Sunday, December 28, 2008

വെസ്പാ വൾഗാരിസ്




ചെറുപ്പത്തില്‍ സ്ക്കൂൾ വിട്ടു വന്നാൽ ചായകുടി കഴിഞ്ഞു പറമ്പിലൂടെ വെറുതേ ചുറ്റി നടക്കുക എന്നുള്ളതായിരുന്നു എന്റെ ഇഷ്ട വിനോദം.പറമ്പില്‍ ഇല്ലാത്ത മരങ്ങളും ചെടികളും ഇല്ല. ഒരിഞ്ചു സഥലം പോലും വെറുതേ കിടക്കില്ല.നിറയെ തെങ്ങ്,മാവ്,തേക്ക് ,ആഞ്ഞിലി തുടങ്ങിയ മരങ്ങളും അതിനിടയ്ക്ക് കൊക്കോ,ജാതി,വാഴ,വെറ്റില തുടങ്ങിയവ.അല്പം പോലും സ്ഥലം വെറുതേ കിടക്കാത്ത രീതിയിൽ പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നു.ഭൂമിയുടെ അതിരിലൂടെ നല്ല ഭംഗിയുള്ള ശീമക്കൊന്ന.ശീമക്കൊന്നയില്‍ ഉണ്ടാകുന്ന റോസ് നിറം ഉള്ള പൂക്കള്‍ കാണാന്‍ എന്തൊരു ഭംഗിയാണു ! കുല കുലയായി ആണു ശീമക്കൊന്ന പൂക്കുന്നത്.അന്നത്തെ കാലത്ത് ശീമക്കൊന്നയ്ക്ക് ഒരു വിലയും ഇല്ലായിരുന്നു.എങ്കിലും ഏതാനും വർഷങ്ങൾക്കു മുൻപ് വാനില കൃഷി പ്രചരിച്ച സമയത്ത് ശീമക്കൊന്ന കിട്ടാനില്ലായിരുന്നു.ശീമക്കൊന്നയ്ക്കും ദൗർലഭ്യം വന്ന സമയം !

പറമ്പില്‍ നല്ലൊരു കുളവും ഉണ്ടായിരുന്നു.പറമ്പ് മുഴുവന്‍ നനക്കാന്‍ മോട്ടോര്‍ വെച്ചിട്ടുണ്ടായിരുന്നു.നാട്ടിലെല്ലാവരുടെയും കൃഷി നനയ്ക്കാന്‍ ഞങ്ങളുടെ മോട്ടോര്‍ ആണു ഉപയോഗിച്ചിരുന്നത്.ഓസിനല്ലാ ട്ടോ.മണിക്കൂര്‍ വെച്ചു കാശു വാങ്ങും !!
ഞങ്ങൾ അലക്കാനും കുളിക്കാനും ഒക്കെ കുളത്തില്‍ പോകുമായിരുന്നു.നീന്താന്‍ പഠിച്ചതും ഈ കുളത്തില്‍ തന്നെ.പകൽ മുഴുവൻ നാട്ടുകാരുടെ പറമ്പു നനയ്ക്കും.എന്നിട്ട് ഞങ്ങളുടെ പറമ്പു നനയ്ക്കാൻ രാത്രിയിൽ ചൂട്ടും കത്തിച്ച് ഇറങ്ങും.എന്റെ അമ്മയ്ക്ക് അസാമാന്യ ധൈര്യം ആയിരുന്നു.എന്നെയും ചേച്ചിയേയും കൂട്ടി രാത്രി 10 മണിക്കൊക്കെ ഞങ്ങളുടെ പറമ്പു നനയ്ക്കാൻ പോയിട്ടുണ്ട് ഞങ്ങൾ.അമ്മക്കൊപ്പം വെള്ളം തിരിക്കാനും തെങ്ങും ജാതിയും മറ്റും നനയ്ക്കാനും പോയ കാര്യം ഇപ്പോൾ ഓർക്കുമ്പോൾ ഒരു ഉൾഭയം ആണു.അന്നു കള്ളന്മാരുടെ ശല്യം അത്ര രൂക്ഷമല്ല.ഇന്നോ ?


ഇഞ്ചി വിളവെടുക്കുന്ന സീസൺ ആകുമ്പോൾ നല്ല ജോലി ആണു.ജോലിക്കാരെ കൂട്ടി ഇഞ്ചി പറിക്കും.പകൽ ഇഞ്ചി ചുരണ്ടി തൊലി കളയും.അതിനും ജോലിക്കാർ ഉണ്ടാകും. തൊലി കളഞ്ഞ ഇഞ്ചി ഉണക്കി ചുക്ക് ആക്കാൻ വേണ്ടി പാറപ്പുറത്തിടും.രാത്രി പാറപ്പുറത്ത് ടെന്റ് കെട്ടി അവിടെ എല്ലാരും കൂടി താമസിക്കും.പകൽ ഉണങ്ങിയ ഇഞ്ചി ,രാത്രി തണുപ്പ് ആകുമ്പോളേ വാരി വെയ്ക്കൂ.രാത്രി ആണു ഇഞ്ചിയുടെ “ഇട കുത്തുന്നത് “. സന്ധ്യാ നേരത്തും പാറയുടെ ചൂടു കൊണ്ട് ഇഞ്ചി ഉണങ്ങും.രാത്രി ടെന്റിൽ കിടന്ന്,നിലാവ് കണ്ട് ഉറങ്ങാൻ എത്ര രസമായിരുന്നു.അച്ഛൻ പറയുന്ന കഥകളും അമ്മയുടെ പാട്ടും കേട്ട് രാത്രികൾ കഴിഞ്ഞിരുന്ന ആ കാലം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തവ ആൺ.ഒരിക്കലും തിരിച്ചു കിട്ടാത്തവയും.


അങ്ങനെയിരിക്കേ ഒരു ദിവസം പറമ്പിലൂടെ വെറുതേ ചുറ്റി നടന്നപ്പോള്‍ കുലയോടു കൂടി ഒരു പാളയങ്കോടന് വാഴ വീണു കിടക്കുന്നു.കുല മൂപ്പായിട്ടില്ല.അവിടെ കിടന്നു മൂക്കാന്‍ വേണ്ടി കുല വെട്ടിയിട്ടില്ല.വീണു കിടക്കുകയാണെങ്കിലും കുടപ്പന്‍ ദിവസവും വിടരും.വാഴത്തേൻ നുകരുക എന്നത് അന്നത്തെ ഇഷ്ടങ്ങളിൽ ഒന്നാണു.അതു പോലെ തന്നെ ആണു ചെത്തിപ്പൂവിന്റെ തേനും വലിച്ചു കുടിക്കാൻ ഇഷ്ടമാണു.വീണു കിടക്കുന്ന വാഴത്തേൻ എന്നും പോയി എടുക്കുക എന്റെ പതിവ് ചര്യ ആയി മാറി.


ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന കാപ്പി കുടി ഒക്കെ കഴിഞ്ഞു തേന്‍ എടുക്കാന്‍ ചെന്നപ്പോള്‍ വാഴക്കുടപ്പനരികില്‍ വാഴയിലകള്‍ക്കിടയില്‍ ഒരു ഉപ്പനും രണ്ടു കുഞ്ഞുങ്ങളും ! കുഞ്ഞുങ്ങള്‍ക്ക് ചിറകു മുളച്ചു തുടങ്ങിയിട്ടില്ല

ഇവരെന്നാണു ഇവിടെ താമസിക്കാന് വന്നത്.ഇന്നലെ വന്നപ്പോഴൊന്നും ഞാൻ കണ്ടില്ലല്ലോ എന്ന ആശ്ചര്യത്തോടേ ,കുഞ്ഞുങ്ങളെ ഒന്നു കൂടി അടുത്തു കാണാനായി ഞാന് ഉപ്പന്റെ അടുത്തേക്ക് നീങ്ങി ! ആളനക്കം കണ്ടിട്ടാവും ഉപ്പന്‍ പറന്നകന്നു.

കുഞ്ഞുങ്ങളെ ഓമനിക്കാനായി അടുത്തേക്ക് നീങ്ങിയ എന്റെ നേര്‍ക്ക് എവിടെ നിന്നെന്നറിയില്ല ഒരു കൂട്ടം കടന്നലുകള്‍ വന്നു എന്നെ പൊതിഞ്ഞു.

ഉറക്കെ കരഞ്ഞു കൊണ്ട് അന്നു ഓടീയ ഓട്ടം ഇന്ന് ഓടിയിരുന്നെങ്കില് ഇക്കഴിഞ്ഞ ഒളിമ്പിക്സ്സില് ഇന്ത്യക്കൊരു മെഡൽ ഉറപ്പായേനെ !!

വൈകുന്നേരമായപ്പോളെക്കും കടന്നലിന്റെ കുത്തു കിട്ടിയ സ്ഥലം ഒക്കെ നീരു വന്നു മെത്തി.എന്തു തിന്നിട്ടും എന്റെ കൊച്ചിനു വണ്ണം വെക്കുന്നില്ലേ എന്നു ദിവസവും പരാതി പറയുന്ന അമ്മക്ക് ആ പ്രയാസം മാറിക്കിട്ടി.ഉണങ്ങിയ വാനില പോലിരുന്ന ഞാൻ വൈകുന്നേരം ആയപ്പോളെക്കും കല്പനചേച്ചിയെ പോലെ സുന്ദരി ആയി !

അന്ന് ആ വേദന മാറാൻ വേണ്ടി അമ്മ ,മുക്കുറ്റി സമൂലം അരച്ചത് പുതു വെണ്ണ കൂട്ടി ചാലിച്ച് ദേഹമാസകലം പുരട്ടി തന്നു.അതു തന്നെ അലപം കഴിക്കാനും തന്നു.
തുമ്പപ്പൂവിന്റെ നീരും നെയ്യും കദളിപ്പഴവും ചേര്‍ത്തു കഴിക്കുന്നതും ഒത്തിരി നല്ലതാണു എന്നു പറഞ്ഞു കേട്ടു.
ചുമന്ന തുളസിയില,ചുമന്നുള്ളി ഇവ അരച്ച് കടന്നൽ കുത്ത് ഏറ്റ ഭാഗത്ത് ഇട്ടാൽ വേദനയും നീരും കുറയും.




ഒരു ഓഫ് : ഇനി ആര്‍ക്കെങ്കിലും കടന്നൽ കൂട് എടുക്കണം എന്നുള്ള അതി മോഹം വല്ലതും ഉണ്ടെങ്കിൽ ഞൊങ്ങണം പുല്ല്,അമരിയില,കൃഷ്ണതുളസിയില ഇവ അരച്ച് സര്‍വാംഗം പുരട്ടി കൂട് എടുത്താല് കടന്നലിന്റെ കുത്ത് കിട്ടിയാലും വിഷം ഏല്‍ക്കില്ലാത്രേ !!!


ചിത്രം : ഗൂഗിളിൽ നിന്നു കിട്ടിയത്

66 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇനി ആര്‍ക്കെങ്കിലും കടന്നല് കൂടു എടുക്കണം എന്നുള്ള അതി മോഹം വല്ലതും ഉണ്ടെങ്കില് ഞൊങ്ങണം പുല്ല്,അമരിയില,കൃഷ്ണതുളസിയില ഇവ അരച്ച് സര്‍വാംഗം പുരട്ടി കൂട് എടുത്താല് കടന്നല് കുത്ത് കിട്ടിയാലും വിഷം ഏല്‍ക്കില്ലാത്രേ !!!

Typist | എഴുത്തുകാരി said...

തേങ്ങ എന്റെ വക. എനിക്കു വളരെ വളരെ അപൂര്‍വ്വമായി കിട്ടുന്ന ചാന്‍സാണേയ്!

വെസ്പാ വള്‍ഗാ‍രിക്കസ് എന്നൊക്കെ കേട്ടപ്പോള്‍ എന്താണാവോ എന്നു കരുതി ഓടിവന്നതാ. കടന്നലാണല്ലേ.

അനില്‍@ബ്ലോഗ് // anil said...

ഒരു ഓഫ് : ഇനി ആര്‍ക്കെങ്കിലും കടന്നൽ കൂട് എടുക്കണം എന്നുള്ള അതി മോഹം വല്ലതും ഉണ്ടെങ്കിൽ ഞൊങ്ങണം പുല്ല്,അമരിയില,കൃഷ്ണതുളസിയില ഇവ അരച്ച് സര്‍വാംഗം പുരട്ടി കൂട് എടുത്താല് കടന്നലിന്റെ കുത്ത് കിട്ടിയാലും വിഷം ഏല്‍ക്കില്ലാത്രേ !!!

ഞാനൊന്നു നോക്കട്ടെ,
വല്ലതും പറ്റിയാല്‍ കേസു കൊടുക്കും.

smitha adharsh said...

ശ്ശൊ! ഞാനും,ഈ കുന്തം എന്താ എന്നൊക്കെ വിചാരിച്ചാ ഓടി വന്നത്.. എനിക്ക് 'വാസ്പ്' എന്ന് മാത്രമെ അറിയാമായിരുന്നുള്ളൂ..കടന്നാല്‍ കുത്തിയാല്‍ നല്ല വേദനയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്,ദൈവാധീനം കൊണ്ടു ഇതുവരെ,അങ്ങനെ ഒന്നു സംഭവിച്ചിട്ടില്ല.

Calvin H said...

പേരു കേട്ടപ്പോ ഞാന്‍ കരുത് വല്ല ഇറ്റാലിയന്‍ നിയോ ലിബറല്‍ സിനിമയുടേയും പേരാകും എന്ന്‌. കളഞ്ഞു ... കടന്നല്‍ ആയിരുന്നോ.. ഹയ്യേ ഞാന്‍ ഇതു വഴി വന്നില്ലേയ്....

പോസ്റ്റ് നന്നായി :)

Editor said...

പേടിപ്പിച്ചുകളഞ്ഞു....ഇനി ധൈര്യമായി കടന്നല്‍ കുത്ത് കൊള്ളാം

ചാണക്യന്‍ said...

നല്ല അവതരണം...ആശംസകള്‍...
ഓടോ: കടന്നലിന്റെ കുത്ത് കിട്ടാതെ കൂട് എടുക്കാന്‍ വല്ല സൂത്രവുമുണ്ടോ:)

siva // ശിവ said...

ഈ ഓര്‍മ്മകള്‍ വായിക്കാന്‍ നല്ല രസം..... കടന്നലിന്റെ കുത്ത് കൊള്ളാതിരിക്കാനുള്ള സൂത്രം എനിക്ക് ഉപയോഗപ്രദം ആകും....

പൊറാടത്ത് said...

തലക്കെട്ട് കണ്ട് പേടിച്ചുപോയല്ലോ.!!

ഈ ഓർമ്മകൾ പങ്ക് വെച്ചതിന് നന്ദി.

"രാത്രി ആണു ഇഞ്ചിയുടെ “ഇട കുത്തുന്നത് “" അതെന്താ സംഭവം?

ജിജ സുബ്രഹ്മണ്യൻ said...

എഴുത്തുകാരീ : കുറെ നാളായി എഴുത്തുകാരിയെ കണ്ടിട്ട്? എന്തു പറ്റീ ? ആദ്യ കമന്റിനു നന്ദി ട്ടോ.

അനിൽ : ധൈര്യമായി കൂട് എടുത്തോളൂ.ഒന്നും സംഭവിക്കില്ലാന്നുള്ളതിനു കാന്താരി ഗ്യാരണ്ടി !

സ്മിത : കടന്നൽ കുത്തിയാൽ നല്ല വേദനയാ.കൈയ്യിലിരുപ്പ് നല്ലതായതു കൊണ്ട് ഈ വക ജീവികളുടെ എല്ലാം കടിയും ക്ഉത്തും ഏൽക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് എനിക്ക് !


ശ്രീ ഹരീ : ഇറ്റാലിയൻ സിനിമയുടെ ഒരു ആരാധകനെ കണ്ടു മുട്ടിയല്ലോ ! സന്തോഷമായി കുട്ടീ സന്തോഷമായീ !



രാഹുൽ : പേടിച്ചു പോയോ .. സാരല്ല്യാട്ടോ .അർജ്ജുനപ്പത്ത് ചൊല്ലി കിടന്നോളൂ !വരവിനും കമന്റിനും നന്ദി ട്ടോ

ചാണക്യൻ : കടന്നലിന്റെ കുത്തു കിട്ടാതെ കൂട് എടുക്കാൻ ഒരു മാർഗ്ഗം ഉണ്ട്.കടന്നലുകളെ തോക്കു കാട്ടി ഭീഷണിപ്പെടുത്തി കൂട്ടിൽ നിന്നും ഒഴിപ്പിക്കുക.എന്നിട്ട് കടന്നൽ കൂട് എടുക്കുക.വന്നതിനും കമന്റിനും വളരെ നന്ദി ട്ടോ

കാപ്പിലാന്‍ said...

തിരുത്തി വായിക്കുക .
രാത്രിയിലാണ് ഇഞ്ചിയുടെ കയ്യില്‍ നിന്നും കുത്ത് കിട്ടുന്നത് .കാരണം ഭൂമി ഉരുണ്ടതാണ് .
കാ‍ന്താരി :)

ഹരീഷ് തൊടുപുഴ said...

മനുഷ്യനെ ഇങ്ങനെ പഴേ കുട്ടിക്കാലം പറഞ്ഞ് കൊതിപ്പിക്കരുത് കെട്ടോ...
ഇതു വായിച്ചപ്പോള്‍ എന്റെയും കുട്ടിക്കാലം ഓര്‍ത്തു പോയി...

പാറപ്പുറത്ത് കപ്പത്തണ്ട്, മെടഞ്ഞ ഓല എന്നിവകൊണ്ട് കൂടാരമുണ്ടാക്കി രാത്രിയില്‍ ഉണങ്ങാനിട്ടിരിക്കുന്ന കപ്പയ്ക്കു കാവലിരിക്കുന്നതും മറ്റും...

പറമ്പിലെ നാന്നാവിധത്തിലുള്ള ഫലവൃക്ഷലതാദികള്‍ക്കിടയിലൂടെ ഞാനും എന്റെ കുഞ്ഞിപ്പെങ്ങളും പ്രഭാതം മുതല്‍ പ്രദോഷം വേരെ ഓടികളിച്ചു നടന്നതും എല്ലാം...[പിന്നീടാ പറമ്പ് വിറ്റു ട്ടോ; ഇപ്പോള്‍ റബ്ബെര്‍ കാട്ടിലാ താമസം]

നൊസ്റ്റാള്‍ജിയാ!!!!

ഇപ്പോഴോ; ഇത്തിരി സമയം കിട്ടിയാല്‍ കമ്പ്യൂട്ടറും ഓണാക്കി, ബ്ലോഗും തുറന്നുവച്ചിരിക്കും!!!!!!!

പെരുമ്പാവൂരു വരുമ്പോള്‍ അവിടെ വരട്ടെ; എനിക്കാ തൊടിയൊന്നു കാണാനാ...

ദാ ഇവിടെ എന്റെ ബാല്യകാലസ്മരണകള്‍ ഉണ്ട്... ഒന്നു നോക്കണേ...

ജിജ സുബ്രഹ്മണ്യൻ said...

ശിവ : അതെന്താ ശിവയുടെ വീടിന്നടുത്ത് കടന്നൽ കൂട് ഉണ്ടോ ? വരവിനും കമന്റിനും നന്ദി ട്ടോ


പൊറാടത്ത് : ഇഞ്ചിയുടെ ഇട കുത്തൽ എന്നു ഞങ്ങൾ പറയുന്നത് ഇഞ്ചിയുടെ ഓരോ കഷണങ്ങൾക്കും ഇടയിൽ ഉള്ള സ്ഥലം ഇല്ലേ.മിക്കവാറും പച്ച ഇഞ്ചി തൊലി കളയുമ്പോൾ ഇടയ്ക്കുള്ള തൊലി പോകില്ല.അതു പനയുടെ തടി കൊണ്ട് മൂർച്ചയുൾല ഒരു ഉപകരണം ഉണ്ടാക്കി അല്ലെങ്കിൽ കത്തി കൊണ്ട് ഒക്കെ ആണു കളയുന്നത്.അത് മിക്കവാറും ഒരു ദിവസത്തെ ഉണക്കൽ കഴിയുമ്പോൾ ആണു ചെയ്യുന്നത്.

മാണിക്യം said...

കാന്താരിക്കുട്ടി
കടുന്നല്‍ കുത്തിന്റെ സുഖം ഹായ് ഹായ് !എനിക്ക് അറിയാം വളരെ മര്യാദകുട്ടി ആയിരുന്ന കൊണ്ട് ഒറ്റ് വിട്ടപ്രാണിയും എന്നെ ഒന്നു രുചിക്കാതെ വിട്ടിട്ടില്ല.ചുമന്ന തുളസിയില, ചുമന്നുള്ളി ഇവ അരച്ച് ഇട്ടതു ഞാന്‍ ഓര്‍ക്കുന്നു.
ഈ പറഞ്ഞതോക്കെ എനിക്ക് ഇന്ന് വല്ലാതെ മിസ്സ് ചെയ്യുന്നു...പങ്കു വച്ച ഓര്‍മ്മകള്‍ക്ക് നന്ദി.

Ranjith chemmad / ചെമ്മാടൻ said...

ഇനി രണ്ടും ഒന്ന് പരീക്ഷിക്കാലോ!!!

the man to walk with said...

ഇന്നലെ വീടിന്റെ ഒരു ഭാഗത്ത് കണ്ട കടന്നലിനെ ഞാന്‍ തല്ലി ഓടിച്ചതെ ഉള്ളു ...
കടന്നല്‍ കുത്ത് (പരിഹാര സഹിതം) ..നന്നായി
പുതുവല്‍സരാശംസകള്‍

പാമരന്‍ said...

ചുമ്മാ ഓരോ ഇങ്രീസൊക്കെ പറഞ്ഞ്‌ മനുഷ്യ്നെ പേടിപ്പിച്ചോളും..!

കടന്നല്‍ കുത്തു ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്‌... പണ്ടു പറങ്കിമാങ്ങാക്കാലത്ത്‌..

ശ്രീ said...

സ്കൂളില്‍ പഠിയ്ക്കുന്ന സമയത്ത് തുടര്‍ച്ചയായി മൂന്നു മധ്യ വേനലവധിക്കാലങ്ങളില്‍ കടന്നല്‍ക്കുത്ത് ഏറ്റു വാങ്ങിയിട്ടുണ്ട് ഞാന്‍... അതിനു ശേഷം വല്ലപ്പോഴുമൊക്കെയേ കിട്ടാറുള്ളൂ. (അതു കൊണ്ടാകും ഇതിനെ വല്യ പേടിയില്ല)


പുതുവത്സരാശംസകള്‍!

കുഞ്ഞന്‍ said...

കാന്താരീസ്,

ബാല്യകാലത്തിലൂടെ ഒരു സഞ്ചാരം, അതില്‍ കൃഷി,നന,വികൃതി,വാത്സല്യം,പക്ഷി,പ്രാണി, ചികത്സ..അങ്ങിനെ ഒട്ടനവധികാര്യങ്ങള്‍..

ചില സംശയങ്ങള്‍;

വെസ്പാ വള്‍ഗാരിസ് എന്നല്ലെ ശരിക്കുള്ള പേര്?

കരഞ്ഞുകൊണ്ടോടിയ അന്നു ഓടിയ ഓട്ടം ഇന്ന് ഓടിയാല്‍‍ കഴിഞ്ഞ ഓളിംബിക്സില്‍ മെഡല്‍ കിട്ടിയേനെ എന്നു പറയുന്നു. ഇന്നോടിയാല്‍ എങ്ങിനെ കഴിഞ്ഞ ഓളിമ്പിക്സിലെ മെഡല്‍ കിട്ടും?

നീരു വന്ന് മെത്തി. എന്താണ് മെത്തി?

വാനിലെയെപ്പോലിരുന്ന ഞാന്‍ കല്പനച്ചേച്ചിയേപ്പോലെ സുന്ദരിയായി മാറി. ഏതാണ് ഈ കല്പന ചേച്ചി? അപ്പൊ ഇയാള്‍ക്ക് സൌന്ദര്യം ഒട്ടുമില്ലെ?

മുക്കൂറ്റി സമൂലം അരച്ചത്. എന്താണ് സമൂലം?

ഓ.ടൊ. കഴിഞ്ഞ ഏതോപോസ്റ്റില്‍ കാന്താരീസ് ചെറുപ്പത്തിലെ തടിച്ചിയായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടല്ലൊ, എന്നാലീപോസ്റ്റില്‍ പറയുന്നു വാനിലയെപ്പോലെയാണന്ന്..!

mayilppeeli said...

കാന്താരിച്ചേച്ചീ, കടന്നലിന്റെ പേരും പറഞ്ഞ്‌ കുട്ടിക്കാലത്തെ കുറെയോര്‍മ്മകള്‍ എഴുതിയതു വളരെ നന്നായി.......കൂട്ടത്തിലെഴുതിയ പൊടിക്കൈ ഉഗ്രന്‍....ഇനി നാട്ടില്‍പ്പോകുമ്പോള്‍ ധൈര്യമായി കടന്നല്‍ കൂട്ടില്‍ കയ്യിടാമല്ലോ.......

"പുതുവല്‍സരാശംസകള്‍...."

Kaithamullu said...

"വെസ്പാ വൾഗാരിക്കസ്"
-പേരു കണ്ടപ്പൊ പലതും ചിന്തയിലൂടെ മൂളിപ്പറന്നു;
അത് കടന്നലായിരുന്നോ, കാ‍ന്താരീ?

Bindhu Unny said...

ഈ ഞൊങ്ങണം പുല്ലിനെക്കുറിച്ചും അമരിയിലയെക്കുറിച്ചും എന്തെങ്കിലും എഴുതണേ (ഫോട്ടോയും). എനിക്കിവരെ അറിയില്ല. :-)

paarppidam said...

ആളോളേ കുഴീൽ ചാടിക്കുവാൻ ഉള്ള വേലയും ഉണ്ടല്ലെ?

പണ്ടൊരുത്തൻ താരനു മരുന്ന് പറഞ്ഞുകൊടുത്തു.

തേൻ തലയിൽ പുരട്ടി രാത്രി കിടന്നുറങ്ങുവാൻ.....ശെഴം ചിന്ത്യം.

നന്നായി ഇനി അടുത്ത വർഷം കാണാം.പുതുവത്സരാശംസകൾ.

വിദുരര്‍ said...

നല്ല രസകരമായ വിവരണം.
കടന്നലുകുത്തിയ കാന്താരിയെ കണ്‍മുമ്പില്‍ കാണുന്നതുപോലെ..

വെറും അനുഭവക്കുറിപ്പുകള്‍ക്കപ്പുറം ചില ചികില്‍സാവിധികളും പരിചയപ്പടുത്തുന്നതോടെ ഇത്തരം ബ്ലോഗ്‌പോസ്‌റ്റുകള്‍ അതിന്റെ പൂര്‍ണ്ണത കൈവരിക്കുന്നു. അഭിനന്ദനം.

(ശീമക്കൊന്ന നല്ലൊരു കൊതുകു സംഹാരിയാണ്‌. ഇല പറിച്ചു തിരുമ്മി ബഡ്‌റൂമില്‍ എവിടെയെങ്കിലും വെച്ചാല്‍ കൊതുക്‌ നാടു കടുക്കും.)

ജിജ സുബ്രഹ്മണ്യൻ said...

കാപ്പിലാൻ : അതു വേണ്ട !

ഹരീഷ് : നമ്മുടെ ഒക്കെ ബാല്യകാലം ഇനി തിരിച്ചു കിട്ടില്ലല്ലോ

മാണിക്യം ചേച്ചീ : സെയിം പിഞ്ച് !

രൺജിത്ത് : ൻഅൻന്ദ

എ മാൻ : തല്ലി കൊല്ലാരുന്നില്ലേ അതിനെ !


പാമരൻ ജീ : സെയിം പിഞ്ച് ! കൈയ്യിലിരുപ്പ് നല്ലതായിട്ടുള്ള ആളുകൾക്കേ ഇതിന്റെ കുത്തു കിട്ടാനുള്ള ഭാഗ്യം കിട്ടൂ..എല്ലാരും അസൂയപ്പെട്ടിട്ട് ഒരു കാര്യോം ഇല്ല


ശ്രീ : കുത്തിന്റെ വേദന അറിഞ്ഞിട്ടുള്ള ആൾ എന്ന നിലയ്ക്ക് എനിക്കൊത്തിരി സന്തോഷം വരുന്നു !

കുഞ്ഞൻ മാഷേ : ഞാൻ എന്ത് എഴുതിയാലും അതു അരിച്ചു പെറുക്കി വായിച്ച് അതിലെ ഓരോ തെറ്റുകളും കണ്ടു പിടിച്ചു തരുന്നതിനു ഒരു വല്യ നന്ദിനി !തലക്കെട്ടിൽ വന്ന തെറ്റ് തന്നെ കുഞ്ഞൻ ചേട്ടൻ പറഞ്ഞപ്പോ‍ാളാ ശ്രദ്ധിച്ചത് ! തിരുത്തീട്ടോ.എന്തിനും ഏത്തിനും സ്പീഡ് കൂടുതലാ എനിക്ക്.ശ്രദ്ധക്കുറവു മൂലം പല അബദ്ധങ്ങളും വരുന്നുണ്ട്.പിന്നെ സംശയങ്ങൾക്കുള്ള മറുപടി

സംശയം നമ്പർ 1. :ഈ പോസ്റ്റ് ഞാൻ ഡ്രാഫ്റ്റ് ആയി ചെയ്തിട്ടത് കഴിഞ്ഞ ഒളിമ്പിക്സ് സമയത്തായിരിക്കണം.ഇപ്പോൾ എഴുതാനൊക്കെ മടിയാണു.അതു കൊണ്ട് ഡ്രാഫ്റ്റിൽ കിടന്നത് എടുത്ത് പോസ്റ്റി . ( ഇനീം വല്ല തെറ്റും ഉണ്ടോ ഭഗവാനേ ! ഗ്രാമർ മിസ്റ്റേക്കേ !! )

സംശയം നമ്പർ 2 :നീരു വന്നു മെത്തി എന്നതു ഞങ്ങടെ നാട്ടിലെ ഒരു നാടൻ ഭാഷയാണു.നന്നായി നീരു വെച്ചു എന്നതിനു ഞങ്ങൾ നീരു മെത്തി എന്നാ പറയുക

സംശയം നമ്പർ 3 :കല്പന ചേച്ചി എന്നതു നമ്മുടെ സിനിമാനടി കലപനചേച്ചിയാ.ഞാൻ സുന്ദരി അല്ലേ ന്നു ചോദിച്ചാൽ എനിക്കറിയില്ല.എന്റെ കെട്ടിയവനോടു ചോദിച്ചു നോക്കട്ടെ!

സംശയം നമ്പർ 4 : സമൂലം എന്നാൽ അതിന്റെ വേരും ഉൾപ്പെടെ അരച്ചത് !

സംശയം നമ്പർ 5 :ഞാൻ തടിച്ചി ആയിരുന്നെന്ന് പറഞ്ഞില്ലല്ലോ.ചേരിൻ പക എന്ന പോസ്റ്റിൽ പൊന്നമ്മ ചേച്ചി തടിച്ച കാര്യം പറയുന്നുണ്ട്.പിന്നെ ഞാൻ 10 കഴിഞ്ഞു നിൽക്കുന്ന സമയത്തു മാത്രമേ ഗുണ്ടുമണിയായി ഇരുന്നിട്ടുള്ളൂ.അതിനു മുൻപും അതിനു ശേഷവും നന്നായി മെലിഞ്ഞായിരുന്നു ഇരുന്നത്.

ഹോ ഇനി ശ്വാസം വിടട്ടെ !!!

മയില്‍പ്പീലി : കടന്നൽ കുത്തു കിട്ടീട്ട് കരയരുത് ട്ടോ.പെൺകുട്ടികളായാൽ ധൈര്യം വേണം !

കൈതമുള്ളേ ; അത് കടന്നലും കാട്ടുമാക്കാനും ഒന്നും അല്ല.കൊതുകാ !


ബിന്ദു ഉണ്ണി : ഇപ്പോൾ ഈ പറഞ്ഞ സാധനങ്ങൾ കിട്ടാനുണ്ടോ ആവോ.സംഘടിപ്പിക്കാൻ പറ്റുമോ എന്നു നോക്കട്ടെ.മിക്കവാറും ഔഷധ സസ്യങ്ങൾ വളർത്തുന്ന സ്ഥലത്ത് ഉണ്ടാകും.നീല അമരി ഒക്കെ പണ്ട് എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു.അതും കയ്യുണ്ണിയും ഒക്കെ ഇട്ടു കാച്ചുന്ന വെളിച്ചെണ്ണയായിരുന്നു കാർകൂന്തലിന്റെ രഹസ്യം !


പാർപ്പിടം : എനിക്കാ കമന്റ് ഒത്തിരി ഇഷ്ടപ്പെട്ടു ..ആ വിദ്യ പരീക്ഷിച്ചു നോക്കിയ ആളുടെ കാര്യം ഓർത്തിട്ടേ !!

വിദുരർ : ഇവിടെ ആദ്യമാണൻല്ലേ.ഒത്തിരി സന്തോഷം.വന്നതിനും കമന്റിനും നന്ദി.

ജിജ സുബ്രഹ്മണ്യൻ said...

യ്യോ രൺജിത്ത് ; നന്ദീ ന്നാ ഉദ്ദേശിച്ചത്.ഒത്തിരി ഒത്തിരി നന്ദി !

jayanEvoor said...

കാന്താരിക്കുട്ടിയും കടന്നലും!

നല്ല ചേര്‍ച്ച!! നന്നായി ആസ്വദിച്ചു.

അഭിനന്ദനങ്ങള്‍!

(ഞാന്‍ താരതമ്യേന പുതുമുഖമാണ് ബൂലോകത്ത്!)

രസികന്‍ said...

വെസ്പാ വൾഗാരിസ് എന്നൊന്നും എനിക്കു പറയാന്‍ കഴിയില്ല അതുകൊണ്ട് ഞാന്‍ ഇവനെ ടിന്റു എന്നു വിളിക്കുന്നതില്‍ വിരോധമില്ലല്ലോ...

കടന്നല്‍ കൂടെടുക്കണം എന്ന് ആഗ്രഹമുള്ളവര്‍ പുല്ല് മുതല്‍ തുളസി വരേയുള്ള സാധനങ്ങളൊന്നും പുരട്ടി കഷ്ടപ്പെടേണ്ട ആവശ്യമില്ല കൂട്ടില്‍ കടന്നലില്ലാത്ത സമയം നോക്കി എടുത്താലും മതി .......

കാന്താരിജീ: പോസ്റ്റ് നന്നായിരുന്നു ആശംസകള്‍

ഭൂമിപുത്രി said...

കടന്നൽക്കഥയേക്കാൾ എനിയ്ക്കിഷ്ട്ടപ്പെട്ടത് ആ ഇഞ്ചി ഉണക്കുന്ന കഥയാണ് ട്ടൊ കാന്താരി.
വായിയ്ക്കാൻ തന്നെ നല്ലരസം.

ബിന്ദു കെ പി said...

ഈ പോസ്റ്റ് രസകരമായി കാന്താരീ.
എനിയ്ക്കും കിട്ടി നല്ലൊരു കടന്നൽകുത്ത് കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ !!

ജിജ സുബ്രഹ്മണ്യൻ said...

ജയൻ ഏവൂർ : ഒരു കാലത്ത് ഞാനും പുതുമുഖമായിരുന്നു.വിശാലമായ ഈ ബൂലോകത്ത് കണ്ണറിയാതെ,വഴിയറിയാതെ ഉഴറിയ ഒരു പാവം !വരവിനും കമന്റിനും ഒത്തിരി ന്നദി.ഇനിയും വരണേ

രസികൻ : ഓമനപ്പേരു ഇഷ്ടമായി.ടിന്റു മോൻ എനിക്കും ഇഷ്ടമാ !
ഭൂമിപുത്രിചേച്ചീ : അതൊക്കെ ഓർക്കാൻ സുഖമുള്ള പഴയ കാലം ! അന്നു പ്രാരാബ്ധങ്ങൾ ഇല്ലല്ലോ .അച്ഛന്റെയും അമ്മയുടെയും തണലിൽ അല്ലലറിയാത്ത ജീവിതം !

ബിന്ദു : നാട്ടിൽ പോയപ്പോൾ ലവന്റെ കുത്തു കിട്ടീല്ലേ. സന്തോഷമായി !

Unknown said...

''ഉണങ്ങിയ വാനില പോലിരുന്ന ഞാൻ വൈകുന്നേരം ആയപ്പോളെക്കും കല്പനചേച്ചിയെ പോലെ സുന്ദരി ആയി !''

വിശ്വസിച്ചു,,, വിശ്വസിച്ചു,,,

പകല്‍കിനാവന്‍ | daYdreaMer said...

വൈകുന്നേരമായപ്പോളെക്കും കടന്നലിന്റെ കുത്തു കിട്ടിയ സ്ഥലം ഒക്കെ നീരു വന്നു മെത്തി.എന്തു തിന്നിട്ടും എന്റെ കൊച്ചിനു വണ്ണം വെക്കുന്നില്ലേ എന്നു ദിവസവും പരാതി പറയുന്ന അമ്മക്ക് ആ പ്രയാസം മാറിക്കിട്ടി.ഉണങ്ങിയ വാനില പോലിരുന്ന ഞാൻ വൈകുന്നേരം ആയപ്പോളെക്കും കല്പനചേച്ചിയെ പോലെ സുന്ദരി ആയി !

സുന്ദരി കന്താരിക്ക് നല്ല
നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ..
ഒപ്പം ഒരു നല്ല പുതുവര്‍ഷവും ....

പ്രയാണ്‍ said...

കടന്നല്‍കുത്ത് ആസ്വദിച്ചു ....കൂടെ കുത്ത്കൊള്ള്ണത്കണ്ട് വീണ്ടും കുത്താന്‍ വന്നോര്ടെ വെപ്രാളവും അതുകൊണ്ട കാന്താരിക്കുട്ടീടെ വെപ്രാളവും ശരിക്കും ആസ്വദിച്ചു...നല്ലനല്ല കുത്തുകള്‍ കൊണ്ട് വരും വര്‍ഷം ശോഭനമാകട്ടെ......ആശംസകള്‍.

കുഞ്ഞന്‍ said...

കാന്താരീസ്..

ഒരു യുദ്ധത്തിനല്ലാട്ടൊ...

ദേ ഈ വരികള്‍ ഒന്നു വായിക്കൂ........

“എന്നേക്കാള്‍ അവന്‍ ഇളയതാണു എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ഓട്ടത്തിന്റെ കാര്യത്തില്‍ ഗുണ്ടുമണീ പോലെ ഇരിക്കുന്ന എന്നേക്കാള്‍ വേഗം ഓടിയെത്താന്‍ അവനു കഴിയും അവന്റെ പുറകെ പ്ലിക്കു പ്ലിക്കൂ എന്ന തടിയും വെച്ച് ഉരുണ്ടുരുണ്ടു പോകുന്ന ,ഞാന്‍ താഴെ വീണു കിടക്കുന്ന മാമ്പഴം ചൂണ്ടി അവനോടു പറയും :....

ഇനി പറയൂ(ഒരു പോത്തിന്റെ കഥ) ഇതു വായിക്കുന്ന വായനക്കാര്‍ കാന്താരീസിന്നെ ഒരു ഉണങ്ങിയ വാനിലപോലെ സങ്കല്പിക്കുമൊ? എങ്കില്‍, ഞാന്‍ ക്ഷമ പറയുന്നു.

മറവി മാറിക്കിട്ടാന്‍ എന്തെങ്കിലും ഔഷധം..???

ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.

ബഷീർ said...

കാന്താരിക്കുട്ടി

(പുതിയ ഫോട്ടോ കൊള്ളാം. ഇതാരാ കൊച്ചു കാന്താരിയാണോ ? )

>ചെറുപ്പത്തില്‍ സ്കൂള്‍ വിട്ടു വന്നാല്‍..< എന്ന് വായിച്ചു തുടങ്ങിയപ്പോള്‍ ഒന്ന് ഞെട്ടി. മുകളില്‍ കാണുന്ന ഇതിനെയാണോ ചായ്ക്ക്‌ കടിയായി കഴിക്കുന്നത്‌ എന്ന് ഒരു സംശയം .പിന്നെ അതിനെ കുത്ത്‌ കിട്ടിയ കഥയാണെന്ന് മനസ്സിലായപ്പോള്‍ ആശ്വാസം. :)

OT:
കുഞ്ഞന്റെ സംശയങ്ങള്‍ക്ക്‌ വല്ല മരുന്നും ഉണ്ടെങ്കില്‍ അടുത്ത പോസ്റ്റാക്ക്‌ കാന്താരി..

കുഞ്ഞാ സംശയങ്ങള്‍ നന്നായി :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പുതിയ ഈ അറിവിന് നന്ദി.കാന്താരിക്കുട്ടിക്കും കുടുംബത്തിനും എന്റെ പുതു വത്സരാശംസകള്‍.

Anil cheleri kumaran said...

നല്ല പോസ്റ്റ്. പഴയ കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര തന്നു. നന്ദി.

ജിജ സുബ്രഹ്മണ്യൻ said...

മുരളിക : വിശ്വസിച്ചല്ലോ ! എന്റെ ജീവിതം ധന്യമായി. ആളുകൾ വിശ്വസിക്കാൻ പാകത്തിനു സത്യം പറയാൻ ഞാൻ പഠിച്ചൂ ല്ലേ !!


പകൽകിനാവൻ : പുതുവത്സരാശംസകൾ

പ്രയാൻ : ഒന്നൊന്നര ആശംസ ആണല്ലോ !

കുഞ്ഞൻ ചേട്ടാ : നമിച്ചു ! സാഷ്ടാംഗം നമിച്ചു ! ഈ ഒർമ്മശക്തി കൂട്ടാൻ കഴിക്കണ മരുന്നേതാ ! എന്റെ പോസ്റ്റിൽ ഞാൻ എഴുതിയ കാര്യം ഞാൻ പോലും മറന്നിരിക്കുകയായിരുന്നു! ഇനി ബ്രഹ്മി കഴിക്കാതെ രക്ഷയില്ലാ ന്നു തോന്നണൂ !!


ബഷീറിക്ക : അതു കൊച്ചു കാന്താരി തന്നെ.എന്റെ മോൾ രോഷ്നി .കാപ്പിക്കു കടിയ്ക്കാൻ ഈ സാധനം വറുത്താൽ നല്ലതാരിക്കും !

മുഹമ്മദ് സഗീർ : വായനക്കും കമന്റിനും നന്ദി

കുമാരൻ : നന്ദി ണ്ട് ട്ടോ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൊള്ളാം കൊള്ളാം....കടന്നൽ കുത്തി ചീനഭരണി പോലെ വീർത്ത കാന്താരിക്കുട്ടിയെ ഒന്നു കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു ദു:ഖം മാത്രമേ അവശേഷിയ്ക്കുന്നുള്ളൂ ഇതു വായിച്ചു കഴിഞ്ഞപ്പോൾ....!

കടന്നൽ ഓടിച്ചപ്പോൾ എന്തേ പോയി നിങ്ങളുടെ കുളത്തിൽ ചാടിയില്ല?

emmanuels said...

kollam nannayirikkunnu

Mr. X said...

ആ കല്പന ചേച്ചീടെ ഉപ്പുമാ... അല്ല, ഉപമ കലക്കി ട്ടോ.
രസികന്‍ പോസ്റ്റ്...

കാവാലം ജയകൃഷ്ണന്‍ said...

വെസ്പാ ഗീവര്‍ഗ്ഗീസ് എന്നൊക്കെ കണ്ട് കാന്താരിക്കിതെന്തു പറ്റിയെന്ന് ആലോചിച്ചു വേവലാതിപ്പെട്ടോടി വന്നതാ. ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ കാന്താരിക്കുട്ടീ. കടന്നല്‍ക്കൂട് പൊളിക്കാന്‍ എന്‍റെ വകയും ഇരിക്കട്ടെ ഒരു ടിപ്പ്. നല്ല വിളഞ്ഞ കാന്താരിമുളക്‌ അരച്ച് സര്‍വ്വാംഗം പുരട്ടിക്കൊണ്ട്‌ കടന്നല്‍ക്കൂട് പൊളിക്കാന്‍ പോയാല്‍ മതി. കടന്നല്‍ കുത്തിയാലും അറിയില്ല. (കടന്നല്‍ മാത്രമല്ല ആന കുത്തിയലും അറിയുകയേയില്ല)

പുതുവര്‍ഷം സമാധാനവും, സന്തോഷവും സൌഭാഗ്യങ്ങളും നിറഞ്ഞതാവട്ടെ എന്നാശംസിക്കുന്നു

കിഷോർ‍:Kishor said...

വെസ്പാ എന്നു കണ്ട് ആ പേരിലുള്ള സ്കൂട്ടറിനെപ്പറ്റിയാണെന്നാണ് ഞാൻ വിചാരിച്ചത്.

കുട്ടിക്കാലത്ത് എനിക്കും കിട്ടിയിട്ടുണ്ട് കടന്നൽകുത്ത്...സേവനവാരത്തിൻ ഇടവഴിയിലെ പുല്ലുപറിക്കുന്നതിനിടയിൽ...കരഞ്ഞു പോയി! :-)

ചങ്കരന്‍ said...

ഓര്‍മ നന്നായി, ഒറ്റമൂലിയും, പക്ഷെ കടിപ്പിക്കന്‍ ഒരു കടന്നലിനെ കിട്ടാനാണു ഇപ്പം പാട്.

ചങ്കരന്‍ said...

ഓര്‍മ നന്നായി, ഒറ്റമൂലിയും, പക്ഷെ കടിപ്പിക്കന്‍ ഒരു കടന്നലിനെ കിട്ടാനാണു ഇപ്പം പാട്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കന്താരി ചേച്ച്യേ,
ഇത്തരം ക്ഷുദ്ര ജീവികളെ കാണുന്നതേ പേടിയാണ്. അതു കൊണ്ട് വായിച്ചില്ല.

ചേച്ചിക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ
പുതു വത്സരാശംസകള്‍.

poor-me/പാവം-ഞാന്‍ said...

പുതുവര്‍ഷതിന്ടെ വഹ ഒരു ആശംസ.

ഷിജു said...

തലക്കെട്ട് ഉഗ്രന്‍.....
ഇതുവരെ കടന്നല്‍കുത്ത് കിട്ടിയിട്ടില്ല ചേച്ചീ. ഇനി കടന്നല്‍കൂട് കണ്ടാല്‍ സൂക്ഷിക്കാമല്ലോ.

ഷിജു said...

:) പുതുവത്സരാശംസകള്‍........

നരിക്കുന്നൻ said...

എന്തു തിന്നിട്ടും എന്റെ കൊച്ചിനു വണ്ണം വെക്കുന്നില്ലേ എന്നു ദിവസവും പരാതി പറയുന്ന അമ്മക്ക് ആ പ്രയാസം മാറിക്കിട്ടി. ലതിന് ഇങ്ങനേയും വഴിയുണ്ടല്ലേ.. വണ്ണം കുറക്കാനെന്തെങ്കിലും മാർഗ്ഗമുണ്ടോ?

കടന്നൽ ടിപ്സും പോസ്റ്റും സൂപ്പർ.

ആശംസകളോടെ
നരിക്കുന്നൻ

poor-me/പാവം-ഞാന്‍ said...

(തമാശ തമാശ ആയിട്ടു എടുക്കുക )
പെണ്ണൂങളോടൂ നിഷ്ക്കളന്‍ക മായ തമാശ പറഞു ഒട്ടേറെ ശത്രുക്കളെ സമ്പാതിച്ചിട്ടുന്ട് ഞാന്‍...
പോസ്റ്റിന്‍റ്റെ പെര്‍ ആദ്യമായി കേട്ടപ്പോള്‍ സങതി വള്‍ഗര്‍ ആണോ എന്നു ഭയപ്പെട്ടു വായിച്ചില്ല(....വള്‍ഗാരിസ്!) .ന്റെ വിവരില്ല്യായ്മ എന്നു കൂട്ടീക്കോളൂട്ടി. ന്റെ സങ്കടം കടുന്നലിന്റെ കാര്യാലോചിച്ചിട്ടാ....കാന്താരി മുളകുമ്മ കടിച്ച അവരുടെ എരിവു മാറ്റിക്കൊടുക്കുവാന്‍ അവരുടെ അച്ഛനും അമ്മക്കും ഒന്നും നാട്ടുമരുന്നില്‍ ഡാക്റ്റ്രേറ്റ് ഉന്‍ടാകണമെന്നില്ലല്ലോ?
പിന്നെ ഒരു കവിത വരുണ്ന്ടെ അതങ്ട് എഴുതട്ടെ
ദേഷ്യം വരോ...വന്നാല്‍ കാന്താരി മുളകൂ സമൂലം പറിച്ചു അരച്ചു മൂലം കളഞു മേലാസകലം പുരട്ടീട്ട് അകത്തും സേവിച്ച് വെയിലത്തു കിടക്കണം.മൂന്നു കഴന്ചു അകത്തും സേവിക്കണം.
അപ്പോ എന്താ പറഞു വന്നതു കവിത അല്ലെ...
സേവിച്ചൊളു
"ബ്ളോഗ് ഡിലിറ്റ് ചെയ്യാന്‍ നീട്ടീയ കൈകളില്‍
കടുന്നല്‍ കുത്യോ കടുന്നല്‍ കുത്യോ?
ബ്ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ നീട്ടിയ കൈകളില്‍
വര്‍ണ്ണ ത്തുമ്പികള്‍ വന്നിരുന്നോ വന്നിരുന്നോ?"
കവിത എങനെയുന്റു കുട്ടിയേ
അതായതു ഡിലിറ്റ് ബട്ടണില്- ഒന്നും കൈ വെക്കാറായിട്ടില്ല എന്നു സാരം.
നല്ല വര്‍ഷം കുട്ടിക്കും വായനക്കാര്‍ക്കും
പാവം ഞാന്‍ അമ്മാന്‍

ഗിരീഷ്‌ എ എസ്‌ said...

മനോഹരം...
വായിക്കാന്‍ വൈകിയതില്‍
കുറ്റബോധം തോന്നി...
ഇനിയും ഒരുപാട്‌ എഴുതുക

ആശംസകളോടെ...

ജെ പി വെട്ടിയാട്ടില്‍ said...

കാന്താരിക്കുട്ടീ
കുറെ നാളായി ഈ വഴിക്ക് വന്നിട്ട്.
ഞമ്മളെയൊക്കെ മറന്നു വല്ലേ. ഞാന്‍ ഒന്ന് രണ്ട് കാര്യം ചോദിച്ചിരുന്നു. ഒന്നിനും മറുപടി തരികയോ, പറ്റില്ലാ എന്ന് പറയുകയോ ചെയ്തില്ല.
ചിലള്‍ സമപ്രായക്കാരോട് മാത്രമേ അടുക്കാറുള്ളൂ.
പിന്നെ എന്താ നാട്ടിലെ വിശേഷം.
ഈ മുക്കുറ്റി എന്ന് പറഞ്ഞാലെന്താ. ഔഷധവീര്യം ഉള്ളതെന്ന് മനസ്സിലായി.
ഞാനും ഒരു എളിയ രീതിയില്‍ എഴുത്തിന്റെ ലോകത്തില്‍ എത്തിപ്പെട്ടിരിക്കുന്നു.
വിമര്‍ശനങ്ങളും, അഭിപ്രായങ്ങളും എഴുത്തുകാരന്റെ വളര്‍ച്ചക്ക് അനിവാര്യമാണ്.
പ്രതികരിക്കുമല്ലോ.

സ്നേഹത്തോടെ
ജെ പി അങ്കിള്‍

ഗീത said...

അത് കടന്നലായിരുന്നല്ലേ. പടം കണ്ടപ്പോള്‍ തേനീച്ചയെന്നാ വിച്ആരിച്ചേ (എന്തൊരു വിവരം!)

ഈ നാട്ടറിവുകള്‍ ഭയങ്കര ഉപകാരം തന്നെ. പക്ഷേ ഈ സിറ്റിയില്‍ താമസിക്കുമ്പോള്‍ മുക്കുറ്റിയും തുമ്പയുമൊന്നും പറിച്ചെടുക്കാന്‍ കിട്ടില്ല എന്നതാണ് സങ്കടം.

പ്രയാസി said...

നല്ല പോസ്റ്റ്

ഒട്ടകച്ചിലന്തി കടിച്ചാല്‍ എന്തെങ്കിലും മരുന്നുണ്ടൊ!?:)

[ nardnahc hsemus ] said...

ഹഹഹ ഹ ഹഹഹഹ ഹഹ ഹഹഹ......

ഞൊങ്ങണം പുല്ല്,അമരിയില,കൃഷ്ണതുളസിയില ഇവ അരച്ച് സര്‍വാംഗം പുരട്ടി നില്‍ക്കുന്ന എന്നെ ഞാനൊന്ന് സങ്കല്പിച്ച് പോയതാണേയ്...
ഇതൊക്കെ പുരട്ടി നിന്നാ കടന്നല്‍ കുത്തിന്റെ വേദന്‍ തോന്നില്ലായിരിയ്ക്കാം, പക്ഷെ ഈയവസ്ഥയില്‍ എന്നെ കാണുന്ന കൂട്ടുകാരുടേയും നാട്ടുകാരുടേയും ആജീവനാന്ത ‘ കുത്തുകള്‍ ‘ സഹിയ്ക്കാന്‍ എന്നെ കൊണ്ടാവില്ലേയ്... :)

വിജയലക്ഷ്മി said...

mole post nannaayirikkunn...gunapratham...bahurasapratham...

അജയ്‌ ശ്രീശാന്ത്‌.. said...

"വൈകുന്നേരമായപ്പോളെക്കും കടന്നലിന്റെ കുത്തു കിട്ടിയ സ്ഥലം ഒക്കെ നീരു വന്നു മെത്തി.എന്തു തിന്നിട്ടും എന്റെ കൊച്ചിനു വണ്ണം വെക്കുന്നില്ലേ എന്നു ദിവസവും പരാതി പറയുന്ന അമ്മക്ക് ആ പ്രയാസം മാറിക്കിട്ടി.ഉണങ്ങിയ വാനില പോലിരുന്ന ഞാൻ വൈകുന്നേരം ആയപ്പോളെക്കും കല്പനചേച്ചിയെ പോലെ സുന്ദരി ആയി !"

കൊള്ളാം അതെന്തായാലും...
നന്നായി.....
എന്തൊരു ചേയ്ഞ്ച്‌........

രസകരം...
അതുപോലെ തന്നെ...
വിജ്ഞാനപ്രദം....
കാന്താരിക്കൂട്ടി......

മേഘമല്‍ഹാര്‍(സുധീര്‍) said...

കടന്നലിന്റെ കടിയേല്‍ക്കാതിരിക്കാനായി കൂടു തുറക്കുന്നതിനു മുന്‍പു പതുക്കെ കൂട്ടിന്റെ വാതില്‍ക്കലൊന്നു മുട്ടി നോക്കുക.അനുവാദത്തോടെ മാത്രം തുറക്കുക. നമ്മള്‍ മര്യാദക്കാരാണെന്നരിഞ്ഞാല്‍ പിന്നെ അവറ്റയും ഡീസന്റായി പെരുമാറുമെന്നോര്‍ക്കണം.
ഓര്‍മ്മകള്‍ ഗംഭീരമായിട്ടുണ്ട്‌

പിരിക്കുട്ടി said...

കാ‍ന്താരികുട്ടി .....
എന്താ ഇവിടെ ഭയങ്കര കമന്റ് ബഹളം ....
കുഞ്ഞന്‍ ചേട്ടന്‍ ആളൊരു പുലി തന്നെ ...
എന്താ ഓര്മ ശക്തി ...
ചിലകുട്ടികള്‍ എപ്പോളും ഉരുണ്ടു ഇരിക്കില്ല ...
ഈ ബാല്യം എന്ന് പറയുന്നത് കുറച്ചു സമയം അല്ലല്ലോ...
അപ്പോള്‍ ഉരുണ്ടും മെലിഞ്ഞും ഒക്കെ ഇരിക്കും എന്ന് പറ ....
ഞാന്‍ ആദ്യം ഒരു ബോംമ്മ കുട്ടി ആയിരുന്നു പിന്നെ നീര്‍ക്കോലി പോലെ ആയി ...
ഇപ്പോള്‍ വീണ്ടും ബോംമ്മ ..ആയി
നീര്‍ക്കോലി ആകാന്‍ ഉള്ള തീവ്ര ശ്രമത്തിലാ ...
പിന്നെ ഭക്ഷണം കണ്ടാല്‍ ...അതാ ആകെ ഉള്ള പ്രശ്നം
,,,,,,,,......
പിന്നെ ഓര്‍മ്മകള്‍ നന്നായി കേട്ടോ

കടന്നല്‍ കുത്തിന്റെ സുഖം നന്നായി അറിയാം ...
അമ്മോമ്മ ചുണ്ണാമ്പു കൊണ്ട് പെയിന്റ് ചെയ്യുമായിരുന്നു കടന്നല്‍ കുത്തിയ സ്ഥലത്ത് ......

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാലോ.. ഈ വിദ്വാന്റ്റെ ഒരുപാട് കുത്ത് കിട്ടീട്ടുണ്ട് മുമ്പെ... മുറ്റത്തുള്ള പാരിജാതത്തിന്റെ മരത്ത്‌മ്മല് ഒരു കൂടുണ്ടായിരുന്നു

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഈ വിദ്വാന്റെ ഒരു പാട് കുത്ത് കൊന്ണ്ടിട്ടുണ്ട് പണ്ട്.. മുറ്റത്തെ പാരിജാതത്തിന്റെ പൊത്തില്‍ സ്ഥിര താമസക്കാരായിരുന്നു

Anonymous said...

വായിക്കാന്‍ സുഖവും ഒപ്പം അറിവും പകര്‍ന്നു തരുന്ന പോസ്റ്റാണ് കാന്താരികുട്ടിയുടേത്.

നീണാള്‍ വാഴ്ക.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചേച്ചിക്കും ചേട്ടനും വൈകിയ വിവാഹ വാര്‍ഷികാശാംസകള്‍!
-സ്നേഹപൂര്‍വം
കിച്ചു ,ചിന്നു

സിജി സുരേന്ദ്രന്‍ said...

കടന്നല്‍ക്കുത്തേറ്റ ഒരു ബാല്യം എനിയ്‌ക്കുമുണ്ട്‌. കടന്നല്‍കൂടിന്‌ മണമുണ്ടെന്ന്‌ ചേച്ചി പറഞ്ഞപ്പോള്‍ ഞാനത്‌ മണക്കാന്‍ പോയതിന്‌ ഇടത്‌ കണ്ണിനിട്ടൊരു സമ്മാനം കിട്ടി. തിരിച്ചറിവു വന്നശേഷം ആദ്യമായി സൂചിവയ്‌പിന്റെ വേദന അറിഞ്ഞതും അന്നാണ്‌. എനിക്കിപ്പോഴും ഈ ജീവിയെ പേടിയാണ്‌ പേടിയെന്ന്‌ പറഞ്ഞാ മരണപേടി