Friday, September 5, 2008

ഒരു യാത്രയുടെ സ്മരണക്ക്





വിവാഹം കഴിഞ്ഞ് ഭര്‍തൃ ഭവനത്തില്‍ എത്തി ആദ്യം നടത്തിയ യാത്ര വീടിന് അടുത്ത് തന്നെ ഉള്ള കാവിലേക്കാണ്.ഞങ്ങളുടെ വീട്ടില്‍ നിന്നും നടന്നു പോകാന്‍ ഉള്ള ദൂരമേ അന്നുണ്ടായിരുന്നുള്ളൂ..ഇന്നാണെങ്കില്‍ വണ്ടിയും സൌകര്യങ്ങളും ഒക്കെ ആയപ്പോള്‍ നടക്കുന്ന കാര്യം അല്പം വിഷമം ആണ് എന്നു മാത്രം !!


കേരളത്തിലെ ഏറ്റവും വലിയ കാവ് ആണ് ഇരിങ്ങോള്‍ കാവ്.പെരുമ്പാവൂര്‍ നഗര പരിധിക്കുള്ളിലല്‍ ഏകദേശം 20 ഹെക്ടര്‍ ചുറ്റളവിലുള്ള ഒരു വനത്തിനു നടുവില്‍ ഉള്ള ഒരു ദേവീക്ഷേത്രം ! നഗരത്തിനുള്ളിലെ ഈ കാടു തന്നെ ഒരു വിസ്മയം ആണ്. 20.234 ഹെക്ടര്‍ വിസ്തീര്‍ണ്ണം ഉള്ള ഇരിങ്ങോള്‍ കാവിലെ പ്രതിഷ്ഠ ദേവി ആണു.ഭഗവതി ഇവിടെ 3 രൂപത്തില് കാണുന്നു. രാവിലെ സരസ്വതീ ദേവി,ഉച്ചക്ക് വന ദുര്‍ഗ്ഗ,രാ‍ത്രിയില്‍ ഭദ്രകാളി എന്നിങ്ങനെ ആണു ദേവിയുടെ രൂപങ്ങള്‍.

ചെത്തി,തുളസി, താമര എന്നിവ മാത്രമേ ഇവിടെ പൂജക്ക് ഉപയോഗിക്കാറുള്ളൂ.ഇവിടെക്കുള്ള ചന്ദനം ഈ കാട്ടില്‍ നിന്നു തന്നെ ആണു എടുക്കുന്നത്.അന്നന്നത്തെ ആവശ്യത്തിനുള്ള ചന്ദനവേര് ക്ഷേത്രക്കുളത്തിലേക്ക് വളര്‍ന്നു വരും എന്നാണു വിശ്വാസം !!

ഉപദേവന്മാര്‍ ഇല്ലാത്ത കേരളത്തിലെ തന്നെ അത്യപൂര്‍വ്വമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

പണ്ട് ഇരിങ്ങോള്‍ കാവ് 32 ഇല്ലങ്ങളുടെ ഭരണത്തിന് കീഴിലായിരുന്നു.ഇപ്പോള് അതു തിരുവിതാംകൂര് ദേവസ്വം ബോര്‍ഡ് ആണു നിയന്ത്രിക്കുന്നത്.


പ്രകൃതി ക്ഷോഭങ്ങളെയും മനുഷ്യന്റെ അത്യാര്‍ത്തിയെയും അതിജീവിച്ച വനപ്രദേശം ! നഗര പ്രദേശത്തെ ശ്വാസം മുട്ടിക്കുന്ന മലിനമായ അന്തരീക്ഷത്തില്‍ നിന്ന് ഒരു മോചനം ലഭിക്കണമെങ്കില്‍ ഇവിടേക്ക് വരാം.കഠിനമായ വേനല്‍ക്കാലത്തു നട്ടുച്ചക്കു പോലും പ്രകൃതി നല്‍കുന്ന കുളിര്‍മ്മ അനുഭവിച്ചറിയാന്‍ ഇവിടെ വന്നാല്‍ മതി.പ്രകൃതി നല്‍കുന്ന എ സി യില്‍ മനം കുളിര്‍ന്നിരിക്കാം.മരച്ചില്ലകളില്‍ നിന്നുള്ള പക്ഷികളുടെ കള കൂജനങ്ങള്‍ നമ്മളെ മറ്റൊരു ലോകത്തെത്തിക്കും തീര്‍ച്ച. !

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്.സാധാരണ വനങ്ങള്‍ എന്നു പറയുമ്പോള്‍ അവിടേക്ക് എത്തിപ്പെടാന്‍ ഉള്ള ബുദ്ധിമുട്ട് ഒക്കെ ആണു നമ്മുടെ മനസിലേക്ക് വരിക.പക്ഷേ ഇവിടെ വനത്തില്‍ എത്താനും എളുപ്പമാണ്.വനത്തിനുള്ളിലൂടെ നടക്കാനോ എത്ര രസം ആണെന്നറിയാമോ ? ശല്യം ഉണ്ടാക്കുന്ന തരത്തില്‍ ഉള്ള കുറ്റിച്ചെടികളും മുള്‍ച്ചെടികളും ഇവിടെ കുറവാണ്.


ഈ വനത്തിനുള്ളില്‍ 500 വര്‍ഷം വരെ പ്രായം ഉള്ള മരങ്ങള്‍ ഉണ്ടത്രെ ! ഇവിടെയുള്ള അപൂര്‍വ്വ സസ്യജാലങ്ങളില്‍ തിപ്പലി,കുരുമുളക്,പാതിരി തുടങ്ങിയ വിലയേറിയ ഔഷധ സസ്യങ്ങള്‍ ,നിത്യ ഹരിത വനങ്ങളില്‍ മാത്രം കാണാറുള്ള കാവ് ,തമ്പകം,വെള്ളപൈന്‍ തുടങ്ങിയ വൃക്ഷങ്ങളും ഉള്‍പ്പെടുന്നു.കൂടാതെ ഇവിടെ തത്ത,കുയില്‍,മൈന,പരുന്ത്,പുള്ള്,നത്ത് തുടങ്ങിയ പക്ഷികളും മുയല്‍ ,കുരങ്ങ് എന്നീ മൃഗങ്ങളും കാണപ്പെടുന്നു. നട്ടുച്ച സമയത്തു പോലും സൂര്യ പ്രകാശം ഉള്‍വനങ്ങളില്‍ നിലത്ത് പതിക്കില്ലാത്രേ !നല്ല പെരുവന്‍ തേരട്ട ഈ കാട്ടില്‍ സുലഭം ആണ്.


ഇവിടുത്തെ കുരങ്ങന്മാരെ കൊണ്ട് ഒരു കാലത്ത് ശല്യമായിരുന്നു. എന്ന് അയല്‍ വാസികളില്‍ പലരും പറഞ്ഞു.ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുക എന്നത് ഒരു കലയായി എടുത്തിരുന്നു വാനരന്മാര്‍..ദേവിയുടെ മക്കള് ആയതിനാല് നാട്ടുകാര് ഒന്നും ചെയ്യുകയും ഇല്ലായിരുന്നു.

ഈ കാവിനെയും കാടിനെയും ചുറ്റി പറ്റി അനേകം കേട്ടു കേള്‍വികള്‍ ഉണ്ട്.അതിലൊന്നു താഴെ പറയും പോലെയാണ്.

ഒരു കാലത്ത് ഈ വനത്തില് നിറയെ ചന്ദന മരങ്ങള് ഉണ്ടായിരുന്നു.ഈ മരങ്ങള്‍ മുറിക്കാനായി ഒരിക്കല്‍ കള്ളന്മാര് വന്നു.പകല്‍ വന്നു മുറിക്കേണ്ട ചന്ദന മരങ്ങള് ഒരു ചുവന്ന റിബ്ബണ്‍ കൊണ്ട് കെട്ടി അടയാളം വെച്ചു പോയി. പകല്‍ മാര്‍ക്ക് ചെയ്ത മരങ്ങള്‍ രാത്രി മുറിക്കാനായി കള്ളന്മാര്‍ എത്തിയപ്പോള്‍ ആ വനത്തിലെ എല്ലാ മരത്തിലും ചുവന്ന റിബ്ബണ്‍.അങ്ങനെ അവര്‍ക്ക് ഒന്നും മുറിക്കാന്‍ പറ്റാതെ വന്നു !

കഥ ആണെങ്കിലും അല്ലെങ്കിലും ഈ കാവിനുള്ളിലെ മരങ്ങള്‍ ആരും മുറിക്കാറില്ല.കാറ്റത്തു മറിഞ്ഞു വീഴുന്ന മരങ്ങള്‍ വിറകിനായി പോലും ആരും എടുക്കാറില്ല. അതു വെറുതേ മണ്ണില്‍ ദ്രവിച്ചു ചേരുകയേ ഉള്ളൂ..അതു കൊണ്ട് തന്നെ ആയിരിക്കണം ഈ കാവ് അതു പോലെ തന്നെ നില്‍ക്കുന്നത്.





1983 ഇല് വീശിയടിച്ച കൊടുങ്കാറ്റില്‍ നിന്ന് തദ്ദേശീയരെ രക്ഷിച്ചത് ഈ ഈ കാവ് ആണെന്ന് പരിസരവാസികളില്‍ ചിലര്‍ പറയുകയുണ്ടായി.

ആലുവ – മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കുറുപ്പം പടിക്കും ഇടയില്‍ ആയാണ് ഇരിങ്ങോള്‍ കാവു സ്ഥിതി ചെയ്യുന്നത്.പെരുമ്പാവൂരില്‍ നിന്നു കുറുപ്പം പടി വഴി കോതമംഗലം,അകനാട്,മൂവാറ്റുപുഴ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസില്‍ കയറീ “ ഇരിങ്ങോള് പോസ്റ്റ് ഓഫീസ് ജംഗഷനില്‍ “ ഇറങ്ങുക.ഈ സ്റ്റോപ്പ് പെരുമ്പാവൂരില്‍ നിന്നും ഏകദേശം 2 കി മീ മാത്രം അകലെയാണ്.ഇവിടെ ഇറങ്ങി തെക്കോട്ടേക്കുള്ള വഴിയില്‍ ഉദ്ദേശം 500 മീറ്റര്‍ നടന്നാല്‍ ഇരിങ്ങോള്‍ കാവിലെത്താം.

മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിന്നും വ്യത്യസ്തമായി ഇവിടെ പ്രവേശന ഫീസോ അല്ലെങ്കില്‍ സന്ദര്‍ശനത്തിനു പ്രത്യേക സമയമോ ഇല്ല.ദേവിയെ തൊഴാന്‍ ഉദ്ദേശിച്ചു വരുന്നതാണെങ്കില്‍ ആ സമയത്ത് വരാന്‍ ശ്രദ്ധിക്കുക. അതല്ല വിനോദ സഞ്ചാരം മാത്രം ആണുദ്ദേശമെങ്കില്‍ ഇഷ്ടമുള്ള സമയത്തു വരിക.



ഞങ്ങള്‍ കാവില്‍ പോയി തൊഴുത് വനത്തിലൂടെ അല്പം നടന്നു “ രാമനോടും കൃഷ്ണനോടും കിന്നാരം പറഞ്ഞു,പക്ഷികളുടെ ഗാ‍നം ആസ്വദിച്ച് ഉച്ച വരെ അവിടെ ചെലവഴിച്ചു..വഴിക്കു കണ്ട കടയില്‍ നിന്നും തണ്ണിമത്തങ്ങയും വാങ്ങി കഴിച്ചു അവിടെ ചെലവഴിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തവയാണ്.വേറെ പല സ്ഥലങ്ങളിലും പിന്നീട് ഒരുമിച്ച് പോയിട്ടുണ്ടെങ്കിലും ആദ്യത്തെ യാത്രയുടെ മധുരം .. അതൊന്നു വേറെ തന്നെയല്ലേ.


പെരുമ്പാവൂര്‍ വഴി വരുന്ന എല്ലാ ബൂലോകരും ഇവിടെ ഇറങ്ങി നഗരത്തിനുള്ളിലെ ഈ വനപ്രദേശത്തു പോയി കാടിന്റെ സൌന്ദര്യം ആസ്വദിച്ചു വേണം പോകാന്‍ ..എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു .!! ഒപ്പം എന്റെ വീട്ടിലേക്കും.കപ്പയും കാന്താരിച്ചമ്മന്തിയും കട്ടന്‍ കാപ്പിയും തന്നു സല്‍ക്കരിക്കുന്നതായിരിക്കും !


* രാമനും കൃഷ്ണനും കാട്ടിലെ കുരങ്ങന്മാര് ആണ്..




ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍

76 comments:

ജിജ സുബ്രഹ്മണ്യൻ said...

പെരുമ്പാവൂര്‍ വഴി വരുന്ന എല്ലാ ബൂലോകരും ഇവിടെ ഇറങ്ങി നഗരത്തിനുള്ളിലെ ഈ വനപ്രദേശത്തു പോയി കാടിന്റെ സൌന്ദര്യം ആസ്വദിച്ചു വേണം പോകാന്‍ ..എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു .!!

ശ്രീ said...

കാന്താരി ചേച്ചി...

ദേവിയ്ക്കുള്ള ആദ്യത്തെ നാളികേരം എന്റെ വക.
“ഠേ!”

ഇരിങ്ങോള്‍ കാവ് എന്നു കേട്ടിട്ടുള്ളത് ഈ കാവിനെ പറ്റി തന്നെ ആയിരിയ്ക്കും അല്ലേ? പറ്റിയാല്‍ ഒന്നു പോകണമെന്നുണ്ട്.

ഈ വിവരണത്തിനു വളരെ നന്ദി.
:)

കുഞ്ഞന്‍ said...

കാന്താരീസ്..

ഒരു പെരുമ്പാവൂര്‍കാരനായിരുന്ന എനിക്ക് ഇരിങ്ങോള്‍ക്കവിനെക്കുറിച്ച് എഴുതിയത് വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നുന്നു. സ്കൂള്‍ ജീവതത്തില്‍ മിക്യ വെള്ളിയാഴ്ചകളിലെ ഉച്ചസമയം ഈ കാവിലെ അധികം വണ്ണമില്ലാത്ത മരങ്ങളിലെ തുഞ്ചായത്ത് കയറി, അതില്‍ പിടിച്ച് താഴോട്ട് ചാടുക എന്നതായിരുന്നു. താഴെവരെ റ എന്ന രീതിയില്‍ വരുകയും വീണ്ടും പൊങ്ങിപ്പോവുകയും ചെയ്യും. ചില സമയങ്ങളില്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്നപോലെ മരത്തിന്റെ തുഞ്ചായത്ത് തൂങ്ങിക്കിടക്കാറുണ്ടായിരുന്നു.

ഒരു കാലത്ത് കുരങ്ങന്മാര്‍ നിറയെ ഉണ്ടായിരുന്നതാണ്. അതുപോലെ മലയണ്ണാന്‍, പറക്കുന്ന അണ്ണാന്‍, വലിയ അട്ട, കുറുക്കന്‍, മരപ്പെട്ടി, ചെന്നായ എന്നിവ ഉണ്ടായിരുന്നു.

ഇവിടെ കാവിന്റെ വെബ്സൈറ്റ്, ഇതിലൂടെ പോയാല്‍ കൂടുതല്‍ അറിയാം


പിന്നെ ഈ കുരുമുളക് അപൂര്‍വ്വ ഇനം സസ്യജാലമാണൊ..?

തോന്ന്യാസി said...

ബൂലോഗരെ ഒരാളെപ്പോലും വീട്ടിലേയ്ക്ക് ക്ഷണിക്കൂല്ല അല്ലേ?

കാവിലേക്ക് പോവാന്‍ കാന്താരിച്ചേച്ചീടെ ക്ഷണം കിട്ടീട്ട് വേണോ?

നോക്കണ്ട ഞാന്‍ ഓടി......

Anoop Technologist (അനൂപ് തിരുവല്ല) said...

:)

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
അപ്പു ആദ്യാക്ഷരി said...

കാന്താരിക്കുട്ടീ, വായിച്ചപ്പോള്‍ തന്നെ എന്തൊരു കുളിര്‍മ. “പ്രകൃതി ക്ഷോഭങ്ങളെയും മനുഷ്യന്റെ അത്യാര്‍ത്തിയെയും അതിജീവിച്ച വനപ്രദേശം ! നഗര പ്രദേശത്തെ ശ്വാസം മുട്ടിക്കുന്ന മലിനമായ അന്തരീക്ഷത്തില്‍ നിന്ന് ഒരു മോചനം ലഭിക്കണമെങ്കില്‍ ഇവിടേക്ക് വരാം.കഠിനമായ വേനല്‍ക്കാലത്തു നട്ടുച്ചക്കു പോലും പ്രകൃതി നല്‍കുന്ന കുളിര്‍മ്മ അനുഭവിച്ചറിയാന്‍ ഇവിടെ വന്നാല്‍ മതി.പ്രകൃതി നല്‍കുന്ന എ സി യില്‍ മനം കുളിര്‍ന്നിരിക്കാം.മരച്ചില്ലകളില്‍ നിന്നുള്ള പക്ഷികളുടെ കള കൂജനങ്ങള്‍ നമ്മളെ മറ്റൊരു ലോകത്തെത്തിക്കും തീര്‍ച്ച.“

പെരുമ്പാവൂര്‍ നഗരത്തിലുള്ളവര്‍ ഭാഗ്യമുള്ളവര്‍തന്നെ. ഇന്നത്തെ കാലത്തും ഒരു വനം അവരുടെ നഗരമദ്ധ്യത്തിലുണ്ടല്ലൊ.

ഓ.ടോ. റിയല്‍ എസ്റ്റേറ്റ്കാരാരും ആവഴിക്കിതുവരെ എത്തിയില്ലേ. ഫോറെസ്റ്റ് വ്യൂ എന്നോ കാവു വ്യൂ എന്നോ പേരില്‍ ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കി അവിടെനിന്നും പൈസയുണ്ടാക്കാന്‍.

അനില്‍@ബ്ലോഗ് // anil said...

"പെരുമ്പാവൂരില്‍ നിന്നു കുറുപ്പം പടി വഴി കോതമംഗലം,അകനാട്,മൂവാറ്റുപുഴ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസില്‍ കയറീ “ ഇരിങ്ങോള് പോസ്റ്റ് ഓഫീസ് ജംഗഷനില്‍ ഇറങ്ങുക“

എന്നിട്ടു ഉടനേ തിരിച്ചും പൊക്കോളണം, ആരും പെരുമ്പാവൂര്‍ കിടന്നു കറങ്ങരുതു.

ക്ഷേത്രങ്ങളുടെ ചരിത്രം എനിക്കു വലിയ ഇഷ്ടമാണ് കെട്ടോ. “മഹാക്ഷേത്രങ്ങളുടെ മുന്നില്‍“ എന്നൊരു പുസ്തകമുണ്ടായിരുന്നതു ആരോ അടിച്ചു മാറ്റി, എന്തോരം ക്ഷേത്ര കഥകളാണതില്‍. വിവരണം നന്നായിട്ടുണ്ടു.

നരിക്കുന്നൻ said...

വിവരണവും ചിത്രങ്ങളും വളരെ നന്നായിരുന്നു. പ്രത്യേകം പറയേണ്ട അല്ലേ..

കാന്താരികുട്ടി ചേച്ചീ‍.. ഇത് വഴി വരുമ്പോൾ ഈ ബൂലോഗത്തുള്ളവർ തന്റെ വീട്ടിൽ കേറി തെന്റെ കൈപുണ്യം അറിഞ്ഞ് പോയാൽ മതിയെന്ന് പറയാതിരുന്നതെന്ത്?

ഓണാശംസകൾ

രസികന്‍ said...

പഴമ നിലനിർത്തുന്ന പ്രകൃതി രമണീയമായ ഇത്തരം സ്ഥലങ്ങൾ എനിക്കു വളരെ ഇഷ്ടമാണ്.

പെരുമ്പാവൂർ വഴി ചുറ്റിക്കറങ്ങിവരുന്ന ബൂലോഗരെ തോന്ന്യാസി പറഞ്ഞപോലെ വീട്ടിലേക്കു ക്ഷണിച്ചുപോകരുത്.( കാന്താരിയുടെ വീട്ടിലെ കപ്പപുഴുങ്ങിയത് എന്ന തലക്കെട്ടിൽ ഒരു യാത്രാവിവരണം എഴുതിക്കളയാനും മടിക്കില്ല )

നല്ല പോസ്റ്റ് ആശംസകൾ

തണല്‍ said...

രാമനും കൃഷ്ണനും..പിന്നെ കാന്താരിയും!
:)

ഹരിയണ്ണന്‍@Hariyannan said...

നല്ല വിവരണം.

കൂട്ടത്തില്‍ കുഞ്ഞന്‍ തന്ന സൈറ്റിന്റെ ലിങ്കിലും പോയൊന്നു തൊഴുതു!

ചെങ്ങന്നൂര്‍ നിന്ന് മാവേലിക്കരക്കുപോകുന്നവഴിയില്‍ ഒരു ‘വള്ളിക്കാവ്’ഉണ്ട്!
ആയിരത്തോളം കുരങ്ങന്മാരും ദേവതയായി വനദുര്‍ഗയും ഉള്ള കാവ്..

ആ സൈറ്റില്‍ നിന്ന് ഐതിഹ്യം പൂര്‍ണമായി മനസ്സിലാവുന്നില്ല!

കംസന്‍ എട്ടാമത്തെ പെണ്‍കുട്ടിയെ കൊല്ലാനായി പൊക്കിയെടുത്തതുകൊണ്ട് “ഈ സ്ഥലം” എങ്ങനെ ഇരിന്നോളും ഇരിങ്ങോളുമായി? വ്യക്തമല്ല!

അപ്പോ ഈ കന്യാകുമാരിയിലെ ദേവി ആരാ?!

കാന്താരിക്കുട്ടിയോ കുഞ്ഞനോ മറ്റോ ഉത്തരം തരുമെന്ന് കരുതട്ടെ?!

Sharu (Ansha Muneer) said...

കൊള്ളാം, നല്ല വിവരണം... ഇത്ര കൃത്യമായി വഴിയും മറ്റു വിവരങ്ങളും പറഞ്ഞു തന്നതിന് നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരിക്കല്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌, അവിടെ ,. വീണ്ടും ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി.
പിന്നെ തുളസിക്കും താമരക്കും മണമില്ല എന്നു പറഞ്ഞതിനോട്‌ -കട്ടി

ജിജ സുബ്രഹ്മണ്യൻ said...

ശ്രീ : കേരളത്തിലെ ഏറ്റവും വലിയ കാവ് ഇതു തന്നെ..ഇരിങ്ങോള്‍ കാവ്..സമയം കിട്ടുമ്പോള്‍ ഇറങ്ങൂ..ഞാന്‍ ക്ഷണിക്കുന്നു.കാവിലേക്കും വീട്ടിലേക്കും.

കുഞ്ഞ്ന്‍ ചേട്ടാ : എന്റെ ഹബിയും ഈ വക വീര ശൂര പരാക്രമങ്ങളുടെ കഥ പറഞ്ഞു തന്നിട്ടുണ്ട്.ഹബി പഠിച്ചത് ഇരിങ്ങോള്‍ സ്കൂളില്‍ ആയിരുന്നു.പിന്നീടാണ് ആശ്രമത്തിലേക്കു മാറിയത്.സ്കൂളിന്റെ മുറ്റത്തു തന്നെ അല്ലേ കാവ്..എത്ര രസമായിരുന്നിരിക്കും അല്ലേ.

തോന്ന്യാസി : ഇരിങ്ങോള്‍ കാവ് സന്ദര്‍ശിക്കാന്‍ വരുന്ന എല്ലാ ബൂലോകരെയും ഞാന്‍ ക്ഷണിക്കുന്നു..ഓടണ്ടാ ട്ടോ..ഇവിടെ വരെ വന്നിട്ട് വേണേല്‍ ഓടിക്കോ..

അനൂപ് : ചിരിച്ചു പോയതു കണ്ടു.
അപ്പു : റിയല്‍ എസ്റ്റേറ്റ്കാര്‍ക്കും ഒരു പേടി കാണുമായിരിക്കും.നാട്ടുകാര്‍ ആരും ഇപ്പോഴും അവിടെ നിന്നും ഒരു കഷണം വിറകു പോലും എടുക്കില്ല..ആ വിശ്വാസം മനസ്സില്‍ ഉള്ളതു കൊണ്ടായിരിക്കും മഫിയകള്‍ ഒന്നും ഇവിടേക്ക് അടുക്കാത്തത്.

അനില്‍ :പെരുമ്പാവൂര്‍ ആവശ്യമില്ലാതെ കിടന്നു കറങ്ങിയാല്‍ പോലീസ് പൊക്കിക്കോളും]
നരിക്കുനന്‍ :
രസികന്‍ :
ഇരുവരെയും ഞാന്‍ ക്ഷണിക്കുന്നു.കപ്പ പുഴുങ്ങീതും കാന്താരി ചമ്മന്തീം പിന്നെ കട്ടന്‍ കാപ്പീം തരാം


തണലണ്ണാ : ഹ ഹ ഹ എന്നേം ആ കൂട്ടത്തില്‍ പെടുത്തീ ല്ലേ..ഹോ ! എനിക്കിപ്പ എത്ര പേരുകളാ ??

ഹരിയണ്ണാ : അതിനെ കുറിച്ചു വിശദമായ ഒരു അന്വേഷണം നടത്തി പറയാം ട്ടോ

ഷാരു : നന്ദി
യാരിദ് : ചിരിക്കല്ലേ !!


ഒരു തിരുത്ത്.പെരുമ്പാവൂര്‍ നിന്ന് കുറുപ്പം പടി വഴി മൂവാറ്റു പുഴ പോകുന്ന ബസില്‍ കയറണം.


എല്ലാ ബൂലോകരെയും ഇരിങ്ങോള്‍ കാവിലേക്കും ഒപ്പം എന്റെ വീട്ടിലേക്കും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

smitha adharsh said...

കാ‍ന്താരി ചേച്ചീ..കാവിനെ പറ്റിയുള്ള വിവരണവും,വീട്ടിലേയ്ക്കുള്ള ക്ഷണവും...എല്ലാം ഇഷ്ടായി....പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ മനസ്സു തണുത്തു..അപ്പൊ,പിന്നെ ആ കാവിലേയ്ക്കും കൂടി വന്നാലോ?

അനില്‍@ബ്ലോഗ് // anil said...

എല്ലാരും കേട്ടല്ലോ , ബൂലോകം അടക്കി വിളിച്ചിരിക്കുകയാണ്.
കപ്പയും കാന്താരിയും കുറച്ചധികം വേണ്ടി വരും !!

കുഞ്ഞന്‍ ഭായ്,
ഇത് വെബ്സൈറ്റ് ഒക്കെയുള്ള ഒരു ഇ.കാവാണല്ലെ?
ലിങ്ക്നു നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യോ ഞാന്‍ ഒരു തവണ പോയി എന്നു പറഞ്ഞതുകൊണ്ടാണോ എന്നെ വിളിക്കാത്തത്‌? അതിങ്ങു പിന്‍ വലിച്ചു ഞാന്‍ പോയിട്ടേ ഇല്ല

Sands | കരിങ്കല്ല് said...

കാടിപ്പൊഴും കാടു പോലെ തന്നെയോ അതോ.. നാട്ടുകാര്‍ പ്ളാസ്റ്റിക്കും ഒക്കെ ഇട്ടു നശിപ്പിച്ചു തുടങ്ങിയോ?

ജിജ സുബ്രഹ്മണ്യൻ said...

പണിക്കര്‍ മാഷേ : വിളിക്കാന്‍ വിട്ടു പോയതാ ട്ടോ.ഞാന്‍ മറുപടി എഴുതി കഴിഞ്ഞാണു മാഷിന്റെ കമന്റ് കണ്ടത്.അതോണ്ട് പറ്റീതാ .സോറി ട്ടോ.എന്നു പെരുമ്പാവൂര്‍ വഴി വരുമ്പോളും ഇവിടെക്കു കൂടി വരിക.ഞാന്‍ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്മിത : അടുത്ത പാരവശ്യം നാട്ടില്‍ വരുമ്പോള്‍ ഇതിലൂടെ ഒക്കെ ഒന്നിറങ്ങന്നേ..


കല്ലേ : ആ കാടു ഇപ്പോളും നല്ല കാറ്റു തന്നെ.കുരങ്ങന്മാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ‍.നാട്ടുകാര്‍ നന്നായി തന്നെ ആ കാടിനെ നോക്കുന്നുണ്ട്.

Sarija NS said...

ഞാന്‍ വന്നിട്ടുണ്ട് അവിടെ. ചേച്ചീടെ അഡ്രെസ്സ് തന്നാലല്ലെ കപ്പ കഴിക്കാന്‍ വരാന്‍ പറ്റൂ :)

krish | കൃഷ് said...

കപ്പയും കാന്താരിച്ചമ്മന്തിയും കട്ടങ്കാപ്പിയും തരാം എന്നു പറഞ്ഞതുകൊണ്ട് ഈ വഴി വന്നതാ.
കപ്പ പുഴുങ്ങിയത് കഴിക്കാന്‍ നേരെ അവിടെ വന്നാല്‍ മതിയല്ലോ. കാവൊക്കെ പിന്നെ കണ്ടാലും മതിയല്ലോ.
:)

കാപ്പിലാന്‍ said...

"ഞാനും വരട്ടെയോ നിന്‍റെ കൂടെ ", അടുത്ത പ്രാവശ്യം ആകട്ടെ ..തൃക്കാക്കര ഷേത്രത്തില്‍ ഒന്ന് പോകണം അത് വഴി കാന്തരിസ് ഹൌസ് വഴിയും ഒന്ന് കയറിപ്പോകാം :)

विवरण बहुत अछा हे .

തകര്‍പ്പന്‍ said...

നല്ല പോസ്റ്റ്. ഇരിങ്ങോള്‍കാവില്‍ വന്നിട്ടുണ്ട്. നല്ല കുളില്‍മയാണ് അവിടെ. നഗരത്തില്‍നിന്നുവിട്ട് സ്വസ്ഥമായിരിക്കാന്‍ പറ്റിയസ്ഥലം.

അവിടെവന്നിരുന്ന് തപസ്സുചെയ്താലോ എന്ന് ആലോചിച്ചിട്ടുണ്ട് പണ്ട്.

പിന്നെ, പെരുമ്പാവൂര്‍ അടുത്ത് ഒരു പഴയ ജൈനസെറ്റില്‍മെന്റിന്റെ ഭാഗമായ ഗുഹാക്ഷേത്രംകൂടിയുണ്ടല്ലോ.. കല്ലില്‍ക്ഷേത്രം. അവിടെ പോയിട്ടുണ്ടോ? അതുകൂടി ഒരു പോസ്റ്റാക്കൂ....

സുപ്രിയ said...

എനിക്കിവിടേന്ന് പത്തുമുപ്പതുകിലോമീറ്ററേയുള്ളു അങ്ങോട്ട്. പക്ഷേ ഇതുവരെ ഇരിങ്ങോള്‍കാവില്‍ വരാന്‍ പറ്റിയിട്ടില്ല.

കാന്താരിക്കുട്ടി എല്ലാരേം വിളിച്ചിട്ടുണ്ടല്ലോ. ഇനി വരാം. ഇരിങ്ങോള്‍ വന്നിട്ട് കാന്താരിക്കുട്ടീന്നു കൂവിവിളിച്ചാ മതിയോ?

ജിജ സുബ്രഹ്മണ്യൻ said...

സരിജ : ഇരിങ്ങോള്‍ കാവില്‍ വന്നിട്ട് നീട്ടി ഒന്നു വിളിച്ചാല്‍ മതി.ഞാന്‍ എത്തിക്കോളാം ട്ടോ

കൃഷ് : സ്വാഗതം ട്ടോ .ധൈര്യമായി പോരൂ


കാപ്പിലാന്‍ :“ "ഞാനും വരട്ടെയോ നിന്‍റെ കൂടെ ", ??????

എന്റെ കൂടെ ഒന്നും വരണ്ടാ..കുടുംബവുമായി വരൂ...


തകര്‍പ്പന്‍ : കല്ലില്‍ ക്ഷെത്രവും ഞങ്ങളുടേ അടുത്തു തന്നെ..കേരളത്തിലെ ജൈന ക്ഷേത്രങ്ങളില്‍ ഒന്നാണിത്.കൂടാതെ കൂട്ടുമഠം അമ്പലം,പെരുമ്പാവൂര്‍ ധര്‍മ ശാസ്താ ക്ഷേത്രം ഒക്കെ പ്രസിദ്ധി കേട്ടതല്ലേ.ഇനി പോസ്റ്റ് എഴുതാന്‍ ശ്രമിക്കാം ട്ടോ

സുപ്രിയ : ധൈര്യമായി കൂവി വിളിച്ചോളൂ..ഞാന്‍ ആ പരിസരത്ത് എവിടെങ്കിലും ഒക്കെ കാണും.

ഇവിടെ വന്ന എല്ലാര്‍ക്കും നന്ദി കേട്ടോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദേവ്യോട് എന്റെ കാര്യം ഒന്നു പറയണം ട്ടാ. ഒരിക്കല്‍ വരാം അവിടെ

Typist | എഴുത്തുകാരി said...

വരാം ഒരിക്കല്‍ കാവിലേക്കും, കാന്താരിക്കുട്ടിയുടെ വീട്ടിലേക്കും‍.

അല്ഫോന്‍സക്കുട്ടി said...

സഞ്ചാരസാഹിത്യത്തിനുള്ള സമ്മാനം അടുത്ത പ്രാവശ്യം കാന്താരിക്കുട്ടിക്കാണെന്ന് തോന്നുന്നു. സ്വാഗതം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. എനിക്കിത്തിരി അധികം കപ്പയും ചമ്മന്തിയും വേണംട്ടാ.

മാഹിഷ്മതി said...

വായിചു നിലവരം തീരെ കുറവണു....ശ്രമിക്കുക

അശ്വതി/Aswathy said...

വായിച്ചപ്പോ ഇപ്പൊ തന്നെ വരാന്‍ തോന്നി. കുളിര്‍മയുള്ള പോസ്റ്റ്.
പഠിക്കണ കാലത്തു ഒരു കല്യാണം കുടാന്‍ ഒരു അമ്പലത്തില്‍ പോയപ്പോള്‍ അതിനോട് ചേര്ന്നു ഒരു കാവുണ്ടായിരുന്നു.
വരും ..കാവ് കാണാനും ദേവിയെ കാണാനും കാന്തരികുട്ടിയുടെ വീട്ടിലേക്കും. ജാഗ്രതെ...
ഒരു ഓഫ്- പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് എന്ത് പറ്റി? ഒടനെ അടുത്തത് കാണുമല്ലോ?

ചന്ദ്രകാന്തം said...

കാവിനെപ്പറ്റിയും, കാട്ടിലെ അന്തേവാസികളെപ്പറ്റിയും വായിച്ചു... നന്നായി വിവരിച്ചിരിയ്ക്കുന്നു..ട്ടൊ.
...എന്നാപ്പിന്നെ എല്ലാം പറഞ്ഞപോലെ.. കപ്പ റെഡിയായിക്കോട്ടെ...

Sherlock said...

കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് പെരുമ്പാവൂര്‍ ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ഒരു വനപ്രദേശമെന്നു തോന്നിക്കുന്ന സ്ഥലത്തു കൂടി പോയിരുന്നതായി ഓര്‍ക്കുന്നു...

അത് ഈ കാവായിരുന്നോ? ആ‍ാ ...

Lathika subhash said...

എന്റെ ഇരിങ്ങോള്‍ ഭഗവതീ,ഞാനാണെങ്കില്‍ നോമ്പിലാ. അവിടെ വന്നിട്ട് ആ കാന്താരിക്കുട്ടീടെ വീട്ടില്‍ പോയി കപ്പേം കാന്താരിച്ചമ്മന്തീം കട്ടന്‍ കാപ്പിയും കഴിക്കാമെന്നു വച്ചാല്‍... വൈകുന്നേരമല്ലേ കഴിക്കാനാവൂ. രാവിലെ ഭഗവതി, ഉച്ചയ്ക്ക് വനദുര്‍ഗ, വൈകിട്ട് ഭദ്രകാളി.. എന്റെ കാന്താരിക്കുട്ടീ, നോമ്പ് കഴിഞ്ഞു വരാം........................
നല്ല പോസ്റ്റ്.

ജിജ സുബ്രഹ്മണ്യൻ said...

പ്രിയ : ദേവ്യോടു പ്രിയേടെ കാര്യം പറഞ്ഞിട്ടുണ്ട് ട്ടോ

അല്ഫുണ്ണി ; അതെനിക്കിട്ട് ഒരു കൊട്ടാണല്ലോ ഹ ഹ ഹ .ഞാന്‍ ആസ്വദിച്ചു കെട്ടോ.

എഴുത്തുകാരീ : സ്വാഗതം

മാഹിഷ് മതി : എന്തു ചെയ്യാം എനിക്ക് നിലവാരം തീരെ കുറവാണ്.ഇനി ഉണ്ടാക്കണം എന്നു വെച്ചാലും പറ്റണില്ല.ഒരു കാര്യം ചെയ്യാവോ..ഒരു 5 കിലോ നിലവാരം തന്നേക്കാമോ..വെറുതേ വേണ്ടാ ന്നേ..കാശു തരാം.


അശ്വതി : പാല്‍ ഉല്പന്നങ്ങള്‍ കണ്ട് എല്ലാരും എന്നെ കളിയാക്കുന്നു..ഉടനേ അടുത്തതിടാന്‍ നോക്കാം ട്ടോ



ചന്ദ്രകാന്തം : സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

ജിഹേഷ് : അതു തന്നെ.പെരുമ്പാവൂര്‍ പ്രദേശത്തുള്ള ഏക വനപ്രദേശം ഇരിങ്ങോള്‍ കാവ് ആണു.ഇതിലൂടെ തന്നെ ആയിരിക്കും കടന്നു പോയത് !
ലതി ചേച്ചീ : നോമ്പു കഴിഞ്ഞു വരണേ..ഞാന്‍ ഇവിടൊക്കെ തന്നെ കാണും ന്നേ.

സു | Su said...

കാന്താരിക്കുട്ടീ :) ഞാന്‍ എന്നെങ്കിലും വരുമായിരിക്കും ആ വഴിക്കൊക്കെ. അതുവരെ എന്റെ കാര്യമൊക്കെ അവിടെപ്പറയണം കേട്ടോ.

സ്നേഹിതന്‍ said...

യാത്രാവിവരണം അവിടേയ്ക്ക് വരാന്‍ തോന്നിപ്പിയ്ക്കും വിധം നന്നായി എഴുതിയിരിയ്ക്കുന്നു.

Sapna Anu B.George said...

ഇനി വരുമ്പോള്‍ തീര്‍ച്ചയായും വരുന്നതായിരിക്കും കേട്ടോ

Bindhu Unny said...

കാരണവന്മാര്‍ കാത്തുസുക്ഷിച്ച ‘ബയോഡൈവേഴ്സിറ്റി’ അല്ലേ കാവുകള്‍. കേരളത്തിലെ ഏറ്റവും വല്യ കാവിനെക്കുറിച്ച് വിവരം തന്നതിന്‍ നന്ദി. :-)

Unknown said...

nannaayi

Anil cheleri kumaran said...

സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം കറക്റ്റായിട്ട് എഴുതിയല്ലോ കുടുംബക്കാരെങ്കിലുമ്മ്‌ കാവിന്റെ കമ്മിറ്റിയിലുണ്ടോ?
കാന്താരിയും കപ്പയും കള്ളും കിട്ടുമെങ്കില്‍ വരാട്ടോ

ജിജ സുബ്രഹ്മണ്യൻ said...

സൂ ചേച്ചീ : ചേച്ചീടെ കാര്യം ഉറപ്പായിട്ടും പറഞിട്ടുണ്ട് ട്ടോ
സ്നേഹിതന്‍ : വന്നതിനും കമന്റിനും നന്ന്ദി

സപ്ന :
ബിന്ദു :
അനൂപ് :
കുമാര്‍ ചേരിക്കുണ്ട് : കമ്മറ്റിയില്‍ ആരും ഇല്ല.പക്ഷേ ഈ നാട്ടുകാരി ആണല്ലോ ഞാന്‍
പിന്നെ കള്ളിന്റെ കാര്യം.നല്ല പനം കള്ള് ഉണ്ട് .മതിയാകുമോ..വീട്ടിലെ പനം തൈ വളര്‍ന്നു വന്നപ്പോള്‍ അതു ഉണങ്ങാന്‍ വേണ്ടി ഞാന്‍ ചൂടു വെള്ളം കുറേ അധികം ആ പനയുടെ ചുവട്ടില്‍ ഒഴിച്ചതാ..അതു ഉണങ്ങി പോകട്ടെ എന്നു പ്രാര്‍ഥിക്കുകയും ചെയ്തു.പക്ഷേ എന്റെ പ്രാര്‍ഥന ദൈവം കേട്ടില്ല..പന പോലെ തന്നെ അതു വളര്‍ന്നു.ഇപ്പോള്‍ ചെത്തുന്നുണ്ട്..വേണ്ട കള്ളും ഉണ്ട്

ഗോപക്‌ യു ആര്‍ said...

ഇരിങ്ങോളില്‍ ഞാന്‍പലവട്ടം വന്നിട്ടുണ്ട്‌
...അവിടെ പാമ്പുകള്‍ ഇല്ലാ എന്നു പറയുന്നു...ശരിയാണൊ?

പിന്നെ അവിടെ വന്നു
"'കാന്താരിക്കുട്ടീീീീ""
എന്നുറക്കെ വിളിക്കണം പോല്‍.
..എന്നിട്ടു വേണം നാട്ടുകാര്‍
"പ്രാന്തന്‍"
എന്നു വിളിക്കാന്‍...
പാരക്ക്‌ മോശമല്ലല്ലൊ!!

PIN said...

ആരേയും ആ കാവിലേയ്ക്ക്‌ ക്ഷണിക്കുന്ന ആ വിവരണത്തിന്‌ പ്രത്യേക അഭിനന്ദങ്ങൾ...

നോക്കട്ടെ അവിടെ ഒന്നു പോയിക്കാണാൻ പറ്റുമോ എന്ന്.

മാംഗ്‌ said...

കാവ്‌ ഒരു സംസ്കാരമാണു ഞാനും എന്റെ ബാല്യവും കാവിനൊടും കുളങ്ങളോടു ഏറെ
കടപ്പെട്ടിരിക്കുന്നു വിശ്വാസങ്ങൾ തപ്പു കൊട്ടി പേടിപ്പിക്കുന്ന മധ്യാഹ്നങ്ങളിൽ അരണ്ട സൂര്യ വെളിച്ചത്തിന്റെ കടും പച്ചപ്പിലൂടെ ഓർമളിലേക്കൊരു മടക്കയത്രകൂടിയായി ഈ കുറിപ്പ്‌.
എന്റെ ബാല്യം ഉറങ്ങുന്ന കാവ്‌

ഹരീഷ് തൊടുപുഴ said...

എന്റെ വീടിന്റെ അടുത്തുമുണ്ട് ഇതുപോലത്തെ ഒരു കാവ്!! അമരംകാവെന്നണതിന്റെ പേര്. കേട്ടിട്ടുണ്ടോ?? ആ കാവും അതുപോലെതന്നെ 10 ഏക്കറോളം വരുന്ന കാട്ടിനുളിലാണ്. പ്രതിഷ്ഠ ദേവിതന്നെ.
ഇനി എന്തായാലും പെരുമ്പാവൂരുള്ള ഇരിങ്ങോള്‍കാവിലും, ആനത്താവളത്തും ഒന്നുപോകണം. ഏതായാലും പുതിയ വിവരങ്ങള്‍ അടങ്ങിയ ഈ പോസ്റ്റ് വളരെയേറെ ഉപകാരമായി. നന്ദിനി ഉണ്ട്ട്ടോ..

Pongummoodan said...

കാന്താരിക്കുട്ടി ചേച്ചിയേ,

നന്നായിട്ടുണ്ട്.

കാവാലം ജയകൃഷ്ണന്‍ said...

എനിക്കും വരണം ആ കാവില്‍. പെരുമ്പാവൂരില്‍ അശമന്നൂരില്‍ എനിക്കു കുറേ കൂട്ടുകാരുണ്ട്‌.

കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടീ

ഒരു പരാതിയുണ്ട്‌.

‘ഹാര്‍ദ്ദവമായി’ അല്ല ‘ഹാര്‍ദ്ദമായി’ എന്നല്ലേ പ്രയോഗം? ഹാര്‍ദ്ദവം എന്ന വാക്ക് മലയാളഭാഷക്കു പുതുതായി ഉണ്ടാക്കിതന്നത്‌ മിമിക്രിക്കാരും ചാനല്‍ അവതാരകരും ആണെന്നാ തോന്നണേ... ഒന്നു തിരുത്തുമോ പ്ലീസ്... (തെറ്റിദ്ധരിക്കല്ലേ - മനോഹരമായ ഒരു പോസ്റ്റ് പൂര്‍ണ്ണ ശോഭയോടെ നില്‍ക്കുന്നതു കാണാനുള്ള ആഗ്രഹം കൊണ്ടാ)

പിരിക്കുട്ടി said...

ente kalyanam kazhinjittu aa kaavil varam too...

kaantharikutteede veetilekkum

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ലവിവരണം വരികളിലൂടെ ആ വനപ്രദേശം കാണിച്ചു തന്നതിന്‍ നന്ദി.

ജിജ സുബ്രഹ്മണ്യൻ said...

ഗോപക് : അതു ശരിയാണു.അവിടെ പാമ്പ് ഇല്ല..കാട്ടിലൂടെ മുഴുവന്‍ നടന്നിട്ടുണ്ട്.ഇന്നേ വരെ ഒരു പാമ്പിനെ കണ്ടു മുട്ടീട്ടില്ല..

പിന്‍ :തീര്‍ച്ചയായും വരണം കേട്ടോ

മാംഗ് : ഞാന്‍ അവിടെ വന്നിരുന്നു .കേട്ടോ ഇഷ്ടപ്പെട്ടു

ഹരീഷ് : ഞാന്‍ കേട്ടിട്ടുണ്ട് ആ കാവിനെ പറ്റി.പക്ഷേ അവിടെ പൊയിട്ടില്ല അവിടെ.


പോങ്ങും മൂടന്‍ : വന്നതിനും കമന്റിനും നന്ദി ട്ടോ

ജയകൃഷ്ണന്‍ : തിരുത്തീട്ടുണ്ട് ട്ടോ..ഒരു വലിയ തെറ്റ് മനസ്സിലാക്കി തിരുത്തി തന്നതിനു നന്ദി ഉണ്ട് ട്ടോ..ഇപ്പോള്‍ മനസ്സിലായില്ലേ പഠിക്കുന്ന കാലത്തൊക്കെ ഉഴപ്പി നടന്നതിന്റെ ഗുണം !!


പിരി : സ്വാഗതം !!
രാമചന്ദ്രന്‍ : തീര്‍ച്ചയായും വരണേ !!

എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നു

ബിന്ദു കെ പി said...

ഈ പോസ്റ്റ് കാണാന്‍ വൈകി. പെരുമ്പാവൂര്‍ ഭാഗത്തൊക്കെ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാവിനെപ്പറ്റി കേട്ടിട്ടില്ല. നല്ല വിവരണം. ഇനി നാട്ടില്‍ വരുമ്പോള്‍
അവിടെ വന്നിട്ടേയുള്ളു വേറെ കാര്യം. കപ്പയും കാന്താരിമുളകും റെഡിയാക്കി വയ്ക്കണേ..
കുറുപ്പമ്പടിയ്ക്കടുത്തുള്ള മേതല കല്ലില്‍ ഗുഹാക്ഷേത്രം കണ്ടിട്ടുണ്ടോ?ഇല്ലെങ്കില്‍ ഒന്നു പോണേ.എന്റെ അമ്മായിയുടെ തറവാട്ടമ്പലം ആയതുകൊണ്ട് കുറേ പ്രാവശ്യം ഞാന്‍ പോയിട്ടുണ്ട്.

mmrwrites said...

ഞാന്‍ അടുത്ത പോസ്റ്റിടാന്‍ പോകുന്നു.. ഒരു മാപ്പ്..ഇരിങ്ങോള്‍ കാവില്‍ നിന്നും കാന്താരിക്കുട്ടിയുടെ വീടു വഴി പോകുന്ന റോഡുകള്‍.. (ലൊക്കേഷന്‍ മാപ്പ്)

ഇങ്ങനെയൊക്കെയല്ലേ ബൂലോഗരെ സഹായിക്കാന്‍ പറ്റൂ..? :)

ഗീത said...

ആദ്യയാത്രയുടെ മധുരാനുഭവ വിവരണം നന്നായി കാന്താരീ.

ഞാനെന്നെങ്കിലും അവിടെ വരും. ദേവിയെ തൊഴാനും, കപ്പയും കാന്താരിച്ചമ്മന്തിയും കട്ടന്‍ കാപ്പിയും കഴിക്കാനുമായി...
(ചമ്മന്തിയില്‍ കാന്താരിമുളകു കുറച്ചു മാത്രം ചേര്‍ത്താല്‍ മതീട്ടൊ. എരിവു തീരെ ഇഷ്ടമില്ല. പിന്നെ മധുരമുള്ളതു വല്ലതും കൂടി തരുകയാണെങ്കില്‍ നിറയെ തട്ടിക്കൊള്ളാം).

ഒരു മനുഷ്യജീവി said...

nalla post
orikkal varum

ജിജ സുബ്രഹ്മണ്യൻ said...

ബിന്ദു : കല്ലില്‍ അമ്പലത്തില്‍ ഞാന്‍ പോയിട്ടുണ്ട്.എനിക്ക് ഇവിടെ അടുത്താണ്,

എം എം ആറ് : ധൈര്യമായി ബൂലോകരെ സഹായിച്ചോളൂ... ഹി ഹി ഹി .ഇതിനടുത്തുള്ള മറ്റൊരു ബ്ലോഗ്ഗറൂടേ വീട്ടില്‍ നല്ല ബിരിയാണി കിട്ടും എന്ന് പറഞ്ഞു എല്ലാരെയും ഞാന്‍ അങ്ങോട്റ്റും വിടും !!!!

ഗീതേച്ചീ : ഗീതേച്ചിക്ക് മധൂര പലഹാരം തന്നെ ഉണ്ടാക്കി തരാം ട്ടോ..കപ്പ പഞ്ചാര ചേര്‍ത്ത് പുഴുങ്ങിയാല്‍ മതിയോ ? ഹി ഹി ഹി പുതിയൊരു വിഭവവും ആകും !!

മനുഷ്യ ജീവി: വന്നതിനും കമന്റിനും നന്ദി

കനല്‍ said...

വിശ്വാസത്തിന്റെ പേരിലായാലും,
കാവുകളെ സംരക്ഷിക്കുന്ന അമ്പലങ്ങളെ
ഈയുള്ളവനും ബഹുമാനിക്കുന്നു.

അത്യാഗ്രഹികളായ നാട്ടുജന്തുക്കളില്‍ നിന്ന് ഈ കാവിനെ
ദേവിക്ക് എന്നും സംരക്ഷിക്കാനാവട്ടെ

നല്ല പോസ്റ്റ്!അഭിനന്ദനങ്ങള്‍ !!

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

വളരെയധികം വിവരങള്‍ പകര്‍ന്നുതരുന്ന ലേഖനം..പങ്കുവെച്ചതിനു നന്ദി.!

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ബ്ലോഗു വായിച്ചു ആ വഴിക്കിറങനം എന്നു കരുതി തയ്യാറായപ്പോഴാണ്...” നല്ല പെരുവന്‍ തേരട്ട ഈ കാട്ടില്‍ സുലഭം ആണ്.“.........എന്നു വായിച്ചത്................എന്നാലും കാന്താരിക്കുട്ടി ആദ്യായിട്ടു ക്ഷണിക്കുകയല്ലെ............നോക്കട്ടെ..

amantowalkwith@gmail.com said...

നല്ല വിവരണം ...പലവട്ടം പോയിട്ടുന്ടെന്കിലും ..വീണ്ടും ..ഈ അവധിയ്ക്ക് കാവിലെത്തും

ഗീത said...

എന്നാല്പിന്നെ കാന്താരീ, പഞ്ചസാര പാനികാച്ചി കപ്പ അതില്‍ ഇട്ടു വച്ചു തന്നാട്ടെ.

ഇത്തിരിയും കൂടി മധുരമുണ്ടാവുമല്ലോ...
ഹാ ഓര്‍ത്തിട്ടു തന്നെ വായില്‍ വെള്ളമൂറുന്നൂ....
ഹി ഹി ഹീ‍ീ‍ീ‍ീ‍ീ...

d said...

പരിചയപ്പെടുത്തലിനു നന്ദി. പക്ഷേ, ഇവിടമൊക്കെ പോയിക്കാണാന്‍ പറ്റുമെന്ന് ഒരു പ്രതീക്ഷയും ഇല്ല.

അഡ്വാന്‍സ് ഓണാശംസകളോടെ,
വീണ.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാം ചെച്ചി,
അടുത്ത തവണ എറണകുളം വരുമ്പൊ തീര്‍ച്ചയായും പ്ലാന്‍ ചെയ്യും..

നരിക്കുന്നൻ said...

ആ കപ്പ പുഴുങ്ങിയതും, ചമ്മന്തിയും, കട്ടൻ ചായയും ഇങ്ങോട്ട് പാർസൽ അയക്കാമോ??? 2360 റിയാൽ കൊടുത്ത് എയർ ഇന്ത്യയുടെ ‘സൽകാരവും’ കഴിഞ്ഞ് അങ്ങെത്തുമ്പോഴേക്കും ആകെ ക്ഷീണിക്കും...അപ്പോഴേ അതൊന്നും മതിവരില്ല. തീർച്ചയായും ഈ ബൂലോഗത്തുള്ളവരെല്ലാം കാന്താരിക്കുട്ടിയുടെ വീട്ടിൽ ഒരിക്കൽ കൂടിച്ചേരട്ടേ.... ആ കോമ്പിനേഷം ഓർത്ത് നാവിൽ വെള്ളമൂറുന്നു................

നിരക്ഷരൻ said...

കാന്താരിക്കുട്ടീ...
എനിക്ക് പിറക്കാതെ പോയ പോസ്റ്റാണിത്.എന്തായാലും കാന്താരിക്കുട്ടി പോസ്റ്റിയ സ്ഥിതിക്ക് കാന്താരിക്കുട്ടി വിട്ടുപോയ ചില വിവരങ്ങള്‍ ഞാനിവിടെ കുറിക്കുന്നു.

ദേവകീവാസുദേവന്മാരുടെ എട്ടാമത്തെ പുത്രനായി പിറക്കുന്ന ശ്രീകൃഷ്ണന്‍ കംസനെ വധിക്കുമെന്നറിഞ്ഞ് ഭീതിപൂണ്ട കംസന്‍ ഇവരെ കാരാഗൃഹത്തിലാക്കി. എഴ് പുത്രന്മാരേയും കംസന്‍ നിഗ്രഹിച്ചു. എട്ടാമത്തെ പുത്രനായി പിറന്ന കൃഷ്ണനെയെങ്കിലും രക്ഷിക്കണമെന്നുറച്ച് വാസുദേവന്‍ ശ്രീകൃഷ്ണനെ പ്രസവിച്ചയുടനെ ദ്വാരകയിലേക്ക് കൊണ്ടുപോയി. പകരം തത്സ്ഥാനത്ത് പെണ്‍കുഞ്ഞിനെ കിടത്തി. അഷ്ടമന്‍ പുത്രനല്ലെന്നറിഞ്ഞിട്ടും കംസന്‍ ആ പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ഇരുകൈകളും പിടിച്ച് മേല്‍പ്പോട്ടുയര്‍ത്തിയെങ്കിലും അതൊരു അഭൌമശക്തിയായി അന്തരീക്ഷത്തില്‍ നിലകൊണ്ടു. ആ ശക്തി ദേവീരൂപത്തില്‍ ഇവിടെ ഇരുന്നോളായി നിലകൊണ്ടു. ഇരുന്നോളായി മാറിയ ദേവി നിലകൊണ്ട പ്രദേശം ക്രമേണ ഇരിങ്ങോളായി മാറി. ദേവഗണങ്ങള്‍ ദേവിക്ക് അകമ്പടിയായി വൃക്ഷരൂപത്തില്‍ നിലകൊണ്ടതുകൊണ്ട് ഇവിടെ വനമുണ്ടായി എന്നാണ് സങ്കല്‍പ്പം.

അതുകൊണ്ടാണ് ഈ കാവിലെ മരങ്ങള്‍ തൊട്ടടുത്തുള്ള പുരപ്പുറത്ത് വീഴുമെന്ന അവസ്ഥയായാല്‍പ്പോലും ദേവസ്വം ബോര്‍ഡ് പോലും മുറിച്ച് മാറ്റാത്തത്.

ചെങ്കല്‍,നായത്തോട്,ആവണംകോട്,മാണിക്യമംഗലം,ഏടാട്,ഇരിങ്ങോള്‍,മായിക്കരക്കാവ്,കല്ലില്‍ ഭഗവതി
എന്നീ ദേവിമാരെല്ലാം തമ്മില്‍ ബന്ധമുണ്ടെന്നും സഹോദരിമാരാണെന്നും ചില നാ‍ട്ടുവിശ്വാസങ്ങളും നിങ്ങളുടെ ഭാഗത്തൊക്കെയുണ്ട്. എല്ലാം വിശ്വാസങ്ങളാണ്. വിശ്വാസങ്ങള്‍ മനുഷ്യനെ രക്ഷിക്കുന്നുണ്ടെങ്കില്‍ വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ് ?

ബിന്ദു കെ.പി.യുടെ അമ്മായിയുടെ തറവാട്ടമ്പലം എന്ന് പറയുന്ന കല്ലില്‍ ഭഗവതിയുടെ ഗുഹാക്ഷേത്രം പഴയൊരു ജൈനക്ഷേത്രമാണെന്ന് തെളിവുകള്‍ സഹിതം ജൈനവിശ്വാസികള്‍‍ സമര്‍ത്ഥിക്കുന്നുണ്ട്. ആ ഗുഹയിലെ ചില ലിപികളും കൊത്തിവെച്ചിരിക്കുന്ന മറ്റ് കാര്യങ്ങളുമൊക്കെയാണ് അതിനാധാരം.
കല്ലില്‍ ഭഗവതിയെപ്പറ്റി ആ നാട്ടിലുള്ള ഐതിഹ്യം മറ്റൊന്നാണ്. അത് പിന്നീടൊരിക്കല്‍ വിശദീകരിക്കാം.

ബിന്ദു ക്ഷമിക്കണം, ഞാന്‍ കേട്ടറിഞ്ഞും വായിച്ചറിഞ്ഞുമുള്ള കാര്യങ്ങളാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ആരുടേയും വിശ്വാസത്തെ തകര്‍ക്കണമെന്ന ഉദ്ദേശത്തോടെയല്ല ഇതൊന്നും പറയുന്നത്. പലയിടത്തുനിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ ‍ എല്ലാവരുമായും പങ്കുവെക്കുന്നു എന്ന് മാത്രം.

ഇരിങ്ങോള്‍ ക്ഷേത്രക്കുളത്തില്‍ തൃണബിന്ദു മഹര്‍ഷി സ്നാനം ചെയ്തതായി പറയപ്പെടുന്നതുകൊണ്ട് വ്രതശുദ്ധിയുള്ളവര്‍ മാത്രമേ ഈ കുളത്തില്‍ ഇറങ്ങാന്‍ പാടൂ എന്നും അവിടെത്തന്നെ എഴുതി വെച്ചിട്ടുണ്ട്.

പെരുവന്‍ തേരട്ടയൊക്കെ ഇവിടുണ്ടെങ്കിലും ഇതുവരെ ആരേയും പാമ്പ് ശല്യം ചെയ്തതായി കേട്ടുകേള്‍വിപോലും ഇവിടില്ലത്രേ ! ആരും പാമ്പിനെ നമ്മള്‍ നടക്കുന്ന വഴിയിലൊന്നും കണ്ടിട്ട് പോലുമില്ലത്രേ !

മറ്റ് ചിലത് കൂടെ കാവിനെപ്പറ്റി ഞാന്‍ കേട്ടു. കാന്താരി കേട്ടില്ലെന്നുണ്ടോ ?

ദേവിക്ക് തന്നെപ്പറ്റി പുറത്തൊക്കെ തന്റെ പ്രശസ്തി ‍ പരക്കുന്നത് ഇഷ്ടമല്ല. ദേവീസ്തുതി എഴുതിയ ആളുകള്‍ക്ക് പോലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ദേവസ്വം ബോര്‍ഡ് അവിടെ ഫോട്ടോഗ്രാഫിയും, വീഡിയോഗ്രാഫിയുമൊക്കെ നിരോധിച്ചുകൊണ്ട് ഒരു ബോര്‍ഡ് വെച്ചിരുക്കുന്നത് എന്നാണ് തോന്നുന്നത്. അത് കാന്താരി കണ്ടില്ലേ ? അവരുടെ കണ്ണ് വെട്ടിച്ച് ഞാനെടുത്ത ചിത്രങ്ങള്‍ പോസ്റ്റണോ വേണ്ടയോ ദേവീകോപവും, ദേവസ്വം ബോര്‍ഡിന്റെ വക കേസും കുലുമാലുകളുമൊക്കെ വിളിച്ചുവരുത്തണൊ എന്നാലോച്ചിച്ച് തലപുണ്ണാക്കുകയായിരുന്നു ഇതുവരെ. കാന്താരി ഇതൊന്നും അറിയാതെ ഇട്ട പോസ്റ്റായതുകൊണ്ട് കുഴപ്പം ഒന്നും ഉണ്ടാകില്ല, ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഈ വക കാരണങ്ങള്‍ കൊണ്ടായിരിക്കണം എറണാകുളത്ത് നിന്ന് 24 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ഈ കാവിനെപ്പറ്റി അധികമാരും അറിയാതെ കിടക്കുന്നത്.

ഇതൊക്കെയാണെങ്കിലും ലക്ഷക്കണക്കിന് രൂപാ ചിലവഴിച്ചാണ് ഒന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലെ കലശം നടത്തിയത്. അപ്പോള്‍ പ്രശസ്തി പരന്നില്ലേ/പരക്കില്ലേ എന്നൊക്കെയുള്ള മറുചോദ്യം എല്ലാവരേയും പോലെ എനിക്കുമുണ്ട്.

എല്ലാ ചോദ്യത്തിനും ദേവിതന്നെ ഉത്തരം തരട്ടെ. ഇത്രയും ഇവിടെ എഴുതി കൂടുതല്‍ പേരെ ദേവിയെപ്പറ്റി അറിയിച്ചതിന് എന്നോടും, ഈ പോസ്റ്റിട്ടതിന് കാന്താരിക്കുട്ടിയോടും ദേവി കോപിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്

-നിരക്ഷരന്‍
(അന്നുമിന്നുമെന്നും)

നിരക്ഷരൻ said...

കമന്റുകള്‍ ഇപ്പോഴാണ് വായിച്ചത്. കുഞ്ഞന്റെ കമന്റ് വഴി കാവിന്റെ വെബ് സൈറ്റ് കണ്ടു. ഇത്രയൊക്കെ ക്ഷേത്രഭാരവാഹികള്‍/ദേവസ്വം ബോര്‍ഡ് ചെയ്തിട്ടും, ദേവിയെപ്പറ്റി എഴുതുന്നതില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

തകര്‍പ്പന്റെ കമന്റില്‍ നിന്നും കല്ലില്‍ ഭഗവതി ജൈനക്ഷേത്രമായിരുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്ന് മനസ്സിലാക്കുന്നു.

ഞാനിതൊക്കെ ഭയങ്കര സംഭവമാണ് ആര്‍ക്കും അറിയില്ലെന്നൊക്കെ കരുതിയാണ് ഇവിടെ എഴുന്നള്ളിച്ചത്. അയ്യേ ചമ്മി......

ജിജ സുബ്രഹ്മണ്യൻ said...

കനല്‍ : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി പറയട്ടേ..ഇനിയും വരണേ.
ഹരിദ് ശര്‍മ :
ജീവിച്ചു പൊക്കോട്ടേ : തേരട്ടയെ ഇപ്പോള്‍ നാട്ടില്‍ ഒന്നും കാണാന്‍ ഇല്ലല്ലോ .അതു കൊണ്ട് പറഞ്ഞതാ ട്ടോ..

എ മാന്‍ :

ഗീതേച്ചി : ഹി ഹി ഹി ഹി

വീണ : നാട്ടില്‍ വരുമ്പോള്‍ ധൈര്യമായി പോരൂന്നേ...ഞാന്‍ ഇല്ലേ ഇവിടൊക്കേ

കിച്ചു & ചിന്നു : സ്വാഗതം
നരിക്കുനന്‍ : എനിക്കും അതോര്‍ക്കുംപ്പോള്‍ രോമാഞ്ചം വരുന്നു.എല്ലാ ബൂലോകരും എന്റെ വീട്ടില്‍..മുറ്റത്ത് പന്തല്‍ ഇടേണ്ടി വരുമല്ലോ..എന്നാലും സന്തോഷം തന്നെ..എല്ലാരെയും കാണാമല്ലോ.പരിചയപ്പെടാമല്ലോ

നിരക്ഷരന്‍ ജീ : ഇത്രയും കാര്യങ്ങള്‍ എനിക്കറിയില്ലാരുന്നു.ഞാന്‍ പരഞ്ഞല്ലോ ഞാന്‍ കണ്ണന്റെ ഒപ്പം ആണു ആദ്യം കാവില്‍ പോയത്..കണ്ണന്‍ ഇന്നേ വരെ ഇത്തരം ആചാരത്തെ പറ്റി എന്നോട് പറഞ്ഞിട്ടില്ല.അതു കൂടാതെ ഞങ്ങള്‍ പഠിച്ചു കൊണ്ടിരുന്ന സമയത്ത് കോളെജില്‍ നിന്ന് എല്ലാ‍ാരും കൂടെ ടൂറിന്റെ ഭാഗമായി ഇവിടെ വന്നിരുന്നു.അന്നും ദേവിക്ക് പബ്ലിസിറ്റി ഇഷ്ടം അല്ലാ ന്നു ആരും പറഞ്ഞു തന്നില്ല
പിന്നെ വെബ്സൈറ്റ് ഒക്കെ ഉള്ള ഒരു ക്ഷേത്രം ആണെന്ന് കുഞ്ഞന്‍ ചേട്ടന്റെ കമന്റില്‍ നിന്നും മനസ്സിലായി

എന്തു തന്നെ പറഞ്ഞാലും നിരക്ഷരന്‍ ജീ യോടു സംസാരിച്ചതിനു ശേഷം എന്റെ ആത്മ വിശ്വാസം മുഴുവന്‍ പോയി.ഉള്ളില്‍ വല്ലാത്ത ഒരു ഭീതി..ഇനി ഒരു അമ്പലത്തെ തൊട്ട് ഒരു കളിക്കും ഞാന്‍ ഇല്ല


ഇവിടെ വന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നു.ഈശ്വരന്‍ എല്ലാവര്‍ക്കും നല്ലതു മാത്രം വരുത്തട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

കാപ്പിലാന്‍ said...

അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ദേവസ്വം ബോര്‍ഡ് അവിടെ ഫോട്ടോഗ്രാഫിയും, വീഡിയോഗ്രാഫിയുമൊക്കെ നിരോധിച്ചുകൊണ്ട് ഒരു ബോര്‍ഡ് വെച്ചിരുക്കുന്നത് എന്നാണ് തോന്നുന്നത്. അത് കാന്താരി കണ്ടില്ലേ ? അവരുടെ കണ്ണ് വെട്ടിച്ച് ഞാനെടുത്ത ചിത്രങ്ങള്‍ പോസ്റ്റണോ വേണ്ടയോ ദേവീകോപവും, ദേവസ്വം ബോര്‍ഡിന്റെ വക കേസും കുലുമാലുകളുമൊക്കെ വിളിച്ചുവരുത്തണൊ എന്നാലോച്ചിച്ച് തലപുണ്ണാക്കുകയായിരുന്നു ഇതുവരെ.

മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിന് മുന്നിലും " ഇവിടെ ഫോട്ടോ എടുക്കരുതെന്ന് " എഴുതി വെച്ചിട്ടുണ്ട് .അതെന്തുകൊണ്ടായിരിക്കണം നിരക്ഷര
:)

നിരക്ഷരൻ said...

കാപ്പിലാനേ....

ജീവനില്ലാത്ത ദൈവങ്ങളുടെ കാര്യം തന്നെ എനിക്ക് നേരാവണ്ണം അറിയില്ല. പിന്നല്ലേ ജീവനുള്ള ദൈവങ്ങളുടെ കാര്യം ?

Mr. K# said...

പബ്ലിസിറ്റി ഇല്ലാതിരിക്കുന്നതാ നല്ലത്. ആ കാടങ്ങനെ തന്നെ നിന്നോട്ടെ.

Sapna Anu B.George said...

എല്ലാവരും പറഞ്ഞതുപോലെ,ഞാനും
വരും എന്നെങ്കിലും കാവുകാണാന്‍...
നല്ല ഓര്‍മ്മകള്‍ എന്നന്നേക്കുമായി വരികളായി,ബ്ലോഗിന്റെ ഈ ചെപ്പിലടക്കാന്‍ കഴിഞ്ഞത്,വളരെ നല്ല കാര്യം.കല്ല്യാണവും, അതു കഴിഞ്ഞ്,ഒരു കുടുംബത്തെ മുഴുവനും ആണല്ലൊ കല്ല്യാണം കഴിച്ചത് എന്ന ബോധവും മറ്റും,അതുമായുള്ള ഇടപെടലുകളും, എക്കാലത്തെയും നല്ല ഓര്‍മ്മകളാണ്.എല്ലാവര്‍ക്കുമായി നല്ല ഉദാഹരണം കാന്താരിക്കൂട്ടി.

ജിജ സുബ്രഹ്മണ്യൻ said...

കുതിരവട്ടന്‍ : അതെ പബ്ലിസിറ്റി അധികം ഇല്ലാതിരിക്കുന്നതു തന്നെ നല്ലത്.. മനുഷ്യന്‍ വിശ്വാസം ഉള്ളിടത്തോളം ആ കാവ് അങ്ങനെ തന്നെ നില്‍ക്കും
സപന : ഒത്തിരി ഒത്തിരി നന്ദി.ഹാര്‍ദ്ദമായി തന്നെ സ്വാഗതം ചെയ്യുന്നു.

ആഷ | Asha said...

എന്നെങ്കിലും ഈ കാവിൽ വരാൻ സാധിക്കുമോ എന്തോ. വന്നാൽ കാന്താരിക്കുട്ടിയുടെ വക കപ്പയും കട്ടനും കാന്താരിച്ചമ്മന്തിയും കഴിക്കാൻ എത്തുന്നതായിരിക്കും. അപ്പോ വാക്കു മാറരുതേ. :)

--xh-- said...

ഈ പോസ്റ്റ് എന്നെ സെന്റി ആക്കി :) ഇത്രയും നാള്‍ കോടനാട്ടു കിടന്നിട്ട് ആകെ വിരലില്‍ എണ്ണാവുന്ന പ്രാവശ്യമെ അവിടെ പോയിട്ടുള്ളു. ഇനിത്തെ വരവിന് അവിടെ പോവണം.

പ്രിയ said...

ഈ പോസ്റ്റിനും അതിലെ വിവരങ്ങള്‍ക്കും നന്ദി.ഇരിങ്ങോള്‍ വനക്ഷേത്രം എന്ന് കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഒരു പഴയ മാത്യകയില് ഉള്ള അമ്പലം ആയിരിക്കും എന്നാ. പക്ഷെ ചെന്നു കണ്ടപ്പോള്‍ ഒത്തിരി പുതിയ ക്ഷേത്രം. (നിരക്ഷര്‍ ജി പറഞ്ഞ സ്ഥിതിക്ക് എടുത്ത ഫോട്ടോ ഇനി ഞാന്‍ എന്ത് ചെയ്യും?)

ഇരിങ്ങോള്‍ കാവില്‍ നവരാത്രി ഗംഭീരം ആണെന്ന് കേട്ടു.

(ഞാന്‍ മിസ് ചെയ്തു. ആ കപ്പയും കട്ടനും കാന്താരിച്ചമ്മന്തിം. പോസ്റ്റ് വായിച്ചതിപ്പോഴാ. അതും കല്ലില്‍ അമ്പലത്തിനെ കുറിച്ചു പടം പോസ്റ്റാന് നേരത്ത് ചോദിച്ചപ്പോ ഗൂഗ്ലി കാണിച്ചു തന്നത്.)