Sunday, February 10, 2008

മില്‍മ പാലിനു വില കൂടുമ്പോള്‍ ...............


മില്‍മ പാലിന്റെ വില കൂട്ടാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ।പാല്‍ വില പതിനേഴു രൂപയില്‍ നിന്നും പത്തൊന്‍പതു രൂപയാക്കുന്നതു പാല്‍ ഉപഭോക്താക്കള്‍ക്കു ഒരു അടിയാണ് എങ്കിലും പാല്‍ ഉല്പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കു ഈ വാര്‍ത്ത ഒരു ആശ്വാസം തന്നെ॥ഉല്പന്നത്തിനു ന്യായമായ വില ലഭിക്കാതെ ക്ഷീരോല്പാദനത്തില്‍ നിന്നും സാധാരണ കര്‍ഷകര്‍ പിന്മാറിക്കൊണ്ടിരിക്കുകയാണ്।പണ്ടൊക്കെ ഓരോ വീട്ടിലും ഒരു പശു ഉണ്ടായിരുന്നു ഇന്നോ ? നമ്മുടെ കര്‍ഷകര്‍ ചെയ്ത ജോലി അംഗീകരിക്കാനോ അവര്‍ക്കു മതിയായ വില ലഭ്യമാക്കാനോ നമുക്കു സാധിക്കതെ വന്നപ്പോള്‍ നമ്മുടെ ആഭ്യന്തര ഉല്പാദനം കുറഞ്ഞു।
ഇവിടുത്തെ ഉല്പാദനം കുറഞ്ഞപ്പോള്‍ അയല്‍ നാടുകളീല്‍ നിന്നു പാല്‍ കൊണ്ടു വന്നു മില്‍മ വിപണി നില നിര്‍ത്തി।എന്നാല്‍ ഇങ്ങനെ കൊണ്ടു വരുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവും മറ്റു ചെലവുകളും നോക്കുമ്പോള്‍ ആ തുക ഇവിടുത്തെ കര്‍ഷകനു കൊടുത്തിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ?ഇനിയും പാല്‍ പുറത്തു നിന്നും കൊണ്ടു വരും എന്നു വീമ്പിളക്കുന്നതു കേട്ടു॥എത്ര നാള്‍?ഇവിടുത്തെ ഉല്പാദനം കൂട്ടിയില്ലെങ്കില്‍ കേരളം കണി കണ്ടുനരുന്ന നന്മ നമുക്കു അന്യമാകും.സംശയമില്ല।ഉല്പാദനം കൂട്ടണമെങ്കില്‍ കര്‍ഷകനു ആവശ്യമായ സഹായങ്ങള്‍ ചെയ്യണം।കാലിത്തീറ്റയുടെ വില കുറക്കുന്നതു ഉള്‍പ്പെടെ॥ന്യായമായ വില കിട്ടിയാല്‍ ഒരു കര്‍ഷകനും ഈ രംഗത്തു നിന്നു പിന്മാറില്ല।
ഇവിടെ ക്ഷീര കര്‍ഷകരെ സഹയിക്കാനായി വകുപ്പുകള്‍ പലതുണ്ട്।ക്ഷീര വികസന വകുപ്പ്।മ്ര്ഗസംരക്ഷണ വകുപ്പ്।കെ എല്‍ ഡി ബോര്‍ഡ് മില്‍മ അങ്ങനെ॥എല്ലാ വകുപ്പുകളും കൂടെ സഹായിച്ചു “കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കിയ“ അവസ്ത ആയി
മിനറല്‍ വാട്ടര്‍ എന്ന ഓമനപ്പേരില്‍ വിപണിയില്‍ എത്തുന്ന കുപ്പിവെള്ളം ലിറ്ററൊന്നിനു പതിനേഴു രൂപ കൊടുത്തു നമ്മള്‍ വാങ്ങി കുടിക്കും।എന്നാല്‍ ഒരു ലിറ്റര്‍ പാലിനു പതിനേഴു രൂപ കൊടുക്കണം എന്നു പറഞ്ഞാല്‍ നമുക്കു ഹാലിളകും॥ ഇതിനു മാറ്റം വന്നില്ലെങ്കില്‍ അരിക്കു പകരം മുട്ടയും പാലും ചിക്കനും എന്നതിനു പകരം ലോട്ടറി ടിക്കറ്റുകള്‍ എന്നാക്കേണ്ടി വരുമോ?(അതുല്യ,അശ്വതി,ഇങ്ങനെ പുതിയ ആറു ലോട്ടറി ടിക്കറ്റുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി॥ഹ ഹ ഹ )

2 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

"മിനറല്‍ വാട്ടര്‍ എന്ന ഓമനപ്പേരില്‍ വിപണിയില്‍ എത്തുന്ന കുപ്പിവെള്ളം ലിറ്ററൊന്നിനു പതിനേഴു രൂപ കൊടുത്തു നമ്മള്‍ വാങ്ങി കുടിക്കും।എന്നാല്‍ ഒരു ലിറ്റര്‍ പാലിനു പതിനേഴു രൂപ കൊടുക്കണം എന്നു പറഞ്ഞാല്‍ നമുക്കു ഹാലിളകും॥"

ഇതുതന്നെയാ ഞാന്‍ പറയണമെന്ന് ഓര്‍ത്തത്‌, പക്ഷേ താങ്കള്‍ പറഞ്ഞുകഴിഞ്ഞു! അല്‍പം കടന്നുപോയെങ്കിലും 13-14 രൂപ വരെ യൊക്കെ ഇപ്പ്പോള്‍ ഒരു ലിറ്റര്‍ വെള്ളത്തിന്‌ ഈടാക്കുന്നുണ്ട്‌. എന്നാല്‍ അതുപോലെ ഒരു ലിറ്റര്‍ വെള്ളം വാങ്ങി പശുവിനെ കുടിപ്പിച്ചാല്‍ ഒരു ലിറ്റര്‍ പാള്‍ അതു ചുരത്തുമോ? പിന്നെ ആരെ തോല്‍പിക്കാനാണ്‌ ഈ ഹാലിളക്കം? പാലിന്‌ മാത്രം വിലകുറയ്ക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം? അരിവില ഇരുപതുരൂപയായതുകൊണ്ടെന്താ ആരും ചോറുണ്ണാതിരിക്കുകയാണോ? അതുപോലെ അന്താരാഷ്ട്ര മാര്‍ക്കറ്റും, ക്രൂഡോയിലിന്റെയും ഒക്കെ ന്യായം പറഞ്ഞ്‌ എണ്ണവില പലമടങ്ങ്‌ കൂടിയിട്ടും പാലിന്‌ അത്രയ്ക്കൊന്നും കൂടിയിട്ടില്ലല്ലോ? അതും കൂടട്ടെ. അങ്ങനെ കേരളത്തിലെ ക്ഷീര കര്‍ഷകരും അരിവാങ്ങിക്കട്ടെ! കാലികമായ പോസ്റ്റ്‌. ആശംസകള്‍!

keralafarmer said...

കാലാകാലങ്ങളില്‍ ഒരു ലിറ്റര്‍ പാല്‍ ഉല്പാദിപ്പിക്കാന്‍ ചെലവെത്രയാകുമെന്ന് ഉല്പാദകരും ഉപഭോക്താക്കളും അറിയത്തക്ക രീതിയില്‍ മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിക്കണം. 1985 ല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കിട്ടിയിരുന്ന ശമ്പളത്തിന്റെ 10.51 ഇരട്ടിയായി 2005 ല്‍ വര്‍ദ്ധിച്ചു. അതേരീതിയില്‍ പാല്‍ വിലയും വര്‍ദ്ധിച്ചിരുന്നെങ്കില്‍ കേരളത്തിലെ ക്ഷീരോല്പാദനവും കുറയില്ലായിരുന്നു. 14 രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് പാല്‍ വാങ്ങി നിശ്ചിത ശതമാനം വെണ്ണ നീക്കംചെയ്തശേഷം വെള്ളവും പാല്‍പ്പൊടിയും ചേര്‍ത്ത് തൈരുണ്ടാക്കി 24 രൂപയ്ക്ക് വില്‍ക്കുന്ന മില്‍മയുടെ ധൂര്‍ത്തുകളാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. മില്‍മയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണം. അല്ലാതെ കര്‍ഷകന്റെ പാലില്‍ നിന്ന് ആവരുത് അത്. ഇല്ലെങ്കില്‍ മില്‍മയും വളര്‍ത്തട്ടെ കുറെ പശുക്കളെ. ക്ഷീരോത്പാദനം കൊണ്ട് രക്ഷപ്പെടുന്നത് കാര്‍ഷിക മേഖലയാണ്. പശുക്കളില്ലാതായാല്‍ ഭൂമില്‍ പുല്ലുപോലും കുരുക്കില്ല. ഇവിടെ സബ്സിഡിയും സൗജന്യങ്ങളും കീട, കള, കുമിള്‍ നാശിനികളായി കൃഷി ഭവനുകളിലൂടെ തരും ആശുപത്രികളെ വളര്‍ത്താന്‍. ഇപ്പോള്‍ തരുന്നത് മാങ്കോസെബ് എന്ന ഇന്‍ഡോഫില്‍ എം- 45 ആണ്.