എരിയുമീ വേനലില്‍ ഒരു നേര്‍ത്ത
തെന്നലായ്നീയെന്നുമരികിലുണ്ടായിരുന്നൂ
മാമരം കോച്ചും തണുപ്പത്ത് നീയെന്നെ
കമ്പിളിയെന്ന പോല്‍പൊതിഞ്ഞിരുന്നൂ
ഒരോ ഋതുക്കളും വന്നു പോകുമ്പോഴും
നീയെന്നരികിലുണ്ടായിരുന്നൂ
നീ വാരി തന്നിടും ഓരോ ഉരുളയും
അമൃതെന്ന പോല്‍ ഞാന്‍ നുണഞ്ഞിരുന്നൂ
നിന്റെയും എന്റെയും ദു:ഖങ്ങളൊക്കെ നാം
ഒന്നുപോല്‍ പങ്കിട്ടെടുത്തിരുന്നു
തീരത്തെ പുല്‍കുന്ന തിരമാല പോലെ നാം
പിരിയാതിരിക്കാന്‍ ശ്രമിച്ചിരുന്നൂ
എന്തു വന്നാലും പിരിയില്ല നാമെന്നു
പലവട്ടം എന്‍ കാതില്‍ നീ ചൊല്ലിയില്ലെ
എന്നിട്ടുമെന്തേയീ വര്‍ഷക്കാലത്തു നീ
എങ്ങോ മറഞ്ഞതെന്‍ കൂട്ടുകാരാ......................
Thursday, June 12, 2008
വിരഹം
Sunday, June 8, 2008
നിന്നെയും കാത്ത്
നിന്നെയുമോര്‍ത്തു കൊണ്ടീ പടിയില്‍
കണ്ണീര്‍ക്കണവുമായ് കാത്തിരിപ്പൂ
ഓരോ വിമാനമിങ്ങെത്തുമ്പോഴും
നീയതില്‍ കാണുമെന്നാശ്വസിപ്പൂ
നിദ്രയിലെന്നെ തഴുകിടുമ്പോള്‍
എല്ലാം മറന്നു ഞാന്‍ ഉല്ലസിക്കും
ആ ക്ഷണം ഞെട്ടി പിടഞ്ഞെണീക്കും
സ്വപനമെന്നോര്‍ത്ത് മിഴിച്ചിരിക്കും
നിന്‍ മൃദു സ്പര്‍ശനമേറ്റു വാങ്ങാന്‍
നിന്റെ ചെംചുണ്ടിലെ തേന് നുകരാന്‍
“മാങ്ങാച്ചൊന“ യെന്ന കൊഞ്ചല് കേള്‍ക്കാന്‍
നിന്‍ മന്ദഹാസത്തിലൂയലാടാന്‍
വര്‍ഷങ്ങളെത്ര ഞാന്‍ നോമ്പു നോറ്റു
എന്തേ നീ വൈകുന്നു പ്രാണ നാഥാ
എന്നെയും കൂടങ്ങു കൂട്ടിടുവാന്‍
എന്നിനി തീരുമെന്‍ വേദനകള്‍?
Subscribe to:
Posts (Atom)