Wednesday, February 27, 2008

എന്റെ കണ്ണാ...


ദ്വാപര യുഗത്തില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന കണ്ണന്‍ സാക്ഷാല്‍ ശ്രീ കൃഷ്ണന്‍ ഇന്നും സ്ത്രീകളുടെ ആരാധനാ പാത്രം ആണ്..16008 ഭാര്യമാര്‍ ഉണ്ടായിരുന്ന ശ്രീ കൃഷ്ണനെ തന്നെ ഇന്നും പെണ്‍കൊടികള്‍ ആരാധിക്കാന്‍ എന്താണ് കാരണം ? ഞാന്‍ പരിചയപ്പെട്ടിട്ടുള്ള എനിക്കറിയാവുന്ന സ്ത്രീകളില്‍ കുറഞ്ഞതു 10 പേരെങ്കിലും ഭര്‍ത്താവിനെ വിളിക്കുന്നത് കണ്ണാ എന്നാണ്..ഇതിന്റെ രഹസ്യം എന്താണ് എന്നു എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല..
ഭര്‍ത്താവിനെ കണ്ണാ എന്നു വിളിക്കുന്ന ഈ പെണ്‍കൊടികള്‍ തന്നെ തന്റെ ഭര്‍ത്താവു മറ്റൊരു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നതു പോലും ഇഷ്ടപ്പെടാത്തവര്‍ ആണ്.എന്നെ മാത്രമേ എന്റെ ഭര്‍ത്താവ് നോക്കാവൂ എന്നു വാശി പിടിക്കുന്ന ഇവര്‍ക്കും ആരാദ്ധ്യ പുരുഷന്‍ കള്ളക്കണ്ണന്‍ തന്നെ.. കണ്ണന്റെ കുസൃതി നിറഞ്ഞ മുഖവും ചിരിയും കള്ളത്തരവും എല്ലാം ഏതു പെണ്ണും കൊതിക്കുന്നതാണ്..ഒരേ സമയം 16008 ഭാര്യമാര്‍ ഉണ്ടായിറ്രുന്ന ആളാണ് എന്ന ഓര്‍മ്മ പോലും ഇല്ലാതെയാണ് കണ്ണനെ സ്നേഹിക്കുന്നത്..ഇന്നും ഒരു കാമുകി തന്റെ കാമുകനെ അല്ലെങ്കില്‍ ഭര്‍ത്താവിനെ സ്നേഹത്തോടെ വിളിക്കുന്നതു കേള്‍ക്കാം എന്റെ കണ്ണാ..എന്റെ പൊന്നു കണ്ണാ...എന്ന്..ഭര്‍ത്താവിനെ കണ്ണാ എന്നു വിളിക്കുന്ന ഭാര്യമാര്‍ ആരെങ്കിലും ബൂലോകത്തില്‍ ഉണ്ടെങ്കില്‍ ഇതിനൊരു മറുപടി തരണേ.........

Sunday, February 17, 2008

നിയമ പാലനം ഇങ്ങനെയും........

പൊതു സ്തലങ്ങളില്‍ പുക വലിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ് എന്നിട്ടും ബസ് സ്റ്റാന്‍ഡ്,റെയില്‍ വേ സ്റ്റേഷന്‍,തിയേറ്റര്‍ തുടങ്ങി എവിടെയും പുകവലി നിര്‍ബാധം തുടരുന്നു ബസുകളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡിനു തൊട്ടു മുന്നില്‍ ഇരുന്ന് ഡ്രൈവര്‍ പുക പുറത്തേക്കു തള്ളുന്നതു രോഷത്തോടെ പല പ്രാവശ്യം കാണുകയും പ്രതികരിക്കുകയും ചെയ്ത ഒരാളാണു ഞാന്‍ എന്നാല്‍ എനിക്കു പ്രതികരിക്കാന്‍ പറ്റാതെ പോയ ഒരു അനുഭവം ആണു ഞാന്‍ ഇവിടെ കുറിക്കുന്നത്

എന്റെ വീട്ടില്‍ കള്ളന്‍ കയറിയതുമായി ബന്ധപ്പെട്ട് എനിക്കു ഞങ്ങളുടെ പോലീസ് സ്റ്റേഷനില്‍ പല പ്രാവശ്യം പോകേണ്ടതായി വന്നു ।ഇപ്പോള്‍ ജനകീയ പോലീസ് ആണല്ലോ ।അതിനാല്‍ പുറത്തു പോയിരുന്ന എസ് ഐ തിരിച്ചു വരുന്നതു വരെ നിന്നു കാലു കഴക്കണ്ട എന്നു കരുതി ഇരിക്കാന്‍ ഒരു കസേര തന്നു പോലീസുകാര്‍ । ഞാനിരുന്ന കസേരയുടെ തൊട്ട് മുന്നില്‍ ഒരു കസേരയില്‍ ഇരുന്നു കാലുകള്‍ തൊട്ട് മുന്നിലെ മേശമേല്‍ കയറ്റി വെച്ച് ഒരു ഏമാന്‍ പുകവലിക്കുന്ന മനോഹര രംഗത്തിനു സാക്ഷിയായി വേറൊന്നുംചെയ്യാനില്ലാതെ ഞാന്‍ പഞ്ച പുച്ഛം അടക്കി അവിടെ ഇരിക്കാന്‍ ശ്രമിച്ചു.പുക മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു വിട്ടു കൊണ്ട് റിമോട്ട് കൊണ്ട് ടി വി ചാനലുകള്‍ ഓരൊന്നായി മാറ്റി വി ചാനലും എഫ് ചാനലും ആസ്വദിക്കുന്ന ആ നിയമ പാലകനോട് അമ്പോ ! എനിക്കുണ്ടായ രോഷം പറയാന്‍ വാക്കുകള്‍ ഇല്ല॥ഞാന്‍ എന്നൊരു സ്തീ ജന്മം അവിടെ ഇരിക്കുന്നു എന്നു പോലും ഗൌനിക്കാതെ നിയമപാലനം നടത്തുന്ന അയാളോട് പ്രതികരിച്ചാല്‍ എന്റെ കേസിന്റെ കാര്യം കട്ടപ്പൊകയാവും എന്നുള്ളതു കൊണ്ട് ഞാന്‍ വേഗം സ്റ്റേഷനു വെളിയില്‍ ഇറങ്ങി ശ്വാസം വലിച്ചു വിട്ടു (പുകവലിക്കുന്നവര്‍ ക്ഷമിക്കുക॥എനിക്കു ഈ ഗന്ധമടിച്ചാല്‍ തലവേദന വരും )

ചെറുപ്പക്കാര്‍ പുകവലിയില്‍ ആക്രുഷ്ടരാകുന്നതു തടയാനും പുകവലിക്കാരെ ആ ശീലത്തില്‍ നിന്നു പിന്‍ തിരിപ്പിക്കാനും പുകവലിക്കാരല്ലാത്തവര്‍ക്ക് പുകവലിക്കാരില്‍ നിന്നു ദോഷ ഫലങ്ങള്‍ ഉണ്ടാകാതെ ഇരിക്കാനും ഉള്ള ശ്രമങ്ങള്‍ നടത്തണം എന്നു ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടല്ലോ പുകവലിക്കുന്നവര്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും പുകവലി വഴി മാരകമായ രോഗങ്ങള്‍ ഉണ്ടാകുന്നു ഇക്കാര്യങ്ങള്‍ നിയമപാലകര്‍ അടക്കം എല്ലാര്‍ക്കും അറിയാം എന്നിട്ടും പുകവലിക്കാരില്‍ പലരും വിലക്കുള്ള പ്രദേശങ്ങളില്‍ പോലും അത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല
പുകവലി ഉപേക്ഷിക്കാന്‍ പറ്റാത്തവര്‍ വലിച്ചോട്ടെ എന്നാല്‍ പാവംസ്ത്രീകള്‍ ഇരിക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് പുക വിടാതിരിക്കാനുള്ള മര്യാദ കാണിക്കണ്ടേ ??
നിയമ പാലകര്‍ ഇക്കാര്യങ്ങളില്‍ കുറച്ചു കൂടി ശ്രദ് ധ പതിപ്പിക്കേണ്ടിയിരിക്കുന്നു

Monday, February 11, 2008

വധു കാമുകനൊപ്പം പോയി....

“വധു കാമുകനൊപ്പം പോയി വരന്‍ മറ്റൊരു പെണ്ണിനെ താലി കെട്ടി“ ഈ വാര്‍ത്ത ഒരു പുതുമ അല്ലാതാകുന്നു।പെണ്‍കുട്ടികള്‍ക്കു ഇത്രയും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഈ കാലത്തും ഇതു പോലെയുള്ള സംഭവങ്ങള്‍ പത്രങ്ങളില്‍ കൂടെ വായിക്കുമ്പോള്‍ ലജ്ജാകരം എന്നേ പറയാനാവുന്നുള്ളൂ॥കല്യാണം ഉറപ്പിക്കുമ്പോള്‍ തന്നെ പ്രണയ കാര്യം വീട്ടില്‍ ഉള്ളവരോട് പറഞ്ഞാല്‍ കുറഞ്ഞ പക്ഷം കെട്ടാന്‍ പോകുന്ന ചെറുക്കനോടെങ്കിലും പറഞ്ഞാല്‍ ഈ അവസ്ത ഉണ്ടാകുമോ?വീട്ടുകാര്‍ എതിര്‍ക്കും എന്നു വിചാരിച്ചായിരിക്കും പെണ്‍കുട്ടികള്‍ വീട്ടില്‍ പറയാത്തത്।ഇന്നത്തെ കാലത്തു വിവാഹ നിശ്ചയം കഴിഞ്ഞാല്‍ പെണ്ണിനും ചെറുക്കനും ഫോണിലൂടെയും അല്ലാതെയും സംസാരിക്കാന്‍ സാധിക്കുന്നു।പലപ്പോഴും പരസ്പരം കാണാനും പറ്റാറുണ്ട്।എപ്പോഴെങ്കിലും ഈ പ്രണയ കാര്യം പയ്യനോടെങ്കിലും സൂചിപ്പിച്ചാല്‍ ഈ വിഡ്ഡി വേഷം കെട്ടുന്ന നാണക്കേടില്‍ നിന്നു വരനു രക്ഷപ്പെടാം..
മുഹൂര്‍ത്തം തെറ്റാതെ ആ സമയത്തു തന്നെ ചെറുക്കനു വേറെ പെണ്ണ് കെട്ടാന്‍ പറ്റുന്നു।എന്നതു സത്യം തന്നെ॥ഇതിലൂടെ നല്ല പബ്ലിസിറ്റിയും പത്രദ്വാരയും അല്ലാതെയും ലഭിക്കുന്നു॥എങ്കിലും വിവാഹ മുഹൂര്‍ത്തത്തില്‍ വധു ഒളിച്ചോടി എന്ന അറിവുണ്ടാക്കുന്ന നാണക്കേടില്‍ നിന്നു വരനു മോചനം കിട്ടണമെങ്കില്‍ എത്ര നാള്‍ കഴിയണം?

ഒഴുകിയൊഴുകിയൊഴുകിയീ ...

കടല്‍ക്കാറ്റ് എന്ന ചിത്രത്തില്‍ യേശുദാസും ജാനകിയും കൂടെ പാടിയ ഒരു പാട്ട്






ഒഴുകിയൊഴുകിയൊടുവിലീ പുഴയെവിടെ പോകും


ദൂരെ ദൂരെ അലയലറും കടലില്‍ പോയി ചേരും കടലില്‍ പോയി ചേരും (२)





കടലിനക്കരെ എന്തുണ്ട് എന്തുണ്ട്
കല്‍ക്കണ്ടം പൂക്കുന്ന നാടുണ്ട് നാടുണ്ട്

കല്‍ക്കണ്ടം പൂക്കുന്ന നാട്ടിലെനിക്കൊരു കൊട്ടാരം പോലത്തെ വീടുണ്ട് വീടുണ്ട്

കല്ലു കൊണ്ടോ അതോ മണ്ണു കൊണ്ടോ

കൊട്ടാരം തീര്‍ത്തതു പൊന്നു കൊണ്ടോ മുത്തു കൊണ്ടോ

ചില്ലു പതിപ്പിച്ച കൊട്ടാരം അതു ചിപ്പികള്‍ പാകിയ കൊട്ടാരം കൊട്ടാരം (ഒഴുകി॥)

കൊട്ടാരത്തില്‍ പിന്നാരുണ്ട് ആരുണ്ട്

കൊച്ചമ്പുരാട്ടിയിപ്പുണ്ട് ഇരിപ്പുണ്ട്

കൊച്ചമ്പുരാട്ടിക്കു കപ്പം കൊടുക്കുവാന്‍ പോരട്ടെ പോരട്ടെ ഞാന്‍ കൂടെ ഞാന്‍ കൂടെ

പോകേണ്ട എങ്ങും പോകേണ്ട

കൊച്ചമ്പുരാട്ടിയെ കാട്ടിത്തരാം കാട്ടിത്തരാം

കൊട്ടാരമെന്റെ മനസ്സാണു അതില്‍ കൊച്ചമ്പുരാട്ടിയീ പെണ്ണാണു പെണ്ണാണു..(ഒഴുകി..)

Sunday, February 10, 2008

മില്‍മ പാലിനു വില കൂടുമ്പോള്‍ ...............


മില്‍മ പാലിന്റെ വില കൂട്ടാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ।പാല്‍ വില പതിനേഴു രൂപയില്‍ നിന്നും പത്തൊന്‍പതു രൂപയാക്കുന്നതു പാല്‍ ഉപഭോക്താക്കള്‍ക്കു ഒരു അടിയാണ് എങ്കിലും പാല്‍ ഉല്പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കു ഈ വാര്‍ത്ത ഒരു ആശ്വാസം തന്നെ॥ഉല്പന്നത്തിനു ന്യായമായ വില ലഭിക്കാതെ ക്ഷീരോല്പാദനത്തില്‍ നിന്നും സാധാരണ കര്‍ഷകര്‍ പിന്മാറിക്കൊണ്ടിരിക്കുകയാണ്।പണ്ടൊക്കെ ഓരോ വീട്ടിലും ഒരു പശു ഉണ്ടായിരുന്നു ഇന്നോ ? നമ്മുടെ കര്‍ഷകര്‍ ചെയ്ത ജോലി അംഗീകരിക്കാനോ അവര്‍ക്കു മതിയായ വില ലഭ്യമാക്കാനോ നമുക്കു സാധിക്കതെ വന്നപ്പോള്‍ നമ്മുടെ ആഭ്യന്തര ഉല്പാദനം കുറഞ്ഞു।
ഇവിടുത്തെ ഉല്പാദനം കുറഞ്ഞപ്പോള്‍ അയല്‍ നാടുകളീല്‍ നിന്നു പാല്‍ കൊണ്ടു വന്നു മില്‍മ വിപണി നില നിര്‍ത്തി।എന്നാല്‍ ഇങ്ങനെ കൊണ്ടു വരുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവും മറ്റു ചെലവുകളും നോക്കുമ്പോള്‍ ആ തുക ഇവിടുത്തെ കര്‍ഷകനു കൊടുത്തിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ?ഇനിയും പാല്‍ പുറത്തു നിന്നും കൊണ്ടു വരും എന്നു വീമ്പിളക്കുന്നതു കേട്ടു॥എത്ര നാള്‍?ഇവിടുത്തെ ഉല്പാദനം കൂട്ടിയില്ലെങ്കില്‍ കേരളം കണി കണ്ടുനരുന്ന നന്മ നമുക്കു അന്യമാകും.സംശയമില്ല।ഉല്പാദനം കൂട്ടണമെങ്കില്‍ കര്‍ഷകനു ആവശ്യമായ സഹായങ്ങള്‍ ചെയ്യണം।കാലിത്തീറ്റയുടെ വില കുറക്കുന്നതു ഉള്‍പ്പെടെ॥ന്യായമായ വില കിട്ടിയാല്‍ ഒരു കര്‍ഷകനും ഈ രംഗത്തു നിന്നു പിന്മാറില്ല।
ഇവിടെ ക്ഷീര കര്‍ഷകരെ സഹയിക്കാനായി വകുപ്പുകള്‍ പലതുണ്ട്।ക്ഷീര വികസന വകുപ്പ്।മ്ര്ഗസംരക്ഷണ വകുപ്പ്।കെ എല്‍ ഡി ബോര്‍ഡ് മില്‍മ അങ്ങനെ॥എല്ലാ വകുപ്പുകളും കൂടെ സഹായിച്ചു “കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കിയ“ അവസ്ത ആയി




മിനറല്‍ വാട്ടര്‍ എന്ന ഓമനപ്പേരില്‍ വിപണിയില്‍ എത്തുന്ന കുപ്പിവെള്ളം ലിറ്ററൊന്നിനു പതിനേഴു രൂപ കൊടുത്തു നമ്മള്‍ വാങ്ങി കുടിക്കും।എന്നാല്‍ ഒരു ലിറ്റര്‍ പാലിനു പതിനേഴു രൂപ കൊടുക്കണം എന്നു പറഞ്ഞാല്‍ നമുക്കു ഹാലിളകും॥ ഇതിനു മാറ്റം വന്നില്ലെങ്കില്‍ അരിക്കു പകരം മുട്ടയും പാലും ചിക്കനും എന്നതിനു പകരം ലോട്ടറി ടിക്കറ്റുകള്‍ എന്നാക്കേണ്ടി വരുമോ?(അതുല്യ,അശ്വതി,ഇങ്ങനെ പുതിയ ആറു ലോട്ടറി ടിക്കറ്റുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി॥ഹ ഹ ഹ )

Saturday, February 9, 2008

മാ നിഷാദ

മാ നിഷാദ
(വയലാര്‍ രാമവര്‍മയുടെ കവിതകളില്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്ന്)
ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു
കൂട്ടിനിളംകിളി ചങ്ങാലി പൈങ്കിളി കൂടു വിട്ടിങ്ങോട്ടു പോരാമോ?
അങ്ങേകൊമ്പിലെ പൊന്നിലക്കൂട്ടിലെ ചങ്ങാലിപ്പെണ്ണു മിണ്ടീല
തൂവല്‍ ചുണ്ടിനാല്‍ കോതി മിനുക്കിയ പൂവന്‍ ചങ്ങാലി ചോദിച്ചു
മഞ്ഞും വീഴുന്നു മാമരം കോച്ചുന്നു നെഞ്ഞത്തെങ്ങാനും ചൂടൊണ്ടോ?
അങ്ങേകൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാലിപ്പെണ്ണു നാണിച്ചു
പൊന്നിന്‍ താലി കിലുങ്ങുന്ന ശബ്ദത്തില്‍ ഒന്നാ കാമുകന്‍ ചോദിച്ചു
അങ്ങേകൊമ്പത്തെ പൊന്നില കൂട്ടിലേക്കെന്നേം കൂടി വിളിക്കാമോ?
വെട്ടം മങ്ങുന്നു സന്ധ്യ മയങ്ങുന്നു മുട്ടിക്കൂടിയിരുന്നോട്ടെ?
നീളന്‍ ദര്‍ഭക്കതിരുകള്‍ തിങ്ങിയ നീലക്കാടുകള്‍ പൂ നീട്ടി
ചൂളം കുത്തി പതഞ്ഞൊഴുകും കാട്ടുചോലക്കെന്തൊരു പുന്നാരം !
ചായച്ചെപ്പും തുറന്നുകൊണ്ടെത്തിയ സായം സന്ധ്യക്കു രോമാഞ്ചം !
ആറിന്‍ തീരത്തെയാമര കൊമ്പുകള്‍ ആകെ പുഞ്ചിരി പൂ കുത്തി !
കൊക്കും ചായ്ച്ചിരുന്നോമന കണ്‍കളില്‍ സ്വര്‍ഗ്ഗ സ്വപ്നങ്ങള്‍ കാണുന്നൂ
അങ്ങേകൊമ്പത്തെ കാമുകി;-ജീവനിലെങ്ങാണ്ടുന്നൊരു രോമാഞ്ചം !
ചെന്നൂ കൂട്ടത്തിലൊന്നിച്ചിരിക്കുവാന്‍ ചെന്നൂ‍ കാമുകനന്നേരം
തമ്മില്‍ കൊക്കും ചിറകുമുരുമ്മി തമ്മില്‍ സ്വപ്നങ്ങള്‍ കൈമാറി
മുട്ടിചേര്‍ന്നു കരളിന്‍ ഞരമ്പുകള്‍ ഒട്ടിച്ചങ്ങനെ മേവുമ്പോള്‍
ജീവന്‍ ജീവനില്‍ പൂക്കുമാ രംഗങ്ങള്‍ ജീവിപ്പിക്കുന്ന ചൈതന്യം
കണ്ടൂ താഴത്തു നോക്കി നിന്നാ കവികന്നില്‍ തന്‍ കരള്‍പ്പൂവോടെ !
ആരിന്‍ തീരത്തെ സന്ധ്യ തന്‍ മുന്തിരിച്ചാറില്‍ കല്പന നീന്തുമ്പോള്‍
ഏതോ ദിവ്യാനുഭൂതിയിലങ്ങനെ ചേതോമണ്ഡലം നോവുമ്പോള്‍
നിന്നൂ നിശ്ചലമാദി മഹാകവി നിന്നൂ-താപസന്‍ വാല്‍മീകി
മേലെ മാമരക്കൊമ്പിലെ പ്രേമൈക ലീലാലോലിത സ്വപ്നങ്ങള്‍
ഒന്നായ് തമ്മിലലിഞ്ഞലിഞ്ഞാത്മാവിലൊന്നായങ്ങനെ താഴുമ്പോള്‍
നിന്നൂ നിശ്ചലം വില്ലും കുലച്ചു കൊണ്ടന്നും കാട്ടിലെ കാട്ടാളന്‍ !
വേട്ടക്കെത്തി വിശന്നു തളര്‍ന്നയാള്‍ കാട്ടമ്പൊന്നെയ്തു ദൂരത്തില്‍
അമ്പിന്നുന്നം പിഴച്ചില്ല ,മാമരകൊമ്പത്തേക്കതു ചെന്നെത്തീ !
പച്ച പ്രാണനില്‍ കൂരമ്പേറ്റൊരാകൊച്ചോമല്‍ക്കിളി വീണല്ലോ
മണ്ണില്‍ വീണു പിടക്കുകയാണതു കണ്ണാ കൊമ്പിലുടക്കുന്നൂ ॥
ഞെട്ടിപ്പോയ് കവി ദിവ്യ ദിവ്യമാമനുഭൂതി
തൊട്ടിലാട്ടിയ കരള്‍ക്കൂമ്പിന്നു മുറിവേല്‍ക്കെ
പൊന്നിണക്കിളികളിലൊന്നിനെ കൂരമ്പെയ്തു
കൊന്ന വേടനെ നോക്കിയദ്ദേഹമാജ്ഞാപിച്ചു
മാ നിഷാദ പ്രതിഷ്ടാം ത്വമഗമശ്ശാശ്വതീസ്സമാ
യത്ക്രൌഞ്ചമിധുനാദേകമവധീ :കാമ മോഹിതം

ഞാന്‍ ഏകനാണ്


ഞാന്‍ ഏകനാണ് എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ മറ്റൊരു പാട്ട്






ഓ മ്രിദുലേ ഹ്രുദയ മുരളിയില്‍ ഒഴുകി വാ

നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മ്രിദുലേ ഹ്രുദയമുരളിയില്‍ ഒഴുകി വാ


അകലെയാണെങ്കിലും ധന്യേ (२)


നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും (ഓ...മ്രുദുലേ )


പിരിയുവാനാകുമോ തമ്മില്‍ (२)


എന്‍ പ്രിയേ ഒരു ജീവനായ് എന്നില്‍ നിറയും (ഓ മ്രിദുലേ...)



Friday, February 8, 2008

ഞാന്‍ ഏകനാണു

ഞാന്‍ ഏകനാണു എന്ന ചിത്രത്തില്‍ യേശുദാസ് പാടിയതു

ഓ മ്രുദുലേ ഹ്രുദയ മുരളിയില്‍ ഒഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസു മനസുമായ് ചേര്‍ന്നിടാം (ഓ മ്രുദുലേ)

എവിടെയാണെങ്കിലും പൊന്നേ നിന്‍ സ്വരം
മധുഗാനമായ് എന്നില്‍ നിറയും (ഓ മ്രുദുലേ)

കദനമാം ഇരുളിലും പൊന്നേ നിന്‍ മുഖം
നിറദീപമായ് എന്നില്‍ തെളിയും ( ഓ മ്രിദുലേ)

എന്റെ ഇഷ്ട ഗാനങ്ങള്‍



ആരാധന എന്ന ചിത്രത്തില്‍ യേശുദാസും ജാനകിയും കൂടി പാടിയ പാട്ട്..

ആരാരോ ആരിരാരോ‍ അച്ചന്റെ മോളാരാരോ
അമ്മക്കു നീ തേനല്ലേ ആയിരവല്ലി പൂവല്ലേ (ആരാരോ)

മഞ്ഞിറങ്ങും മാമലയില്‍ മയിലുറങ്ങീ മാനുറങ്ങീ
കന്നിവയല്‍ പൂ‍വുറങ്ങീ കണ്മണിയേ നീയുറങ്ങൂ
അന്തിച്ചെമ്മാനത്തു തീയാട്ടം തിങ്കള്‍കുഞ്ഞിന്റെ തേരോട്ടം(ആരാരോ..)

ലാലാലാലാ ഉം ഉം ഉം ഉം

പൊന്‍ കുരുന്നേ നിന്‍ കവിളില്‍ പൊന്നിലഞ്ഞി പൂ വിരിയും
കൊച്ചിളം കാറ്റുമ്മ വക്കും പിച്ചി മണം പിച്ച വക്കും
തത്തമ്മ പൈങ്കിളി പാലൂട്ടും താഴമ്പൂത്തുമ്പി താരാട്ടും (ആരാരോ)

Tuesday, February 5, 2008

അധ്യാപികമാരുടെ സ്വപ്നം പൂവണിഞ്ഞോ....

ഇന്നു കണ്ട ഒരു പത്ര വാര്‍ത്തയാണു ഈ കുറിപ്പിനു ആധാരം।ഇനി മുതല്‍ അധ്യാപികമാര്‍ പരമ്പരാഗത വേഷമായ അഞ്ച്ചര മീറ്റര്‍ തുണി ദേഹത്തു വാരിച്ചുറ്റി നടക്കണ്ട....... ചുരിദാര്‍ ധരിച്ചു കൊണ്ട് ഇനി മുതല്‍ ക്ലാസ്സ് എടുക്കാം॥എന്തൊരു ആശ്വാസം !!!!!! മുതിര്‍ന്ന കുട്ടികളുടെ മുന്നില്‍ സാരിയും ഉടുത്തു അവിടെ കാണുമോ ഇവിടെ കാണുമോ എന്ന പേടിയോടെ ഇനി നില്‍ക്കേണ്ടല്ലോ....ഈ തീരുമാനം കുറച്ചു നേരത്തെ ഉണ്ടാകേണ്ടതായിരുന്നു ! എന്തായാലും ചുരിദാര്‍ ധരിക്കാന്‍ അധ്യാപികമാരെ അനുവദിച്ച തീരുമാനം പ്രശംസാര്‍ഹം തന്നെ.........