Friday, August 22, 2008

തുമ്പപ്പൂ പെയ്യണ പൂനിലാവ്...

തകഴി ശിവശങ്കര പിള്ളയുടെ ശക്തമായ തൂലികയിൽ വിരിഞ്ഞ കുട്ടനാടിന്റെ മണമുള്ള രണ്ടിടങ്ങഴി എന്ന നോവലിന്റെ ചലചിത്രാവിഷ്കാരം ആയ രണ്ടിടങ്ങഴി റിലീസ് ആയത് 1958 ആഗസ്റ്റ് 24 നാണ്.ഈ മാസം ഗോള്‍ഡന് ജൂബിലി ആഘോഷിക്കുന്ന ഈ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള് ആകട്ടെ ഇന്ന്.







കുട്ടനാട്ടിലെ ഒരു ജന്മിയുടെ അടിയാന്‍ ആയിരുന്നു ഇട്ടിത്തറ കാളി.കാളിയുടെ സുന്ദരിയായ മകള് ചിരുതക്കു വിവാഹ പ്രായമായി.കരയിലെ ചെറുപ്പക്കാരായ ചാത്തനും കോരനും ചിരുതയെ ഇഷ്ടമായിരുന്നു.എന്നാല് ആദ്യം പെണ് പണം ആര് നല്‍കുന്നുവോ അവര്‍ക്ക് ചിരുതയെ നല്‍കാം എന്നു ദുരാഗ്രഹിയായ കാളി പ്രഖ്യാപിച്ചു.

കുറച്ച് പണം കടം കിട്ടാനായി കോരന് ജന്മിക്കു അടിമ ആകാന് തീരുമാനിക്കുന്നു. അങ്ങനെ ലഭിച്ച പണം പെണ് പണം കൊടുത്ത് കോരന് ചിരുതയെ സ്വന്തമാക്കുന്നു.

എന്നാല് കല്യാണ സമയത്ത് ജന്മി തമ്പ്രാന് പണം ആവശ്യപ്പെടുന്നു.അടിയാളരുടെ കല്യാണത്തിനു ജന്മികള്‍ക്ക് അവകാശപ്പെട്ടതത്രെ ഇത്. അന്ന് ചാത്തന് കോരനു പകരം തമ്പ്രാന്റെ അടിമ ആകുന്നു.

കോരനും ചിരുതയും കൂടെ അടുത്ത ഗ്രാമത്തിലേക്കു പോകുന്നു. അവിടെ പാടത്തു പണി ചെയ്തു സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നു.

ഇവിടുത്തെ ജന്മി ഔസേപ്പ് ഒരു ക്രൂരനായിരുന്നു.ജോലിക്കാരെ ഭീകരമായി ചൂഷണം ചെയ്യുന്ന ഒരു പ്രകൃതക്കാരന്.ചൂഷണത്തിനെതിരെ കോരന് പ്രതികരിക്കുന്നു.തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കാനായി അവരെ ഒരുമിച്ചു കൂട്ടുന്നു.

ഇതിനു പ്രതികാരമെന്നോണം ജന്മി അവനെ ക്രൂരമായി മര്‍ദ്ദിക്കുന്നു.ചാട്ടവാറിനടി കിട്ടിയ കോരന് ശരിക്കും ഒരു വിപ്ലവകാരി ആയി മാറുകയാണ്.ജന്മിക്കെതിരെ തൊഴിലാളികളേ സംഘടിപ്പിക്കാനും പാടത്ത് സമരം ചെയ്യാനും തയ്യാറാവുന്നു.

ജന്മി കോരനെതിരെ ഒരു ഗൂഡാലോചന നടത്തി അവനെ ഒരു കെണിയില് പെടുത്തുന്നു.മോഷണ കുറ്റം ചുമത്തി അവനെ അറസ്റ്റു ചെയ്യിക്കാന് നീക്കം നടത്തുന്നു.പോലീസ് അറസ്റ്റു ചെയ്യും എന്നു ഭയന്ന കോരന് അവിടെ നിന്നും ഓടി രക്ഷപ്പെടാന് ശ്രമിക്കുന്നു.

ഇതിനിടെ ജന്മിയുടെ മകന് ചാക്കോ ചിരുതയെ മാനഭംഗപ്പെടുത്താന് ശ്രമിക്കുന്നു.തക്ക സമയത്ത് അവിടെ എത്തിയ കോരന് ആ ശ്രമത്തെ പരാജയപ്പെടുത്തി എങ്കിലും അന്നു ചാക്കോ കൊല്ലപ്പെടുന്നു.

കൊലപാതക കുറ്റത്തിനു അറസ്റ്റിലായ കോരന് 10 വര്‍ഷത്തെ ജയില് ശിക്ഷ ആണു ലഭിച്ചത്.ജയിലിലേക്ക് പോകുന്നതിനു മുന്‍പ് തന്റെ ഗര്‍ഭിണി ആയ ഭാര്യ ചിരുതയെ തന്റെ ഉറ്റ കൂട്ടുകാരന് ആയ ചാത്തനു നല്‍കുന്നു.എന്നാല് കോരന് ജയില് ശിക്ഷ കഴിഞ്ഞു പുറത്തു വരുന്നതു വരെ ചാത്തന് ചിരുതയെ സ്വന്തം പെങ്ങളെ പോലെ സംരക്ഷിക്കുന്നു.

ഈ സിനിമയുടെ പ്രധാന ആകര്‍ഷണം എന്നത് തകഴി രചിച്ച സംഭാഷണങ്ങള് ആണു.ഈ സിനിമയില് ആകെ 9 ഗാനങ്ങള് ഉണ്ടായിരുന്നു.എല്ലാം തന്നെ അക്കാലത്തെ ഹിറ്റുകളും ആയിരുന്നു.
കെ പി എ സി സുലോചന ആദ്യമായി സിനിമക്ക് വേണ്ടി പിന്നണീ ആലപിച്ചതും ഈ സിനിമയില് ആണ്.കമുകറ പുരുഷോത്തമനോടൊപ്പം തുമ്പപ്പൂ പെയ്യണ പൂ നിലാവ് എന്ന പാട്ട്..അവറ് തന്നെ ആലപിച്ച പൂമഴ പെയ്തല്ലോ എന്ന ഗാനവും സൂപ്പര് ഹിറ്റ് ആയിരുന്നു..
മലയാള സിനിമയിലെ അനുഗൃഹീത നടനായ ശ്രീ.പി ജെ ആന്റണീ കോരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ചതും ഈ സിനിമയില് ആയിരുന്നു. ഇതിൽ ചാത്തന് മുത്തയ്യയും ചിരുതയ്ക്ക് മിസ് കുമാരിയും ജീവൻ നൽകി. കേരളത്തില് അന്നു നിലവിലിരുന്ന ഫ്യൂഡല് വ്യവസ്ഥിതിയെ തുറന്നു കാണിച്ച ആദ്യത്തെ സിനിമയും രണ്ടിടങ്ങഴി തന്നെ

1958 ഇല്‍ പുറത്തിറങ്ങിയ രണ്ടിടങ്ങഴി എന്ന ചിത്രത്തിന്റെ അന്‍പതാം വാര്‍ഷികമാണ്.തിരുനൈനാര്‍ കുറിച്ചി എഴുതി തൃശൂര്‍ പി രാധാകൃഷ്ണന്‍ ഈണം നല്‍കി കമുകറ പുരുഷോത്തമനും കെ പി എ സി സുലോചനയും ചേര്‍ന്ന് ആലപിച്ച ഈ ഗാനം ഇപ്പോളും എത്ര മധുരതരമാണ്.

Get this widget | Track details | eSnips Social DNA



തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏനു നെഞ്ചി നെറയണ പൂക്കിനാവേ
എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്
നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്


പൂവാണ് തേനാണു നീയെന്നെല്ലാം ഏനു
പുന്നാരം ചൊല്ലി മയക്കിയല്ല്
പുട്ടിലും കൊണ്ടേനീ പുഞ്ചവരമ്പേലു
കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന്
ഏനീ പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്


പുഞ്ചിരിപാലു കുറുക്കിത്തന്ന് ഏനു
നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന്
പൊള്ളും വെയിലത്തു വേലചെയ്യും ഏനു
പൊന്നായി മാറ്റുമീ പൂവരമ്പ്
ഏനു
പൊന്നായി മാറ്റുമീ പൂവരമ്പ്

ഞാറു നടുമ്പമടൂത്തു വന്ന് ഒരു
കാരിയം ചൊന്ന മറന്നതെന്ത്?
കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്
നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്

ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
നമ്മളുള്ളാലിണങിക്കയിഞ്ഞതല്ല്
എങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
എന്നാളുമൊന്നാണ് നമ്മളെന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്



കടപ്പാട് : അപ് ലോഡഡ് ബൈ "ബയക്കല്‍ ഫ്രം ഹിസ് ഫോൾഡർ " നഷ്ട സ്വപ്നങ്ങളേ" ഇൻ ഇ സ്നിപ്സ്.ചിത്രത്തിനും വിവരത്തിനും കടപ്പാട് ഹിന്ദു ദിനപ്പത്രം

34 comments:

ജിജ സുബ്രഹ്മണ്യൻ said...

തകഴി ശിവശങ്കര പിള്ളയുടെ ശക്തമായ തൂലികയിൽ വിരിഞ്ഞ കുട്ടനാടിന്റെ മണമുള്ള രണ്ടിടങ്ങഴി എന്ന നോവലിന്റെ ചലചിത്രാവിഷ്കാരം ആയ രണ്ടിടങ്ങഴി റില്ലിസ് ആയത് 1958 ആഗസ്റ്റ് 24 നാണു.ഈ മാസം ഗോള്‍ഡന് ജൂബിലി ആഘോഷിക്കുന്ന ഈ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള് ..

ജിജ സുബ്രഹ്മണ്യൻ said...

1958 ഇല്‍ പുറത്തിറങ്ങിയ രണ്ടിടങ്ങഴി എന്ന ചിത്രത്തിന്റെ അന്‍പതാം വാര്‍ഷികമാണ്.തിരുനൈനാര്‍ കുറിച്ചി എഴുതി തൃശൂര്‍ പി രാധാകൃഷ്ണന്‍ ഈണം നല്‍കി കമുകറ പുരുഷോത്തമനും കെ പി എ സി സുലോചനയും ചേര്‍ന്ന് ആലപിച്ച ഈ ഗാനം ഇപ്പോളും എത്ര മധുരതരമാണ്.

യാരിദ്‌|~|Yarid said...

ഇതെന്റെ കയ്യിലുണ്ടല്ലൊ. ഇതു മാത്രമല്ല ഇതു പോലെ നാടകഗാ‍നങ്ങളുടെ ഒരു ഡാറ്റബെയിസ് തന്നെയുണ്ട്. പക്ഷെ തരൂലല്ലൊ..;)

smitha adharsh said...

ഒരുപാടു തവണ കേട്ടിട്ടുള്ള പാട്ട്..ഈ സിനിമയ്ക്ക് ഇങ്ങനെയൊരു കതയുന്ടെന്നരിയുന്നത് ഇപ്പോള്‍...കാന്താരി ചേച്ചീ...നന്ദി..ഇത്രയും നല്ല ഒരു പോസ്റ്നു.

യാരിദ്‌|~|Yarid said...

കത അല്ല സ്മിത, കഥ, ആരാ മലയാളം പഠിപ്പിച്ചതു..;)

ഹരീഷ് തൊടുപുഴ said...

വാഹ്!!!!
ഇന്നലെ കൂടി എന്റെ മോള്‍ക്ക് ഈ പാട്ട് ഞാന്‍ പാടിക്കൊടുത്തതാണ്. അപ്പോള്‍ കരുതിയിരുന്നതാണ് ഈ പാട്ട് എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടല്ലോ, cd ഷോപ്പില്‍ പോയി write ചെയ്യിപ്പിക്കണമല്ലോ എന്ന്... നന്ദി കാന്താരിക്കുട്ടി ഒട്ടേറെ

ശ്രീ said...

ഇങ്ങനെ ഒരു അനുസ്മരണം നന്നായി, ചേച്ചീ.
:)

പാമരന്‍ said...

കൊള്ളാല്ലോ ടീച്ചറെ.. പാട്ടിന്‍റെ കൂടെ കഥകൂടിയായപ്പോള്‍ കലക്കി..

പിരിക്കുട്ടി said...

kollatto....
cinema kandittilla ...

ennalum ippol kanda poleyayi tto

kaantharippenne?

രസികന്‍ said...

തകഴിയുടെ രണ്ടിടങ്ങഴിയെ ഇവിടെ സ്മരിച്ചത് നന്നായി പുതിയ തലമുറക്ക് ഇതൊരു അറിവാകട്ടെ......

ഹരിശ്രീ said...

നല്ല ഗാനവും
വിവരണവും...

ആശംസകള്‍

Rare Rose said...

രണ്ടിടങ്ങഴി വായിച്ചിട്ടില്ലായിരുന്നു...അതു പോലെ സിനിമയും കണ്ടിട്ടില്ലായിരുന്നു..കാന്താരി ചേച്ചിയുടെ വിവരണം അതു കൊണ്ടു തന്നെ ആ സിനിമയെ അറിയാന്‍ ഒരുപാട് ഉപകാരപ്പെട്ടു...:)

ജിജ സുബ്രഹ്മണ്യൻ said...

യാരിദ് : അങ്ങനെ പറയാതെ..പ്ലീസ് ഒന്നു തരൂന്നേ..

സ്മിത : ഈ നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്..സിനിമ ഒത്തിരി മുന്‍പേ കണ്ടതാ..താങ്കൂ താങ്കൂ

ഹരീഷ് : നന്ദിനി ഉണ്ട് ട്ടോ

ശ്രീ : ഇപ്പോഴത്തെ പിള്ളാര്‍ക്ക് ഈ പഴയ പാട്ടൊക്കെ പിടിക്കുമോ ?


പാമരന്‍ ജീ :റ്റീച്ചര്‍ പണ്ടാരുന്നു ട്ടോ

പിരീ : താങ്കൂ


രസികന്‍ : പുതിയ തലമുറക്കു ഇതൊന്നും ഇഷ്ടപ്പെടില്ല രസികന്‍.എന്റെ മക്കള്‍ ഞാന്‍ ഈ പാട്ടൊക്കെ വെക്കുമ്പോളേ തുടങ്ങും അമ്മക്ക് വേറെ പാട്ടൊന്നും കിട്ടിയില്ലേ എന്നു

മിര്‍ച്ചി : സന്തോഷമായി ഇവിടെ വന്നതിനു കേട്ടോ..പുതിയ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ പിന്നെ..പരാതി കുടുക്ക നിറയക്കണ്ടേ ??
ഹരിശ്രീ :ഇവിടെ വന്നു പോയ എല്ലാര്‍ക്കും നന്ദി

ജിജ സുബ്രഹ്മണ്യൻ said...

റോസ് : നമ്മള്‍ ഒക്കെ വായിച്ചിരിക്കേണ്ട നോവല്‍ ആണത്.തകഴിയുടെ ഒട്ടു മിക്ക നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ട്.ഒരു കാലത്ത് വായന ഒരു ഭ്രാന്തായിരുന്നു.ഇപ്പോള്‍ വേണ്ടത്ര സമയം കിട്ടുന്നില്ലാ എന്നു മാത്രം..വന്നതിനു നന്ദി കേട്ടോ

smitha adharsh said...

യാരിദെ : സോറി ഡാര്‍ലിംഗ്..ഒരു അക്ഷര പിശാച് പിടികൂടിയതാണ്..അതാണ്‌ കത ആയിപ്പോയത്..ആരോടും പറയല്ലേ..

Ranjith chemmad / ചെമ്മാടൻ said...

പാട്ടിന്‍റെ കൂടെ കഥകൂടിയായപ്പോള്‍ കലക്കി..
നന്ദി.........

ഷിജു said...

ചേച്ചീ ക്രത്യമായി പറഞ്ഞാല്‍ എന്നേക്കാള്‍ 20 വര്‍ഷവും 48 ദിവസവും പ്രായമുണ്ട് ഈ സിനിമക്ക്. രണ്ടിടങ്ങഴി നോവല്‍ ഇവിടെ വീട്ടില്‍ ഉണ്ടെങ്കിലും വായനാ ശീലം വളരെ നല്ലപോലെ ഉള്ളതുകൊണ്ട് ഇതുവരെ വാ‍യിക്കാന്‍ പറ്റിയില്ല. എന്തായാലും അതിന്റെ സാരാംശം ചേച്ചി തന്നെ എഴുതിയത് നന്നായി. അതെങ്കിലും വായിക്കാന്‍ പറ്റിയല്ലോ. പാട്ടൊക്കെ പിന്നീട് കേട്ടോളാം..

ശ്രീ പറഞ്ഞതുപോലെ ഒരു അനുസ്മരണം വളരെ നന്നായി....

Sarija NS said...

ചേച്ചി നന്ദിട്ടൊ. ഇതിന്‍റെ കഥ ഇപ്പോഴാ കേള്‍ക്കണെ

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

വൈഫും,എക്സ്‌ വൈഫും, ഗേള്‍ഫ്രഡ്സും........സാധാരണജീവിതത്തിണ്റ്റെ ഭാഗമായ ഈകാലഘട്ടത്തില്‍.....നമ്മുടെ നാടിണ്റ്റെ സാംസ്കാര്യമൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന ഇത്തരം ലെഖനങ്ങളെക്കുറിച്ചോര്‍മ്മിക്കാനും ഒാര്‍മ്മിപ്പിക്കാനും കാന്താരിനടത്തിയ ഫലവത്തായ ശ്രമങ്ങള്‍ തികച്ചും പ്രശസ്നീയം തന്നെ.........മഹാന്‍ പറയുന്നതേറ്റുപറയുന്നതിനേല്‍ക്കാന്‍ മഹത്മ്യമതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതാണ്‌.....കാന്താരിക്കതിനു കഴിയട്ടെ എന്നാശംസിക്കുന്നു..........

Sands | കരിങ്കല്ല് said...

കാന്താരിച്ചേച്ചീ ... ഞാനിതു നേരത്തേ കണ്ടിരുന്നു ട്ടോ ..

തേങ്ങ ഉടക്കണമെന്നവര്‍ ഉടക്കട്ടെ എന്നു കരുതി അവിടെ വെച്ചു.. പിന്നെ വരാന്‍ പറ്റിയില്ല :)

എന്റെ ആകെ മൊത്തം പ്രായത്തിന്റെ ഇരട്ടിയോളം പഴയ സിനിമ!! :)

j.p -- enthaa oru bhaavana!!

OAB/ഒഎബി said...

ഒറ്റക്കാവുമ്പോള്‍ ഞാന്‍ പഴയ സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നതിന്റെ ഒരു കാര്യം ഇങ്ങനെയുള്ള നല്ല പാട്ടുകള്‍ കേള്‍ക്കാം. പിന്നെ, ടെക്ക്നോളജി ഇത്രയും വികസിക്കാത്ത അന്ന്, അതിന്റെ ശരിയായ രൂപം നമ്മുടെ മുമ്പിലെത്തിക്കാന്‍ അന്നുള്ളവറ് എത്ര കഷ്ടപ്പെട്ടിരുന്നു എന്നതാണ്‍.
ഈ സിനിമ ഇതു വരെ കാണാന്‍ സാധിച്ചിട്ടില്ല.
പാട്ട്, അതിന്റെ ആലാപന ശൈലി ഒന്ന് വേറെ തന്നെയാണ്‍.

ജിജ സുബ്രഹ്മണ്യൻ said...

രണ്‍ജിത്ത് : തിരക്കിനിടയിലും ഇവിടെ വരാന്‍ സന്മനസ് കാണിച്ചതിനു നന്ദി
സ്നേഹിതന്‍ : അപ്പോള്‍ വയസ്സ് പിടി കിട്ടി.പിന്നെ ഇപ്പോളത്തെ പിള്ളേര്‍ക്കൊന്നും ഇങ്ങനത്തെ സിനിമ ഒന്നും ഇഷ്ടപ്പെടില്ലെന്നേ..പക്ഷേ ഈ സിനിമയിലെ പാട്ടുകള്‍ എത്ര കേട്ടാലും മടുക്കാത്തവയാ..നന്ദി കേട്ടൊ

സരിജ : നന്ദി അറിയിക്കുന്നു

ജെ ‘പി : ഇവിടെ ആദ്യം ആണല്ലോ..സ്വാഗതം കമന്റ് ഇഷ്ടപ്പെട്ടു കേട്ടോ

കരിങ്കല്ലു : സാരമില്ല.. അടുത്ത പ്രാവശ്യം തേങ്ങ ഉടക്കാന്‍ നേരത്തെ പോരേ കേട്ടോ

ഒ എ ബി ; അന്നത്തെ പരിമിതികളീല്‍ നിന്നു കൊണ്ട് ചെയ്ത ഒരു സിനിമ അല്ലേ.. അന്ന് ഹിറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്ന ഒരു സിനിമ.പണ്ടത്തെ സിനിമകളുടെ പ്രധാന ആകര്‍ഷണം തന്നെ അതിലെ പാട്ടുകള്‍ ആയിരുന്നല്ലോ

ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി

ചാണക്യന്‍ said...

അനുസ്മരണം നന്നായി, അനുമോദനങ്ങള്‍...

siva // ശിവ said...

വളരെ ആസ്വാദ്യമായി എഴുതിയിരിക്കുന്നു....

ഈ ഓര്‍മ്മകള്‍ നന്നായി....എനിക്ക് ഇനി ഈ സിനിമ കാണണം....

ആ പാട്ടുകളും സംഘടിപ്പിക്കണം....

PIN said...

അവസരോചിതമായ പോസ്റ്റ്‌.
സിനിമ കണ്ടിട്ടില്ല എങ്കിലും നോവലിനെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. തകഴിയെ അനുസ്മരിച്ചതിനും,അനുസ്മരിപ്പിച്ചതിനും നന്ദി...

നരിക്കുന്നൻ said...

രണ്ടിടങ്ങഴി വായിച്ചിട്ടില്ല.. കണ്ടിട്ടില്ല..
ഈ വിശദമായ ഈ വിവരണം സിനിമ കണ്ടതിന് തുല്യം. ഈ പാട്ട് എന്റെ പഴയ ശേഖരത്തിലുള്ളതാണ്. എപ്പോഴും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനം..

മയൂര said...

ഓർമ്മപ്പെടുത്തലിനു നന്ദി :)

എതിരന്‍ കതിരവന്‍ said...

ചെമ്മീന്‍ കഴിഞ്ഞാല്‍ ഇന്‍ഡ്യ മുഴുവന്‍ വായിക്കപ്പെട്റ്റ തകഴി കൃതിയാണ് ‘രണ്ടിടങ്ങഴി’. Two Measures of Rice' എന്നപേരിലാണ് ഇംഗ്ലീഷ് തര്‍ജ്ജിമ Illustrated Weekly യില്‍ പ്രത്യക്ഷപ്പെട്ടത്. ജന്മി കുടിയാന്‍ ബന്ധങ്ങളും പുലയ്രുടെ ദയനീയതയും വരച്ചുകാട്ടിയ നോവല്‍.
രണ്ടിടങ്ങഴി സിനിമയാക്കിയപ്പോള്‍ നോവലുകള്‍ സിനിമയാക്കുന്ന ട്രെന്‍ഡ് മലയാളത്തില്‍ തുടങ്ങുകയായിരുന്നു. ‘കിടപ്പാടം’ എന്നൊരു സിനിമ ഇതിനു മുന്‍പ് ഇറങ്ങിയിരുന്നെങ്കിലും അതില്‍ പണക്കാരുടെ ചൂഷണം മാത്രം സംഗതിയായത്. ഹിന്ദി യിലെ “ദോ ബിഘാ സമീന്‍’ (സലില്‍ ചൌധുരിയുടെ ബെമ്ഗാളി കഥ, ഋഷികേശ് മുഖര്‍ജിയുടെ സംവിധാനം, ബല്‍ രാജ് സാഹ്നിയുടെ അഭിനയം-വന്‍പന്‍ സിനിമ!) യുമായി ഏറെ സാമ്യവുമുണ്ടായിരുന്നു ‘കിടപ്പാട’ത്തിന്.

സുലോചനയുടെ നാടന്‍ ആലാപനം ശ്രദ്ധേയമാണ്. പ്രത്യേകിച്ചും “ഞാറു നടുമ്പമടുത്തുവന്ന്....’എന്ന ഭാഗം

Anil cheleri kumaran said...

ഈ നോവല്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്നു എന്നു തോന്നുന്നു.
വളരെ നന്നായി പോസ്റ്റ്. ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍ എഴുതുക.

ജിജ സുബ്രഹ്മണ്യൻ said...

ചാണക്യന്‍ : നന്ദി
പിന്‍: നന്ദി
ശിവ: പാട്ട് ഞാന്‍ അയച്ചതു കിട്ടിയല്ലോ അല്ലേ.
നരിക്കുനന്‍ :ഇതിലെ പൂമഴ പെയ്തല്ലോ എന്ന ഗാനം കൈയ്യില്‍ ഉണ്ടോ ? എന്റെ കൈയ്യില്‍ അതില്ല
മയൂര: നന്ദി
എതിരവന്‍ കതിരവന്‍:ഇത്ര വിശദമായ വിജ്ഞാന പ്രദമായ കമന്റിനു ഒത്തിരി നന്ദി.കിടപ്പാടം സിനിമയുടെ കാര്യം ഒന്നും എനിക്കറിയില്ലായിരുന്നു.

ഇഷ്ടങ്ങള്‍ said...

പഴയ പാട്ടുകളൂ‍ടെ Lyrics എഴുതിയതില്‍ നന്ദി. ഒപ്പം രണ്ടിടങ്ങഴിയെ പറ്റിയുള്ള വിവരണവും,തുടര്‍ന്നും പ്രതിക്ഷിക്കുന്നു

Rajeeve Chelanat said...

ഗംഭീരന്‍ പാട്ടാണത് കാന്താരിക്കുട്ടീ..പുതിയ തലമുറയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ഒന്നൊന്നര പാട്ട്. ഈ പാട്ട് ആദ്യം കേള്‍ക്കാന്‍ ഇടവന്നത്, 1984, ജൂണില്‍, കല്‍ക്കത്തയില്‍ വെച്ച്.

ഇതിനു തുല്യമായ മറ്റൊരു പാട്ടുണ്ട് കാലചക്രം എന്ന സിനിമയില്‍. ഒ.എന്‍.വി-ദേവരാജന്‍ കൂട്ടുകെട്ടില്‍നിന്ന് പിറന്ന ഒന്ന്. “ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നൊരോമനത്താമരപ്പൂവേ” എന്നു തുടങ്ങുന്ന ഗാനം. കെ.എസ്.
ജോര്‍ജ്ജും സുലോചനയും തന്നെയാണ് അത് ആലപിച്ചിരിക്കുന്നത്.

രണ്ടിടങ്ങഴിയെയും പാട്ടിനെയും പരിചയപ്പെടുത്തിയത് നന്നായി.

അഭിവാദ്യങ്ങളോടെ

ജിജ സുബ്രഹ്മണ്യൻ said...

കുമാരന്‍ :നന്ദി.ഞാന്‍ അതു കോളേജില്‍ പഠിച്ചിട്ടില്ല.പക്ഷേ വായന പ്രാന്ത് തലക്ക് പിടിച്ചിരുന്ന ഒരു സമയത്ത് ഇതെല്ലാം വായിക്കുമായിരുന്നു


ഇഷ്ടങ്ങള്‍:ഇവിടേക്ക് സ്വാഗതം


രാജീവ് ജി: ഇവിടെ എന്റെ ബ്ലോഗ്ഗില്‍ ആദ്യം ആണല്ലൊ..സ്വാഗതം കേട്ടോ..കാലചക്രത്തിലെ ആ പാട്ട് എനിക്കും ഒത്തിരി ഇഷ്ടമാണ്.പക്ഷേ എന്റെ കൈയ്യില്‍ അതില്ല എന്നൊരു സങ്കടം ഉണ്ട്.


സപ്ന: നന്ദി അറിയിക്കുന്നു

ഗോപക്‌ യു ആര്‍ said...

adipoli!!!