Monday, November 17, 2008

പുളിയില ചമ്മന്തി

ഞങ്ങള്‍ പെരുമ്പാവൂരുകാരുടെ ഒരു ഇഷ്ട വിഭവം.വേറേ ഏതെങ്കിലും നാട്ടില്‍ ഈ ചമ്മന്തി പ്രചാരത്തില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല.എന്തു തന്നെ ആയാലും ട്രെയിനില്‍ ഒക്കെ ദീര്‍ഘ ദൂര യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇത് ഉണ്ടാക്കാറുണ്ട്..നാരങ്ങാച്ചോറും ഈ ചമ്മന്തിയും യാത്രക്കിടയില്‍ കഴിക്കാനായി കരുതും.ഇടയ്ക്ക് വീട്ടില്‍ കൊഴുവ മീന്‍ വാങ്ങുന്ന ദിവസങ്ങളിലും ഇതു പരീക്ഷിക്കാറുണ്ട്.

തപ്പുമ്പോള്‍ കയ്യില്‍ തടയേണ്ട സാധനങ്ങള്‍

വാളന്‍ പുളിയുടെ തളിരില - ആവശ്യത്തിന് ( പുളിമരത്തില്‍ എത്രത്തോളം ഉണ്ടോ അത്രത്തോളം എടുക്കാം)
കാന്താരി മുളക് - മനോധര്‍മ്മം പോലെ എടുക്കാം
ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

വാളന്‍ പുളിയുടെ നല്ല തളിരില പറിക്കുക.നാരു കളഞ്ഞു വൃത്തിയാക്കിയ പുളിയില കാന്താരി മുളകും ഉപ്പും ചേര്‍ത്ത് അമ്മിക്കല്ലില്‍ വച്ച് നന്നായി അരയ്ക്കുക.മിക്സിയിലും അരക്കാം .പക്ഷേ ചമ്മന്തി എന്ന പേരിനു പകരം കുമ്മന്തി എന്നു പേരിട്ട് വിളമ്പുന്നതായിരിക്കും ഉത്തമം എന്നെന്റെ അച്ഛന്‍ പറയും.അമ്മിക്കല്ലില്‍ അരച്ചാല്‍ അതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണു എന്നാണ് എന്റെ അഭിപ്രായം !അരച്ച കൂട്ട് നല്ല വാഴയിലയില്‍ പരത്തുക.അല്പം വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ചേര്‍ക്കാം.ഓണത്തിനു നമ്മള്‍ പൂവട ഉണ്ടാക്കില്ലേ.അതു പോലെ അട പരത്തുന്നതു പോലെ പരത്തിയ ശേഷം ഇല മടക്കി വറകലത്തില്‍ വെച്ചു ചെറുതീയില്‍ ചുട്ടെടുക്കാം.വറകലം എന്നത് ഈ നാട്ടില്‍ ഞങ്ങള്‍ പറയുന്ന പേരാണു.പുട്ടിനൊക്കെ പൊടി വറുത്തെടുക്കുന്നത് ഈ വറകലത്തില്‍ ഇട്ടാണ്.അട പോലെ ആക്കിയ ചമ്മന്തി ഒരു ഇല കൂടി ചേര്‍ത്തു പൊതിയാം.ഈ മുകളിലെ ഇല കരിയുന്നതാണു പാകം.അട തിരിച്ചും മറിച്ചും ചുട്ടെടുക്കുക.ഈ ചമ്മന്തിയുടെ സ്വാദ് ഇതു കഴിച്ചവര്‍ ആരും തന്നെ മറക്കില്ല..ഇവിടെ മഴക്കാലത്ത് ഊത്ത പിടിക്കുന്ന സമയത്ത് നല്ല പരല്‍ മീന്‍ കിട്ടും.ഈ പരല്‍ മീന്‍ ഇട്ട് ഈ ചമ്മന്തി ഉണ്ടാക്കിയാല്‍ ബഹു വിശേഷം ! പരല്‍ ഇല്ലെങ്കില്‍ നാട്ടില്‍ കിട്ടുന്ന കൊഴുവ മീനും ഉപയോഗിക്കാം.ഇല അരച്ചതില്‍ മീന്‍ കൂട്ടി ഇളക്കി ചുട്ടെടുക്കാം.എന്റെ നിര്‍ഭാഗ്യം .ഇന്നു ഇതു വഴി മീന്‍ വന്നില്ല.നന്നായി ഉണങ്ങിയാല്‍ ഒരാഴ്ച്ച വരെ ഈ ചമ്മന്തി കേടാകാതിരിക്കും.ഒന്നു പരീക്ഷിക്കുന്നോ ???

പനച്ചി പുളിയില എന്നു ഞങ്ങള്‍ പറയുന്നത് ഈ ചെടിയെ ആണ്.റ്റോണ്‍സിലൈറ്റിസ് വരുമ്പോള്‍ 7 പനച്ചി പുളിയില എടുത്ത്,ഓരോ പുളിയിലയിലും ഒരു കുരുമുളകും ഒരു കല്ലു ഉപ്പും വെച്ച് ,കിണറിന് 7 പ്രദക്ഷിണം ചെയ്ത ശേഷം കഴിക്കുന്നത് ഞങ്ങളുടെ ഒറ്റമൂലി..അസംബന്ധം എന്നും പറഞ്ഞ് ആരും തല്ലാന്‍ വരണ്ടാ.ഇവിടുത്തെ നാട്ടു നടപ്പാ ഞാന്‍ പറഞ്ഞത് !!


105 comments:

കാന്താരിക്കുട്ടി said...

പുളിയില കൊണ്ടൊരു ചമ്മന്തി.വാളന്‍ പുളിയുടെ ഇല കിട്ടാതെ വരുന്ന അവസരങ്ങളില്‍ പനച്ചി പുളിയില ഉപയോഗിച്ചും ഇതു ഉണ്ടാക്കാറുണ്ട്.ഊത്ത മീന്‍ കിട്ടുന്ന സമയത്ത് ചിലപ്പോള്‍ വാളന്‍ പുളിക്ക് തളിരില ഉണ്ടാവില്ല,ഇല മൂത്താല്‍ അരയാനും ബുദ്ധിമുട്ട്.അപ്പോള്‍ പനച്ചി പുളിയില എടുക്കും.ഒന്നു പരീക്ഷിച്ചു നോക്കൂ...

കാസിം തങ്ങള്‍ said...

ഈ ചമ്മന്തി വിവരണം വായില്‍ വെള്ളം നിറച്ചു. പിന്നെ ഞങ്ങള്‍ ദുഫായിക്കാര്‍ക്ക് എവിടുന്ന് കിട്ടാന്‍ ഈ പുളിയില?.

ജീവന്‍ said...

പ്രീയ പെരുമ്പാവൂര്‍ കാരീ
പുളിയില ചമ്മന്തി ബ്ലോഗില്‍ ആക്കിയത് നന്നായി
പക്ഷെ അത് ഒരു എക്സ്ക്ലുസീവ് പെരുമ്പാവൂര്‍ വിഭവം ആണെന്നു തോന്നുന്നില്ല. കഴിഞ്ഞ ലക്കം മാതൃഭുമി ആഴ്ചപ്പതിപ്പില്‍ മൈന ഉമൈബാന്‍ എഴുതിയ കവര്‍ സ്റ്റോറി വായിക്കൂ.
ആശംസകളോടെ ഒരു വെങ്ങോലക്കാരന്‍

ജീവന്‍ said...

പ്രീയ പെരുമ്പാവൂര്‍ കാരീ
പുളിയില ചമ്മന്തി ബ്ലോഗില്‍ ആക്കിയത് നന്നായി
പക്ഷെ അത് ഒരു എക്സ്ക്ലുസീവ് പെരുമ്പാവൂര്‍ വിഭവം ആണെന്നു തോന്നുന്നില്ല. കഴിഞ്ഞ ലക്കം മാതൃഭുമി ആഴ്ചപ്പതിപ്പില്‍ മൈന ഉമൈബാന്‍ എഴുതിയ കവര്‍ സ്റ്റോറി വായിക്കൂ.
ആശംസകളോടെ ഒരു വെങ്ങോലക്കാരന്‍

ജീവന്‍ said...

പ്രീയ പെരുമ്പാവൂര്‍ കാരീ
പുളിയില ചമ്മന്തി ബ്ലോഗില്‍ ആക്കിയത് നന്നായി
പക്ഷെ അത് ഒരു എക്സ്ക്ലുസീവ് പെരുമ്പാവൂര്‍ വിഭവം ആണെന്നു തോന്നുന്നില്ല. കഴിഞ്ഞ ലക്കം മാതൃഭുമി ആഴ്ചപ്പതിപ്പില്‍ മൈന ഉമൈബാന്‍ എഴുതിയ കവര്‍ സ്റ്റോറി വായിക്കൂ.
ആശംസകളോടെ ഒരു വെങ്ങോലക്കാരന്‍

ജീവന്‍ said...

പ്രീയ പെരുമ്പാവൂര്‍ കാരീ
പുളിയില ചമ്മന്തി ബ്ലോഗില്‍ ആക്കിയത് നന്നായി
പക്ഷെ അത് ഒരു എക്സ്ക്ലുസീവ് പെരുമ്പാവൂര്‍ വിഭവം ആണെന്നു തോന്നുന്നില്ല. കഴിഞ്ഞ ലക്കം മാതൃഭുമി ആഴ്ചപ്പതിപ്പില്‍ മൈന ഉമൈബാന്‍ എഴുതിയ കവര്‍ സ്റ്റോറി വായിക്കൂ.
ആശംസകളോടെ ഒരു വെങ്ങോലക്കാരന്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഈ ചേച്ചിയേക്കൊണ്ട് തോറ്റു. കഴിഞ്ഞപ്രാവശ്യം കള്ള്. ഇപ്പോ ച്മ്മന്തി. ഈ ഗള്‍ഫില്‍ കിടന്ന് ഇതൊക്കെ വായിച്ച് മനുഷ്യന് കൊതി പിടിക്കുന്നു. കള്ളിന് തൊട്ട് കൂട്ടാന്‍ പറ്റുമോ? വീട്ടില്‍ ചെന്നാല്‍ ഭാര്യ ഉണ്ടാക്കിവെച്ച ഭക്ഷണത്തോടൊപ്പം ഇന്ന് ഇതിന്റെ രുചിയും ഓര്‍ത്ത് കഴിക്കാം :(

mayilppeeli said...

ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ പുളിയില ചമ്മന്തിയുണ്ടാക്കി കഴിച്ചിട്ടേ വരൂ....ഇതാ ഇപ്പോഴേ പ്രിന്റെടുത്തുവച്ചു ഞാന്‍....

കുഞ്ഞന്‍ said...

കാന്താരീസ്..

ഇത് ഇത്തിരി കടന്ന കൈയ്യായിപ്പോയി..വായില്‍ വെള്ളമൂറിയിട്ട് ഒരു രക്ഷയുമില്ല.

ഞാനെന്തൊരു പെരുമ്പാവൂരുകാരന്‍..? ആദ്യമായിട്ടാണ് ഈ ചമ്മന്തിയെപ്പറ്റി കേള്‍ക്കുന്നത്. എന്തായാലും ഇനി നാട്ടില്‍ ചെല്ലുമ്പോള്‍ ഉണ്ടാക്കണം.

പിന്നെ കുട്ടികള്‍ കഞ്ഞിയും കറിയും വച്ചു കളിക്കുമ്പോള്‍ ഇങ്ങനെ പുളിയലയും ഉപ്പും കൂട്ടി കല്ലില്‍ വച്ച് ചതച്ച് ചിരട്ടയില്‍ വിളമ്പുന്നത് കണ്ടിട്ടുണ്ട്.

അപ്പോള്‍ അവധിക്കാലത്ത് കാന്താരീസ് വീട്ടില്‍ വന്നാല്‍ രുചികരമായ ഇത്തരം വിഭവങ്ങള്‍ ഓസിന് കഴിക്കാമെന്നുള്ളതും സന്തോഷകരം തന്നെ..!

അശ്വതി/Aswathy said...

puthiya arivu.nannayi.
valiyoru pachakakkari aananlle???
enthaayaalum njanum onnu nokkatte

പിരിക്കുട്ടി said...

എന്തായാലും കൊള്ളാം പുളിയില ചമ്മന്തി ....
കാന്തരികുട്ടി ഒരു സംഭവം തന്നെ

മുന്നൂറാന്‍ said...

vaayil vellappokkam..

മുന്നൂറാന്‍ said...

vaayil vellappokkam.. ithokke bharyaye onnu padippichedukkatte...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇവിടെ പുളിയില കിട്ടാന്‍ ഒരു വഴിയും ഇല്ല. പിന്നെ ഇതൊന്ന് കൊപ്പ്പ്പി ചെയ്ത്‌ പൊണ്ടാട്ടിയ്ക്ക്‌ അയക്കട്ടെ... തിരിച്ച്‌ ചമ്മന്തികിട്ടുമോ എന്ന് പരീക്ഷിക്കാം. ഈ ചമ്മന്തി കഴിക്കാതെ തന്നെ വായില്‍ വെള്ളം നിറഞ്ഞു.. :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇപ്പോ അമ്മിയൊക്കെ ഷോക്കേസിലാണത്രെ ..മമ്മിമാര്‍ക്ക്‌ 'മിസ്‌കി' യുണ്ടല്ലോ :)

ചാണക്യന്‍ said...

കാന്താരിക്കുട്ടി,
പുളിയിലയ്ക്ക് ഇങ്ങനെ ഒരു ഉപയോഗം ആദ്യമായി കേള്‍ക്കുകയാണ്...
‘അടിയും കൊണ്ട് പുളിവെള്ളവും കുടിച്ചു‘ എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട്..
എന്തായാലും നന്നായി പച്ചക്കറിക്ക് തീ പിടിച്ച വിലയാണ്, ഇനി ഇതൊന്നു പരീക്ഷിക്കാലോ..

ഭൂമിപുത്രി said...

ഈച്ചമന്തി കാന്താരിക്കുട്ടിയിനി ഒരു മാസത്തേയ്ക്കുണ്ടാക്കണ്ടട്ടൊ..വയറുവേദന പിടിച്ച് ഒരു വഴിയ്ക്കാവും.

ഹരീഷ് തൊടുപുഴ said...

ഇതൊരു സൈസ് വല്യ ചെയ്ത്തായിപ്പോയി കെട്ടോ!!!
ദൈവം പോലും പൊറുക്കൂല കെട്ടോ...
ചുമ്മാ കൊതിപ്പിക്കാനായി ഇറങ്ങിയേക്കുന്നു...

എന്റെ അമ്മച്ചീ ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ ചോറുണ്ണാനായി ഈ സംഭവം ഉണ്ടാക്കി തരുമായിരുന്നു... ഒഴുക[കൊഴുവ] അല്ലെങ്കില്‍ സ്രാവ് തുണ്ടം ഇട്ട് പുളിയില ചമ്മന്തി ഉണ്ടാക്കുമായിരുന്നു...
പിന്നീട് എന്റെ പപ്പ മരിച്ചപ്പോള്‍ പറമ്പില്‍ ആകെയുണ്ടായിരുന്നൊരു കൊച്ചു പുളിമരം വെട്ടിക്കളഞ്ഞു, അതു നില്‍ക്കുന്നത് ദോഷമാണെന്നുപറഞ്ഞ്...
പിന്നീട് ഞാന്‍ രണ്ടുവര്‍ഷം മുന്‍പ് ചിക്കെന്‍ഗുനിയ വന്ന് പനിച്ചു വിറച്ചു കിടന്നപ്പോള്‍ എന്റെ അമ്മായി ഊണ്ടാക്കിക്കോണ്ടു വന്നു ഈ സംഭവം; എനിക്കു വായ്ക്കു രുചിയായി ഇത്തിരി ചോറുണ്ണാന്‍....
ഇതൊക്കെ എന്നെ ഓര്‍പ്പിച്ചല്ലോ.....ങ്ഹീ..ങ്ഹീ..
എനിച്ചിപ്പം വേണം പുളിയില ചമ്മന്തി...

കാന്താരിക്കുട്ടി said...

കാസിം തങ്ങള്‍ : ആദ്യ കമന്റിനു നന്ദി ട്ടോ.ദുബായില്‍ ഇതു കിട്ടാത്തതിന്റെ വിഷമം നാട്ടില്‍ വരുമ്പോള്‍ തീര്‍ക്കണേ
ജീവന്‍ : ഇതു വേറെ എവിടെ എങ്കിലും പ്രാചാരത്തില്‍ ഉണ്ടോ എന്നുള്ള കാര്യം വഴിയേ വരുന്ന കമന്റുകളിലൂടെ ഉറപ്പാക്കാം.അയല്‍ നാട്ടുകാരന്‍ എന്ന നിലയ്ക്ക് ജീവന്‍ ഇത്തു കഴിച്ചു കാണുമല്ലോ അല്ലേ.പിന്നെ മൈനയുടെ ലേഖനം ജീവന്‍ പറഞ്ഞതിനു ശേഷമാണു ഞാന്‍ കണ്ടത്.അതില്‍ പനച്ചി പുളിയിലയുടെ കാര്യമാ പറയുന്നത്.വന്നതിനും കമന്റിനും നന്ദി


രാമചന്ദ്രന്‍ : നല്ല പോലെ കാന്താരിയിട്ട് അരച്ചാല്‍ കള്ളിന്റെ കൂടെ തൊട്ടും കൂട്ടാം.കരയണ്ടാ ട്ടോ..നാട്ടില്‍ വരുമ്പോള്‍ ഉണ്ടാക്കി കഴിക്കൂ


മയില്‍ പീലി : നല്ല രുചിയാ ഈ ചമ്മന്തിക്ക്.ഉണ്ടാക്കി കഴിക്കൂ

കുഞ്ഞന്‍ ചേട്ടാ : ദീര്‍ഘമായ കമന്റിനു നന്ദി.നാട്ടില്‍ വരുമ്പോള്‍ പെരുമ്പാവൂരിലേയ്ക്കു വരൂ.അപ്പോള്‍ ഞാന്‍ നാട്ടില്‍ ഉണ്ടെങ്കില്‍ ഇത് ഉണ്ടാക്കി തരാം

അശ്വതി : ശ്യോ ! ഞാന്‍ അങ്ങനെ നല്ല പാചകക്കാരി ഒന്നും അല്ല.പട്ടിണി കിടക്കാതിരിക്കാന്‍ മാത്രം ഉള്ള പാചകമേ എനിക്കറിയൂ

പിരിക്കുട്ടീ : കാന്താരിക്കുട്ടി ഒരു സംഭവം ആണെന്നുള്ള അവാര്‍ഡിനു നന്ദി ട്ടോ

മുന്നൂറാന്‍ : കമന്റിനു നന്ദി ട്ടോ


ബഷീറിക്ക : മിക്സിയൊക്കെ ഇപ്പോളത്തെ തിരക്കിട്ട ജീവിതത്തില്‍ വളരെ സൌകര്യം അല്ലേ..ചില ദിവസങ്ങളില്‍ രാവിലെ കറന്റു പോകുമ്പോള്‍ മാത്രം ആണു ഞാന്‍ അമ്മിക്കല്ലു കൈ കൊണ്ടു തൊടുന്നത്..വല്ല നിവൃത്തിയും ഉണ്ടെങ്കില്‍ കരന്റില്ലാത്ത ദിവസം സാമ്പാറിലോ രസത്തിലോ ഒതുക്കും ഞാന്‍.അരയ്ക്കാനുള്ള മടി മൂലം !!

ചാണക്യന്‍ : ആ പ്രയോഗം ഞാന്‍ ആദ്യം കേല്‍ക്കുകയാ ട്ടോ

ഭൂമിപുത്രി ചേച്ചീ : ഇന്നു ഉണ്ടാക്കിയ ചമ്മന്തി അവിടെ ഇരിക്കട്ടേ ല്ലേ..ഒരാഴ്ച്ച കഴിഞ്ഞു ഉപയോഗിക്കാംഹരീഷേ : ഹരീഷും ഇതിന്റെ രുചി അറിഞ്ഞിട്ടുണ്ട് എന്നറിയുമ്പോള്‍ എനിക്കും സന്തോഷം വരുന്നു.ഇവിടെ വീടിന്റെ മുറ്റത്തു തന്നെ അച്ഛന്‍ പുളി വെച്ചു പിടിപ്പിച്ചു.തൈ വെച്ച അന്നു എനിക്ക് ഏറേ ദേഷ്യം വന്നിരുന്നു.വേറെ ഒന്നും കൊണ്ടല്ലാ.മുറ്റത്തു തന്നെ നില്‍ക്കുന്ന പുളിമരത്തില്‍ നിന്നു ഇലകള്‍ ചാടുമ്പോള്‍ മഴക്കാലത്താണെങ്കില്‍ അടിച്ചു കളഞ്ഞാല്‍ പോകില്ല.പക്ഷേ ഇപ്പോള്‍ ആ മരം വലുതായി ധാരാളം പുളി ഉണ്ടാകുന്നു,ഇതു പോലെ ചില്ലറ ഉപകാരവും.വീടിന്റെ കിഴക്കു ഭാഗത്തു പുളി മരം നിന്നാല്‍ അമ്മായിയമ്മേം മരുമോളും ചുവടൊക്കൂല്ലാ എന്നും പറഞ്ഞ്ഞു അതു വെട്ടി മാറ്റി,തെക്കു ഭാഗത്തു നട്ട പുളി മരം ചമ്മന്തിക്ക് ഉപകാരമായി !!വായ്യിച്ച് അഭിപ്രായം അറിയിച്ചവര്‍ക്കും ഒന്നും മിണ്ടാതെ പോയവര്‍ക്കും നന്ദി !

Tince Alapura said...

enthina ingane kothippickanathu ? :(

രണ്‍ജിത് ചെമ്മാട്. said...

ഈച്ചച്ചമ്മന്തി അല്ല ഈ ചമ്മന്തി ഒരു രസോം ഉണ്ടാവില്ല... ഭയങ്കര പുളിപ്പാ...
(കിട്ടാത്ത മുന്തിരി)

പാമരന്‍ said...

ഒന്നൊന്നരക്കൊല്ലം പെരുമ്പാവൂരു പേരമ്മേടെ അടുത്തു താമസിച്ചു പഠിച്ചോണ്ടിരുന്നപ്പോ നല്ലോണം ആസ്വദിച്ചിട്ടുണ്ട് പുളിയില ചമ്മന്തീം തേങ്ങാചുട്ടരച്ച ചമ്മന്തീം.. ഒത്തിരി കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.. നന്ദി..

krish | കൃഷ് said...

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന അത്രയും കാന്താരി മുളക് ഇട്ട് അരച്ചത് കഴിച്ചാല്‍ പിന്നെ ഒരാഴ്ച നല്ല ബിസി ആയിരിക്കുമല്ലോ.
എല്ലാവരും ‘കാന്താരിക്കുട്ടി’യല്ലല്ലോ.

:)

അനില്‍ശ്രീ... said...

അന്ന് ഞാന്‍ ഇട്ട ഒരു ഫോട്ടോ പോസ്റ്റില്‍ വന്ന് ഈ പുളിയില ചമ്മന്തിയെ പറ്റി പറഞ്ഞപ്പോഴേ ഇത് പരീക്ഷിക്കണം എന്ന് കരുതിയതാ.. ഇവിടെ അബുദാബിയില്‍ ഞാന്‍ ഒരു പുളിമരം കണ്ടുവച്ചിട്ടുണ്ട്, രാത്രി ചെന്നുവേണം ഇല പൊട്ടിക്കാന്‍.. നോക്കട്ടെ. അന്നേ ഇതിരു പോസ്റ്റാക്കാന്‍ ഞാന്‍ പറഞ്ഞില്ലേ? എന്നിട്ട് ഇത്ര താമസിച്ചതെന്തേ?

ഓ.ടോ
കുഞ്ഞാ നുണ പറയരുത്,, എന്റെ ഈ പോസ്റ്റില്‍ കാന്താരി ഈ ചമ്മന്തിയെ പറ്റി പറഞ്ഞത് വായിച്ചില്ലേ? :) :)

കാപ്പിലാന്‍ said...

ഒരിക്കല്‍ ഞാന്‍ കൊച്ചിയില്‍ വരും ,ഈ വളയിട്ട കൈ കൊണ്ട് ഒരു നേരം ഈ കറിയെല്ലാം കൂട്ടി ഒരു ഊണ് തരണം .പ്ലീസ് അഡ്വാന്‍സ്‌ ബുക്കിംഗ്.

കാന്താരി ഈ പുഴമീനെ പിടിച്ചിട്ട്
( പരിഞ്ഞില്‍ അല്ലെങ്കില്‍ മീന്‍ മുട്ട ഉള്ള സമയം )അതിന്റെ മുട്ടകള്‍ എടുത്ത്‌ തേങ്ങാ പീരയും മറ്റും ചേര്‍ത്ത് വാഴയിലയില്‍ പരിഞ്ഞിലപ്പം ഉണ്ടാക്കും .അതുണ്ടാക്കാന്‍ അറിയാമോ ? അങ്ങനെ ഒരു പോസ്ടിട് .

വികടശിരോമണി said...

ആര്യവേപ്പിന്റെ ഇല വെച്ച് ഇതേ രീതിയിൽ ഒന്നു പരീക്ഷിച്ച് നോക്കൂ കാന്താരിക്കുട്ടീ...നല്ല ടേസ്റ്റാവും.

മാംഗ്‌ said...

കുറച്ചു നാളായിട്ടു പാചകക്കുറിപ്പു മാത്രേ ഉള്ളല്ലോ

ബിന്ദു കെ പി said...

പുളിയിലച്ചമ്മന്തിയെപറ്റി കേട്ടിട്ടുണ്ട്. ഉണ്ടാക്കുന്ന വിധം ഇപ്പോഴാണ് മനസ്സിലായത്. അടുത്തമാസം നാട്ടിൽ പോകണമെന്ന് വിചാരിക്കുന്നു. അപ്പോൾ തീർച്ചയായും പരീക്ഷിച്ചിരിയ്ക്കും.

കാന്താരിക്കുട്ടി said...

tince alapura : പുളി കണ്ടാല്‍ ആരുടെ നാവിലും വെള്ളം വരും ല്ലേ

രണ്‍ ജിത്ത് : എന്നാലും ഈച്ചച്ചമ്മന്തീന്നു പറഞ്ഞില്ലേ...

പാമരന്‍ ജീ : ഞങ്ങടെ നാട്ടില്‍ താമസിച്ചിട്ടുണ്ട് എന്ന് അറിയുമ്പോള്‍ സന്തോഷം തോന്നുന്നു.

കൃഷ് : അത്രേം മുളകിട്ടിട്ടും അധികം എരുവ് ഒന്നും ഇല്ലാരുന്നൂ ട്ടോ.പിന്നെ ഞങ്ങള്‍ പൊതുവെ എരിവ് കൂടുതല്‍ ഇഷ്ടപ്പെടുന്നവരാ..ഈ ചമ്മന്തിയ്ക്ക് എരിവ് ഉള്ളതു തന്നെ നല്ലത് .


അനില്‍ ശ്രീ : അബുദാബീല്‍ പുളിമരം ഒക്കെ ഉണ്ടോ ? എനിക്കതു പുതിയ അറിവാട്ടോ..ആരുടെയും കൈപ്പാട് പുറത്ത് പതിയാതെ ശ്രദ്ധിക്കണേ !!അനില്‍ ശ്രീയുടെ പോസ്റ്റാണു ഈ പോസ്റ്റിനും ആധാരം.അതില്‍ നന്ദി ണ്ട് ട്ടോ

കാപ്പിലാന്‍ : കൊച്ചിയില്‍ വരുമ്പോള്‍ ഇവിടെ വരൂ..നല്ല ഒരു ഊണ് നല്‍കി വിടാം

വികട ശിരോമണി : ആര്യ വേപ്പില വെച്ച് ചമ്മന്തി ഉണ്ടാക്കി വെച്ചു.കഴിക്കാന്‍ എപ്പോളാ വരുക.വികട ശിരോമണിയ്ക്ക് വേണ്ടി മാത്രം അരച്ചതാ..വരണേ ..
മാംഗ് : എഴുതാന്‍ സമയം കിട്ടണില്ല.തന്നെയുമല്ല പണ്ടത്തെ ഒരു താല്പര്യം തോന്നുന്നും ഇല്ല.ഇതാവുമ്പോള്‍ എഴുതാന്‍ അധികം സമയം വേണ്ട.വന്നതില്‍ സന്തോഷം ഉണ്ട് ട്ടോ


ബിന്ദു : നാട്ടില്‍ വരുന്നുണ്ട് എന്നറിയുമ്പോള്‍ സന്തോഷം.പുത്തന്‍ വേലിക്കര ഒക്കെ എനിക്കറിയുന്ന സ്ഥലമാ.

Sands | കരിങ്കല്ല് said...

ഞാന്‍ ഇവിടെ ഇട്ട കമന്റ് എവിടെ പോയി??
അതോ ഞാന്‍ കമന്റൊന്നും ചെയ്തില്ലേ?

ആദര്‍ശ് said...

പുളിയില ചമന്തി കോലത്തു നാട്ടിലും പ്രചാരത്തിലുണ്ട് കെട്ടോ..പക്ഷേ അല്പം തേങ്ങയും ചേര്‍ക്കും .'പുളിയാരില ചമന്തി ' എന്ന് പറയും .ചിലപ്പോള്‍ വറ്റല്‍ മുളക് ,കടുക് ,കറിവേപ്പില ഇവ ചേര്‍ത്ത് വറവിലിട്ടു അല്പം ചാറ് പരുവത്തിലും ആക്കും . പിന്നെ കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞ പോലെ 'ചോറും കറിയും 'വെച്ചു കളിക്കുമ്പോള്‍ ഒരു പ്രധാന ഇനമായിരുന്നു ഈ പുളിയില .

കാന്താരിക്കുട്ടി said...

കല്ലേ : അനോണി ശല്യം കാരണം ഞാന്‍ കമന്റ് മോഡറേഷന്‍ വെച്ചു.തല്‍ക്കാല അസൌകര്യം ക്ഷമിച്ചേക്ക് ട്ടോ
ആദര്‍ശ് : കോലത്തുനാട്ടിലും പ്രചാരത്തില്‍ ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.തേങ്ങ ചേര്‍ത്തും അരക്കാറുണ്ട്.പക്ഷേ തേങ്ങ ചേര്‍ത്താല്‍ അധിക ദിവസം കേടാകാതെ ഇരിക്കില്ല.അതുകൊണ്ട് ദീര്‍ഘ കാല ഉപയോഗത്തിനുള്ളത് തേങ്ങാ അരയ്ക്കാതെ ആണു ഉണ്ടാക്കുക.

നരിക്കുന്നൻ said...

ഇനിയെനിക്ക് ഇന്ന് വെള്ളത്തിന്റെ ആവശ്യം ഇല്ല. നാവിൽ സാഗരമിരമ്പിത്തുടങ്ങി. ഇങ്ങനെ കാന്താരി മുളകിട്ട് നമ്മടെ തോടീലെ വെറുതെ വെട്ടിക്കളയണ പുളിയില കൊണ്ടൊരു ഗിടിലൻ ചമ്മന്തി. ഹമ്മോ... ഈ കാന്താരിക്കുട്ടി ഒരു സംഭവമാ.....

ഈ അമ്മിയും അമ്മിക്കല്ലും ഒരു പ്രശ്നമാ...

കുറുക്കൻ said...

ഇന്ന് ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം.

നന്ദ്രീട്ടോ..

poor-me/പാവം-ഞാന്‍ said...

Some body told me that people from Bangladesh,W.bengal,Assam,Bihar etc
are attracted to Perumbaavur only because of this chammandy.
For an equally spycy blog please visit Dear friend,
kindly read this
manjaly-halwa: THEIR BOMB OURS TOO! and comment
Regards Poor-me
Hope mirchi betty will give visa for it to publish this comment.

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഇങ്ങനെ ഒരു വിഭവം ആദ്യായി കേൾക്കുകയാണ്. പച്ചപ്പുളി ചമ്മന്തി വീട്ടിലും ഉണ്ടാക്കറുണ്ട്. എന്റെ കൊച്ചച്ചൻ പെരുമ്പാവൂരുകാരനാണ്. ചിറ്റയോടു ചോദിക്കാം ഈ വിഭവം അറിയാമോ എന്നു. അങ്ങനെയെങ്കിൽ കഴിച്ചിട്ടു ബാക്കി.

ജയകൃഷ്ണന്‍ കാവാലം said...

കാന്താരിക്കുട്ടീ... ഇത് ഞാന്‍ തൊടുപുഴയില്‍ വച്ച് കഴിച്ചിട്ടുണ്ട്‌. കാവാലത്തും വളരെ അപൂര്‍വ്വമായി ഇതു ചിലര്‍ ഉണ്ടാക്കാറുണ്ട്‌. എന്തായാലും നല്ല രുചിയുള്ള ഒന്നാണിത്. അല്ല, കാന്താരിക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി എങ്ങനെയാന്നാ പറഞ്ഞേ???

മുസാഫിര്‍ said...

ഇതൊരു പുതിയ സംഭവമാണല്ലോ . പക്ഷെ പരീക്ഷണത്തിന് പുളിയില എവിടെന്നാ കിട്ടുക.

ലതി said...

കാന്താരിക്കുട്ടീ,
ചമ്മന്തി പരിചയമുണ്ട്.
പക്ഷെ, അട പുതിയ അറിവ്.
പരീക്ഷിക്കാം.
നന്ദി.

ഹരീഷ് തൊടുപുഴ said...

എന്റെ കാന്താരികുട്ടിചേച്ചിയേ; ഇതില്‍ കമ്മെന്റ് ഇട്ട പലര്‍ക്കും ഈ സംഭവത്തെ പറ്റി വല്യപിടിയൊന്നുമില്ല ഇല്യാന്നാ തോന്നണേ.
ഇതെങ്ങാനും ശാപ്പിടാനുള്ള ഭാഗ്യം അവര്‍ക്കു കിട്ടിയിരുന്നെങ്കില്‍ പിന്നെ വേറെയൊരു സാധനവും അവര്‍ കഴിക്കില്ല..
അത്രയ്ക്ക് ടേസ്റ്റ് ആണേ നാട്ടാരെ ഇതിന്...
ഒരു രണ്ടു പ്ലേറ്റ് ചോറുണ്ണാന്‍ ഇതു മാത്രം മതി; വേറെ ഒരു കറിയും വേണ്ടാ....

smitha adharsh said...

ഇതു കേട്ടിട്ടുണ്ടെങ്കിലും റെസിപ്പീ..ആദ്യമായാ കാണുന്നത്.ബട്ട്,ഇവിടെ പുളിമരം കണ്ടിട്ടില്ല ചേച്ചീ..
സംഭവം കണ്ടു,നാവില്‍ വെള്ളം നിറഞ്ഞു മരിക്കാറായി.
നാട്ടില്‍ ചെന്നു ഉണ്ടാക്കി നോക്കാം.

nardnahc hsemus said...

കാ. കുട്ട്യേയ്,
സംഗതി കാണാനൊരു ഗുമ്മൊക്കെ കാണുന്നുണ്ട്.
ചൂടാക്കി/വറുത്ത്/ചുട്ട് ഒക്കെയുള്ള കുറേ ചമ്മന്തികള്‍ മാത്രമേ ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമുള്ളു.
ഇത്തരത്തില്‍ അരച്ചതിനുശേഷം ഇലയില്‍ പരത്തി ‘ഓട്ടുകലത്തില്‍’ (ആ പാത്രത്തിന് ഞങ്ങളുടേ നാട്ടിലെ പേര്)ചൂടക്കിയെടുക്കുന്ന ചമ്മന്തി തികച്ചും കൌതുകപൂര്‍വ്വമാണ് വായിച്ചത്.

കഴിച്ച ചമ്മന്തികളില്‍ ഏറ്റവും പ്രിയവും നാവില്‍ നിലയ്ക്കാത്ത പ്രവാഹമുണ്ടാക്കുന്നതും തനി ബേസിക് ചമ്മന്തിയായ ചെറിയ ഉള്ളി, കാന്താരിമുളക്, ഉപ്പ്, ചേര്‍ത്ത് കുത്തിച്ചതച്ചതില്‍ ശേഷം ഒരല്പം വെളിച്ചെണ്ണയും ചേര്‍ത്തിളക്കി ചുമ്മാ തൊണ്ടുപൊളിച്ച് ഉപ്പിട്ട് പുഴുങ്ങിയ കപ്പ ചേര്‍ത്ത് കഴിയ്ക്കുമ്പോഴാണ്... ഹോ, ദേ ഇപ്പഴും വാ നിറയുന്നു...

അപ്പഴേ, ഒരാഴ്ച കേടുവരാതിരിയ്ക്കുമെന്നല്ലേ പറഞ്ഞെ? ഞാന്‍ വിലാസം തരാം, ഒരട കുറിയര്‍ ട്ടാ..

:)

Inji Pennu said...

പ്രിയ കാന്താരിക്കുട്ടി
ഇതിവിടെ പരിചപ്പെടുത്തിയതിനു ഒരുപാട് നന്ദി. ഇതുപോലുള്ള ഒരു റെസിപ്പീ ബുക്കുകളിലും വരാത്ത എന്നാൽ കേരളത്തിന്റെ തനതു പാചകങ്ങളെക്കുറിച്ച് വീണ്ടും എഴുതുമല്ലോ?

ഗീതാഗീതികള്‍ said...

ശ്ശോ വായില്‍ കൊതിയൂറുന്നു. പക്ഷേ പൊക്കത്തില്‍ നില്‍ക്കുന്ന പുളിയില എങ്ങനെ കിട്ടും?

പനച്ചി പുളിയില എതെന്ന് അറിഞ്ഞും കൂട.

ഊത്ത മീന്‍ ക്യാ ഹൈ?

കനല്‍ said...

പിടിച്ചാല്‍ പുളിങ്കൊമ്പില്‍ തന്നെ പിടിക്കണമെന്നാ കേട്ടിട്ടുള്ളത്. ഇനിയിപ്പം പുളിയിലയില്‍ പിടിച്ചാലും മതിയല്ലോ? ചമ്മന്തി ഉണ്ടാക്കി തിന്നാല്ലോ?

വിലയില്ലാത്ത ഒരു സാധനമായിരുന്നു പുളിയില.
ഈ കാന്താരിചേച്ചി കാരണം അതിന്റെ വിലയും നാളികേരത്തിനു മേളിലാവും.

lakshmy said...

എന്റെ പാലാക്കരി ഫ്രെണ്ട് പറഞ്ഞാണ് ഈ ചമ്മന്തിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. ഇതു വരെ കഴിച്ചിട്ടില്ല. പക്ഷെ അവളു കൊതി പറയുന്ന കേട്ടിട്ട് ഒത്തിരി സ്വാദിഷ്ടമായൊരു സംഭവമാ ഇത് എന്നു തോന്നിയിട്ടുണ്ട്. അന്നേ തീരൂമാനിച്ചതാ ഇത് ഉണ്ടാക്കി നോക്കിയിട്ടേ ഉള്ളു എന്ന്. ഇനി നാട്ടിൽ ചെല്ലുമ്പോളാകട്ടെ.

കിഷോര്‍:Kishor said...

ഒരു പാര്‍സല്‍ ഇങ്ങ് ബോസ്റ്റണിലേക്ക് അയച്ചേര്...
:-)


ഭഗവാനേ... പുളിക്കും മോഡറേഷനോ??

കാന്താരിക്കുട്ടി said...

നരിക്കുനന്‍ : കപ്പലോടിക്കണ്ടാ.അല്പം ഉണ്ടാക്കി കഴിക്കൂ

കുറുക്കന്‍ : വന്നതിനു നന്ദീ
പാവം ഞാന്‍ : അതു പെരുമ്പാവൂര്‍ മുഴുവന്‍ അന്യനാട്ടുകാരാണു ഇപ്പോള്‍ തന്നെ.

മണികണ്ഠന്‍ : വന്നതിനു നന്ദി.പച്ചപ്പുളി ചമ്മന്തി എന്താ? തേങ്ങയും ഉപ്പ്,പുളി മുളക് എല്ലാം ചേര്‍ത്ത് അരച്ചെടുക്കുന്നതല്ലേ സംഭവം ?

ജയകൃഷ്ണന്‍ : പെരുമ്പാവൂരില്‍ വന്നിട്ട് കാന്താരിക്കുട്ടീ ന്നു നീട്ടി വിളിച്ചാല്‍ മതി.എന്റെ വീട്ടിലെത്താം.ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട് എന്നതില്‍ സന്തോഷം

മുസാഫിര്‍ : നാട്ടില്‍ വരുമ്പോള്‍ കിട്ടില്ലേ പുളിയില
ലതിചേച്ചീ : നന്ദി

സ്മിത :ഉണ്ടക്കി നോക്കൂ

സുമേഷ് : പാഴ്സല്‍ അയച്ചിട്ടുണ്ട്.കിട്ടിക്കാണും എന്നു കരുതുന്നു
ഇഞ്ചിപ്പെണ്ണ് : ഇവിടെ വരെ എത്തി നോക്കിയതില്‍ വളരെ സന്തോഷം

ഗീതേച്ചി : പനച്ചി പുളിയില എനു പറയുന്നത് മഞ്ഞ നിറത്തില്‍ പൂക്കള്‍ ഉള്ള,നിറയെ കുഞ്ഞു മുള്ളുകള്‍ ഉള്ള ഒരു തരം കുറ്റിച്ചെടിയാണു.ഞാന്‍ പറമ്പില്‍ ഒന്നു പോയി നോക്കട്ടെ.ഫോട്ടോ എടുക്കാന്‍ പറ്റിയാല്‍ പോസ്റ്റില്‍ ഇടാം
ഊത്ത എന്നു പറയുന്നത് മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനെ ആണു.ഞങ്ങള്‍ തോട്ടില്‍ തടയണ കെട്ടിയ ശേഷം ഉറുവഞ്ചിക്കായ് കലക്കും അപ്പോള്‍ മീനുകള്‍ ചത്തു പൊങ്ങും.ചിലപ്പോള്‍ ഒരു ബക്കറ്റ് മീന്‍ ഒക്കെ കിട്ടാറുണ്ട്.ഇപ്പോള്‍ മീന്‍ പിടിക്കാന്‍ പോക്ക് ഇല്ല.

കനല്‍ : അങ്ങനെ എങ്കിലും നമ്മുടെ നാടന്‍ രീതികള്‍ ആള്‍ക്കാര്‍ക്കു മനസ്സിലാകട്ടെലക്ഷ്മി : ഉണ്ടാക്കി നോക്കണേ.ഹരീഷ് ആദ്യം പറഞ്ഞ പോലെ ഒരു പ്രാവശ്യം രുചിച്ചാല്‍ പിന്നെ ഈ രുചി മറക്കില്ല

കിഷോര്‍ : പുളിയ്ക്കും വേണം മോഡറേഷന്‍ !! കമന്റിനു നന്ദി ട്ടോ

നന്ദകുമാര്‍ said...

റെസിപ്പി ഒന്നും വേണ്ട. ഒരെണ്ണം പാര്‍സലായിട്ട് ഇങ്ങ് ബാംഗ്ലൂരിലേക്ക് അയച്ചേരെ... :)

Unni(ജോജി) said...

എന്റെ എറ്റ്വും ഇഷ്ട്പ്പെട്ട ഐറ്റംസ് അണു ലസ്റ്റ് രണ്‍ടു പൊസ്റ്റ് 'പനക്കള്ള്' & 'പുളിയില'
"വാളന്‍ പുളിയുടെ ഇല കിട്ടാതെ വരുന്ന അവസരങ്ങളില്‍ പനച്ചി പുളിയില ഉപയോഗിച്ചും ഇതു ഉണ്ടാക്കാറുണ്ട്"

ഞങല്‍ "പനച്ചി പുളിയില" ആണു അദ്യം എടുക്കാറു

'കല്യാണി' said...

കാന്താരികുട്ടീ :ചമ്മന്തി കണ്ടിട്ട് ഉഗ്രനാണെന്നു തോന്നുന്നു മോളെ .നാട്ടിലെത്തീട്ടു വേണം പരീക്ഷണം നടത്തിനോക്കാന്‍.

പോങ്ങുമ്മൂടന്‍ said...

എന്റെ കാന്താരിക്കുട്ടി,

സംഗതി ജോർ ആയിരിക്കുന്നു :)

നവരുചിയന്‍ said...

കൊള്ളാമല്ലോ വീഡിയോണ്‍ ....... പരിഷിക്കാന്‍ തല്‍കാലം സ്കോപ് ഇല്ല ..... എന്നാലും വീട്ടില്‍ ചെന്നിടു അമ്മയെ ഒന്നു പ്രകോപിച്ച്‌ നോക്കാം ... എന്നോട് പുളിയില്‍ കേറാന്‍ പറയുമോ എന്നാണ് പേടി

കാന്താരിക്കുട്ടി said...

നന്ദകുമാര്‍ :സരിഗയോടു പറയൂ നന്ദകുമാര്‍.ഉണ്ടാക്കിത്തരും.ഇപ്പോള്‍ കിട്ടുന്നതിനു റ്റേസ്റ്റും കൂടുതലായിരിക്കും

ഉണ്ണി(ജോജി): ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം

കല്യാണിചേച്ചി:നന്ദീണ്ട് ചേച്ചീ
പോങ്ങും മൂടന്‍ : നന്ദി
നവരുചിയന്‍ : ഈ രുചി ആസ്വദിച്ചിട്ടില്ലെങ്കില്‍ ജീവിതം പാഴാണു നവ രുചിയാ

പിന്നെ പനച്ചി പുളിയില കാണാത്തവര്‍ക്കു വേണ്ടി അതിന്റെ പടം കൂടി ചേര്‍ത്തിട്ടുണ്ട്.

johndaughter said...

പനച്ചി ഇല കഴിച്ച കാലം മറന്നു :)

MANIKANDAN [ മണികണ്ഠന്‍‌ ] said...

കാന്താരിക്കുട്ടി അതുതന്നെ സംഭവം. പച്ചപ്പുളിയും, മുളകും, ഉപ്പും, അല്പം മഞ്ഞൾപ്പൊടിയും, ചുവന്ന ഉള്ളിയും, തേങ്ങയും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുന്ന സംഭവം. :)
(അതിന് ഇതിന്റെ അത്രയും സ്വാദുണ്ടാവുമോ എന്നറിയണേൽ ആദ്യം ഇതു കഴിച്ചുനോക്കണ്ടേ)

കുമാരന്‍ said...

എന്തു നല്ല പോസ്റ്റ്!
എത്ര നല്ല പടങ്ങള്‍!!

Sapna Anu B.George said...

എന്തിനാ കാന്താ‍രിക്കുട്ടി അരച്ച പുളിചമ്മന്തി പൂഴുങ്ങിയതു??? അതു മനസ്സിലായില്ല.....

അത്ക്കന്‍ said...

താങ്കളൊരു കാര്‍ഷീക ഉദ്വോഗസ്ഥ ആയത് കൊണ്ട് ഞാനങ്ങ വിസ്വസിക്കുന്നു.പരീക്ഷിച്ചു നോക്കാം ല്ലേ..?

ബീരാന്‍ കുട്ടി said...

വായനയുടെ ആദ്യാവസാനം കപ്പലോട്ടം നടത്തുന്ന വായയിൽ നിന്നും ഞാൻ പോലുമറിയാതെ ഉതിർന്ന് വീണ ഉമിനീരിന്റെ എരിവ് കാരണം, കീ ബോർഡ് അടിച്ച് പോയി.

എന്റെ കാ. കുട്ടി, എന്നോടിചാതി വേണ്ടായിരുന്നു.

ഒരു കാന്താരി തന്നെ ബൂലോകം മുഴുവൻ നിറഞ്ഞ് നിൽക്കുവാ, ഇത്രേം കാന്താരിമാർ വന്നാൽ....

തപ്പുമ്പോള്‍ കയ്യില്‍ തടയേണ്ട സാധനങ്ങള്‍

ഞാൻ തപ്പി തടഞ്ഞ് കൈയിൽ എടുത്തത് സ്റ്റപ്‌ലറാ. എറിയാൻ.

പൊറാടത്ത് said...

കാന്താരീ.. കൊതിപ്പിച്ചുകളഞ്ഞല്ലോ..

ഇനി എപ്പോഴെങ്കിലും ആ വഴി വരുമ്പോൾ ചുരുങ്ങിയത് ഒരു രണ്ട് ദിവസമെങ്കിലും പട്ടിണി കിടന്നിട്ട് വേണം... എന്നാലേ മുതലാവൂ..

നന്ദകുമാര്‍ said...

:(ഞാനെന്തു പറഞ്ഞാലും ബൂമറാങ്ങ് പോലെ...
കെട്ടിയിട്ടും, ഒറ്റക്കു ഊണു വെച്ചു കഴിക്കേണ്ട നമ്മെപ്പോലെയുള്ളവരുടെ അവസ്ഥ ആരാറിയാന്‍ തമ്പുരാനെ??!!
ആഹ്!! ഈ വഴി ഇനി വരണോ ന്ന് ആലോചിക്കട്ടെ...

അരുണ്‍ കായംകുളം said...

ഞാന്‍ കഴിച്ചിട്ടുണ്ടേ.മാത്രമല്ല ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ചിലര്‍ക്കൊക്കെ ഇത് ഉണ്ടാക്കാന്‍ അറിയാം.ഇനി എനിക്കും അറിയാമല്ലോ?

പേടിരോഗയ്യര്‍ C.B.I said...

ഞങ്ങളുടെ നാട്ടില്‍ പുളിയിലയ്ക്കു പകരം കുടമ്പുളിയുടെ തളിരിലകള്‍ ചേര്‍ത്ത് ചമ്മന്തിയുണ്ടാക്കാറുണ്ട് . "പുളിയില ചമ്മന്തി" ബൂലോകത്തിനു പരിചയപ്പെടുത്തിയതിനു നന്ദി

നിലാവ് said...

കണ്ടിട്ട് കൊതിയാവുന്നെ...

MyDreams said...

കോതുപിച്ചേ അടങ്ങു അല്ലെ ...

MyDreams said...

എന്തു വേണേലും പറയാം. വാക്കുകള്‍ സഭ്യമായിരിക്കും...മടിച്ചു നില്‍കാതെ പറയാം but Your comment has been saved and will be visible after blog owner approval.

amantowalkwith said...

നല്ല പുളി..:) ..കാന്താരി .. ശരിക്കും കൊതിച്ചു ..
പിന്നെ പനച്ചി പുളിയില അത് ഞങ്ങളുടെ നാടു വിട്ടിട്ടു എത്രയോ കാലമായി ..പഴയ ആ ഓര്‍മ തിരിച്ചു തന്നു ആ ചിത്രങ്ങള്‍ ..
നന്ദി

കാന്താരിക്കുട്ടി said...

ജോണ്‍ ഡോട്ടര്‍ :
മണികണ്ഠന്‍ :
കുമാരന്‍ :
സപ്ന : ചമ്മന്തി പുഴുങ്ങിയതല്ല.അട ചുടുന്ന പോലെ ചുട്ടെടുക്കണം.വാഴയില്‍ ചുടുമ്പോള്‍ ഉള്ള ആ മണവും രുചിയും വളരെ ഹൃദ്യമാണ്
അത്കന്‍ : കാര്‍ഷിക ഉദ്യോഗസ്ഥ ആണെന്ന് ആരു പറഞ്ഞു.അല്പ സ്വല്പം കൃഷിപ്പണികള്‍ വീട്ടില്‍ ഉണ്ട് എന്നേ ഉള്ളൂ..


ബീരാന്‍ കുട്ടി : വന്നതിനും കമന്റിനും നന്ദി..

പൊറാടത്ത് : ഇപ്പോള്‍ നാട്ടില്‍ ഇല്ലേ..വല്ലപ്പോഴും കുടുംബ സമേതം ഇറങ്ങൂ..
നന്ദകുമാര്‍ : വിഷമിക്കണ്ടാ ട്ടോ.എല്ലാം ശരിയാകും


അരുണ്‍ കായം കുളം :

പേടി രോഗയ്യര്‍ : കുടമ്പുളി ഇല കൊണ്ട് ചമ്മന്തി ഞാന്‍ പരീക്ഷിച്ചിട്ടില്ലാ ട്ടോ..അതിനെ കുറിച്ചൊരു പോസ്റ്റ് ഇടൂ

നിലാവ് :
മൈ ഡ്രീംസ് :സഭ്യമല്ലാത്തത് പറഞ്ഞാല്‍ അതു പബ്ലിഷ് ചെയ്യണോ എന്നെനിക്ക് ആലോചിക്കണം.

എ മാന്‍ : കമന്റിനു നന്ദി
ഇവിടെ വന്നു വായിച്ചും പുളിയില കണ്ട് വെള്ളം ഇറക്കിയും പോയ എല്ലാവര്‍ക്കും നന്ദി പറയുന്നു.ഇനി ഒരിക്കല്‍ വീണ്ടും കണ്ടു മുട്ടും വരെയ്ക്കും


വണക്കം !!!!

dreamy eyes/അപരിചിത said...

വായില്‍ വെള്ളം ഊറുന്നു...അമ്മയെ വിളിച്ചു ഇതു വായിപ്പിച്ചു...ഉണ്ടാകി തരാം എന്നു ഏറ്റിട്ടുണ്ട്‌ പുള്ളികാരത്തി
നല്ല പോസ്റ്റ്‌ ആ കേട്ടോ..എല്ലാം

:)

അനൂപ്‌ കോതനല്ലൂര്‍ said...

അതെ കാന്താരിക്കുട്ടി ചേച്ചി നിങ്ങൾ പെരുമ്പാവൂരു കാരുടെ മാത്രമല്ല ഞങ്ങൾ മൂവ്വാറ്റുപുഴകാർക്കും പുളിയില ചൂട്ടത് ഇഷ്ട്മാണ്.
എന്താ ടേസ്റ്റ് കഴിച്ചിട്ട് ഇപ്പോ വർഷങ്ങളായി
എങ്കിലും ആ സ്വാദ് ഇപ്പോഴും നാവിലുണ്ട്

അനൂപ്‌ കോതനല്ലൂര്‍ said...

ഇനി നാട്ടിൽ വന്നിട്ട് വേണം ഇതൊക്കെ ഒന്ന് പരീഷിക്കാൻ

ഗോപക്‌ യു ആര്‍ said...

ഒന്ന് പരീക്ഷീച്ചള്യാം....

ജെസ്സ് said...

കാന്താരിക്കുട്ടീ .. എന്റെ വായില്‍ INS VIKRANT ഓടിക്കാന്‍ മാത്രം വെള്ളം .

ഞാനിത് ഇന്നലെ ഓര്‍ത്തതേ ഉള്ളൂ . എനിക്കിന്നലെ ചെറുമീന്‍ കിട്ടി. ഇവിടെ എവിടുന്ന പുളിയില കിട്ടുക.. അത് കൊണ്ടു ഞാന്‍ മീന്‍ പീര വച്ചു.

ഇതു പെരുമ്പാവൂര്‍ കാരുടെ മാത്രം വിഭവം അല്ലാട്ടോ .. ഞങ്ങള്‍ കണ്ണൂരുകാരുംഇതുണ്ടാക്കും.

ഊത്ത കയറിയാലാണ് ഇതു വീട്ടില്‍ പൊതുവെ ഉണ്ടാക്കുന്നത്.പുളിയില തന്നെയിട്ടു ഉണ്ടാക്കാം എന്നെനിക്ക് അറിയില്ലായിരുന്നു.മമ്മി ഇതു ഉണക്ക അയല ചേര്‍ത്തും ഉണ്ടാക്കും. പക്ഷെ ഊത്ത മീനിന്റെ രുചി ഉണ്ടാവില്ല .വീട്ടില്‍ ഇതു കനലില്‍ ഇട്ടു ചുട്ടെടുക്കുക ആണ് പതിവു. കലത്തില്‍ ചുടാം എന്നത് പുതിയ അറിവാണ്‌.

ശ്രീ said...

കാന്താരി ചേച്ചീ...
പുളിയില കൊണ്ട് ചമ്മന്തി എന്നത് എനിയ്ക്ക് പുതിയ അറിവാണ്. എന്നിട്ടു പോലും കണ്ടിട്ടു കൊതിയാകുന്നു.

അല്ലെങ്കിലും ചമ്മന്തി എനിയ്ക്കു പണ്ടേ ഇഷ്ടമാണ്.
:)

Bindhu Unny said...

അടുത്താഴ്ച നാട്ടില്‍ പോവുമ്പോള്‍ പരീക്ഷിക്കുന്നതായിരിക്കും. :-)

മേരിക്കുട്ടി(Marykutty) said...

കാന്താരിചേച്ചി, നല്ല ചമ്മന്തി. ആദ്യമായാണ് ഇങ്ങനെ ഒന്നിനെ പറ്റി കേള്‍ക്കുന്നത്..

murmur........,,,,, said...

chechi piliyila chammanthy vallathe kothippikku....

poor-me/പാവം-ഞാന്‍ said...

ഇത്രയും ദിവസം "പു.ച" തിന്നപ്പോള്‍ മടുത്തു തുടങി .പുതിയതു എന്തെങ്കിലും തിന്നാന്‍ തന്നാലും. പിന്നെ താങ്കള്ക്കു ഇഷ്ടപ്പെടുന്ന ഒന്നു ഞാന്‍ തയ്യാറാക്കി വെച്ചിട്ടുന്ട് രുചിച്ച് നോക്കി അഭിപ്രായം പറഞാലും!

poor-me/പാവം-ഞാന്‍ said...

www.manjalyneeyam.blogspot.com
pl read new posting"aavi parakkunna
This is not for publication in your comment column only for communication with u ,read & dlt pl

mmrwrites said...

ഈ റെസിപ്പി പെരുമ്പാവൂര്‍ ഒറിജിനല്ല.. രണ്ടു കോതമംഗലം-കോട്ടപ്പടിക്കാരികള്‍ കൊതിപ്പിച്ചു.. എന്നെക്കൊണ്ടും ഈ സാഹസം ചെയ്യിച്ചു പുളിയട പുളിക്കഞ്ഞിയായതും, അവസാനം പുളിക്കുഴമ്പാക്കി വിളമ്പി ഈയുള്ളവള്‍‍ തന്നെ കുറച്ചൊക്കെ അകത്താക്കി.. ഞാനിതൊന്നും അന്നു പറഞ്ഞില്ലെന്നേയുള്ളൂ.. വീട്ടിലെ ഉഗ്രന്‍ പ്രതികരണം അത്രക്കുണ്ടായിരുന്നു.. വെളിച്ചെണ്ണയുടേയും വെള്ളത്തിന്റേയും അളവും കിറുക്രിത്യം പറഞ്ഞെങ്കില്‍ നന്നായിരുന്നു..

My......C..R..A..C..K........Words said...

puliyilchammanthi kollaamennu thonnunnu .. udane undaakki nokkanam ... ammayodu paranjittundu...

'കല്യാണി' said...

enthe puthiyathaayonnumille?vannu thirichhupouvaanu.

പെണ്‍കൊടി said...

ഞങ്ങളും ഓരോന്നുണ്ടാക്കി ഫോട്ടോ എടുക്കാറുണ്ട്.. ഇല്ലെങ്കില്‍ വീട്ടുകാരും സുഹൃത്തുക്കളുമൊന്നും വിശ്വസിക്കില്ലന്നേ...
ഈ പുളിയില ചമ്മന്തി അങ്ങനെയാണെന്നല്ല ട്ടോ...
ഇതു കൊള്ളാം...

തോന്ന്യാസി said...

ശ്ശൊ, ഈ ചമ്മന്തിയട ഇപ്പോഴാ കണ്ടത്, നാവിലെ വെള്ളം ചുമ്മാകളയാതെ ബക്കറ്റിലേക്ക് പിടിച്ചാലോന്നാ ആലോചന.

എന്തായാലും ആ വായീക്കൊള്ളാത്ത പേരുള്ള ചേട്ടന്‍ പറഞ്ഞപോലെ ഞാനും വിലാസം തരാം കൊറിയര്‍ ചെയ്തോളൂ......

കാന്താരിക്കുട്ടി said...

അപരിചിത
അനൂപ് :
ഗോപക്:
ജെസ്സ്:
മര്‍മര്‍:
ശ്രീ :
ബിന്ദു ഉണ്ണി:
മെരിക്കുട്ടി:
പാവം ഞാന്‍ :
എം എം ആര്‍:
മൈ ക്രാക്ക്:
കല്യാണി:
പെണ്‍ കൊടി :
തോന്ന്യവാസി

ഇവിടെ വന്നു വായില്‍ നിറയെ വെള്ളം നിറച്ചു പോയവര്‍ക്കു എല്ലാം നന്ദി പറയുന്നു.

santhosh|സന്തോഷ് said...

അയ്യോ തീര്‍ന്നു പോയോ ചമ്മന്തി..ഞാനെത്താന്‍ വൈകിയോ? :)
നൈസ് പോസ്റ്റ്

നാട്ടു പ്രമാണി. said...

heights of innovation. Never relaised that puli ila can turn into such a chammanthi

geena said...

My mom makes this at home the same way you explained. i used to eat rice from the banana leaf that used for the cooking. just hearing the name itself is mouthwatering.thanks for bringing back good memories.

Prameela said...

njangalude veettil (Perumbavoor) ithu undakkarundu...ente favorite aanu. Meen kootatha aalukal, puliyilayde koode, nalla elam achinga, allenkil vazhuthininga (brinjal) kooti araikarundu. that is too good. Choodu chorum, chammamthiyum.. nothing can beat it...:)

ആഷ | Asha said...

പുളിയില ഇവിടെ മാർക്കറ്റിൽ വിൽക്കാൻ വെച്ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ ഉപയോഗിക്കുന്നതെങ്ങനെയെന്ന് അറിയില്ലായിരുന്നു.

ഈ ചമ്മന്തിക്കുറിപ്പ് പങ്കുവെച്ചതിന് വളരെ നന്ദി :)

Arundas vatakara said...

njan aadyamayitanu ithu kelkkunnad.....

puliyila vayarilakkumennu kettitund..angane vallom sambavikkumo chechi...

enthayalum njanith naattilekku 4wrd cheyditund..pinne ente site lekkum..share cheydu.

replys enduvaa varunnennu nokatte..

thankz

heartbeats
www.mallutribes.com/forum

കാന്താരിക്കുട്ടി said...

സന്തോഷ് : കമന്റിനു നന്ദി

ജീന :ചമ്മന്തി ഉണ്ടാക്കിയ വാഴയില തൂത്തും തുടച്ചും നക്കിയും ഒക്കെ ഞങ്ങളും അകത്താക്കാറുണ്ട്.വല്ല പനിയും വന്ന് കിടക്കുമ്പോൾ,വായ്ക്ക് രുചിയില്ലാത്ത സമയത്ത് ഈ ചമ്മന്തി ഉണ്ടെങ്കിൽ ചോറുണ്ണാൻ സുഖമുണ്ട്.കമന്റിനു നന്ദി


പ്രമീള :മീൻ ഇല്ലെങ്കിൽ ഇളം അച്ചിങ്ങയോ വഴുതനങ്ങയോ ചേർക്കും എന്നുള്ളത് എനിക്കും പുതിയ അറിവാണു.ഈ അറിവിനു നന്ദി പ്രമീള

ആഷ : വരവിനും കമന്റിനും നന്ദി പറയുന്നു

അരുൺ ദാസ് വടകര : ഈ ചമ്മന്തി കഴിച്ചാൽ ഒന്നും സംഭവിക്കില്ല എന്നു ഞാൻ ഗ്യാരന്റി.അതു മാത്രമല്ല വീട്ടിലെ പുളിയില മുഴുവൻ തീർന്നിരിക്കും എന്നതിനും ഞാൻ ഗ്യാരണ്ടി !


ഈ വൈകിയ വേളയിലും ഇവിടെ വന്ന എല്ലാവർക്കും നന്ദി പറയട്ടെ

poor-me/പാവം-ഞാന്‍ said...

was this the chammanthi of 2008?

Aisibi said...

എയുതുന്നതൊക്കെ കൊള്ളാം, ഫോട്ടം പിടിച്ച് അതും ഇടണ്ട വല്ല ആവസ്യോ ഇണ്ടാ ഇങ്ങക്ക്. പനിച്ച് തുള്ളി, വെറും കഞ്ഞീം മോന്തി ഇരിക്കുമ്പളാ... ഉസാർ!!!

കാന്താരിക്കുട്ടി said...

2008 നവംബറിൽ ഇട്ട ഒരു പോസ്റ്റിനു ഇപ്പോളും കമന്റ്സ് വരുന്നത് എന്നെ അതിശയിപ്പിക്കുന്നു.ബ്ലോഗ്ഗിംഗ് തന്നെ നിർത്തി സ്വസ്ഥം ഗൃഹഭരണവുമായ് കഴിയുന്ന എനിക്ക് ഇതു സന്തോഷം തരുന്നുണ്ട്.

പാവം ഞാൻ : :-)

ഐസിബി :പനിക്കുട്ടി ആയി കിടക്കുവാണോ ? അസുഖം വേഗം മാറാൻ ഞാനും പ്രാർഥിക്കുന്നു

മുഹമ്മദ്കുട്ടി said...

ഇവിടെ വരാനും കാന്താരിക്കുട്ടിയുടെ ഒരു വര്‍ഷം പഴക്കമുള്ള ചമ്മന്തി കഴിക്കാനും കഴിഞ്ഞതില്‍ സന്തോഷം.ഏതു വഴിയാണിവിടെ വന്നതെന്നു വഴിയെ മനസ്സിലാവും!

കാന്താരിക്കുട്ടി said...

മുഹമ്മദ് കുട്ടി സർ, കമന്റിനു നന്ദി

mirshad said...

ബസ്സില്‍ പുളിയില ചമ്മന്തിയെ പറ്റി പറഞാണ് ഇങ്ങനെയൊരു സാധനം ഉള്ളതു തന്നെ അറിഞ്ഞത് .

കിടിലം സമ്ഭവായി ട്ടൊ . . . എനിക്കും ഒരിക്കല്‍ കഴിക്കാന്‍ കൊതി തൊന്നുന്നു

രണ്ടു വര്‍ഷമല്ല , ഒരു നെറ്റ് ഉള്ളടത്തൊളം കാലം ഇതൊക്കെ ഇവിടെ വേണം... തൊന്നുമ്പൊ ഉണ്ടാക്കി കഴിക്കലോ ? . . .

Sapna Anu B.George said...

കാൻ‌താരിക്കുട്ടി.....ഇവിടെ ഒമാനിൽ പുളിയിൽ കിട്ടില്ല അതിനാൽ, ഈ ബ്ലോഗ് ഉള്ളടത്തോളം കാലം എന്നൻകിലും നാട്ടിൽ ചെല്ലുബൊൾ ഇതുണ്ടാക്കിയിട്ടു തന്നെ കാര്യം. നന്നായിട്ടുണ്ട് ചിത്രങ്ങളും എഴുത്തും

ജെ പി വെട്ടിയാട്ടില്‍ said...

ആഗ്നേയ ഫെമിന ഫേസ് ബുക്കില്‍ താങ്കളുടെ പുളിയില ചമ്മന്തിയെപറ്റി എഴുതിയിരുന്നു.അങ്ങിനെയാണ് ഈ വഴിക്കെത്തിയത്.
ഈ ചമ്മന്തി അരച്ച് തരാന്‍ ഇവിടെ ആരും ഇല്ല. എന്റെ പെമ്പറന്നോത്തിക്ക് അമ്മിക്കൊഴ നീക്കാനുള്ള കെല്പില്ല. പിന്നെ ഇത്തരം ചമ്മന്തി അമ്മിയില്‍ തന്നെ അരക്കണം . ഫോട്ടോകള്‍ കണ്ടപ്പോള്‍ ശരിക്കും കൊതിയായി.
വീടെങ്ങാനും അടുത്താണൊ, എങ്കില്‍ ആ വഴിക്ക് വരാനാനാ, ഒരു നുള്ള് ചമ്മന്തിക്കായി.

ഞാന്‍ ഫെമിയോട് പറഞ്ഞു പണ്‍ട് പാറുകുട്ടി പച്ചമാങ്ങാചമ്മന്തി അരക്കാറുള്ള കഥ. ഫെമി പ്രതികരിച്ചില്ല, ആകെ കൂടി പറഞ്ഞത് ഈ റെസീപ്പിയുടെ ഉടമസ്ഥ താങ്കളാണെന്നാണ്.

കാന്താരിക്കുട്ടിയുടെ ബ്ലൊഗുകള്‍ ഞാന്‍ പണ്ട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. കുറേ നാളത്തെ നിശ്ശബ്ദതക്ക് ഇന്നാണ് ഒരാള്‍ തിരികൊളുത്തിയത്.
ആഗ്നേയ ഫെമിനക്ക് അഭിവാദനങ്ങള്‍.
സ്നേഹത്തോടെ
ജെ പി @ തൃശ്ശൂര്‍

geena said...

Last week when me and my husband saw few episodes of Taste of Kerala (by Kalesh) in YouTube for the first time, I thought of Puliyila Chammanthy. So I explained it to my husband, how my mom used to make it (with small fish) but my husband has no idea what this food is about (he is from another part of Kerala, I am from Muvattupuzha). Then I remembered reading it in your blog and did a google search and luckily I found your blog again. I showed it to my husband and he said it looks yummy. the excellent photos made it easy for him to understand what it is all about.
(I love the photo of OttuKalam, really nostalgic) Thank you again for such a mouth watering and nostalgic recipe.

Discovery said...


Sorry... ഇത് ഞാൻ അടുക്കളത്തോട്ടത്തിൽ പോസ്റ്റ്‌ ചെയ്യുന്നു

Discovery said...

ഷെമിക്കണം ....ഇത് ഞാൻ എടുത്തു അടുക്കളത്തോട്ടത്തിൽ (facebook) ഇടുന്നു

ബൈജു സുല്‍ത്താന്‍ said...

വായിച്ചപ്പം ഒന്ന് പരീക്ഷിച്ചു നോക്കാതെ നിവൃത്തിയില്ലെന്നായി.. അടുത്ത കേരള സന്ദർശനവേളയിൽ തീർച്ചയായും ഒരു കൈ നോക്കും..