Friday, August 29, 2008

ജീവിതത്തിലെയ്ക്കൊരു ഫ്ലാഷ് ബാക്ക്...!

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ദിവസം.ഞാന്‍ പെരുമ്പാവൂരിന്റെ മരുമകള്‍ ആയിട്ട് അധികമായിട്ടില്ല.ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു മാതിരിപെട്ട എല്ലാ കൃഷികളും ചെയ്യുന്നുണ്ട്.നെല്ല്,വാഴ,തെങ്ങ്,റബ്ബര്‍,പച്ചക്കറികള്‍ എല്ലാം.കൂട്ടത്തില്‍ 5 പശുക്കളും എരുമയും അതിന്റെ കിടാങ്ങാളും.കോഴി,പട്ടി,പൂച്ച,താറാവ്,പന്നി ഇവയുടെ കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ.



പ്രണയിച്ചു നടന്നപ്പോള്‍ ഒന്നും കൃഷിപ്പണി ഇത്ര ബുദ്ധിമുട്ടായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചതേ ഇല്ലായിരുന്നു.അല്ലെങ്കിലും അതെങ്ങനെ ... പ്രണയത്തിനു കണ്ണും മൂക്കും വാലും ഒന്നും ഇല്ലാന്നല്ലേ പറയുക.



52 പറ നിലവും അതിനൊത്ത സെറ്റപ്പും ഉണ്ടായിരുന്നു ഭര്‍ത്തൃ പിതാവിന്.എല്ലാ കൃഷികളും ഉണ്ടെങ്കിലും പ്രധാനമായും നെല്‍കൃഷി ആണു ഉള്ളത്. മൂന്നു പൂവും കൃഷി ചെയ്തിരുന്നു.ഞാറു നടാനും പാടത്ത് കള പറിക്കാനും കൊയ്യാനും കറ്റ ചുമക്കാനും ഒക്കെ പണിക്കാര്‍ക്കൊപ്പം അമ്മയും ഇറങ്ങും.ഞാറേതാ കളയേതാ എന്നു തിരിച്ചറിയാന്‍ പാടില്ലെങ്കിലും ഒരിക്കല്‍ പുല്ലു പറിക്കാന്‍ അമ്മയോടൊപ്പം ഞാനും ഇറങ്ങി.അന്നു പണിക്കാരി പെണ്ണുങ്ങള്‍ ഇല്ലായിരുന്നു.അമ്മ തനിയെ നിന്നു പുല്ലു പറിക്കുന്നത് കണ്ടുള്ള വിഷമം മൂത്ത് ഇറങ്ങിയതാണ് ട്ടോ.

പുത്തനച്ചി പുരപ്പുറം തൂക്കും എന്നല്ലേ പ്രമാണം .ഞാറിന്റെ കൂടെ വളരുന്ന പുല്ല് ഇവിടങ്ങളില്‍ അതിനെ “ക്ടാപുല്ല് “എന്നു പറയും.കണ്ടാല്‍ ഞാറ് പോലെ തന്നെ. അതിന്റെ കടക്കു മാത്രമേ വ്യത്യാസം ഉള്ളൂ.

പുല്ലിന്റെ ഒപ്പം തന്നെ ഞാറും ഞാന്‍ വലിച്ചു പറിക്കുന്ന കണ്ട് അമ്മ പറഞ്ഞു “മോളീ പണിക്കു നിക്കണ്ടാ കേറി വീട്ടില്‍ പൊക്കോളാന്‍ !“കാരണം ഞാന്‍ ഞാറാണു പുല്ലാണെന്നും പറഞ്ഞ് പറിച്ചു മാ‍റ്റുന്നത്.ഞാന്‍ പറിച്ചു കളയുന്ന ഞാറ് വീണ്ടും നടേണ്ട പണിയും അമ്മക്കാവും !!


രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ..... യേത് ?



പഠിച്ചു നടക്കുന്നതിനിടയില്‍ പാടത്തും പറമ്പിലും ഒന്നും പണി എടുത്തിട്ടില്ലാത്ത എനെ സംബന്ധിച്ചിടത്തോളം ഭര്‍ത്തൃ ഭവനം ഒരു നരകം ആകാന്‍ അധികം താമസം വന്നില്ല എന്നു പറഞ്ഞാല്‍ അത് ഒരു അതിശയോക്തി ഒന്നും അല്ല.ഇക്കാലത്ത് പഠിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ലെന്നേ ..ഇവിടത്തെ തെങ്ങ്,വാഴ,നെല്ല്,കപ്പ ഒക്കെ നോക്കി അവനോന്റെ കുടുംബത്തെ ജോലികള്‍ നോക്കി നടന്നാല്‍ ഉദ്യോഗം എന്തിനാ എന്ന് ഇടക്കിടെ വീട്ടില്‍ നിന്നും വായ്ത്താരികള്‍ കേള്‍ക്കാമായിരുന്നു എങ്കിലും തലയണ മന്ത്രം പലതും ഓതി ഭര്‍ത്താവിന്റെ മനമിളക്കി തുടര്‍ന്നും പഠിക്കാനുള്ള അനുവാദം അദ്ദേഹത്തില്‍ നിന്നും വാങ്ങുകയും അങ്ങനെ പഠിക്കുകയും ജോലി വാങ്ങുകയും ആണ് ഉണ്ടായത്.

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ഞങ്ങളുടെ നാട്ടിലെ സ്ഥിരം പണിക്കാരികള്‍ ആയിരുന്നു ശ്രീമതി ചിന്നു,കാര്‍ത്തു,വള്ളോത്തി എന്നിവര്‍.കൊയ്ത്ത് സീസണ്‍ ആകുമ്പോള്‍ ഇവരുടെ ഡേറ്റ് കിട്ടാന്‍ നാട്ടുകാര്‍ പരക്കം പായും.എല്ലാവര്‍ക്കും നെല്ല് കൃഷി ഉള്ളതാണ് .ഒരു വീട്ടിലെ കൊയ്ത്ത് കഴിയുമ്പോളേക്കും അടുത്ത വീട്ടിലേത് റെഡി ആകും

ഇതിനിടക്ക് പാടത്ത് നിന്നു കൊയ്ത് കറ്റ വീട്ടില്‍ എത്തിച്ച്,അതു മെതിക്കാതെ അടുത്ത വീട്ടിലെ കൊയ്യാന്‍ പോകുന്ന കാലുവാരല്‍ പണിയും ഇവര്‍ കാണിക്കാറുണ്ട്.

**** രാമേശ്വരത്തെ ലത് പോലെ...

അങ്ങനെയിരിക്കേ ഒരു കൊയ്ത്തു കാലം വന്നെത്തി.ഞങ്ങളുടെ പാടത്തും കൊയ്ത്തു തുടങ്ങി.രാവിലെ 8 മണിയോടെ കൊയ്ത്തുകാര്‍ പാടത്തെത്തും.ഓരോരുത്തര്‍ക്കും കൊയ്യാനുള്ള ഭാഗം ചാലിട്ട് തിരിച്ച് കൊടുക്കും.അവരവര്‍ക്കു കിട്ടിയ ഭാഗത്ത് നിര നിരയായി നിന്ന് പെണ്ണുങ്ങള്‍ താളത്തില്‍ കൊയ്യുന്നത് കാണാന്‍ ഒരു പ്രത്യേക രസമാണ്.


കൊയ്ത്തുകാര്‍ക്ക് സമയാസമയങ്ങളില്‍ ആഹാരം എത്തിക്കുക എന്നുള്ളത് തന്നെ നല്ലൊരു ജോലി ആയിരുന്നു.അടുപ്പിനു ഒരു നേരവും വിശ്രമം ഉണ്ടാവില്ല.ഇന്നത്തേ പോലെ ഉള്ള സൌകര്യങ്ങള്‍ ഒന്നും അന്നില്ലല്ലോ .വിറകടുപ്പില്‍ തന്നെ വേണം തന്നെ എല്ലാം ചെയ്യാന്‍.രാവിലെ ചായ,പലഹാരം,11 മണിയോടെ കട്ടന്‍ ചായ,ഉച്ചക്കുള്ള ഊണ് എല്ലാം സമയാ സമയങ്ങളില്‍ പാടത്തെത്തിക്കണം



പരദൂഷണങ്ങളും പയ്യാരങ്ങളും പറഞ്ഞു പാടവരമ്പില്‍ ഇരുന്നാണു കൊയ്ത്തുകാര്‍ ഭക്ഷണം കഴിക്കുന്നത്.



അങ്ങനെ ഒരു ദിവസം കൊയ്ത്ത് കഴിഞ്ഞ് പാട വരമ്പത്തിരുന്നു അയലുവക്കത്തെ കുട്ടപ്പന്‍ ചേട്ടന്റെ മോന്‍ പ്രേമിച്ചു കല്യാണം കഴിച്ചതിനെ കുറിച്ചും കിഴക്കേലെ ചന്ദ്രനു കല്യാണം കഴിഞ്ഞു 5 വര്‍ഷം ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ കുറിച്ചും ഒക്കെ പറഞ്ഞു ഊണു കഴിക്കുകയായിരുന്നു.ചുറ്റുവട്ടത്ത് നടക്കുന്ന പ്രേമങ്ങള്‍,ഒളിച്ചോട്ടങ്ങള്‍,ഡൈവോഴ്സുകള്‍,ആത്മഹത്യകള്‍ അവയുടെ എല്ലാം കാരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം അപ്പോള്‍ ആണു ചര്‍ച്ചാവിഷയം ആകുന്നത്.



ഊണു കഴിഞ്ഞ് വയറു നിറഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീമതി ചിന്നു വായ് തുറന്ന് വലിയൊരു കോട്ടു വായ് വിട്ടു.ചില കാര്യങ്ങള്‍ വേണ്ടാ വേണ്ടാ എന്നു വിചാരിച്ചാലും നമ്മള്‍ ചെയ്തു പോകും. അല്ലെങ്കില്‍ പിന്നെ ചിന്നു ചേച്ചിക്ക് ആ സമയത്ത് കോട്ടുവായ് വിടണ്ട വല്ല കാര്യവും ഉണ്ടോ ??


വയറു നിറഞ്ഞാല്‍ കുറുക്കന്‍ പോലും ഓരിയിടുന്നു.പിന്നെയാണോ പാവം ചിന്നു ചേച്ചി


സമയം നീങ്ങുന്നു,സെക്കന്റുകള്‍ മിനുട്ടുകളും മിനിട്ടുകള്‍ മണിക്കൂറുകളും ആകുന്നു


ചിന്നു ചേച്ചിക്ക് വായ് അടക്കാന്‍ പറ്റുന്നില്ല


കൂടെ ഇരുന്നവര്‍ പഠിച്ച പണി പതിനെട്ടും നോക്കി.നോ രക്ഷ...



ചിന്നുവിന്റെ കണ്ണില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങിയത് അടുത്തിരുന്ന കാര്‍ത്തു നുള്ളിയത് കൊണ്ടല്ലായിരുന്നു..വായ് അടക്കാന്‍ എന്തു ചെയ്യും എന്നോര്‍ത്തിട്ടായിരുന്നു.



പിന്നെ താമസിയാതെ അയലത്തെ സുകുവിന്റെ ഓട്ടോ വിളിച്ച് വാ പൊളിച്ചിരിക്കുന്ന ചിന്നു ചേച്ചിയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടു പോയി.സ്ഥാനം തെറ്റി പോയ താടിയെല്ല് പിടിച്ച് നേരെ പിടിച്ചിടുന്നത് വരെ ഉദ്ദേശം 1 മണിക്കൂറോളം ചിന്നു ചേച്ചിയുടെ വായ് തുറന്നു തന്നെ ഇരുന്നു.





എന്തായാലും ആ സംഭവത്തിനു ശേഷം ചിന്നു ചേച്ചി കോട്ടുവായ് ഇട്ടിട്ടില്ലാത്രെ !!!





******രാമേശ്വരത്തെ ലത് = ക്ഷൌരം.
അവിടെ തിരക്കാവുമ്പോള്‍ ഒരാളെ പകുതി ഷേവ് ചെയ്തിട്ട് അടുത്തയാളെ ഷേവ് ചെയ്യും അതും പകുതിയാക്കിയിട്ട് അടുത്തയാളെ പിടിക്കും.അപ്പോള്‍ കസ്റ്റമര്‍ പോകുകയുമില്ല കാര്യങ്ങള്‍ നടക്കുകയും ചെയ്യും .

58 comments:

ജിജ സുബ്രഹ്മണ്യൻ said...

എന്തായാലും ആ സംഭവത്തിനു ശേഷം ചിന്നു ചേച്ചി കോട്ടുവായ് ഇട്ടിട്ടില്ലാത്രെ !!!

ഭൂമിപുത്രി said...

ഭർത്തൃഗൃഹവർണ്ണന രസമുണ്ടായിരുന്നു.
ഏതായാലും കൃഷീവലകന്യകയായി വീട്ടിലൊതുങ്ങി ശിഷ്ഠജീവിതം തള്ളിനീ‍ക്കാൻ വിസ്സമ്മതിച്ച സ്പിരിറ്റിനൊരു ഹാറ്റ്സോഫ്!

amaju said...

തലയണ മന്ത്രം നടത്തി ക്രിഷിപ്പണി നിറ്ത്തി പോയി പോലും... വെറുതെയണോക്ര്‌ഷി കേരളത്തിൽ അന്യം നിന്നുപോയത്....

..മുമ്പ് i t c ക്ക് പടിക്കുന്ന കാലത്ത് സീനിയെർസായ ഞങ്ങൾ ജൂനിയെർ സിന്റെ ടിഫിൻ സ്ഥിരമായി അടിച്ചുമറ്റുമായിരുന്നു.ഒരുദിവസം ഒരു വിരുതൻ ഓമ്ലറ്റിനകത്ത് വിം ചേർത്ത് കൊണ്ടുവന്നു. ഞങ്ങളിൽ ഒരുത്തൻ അതെടുത്ത് കഴിച്ചു.കുറച്ചുകഴിൻഞ്ഞപ്പോൾ അവനു സംഭവിക്കേണ്ടതൊക്കെ മുറപോലെ സംഭവിചു.
കാര്യം അതല്ല .മറ്റൊരുത്തൻ ഈ കര്യമറിഞ്ഞ് അലറിച്ചിരിച്ചു...എന്ന്പറഞ്ഞുകൂടാ..അല...അത്രതന്നെ...അവന്റെ വാ‍ തുറന്ന പടി...

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടീ,

മുന്‍പ് ഒരു സംശയം പറഞ്ഞിരുന്നു, സ്വന്തം വീട് പെരുമ്പാവൂരല്ല എന്നു.അതു ശരിയാണെന്നു മനസ്സിലായി.

പണ്ടു വീട്ടില്‍ കൃഷിയുണ്ടായിരുന്നു. അതൊരു രസമായിരുന്നു. കൃഷി കാര്യസ്ഥനുവേണ്ടി മാത്രമായതോടെ അതു നിര്‍ത്തി.അക്കാലം ഓര്‍മ വന്നുകേട്ടോ...

ഇനിയൊന്നു പറഞ്ഞാല്‍ എന്നെ ചിലപ്പോള്‍ ആരേലും തല്ലും. കൊയ്ത്തു പാട്ടു കേള്‍ക്കാന്‍ എന്തു രസമാണ്. കൊയ്യാനുള്ള ഒരു താളം കിട്ടാനാണ് പാട്ടു. എന്നാല്‍ ഇന്നു കൊയ്ത്തുപാട്ടു നിരോധിച്ച സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ടു.

കൊള്ളാം , ഓര്‍മകള്‍ ഇഷ്ടമായി.

OAB/ഒഎബി said...

ഇങ്ങനെയുള്ള പുത്തനച്ചിമാറ് വന്നത് കൊണ്ട് തന്നെയാ കൃഷിപ്പണി ചെയ്യാന്‍ ആളില്ലാതായത്.

ആ സംഭവത്തിന്‍ ശേഷം ചിന്നു മാത്രമല്ല, അത് കണ്ട കാന്താരിക്കുട്ടി പോലും കോട്ട് വായ് ഇടാന്‍ ഭയപ്പെടും.

(മുമ്പ് ഞാന്‍ ഹോസ്പിറ്റലില്‍ പണിയെടുത്തിരുന്ന അന്ന് കുറെ കണ്ടതാ ഇതൊക്കെ).

പാമരന്‍ said...

:)

ജിജ സുബ്രഹ്മണ്യൻ said...

ഭൂമിപുത്രി ചേച്ചീ : അന്ന് കൃഷി ഒരു നരകം എന്നൊക്കെ തോന്നിയെങ്കിലും ഇപ്പോള്‍ ഇനി നമ്മള്‍ അനുഭവിക്കാന്‍ പോകുന്ന വിധിയെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. അമ്മ പറയാറുള്ളതു പോലെ പേന ഉന്തിയാല്‍ ചോറു കിട്ടില്ല,അതിനു മണ്ണില്‍ പണിയെടൂക്കണം.ഒത്തിരി നന്ദി ചേച്ചീ


ചാണക്യന്‍ : ചിരിച്ച് പോയതിനു സന്തോഷം !

അമജു : കൃഷിപ്പണി അന്യം നില്ക്കാനുള്ള കാരണം ഇതൊക്കെ തന്നെ.പണിക്കാര്‍ക്ക് വെച്ചു വിളമ്പിയാലും പണിക്കാരെ തന്നെ കിട്ടാനില്ലാത്ത ഒരു അവസ്ഥ വന്നപ്പോള്‍ ആണു ഞങ്ങള്‍ നെല്‍കൃഷി നിര്‍ത്തിയത്.പക്ഷേ മറ്റെല്ലാം ഇപ്പോളും തുടരുന്നു..വന്നതിനു നന്ദി

അനില്‍ : സംശയിക്കേണ്ട.എന്റെ ഭര്‍തൃഭവനം പെരുമ്പാവൂര്‍ തന്നെ ആണു.സ്വന്തം വീടും ഇവിടെ അടുത്തൊരു സ്ഥലം തന്നെ.


ഒ എ ബി : ഇപ്പോള്‍ മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എത്ര പേര്‍ നാട്ടില്‍ വന്നാല്‍ കൃഷിപ്പണി ചെയ്യാന്‍ തയ്യാറാകും.എളുപ്പം കാശ് കിട്ടുന്ന മറ്റു ജോലികള്‍ തന്നെ ആണു ആളുകള്‍ പ്രിഫര്‍ ചെയ്യുന്നത്.പിന്നെ എന്റെ വീട്ടില്‍ ഇപ്പോള്‍ നെല്ല് മാത്രേ ഇല്ലാത്തതുള്ളൂ.കപ്പ,വാഴ ,തെങ്ങ്,ജാതി എല്ലാം ഉണ്ട്.നെല്‍കൃഷി അവസാനം ചെയ്തപ്പോള്‍ ഞങ്ങള്‍ തനിയേ ഇറങ്ങി കൊയ്യേണ്ടി വന്നു.ജോലികാരെ കിട്ടാതെ വന്നപ്പോള്‍..അതോടെ ആണു നെല്‍കൃഷി നിര്‍ത്തിയത്.നന്ദി കെട്ടോ
പാമരന്‍ ജീ : വന്നു ചിരിച്ചു പോയതില്‍ സന്തോഷം

ഞാന്‍ ആരെയും ഇവിടെക്ക് ക്ഷണിക്കുന്നില്ല.ബ്ലോഗ് തന്നെ ഡെലീറ്റണം എന്ന അഭിപ്രായം ഉള്ളവര്‍ ദയവായി ആ കാര്യം ഒരു കമന്റായി ഇടുക.ഇത്രേം നാള്‍ ഞാന്‍ എഴുതിയത് ഒറ്റയടിക്ക് ഞാന്‍ ഡെലീറ്റില്ല.പക്ഷേ എഴുത്ത് നിര്‍ത്താന്‍ തയ്യാറാണ്.തികച്ചും സഭ്യമായ രീതിയില്‍ ഉള്ള എന്തു കമന്റും ഇവിടെ എഴുതാം

കാപ്പിലാന്‍ said...

:)

എന്തു വേണേലും പറയാട്ടോ.

ഗോപക്‌ യു ആര്‍ said...

കൊള്ളാം..രസകരം
അപ്പൊ വായ്‌ കൂടുതല്‍ തുറക്കെണ്ട അല്ലെ!!

mayilppeeli said...

ജീവിതത്തിലേയ്ക്കൊരു ഫ്‌ളാഷ്‌ബായ്ക്ക്‌ വളരെ നന്നായിരുന്നു..പഴയ ആള്‍ക്കാര്‍ എന്തുമാത്രം അധ്വാനിയ്ക്കുന്നവരായിരുന്നു എന്ന കാര്യം കൂടി മനസ്സിലായല്ലോ...ജോലിചെയ്യാതെ രക്ഷപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗം ഉഗ്രനായി..വളരെ നന്നായിട്ടുണ്ട്‌..അന്നത്തെ ജീവിതമായിരുന്നു നല്ലതെന്ന്‌ ഇപ്പോള്‍ തോന്നുന്നുണ്ടോ..

തണല്‍ said...

രാമേശ്വരത്തെ ലതോ..?
ലതെന്താ കാന്താരീ..പുടികിട്ടണില്ലാ..
-എല്ലാം കഴിഞ്ഞ് തമാശിക്കാനും തീരുമാനിച്ചല്ലേ..കൊള്ളാം!

Anil cheleri kumaran said...

കലക്കി. നല്ല പോസ്റ്റ്. ചിന്നു ചേച്ചിയുടെ അവസ്ഥയോര്‍ത്ത് ചിരിച്ചു പോയി.

പ്രയാസി said...

ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാവ്‌ഓഓഓഓഓഓഓഓ.....;)

smitha adharsh said...

നല്ല പോസ്റ്റ് കാ‍ന്താരി ചേച്ചീ....പുവര്‍ ചിന്നു ചേച്ചി...പാടവരമ്പിലെ വിശേഷങ്ങള്‍ ഇഷ്ടപ്പെട്ടു. കുട്ടിക്കാലത്ത് ഞാനും,കുറെ കേട്ടിട്ടുണ്ട് പരദൂഷണ,പ്രേമ.ഗര്‍ഭ,ഒളിച്ചോട്ട വിശേഷങ്ങള്‍..ഇത്തരം വിശേഷങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി,പണിക്കാര്‍ക്ക് ചായ കൊടുക്കാന്‍ പോകാന്‍ ഞങ്ങള്‍ തമ്മില്‍ മല്‍സരമാണ്.ഈ പോസ്റ്റ് അതെല്ലാം ഓര്‍മിപ്പിച്ചു.

രസികന്‍ said...

ചിന്നുച്ചേച്ചിയല്ല സാക്ഷാൽ കന്താരിക്കുട്ടിപോലും ഇനി ഈ ജന്മത്ത് കോട്ടുവാ ഇടില്ല .......

പണിക്കാരെ കിട്ടാത്തതും, കൂലിയും , വളവും എല്ലാം കഴിഞ്ഞ് മിച്ചം വരുന്നത് നഷ്ടത്തിലുമാകുന്നു എന്ന സത്യം ഒരു പരിധിവരെ കർഷകർ കൃഷിയിൽനിന്നും പിന്മാറാനുള്ള കാരണമാണ് എങ്കിലും കൃഷിയെ സ്നേഹിക്കുന്ന ഒരുപാടാളുകളെ ഇന്നും നമുക്ക് നമ്മുടെ നാട്ടിൽ കാണാൻ കഴിയുന്നു എന്നത് നമുക്കഭിമാനിക്കാനുള്ള വകുപ്പുണ്ടാക്കുന്നുണ്ട്.

യാരിദ്‌|~|Yarid said...

കാന്താരി ജനിച്ചതിനു ശേഷം തുറന്ന വാ പിന്നെ അടച്ചിട്ടേയില്ല. പിന്നെയാ ഒരു പാവം ചിന്ന ചേച്ചി..;)

ജിജ സുബ്രഹ്മണ്യൻ said...

കാപ്പിലാന്‍ :എന്തു വേണെലും പറയാം പക്ഷേ വാക്കുകള്‍ സഭ്യമായിരിക്കണം !!


ഗോപക് : വഴിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തു വെക്കേണ്ടല്ലോ.

മയില്‍പ്പീലി ചേച്ചീ : അന്നത്തെ ജീവിതത്തിനു അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്,ഇന്ന് നമ്മള്‍ കാശു കൊടുത്ത് അരി വാങ്ങി ഉണ്ണുന്ന ചോറിനു അന്നത്തെ ചോറിന്റെ രുചി ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല.ഇപ്പോള്‍ പക്ഷേ തിരക്കായി..ജോലി ചെയ്യാന്‍ ആളില്ല..പാടത്തൊക്കെ കപ്പ,വാഴ ഒക്കെ വെച്ചു.
തണല്‍ :അതു രഹസ്യം ..പറയില്ല
കുമാരന്‍ : ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം


പ്രയാസി : എന്തു പറ്റി ?

സ്മിത : നന്ദി ഉണ്ട് ട്ടോ

മിര്‍ച്ചി : മിര്‍ച്ചിയെ പറ്റി ഈയിടക്കു കൂടി ഞാന്‍ ഓര്‍ത്തതേ ഉള്ളൂ..പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ എന്ന്..എന്താണു അസുഖം.അസുഖം എത്രയും പെട്ടെന്നു മാറട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
രസികന്‍ : ശരിയാണു.കുറച്ചു പേരെങ്കിലും കൃഷിയില്‍ താല്പര്യത്തോടെ വരുന്നുണ്ട്.നന്ദി ഉണ്ട് ട്ടോ


യാരിദ് : ഹി ഹി ഹി

Ranjith chemmad / ചെമ്മാടൻ said...

ജോലിത്തിരക്കിലായതിനാല്‍
ഇവിടെവരെയെത്താനോ, വായിക്കാനോ
കഴിഞ്ഞിരുന്നില്ല.
ഇപ്പോഴാണ്‌ കണ്ടത്....
എന്താ പറയാ....
അല്ല എന്ത് പറയാനാ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നല്ല പോസ്റ്റ്.:)

അജ്ഞാതന്‍ said...

അയ്യോ!!

ജിജ സുബ്രഹ്മണ്യൻ said...

രണ്‍ജിത്ത് : ജോലിത്തിരക്കിനിടയില്‍ ഇവിടെ വരെ വരാന്‍ തോന്നിയ ആ സ്നേഹത്തിനു എന്റെ കൂപ്പുകൈ.


മിന്നാമിന്നീ : ഏറേ നാളായല്ലോ കണ്ടിട്ട്..ഒത്തിരി ഒത്തിരി സന്തോഷമായി..മിന്നാമിന്നീടെ ഒരു പോസ്റ്റ് കാണാന്‍ കാത്തിരിക്കുന്നു..നന്നായി എഴുതാന്‍ പറ്റും സജിക്ക്..ഇനിയും ഇനിയും എഴുതൂ..

അജ്ഞാതന്‍ : പേടിക്കണ്ടാ ട്ടോ

siva // ശിവ said...

നല്ല ഓര്‍മ്മകള്‍...പാവം ചിന്നു ചേച്ചി...

ഇനിയൊരു കാര്യം “രാമേശ്വരത്തെ ലത് പോലെ...“ അതിനെക്കുറിച്ച് ഒരു പോസ്റ്റ് വേണം...ഓക്കെ....

കുഞ്ഞന്‍ said...

കാന്താരീസ്..

മറയില്ലാതെ പറയുന്നതിന് ഒരു കൈയ്യടി..!

ലതും യേതും കലക്കി, പക്ഷെ ലത് പാലമാണൊ.? യേത് മദ്യമാണൊ..?

“പ്രണയത്തിനു കണ്ണും മൂക്കും വാലും ഒന്നും ഇല്ലാന്നല്ലേ പറയുക“ സൌകര്യമുണ്ടെങ്കില്‍ ഈ വാചകം വിശദമാക്കുക ( അനൊട്ടേഷന്‍ രീതി )

വേണു venu said...

പറമ്പും കൃഷിയും വയലും കൊയ്ത്തു പാട്ടും ഒക്കെ ഹൃദ്യമായി.
പ്രസംഗിച്ചു നിന്ന ഒരു പ്രാസംഗികനിങ്ങനെ പറ്റിയതു കണ്ടിരുന്നു. തുറന്ന വായ അടപ്പിക്കാന്‍ ആശൂത്രിയില്‍ കൊണ്ടു പോകേണ്ടി വന്നു ആ അധിക പ്രസംഗിയെ.:)

Sharu (Ansha Muneer) said...

ഫ്ലാഷ്‌ബാക്ക് തകര്‍ത്തെഴുതിയല്ലോ,

ചിന്നുച്ചേച്ചീടെ അതേ അവസ്ഥ ഞങ്ങളുടെ നാട്ടിലെ ഒരു ചേട്ടനും ഉണ്ടായിട്ടുണ്ട്. ആ ചേട്ടനും ഇതുപോലെ ഓട്ടോയില്‍ വായ് തുറന്നുപിടിച്ചിരുന്നാണ് ആശുപത്രിയിലേയ്ക്ക് പോയത് :)

Sharu (Ansha Muneer) said...

ഫ്ലാഷ്‌ബാക്ക് തകര്‍ത്തെഴുതിയല്ലോ,

ചിന്നുച്ചേച്ചീടെ അതേ അവസ്ഥ ഞങ്ങളുടെ നാട്ടിലെ ഒരു ചേട്ടനും ഉണ്ടായിട്ടുണ്ട്. ആ ചേട്ടനും ഇതുപോലെ ഓട്ടോയില്‍ വായ് തുറന്നുപിടിച്ചിരുന്നാണ് ആശുപത്രിയിലേയ്ക്ക് പോയത് :)

നരിക്കുന്നൻ said...

കൃഷി അത്ര വലിയ വൃത്തികെട്ട പണിയാണന്ന് ചിന്തിക്കുന്നതാ നമുക്ക്‌ കൃഷിനാശം സംഭവിക്കാൻ കാരണം. സ്വന്തമായി ജോലി നല്ലത്‌ തന്നെ. എങ്കിലും കുടുബത്തിലെ ചോറായ കൃഷിയെ നിരസിച്ചത്‌ നന്നായില്ല. സാരല്യ ജോലിയൊക്കെ വിരമിച്ച്‌ തനത്‌ കൃഷിയിലേക്ക്‌ തന്നെ സ്വയം മടങ്ങിക്കോളും.. ചുമ്മാ പറഞ്ഞതാ കെട്ടോ..

ഓർമ്മക്കുറിപ്പ്‌ നന്നായി.

ചിന്നു ഇമ്മാതിരി കോട്ടുവായി ഇട്ടൂന്നറിഞ്ഞപ്പോൾ എനിക്കും ഇപ്പോ കോട്ടുവായിടാനൊരു പേടി. ശരിക്കും ഇങ്ങനെയൊക്കെ സംഭവിക്ക്വോ?

ആശംശകൾ

Typist | എഴുത്തുകാരി said...

പാവം തോന്നി, എന്നാലും ചിരിക്കാതിരിക്കാനും പറ്റിയില്ല.

Sands | കരിങ്കല്ല് said...

ഹ ഹ ഹാ .. വായ തുറന്നു ചിരിച്ചു

ജിജ സുബ്രഹ്മണ്യൻ said...

ശിവ: അങ്ങനെ ഒരു പോസ്റ്റ് എന്റെ മനസ്സില്‍ ഉണ്ട്..എഴുതാം ട്ടോ ..കുറുപ്പിന്റെ ഉറപ്പു പോലെ കരുതിയാല്‍ മതീട്ടോ..

കുഞ്ഞന്‍ ചേട്ടാ : അനോട്ടേഷന്‍ ന്ന് വെച്ചാല്‍ ന്താ ?? ഹി ഹി ഹി ഞാന്‍ മറന്നേ പോയി.. അയ്യെടാ.. പ്രണയകഥ കേള്‍ക്കാന്‍ ഉള്ള ആഗ്രഹമേ !


വേണു : ആ അധികപ്രസംഗിയുടെ കഥ ഇഷടപ്പെട്ടു ട്ടോ..നമ്മുടെ നാട്ടിലെ അധിക പ്രസംഗികള്‍ക്കൊക്കെ ഈ ഗതി വരണേ ന്നു പ്രാര്‍ഥിക്കുകയാ ഞാന്‍



ഷാരു : പലര്‍ക്കും ഈ അനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ട്.അവര്‍ക്ക് ഭയങ്കര വേദന ആണെങ്കിലും കാണുന്നവര്‍ക്ക് ഇതൊരു തമാശ ആയി തോന്നും !!


നരിക്കുനന്‍ : കൃഷി വൃത്തികെട്ട പണിയാന്ന് വിചാരിച്ചിട്ടല്ല കേട്ടോ..പക്ഷേ അന്ന് എനിക്ക് കാര്യമായി കൃഷിപ്പണി അറിയില്ലാരുന്നു.പഠിച്ച് നടന്നപ്പോള്‍ ചെയ്യേണ്ടി വന്നില്ല.പക്ഷെ കല്യാണം കഴിഞ്ഞു ചെന്ന വീട്ടില്‍ എല്ലാ പണിയും ഞാന്‍ ചെയ്തിട്ടുണ്ട്.എല്ലാം പഠിച്ചു.പിന്നെ തുടക്കത്തില്‍ ഞാറും പുല്ലും ഒരുമിച്ചു പറിക്കുന്ന പോലുള്ള കുരുത്തക്കേടുകള്‍ ചെയ്തിട്ടുണ്ട് എന്നു മാത്രം.തെറ്റുകള്‍ വരുത്തിയല്ലെ ശരികള്‍ പഠിക്കുന്നത്.ഇപ്പോള്‍ സര്‍ക്കാര്‍ ജോലി ഇല്ലെങ്കിലും പട്ടിണി കിടക്കാതിരിക്കാന്‍ വേണ്ടി ഉള്ള പണികള്‍ ഒക്കെ എനിക്കറിയാം.ഇപ്പോള്‍ സമയകുറവുള്ളതു കൊണ്ട് ഒന്നും ചെയ്യണില്ലാ ന്നു മാത്രം
വന്നതിനും അഭിപ്രായത്തിനും നന്ദി ട്ടോ
എഴുത്തുകാരി : ആ കാഴ്ച കണ്ടാല്‍ ആര്‍ക്കും ചിരിവരും.ഒരാള്‍ തെന്നി വീഴുന്നതു കണ്ടാല്‍ നമ്മള്‍ ചിരിക്കില്ലേ.ചിരിക്കാന്‍ പാടില്ല എന്നൊക്കെ അറിയാം.എന്നാലും ചിരിച്ചു പോവില്ലേ ?
ചോദിക്കാന്‍ വിട്ടു..സുഖമായോ മുറിവൊക്കെ ?നന്നായി ഉണങ്ങിയോ ?


ഇവിടെ വന്ന എല്ലാര്‍ക്കും നന്ദി

ഷിജു said...

കാന്താരിചേച്ചീ,
ഫ്‌ളാഷ്‌ബായ്ക്ക്‌ കൊള്ളാം.ഞങ്ങടെ വീട്ടിലും പണ്ടു കാ‍ലത്ത് കൊയ്ത്ത് ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ അതെല്ലാം നിന്നു കാരണം ജോലി ചെയ്യാന്‍ ആ‍ാളെ കിട്ടുന്നില്ല, പാടം എല്ലാം വെറുതെ കിടക്കുവാ, പിന്നെ ഞങ്ങടെ നാട്ടില്‍ പോച്ചക്ക് ‘കള’ എന്നാണ് പറയുന്നത്.എന്തായാലും നല്ല ഒരു പോസ്റ്റ്.
പിന്നെ ചിന്നു അമ്മൂമക്ക് വന്നതുപോലെ ഈ ഇടക്ക് എനിക്കൂം അങ്ങനെ ഒരു അനുഭവം ഉണ്ടായി.2 ദിവസത്തേക്ക് ഭയങ്കര വേദന ആയിരുന്നു. മെഡിക്കല്‍ ഭാഷയില്‍ ഇതിനു
G lock എന്നാണ് പറയുന്നത്.

ഷിജു said...

കാന്താരിചേച്ചീ,
ഫ്‌ളാഷ്‌ബായ്ക്ക്‌ കൊള്ളാം.ഞങ്ങടെ വീട്ടിലും പണ്ടു കാ‍ലത്ത് കൊയ്ത്ത് ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ അതെല്ലാം നിന്നു കാരണം ജോലി ചെയ്യാന്‍ ആ‍ാളെ കിട്ടുന്നില്ല, പാടം എല്ലാം വെറുതെ കിടക്കുവാ, പിന്നെ ഞങ്ങടെ നാട്ടില്‍ പോച്ചക്ക് ‘കള’ എന്നാണ് പറയുന്നത്.എന്തായാലും നല്ല ഒരു പോസ്റ്റ്.
പിന്നെ ചിന്നു അമ്മൂമക്ക് വന്നതുപോലെ ഈ ഇടക്ക് എനിക്കൂം അങ്ങനെ ഒരു അനുഭവം ഉണ്ടായി.2 ദിവസത്തേക്ക് ഭയങ്കര വേദന ആയിരുന്നു. മെഡിക്കല്‍ ഭാഷയില്‍ ഇതിനു
G lock എന്നാണ് പറയുന്നത്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചേച്ച്യേയ് കലക്കീല്ലൊ

നവരുചിയന്‍ said...

എന്നാലും ഈ കോട്ടുവാ ഇട്ടാല്‍ ഇങ്ങനെ ഉള്ള പാരകള്‍ ഒക്കെ ഉണ്ടല്ലെ .... ഞാന്‍ ഇതു ആദ്യം ആയി ആണ് കേള്‍ക്കുന്നത് .... കമന്റ് എല്ലാം വായിച്ചപ്പോള്‍ പേടി പിന്നേം കൂടി ...... വേറെ ഒന്നും അല്ല ..ഓഫീസില്‍ ഉച്ചക്ക് ശേഷം ഈ കോട്ടുവാ ആണ് എന്റെ മെയിന്‍ പരുപാടി

ജിജ സുബ്രഹ്മണ്യൻ said...

സ്നേഹിതന്‍ : ജി ലോക്ക് വന്ന ഒരാളെകൂടി കണ്ടുമുട്ടാനായതിന്റെ സന്തോഷം ഞാന്‍ പങ്കിടട്ടേ..വന്നതിനും കമന്റിനും നന്ദി ട്ടോ

പ്രിയ : വന്നതിനും കമന്റിനും നന്ദി

നവരുചിയന്‍ : അപ്പോള്‍ ഇനി കോട്ടുവായ് ഇടുമ്പോള്‍ ഒന്നു ശ്രദ്ധിച്ചോണെ..തുറന്ന വായുമായ് ഓട്ടോറിക്ഷയില്‍ കേറി ഇരിക്കുന്ന രംഗം !!!

അല്ഫോന്‍സക്കുട്ടി said...

കോട്ടുവായ് ഇടുമ്പോ അപ്പോ ഇനി തൊട്ട് സൂക്ഷിക്കണമല്ലേ, എനിക്ക് ഇടക്കിടക്ക് ഈ സാധനം വരും. താങ്ക് യ്യൂട്ടാ.

മാന്മിഴി.... said...

ഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....നല്ല രസമുണ്ട് വായിക്കാന്‍...നന്നായിട്ടുണ്ട് ചേച്ചി.......

ശ്രീ said...

ഫ്ലാഷ് ബായ്ക്ക് ഇഷ്ടപ്പെട്ടു, ചേച്ചീ... നാട്ടിലെ അന്യം നിന്നു പോയ്ക്കോണ്ടിരിയ്ക്കുന്ന കൊയ്ത്തുകാലത്തെ ഓര്‍മ്മിപ്പിച്ചു.

എന്നാലും കോട്ടുവായ് വരുമ്പോള്‍ പാവം ചിന്നു ചേച്ചി പിന്നീടുള്ള കാലം എന്താ ചെയ്തിരുന്നത്?

ഹരീഷ് തൊടുപുഴ said...

വരാനിത്തിരി താമസിച്ചൂട്ടോ...തിരക്കായിപോയിരുന്നു...

വീണ്ടും നല്ലൊരു പോസ്റ്റുകൂടി..നന്ദി

എനിക്കും ഇതുപോലത്തെ അനുഭവം ഉണ്ടാകാറുണ്ട്. കൂടുതല്‍ ഉറക്കമിളച്ച് കോട്ടുവായ ഇടുമ്പോള്‍; പിന്നെ നാക്കു വടിക്കുമ്പോള്‍...അത്രയ്ക്കും പ്രശ്നമാകാറില്ല, എങ്കിലും താടിയെല്ല് ചേരുന്നിടം മാറിപ്പോകുന്നതായിതോന്നും.

Dr.jishnu chandran said...

chechi........ aa asukhaththinu aayurvedaththil "hanu sthambham" ennu parayum. vayadakkaan pataathaakunnathnu.

Unknown said...

ithu verum story anoo..
real aanoo?
anyway
very good ..
if anybody comes to u r blog.they won't forget for come again

annamma said...

ഇതാണല്ലേ പ്രേമിച്ചു കല്യാണം കഴിക്കരുത് എന്ന് മാതാപിതാക്കള്‍ മക്കളെ ഉപദ്ദേശിക്കുന്നതു. പിന്നീടു പണിയാവും.

ജിജ സുബ്രഹ്മണ്യൻ said...

അല്ഫുണ്ണി :ശ്രദ്ധിച്ചോണേ..നമ്മുടെ വായാ.. അതു വല്ലോരേം കാണിക്കല്ലേ !

മാന്മിഴി : നന്ദിനി ണ്ട് ട്ടോ

ശ്രീ : പിന്നീടുള്ള കാലം കോട്ടു വായ് വരുമ്പോള്‍ ഞാന്‍ ചെയ്യുന്ന പോലെ അതങ്ങു വിഴുങ്ങും !! അല്ല ആരെങ്കിലും ക്ലാസ്സ് ഒക്കെ എടുത്തോണ്ടിരിക്കുവാണേല്‍ എനിക്ക് പെട്ടെന്ന് ഉറക്കം വരും.അപ്പോള്‍ കോട്ടുവായ് വന്നാല്‍ അതു സാര്‍ കാണാതെ സമര്‍ഥമായി വിഴുങ്ങും !

ഹരീഷ് : ആര്‍ക്കും ഇതു വരാതിരിക്കട്ടെ

ജിഷ്ണു : ഹനുസ്തംഭനം എന്ന പേരു ഞാന്‍ ആദ്യം കേള്‍ക്കുകയാ..നന്ദീ ട്ടോ

ഡ്രീംസ് :ഇതു കഥ അല്ല കുഞ്ഞേ..ശരിക്കും നടന്ന സംഭവം തന്നെ.. സോ കോട്ടുവായ് ഇടുമ്പോള്‍ നോക്കീം കണ്ടും ഒക്കെ ഇട്ടോണം ട്ടോ..

അന്നമ്മോ : അങ്ങനെ അല്ലാന്നേ..പ്രേമിച്ചു കല്യാണം കഴിച്ചാലും പ്രേമിക്കാതെ കഴിച്ചാലും ഭര്‍തൃഭവനം സ്വന്തം വീടായി കണ്ടു പോയാല്‍ ഒരു പ്രശ്നോം ഇല്ലെന്നേ..അതിനു ഞാന്‍ ഗ്യാരണ്ടി !


വന്ന് വായിച്ച്ചു പോയ എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി !!!

ജിജ സുബ്രഹ്മണ്യൻ said...

കല്ലേ : ചിരിക്കൂ ചിരിക്കൂ വായ് തുറന്നു ചിരിക്കൂ

Unknown said...

"കോട്ടുവായ് ഇടുമ്പോള്‍ നോക്കീം കണ്ടും കോട്ടുവായ് ഒക്കെ ഇട്ടോണം "

അന്നോ ഇനി മുതല്‍ ശ്രധികാം

ഭ്രാന്തനച്ചൂസ് said...

“ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു മാതിരിപെട്ട എല്ലാ കൃഷികളും കൂട്ടത്തില്‍ 5 പശുക്കളും എരുമയും അതിന്റെ കിടാങ്ങാളും.കോഴി,പട്ടി,പൂച്ച,താറാവ്,പന്നി ഇവയുടെ കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ.“

പക്ഷേ ഒന്നിനേക്കുറിച്ച് മാത്രം എന്താ പറയാത്തേ എന്നാലോചിച്ചപ്പോഴാണ് ഇതോര്‍ത്തത്

“എന്തായാലും ആ സംഭവത്തിനു ശേഷം ഞാന്‍ എന്തു കുരുത്തക്കേടു കാണിച്ചാലും എന്നെ എല്ലാവരും സ്നേഹപൂര്‍വ്വം എടീ പോത്തേ എന്നേ വിളിക്കുമായിരുന്നുള്ളൂ”.

ആ വീട്ടില്‍ ആ ഒരെണ്ണെത്തിന്റെ കുറവുണ്ടായിരുന്നത് അങ്ങ് നികത്തി അല്ലേ...?

കൊള്ളാം....നന്നായി..

ഹരിശ്രീ said...

:)

Sureshkumar Punjhayil said...

Good work... Best wishes...!!!

ജിജ സുബ്രഹ്മണ്യൻ said...

അച്ചൂസ് : അതു തന്നെ ..അതും കൂടി ആയപ്പോള്‍ എല്ലാം തികഞ്ഞിരുന്നു !!!
ഹരിശ്രീ :
സുരേഷ് ;


ഒരിക്കല്‍ കൂടി നന്ദി

ഋഷി said...

കൊള്ളാം.. നല്ല പോസ്റ്റ്. ബ്ലോഗുകളുടെ ലോകത്ത് അത്ര പരിചയമില്ല കേട്ടോ..എങ്കിലും വായിച്ചപ്പോള്‍ അഭിനന്ദിക്കാതെ വയ്യ!

rainysno said...

ആശംശകൾ
nannnaaayi varum
:)

ജിജ സുബ്രഹ്മണ്യൻ said...

റിഷി :
റെയിനി സ്നൊ :

വായനക്കും കമന്റിനും നന്ദി.ഇനിയും വരണേ !

കാട്ടുപൂച്ച said...

കൃഷി ലാഭകരമല്ലെങ്കിലും ആനന്ദകരമാണ്. കൃഷിയെ ആധാരമാക്കിയ രചന അതീവ ഹൃദ്യമായി. കാനന വിവരണവും നന്നായി ആസ്വദിച്ചു. നന്ദി.

മാഹിഷ്മതി said...

കാന്താരി ഞാൻ ഒരു വാവ ആണു പേടിപ്പിക്കല്ലെ അക്ഷരം മനസ്സിലാക്കുന്നെ ഉള്ളു

ഗോപക്‌ യു ആര്‍ said...

സമൃദ്ധിയായ ഓണം ആശംസിക്കുന്നു
wish you and your family
a happy oanam

പിരിക്കുട്ടി said...

ippala ithu kandathu..kollatto..krisheevala marumakale?
enikkishtaa padathu nadakkan paadam poyittu ee parisarathu oru ottappetta parambu polum illa '
kaanthari kuty

മാഹിഷ്മതി said...

എന്റെ ആദ്യ കമന്റര്‍ക്ക് ഓണാശംസകള്‍‌ .....അക്ഷരം പഠിക്കുന്നെ ഉള്ളൂ

കാപ്പിലാന്‍ said...

പുതിയത് ഒന്നും ഇല്ലേ ? ഓണാശംസകള്‍