പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം സുദൃഡ്ഡമാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ജനകീയ പോലീസ് പദ്ധതി നടപ്പിലാക്കുന്നു എന്നു ! തുടക്കത്തില്‍ ३ കോര്‍പ്പറേഷനുകളിലെ ३ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും പതിനൊന്നു മുനിസിപ്പാലിറ്റികളിലെ ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും ആണ് ഇവ നടപ്പാക്കുന്നത് എന്നാണറിയാന്‍ കഴിഞ്ഞത് മൂന്നു ച।കി।മീ ചുറ്റളവോ അഞ്ഞൂറ് വീടോ കണക്കാക്കി ഒരു പോലീസ് ഉദ്യോഗസ്ഥനെ ബീറ്റ് ഓഫീസറ് ആയി നിയമിക്കും।ഈ മേഖലയില്‍ പൊതു ജന സമ്മതരായ പത്തു പേരടങ്ങുന്ന ഒരു ജനകീയ സമിതി ഉണ്ടാക്കും॥എന്നൊക്കെയാണ് പറഞ്നു കേട്ടത്। ഇതു നല്ല ഒരു പ്രതീക്ഷ നല്‍കുന്നു॥ജനങ്ങള്‍ക്ക് പോലീസുമായുള്ള അകലം കുറക്കാനും കാര്യങ്ങള്‍ അന്വേഷിക്കാനും എല്ലാം പ്രയോജനകരമായിരിക്കും...ഞാങ്ങണയെങ്കിലും നാലു പേര്‍ ചേര്‍ന്നാല്‍ ബലം എന്നല്ലേ ?ഈ പരിഷ്കാരം കൊണ്ട് കേരള നാട്ടിലെ അക്രമങ്ങള്‍ക്കും കൊലപാതക പരമ്പരകള്‍ക്കും മോഷണ ശ്രമങ്ങള്‍ക്കും ഒരു അറുതിയുണ്ടാവണേ എന്നു പ്രാര്‍ഥിക്കാം॥ജനകീയ പോലീസേ നമോവാകം !!
കേരളത്തില്‍ കവര്‍ച്ചകള്‍ പെരുകുന്നതു കടുത്ത ആശങ്ക ജനങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്॥വീട് കുത്തിതുറന്നു മോഷ്ടിക്കുന്നതിന്റെയും വീടിന്റെ വാതില്‍ തകര്‍ത്തു മോഷ്ടിക്കുന്നതിന്റെയും വാര്‍ത്തകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ലല്ലൊ॥
ചേലേമ്പ്ര ബാങ്കു കവര്‍ച്ചക്കു അതിവേഗം തുമ്പുണ്ടാക്കന്‍ കഴിഞ്ഞു എന്നതു അവരുടെ തൊപ്പിയിലെ പൊന്‍ തൂവല്‍ തന്നെ॥എന്നാല്‍ വീടുകളീല്‍ നടത്തുന്ന കവര്‍ച്ചകളീല്‍ പലതും തെളിയിക്കാനോ മോഷ്ടാക്കളെ പിടി കൂടാനോ നമ്മുടെ പോലീസിനു കഴിയുന്നില്ല।കവര്‍ച്ചകേസ് അന്വേഷിക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് നമ്മുടെ പോലീസ് കാണിക്കുന്നത് എന്നതിനു എനിക്കു മുന്‍പുണ്ടായ അനുഭവം തന്നെ ഉദാഹരണം॥
കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കണം॥കുറുപ്പും പടി ടൌണില്‍ ബിവറേജസ് കോര്‍പ്പറേഷന് പീന്നിലെ പാടം മദ്യപന്മാരുടെ സങ്കേതമായി എന്ന്॥രാപകല്‍ ഭേദമില്ലതെയാണ് തുറസ്സായി കിടക്കുന്ന പാടത്ത് മദ്യപാനവും ചീട്ടുകളിയും അരങ്ങേറുന്നത്॥പോലിസ് സ്റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തുള്ള ഈ പാടത്തു അടിപിടി പതിവാണ്॥മദ്യപിച്ചു ലക്കു കെട്ട ചില കുടിയന്മാര്‍ സമീപത്തുള്ള വീടുകളില്‍ കയറി ചെല്ലുന്നതു പതിവായപ്പോള്‍ നാട്ടുകാര്‍ മേല്പറഞ്ഞ പോലീീസില്‍ പരാതി കൊടുത്തു ॥വണ്ടി പിടിക്കുന്നതില്‍ മാത്രം ശുഷ്കാന്തി കാണിക്കുന്നു എന്നു നാട്ടുകാര്‍ പറയാറുള്ള ഈ സ്റ്റേഷനിലെ ഏമാന്മര്‍ക്കു ഇതിലൊന്നും ഒരു ശ്രദ്ധയും ഇല്ലാ॥
ഇന്നു പത്രത്തില്‍ കണ്ട വേറൊരു വാര്‍ത്തയാണു മൂവാറ്റുപുഴയില്‍ സിഗ്നല്‍ തെറ്റിച്ചു അമിത വേഗതയില്‍ പോയതു ട്രാഫിക് പോലിസ് നോക്കുകുത്തിയെ പോലെ കണ്ടു നിന്നു എന്നത്॥വെള്ളൂര്‍കുന്നത്തെ ചുവപ്പു സിഗ്നല്‍ കണ്ടതായി പോലും ഭാവിക്കാതെ പാഞ്ഞ ബസ് കച്ചേരിത്താഴത്തെ എയിഡ് പോസ്റ്റും പി।ഒ।കവലയിലെ സിഗ്നലും ഇതിനു സമീപം തന്നെയുള്ള പോലീസ് സ്റ്റേഷനും കടന്നു പോയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതു മാത്രമല്ലാ ഇതു സംബന്ധിച്ചു ട്രാഫിക് സ്റ്റേഷനില്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി “ സിഗനല്‍ തെറ്റിച്ചെന്നു മാത്രമല്ലേ ഉള്ളൂ॥അതിനു വണ്ടി പിടിക്കേണ്ട കാര്യം ഒന്നും ഇല്ലാ “ എന്നതായിരുന്നു॥എങ്ങനെ ഉണ്ട് നമ്മുടെ പോലീസിന്റെ ശുഷ്കാന്തി ??
Sunday, March 30, 2008
ജനകീയ പോലിസ് ...
Subscribe to:
Post Comments (Atom)
2 comments:
സുഹൃത്തേ
നിര്‍ഭാഗ്യവശാല്‍ എനിക്കു താങ്കളോട് വിയോജിക്കേണ്ടിവന്നിരിക്കുന്നു.
ജനകീയപോലീസ് സങ്കല്‍പ്പം അക്ഷരാര്‍ത്ഥത്തില്‍ അപകടകരമാണ്. ജനങ്ങള്‍ക്കിടയില്‍ ചാരന്മാരെ നിയോഗിക്കുന്നതിനുള്ള ഒരു നടപടി മാത്രമായിരിക്കുമിത്.
സര്‍ക്കാരിന്റെ ഒരു വ്യവസ്ഥാപിത സംവിധാനമായ പോലീസ് ഭരണഘടനാ പരമായ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ യാണ് പ്രവര്‍ത്തിക്കേണ്ടത്. ഈ സംവിധാനം നടപ്പിലാവുന്നതിലൂടെ അധികാരത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരാവുന്നവര്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടും. ജനങ്ങല്‍ക്കിടയിലുള്ള വൈരുദ്ധ്യങ്ങള്‍ ഭരണകൂടതാല്‍പര്യങ്ങള്‍ക്കുപയ്യോഗിക്കുന്ന ഈ അവസ്ഥ അതീവ ഗുരുതരമായിരിക്കും
ആ മുവാറ്റുപുഴയില്‍ അങ്ങനെയാ... സിഗ്നല്‍ ഒന്നും ഞങ്ങള്‍ നോക്കാറില്ല അതിനൊരു പോലീസും ഞങ്ങളെ പിടിക്കാറും ഇല്ല :)
Post a Comment