Wednesday, August 13, 2008

കൂടൊഴിയുന്ന പക്ഷി...

കേള്‍ക്കുന്നു ഞാനെന്റെ ഹൃദയ സ്പന്ദനം
നിലയ്ക്കാന്‍ വെമ്പുന്ന തുടിതാളം പോലെ
കാലത്തിന്‍ മുള്‍പ്പടര്‍പ്പില്‍ തട്ടി
കീറി മുറിഞ്ഞൊരു പെണ്‍ഹൃദയം..

ഉദയ സൂര്യന്റെ ദീപ പ്രഭ തട്ടി
ഉദിക്കുന്നു സ്വപനം ഒരു മഴവില്ലു പോലെ
രാത്രിയില്‍ വിടര്‍ന്നു മടങ്ങി പോയ
നിശാഗന്ധി പോലെയായ് എന്റെ സ്വപ്നങ്ങള്‍

ഞാനെന്റെ ജീവിതം വീണ്ടും ഓര്‍മ്മിച്ചു പോയ്
നോവുന്ന കഥകള്‍ പിന്തുടരുന്നു പോല്‍
ഇന്നു നിന്നോടോതാന്‍ വാക്കുകളെനിക്കില്ല
ഏകാന്തത മാത്രം ആണെന്റെ ജീവിതം

കണ്ണീരില്ല എനിക്കിന്നു ശേഖരിക്കാന്‍
കരയാന്‍ പോലും മറന്നു പോയ് ഞാന്‍
കാലങ്ങള്‍ നല്‍കിയ വേദനകള്‍
കണ്ടും സഹിച്ചും ഞാന്‍ നിന്നിടുന്നു

ഇനിയും ജന്മങ്ങള്‍ ഉണ്ടാകുമെങ്കില്‍
നമുക്കൊരുമിച്ചാ തീരത്തു പോകണം
ഇപ്പോള്‍ പിരിഞ്ഞു ഞാന്‍ പോയിടട്ടെ
ഇനിയും വരാതിരിക്കുവാനായ്
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ.....

44 comments:

ജിജ സുബ്രഹ്മണ്യൻ said...

അറിഞ്ഞോ അറിയാതെയോ എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എല്ലാവര്‍ക്കും മാപ്പ്..

smitha adharsh said...

അപ്പൊ,ഇത്തവണ ഞാന്‍ തേങ്ങ ഉടച്ചു....
(((((((((((((((((0)))))))))))))))))

ഗോപക്‌ യു ആര്‍ said...

രാത്രിയില്‍ വിടര്‍ന്നു മടങ്ങി പോയ
നിശാഗന്ധി പോലെയായ് എന്റെ സ്വപ്നങ്ങള്‍
nallathu...
[o:t:
please go " puzha "and vote for my
poochajanmam- if u liked it...]

ഗോപക്‌ യു ആര്‍ said...

ഇപ്പോള്‍ പിരിഞ്ഞു ഞാന്‍ പോയിടട്ടെ
ഇനിയും വരാതിരിക്കുവാനായ്
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ.....

i hope u didnt mean it...

അനില്‍@ബ്ലോഗ് // anil said...

കാന്താരീ,
യാത്രാമൊഴിയാണോ?
ഒരു ദുഃഖ ശകലം പാറിനടക്കുന്നുവോ?

വേണു venu said...

ഇനിയും വീണ്ടും വരാനായി..
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ.
അങ്ങനെ ആകട്ടെ.:)

ചാണക്യന്‍ said...

‘എന്താടീ നിനക്ക് വട്ടായോ?
ഇതെന്തായിപ്പം ഇങ്ങനെ?. ചുമ്മാ ഓരൊന്നും പറയല്ലെ!....’(വിശാലത്തിനോട് കടപ്പാട്)

ശരിക്കും വട്ടായോ?

OAB/ഒഎബി said...

എവിടെപ്പോയാലും എനിക്ക് പാട്ട് കേക്കണം, കഥ കേക്കണം, പിന്നെ നല്ല ഐസ് ക്രീം കഴിക്കണം. ഇതൊക്കെ തരാന്‍ കഴിയുന്നേടത്തേക്ക് പോവുക.

പിന്നെ, ഈവരികള്‍....കൂടെ ഒരു മാപ്പും, എന്തോന്നിന്റെ സൂചനയാന്ന് മനസ്സിലാവ്ണില്ല.

പാമരന്‍ said...

ഛെ.. എന്നോടിങ്ങനെ മാപ്പൊന്നും പറയേണ്ടിയിരുന്നില്ല.. ഞാനതൊക്കെ എപ്പോഴേ മറന്നു! ;)

പാര്‍ത്ഥന്‍ said...

ആരാ നോവിച്ചേ???

കാപ്പിലാന്‍ said...

കാ‍ന്താരി എന്നെ ഒരുപാട് നോവിച്ചു ..ഈ യാത്രാ മൊഴി ഞാന്‍ സ്വീകരിച്ചിരിക്കുന്നു .ഇതിനിടക്ക്‌ ഏതാണ്ട് മാപ്പിന്റെ കാര്യം പറഞ്ഞല്ലോ .Ethu മാപ്പാണ്?

Sands | കരിങ്കല്ല് said...

ഒരു മഴവില്ലിന്റെ ചിത്രം കിട്ടിയില്ലാന്നു വെച്ചു്‌ ഇത്രക്കൊക്കെ വേണോ...
ഞാന്‍ സംഘടിപ്പിച്ചു തരാം ചേച്ചീ ഒരു ചിത്രം :)

ഹരീഷ് തൊടുപുഴ said...

“കേള്‍ക്കുന്നു ഞാനെന്റെ ഹൃദയ സ്പന്ദനം
നിലയ്ക്കാന്‍ വെമ്പുന്ന തുടിതാളം പോലെ
കാലത്തിന്‍ മുള്‍പ്പടര്‍പ്പില്‍ തട്ടി
കീറി മുറിഞ്ഞൊരു പെണ്‍ഹൃദയം..“

എന്നാ പറ്റി????????????????


“ഇനിയും ജന്മങ്ങള്‍ ഉണ്ടാകുമെങ്കില്‍
നമുക്കൊരുമിച്ചാ തീരത്തു പോകണം
ഇപ്പോള്‍ പിരിഞ്ഞു ഞാന്‍ പോയിടട്ടെ
ഇനിയും വരാതിരിക്കുവാനായ്
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ.....“

ആരോടാണീ പോര്‍വിളി?????

“അറിഞ്ഞോ അറിയാതെയോ എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എല്ലാവര്‍ക്കും മാപ്പ്..“

ഇല്ല മാപ്പ് തരൂല്ല...നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം

ജിജ സുബ്രഹ്മണ്യൻ said...

സ്മിത : ഉടച്ച തേങ്ങ ഞാന്‍ പെറുക്കി കൂട്ടി വെച്ചിട്ടുണ്ട്..

ഗോപക് : ഞാന്‍ ഉദ്ദേശിച്ചതു അതു തന്നെ ആണ്...

അനില്‍ : യാത്രാമൊഴി പറയേണ്ട കാലമായി എന്നെനിക്കു തോന്നുന്നു...

വേണു : ഒത്തിരി നന്ദി..ഈ സ്നേഹത്തിന്...

വിശാലം : നിന്നെ കണ്ടിട്ട് എത്ര നാളായി..സത്യമാടീ എനിക്കു വട്ടാ..അതു നിനക്കു പണ്ടേ അറിയാവുന്നതല്ലേ..കുറേ കഴിയുമ്പോള്‍ ഈ വട്ട് മാറി വേറെ ഒരു വട്ട് തുടങ്ങും..ഞാന്‍ നിന്നെ വിളിക്കാട്ടോ..
ചാണക്യന്‍ : വട്ടാന്ന കാര്യം പെട്ടെന്ന് മനസ്സിലായി അല്ലേ

ഒ എ ബി : ഈ മാപ്പ് ഒരാള്‍ക്ക് വേണ്ടി ഉള്ളത്..ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല..അറിയാതെ ആണെങ്കിലും ബ്ലോഗ്ഗിങ്ങ് തുടങ്ങിയ ശേഷം പലര്‍ക്കും എന്റെ വാക്കുകള്‍ വേദന ഉണ്ടാക്കിയിട്ടുണ്ടാവണം..അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു..

പാമരന്‍ ജീ : :-)

പാര്‍ഥന്‍ : എന്നെ ആരും നോവിച്ചില്ല..പക്ഷേ ഞാന്‍ ആരെയെങ്കിലും നോവിച്ചോ എന്ന സംശയമേ ഉള്ളൂ..
കാപ്പിലാന്‍ ജീ : യാത്രാമൊഴി സ്വീകരിച്ചതിനു നന്ദി..പിന്നെ അവിടെയും ഒരു കമന്റ് ഞാന്‍ കണ്ടു.ഒരാഴ്ച്ച കൂടിയേ ഉണ്ടാവൂ എന്ന്..എന്തു പറ്റി ?? മഹാകവി കവിത എഴുത്തു നിര്‍ത്തിയാല്‍ ഈ ബൂലോകം ശുഷ്കിച്ചു പോവില്ലേ..ഓണവും വിഷുവും അതു പോലുള്ള ആഘോഷങ്ങളും വരുമ്പോള്‍ തോന്ന്യാശ്രമത്തില്‍ വന്നിരുന്നു അല്പ നേരം ധ്യാനിക്കുന്നതു മനസ്സിനു ഒരു സന്തോഷം തന്നിരുന്നു.. അതും ഇല്ലാതാവുകയാണോ ?

സാന്‍ഡ്സ് : എനിക്കു വേണം ആ പടം..മനസ്സില്‍ മാ‍ായാതെ കാത്തു സൂക്ഷിക്കാന്‍ ഒരു മഴവില്ല്..

ഹരീഷ് : ഈ സ്നേഹം എന്റെ കണ്ണു നനയിക്കുന്നു..ഒത്തിരി നന്ദി

ഇവിടെ വന്ന എല്ലാവര്‍ക്കും ഒത്തിരി ഒത്തിരി നന്ദി....അപ്പോള്‍ പറഞ്ഞതു പോലെ
“ഇപ്പോള്‍ പിരിഞ്ഞു ഞാന്‍ പോയിടട്ടെ “

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എങ്ങോട്ട് പോകാന്‍? അടങ്ങിയവിടിരുന്നോ

തണല്‍ said...

“ഇനിയൊരു ജന്മമുണ്ടെങ്കില്‍
നമുക്കാ സരയൂതീരത്തുകാണാം.”
-എന്തര് കാന്താരീ..?
നിങ്ങളൊക്കെ ഇങ്ങനെ ആയാല്‍ നമ്മുടെ കാര്യങ്ങള്‍ പിന്നെ പറയാനുണ്ടോ.
(നല്ല രണ്ട് പാട്ടും കേട്ട് കുറച്ച് പാലുല്പന്നങ്ങളും കഴിച്ച് ഫ്രെഷാകാന്‍ നോക്കൂ പെങ്ങളേ)

Typist | എഴുത്തുകാരി said...

എന്തു പറ്റി കാന്താരിക്കുട്ടിക്ക് , ഒന്നും മനസ്സിലാവുന്നില്ലല്ലോ.

ശ്രീ said...

“ഇനിയും ജന്മങ്ങള്‍ ഉണ്ടാകുമെങ്കില്‍
നമുക്കൊരുമിച്ചാ തീരത്തു പോകണം
ഇപ്പോള്‍ പിരിഞ്ഞു ഞാന്‍ പോയിടട്ടെ
ഇനിയും വരാതിരിക്കുവാനായ്
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ...”


ഈ വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് പറയാനായി ക്വോട്ട് ചെയ്തതാണ്. അപ്പോഴാണ് ആദ്യത്തെ കമന്റില്‍ ഒരു മാപ്പപേക്ഷ കണ്ടത്.

എന്താ ചേച്ചീ? എന്താ പറ്റീത്? പെട്ടെന്ന് ഇപ്പോ ഇങ്ങനെ തോന്നാന്‍? ഇത്ര പെട്ടെന്ന് ബൂലോകം മടുത്തോ? അതോ എന്തെങ്കിലും പ്രശ്നമുണ്ടായോ?
ഇനി ഒഴിവാക്കാന്‍ വയ്യാത്ത എന്തെങ്കിലും തിരക്കുണ്ടെങ്കില്‍ കുറച്ചു കാലം മാറി നിന്നാല്‍ പോരേ? അല്ലാതെ “ഇനിയും വരാതിരിക്കുവാനായ്
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ”
എന്നു പറഞ്ഞ അത്രയും വേണോ? തീരുമാനം പുനഃപരിശോധിയ്ക്കുമെന്നു തന്നെ വിശ്വസിയ്ക്കുന്നു.

കുഞ്ഞന്‍ said...

കാന്താരീസ്..

ഇഷ്ടമുള്ളപ്പോള്‍ വരാനും ഇഷ്ടമുള്ളപ്പോള്‍ കൂടൊഴിയാനും പറ്റുന്ന ഒരു കിളിക്കൂടാണിത്..!

യാത്രാ മംഗളങ്ങള്‍ നേരുന്നു..!

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌.. ഹൃദയത്തില്‍ തട്ടുന്ന വരികള്‍....

കാവലാന്‍ said...

"ഇനിയും വരാതിരിക്കുവാനായ്
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ....."

വേണ്‍ട, പോവണ്ട.

"എല്ലാവര്‍ക്കും മാപ്പ്.."

കുന്നംകുളമില്ലാത്ത മാപ്പാണെങ്കില്‍, ദേ ബൂലോകത്തു വില്‍ക്കാന്‍ സമ്മതിക്കില്ല.

അല്ഫോന്‍സക്കുട്ടി said...

"ഇപ്പോള്‍ പിരിഞ്ഞു ഞാന്‍ പോയിടട്ടെ
ഇനിയും വരാതിരിക്കുവാനായ്
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ....."

വേണ്ട മോളെ,വേണ്ട മോളെ. എന്തു പറ്റി കാന്താരീ, ഇങ്ങനെ അറുത്തുമുറിച്ചൊന്നും പറയല്ലേ. എന്തു പ്രശ്നമാണെങ്കിലും നമുക്കു പരിഹാരമുണ്ടാക്കാം.

Rare Rose said...

കാന്താരി ചേച്ചീ..,..ഈ യാത്രാമൊഴി ഞാനിപ്പോഴാ കാണുന്നത്....എനിക്കറിയാം ഒരു കവിതയില്‍ കൂടുതല്‍ വേറൊന്നും ഇവിടെ ഉദ്ദേശിച്ചിട്ടില്ലയെന്നു..അങ്ങനെയല്ലേ.. അത്രേം മതീ ട്ടോ.. .കുത്തിക്കുറിപ്പുകളും അതിനിടയിലെ കൊച്ചു സന്തോഷങ്ങളുമുള്ള ഈ ബൂലോകത്തു നിന്നും ഈ പക്ഷി എങ്ങോട്ടാ പോകുന്നതു..??...വേഗം അടുത്ത പോസ്റ്റുമായി ഓടി വരണം ട്ടോ..:)

ഹരിശ്രീ said...

നന്നായിരിയ്ക്കുന്നു...

സ്വാതന്ത്ര്യദിനാശംസകള്‍!!!!!

ഹരിശ്രീ

Jayasree Lakshmy Kumar said...

നല്ല വരികൾ കാന്താരി

പിരിക്കുട്ടി said...

kaantharikutty...........

enna patty .....

"mattarukkenkilum vedanayakumo ennu karuthiyaal ee lokathu namukkonnum parayaan kazhiyillallo?

kavitha enikkishtaayi....

kaanthari poyal....pinne blogile sadyakku ruchikkuravundaakum theercha....."

"ayyo kanthari pokalle ayyo kanthari pokalle......"

Areekkodan | അരീക്കോടന്‍ said...

ifaഎന്തിന് ഇപ്പോള്‍
പിരിയുന്നു?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പച്ചക്കാന്താരീ, ഞാന്‍ ബ്ലോഗുന്നത്‌ ജോലിയില്‍ നിന്നുള്ള റ്റെന്‍ഷന്‍ ഒക്കെ മാറ്റി മനസ്സിനെ അല്‍പം ലഘുവാക്കി വയ്ക്കാനാണ്‌ . ഇതിപ്പൊ പാരയായല്ലൊ. ഇവിടൊക്കെ തന്നെ കാണണേ

ജിജ സുബ്രഹ്മണ്യൻ said...

പ്രിയ : ശരി അടങ്ങി ഒതുങ്ങി ഇരിക്കാന്‍ തീരുമാനിച്ചു..
തണലാങ്ങളേ : ഞാന്‍ നല്ല പാട്ടുകള്‍ കേട്ടു..പക്ഷേ പാലുല്പന്നം കഴിക്കാന്‍ ഇപ്പോള്‍ ധൈര്യം ഇല്ല..വേറെ ഒന്നും അല്ല ..നാളെ സ്വാതന്ത്ര്യ ദിനം അല്ലേ.. നാളേ മുഴുവന്‍ “ ബിസി “ ആയാല്‍ എന്തു ചെയ്യും ?

എഴുത്തുകാരീ : ഒന്നും ഇല്ല..ഇന്നലെ എനിക്കു വല്ലാത്ത ഒരു മൂഡ് ആയിരുന്നു.. അതിന്റെ പ്രതിഫലനമാണ്..എന്റെ വിശാലം പറഞ്ഞതു പോലെ ഒരു വട്ട്....അത്രേ ഉള്ളൂ..
ശ്രീ : ഒന്നും ഇല്ല ശ്രീ.. തീരുമാനം മാറ്റാം..
കുഞ്ഞന്‍ ചേട്ടാ ; യാത്രാ മംഗളങ്ങള്‍ സ്വീകരിച്ചു..എങ്കിലും പെട്ടെന്നു പടിയിറങ്ങാന്‍ എനിക്കു കഴിയുന്നില്ല..അല്പം കൂടെ സാവകാശം എടുത്തോട്ടെ..
മയില്‍പ്പീലി : നന്ദി
കാവലാന്‍ ചേട്ടാ : മാപ്പില്‍ കുന്നംകുളവും ഗുരുവായൂരും പെടുത്തിയിട്ടുണ്ട് കേട്ടൊ

അല്‍ഫുണ്ണി : ഇന്നലത്തെ പ്രശ്നത്തിനു ഇന്നു പരിഹാരം ആയി.. അതു കൊണ്ട് തല്‍ക്കാലം ഞാന്‍ ഇവിടൊക്കെ തന്നെ കാണും..
റോസ് : ഓടി വരാം ട്ടോ
ഹരിശ്രീ :
ലക്ഷ്മി :
പിരിക്കുട്ടി :എനിക്കു വേണ്ടി ഒരു ആല്‍ബം തന്നെ ഡെഡിക്കേറ്റ് ചെയ്ത പിരിയെ ഞാന്‍ എങ്ങനെ മറക്കാന്‍ ..നന്ദി ഉണ്ട് പിരീ...
മിര്‍ച്ചി : വരാന്‍ വൈകിയതെന്തു എന്നു കരുതി ഇരിക്കുകയായിരുന്നു.അതു തന്നെ ആണു എന്റേം പ്രാര്‍ഥന.ഇപ്പോഴും എപ്പോഴും ഒരുമിച്ചു ഉണ്ടായിരിക്കണേ എന്ന്..

അപ്പോള്‍ ഈ ബൂലോകത്തു നിന്നു ഞാന്‍ പോകാന്‍ തീരുമാനിച്ചു എന്നു കരുതി സന്തോഷിച്ച പ്രിയ അനോണി ചേട്ടന്മാരേ / ചേട്ടത്തിമാരെ,നിരൂപകന്മാരെ..പൂര്‍വാധികം ശക്തിയോടെ കാന്താരി തിരിച്ചു വരും എന്നു ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഞാന്‍ അല്പം കട്ടന്‍ ചായയും പരിപ്പു വടയും കഴിക്കാന്‍ പോകട്ടെ..

ജിജ സുബ്രഹ്മണ്യൻ said...

അരീക്കോടന്‍ :
പണിക്കരു ചേട്ടാ ; നമ്മുടെ റ്റെന്‍ഷന്‍ മാറ്റാനാണു ഇവിടെ വരുന്നത്.. അപ്പോള്‍ ഇവിടെ നിന്നും കൂടുതല്‍ റ്റെന്‍ഷന്‍ ആയാല്‍ എന്തു ചെയ്യും ?എന്തായാലും ഞാന്‍ ഇവിടൊക്കെ തന്നെ കാണും..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"അപ്പോള്‍ ഇവിടെ നിന്നും കൂടുതല്‍ റ്റെന്‍ഷന്‍ ആയാല്‍ എന്തു ചെയ്യും ?"

Simple ,very Simple
റ്റെന്‍ഷന്‍ ആയാല്‍ immediately അറ്റെന്‍ഷന്‍ ആ‍കുക
Relax

സു | Su said...

:) എഴുതിയത് മോശമൊന്നുമില്ല. പക്ഷെ എങ്ങോട്ടു പോകാൻ? എന്നേം കൂടെ കൂട്ടിക്കോ.

ഗോപക്‌ യു ആര്‍ said...

"ayyo kanthari pokalle ayyo kanthari pokalle......"

[pirikutty,,pl xcuse..]

wel,then u can write good poem on off mood!! keep it up!!

അജ്ഞാതന്‍ said...

അതിനു മാത്രം എന്താ ഉണ്ടായെ?

രസികന്‍ said...

ഇത്ര നോവനുഭവിക്കാന്മാത്രം എന്തുപറ്റി ? ഇപ്പഴേ തിരിഞ്ഞു നടക്കണൊ ?

നന്നായിരുന്നു ആശംസസ്കൾ

വൈകിയാണെങ്കിലും സ്വാതന്ത്ര്യദിനാശംസകൾ

ബഷീർ said...

എന്താ കാന്താരിക്കുട്ടീ പറ്റിത്‌ ?

ഒന്നുമില്ല.. എന്ന് കരുതട്ടെ..
ഇങ്ങിനെ ടെന്‍ഷനടിച്ചാലോ..
ഞങ്ങളൊക്കെയില്ലേ ( അതാണു ടെന്‍ഷന്‍ എങ്കില്‍ : )

എല്ലാം ശരിയാവും കണ്ണനിങ്ങു വന്നോട്ടെ.. ‍ വീണ്ടും ലീവ്‌ നീട്ടിയോ.. ഇതിന്റെ ഒരു ലിങ്കങ്ങ്‌ കൊടുത്തേക്ക്‌ ..അപ്പോള്‍ കേള്‍ക്കാം
.....
ഞാനടുത്ത പ്ലൈന്‍ കേറി..
ഉടനെ തന്നെ.. തമ്മില് കാണാം പൊന്നേ.. ( കത്ത്‌ പാട്ടില്‍ നിന്ന് )

ജിജ സുബ്രഹ്മണ്യൻ said...

സു ചേച്ചീ :
രസികന്‍:
അജ്ഞാതന്‍:
ബഷീറിക്കാ :
എല്ലാവര്‍ക്കും നന്ദി കേട്ടോ..ഞാന്‍ കുറച്ചു കോം പ്ലാന്‍ ഒക്കെ കുടിച്ച് ആരോഗ്യവതിയായ് കുറച്ച് നായ്ക്കുരണയും പറിച്ചു ഓണത്തല്ലു തുടങ്ങാന്‍ റെഡി ആവുകയാണ്.. അപ്പോള്‍ തല്ലു തുടങ്ങും വരെയ്ക്കും വണക്കം !!!!!

പ്രയാസി said...

“കണ്ണീരില്ല എനിക്കിന്നു ശേഖരിക്കാന്‍
കരയാന്‍ പോലും മറന്നു പോയ് ഞാന്‍“

ങ്ഹീഈഈ...

സത്യമാ കൊച്ചേ..!

നാട്ടീന്നു മൂന്നാലു ബോട്ടിലു കൊണ്ടു വന്നു, ആര്‍ട്ടിഫിഷ്യല്‍ ടിയേര്‍സ്..

കണ്ണിനു നനവില്ലാത്രെ..! ഒരു പാടു ഈ കുന്ത്രാണ്ടം നോക്കീട്ടാത്രെ..!

“എനിക്കെഴുതാന്‍ കഴിയാതെ പോയ വരികളാണല്ലൊ ഇത്..!“ (മമ്മൂട്ടി-വടക്കന്‍ വീരഗാഥ)

ഗീത said...

കാന്താരിയേ എന്തേ ഇത്ര വേദന?
(ഇതെഴുതിക്കഴിഞ്ഞാ കമന്റുകള്‍ വായിച്ചത്. ഏതായാലും കാന്താരി തീരുമാനം മാറ്റിയല്ലോ. സന്തോഷമായി. എനിക്കും തോന്നി രണ്ടുമൂന്നുവട്ടം ഇതുപോലെ.(ഇപ്പോഴും). ഈ ബൂലോകത്തുനിന്നു കിട്ടുന്ന സന്തോഷം പറഞ്ഞാ‍ല്‍ തീരുന്നതല്ല. അതേപോലെ തന്നെ അവിടെനിന്ന് ചിലപ്പോള്‍ വന്നുചേരുന്ന സങ്കടവും സഹിക്കാന്‍ പറ്റൂല്ല. (അതെല്ലാം എന്റെ പിഴവു കൊണ്ടുതന്നെ. ) കാന്താരിക്ക് എല്ലാം മാറിയല്ലോ. ഇനി സങ്കടപ്പെടാതിരിക്കൂ.

ജിജ സുബ്രഹ്മണ്യൻ said...

പ്രയാസി : കരഞ്ഞു കണ്ണീര്‍ വറ്റിയതല്ലല്ലോ അല്ലേ..ഈ കുന്ത്രാണ്ടം വല്ലാത്ത ഒരു അഡിക്ഷന്‍ ആകുന്നു ..എന്തു ചെയ്യാന്‍ ?

ഗീതേച്ചി : എന്തൊക്കെ പറഞ്ഞാലും ഇവിടെ വന്നു എല്ലാരേം ഒന്നു കണ്ടില്ലെങ്കില്‍ വല്ലത്തൊരു മനോവിഷമമാണ്..ഒന്നും എഴുതിയില്ലേലും എന്തെങ്കിലും വായിക്കണം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആദ്യ വരികളില്‍ കാണുന്നത് സീരിയസ് ആയിട്ടെഴുതിയതോ? ഇത്രക്ക് നിരാശപ്പെടാനുണ്ടോ? നിരാശകളില്‍ നിന്ന് പുനര്‍ജ്ജനിക്കുവാനുള്ള കരുത്ത് നേടുമ്പോഴാണ് ജീവിതം വിജയമാകുന്നത്. ഏതായാലും കവിയുടെ സ്വന്തം നിരാശയല്ല എന്ന് വിശ്വസിക്കട്ടേ? കവിത നന്നായിരിക്കുന്നു.
നല്ലത് മാത്രം ആശംസിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

രാമ ചന്ദ്രന്‍ : ആ കവിത .. അതൊരു ദിവസം എനിക്കു വല്ലാത്തൊരു മൂഡ് ആയിരുന്നു.അന്നു എഴുതിയതാ.പിന്നെ മൂഡ് ഒക്കെ ശരിയായി

ഇവിടെ വന്നതിനു ഒത്തിരി നന്ദി കേട്ടോ

amantowalkwith@gmail.com said...

ayyo ..koodozhiyalle..
ingine vingunna varikalilude
peythozhiyatte..vedhanakal

raadha said...

കൂടോഴിയുക എന്നല്ലേ പറഞ്ഞെ? അത് വളരെ നല്ലതല്ലേ? കാഞ്ചന കൂട്ടിലാനെങ്ങിലും, കൂട് കൂട് തന്നെ അല്ലെ? എത്രയും പെട്ടെന്ന് സ്വാതന്ത്ര്യം നേടുക !! ആശംസകള്‍ നേരുന്നു.