Tuesday, February 5, 2008

അധ്യാപികമാരുടെ സ്വപ്നം പൂവണിഞ്ഞോ....

ഇന്നു കണ്ട ഒരു പത്ര വാര്‍ത്തയാണു ഈ കുറിപ്പിനു ആധാരം।ഇനി മുതല്‍ അധ്യാപികമാര്‍ പരമ്പരാഗത വേഷമായ അഞ്ച്ചര മീറ്റര്‍ തുണി ദേഹത്തു വാരിച്ചുറ്റി നടക്കണ്ട....... ചുരിദാര്‍ ധരിച്ചു കൊണ്ട് ഇനി മുതല്‍ ക്ലാസ്സ് എടുക്കാം॥എന്തൊരു ആശ്വാസം !!!!!! മുതിര്‍ന്ന കുട്ടികളുടെ മുന്നില്‍ സാരിയും ഉടുത്തു അവിടെ കാണുമോ ഇവിടെ കാണുമോ എന്ന പേടിയോടെ ഇനി നില്‍ക്കേണ്ടല്ലോ....ഈ തീരുമാനം കുറച്ചു നേരത്തെ ഉണ്ടാകേണ്ടതായിരുന്നു ! എന്തായാലും ചുരിദാര്‍ ധരിക്കാന്‍ അധ്യാപികമാരെ അനുവദിച്ച തീരുമാനം പ്രശംസാര്‍ഹം തന്നെ.........

9 comments:

കാഴ്‌ചക്കാരന്‍ said...

സാരി പൂട്ടിപ്പോയോ... ? ശിഷ്യന്‍മാര്‍ പണ്ട്‌ വേല ഒപ്പിച്ചോ... ? ഒന്നുമറിഞ്ഞിരുന്നില്ല. നന്നായി ഈ അറിയിപ്പ്‌.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വാര്‍ത്ത കണ്ടിരുന്നൂ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗുരുവും ശിഷ്യനും മര്യാദയ്ക്കിരുന്നാല്‍ മതി, എന്തിട്ടാലും.

ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...

മുന്‍പും ടീച്ചര്‍ മാര്‍ ചുരിദാര്‍ ധരിക്കരുതെന്ന് ഒരു കെ.ഇ.ആറിലും ഉണ്ടായിരുന്നില്ല. അതായത്‌ വേണമെങ്കില്‍ അവര്‍ക്ക്‌ ചുരിദാര്‍ ധരിക്കാം, ആര്‍ക്കും നിയമപരമായി ഒന്നും ചെയ്യാനൊക്കില്ലതന്നെ. എന്നാല്‍ ചില സ്കൂളുകളിലെ സഹപ്രവര്‍ത്തകരും, പ്രധാന അദ്ധ്യാപകന്‍/അദ്ധ്യാപികമാരുമായിരുന്നു ഈ അലിഖിത നിയമത്തിന്‌ പിന്നിലുണ്ടായിരുന്നത്‌. ഇന്നത്തെ സര്‍ക്കാര്‍ ഉത്തരവിലൂടെ അങ്ങനെയുള്ള അലിഖിതനിയമത്തിന്‌ ആരെങ്കിലും ഇരകളാകുന്നുണ്ടെങ്കില്‍ അത്‌ വ്യക്തമായും ഒഴിവാക്കാനുദ്ദേശിച്ചുള്ളതാണ്‌. ഇത്തരം തീരുമാനം ഒരു ഉത്തരവിലൂടെ ഇറക്കിയതിനാല്‍ ഇനി ആര്‍ക്കും ഒരു അലിഖിത നിയമവും അടിച്ചേല്‍പിക്കാന്‍ കഴിയില്ലെന്നുള്ളത്‌ വളരെ നല്ല കാര്യം തന്നെ. വസ്ത്രധാരണത്തിലെ സഭ്യതയൊക്കെ അതു ധരിക്കുന്നവരുടേയും,നോക്കുന്നവരുടേയും കാഴ്ചപ്പാടിലാണെന്ന്‌ വാദിക്കുമ്പോള്‍ പോലും ഒരു കാര്യം വളരെ വ്യക്തമാണ്‌, അതായത്‌ അവനവന്‌ സൗകര്യവും, ആത്മവിശ്വാസവും നല്‍കുന്ന വസ്ത്രം ധരിക്കാനുള്ള എല്ലാവരുടേയും അവകാശം. ചിലര്‍ക്ക്‌ ചുരിദാര്‍ ധരിക്കുമ്പോഴായിരിക്കും, ബോര്‍ഡില്‍ എഴുതാനും, ആത്മവിശ്വാസത്തോടെ ക്ലാസ്സെടുക്കുവാനും സാധിക്കുകയെങ്കില്‍ അത്‌ പണ്ടേ അനുവദിച്ചുകൊടുക്കേണ്ട ഒന്നായിരുന്നു. അല്ലാതെ അദ്ധ്യാപകന്മാര്‍ മുണ്ടില്‍നിന്നും സൗകര്യപൂര്‍വ്വം പാന്റിലേക്ക്‌ മാറിയപ്പോഴും ചില മുഷ്കുകള്‍ അദ്ധ്യാപികമാരെ അവരുടെ ഇഷ്ടം തിരഞ്ഞെടുക്കുന്നതില്‍നിന്നും തടഞ്ഞിരുന്നത്‌ ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ല. സാരിയുടുത്തു പഠിപ്പിച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക്‌ പഠിത്തം വരൂ എന്നൊന്നുമില്ലല്ലോ? ഏതായാലും ചില യാതാസ്ഥിതികരായ പ്രധാന അദ്ധ്യാപകരുടെ(അദ്ധ്യാപികമാര്‍ തന്നെയാണ്‌ കൂടുതലും) സാരി എന്ന അലിഖിത നിയമം ഇനിവിലപ്പോകില്ല. നിയമത്തെ സ്വാഗതം ചെയ്യുന്നു.

siva // ശിവ said...

I agree with the comment of NANDU..

Anonymous said...

ടീച്ചര്‍മാരുടെ പൊക്കിള്‍ നോക്കി ചെക്കന്മാര്‍ക്ക്‌ ഇനി രസിക്കാന്‍ കഴിയില്ല.. കഷ്ടകാലം

വിനോജ് | Vinoj said...

ഇപ്പോഴത്തെ സൈഡ് വെട്ടിയ ചുരിദാറിനെക്കാള്‍ എന്തുകൊണ്ടും ഭേദമായിരുന്നു സാരി. സംശയമുണ്ടെങ്കില്‍ റോഡിലിറങ്ങുമ്പോള്‍ ഒന്നു നിരീക്ഷിച്ചുനോക്കൂ (സൂക്ഷിച്ച്‌). It's very exposive. കുപ്പിഭരണിയില്‍ മിഠായി ഇട്ടപോലെ എന്നൊരു ഉപമ എവിടെയോ വായിച്ചിരുന്നു. കുസൃതിപ്പയ്യന്മാര്‍ക്ക്‌ കള്ളനോട്ടം നോക്കാനുള്ള സാധ്യതകള്‍ അനന്തം. ചുരിദാറിന്റെ പാന്റ്സ് (?) വളരെ നൈസാണ് ഭൂരി ഭാഗം സ്ത്രീകളും ഉപയോഗിക്കുന്നത്‌. എന്റെ ഭാരതീയരായ സഹോദരിമാരേ ദയവായി നിങ്ങളെങ്കിലും.....
പ്രിയയുടെയും, നന്ദുവിന്റെയും അഭിപ്രായങ്ങള്‍ നന്നായി തോന്നി.

ഉപാസന || Upasana said...

:)