊണ്ട് അച്ചാർ പരീക്ഷിച്ചിട്ടുണ്ട്. ഇനി നാട്ടിൽ ചെല്ലുമ്പോൾ ഇതൊന്നു നോക്കണം..

പാര്‍ത്ഥന്‍ said...

ഇത് ഏത് ‘ജാതിക്കാ‘ ന്നറിയാണ്ട് എങ്ങിന്യാ ഒന്ന് പരീക്ഷിച്ചു നോക്ക്വാ.

മുസാഫിര്‍ said...

ഗോതമ്പ്,പഞ്ചസാര : സംഗതി ഫെര്‍മന്റേഷ്ന്‍ വഴി ലഹരി ഉണ്ടാവാന്‍ വഴിയുണ്ട്.ദഹനത്തിന് ഉത്തമം.സ്ത്രീകളും കുട്ടികളും പതിവായി കഴിക്കാതിരിക്കുന്നത് നല്ലത്.

ജിജ സുബ്രഹ്മണ്യൻ said...

മാണിക്യേച്ചി : അതു തന്നെ കാര്യം..ജാതിക്ക ചുട്ടരച്ച് കഴിച്ചാല്‍ വയറിളക്കം ഠപ്പേന്നു നില്‍ക്കും.

കുതിരവട്ടന്‍ : ഹ ഹ ഹ ..എങ്ങനേലും ജീവിച്ചു പോട്ടെ മാഷേ

മെലോഡിയസ് : മെയില്‍ കിട്ടിയവര്‍ ഉണ്ടാക്കി നോക്കി ലക്കും ലഗാനുമില്ലാതെ ഉപയോഗിച്ചാല്‍ ഞാന്‍ ഉത്തരവാദിയല്ലാ ട്ടോ..


ചാണക്യന്‍ : ഒരു ഔണ്‍സ് കഴ്ച്ചാല്‍ ചാണക്യന്റെ വയറു വേദന കുറയില്ലാ ട്ടോ..കാപ്പിത്സ് പരയും എത്ര കഴിക്കേണ്ടി വരും എന്ന്..


കുറുമാന്‍ : തൃശൂരില്‍ ജാതിക്കാ കിട്ടില്ലേ..ഉണ്ടാക്കി നോക്കൂന്നേ..

ബിന്ദു : ഉണ്ടാക്കീട്ട് അഭിപ്രായം പറയണേ



പാര്‍ഥന്‍ : ഹ ഹ ഹ ഇതു മനുഷ്യ ജാതിക്കു തന്നെയാ..പരൂക്ഷിച്ചോളൂന്നേ !!


മുസാഫിര്‍ : പതിവായി ഒരു ഔണ്‍സ് ഒക്കെ കഴിക്കുന്നതില്‍ കുഴപ്പം ഉണ്ടോ ?? ദഹനത്തിനു നല്ലതാന്നേ !

ശ്രീവല്ലഭന്‍. said...

വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ ഉപ്പുമാങ്ങ ഇട്ടത് ഓര്‍മ്മ വരുന്നു. ഒരു ഭീകര ഭരണി നിറയെ ഉപ്പുമാങ്ങ ഇട്ട് ഭദ്രമായി അടച്ച് നിലവറയില്‍ വച്ചു. ആറ് മാസം കഴിഞ്ഞപ്പോള്‍ ഭരണിയുടെ അകത്തു നിന്നും എന്തോ ശബ്ദം വരുന്നു. തുറന്നു നോക്കിയപ്പോള്‍ ആയിരക്കണക്കിന് പുഴുക്കള്‍! അങ്ങിനെ ഒന്നും ആകില്ലല്ലോ അല്ലെ?

പത്തുകിലോ ജാതിക്കാത്തൊണ്ട് അരിഷ്ടമാക്കണമെങ്കില്‍ എത്ര വലിയ പാത്രം വേണം? എത്ര കിലോ അരിഷ്ടം കിട്ടും? അതോ ഇനി നാട്ടുകാര്‍ക്ക് മൊത്തം സപ്ലൈ ചെയ്യാന്‍ ആണോ? :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Nattariv nannaayi tto Kanthaari chechee.

Vallabhan jee, uppumangnga itta bharaniyil vaayusanchaaramundenkil puzhu varum. aadyam oru thuni vechittuvenam bharaniyude adappukond adaykkaan.

Sherlock said...

അപ്പോ ഇങ്ങനെയാണ് ജാതിക്കാ വാ‍ഷ് ഉണ്ടാക്കുക അല്ലേ? :)

ആദര്‍ശ്║Adarsh said...

കാന്താരി ചേച്ചി ..കോലത്തുനാട്ടില്‍ ജാതിക്ക അങ്ങനെ അധികം കാണാറില്ല ...അതുകൊണ്ട് തന്നെ ഞാനീ അച്ചാറൊന്നും കഴിച്ചിട്ടില്ല ..കോട്ടയത്ത് പോയപ്പോള്‍ ജാതി തൊണ്ട് കഴിച്ചിട്ടുണ്ട്..പക്ഷെ എന്തുകൊണ്ടോ ..എനിക്ക് അതിനേക്കാള്‍ ഇഷ്ടം മാങ്ങയും ,നെല്ലിക്കയും ഒക്കെയാ ..

mayilppeeli said...

കാന്താരിയേച്ചീ, വളരെ ഉപകാരപ്രദമായ പോസ്റ്റ്‌....എനിയ്ക്കിതുപരീക്ഷിച്ചു നോക്കാന്‍ പറ്റില്ലല്ലോയെന്നുള്ള സങ്കടമുണ്ട്‌...ഡെല്‍ഹിയിലിതു കിട്ടില്ലല്ലോ...ഞങ്ങളുടെ നാട്ടിലുമിപ്പോള്‍ ജാതിമരങ്ങള്‍ വളരെക്കുറവ്‌...ആരെങ്കിലുമുണ്ടാക്കുന്നുണ്ടെങ്കില്‍ എനിക്കുകൂടി കുറച്ചു തരണേ....ആശംസകള്‍....

മുസാഫിര്‍ said...

കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല കാന്താരീ.ശീലമായാല്‍ പിന്നെ ഇതു കഴിക്കാതെ ഉറക്കം വരില്ല എന്നാണ് ഉദ്ദേശിച്ചത്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നമ്മുടെ നാട്ടില്‍ ധാരാളം “ജാതികളും“ ഉണ്ട്. അതുകൊണ്ടൊരരിഷ്ടം ഉണ്ടാക്കിയാല്‍ നമ്മുടെ നാടിന്റെ ദഹനക്കേട് മാറുമോ ചേച്ചീ?

ദീപാവലി ആശംസകള്‍.

നരിക്കുന്നൻ said...

കിടിലൻ പോസ്റ്റുമായിട്ടാണല്ലോ തിരിച്ച് വരവ്. എന്താ വൈദ്യത്തിലേക്ക് തിരിഞ്ഞോ? വയറ് വേദന പിടിച്ച് കിടപ്പിലായിരുന്നു എന്ന് തോന്നുന്നു. അതായിരിക്കുമല്ലോ അതിന് ചികിത്സിച്ച മരുന്നുമായി വന്നത്....

ഇതൊരുമാതിരി വീഞ്ഞ് പോലുണ്ടല്ലോ. മുന്തിരിയും, ഇത്തിരി സോഡാ പൊടിയും, പഞ്ചസാരയും, ഗോതമ്പും, ഭരണിയിലിട്ട് 41 ദിവസം വെച്ച് ഊറ്റിയുണ്ടാക്കുന്ന വീഞ്ഞ് പോലെ തോന്നി. അങ്ങനെ ഒരിക്കൽ ഉണ്ടാക്കിയിട്ടുണ്ട്. നല്ല അടച്ചുറപ്പില്ലാത്ത ഭരണി ഇവിടെ കിട്ടാത്തതിനാൽ അതങ്ങ് കൊളമായി. നാട്ടിലെത്തിയാലും ഇതൊന്നും ഉണ്ടാക്കാൻ നേരം കിട്ടില്ല, ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് കരുതിയാലും 41 ദിവസം കഴിയുമ്പോഴേക്കും നമ്മടെ ലീവ് തീരും. ഇതൊക്കെ ഉണ്ടാക്കി ആരെങ്കിലും അയച്ച് തരും എന്ന് കരുതി ഇരുന്നാൽ വല്ല വാറ്റാണെന്നും കരുതി കസ്റ്റംസ് പിടിച്ച്, കുനിച്ച് നിർത്തി നല്ല മസ്സാജിംഗും നടത്തും. വേണോ???? അതിനാൽ ഇതൊക്കെ ഉണ്ടാക്കി വെക്കുക, ഭൂലോഗം മൊത്തമായി പെരുമ്പാവൂരിലേക്കൊരു വരവ് വരും.....

കഥാകാരന്‍ said...

ശ്ശോ...കഷ്ടായി.. ഈ വൈനൊക്കെ ഉണ്ടാക്കാന്‍ പറ്റുമെന്നറിഞ്ഞിരുന്നെങ്കില്‍ വീട്ടിലുണ്ടായിരുന്ന ജാതിയൊന്നും വെട്ടിക്കളയില്ലായിരുന്നു... സാരമില്ല.. ഇനി ചാമ്പങ്ങയില്‍ നിന്നും പേരക്കയില്‍ നിന്നും ഒക്കെ വൈനൊണ്ടാക്കുവാന്‍ പറ്റുമെങ്കില്‍ അതൊക്കെ ഒന്ന്‌ പറ്ഞ്ഞു തരണേ കാന്താരിച്ചേച്ചി.....

കാവാലം ജയകൃഷ്ണന്‍ said...

ഓടിവായോ കാന്താരി ഇവിടെയിട്ട് വാറ്റുന്നേയ്...

അല്ല കാന്താരീ അപ്പൊ ഈ കോട കലക്കി വയ്ക്കുക എന്നു പറയുന്ന പരിപാടി എന്തുവാ?

അപ്പൊ. കഴിഞ്ഞ ഒരു മാസം വൈന്‍ അടിച്ച് പൂസായി കിടക്കുവാരുന്നല്ലേ

ഞാന്‍ ഇതിലേ വന്നിട്ടേയില്ല :)

Jayasree Lakshmy Kumar said...

കാന്തൂസ്.. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. 'ജാതിവൈൻ’ പരീക്ഷിക്കുന്നുണ്ട്.

ജാതി അച്ചാറും ജാതിത്തൊണ്ട് തേങ്ങാ കൂട്ടി അരച്ച ചമ്മന്തിയും ഒരുപാടിഷ്ടമുള്ള വിഭവങ്ങളാണ്. ഇനി ഇതും പരീക്ഷിക്കാം

ശ്രീ said...

കൊള്ളാമല്ലോ ചേച്ചീ...

ജാതിയ്ക്കാ തൊണ്ട് ഉപ്പു കൂട്ടി തിന്നുന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു. :)

ബഷീർ said...

കാന്താരിക്കുട്ടി

ഈ ജാതിക്കാ പോസ്റ്റ്‌ അന്ന് തന്നെ വായിച്ചിരുന്നു. കമന്റാന്‍ കഴിഞ്ഞില്ല. നെറ്റില്‍ ചില പ്രശ്നങ്ങള്‍..

എനിക്ക്‌ അരിഷ്ടങ്ങളൊക്കെ വല്യ ഇഷ്ടാ. പക്ഷെ ജാതിക്കാരിഷ്ടം എന്ന് കേള്‍ക്കുമ്പോള്‍.. ഇതിനു മധുരമാണോ അതോ കയ്പ്പാണോ ? ദശമൂലാരിഷ്ടം ടൈപ്പാണെങ്കില്‍ ഒരു ഒ.കെ.

അരിഷ്ടം കുടിച്ച്‌ ഫിറ്റാവുന്ന ആളുകള്‍ ഉണ്ടത്രെ.. അല്ല കാപ്പിലാനെ കുറിച്ചല്ല..

നരിക്കുന്നന്റെ കമന്റും മറ്റു കമന്റുകളും ജോര്‍

ശ്രീ.. ഇതൊന്ന് ടെസ്റ്റ്‌ ചെയ്ത്‌ വിവരമറിയിക്കൂ

ബഷീർ said...

പിന്നെ,കാന്താരി. ഇത്തരം അറിവുകള്‍ പകരുന്ന പോസ്റ്റുകള്‍ ഓര്‍മ്മകളില്‍ നിന്ന് മാറ്റി വേറെ ഒരു ബ്ലോഗില്‍ ഇട്ടു കൂടെ.. അത്‌ നന്നായിരിക്കും..

Anil cheleri kumaran said...

നല്ല പോസ്റ്റ് ..

amantowalkwith@gmail.com said...

ഇത്ര ഗുണമുള്ള ജാതിയാണ് സമൂഹത്തില്‍ നിന്നും വേരോടെ പിഴുതു കളയാന്‍ പറയുന്നത് ..
സ്വന്തമായി ഉണ്ടാക്കി ഉപയോഗിച്ചു നോക്കട്ടെ..
ജാതി ഞാന്‍ ചോദിക്കുന്നില്ല..സോദരി

ദഹനക്കേട് മാറ്റട്ടെ ..നന്ദി

saju john said...

നെല്ലിക്കാരിഷ്ടവും കൂടിയൊന്നു എഴുതിയറിയിക്കൂ

Lathika subhash said...

കാന്താരിക്കുട്ടീ,
ഞാന്‍ വൈകി.
അരിഷ്ടം ഇഷ്ടായി.
അച്ചാര്‍ ഞങ്ങള്‍ ഉണ്ടാക്കാറുണ്ട്.

മാഹിഷ്മതി said...
This comment has been removed by the author.
മാഹിഷ്മതി said...

ജാതിക്കയും ജാതിയും (cast) ഇല്ലാത്ത നാട്ടുകാരനായ ഞാന്‍ ഇതു വായിച്ചിട്ട് ഒരു കാര്യവുമില്ല. എന്നാലും വായിച്ചു ചേച്ചി . “അഭിനന്ദനങ്ങള്‍“. ഇതു പോലെ ഞങ്ങളുടെ നാട്ടില്‍ കശു മാങ്ങ വാറ്റാറുണ്ട് അത് കുടിക്കണമെന്നില്ല മണമടിച്ചാല്‍ മതി കിറുങ്ങിപോകും....... ചേച്ചി പോസ്റ്റ് ഇടുന്നത് ഞാന്‍ അറിയുന്നില്ല ആ വിന്‍ഡൊയില്‍ ഇ മെയില്‍ ആഡ് ചെയ്തിട്ടും.

ജിജ സുബ്രഹ്മണ്യൻ said...

ശ്രീ വല്ലഭന്‍ മാഷ് : പ്രിയേടെ മറുപടി കണ്ടല്ലോ.

പ്രിയ :
ജിഹേഷ് : അതു തന്നെ ..ജാതിക്കാ വാഷ്

മയില്‍ പീലി : സാരമില്ലാ ട്ടോ..നാട്ടില്‍ വരുമ്പോള്‍ ഉണ്ടാക്കിയാല്‍ മതീട്ടോ.


ആദര്‍ശ് : കുട്ടികള്‍ ആയിരിക്കുമ്പോള്‍ ലഭിക്കുന്ന രുചികള്‍ക്ക് പ്രത്യേക മധുരം ഇല്ലേ..എന്റെ കുട്ടിക്കാല ഓര്‍മ്മകളില്‍ ജാതിക്ക നിറഞ്ഞു നില്‍ക്കുന്നു.
രാമചന്ദ്രന്‍ : ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാ ട്ടോ..

നരിക്കുനന്‍ : ധൈര്യമായി പോന്നോളൂ..പെരുമ്പാവൂര്‍ക്ക്..കപ്പ ,കാന്താരി,ജാതിക്കാ വാറ്റ്,നായ്ക്കുരണ പൊടി ഒക്കെ റെഡിയാ !!

കഥാകാരന്‍ : ചാമ്പങ്ങായും ഈ രീതിയില്‍ തന്നെ ഞങ്ങള്‍ ഇവിടെ വാറ്റീട്ടുണ്ട്.കശുമാങ്ങയും,പക്ഷേ ഇക്കാര്യത്തില്‍ ചേട്ടന്മാരാ എക്സ്പേര്‍ട്ട്


ജയകൃഷ്ണന്‍ : കോട കലക്കുന്ന കാര്യം കഴിഞ്ഞ ദിവസം എനിക്കു ക്ലാസ്സ് എടുത്തു തന്നത് മറന്നു പോയോ ?? ഉം ! ഇലഞ്ഞി പൂക്കള്‍ ഉണക്കി കഴിക്കാന്‍ മറന്നു അല്ലേ...

ലക്ഷ്മി : ജാതിക്കാ ചമ്മന്തിയെ കുറിച്ച് ഓര്‍മ്മിച്ചത് നന്നായി..എനിക്കും ഒത്തിരി ഇഷ്ടമാ...

ശ്രീ : ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

ബഷീറിക്ക : ഇതിനു ചെറിയ മധുരം ഉണ്ട്.ശര്‍ക്കര ചേര്‍ക്കുന്നുണ്ടല്ലോ..

ഉള്ള ബ്ലോഗ്ഗുകള്‍ കൊണ്ടു നടക്കാന്‍ ഞാന്‍ പെടുന്ന പാട് .അപ്പോളാ ഇനി പുതിയത്..എനിക്കെങ്ങും വയ്യാ..
കുമാരന്‍ : വീണ്ടും വരണേ
എ മാന്‍ റ്റൂ വാക്ക് വിത്ത് : ജാതി ചോദിക്കരുത് ! പറയരുത് ! ചിന്തിക്കരുത് !!

നട്ട പിരാന്തന്‍ : അടുത്ത പോസ്റ്റ് ആയി ഇടാം ട്ടോ
ലതി ചേച്ചീ : നന്ദി

ജിജ സുബ്രഹ്മണ്യൻ said...

മാഹിഷ്മതി : കശുമാങ്ങക്ക് നല്ല ലഹരിയാ ന്നു പറയുന്ന കേട്ടു.ഇവിടെ ചേട്ടന്മാര്‍ ഇടക്ക് ഉണ്ടാക്കും.അതു പോലെ ചാമ്പങ്ങ നിറയെ ഉള്ള സമയത്ത് അതും വാറ്റും.എനിക്കു പക്ഷേ അതൊന്നും ഇഷ്ടമില്ല.നെല്ലിക്ക ,ജാതിക്ക ഇതൊക്കെ ഓരോ സ്പൂണ്‍ കഴിക്കുന്നത് ഇഷ്ടമാ..


പോസ്റ്റ് എന്താ മാഹിഷിനു കിട്ടാത്തേ ന്നു എനിക്കറിയില്ലാ ട്ടോ..തനിമലയാളത്തില്‍ വരുന്നുണ്ട് എന്നു മാത്രം എനിക്കറിയാം..

പൊറാടത്ത് said...

ഈശ്വരാ.. ഈ സാധനം ഇന്നാ കണ്ടത്. ഇത് അരിഷ്ടം ഒന്ന്വല്ല, നല്ല സ്വയമ്പൻ സാധനമാവാനാ വഴി..എന്നെങ്കിലും ആ വഴി വരുമ്പോൾ കുറച്ച് തരണം കേട്ടോ..

ഞങ്ങൾ നെല്ലിയ്ക്കാ കൂടുതലായി കിട്ടുമ്പോൾ ഇതു പോലെ അരിഷ്ടം ഉണ്ടാക്കാറുണ്ട്. നെല്ലിയ്ക്കാ, ശർക്കര, ഗ്രാമ്പൂ, പട്ട ഇത്രയുമേ ചേർക്കാറുള്ളൂ.

അരുണ്‍ കരിമുട്ടം said...

ഉണ്ടാക്കേണ്ട രീതി ഞാന്‍ എഴുതി എടുത്തിട്ടുണ്ട്.ഒത്താല്‍ പ്രയോഗിക്കുക തന്നെ.

jokkamma said...

ഉപകാരപ്രദം.

|santhosh|സന്തോഷ്| said...

കൊള്ളാട്ടോ...സംഗതി ഒന്നു പരീക്ഷിക്കണം... (ഇതില്‍ കാന്താരി ചേര്‍ക്കണൊ?)

പിരിക്കുട്ടി said...

kaantharippenne....
vannallo vanamaala...
njaan karuthy ini postillannu....

ithu test cheyyam tto

Anonymous said...
This comment has been removed by a blog administrator.
കുഞ്ഞന്‍ said...
This comment has been removed by a blog administrator.
ഭൂമിപുത്രി said...

കയ്പ്പാണോ കാന്താരിക്കുട്ടി?അതറിഞ്ഞിട്ട് വേണം ബാക്കി..

Unknown said...

കുട്ടിക്കാലത്ത് എന്തുമാത്രം ജാതിക്ക കഴിച്ചിരിക്കുന്നു.
ഉപ്പു കൂട്ടി ജാതിക്ക കഴിക്കാൻ എന്താ ടേസ്റ്റ്.
തികച്ചും വിഞ്ജാനപ്രദമായ പോസ്റ്റ് കാന്താരി ചേച്ചി

Sands | കരിങ്കല്ല് said...

നമസ്കാരം ചേച്ചീ....

ചെറിയൊരു വാറ്റുകാരിയാണല്ലേ ;)

തോന്ന്യാസി said...

ഒരു മാസത്തോളം വിട്ടു നിന്നതുകൊണ്ട് ജാതിക്കാരിഷ്ടം ഉണ്ടാക്കാന്‍പഠിച്ചു ല്ലേ? മിടുക്കി...

ഇനി ഒരു രണ്ട് മാസം വിട്ടുനിന്ന് കൊട്ടുവടി ഉണ്ടാക്കാനും പഠിക്കൂ......

പറയാതിരിയ്ക്കാന്‍ വയ്യ പോസ്റ്റ് വളരെ ഉപകാരപ്രദം, പക്ഷേ ഉണ്ടാക്കാന്‍ ഒരു നിവൃത്തീമില്ല, ചേച്ചി ഉണ്ടാക്കിയതില്‍ നിന്നും കുറച്ച് അയച്ചു തരൂ.......

ജിജ സുബ്രഹ്മണ്യൻ said...

പൊറാടത്ത് : ഇതു വഴി വരുമ്പോള്‍ നേരത്തെ ഒന്ന് അറിയിക്കൂ..ഉണ്ടാക്കി തരാം ട്ടോ...
അരുണ്‍ : അപ്പോള്‍ കായം കുളത്ത് വന്നാല്‍ ഇതു കഴിക്കാല്ലോ ല്ലേ

ജോക്കമ്മ.: ഇവിടെ ആദ്യമല്ലേ..വന്നതില്‍ സന്തോഷം ട്ടോ

സന്തോഷ് : ഇതില്‍ കാന്താരി ആവശ്യത്തിനു ചേര്‍ക്കാം..ഒപ്പം കാഞ്ഞിരത്തിന്റെ തോലും അല്പം ഇടുന്നത് നല്ലതാ !! ഹി ഹി ഹി

പിരീ : അപ്പോള്‍ ഞാന്‍ തിരികെ വന്നത് ഇഷ്ടമായില്ല അല്ലെ..ഇപ്പോള്‍ മനസ്സിലായി..



ഭൂമിപുത്രി ചേച്ചീ : ഇതിനൊട്ടും കൈയ്പ്പില്ലാ ട്ടോ..നല്ല മധുരമാ..ശര്‍ക്കര ചേര്‍ക്കുന്നുണ്ടല്ലോ..

അനൂപ് : ഇഷ്ടപ്പെട്ടൂ ന്നറിഞ്ഞതില്‍ സന്തോഷം

കല്ലേ : ഇനി ഈ പണി കൂടി തുടങ്ങാം ന്നു വെച്ചു,,ഭാവിയില്‍ ഉള്ള ജോലി പോയാലും കഞ്ഞി കുടിച്ച് കിടക്കാല്ലോ..

തോന്ന്യാസ്യേ : എന്താ ഈ കൊട്ടു വടീ ന്ന് പറയുന്ന സാധനം..നീളമുള്ള പാമ്പിനെ ഒക്കെ തല്ലുന്ന വടി ആണോ..

Ranjith chemmad / ചെമ്മാടൻ said...

ഒരു വീഞ്ഞിന്റെ മണമടിക്കുന്നല്ലോ ചേച്ചീ....
വെറുതേ കൊതിപ്പിക്കാതെ.....

OAB/ഒഎബി said...

കുറച്ച് കാലം(ഞാനും) ഇവിടെ ഉണ്ടായിരുന്നില്ല അല്ലെ.
ഞാൻ നാട്ടിലുണ്ട്. പക്ഷേ ഈ സാധനങ്ങളൊക്കെ ഒപ്പിക്കാൻ പൊതുവെ മടിയനായ എന്നെക്കൊണ്ടാവും എന്ന് തോന്നുന്നില്ല. മാത്രവുമല്ല ഉള്ള ഭരണിയിൽ നെല്ലിക്കക്കഷായം റെഡിയായി വരികയാൺ.
എങ്കിലും നന്ദി അറിയിക്കുന്നു.

ഒഎബി.

Pongummoodan said...

‘ജാതി‘ ചോദിക്കരുത് പറയരുത്. :)

poor-me/പാവം-ഞാന്‍ said...

മാഞ്ഞാലിനീയം manjalyneeyam: ഒരല്‍പം ജാതി ചിന്തകള്‍!
can I mke it? Will you give guaranty that exice people will never knock at my door.

മേരിക്കുട്ടി(Marykutty) said...

aha..kollallo arishtam..
nilambur le veettil jathi kure undu..kalayunna thondinu kaiyum kanakkumilla..appo pinne onnu undakki nokkam, alle?

sadu സാധു said...

ഉപയോഗപ്രദമായ പോസ്റ്റ്.

ചേച്ചിയുടെ ബ്ലൊഗിലെ ജാതിമരതിന്റെ ചിത്രം എന്റെ ബ്ലൊഗിൽ ചേർക്കുന്നതിൻ വിരോധം ഉണ്ടാക്കുകയിലെന്നു പ്രതീക്ഷിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

സാധു ഫോട്ടോ എടുക്കുന്നതിൽ എനിക്ക് എതിർപ്പൊന്നും ഇല്ല.മറിച്ച് സന്തോഷമേയുള്ളൂ.നന്ദി

sadu സാധു said...

നന്ദിപറയെണ്ടത്ത് ഞാനല്ലെ. വളരെ നന്ദി.