Saturday, May 9, 2009

ഒരു ഹെൽമെറ്റ് വരുത്തി വെച്ച വിന !!!

ഇപ്രാവശ്യം എന്റെ നല്ല പാതി ലീവിനു വന്ന കാലം. ഒരു മാസത്തെ ലീവേ കമ്പനി അനുവദിച്ചിട്ടുള്ളൂ.ഒരു മാസം എന്നുള്ളത് “ഠപ്പേ “ന്നങ്ങട് പോകും.ഈ ദിവസങ്ങളിൽ എന്തൊക്കെ പരിപാടികൾ പ്ലാൻ ചെയ്യണം.വീഗാലാൻഡ്,ഇരിങ്ങോൾക്കാവ്,മറൈൻ ഡ്രൈവ്,കോടനാട്,ഭൂതത്താൻ കെട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ.കുറഞ്ഞത് 4 സിനിമ.പിന്നെ ബന്ധുക്കളുടെ വീടുകളിലെല്ലാം പോകണം.ഇപ്പറഞ്ഞതെല്ലാം അസാദ്ധ്യമായ കാര്യമായതിനാൽ എന്റെ വീട്ടിലെങ്കിലും ഒന്നു പോകണം.

അങ്ങനെ തിങ്കളാഴ്ച നല്ല ദിവസം നോക്കി ഞങ്ങൾ വീട്ടിൽ പോകാനിറങ്ങി.രാഹുകാലത്തിനു മുന്നേ യാത്രയാവണം .എന്നാലേ വഴിക്ക് ഒരു പ്രശ്നവും ഇല്ലാതെ തിരിച്ചെത്താൻ കഴിയൂ.ഈ മനുഷ്യനു ബൈക്കിൽ ആരാണ്ട് കൂടോത്രം കൊടുത്തിട്ടുണ്ട് എന്നതിനാൽ കാർ വേണ്ടാന്നു വെച്ച് ബൈക്കിലാണു യാത്ര പുറപ്പെട്ടത്.പുതിയ നിയമമനുസരിച്ച് ഇരുചക്രയാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ടല്ലോ.ഷാമ്പൂ ചെയ്ത് നല്ല സിൽക്കു പോലാക്കി ഭംഗിയായി ചീവിയിട്ട തലമുടി നാലു മനുഷ്യരെ കാണിക്കാൻ പറ്റാത്തതിന്റെ സങ്കടം ഉള്ളിലൊതുക്കി ഞാനും ഹെൽമെറ്റ് ധരിച്ചു.


“എന്തായാലും നമ്മളൊരു വഴിക്കു പോകുവല്ലേ.പോകുന്ന വഴിക്ക് എന്റെ ഒരു കൂട്ടുകാരന്റെ വീടുണ്ട്. അവിടെ കൂടി ഒന്നു കയറാം “

“ഓ. അതിനെന്താ.നമുക്ക് അവിടേം പോകാം. “

പരമാവധി സമയം നല്ലപാതിയുടെ കൂടെ തന്നെ കഴിയാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ സമ്മതം മൂളി.

ഞങ്ങളുടെ വീട്ടിലേക്കു പോകുന്ന വഴിയിൽ നിന്നും അല്പം മാറിയാണു കൂട്ടുകാരന്റെ വീട്.ആദ്യമായിട്ടാണു ആ വഴിക്ക് ഞങ്ങൾ രണ്ടു പേരും പോകുന്നത്.തനി നാട്ടിൻ പുറം ആണു.ടാറിടാത്ത വഴിയാണു കൂടുതലും.വണ്ടി ഏതൊക്കെയോ വഴികളിലൂടെ കറങ്ങിക്കൊണ്ടിരുന്നു.ഒരു 10 - 15 കിലോ മീറ്റർ ദൂരം ഞങ്ങൾ വഴിയറിയാതെ കറങ്ങി.കുറെ അധികം കയറ്റിറക്കങ്ങളും വളവുകളും ഉള്ള വഴി.ആരോടെങ്കിലും വഴി ചോദിക്കാമെന്നു വെച്ചാൽ റോഡിൽ ഒരു മനുഷ്യനെ പോലും കാണാനില്ല.

അങ്ങനെ കുറെ അധികം ദൂരം ഊടുവഴികളിലൂടെ കറങ്ങി കഴിഞ്ഞപ്പോൾ ദാ ഒരു ചേച്ചി അവിടെ പശുവിനെ മാറ്റിക്കെട്ടാൻ വേണ്ടി വന്നിരിക്കുന്നു.ചേച്ചിയെ കണ്ടാൽ നമ്മുടെ ഭാഗ്യദേവത കനിഹയെ പോലുണ്ട്.നല്ല കോട്ടൺ സാരി ഞറിഞ്ഞുടുത്ത്, സാരിയുടെ ഞൊറിവുകൾ അല്പം പൊക്കി കുത്തിയിരിക്കുന്നു.പശുവിന്റെ കയർ ചേച്ചിയുടെ കയ്യിലുണ്ട്.

“ നമുക്ക് ആ ചേച്ചിയോട് വഴി ചോദിക്കാം കണ്ണാ “

ബൈക്ക് ചേച്ചിയുടെ അടുത്തേക്ക് നീക്കി നിർത്തി ഞങ്ങൾ വഴി ചോദിക്കാൻ വാ തുറക്കുന്നതിനു മുൻപേ കേട്ടത് ഒരു അലർച്ചയാണു

“ അയ്യോ കള്ളന്മാർ ! ഓടി വരണേ !! “

ചില കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവർമാർ ഇടക്ക് സഡൻ ബ്രേക്ക് ഇടുമ്പോൾ കേൾക്കുന്ന ഒച്ച പോലെ ഒരു അലർച്ച !! കഴുത്തിൽ കിടക്കുന്ന ഏകദേശം 2 പവൻ തൂക്കം വരുന്ന “താര “ മാലയിൽ രണ്ടു കൈ കൊണ്ടും മുറുക്കെ പിടിച്ചു കൊണ്ടാണു അലർച്ച.ഒരു ഒന്നൊന്നര കിലോമീറ്റർ ദൂരം ആ ശബ്ദം കേട്ടു കാണും.ഡോൾബി ഡിജിറ്റൽ സൗണ്ടിലുള്ള ആ ഒച്ച കേട്ട് ചേച്ചിയുടെ പശു കയറും വലിച്ച് ഓടാൻ തുടങ്ങി !


ഹെൽമറ്റിനു നന്ദി !! ചേച്ചിയുടെ ഒച്ച കേട്ട് കർണ്ണ പടം പൊട്ടിപ്പോയില്ല. എങ്കിലും “ എന്റയ്യോ “എന്നൊരു കരച്ചിൽ ഞങ്ങളുടെ തൊണ്ടയിൽ വന്നലച്ചു. അല്പം പോലും ശബ്ദം വെളിയിലേക്ക് വന്നില്ലെങ്കിലും!


എങ്ങു നിന്നൊക്കെയോ ആളുകൾ വടിയും പത്തലുമായി ഓടി വരുന്ന ഒച്ച കേട്ടപ്പോൾ ഞങ്ങളുടെ നടുക്കം പൂർത്തിയായി.അന്യഗ്രഹ ജീവികളെ നോക്കുന്ന പോലെ നാട്ടുകാർ ഞങ്ങളെ തന്നെ തുറിച്ചു നോക്കിയപ്പോൾ എന്റെ ദൈവമേ ആ 10.30 എ എം നു ഞങ്ങൾ ഉടലോടെ സ്വർഗ്ഗത്തിലേക്കു പോയെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോയി.നാണക്കേടു കൊണ്ട് മനുഷ്യന്റെ തൊലിയുരിയുന്നു.ജീവിതത്തിലിന്നേ വരെ അന്യന്റെ മുതൽ പരസ്യമായി ആഗ്രഹിച്ചിട്ടില്ലാത്ത ഞങ്ങളെ ഒരു സ്ത്രീ വിളിച്ചതു കേട്ടില്ലേ ??? കള്ളന്മാർ എന്ന് !!!


ഓടിക്കൂടിയ ആൾക്കാരുടെ വടികൾ ഞങ്ങളുടെ പുറത്തു പതിയും മുൻപേ ഞങ്ങൾ പറഞ്ഞു.
“ എന്റെ പൊന്നു ചേട്ടന്മാരേ ചേച്ചിമാരേ,ഞങ്ങൾ ......എന്ന ആളുടെ വീട്ടിൽ പോകാനുള്ള വഴി ചോദിക്കാൻ വണ്ടി നിർത്തിയതാ.അല്ലാതെ കള്ളന്മാരല്ല “


ഹോ ! അത്രേ ഉള്ളോ.


എന്നിട്ടാണു നാട്ടുകാർ സംഭവം വിശദീകരിച്ചത്.ഒരാഴ്ച മുൻപ് ബൈക്കിൽ വന്ന രണ്ടു പേർ വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിർത്തി ഒരു ചേച്ചിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ചെന്ന്.അവർ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു.അതിനാൽ ഏതു ഹെൽമെറ്റ്ധാരികളെയും അവർ സംശയക്കണ്ണുകളോടെയാണു വീക്ഷിക്കുന്നത്.

എന്തായാലും ഈ സംഭവത്തോടെ കൂട്ടുകാരന്റെ വീട്ടിൽ പോകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് ഞങ്ങൾ എന്റെ വീട്ടിലേക്കു പോയി.തടി കേടാവാതിരുന്നത് ആരു ചെയ്ത സുകൃതം കൊണ്ടാണോ !!!!

44 comments:

ജിജ സുബ്രഹ്മണ്യൻ said...

തടി കേടാവാതിരുന്നത് ആരു ചെയ്ത സുകൃതം കൊണ്ടാണോ !!!!

കനല്‍ said...

അപ്പോ, അതാരുന്ന് ബൂലോകത്തൊന്നും കാണാഞ്ഞത്.

ഒരു 100രൂപ ഫൈന്‍ കൊടുത്താലും ഞാനീ ഹെല്‍മറ്റൊന്നും കൊന്നാലും ഉപയോഗിക്കില്ല.

അല്ല ഈ പൌഡറ് തേച്ച മുഖമൊക്കെ നാലുപേര് കാണട്ടേന്ന് കരുതിയല്ലിയോ നമ്മള്‍ ടൂവലറില്‍ യാത്രചെയ്യുന്നത്. അല്ലേ പിന്ന് ബസില്‍ പോയാ പോരേ?

ഗോപക്‌ യു ആര്‍ said...

ഹഹഹ...ചിരിക്കാതെങനെ?
ഭാഗ്യം..ഒന്നും പറ്റിയില്ലല്ലൊ..

nandakumar said...

അതു കൊള്ളാം, പാവം ഹെല്‍മെറ്റ് അതെന്തു ചെയ്തു? ആ താര മാല ഇട്ട ചേച്ചിയല്ലെ കൊഴപ്പം മുഴുവന്‍ ഉണ്ടാക്കിയത്. അതില്‍ നിന്നും ഹെല്‍മറ്റല്ലേ നിങ്ങളെ രക്ഷിച്ചത്!!? എന്നിട്ടും ഹെല്‍മെറ്റ് വരുത്തി വെച്ച വിന എന്ന്!!.. പാവം ആ ഹെല്‍മെറ്റിന്റെ പെറ്റമ്മ പോലും പൊറുക്കില്ല... :)

നരിക്കുന്നൻ said...

ഇനി ഒന്നോ രണ്ടൊ കിട്ടിയിരുന്നെങ്കിലും ഹെൽമറ്റുള്ളോണ്ട് രക്ഷപ്പെടുമായിരുന്നു.

കുറേ നാളുകൾക്ക് ശേഷം ഹെൽമറ്റുമായി വന്നത് ആരെങ്കിലും തലക്കിട്ട് കിഴിക്കുമെന്ന് കരുതിയാണോ? ചിരിപ്പിച്ചു കെട്ടോ.. എന്നാലും ആ നല്ല ഭാഗ്യദേവതയുടെ ആ അലർച്ച അത്രക്ക് വേണമായിരുന്നോ?

അനില്‍@ബ്ലോഗ് // anil said...

തല്ലുകിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം.
ഇവിടെ ഒക്കെ ഇത് സ്ഥിരം ഏര്‍പ്പാടാ, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എന്തായാലും ഒന്നൂടെ പോലീസ് സ്റ്റേഷനില കയറാനുള്ള ഭാഗ്യം കൈവിട്ടല്ലോ, കഷ്ടം.
:)

ചാണക്യന്‍ said...

:)

പാമരന്‍ said...

ഹഹ! എനിക്കും ഇതേപോലെ ഒരു പറ്റുപറ്റി, കഴിഞ്ഞതവണ പോയപ്പോള്‍ :) ഭാഗ്യത്തിനു തടി കേടായില്ല എന്നു മാത്രം..

ശ്രീ said...

ഹെല്‍മറ്റു കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍... അല്ലേ?

:)

ബഷീർ said...

ഇത് ആ പഴയ മൊബൈൽ കള്ളന്റെ കൂടോത്രമായിരിക്കും :)
എന്തായാലും നാലാളെ കാണിക്കാൻ പറ്റുന്ന ഷാമ്പൂ ചെയ്ത കേശഭാരവുമായി നാലാണ് കാണാൻ വരുന്ന അവസ്ഥയിലാ‍ാവാതിരുന്നത് ഭാഗ്യം.. :)

കുഞ്ഞന്‍ said...

സത്യം മാത്രമെ പറയാവൂ.. ഇനി പറയൂ വഴിചോദിക്കാന്‍ തന്നെയാണൊ ആ കനിഹയുടെ അടുത്തുപോയത്? ആ വുമണിന്റെ മാലയുടെ ഡിസൈന്‍ ഏതെന്ന് നോക്കാനല്ലെ പോയത് എന്നിട്ട് അതുപോലത്തൊരെണ്ണം എനിക്കും വാങ്ങിത്തരണമെന്ന് പറഞ്ഞ് കണ്ണനെ ശല്യപ്പെടുത്തി അത്തരമൊരെണ്ണം ഒപ്പിക്കാനല്ലെ...

ഹെല്‍മെറ്റ് കഥ രസകരമാക്കീട്ടൊ

Rare Rose said...

ഹി..ഹി..ഹെല്‍മറ്റ് ഇങ്ങനേം പാരയാവാമല്ലേ...:)

പ്രയാണ്‍ said...

കന്താരിക്കുട്ടി സാരിവേഷം ധരിക്കാഞ്ഞതല്ലെ കൊഴപ്പമായത്....പാവം ഹെല്‍മറ്റ്...:)

Jayasree Lakshmy Kumar said...

ഹ ഹ. ഭാഗ്യമുണ്ട് കെട്ട്യോനും കെട്ട്യോൾക്കും. കാന്താരീസിന്റെ വീട് കണ്ടു പിടിക്ക്കാൻ ഞങ്ങൾ ചുറ്റിയതോർമ്മയ്യുണ്ടല്ലോ. ഭാഗ്യം ബൈക്കിലാവാതിരുന്നതും തലയിൽ ഹെൽമറ്റ് ഇല്ലാതിരുന്നതും. ഞാൻ മാക്സിമം സിക്ക് ലീവ് യൂട്ടിലൈസ് ചെയ്തു കഴിഞ്ഞു. ഇല്ലെങ്കിൽ സാരമില്ലായിരുന്നു :))

കണ്ണനുണ്ണി said...

ശ്ശൊ ഹെല്‍മെറ്റ്‌ ഇനെ കൊണ്ടുള്ള ഓരോ കഷ്ടപാടുകളെ.വച്ചില്ലെങ്കില്‍ പോലീസ് പിടിക്കും.. വച്ചാല്‍ നാട്ടുകാരുടെ കയ്യിന്നു മേടിക്കും.... എന്തായാലും എഴുതിയെ അടിപോളിയായിട്ടോ..

siva // ശിവ said...

ചിലരൊക്കെ ചെയ്യുന്ന തെറ്റുകള്‍ മറ്റുള്ളവര്‍ക്കും വിനയാകുന്നത് വളരെ വിഷമകരം...

Rani said...

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് ഒരു അനുഭവം ഉള്ളതല്ലേ ,ഒരു മുന്‍കരുതല്‍ എടുത്തു അത്രമാത്രം .. നല്ല പാതി ലീവും ക്യാന്‍സല്‍ ചെയ്തു തിരിച്ചു ഓടിയോ... കിട്ടിയ അവസരം കൊണ്ട് മലയുടെ ഡിസൈന്‍ നോക്കാന്‍ മറന്നില്ല അല്ലെ ...

ഹരീഷ് തൊടുപുഴ said...

ഇതു വായിച്ച് ഞാനും മഞ്ജുവും കൂടി കുറേ ചിരിച്ചു കെട്ടോ. നിങ്ങള്‍ രണ്ടുപേരുടെ നില്‍പ്പും ഭാവവുമെല്ലാം സങ്കല്‍പ്പിച്ചുനോക്കി..
ഏതായാലും അടികിട്ടാത്തത് ഭാഗ്യമായി..
പിന്നീടാ കനിഹചേച്ചിയെ കണ്ടോ??

Bindhu Unny said...

വഴി ചോദിക്കാന്‍ വരുന്നവരെ ഞാനും സംശയദൃഷ്ടിയോടെയാ നോക്കാറുള്ളത്. എന്നാലും, ഈ അനുഭവം കുറച്ച് കൂടിപ്പോയി. ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ തല്ല് തുടങ്ങാഞ്ഞത് ഭാഗ്യം. :-)

hi said...

njan ivide adyamayittaa.. helmet kollaam :)

ബിന്ദു കെ പി said...

വഴി വല്യ നിശ്ചയമില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ ഇനി കാറിൽ പോവുന്നതായിരിയ്ക്കും ബുദ്ധി :) :)

ജിജ സുബ്രഹ്മണ്യൻ said...

കനൽ : ആദ്യ കമന്റിനു നന്ദി.പിന്നെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് എനിക്കും ഇഷ്ടമില്ല.നിവൃത്തികേടു കൊണ്ടാ.


ഗോപക് : പഴുത്തില വീഴുമ്പോൾ പച്ചിലക്കു ചിരിക്ക്കാല്ലോ.ചിരിച്ചോ ചിരിച്ചോ...എന്നെങ്കിലും ഒരിക്കൽ എനിക്കും ചിരിക്കാൻ അവസരം കിട്ടുമേ !!

നന്ദൻ : ആ ന്യായം കൊള്ളാം. ആചേച്ചി താര മാലയിട്ടതായിരുന്നു പ്രശ്നം.അവർ മാല ഇടാതിരുന്നെങ്കിൽ ഞങ്ങടെ മാനം പോകില്ലായിരുന്നു !!

നരിക്കുന്നൻ : അതു ശരിയാ . തലക്കടി കിട്ടാതെ രക്ഷപ്പെട്ടേനെ !


അനിൽ ബ്ലോഗ്ഗ് : ഒന്നു കൂടി പോലീസ് സ്റ്റേഷൻ കേറുന്ന കാര്യം ആലോചിക്കാൻ കൂടി വയ്യ !!

ചാണക്യൻ : :-)


പാമരൻ : സെയിം പിഞ്ച് !

ശ്രീ : കമന്റിനു നന്ദി

ബഷീർ വെള്ളറക്കാട് : ഹ ഹ ഹ . അതു കലക്കി.കമന്റ് ഇഷ്ടമായീ ട്ടോ


കുഞ്ഞൻ ചേട്ടാ : എത്ര കൃത്യമായി ഗസ്സ് ചെയ്തു.ശ്യോ ! എന്റെ ഉദ്ദേശം അതു തന്നെ ആയിരുന്നു കേട്ടോ.അത്ര തിളക്കമായിരുന്നു ആ മാലക്ക് !!


റോസ് : ചിരിച്ചോ മോളേ !!

പ്രയാൺ : സാരിയായിരുന്നെന്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു.യാത്ര ചെയ്യേണ്ടി വരുമ്പോൾ പരമാവധി ഞാൻ സാരി ഉപയോഗിക്കാറില്ല.പ്രത്യേകിച്ചും ബൈക്കിൽ


ലക്ഷ്മി : നിങ്ങൾ ഊടുവഴി കറങ്ങി എത്തിയത് കാറിലല്ലേ ! അതോണ്ട് പ്രശ്നം ഒന്നും ഉണ്ടായില്ല.അല്ലെങ്കിലും എന്റെ നാട്ടുകാർ നല്ലവരാ !



കണ്ണപ്പനുണ്ണി : ഇവിടെ ആദ്യമാണെന്നു തോന്നുന്നു.എന്തായാലും സ്വാഗതം.കമന്റിനു നന്ദി


ശിവ : കമന്റിനു റോമ്പ നന്ദി

റാണി : അതു തന്നെ അവരെ കുറ്റം പറയാൻ പറ്റില്ല.അനുഭവം ഗുരു !


ഹരീഷ് & മഞ്ജു : ചിരിക്കൂ ..എനിക്കും കിട്ടും ഒരവസരം ട്ടോ !!

ബിന്ദു ഉണ്ണി : അതെ ! ആദ്യം അടി കിട്ടാതിരുന്നത് ഞങ്ങടെ ഭാഗ്യം

ഷമ്മി : ഇവിടേക്ക് സ്വാഗതം.കമന്റിനു നന്ദി.ഇനിയും വരണേ


ഇവിടെ എത്തി നോക്കി പോയ എല്ലാവർക്കും നന്ദി

ജിജ സുബ്രഹ്മണ്യൻ said...

ബിന്ദു കെ പി : ഇനി കാറിന്റെ കാര്യം എനിക്ക് മിണ്ടാൻ വയ്യ.ഡ്രൈവിംഗ് പഠിച്ചിട്ടും ധൈര്യം കൂടുതൽ ആയതു കൊണ്ട് ഞാൻ വണ്ടിയിൽ തൊടാറില്ലായിരുന്നു.അതു കൊണ്ട് അതിന്റെ ബാറ്ററി ഒക്കെ ഡൗൺ ആയി.അതു കൊണ്ട് ഇപ്രാവശ്യം വന്നപ്പോൾ പുള്ളിക്കാരൻ കാർ വിറ്റു !!

അനോണീയനോണീ said...

പശുവിനെ മേയ്ക്കുന്ന ചേച്ചിയ്ക്ക് കാന്താരിയെ കണ്ടപ്പോൾ പേടിയ്ക്കാൻ മാത്രം കൂടെയുള്ളതാരായിരുന്നു? പുറത്ത് മാലോകർ കണ്ടാ‍ൽ പ്രശ്നമാക്കുന്ന ആരെയെങ്കിലുമായിരുന്നോ കണവന്റെ വേഷം കെട്ടിച്ചത്??

ഹരിശ്രീ said...

ഒരു ഒന്നൊന്നര കിലോമീറ്റർ ദൂരം ആ ശബ്ദം കേട്ടു കാണും.ഡോൾബി ഡിജിറ്റൽ സൗണ്ടിലുള്ള ആ ഒച്ച കേട്ട് ചേച്ചിയുടെ പശു കയറും വലിച്ച് ഓടാൻ തുടങ്ങി !

അടികൊള്ളാതിരുന്നത് ഭാഗ്യം....

ജിജ സുബ്രഹ്മണ്യൻ said...

അനോണീയനോണീ : കാന്താരിയെയും കൂടെയുള്ള ആളെയും കണ്ട് പേടിച്ചതിന്റെ വിവരം പോസ്റ്റ് വായിച്ചിട്ടും മനസ്സിലായില്ല അല്ലേ ! കാന്താരിയുടെ കൂടെയുള്ളത് ആരായിരുന്നു എന്ന് അനോണീയനോണീ അത്ര ബദ്ധപ്പെട്ട് ആലോചിക്കേണ്ട.എന്റെ കാര്യം അന്വേഷിക്കേണ്ടവർ എന്റെ വീട്ടിൽ തന്നെ ഉണ്ട്.എന്തായാലും അനോണീയനോടീടെ കണവൻ അല്ലായിരുന്നു.അപ്പോൾ പ്രശ്നം ഇല്ലല്ലോ !!


ഹരിശ്രീ : അതെയതെ .അടി കൊള്ളാതിരുന്നത് ഭാഗ്യം.കമന്റിനു നന്ദി !

വിജയലക്ഷ്മി said...

mole :helmattu nallakaaryamalle cheydathu ?pinneyenthaappa athine kuttam parayanathu?paavam helmattu::(

Anil cheleri kumaran said...

കൊള്ളാം.

Typist | എഴുത്തുകാരി said...

ആ ചേച്ചിയേയും നാട്ടുകാരേയും കുറ്റം പറയാന്‍ വയ്യ. ഈ വഴി ചോദിച്ചു മാല പൊട്ടിക്കല്‍ എല്ലായിടത്തും ഉണ്ട് ഇപ്പോള്‍.

Phayas AbdulRahman said...

കഥയൊക്കെ അവിടെ നിക്കട്ടെ.. ഇനി കാര്യത്തിലേക്കു കടക്കാം.. മാല എത്ര പവനുണ്ടയിരുന്നു.. വിറ്റിട്ടെത്ര കിട്ടി...?? ചെലവുണ്ട് കേട്ടോ... :)

poor-me/പാവം-ഞാന്‍ said...

Glad to know that you are alive and kicking...You got Raw material for this posting from ...news paper report?...any way enjaaid...
and tahnks for keeping the promise you have given to me (!)...Rock hearted person ...(u)....rock hearted person ...Time has not come to forgive and forget..Pl read the latest...Keep writing pl.

അരുണ്‍ കരിമുട്ടം said...

ആഹാ, ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഇപ്പോഴല്ലേ അറിയുന്നത്

Vani said...

:)...

Sureshkumar Punjhayil said...

Bhagyam thanne... Manoharamayirikkunnu. Ashamsakal...!!!

SajanChristee said...

ഭാഗ്യം..മഹാഭാഗ്യം..എന്നാലും ആര് ആ സുകൃതം ചെയ്തു?

പിരിക്കുട്ടി said...

കാ‍ന്താരി
ഭാഗ്യദേവത ദുര്‍ദേവത ആയല്ലോ?
എന്തായാലും ആകെ ചമ്മി പ്പോയല്ലോ ?
അല്ലെ ?

Patchikutty said...

നമ്മുടെ ഭാഗ്യദേവത കനിഹയെ പോലുണ്ട്.നല്ല കോട്ടൺ സാരി ഞറിഞ്ഞുടുത്ത്, സാരിയുടെ ഞൊറിവുകൾ അല്പം പൊക്കി കുത്തിയിരിക്കുന്നു.പശുവിന്റെ കയർ ചേച്ചിയുടെ കയ്യിലുണ്ട്.
മൊത്തത്തില്‍ രസിപ്പിച്ചു... കാത്തു കാത്തു കിട്ടിയ അവധിക്ക്‌ പറ്റിയ ഒരു ചതിവേ... എന്നാലും ഈ ഭാഗം കലക്കി.

പാവത്താൻ said...

:-)

ധനേഷ് said...

:-)

smitha adharsh said...

അയ്യോ,ഞാന്‍ ഇത് കണ്ടില്ലായിരുന്നു ട്ടോ..
എന്തായാലും കണ്ണന്‍ ചേട്ടന് നാട്ടില്‍ വന്നിട്ട് നാട്ടുകാരുടെ തല്ലു കിട്ടാതെ തിരിച്ചു പോകാന്‍ കഴിഞ്ഞത് ഭാഗ്യം...!സംഭവം കലക്കി..ഹെല്‍മെറ്റ്‌ പുരാണം എന്നും ഓര്‍ത്തിരിക്കും..

smitha adharsh said...

അയ്യോ,ഞാന്‍ ഇത് കണ്ടില്ലായിരുന്നു ട്ടോ..
എന്തായാലും കണ്ണന്‍ ചേട്ടന് നാട്ടില്‍ വന്നിട്ട് നാട്ടുകാരുടെ തല്ലു കിട്ടാതെ തിരിച്ചു പോകാന്‍ കഴിഞ്ഞത് ഭാഗ്യം...!സംഭവം കലക്കി..ഹെല്‍മെറ്റ്‌ പുരാണം എന്നും ഓര്‍ത്തിരിക്കും..

ജിജ സുബ്രഹ്മണ്യൻ said...

വിജയലക്ഷ്മി ചേച്ചി:
കുമാരൻ:
എഴുത്തുകാരിചേച്ചി:
ഫായസം:
പിരിക്കുട്ടി:
പാവം ഞാൻ :
ഏട്ടൻ :
അരുൺ കായംകുളം
സുരേഷ്കുമാർ :


സാജ് എൻ ക്രിസ്റ്റി:

പാച്ചിക്കുട്ടി:
പാവത്താൻ :
ധനേഷ്:
സ്മിത :

ഓരോരുത്തർക്കുമുള്ള നന്ദി പറയുന്നു.ഇനിയും വരുമല്ലോ

Bijith :|: ബിജിത്‌ said...

Aa pashu alarcha ketto ningalude nerkku odiyirunnel ee kadha kurachu koodi rasakaram aayene alle... ;)

Sulfikar Manalvayal said...

അതൊക്കെ പോട്ടെ. കാര്യം പറ. എന്നിട്ട് ആ മാല എന്ത് ചെയ്തു? ഞാന്‍ വേരെയാരോടും പരയില്ലെന്നെ.....

അപ്പോള്‍ ഇതാണ് തൊഴില്‍ അല്ലെ......... നടക്കട്ടെ.....