Saturday, August 9, 2008

ഒരു ട്രെയിനിങ്ങ് കഥ

അങ്ങനെ 28/7/2008 മുതല് 8/8/2008 വരെ നീണ്ട സംഭവ ബഹുലമായ ട്രെയിനിങ്ങ് അവസാനിച്ചു.

ജൂലൈ 27 – ആം തീയതി രാവിലെ ജില്ലാ ഓഫീസില്‍ നിന്നും ഒരു ഫോണ് കാള്.പിറ്റേ ദിവസം മുതല് ഐ എം ജി യില് വെച്ചു നടക്കുന്ന ട്രെയിനിങ്ങ് പ്രോഗ്രാമില്‍ പങ്കെടുക്കണം, എന്ന നിര്‍ദ്ദേശം തരാന്‍ വിളിച്ചതാണ്.. കത്തു രണ്ടാഴ്ച്ച മുന്‍പേ അയച്ചിട്ടുണ്ട് എന്നറിയിചെങ്കിലും നാളിതു വരെ ആ കത്തു എന്റെ ഓഫീ‍ീസില് എത്തിയിട്ടില്ല !!

രേഖാ മൂലം അറിയിപ്പു കിട്ടാതെ പങ്കെടുക്കില്ല എന്ന നിര്‍ബന്ധ ബുദ്ധി അന്നു ഞാന്‍ കാണിച്ചില്ല.കാരണം ഐ എം ജി നടത്തുന്ന ട്രെയിനിങ്ങില്‍ എല്ലാ സര്‍ക്കാരുദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കേടുക്കണം.സ്വന്തം ജില്ലയില്‍ നടത്തുന്ന ട്രെയിനിങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ ഇതേ ട്രെയിനിങ്ങ് തന്നെ കോഴിക്കോട് അല്ലെങ്കില്‍ തിരുവനന്തപുരത്തു പോയി പങ്കെടുക്കേണ്ടി വരും.നിലവിലെ സാഹചര്യത്തില്‍ ഒരു ദിവസം പോലും വീട്ടില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ ആണെനിക്ക്.

കൂടാതെ ആ ട്രെയിനിങ്ങിനു പോകുന്ന അത്രയും ദിവസം മടുപ്പിക്കുന്ന ഈ ഓഫീസ് ജോലിയില്‍ നിന്നും ഒരു മോചനം ആകുമല്ലോ.ഫയലുകള്‍ക്കിടയില്‍ നിന്നും മുഖം ഒന്നുയര്‍ത്തി ശുദ്ധ വായു ശ്വസിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല എന്നു ഞാന്‍ മുന്‍പേ തീരുമാനിച്ചിരുന്നു.

അങ്ങനെ 28 നു രാവിലെ ട്രെയിനിങ്ങ് സെന്ററില് എത്തി.കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ കാര്യങ്ങളെ കുറിച്ചൊക്കെ വിശദീകരിച്ചു.പഠിപ്പിക്കാനുദ്ദേശിക്കുന്ന വിഷയങ്ങളെ കുറിച്ചു പറഞ്ഞപ്പോള്‍ വളരെ സന്തോഷമായി.എം എസ് ഓഫീസ് ആണു പഠിപ്പിക്കുന്നത്..ഞാന്‍ സ്ഥിരം ചെയ്യുന്ന ജോലി ..എനിക്കു അധികം പഠിക്കാനൊന്നും ഇല്ല.

ഞങ്ങള് 30 പേര്.കേരളത്തിലെ പല ജില്ലകളില്‍ നിന്നും വന്നവര്‍.ആദ്യത്തെ ദിവസം പരസ്പരം പരിചയപ്പെടുന്ന ചടങ്ങില്‍ .ഞങ്ങളുടെ എല്ലാവരുടെയും കമ്പ്യൂട്ടര്‍ പരിജ്ഞ്ഞാനം ഫാക്കല്‍റ്റി മുന്‍പാകെ വിശദീകരിച്ചു..പലരുടെയും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉണ്ട് എങ്കിലും മക്കള്‍ അതില്‍ വര്‍ക്കു ചെയ്യുന്നതു നോക്കുക..ഭര്‍ത്താവ് കമ്പ്യൂട്ടറില്‍ ചീട്ടു കളിക്കുന്നതു നോക്കുക..വല്ലപ്പോഴും വല്ല് സി ഡി യും ഇട്ടു കാണുക..ഇത്രത്തോളം അറിവേ പലര്‍ക്കും ഉണ്ടായിരുന്നുള്ളൂ..


ഞങ്ങള് എല്ലാവരും കുടുംബ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ഉള്ളവര്‍!!!!!!!

നരച്ച തല !!! എങ്ങനെ പഠിക്കും !!!!

70 % മാര്‍ക്ക് വേണം.കമ്പ്യൂട്ടറ് പഠനം ഒരു ബാലി കേറാ മലയായി തോന്നി ഞങ്ങളില്‍ പലര്‍ക്കും!!

ക്ലാസ്സില്ലാത്ത സമയങ്ങളില്‍ അന്യോന്യം ചര്‍ച്ച ചെയ്തു ഞങ്ങള്‍ സംശയങ്ങള്‍ തീര്‍ത്തു.എല്ലാവരും ഒത്തു ചേര്‍ന്നു പഠിച്ചു.പല ഇടങ്ങളില്‍ നിന്നെത്തിയ ഞങ്ങള്‍ക്കെങ്ങനെ ഇത്ര ഒരുമയോടെ കഴിയാന്‍ പറ്റി ??

ബുദ്ധി മന്ദീഭവിച്ചു തുടങ്ങിയ ഈ പ്രായത്തില്‍ കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവം മുതലുള്ള കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു...

അവസാനം ആ ദിവസം വന്നെത്തി.ഞങ്ങള്‍ ഇത്രയും ദിവസം പഠിച്ചതെന്തൊക്കെ ആണു എന്നു പരീക്ഷിക്കുന്ന ദിവസം.ജോലി കിട്ടിക്കഴിഞ്ഞാല്‍ ഇനി പരീക്ഷ ഒന്നും ഉണ്ടാവില്ല എന്നു പണ്ടുണ്ടായിരുന്ന അഹങ്കാരം വെറുതേ ആയിരുന്നു എന്നു ബോധ്യമായി.

പരീക്ഷാത്തലേന്നു വീട്ടില്‍ എത്തി..പതിവു പോലെ വൈകിട്ടത്തെ ജോലികള്‍ കഴിഞ്ഞു മക്കളുടെ കൂട്ടത്തില്‍ ഞാനും ഇരുന്നു..സാധാരണ അവര്‍ക്കു പറഞ്ഞു കൊടുത്തിട്ടാണു ഞാന്‍ എഴുതാനും വായിക്കാനും ഒക്കെ പോകുന്നത്.

മക്കള്‍ക്കൊപ്പം ഓക്സ് ഫോഡ് ഡിക്ഷണറിയുടെ വലിപ്പമുള്ള ഒരു ബുക്കുമായി പഠിക്കാനിരുന്നു..അമ്മക്കു നാളെ എക്സാം ഉണ്ട്..അതു കൊണ്ട് അമ്മയെ ശല്യപ്പെടുത്തരുതു എന്നു മക്കളോടു നേരത്തെ പറഞ്ഞു വെച്ചു..

അപ്പോള്‍ പുത്രന്റെ വക ഡയലോഗ്

“ ഞങ്ങള്‍ക്കു കിട്ടുന്ന മാര്‍ക്കൊക്കെ അമ്മയെ കാണിച്ചു സൈന്‍ വാങ്ങാറില്ലേ ? അതു പോലെ അമ്മയുടെ ഉത്തര കടലാസും മാര്‍ക്കും ഞങ്ങളെയും കാണിക്കണം “”

ഞാനൊന്നു ഞെട്ടി..മൊട്ടേന്നു വിരിഞ്നിട്ടില്ല ..അവന്റെ ഒരു ആഗ്രഹമേ !

ദിവസവും വൈകുന്നേരം വീട്ടില്‍ വന്നിരുന്നു മക്കളെ തല്ലിയും ചീത്ത പറഞ്ഞും ഒക്കെ ആണു പഠിപ്പിച്ചെടുക്കാറ്...

എനിക്കു മാര്‍ക്കു കുറഞ്ഞു പോയാല്‍ പിന്നെ മക്കളുടേ മുഖത്തെങ്ങനെ നോക്കും ???

ഇന്ദ്രജിത്തിന്റെ ശരമേറ്റു മൃതപ്രായനായ ലക്ഷ്മണന്റെ ജീവന്‍ വീണ്ടെടുക്കാന്‍ സാഗരങ്ങള്‍ താണ്ടി ഹിമാലയ സാനുക്കളില്‍ പോയി മൃത സഞ്ജീവനി കൊണ്ടു വരാന്‍ പോയ ഹനുമാന്റെ ആത്മ വിശ്വാസം മനസ്സില് നിറച്ചു.

പരീക്ഷ കണ്ടു പീടിച്ചവനെ തല്ലി കൊല്ലണം എന്ന പ്രാര്‍ഥനയൊക്കെ മനസ്സില്‍ നിന്നും മായ്ച്ച് എനിക്കിതു എഴുതാന്‍ പറ്റും എന്ന ആതമ വിശ്വാസത്തോടെ പരീക്ഷ എഴുതി.

ട്രെയിനിങ്ങിന്റെ അവസാന ദിവസം സമാപന സമ്മേളനത്തില് ആശംസകള്‍ക്കും നന്ദി പ്രകടനങ്ങള്‍ക്കും ഇടയില്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു ഓഫീസര്‍ പാടി


ഓമന തിങ്കളില്‍ ഓണം പിറക്കുമ്പോള്‍
താമര കുമ്പിളില്‍ പനിനീര്..
ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോ കുമ്പിള്‍ കണ്ണീര് മണ്ണില്‍
ഓരോ കുമ്പിള്‍ കണ്ണീര്...


കോഴ്സ് കോ ഓഡിനേറ്ററും ഫാക്കല്‍റ്റി മെംബേഴ്സും വിധി എഴുതി
“എല്ലാത്തിനും മിടുക്കരാണു നിങ്ങള്.അച്ചടക്കമുള്ളവര്‍..ശുഷ്ക്കാന്തിയുള്ളവര്‍..“

കമ്പ്യൂട്ടര്‍ ഫോബിയ എന്ന അസുഖം ഒക്കെ മാറിയാണു ഞങ്ങള് പുറത്തിറങ്ങുന്നത്..

അവസാനം ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റും കയ്യില് വാങ്ങി ട്രെയിനിങ്ങ് സെന്ററിന്റെ പടി ഇറങ്ങുമ്പോള്‍ ഇനിയും ഓഫീസിലെ വിരസതയിലേക്കു മടങ്ങണമല്ലോ എന്ന വേദനയായിരുന്നു എന്റെ മനസ്സില് !!!

40 comments:

ജിജ സുബ്രഹ്മണ്യൻ said...

“ ഞങ്ങള്‍ക്കു കിട്ടുന്ന മാര്‍ക്കൊക്കെ അമ്മയെ കാണിച്ചു സൈന് വാങ്ങാറില്ലേ ? അതു പോലെ അമ്മയുടെ ഉത്തര കടലാസും മാര്‍ക്ക്കും ഞങ്ങളെയും കാണിക്കണം “”

ഞാനൊന്നു ഞെട്ടി..മൊട്ടേന്നു വിരിഞ്നിട്ടില്ല ..അ വന്റെ ഒരു ആഗ്രഹമേ !

അനില്‍@ബ്ലോഗ് // anil said...

ഠേ...............
തേങ്ങ എന്റെ വക.

ഹരീഷ് തൊടുപുഴ said...

“ ഞങ്ങള്‍ക്കു കിട്ടുന്ന മാര്‍ക്കൊക്കെ അമ്മയെ കാണിച്ചു സൈന് വാങ്ങാറില്ലേ ? അതു പോലെ അമ്മയുടെ ഉത്തര കടലാസും മാര്‍ക്ക്കും ഞങ്ങളെയും കാണിക്കണം"

അതുതന്നെയാണ് എനിക്കും പറയാനുള്ളത്; ഉത്തര കടലാസും, മാര്‍ക്കും ഞങ്ങളേം കാണീക്കണം....ട്ടോ

Sands | കരിങ്കല്ല് said...

കുട്ട്യോളു പറയണതിലും കാര്യല്ല്യാതില്ല്യ... ല്ലേ?

Sands | കരിങ്കല്ല് said...

കുട്ട്യോളു പറയണതിലും കാര്യല്ല്യാതില്ല്യ... ല്ലേ?

OAB/ഒഎബി said...

സ്കൂളില്‍ പോകാന്‍ മടി കാരണം കുട്ടികള്‍ പറയും ‘അമ്മേ വയറ്റില്‍ വേദന’ അതു പോലെ കത്ത് ഓഫീസില്‍ കിട്ടിയിട്ടില്ല എന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തി നോക്കി അല്ലെ. ഏതായാലും കുട്ടികള്‍ക്ക് ഒരു ദിവസമെങ്കിലും അമ്മ സ്താനം കിട്ടുക എന്ന് വച്ചാല്‍ അതൊരു വലിയ ഒരു കാര്യം തന്നെയല്ലെ. പറഞ്ഞ പോലെ മാറ്ക്ക് ഞങ്ങളെയും കാണിക്കണം.

PIN said...

നന്നായിരിക്കുന്നു.
ആശംസകൾ...

Anonymous said...

hello kanthari

engane undayirunnu training? puthiya kootukareyokke kittiyo? athinu kaanthari pinnilallallo ellavarodum friendship aanallo.

Mark kittumpol ellarem ariyikkane. pinne chilavenna cheyyunnathu?

കാപ്പിലാന്‍ said...

ഇന്ദ്രജിത്തിന്റെ ശരമേറ്റു മൃതപ്രായനായ ലക്ഷ്മണന്റെ ജീവന് വീണ്ടെടുക്കാന് സാഗരങ്ങള് താണ്ടി ഹിമാലയ സാനുക്കളില് പോയി മൃത സഞ്ജീവനി കൊണ്ടു വരാന് പോയ ഹനുമാന്റെ ആത്മ വിശ്വാസം മനസ്സില് നിറച്ചു.


My God ..:)

Lathika subhash said...

മാര്‍ക്കൊക്കെ കാണിച്ച് ഒപ്പിടീച്ചോ?
കുറിപ്പ് നന്നായി.

പാമരന്‍ said...

"ഹനുമാന്റെ ആത്മ വിശ്വാസം മനസ്സില് നിറച്ചു."

ഹനു'വുമണേ'.. :)

ജിജ സുബ്രഹ്മണ്യൻ said...

അനില്‍ : തേങ്ങ ഉടച്ചതു നന്നായി..രാവിലെ ചമ്മന്തി അരക്കാന്‍ തേങ്ങാ പൊട്ടിക്കേണ്ടീ വന്നില്ല..ആ തേങ്ങാ കൊണ്ടു തേങ്ങാ ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കി..ഹി ഹി

ഹരീഷ് : മാര്‍ക്ക് ലിസ്റ്റ് തന്നില്ല ട്രെയിനിങ്ങ് അല്ലേ..സര്‍ട്ടിഫിക്കറ്റ് ആണു. അതില്‍ ഗ്രേഡ് ഉണ്ട്..എനിക്കു കമ്പ്യൂട്ടര്‍ കുറെ അറിയാമായിരുന്നു.. അതിനാല്‍ തന്നെ എ ഗ്രേഡ് ഉണ്ട്.

കരിങ്കല്ലേ : മക്കളോട് വല്ലതും പറയുമ്പോള്‍ സൂക്ഷിച്ചു പറയണം അല്ലെങ്കില്‍ അവര്‍ അതു അവസരം കിട്ടുമ്പോള്‍ തിരിച്ചു നമ്മുടെ നേരെ തന്നെ പ്രയോഗിക്കും..
മിര്‍ച്ചീ : ഇതു തന്നെ ആണു വിരസത അകറ്റാന്‍ ഉള്ള ഒരു മാര്‍ഗ്ഗം..കുറെ പോസ്റ്റുകള്‍ വായിക്കുക..പറ്റുന്നിടത്തോളം കമന്റുക..ഇതൊക്കെ തന്നെ ജീവിതത്തിന്റെ രസങ്ങള്‍ എന്നാലും ഓഫീസിലെ കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ ഭയങ്കര ടെന്‍ഷന്‍ ആണു...

ഒ എ ബി : ശരിക്കും..ഈ ട്രെയിനിങ്ങ് എറണാകുളത്തല്ലായിരുന്നേല്‍ ഞാന്‍ വയറു വേദന എന്നു പറഞ്ഞു തന്നെ മുങ്ങിയേനെ !!!!
പിന്‍ : ഇവിടെ ആദ്യമാണല്ലോ..സ്വാഗതം കെട്ടോ
അനോണി ചേട്ടാ / ചേച്ചീ : ദയവു ചെയ്തു എന്റെ പോസ്റ്റില്‍ ശരിക്കുള്ള പെരില്‍ വരണേ.. ഈ അനൊണി ട്രെയിനിങ്ങില്‍ എന്റെ ഒപ്പം ഉണ്ടായിരുന്ന ആരേലും ആണോ എന്നെനിക്കു സംശയം ഉണ്ട്.. സംശയം ഒന്നു തീര്‍ത്തു തരണേ !!!!! സംശയം തീരുമ്പോള്‍ ചിലവു ചെയ്യാം ..ഖഡി ഉണ്ടാക്കിത്തന്നാല്‍ മതിയോ ഹി ഹി ഹി

കാപ്പിലാന്‍ ചേട്ടാ : വയസ്സാം കാലത്തു പരീക്ഷ എഴുതുക എന്നതു കൊച്ചു കാര്യമാണോ..എങ്ങാനും തോറ്റു പോയാല്‍ പിന്നെ തലയില്‍ മുണ്ടിടാതെ പിള്ളേരുടെ മുഖത്തു നോക്കാന്‍ പറ്റുമോ ? അതാ അത്രയും ആതമ വിശ്വാസം നിറച്ചത്...

ലതി ചേച്ചീ : മാര്‍ക്ക് ഞാന്‍ അറിഞ്ഞു.എങ്കിലും സര്‍ട്ടിഫീകറ്റില്‍ ഗ്രേഡ് ആണു..കുഴപ്പം ഇല്ലാതെ ജയിഞ്ഞൂ‍ൂ...
പാമരന്‍ ജീ : ഹ ഹ ഹ എനിക്കിഷ്ടപെട്ടു.. നല്ല പേര്...


ഇവിടെ വന്ന എല്ലാവര്‍ക്കും കാന്താരിക്കുട്ടിയുടെ കൂപ്പുകൈ !

ചന്ദ്രകാന്തം said...

ഒടുവില്‍, ആത്മവിശ്വാസം രക്ഷിച്ചു...ല്ലെ. നന്നായി.
:)
പാംജിയുടെ ആ വിളി.....കലക്കി.

അങ്കിള്‍ said...

കാന്താരികുട്ടീ,

“കോഴ്സ് കോ ഓഡിനേറ്ററും ഫാക്കല്‍റ്റി മെംബേഴ്സും വിധി എഴുതി
“എല്ലാത്തിനും മിടുക്കരാണു നിങ്ങള്.അച്ചടക്കമുള്ളവര്‍..ശുഷ്ക്കാന്തിയുള്ളവര്‍..““

ആ വിധിയെഴുതിയവരെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു.

Rare Rose said...

ട്രെയിനിങ്ങ് വിശേഷങ്ങള്‍ രസായി വായിച്ചു...പാവം മോന്‍ പറഞ്ഞത് കാര്യല്ലേ...അമ്മടേ മാര്‍ക്കിനൊപ്പിട്ടു കൊടുക്കാന്‍ അവര്‍ക്കും കാണില്ലേ ആഗ്രഹം...:)
ട്രെയിനിങ്ങിനു നല്ല ഗ്രേഡ് വാങ്ങിയതിനു അഭിനന്ദന്‍സ് ട്ടോ....:)

Sharu (Ansha Muneer) said...

മോന്‍ പറഞ്ഞതില്‍ എന്താ തെറ്റ്? പരീക്ഷയാണേല്‍ ഉത്തരക്കടലാസും മാര്‍ക്കും ഒപ്പും ഒന്നും ഇല്ലാതെ പറ്റില്ല. അതുകൊണ്ട് ആ മാര്‍ക്കും ഉത്തരക്കടലാസും ഞങ്ങളേയും കാണിക്കണം :)

രസികന്‍ said...

എന്നിട്ട് അമ്മയുടെ ഉത്തരക്കടലാസ്സിൽ മോൻ ഒപ്പിട്ടോ?
ഇത്തവണ കാന്താരിക്കുട്ടിയുടെ മോന് എന്റെ വക ഒരു സ്പെഷൽ ആശംസ..

ശ്രീവല്ലഭന്‍. said...

:-)

ബഷീർ said...

കാന്താരിക്കുട്ടിക്ക്‌ എ ഗ്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയതില്‍ എന്റെ അസൂയ ആദ്യം അറിയിക്കട്ടെ.. ഈ പെണ്ണുങ്ങള്‍ക്കൊക്കെ കാണാപാഠം പഠിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ എന്തൊരു മിടുക്കാ.. (എന്നെ കാണാനില്ല )

ഭര്‍ത്താക്കന്മാര്‍ കമ്പ്യൂട്ടറില്‍ ചീട്ട്‌ കളിക്കുന്നവരായ വെറും ഇണ്ണമ്മന്മാരാണെന്ന് പറഞ്ഞിരിക്കുന്നു. = ഭര്‍ത്താക്കന്മാര്‍ക്കിത്‌ സഹിക്കാന്‍ കഴിയില്ല..

>പലയിടത്തു നിന്നും വന്ന ഞങ്ങള്‍ക്കെങ്ങിനെ ഇത്ര ഒരുമയോടെ കഴിയാന്‍ പറ്റി ? <

അത്‌ അധികം വൈകാതെ തന്നെ പലയിടങ്ങളിലേക്കും പിരിഞ്ഞുപോകുമെന്ന് ഉറപ്പുള്ളത്‌ കൊണ്ട്‌.
(ഞാന്‍ ഇവിടെ വന്നിട്ടേയില്ല..)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്‌: ഇന്റര്‍നെറ്റും ട്രെയിനിംഗ്‌ സെന്ററിലെ കമ്പ്യൂട്ടറും കയ്യില്‍ കിട്ടിയപ്പോള്‍ ബ്ലോഗുകളില്‍ കയറി നിരങ്ങിയതിനാ (A) ഗ്രേഡ്‌ അടിച്ച്‌ തന്നത്‌ വല്ല സീധാ സാധാ സൈറ്റിലൊക്കെ കയറിയിരുന്നെങ്കില്‍ (U) ഗ്രേഡ്‌ അല്ലേല്‍ (U/A) എങ്കിലും കിട്ടിയേനെ...

ജിജ സുബ്രഹ്മണ്യൻ said...

ചന്ദ്രകാന്തം : അതു തന്നെ...

അങ്കിള്‍ : നമ്മള്‍ എത്ര തല്ലിപ്പൊളീകള് ആയലും പിരിയാന്‍ നേരം നല്ല വാക്കു പറഞ്ഞേ വിടൂ.. അതു നമ്മള്‍ മലയാളികളുടെ ഒരു സല്‍ ശീലമല്ലേ !!
റോസ് :
ഷാരു
രസികന്‍:
ശ്രീ വല്ലഭന്‍ :
തണല്‍ :
ബഷീറിക്ക : അതു എന്റെ മാത്രം അഭിപ്രായം അല്ല കേട്ടൊ.. അവിടെ ആ ചടങ്ങില്‍ പറഞ്ഞ ഒരു അഭിപ്രായം ആണു.. ഭര്‍ത്താക്കന്മാര്‍ എല്ലാം അങ്ങനത്തവരാണു എന്നെനിക്കു ഒരു അഭിപ്രായവും ഇല്ല..

ഗോപക്:
കുട്ടിച്ചാത്തന്‍ :ബ്ലോഗുകളില്‍ കയറി ഇറങ്ങുന്നവര്‍ക്ക് എല്ലാം അപ്പോള്‍ എ ഗ്രേഡ് ആയിരിക്കുമോ ? കുട്ടിച്ചാത്തനു ഏതു ഗ്രേഡാ കിട്ടുന്നെ ??

ഒരു സ്നേഹിതന്‍ said...

“ ഞങ്ങള്‍ക്കു കിട്ടുന്ന മാര്‍ക്കൊക്കെ അമ്മയെ കാണിച്ചു സൈന്‍ വാങ്ങാറില്ലേ ? അതു പോലെ അമ്മയുടെ ഉത്തര കടലാസും മാര്‍ക്കും ഞങ്ങളെയും കാണിക്കണം “”

ഹ.ഹ.. കുട്ടികളായാൽ ഇങ്ങനെ വേണം..
എന്നിട്ടു മാറ്ക്ക്?

ട്രയിനിംഗ് വിശേഷങ്ങള്‍ നന്നായി

Bindhu Unny said...

കാന്താരിക്കുട്ടീ, ചിരിപ്പിക്കുന്ന പോസ്റ്റ്. കൊള്ളാം. എന്റെ അമ്മ അമ്പത്തെട്ടാം വയസ്സില്‍ കമ്പ്യുട്ടര്‍ ട്രയിനിങ്ങിന് പോയതോര്‍മ്മ വന്നു. അമ്മയ്ക്ക് പഠിക്കാന്‍ കൂട്ട് കൊച്ചുമക്കളായിരുന്നു. :-)

Bindhu Unny said...
This comment has been removed by the author.
ബിന്ദു കെ പി said...

അതൊക്കെ പോട്ടെ, മാര്‍ക്കെത്ര കിട്ടി കാന്താരീ..??

ഹരിശ്രീ said...

കൊള്ളാം

:)

smitha adharsh said...

ട്രെയിനിംഗ് നു പോയ അന്ന് മുതല്‍ ഞാന്‍ ഈ പോസ്റ്റ് പ്രതീക്ഷിച്ചതാ..മോന്‍റെ "ഉത്തരവ്" കലക്കി...പിന്നെ,അവര്ക്കു അറിയണ്ടേ,അമ്മ എത്ര മാര്‍ക്ക് വാങ്ങിയെന്ന്...ട്രെയിനിംഗ് കഥ കലക്കി..

ജിജ സുബ്രഹ്മണ്യൻ said...

സ്നേഹിതന്‍:
ബിന്ദു :
ബിന്ദു കെ പി :
ഹരിശ്രീ :
സ്മിത :
എല്ലാവര്‍ക്കും നന്ദി..അമ്മക്കു കിട്ടിയ മാര്‍ക്ക് മക്കളെ കാണിച്ചു.ഇനി അമ്മയും നിങ്ങളെ പോലെ തന്നെ നന്നായി പഠിക്കും എന്നു അവരോട് വീമ്പിളക്കിയപ്പോള്‍ സന്തോഷവും സമാധാനവും ആയി..

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

kollaam ketto

ദിലീപ് വിശ്വനാഥ് said...

മാര്‍ക്കെത്ര കിട്ടി എന്ന് പറഞ്ഞില്ല.

പൊറാടത്ത് said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞങ്ങളുടെ പഠിത്തവും കഴിഞ്ഞ മാസം അവസാനിച്ചതേ ഉള്ളൂ. അറ്റിലും ഉണ്ടായിരുന്നു ഇതുപോലെ ചില സംഭവങ്ങള്‍- ഒരു കൂട്ടുകാരന്‍ ബുക്കെല്ലാം നല്ല ബ്രൗണ്‍ പേപര്‍ ഇട്ടു പൊതിഞ്ഞതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്‌ മകന്റെ ചോദ്യം " അതെന്താ പപ്പയുടെ സാറ്‌ വഴക്കു പറയത്തില്ലിയോ എന്ന്‌" മറ്റൊരാളിന്റെ അന്വേഷണം ഹോസ്റ്റലില്‍ വാര്‍ഡെന്‍ വഴക്കുപറയുമോ എത്ര ആഴത്തിലാണ്‌ നമ്മുടെ ഓരോ വാക്കും കുട്ടികളില്‍ ഉറയ്ക്കുന്നത്‌? ജാഗ്രതൈ :)

ശ്രീ said...

ട്രെയിനിങ്ങും പരീക്ഷയുമൊക്കെ കഴിഞ്ഞല്ലേ? കൊള്ളാം. :)

അല്ല, മാര്‍ക്ക് പറഞ്ഞില്ലല്ലോ.

Areekkodan | അരീക്കോടന്‍ said...

ശ്രീ...അത്‌ പറഞ്ഞാല്‍ ഇതുവരെ വാങ്ങിയ ശമ്പളമടക്കം തിരിച്ചടക്കേണ്ടി വരും.....(ഞാന്‍ ഓടിപ്പോയി)

Kaithamullu said...

മാ‍ര്‍ക്കെത്ര കിട്ടീന്ന് ചോദിച്ചപ്പൊ, ദാ, പാട്ട് പാട്‌ണ്:

ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോ കുമ്പിള്‍ കണ്ണീര് മണ്ണില്‍
ഓരോ കുമ്പിള്‍ കണ്ണീര്...

നന്നായി, കാന്താരീ!

പിരിക്കുട്ടി said...

markethranennu paranjillatto kaanthari kutty?....

pinne kaantharikuttykku kanan oru

album undakkittundutto....

plz visit dear

ഗിരീഷ്‌ എ എസ്‌ said...

ആസ്വദിച്ചുവായിച്ചു...

ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

ഏയാറ് : ഇവിടെ ആദ്യമാണല്ലോ..സ്വാഗതം !!
വാല്‍മീകി : എനിക്കു എ ഗ്രേഡ് ആണു .. മാര്‍ക്കു ഞാന്‍ പറയുന്നില്ല..അതു രഹസ്യം !!

പൊറാടത്ത് ചേട്ടാ : നന്ദി

ഇണ്ഡ്യാ ഹേറിറ്റേജ്
ശ്രീ

അരീക്കോടം : ഹ ഹ ഹ അതു ശരിയാ..സര്‍ക്കാര്‍ ചെലവില്‍ പഠിച്ചതല്ലേ..ശമ്പളം തിരിച്ചടക്കണം
കൈതമുള്ള് :

പിരിക്കുട്ടി : ആല്‍ബം കണ്ടു കേട്ടോ
ദ്രൌപതി :


എല്ലാവര്‍ക്കും നൂറു നൂറു നന്ദികള്‍..

nandakumar said...

അയ്യോ ഞാന്‍ വരാന്‍ വൈകിയോ? ദെ ഞാന്‍ പിന്നേം വൈകി. കമന്റിട്ട എനിക്കില്ലേ നന്ദി?? എന്റെയൊരു കാര്യം.. :(

ജിജ സുബ്രഹ്മണ്യൻ said...

നന്ദകുമാര്‍ ചേട്ടനു ഇമ്മ്മ്മിണി വലിയ ഒരു നന്ദി..യ്യോ വേഗം കൈപ്പറ്റൂ..നന്ദി കൈയ്യില്‍ ഇരുന്നു എന്റെ കൈ വേദനിക്കുന്നേ !!!!