Monday, February 11, 2008

വധു കാമുകനൊപ്പം പോയി....

“വധു കാമുകനൊപ്പം പോയി വരന്‍ മറ്റൊരു പെണ്ണിനെ താലി കെട്ടി“ ഈ വാര്‍ത്ത ഒരു പുതുമ അല്ലാതാകുന്നു।പെണ്‍കുട്ടികള്‍ക്കു ഇത്രയും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഈ കാലത്തും ഇതു പോലെയുള്ള സംഭവങ്ങള്‍ പത്രങ്ങളില്‍ കൂടെ വായിക്കുമ്പോള്‍ ലജ്ജാകരം എന്നേ പറയാനാവുന്നുള്ളൂ॥കല്യാണം ഉറപ്പിക്കുമ്പോള്‍ തന്നെ പ്രണയ കാര്യം വീട്ടില്‍ ഉള്ളവരോട് പറഞ്ഞാല്‍ കുറഞ്ഞ പക്ഷം കെട്ടാന്‍ പോകുന്ന ചെറുക്കനോടെങ്കിലും പറഞ്ഞാല്‍ ഈ അവസ്ത ഉണ്ടാകുമോ?വീട്ടുകാര്‍ എതിര്‍ക്കും എന്നു വിചാരിച്ചായിരിക്കും പെണ്‍കുട്ടികള്‍ വീട്ടില്‍ പറയാത്തത്।ഇന്നത്തെ കാലത്തു വിവാഹ നിശ്ചയം കഴിഞ്ഞാല്‍ പെണ്ണിനും ചെറുക്കനും ഫോണിലൂടെയും അല്ലാതെയും സംസാരിക്കാന്‍ സാധിക്കുന്നു।പലപ്പോഴും പരസ്പരം കാണാനും പറ്റാറുണ്ട്।എപ്പോഴെങ്കിലും ഈ പ്രണയ കാര്യം പയ്യനോടെങ്കിലും സൂചിപ്പിച്ചാല്‍ ഈ വിഡ്ഡി വേഷം കെട്ടുന്ന നാണക്കേടില്‍ നിന്നു വരനു രക്ഷപ്പെടാം..
മുഹൂര്‍ത്തം തെറ്റാതെ ആ സമയത്തു തന്നെ ചെറുക്കനു വേറെ പെണ്ണ് കെട്ടാന്‍ പറ്റുന്നു।എന്നതു സത്യം തന്നെ॥ഇതിലൂടെ നല്ല പബ്ലിസിറ്റിയും പത്രദ്വാരയും അല്ലാതെയും ലഭിക്കുന്നു॥എങ്കിലും വിവാഹ മുഹൂര്‍ത്തത്തില്‍ വധു ഒളിച്ചോടി എന്ന അറിവുണ്ടാക്കുന്ന നാണക്കേടില്‍ നിന്നു വരനു മോചനം കിട്ടണമെങ്കില്‍ എത്ര നാള്‍ കഴിയണം?

12 comments:

പ്രയാസി said...

നല്ല പെട കിട്ടാത്തതിന്റെ കുറവ്..!

ഈ കാമുകനോടൊപ്പം ഒളിച്ചോടാന്‍ കാണിക്കുന്ന തന്റേടത്തിന്റെ നാലിലൊന്നു വേണ്ടാ.. കല്യാണം കഴിക്കാന്‍ വിഢിവേഷം കെട്ടുന്ന ആ വരനോടിതൊന്നു പറയാന്‍..

കഷ്ടം..!

G.MANU said...

ആ വരന്‍ ഡബിള്‍ ഭാഗ്യവാന്‍..ലവളെ കെട്ടേണ്ടി വന്നില്ല.... ഈ ഇഷ്യു കാ‍രണം വേറെ കെട്ടിനു അല്പം ഡിലേയും കിട്ടും.....

siva // ശിവ said...

good post

Unknown said...

ആ പെങ്കൊച്ചിനെ കുറ്റം പറയാതെ.
-അല്പം പോലും സ്വാതന്ത്ര്യം നല്‍കാതെ വളര്‍ത്തുന്ന തന്ത തള്ളമാരുടെ മക്കളാ ഇങ്ങനെ.....അല്ലേ കാന്താരി?

നജൂസ്‌ said...

അല്ല പിന്നെ... അങ്ങനെ പറഞ്ഞ്‌ കൊടുക്ക്‌ പ്രയാസി

Unknown said...

ഇങ്ങനെയും പെണ്‍കുട്ടികളോ? പ്രയാസി പറഞ്ഞത് തന്നെ പായിന്റ്.

ജിജ സുബ്രഹ്മണ്യൻ said...

അഭിപ്രായം പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കും നന്ദി..

ബയാന്‍ said...

ഒരു കാമുകനെയും കൂടി ഉണ്ടാക്കാന്‍ വിടില്ല എന്നായോ...കല്യണം കഴിയുന്നതോടെ കാമുകന്റെ വേഷം മാറിയില്ലെ.. പിന്നെ കല്യാണംകഴിഞ്ഞു എന്ന പേരു ദോഷത്തില്‍ ആരെയെങ്കിലും കിട്ടുമോ... വെറുതെ പെണ്‍‌കുട്ടികളെ ചുറ്റിക്കാന്‍ നടക്കല്ലെ.. ചുറ്റിപ്പോകും.

: ഈ വേര്‍ഡ് വെരി കമെന്റിടുന്നവനു ഒരു ശിക്ഷയാണോ. :(

ഡി .പ്രദീപ് കുമാർ said...

ഇത്തരം കാന്താരിക്കുട്ടിമാര്‍ കൂടിവരുകയാണു.കാന്താരീ.അടിച്ചേല്‍പ്പിക്കപ്പെട്ടാല്‍ ഇങ്ങനിരിക്കും.

നിരക്ഷരൻ said...

അവന് രക്ഷപ്പെടാന്‍ ഒരു അവസരം അവള് ഉണ്ടാക്കിക്കൊടുത്തതാണെന്ന് മനസ്സിലാക്കാന്‍ ലവന് പറ്റുന്നില്ലല്ലോ പടച്ചോനേ..:) :)

ഞാന്‍ ഒരു റിബലായിട്ട് ചിന്തിച്ച് നോക്കിയതാണേ...എന്നെ തല്ലാന്‍ വരണ്ട.
:) :)

Pheonix said...

Kalyanam kazhinju kure kazhinju aval lavante koode odi poyirunnenkil ho! entammo orkkan koodi pattunnilla. Nirasha Nava varanod oru vaakk, Oru accident ozhinju poyatha mone, nalla kuttikal vere undedey! Look around!

manjadii said...

കെട്ടാന്‍ വന്നവനോട്‌ അവള്‍ പറഞ്ഞിട്ടുണ്ടാവും, അവളുടെ ഗ്ലാമര്‍ കണ്ടിട്ട് അവന്‍ പിന്മാരിയിട്ടുണ്ടാവില്ല, ശപ്പന്‍... കെട്ടുന്ന പെണ്ണിനോട് തന്നെ ഇഷ്ടമായോ എന്ന് ചോദിക്കാത്ത, പെണ്ണിന്
15 അവുംബോയെക്കും കെട്ടാന്‍ വേണ്ടി ഇപ്പൊ കുറെ കമബ്രണ്ടാമാര്‍ ഉണ്ട്, വിവരമില്ലാത്ത ....൪൫൬൪൭൩൨൫൪൬