Wednesday, February 27, 2008

എന്റെ കണ്ണാ...


ദ്വാപര യുഗത്തില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന കണ്ണന്‍ സാക്ഷാല്‍ ശ്രീ കൃഷ്ണന്‍ ഇന്നും സ്ത്രീകളുടെ ആരാധനാ പാത്രം ആണ്..16008 ഭാര്യമാര്‍ ഉണ്ടായിരുന്ന ശ്രീ കൃഷ്ണനെ തന്നെ ഇന്നും പെണ്‍കൊടികള്‍ ആരാധിക്കാന്‍ എന്താണ് കാരണം ? ഞാന്‍ പരിചയപ്പെട്ടിട്ടുള്ള എനിക്കറിയാവുന്ന സ്ത്രീകളില്‍ കുറഞ്ഞതു 10 പേരെങ്കിലും ഭര്‍ത്താവിനെ വിളിക്കുന്നത് കണ്ണാ എന്നാണ്..ഇതിന്റെ രഹസ്യം എന്താണ് എന്നു എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല..
ഭര്‍ത്താവിനെ കണ്ണാ എന്നു വിളിക്കുന്ന ഈ പെണ്‍കൊടികള്‍ തന്നെ തന്റെ ഭര്‍ത്താവു മറ്റൊരു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നതു പോലും ഇഷ്ടപ്പെടാത്തവര്‍ ആണ്.എന്നെ മാത്രമേ എന്റെ ഭര്‍ത്താവ് നോക്കാവൂ എന്നു വാശി പിടിക്കുന്ന ഇവര്‍ക്കും ആരാദ്ധ്യ പുരുഷന്‍ കള്ളക്കണ്ണന്‍ തന്നെ.. കണ്ണന്റെ കുസൃതി നിറഞ്ഞ മുഖവും ചിരിയും കള്ളത്തരവും എല്ലാം ഏതു പെണ്ണും കൊതിക്കുന്നതാണ്..ഒരേ സമയം 16008 ഭാര്യമാര്‍ ഉണ്ടായിറ്രുന്ന ആളാണ് എന്ന ഓര്‍മ്മ പോലും ഇല്ലാതെയാണ് കണ്ണനെ സ്നേഹിക്കുന്നത്..ഇന്നും ഒരു കാമുകി തന്റെ കാമുകനെ അല്ലെങ്കില്‍ ഭര്‍ത്താവിനെ സ്നേഹത്തോടെ വിളിക്കുന്നതു കേള്‍ക്കാം എന്റെ കണ്ണാ..എന്റെ പൊന്നു കണ്ണാ...എന്ന്..ഭര്‍ത്താവിനെ കണ്ണാ എന്നു വിളിക്കുന്ന ഭാര്യമാര്‍ ആരെങ്കിലും ബൂലോകത്തില്‍ ഉണ്ടെങ്കില്‍ ഇതിനൊരു മറുപടി തരണേ.........

Sunday, February 17, 2008

നിയമ പാലനം ഇങ്ങനെയും........

പൊതു സ്തലങ്ങളില്‍ പുക വലിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ് എന്നിട്ടും ബസ് സ്റ്റാന്‍ഡ്,റെയില്‍ വേ സ്റ്റേഷന്‍,തിയേറ്റര്‍ തുടങ്ങി എവിടെയും പുകവലി നിര്‍ബാധം തുടരുന്നു ബസുകളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡിനു തൊട്ടു മുന്നില്‍ ഇരുന്ന് ഡ്രൈവര്‍ പുക പുറത്തേക്കു തള്ളുന്നതു രോഷത്തോടെ പല പ്രാവശ്യം കാണുകയും പ്രതികരിക്കുകയും ചെയ്ത ഒരാളാണു ഞാന്‍ എന്നാല്‍ എനിക്കു പ്രതികരിക്കാന്‍ പറ്റാതെ പോയ ഒരു അനുഭവം ആണു ഞാന്‍ ഇവിടെ കുറിക്കുന്നത്

എന്റെ വീട്ടില്‍ കള്ളന്‍ കയറിയതുമായി ബന്ധപ്പെട്ട് എനിക്കു ഞങ്ങളുടെ പോലീസ് സ്റ്റേഷനില്‍ പല പ്രാവശ്യം പോകേണ്ടതായി വന്നു ।ഇപ്പോള്‍ ജനകീയ പോലീസ് ആണല്ലോ ।അതിനാല്‍ പുറത്തു പോയിരുന്ന എസ് ഐ തിരിച്ചു വരുന്നതു വരെ നിന്നു കാലു കഴക്കണ്ട എന്നു കരുതി ഇരിക്കാന്‍ ഒരു കസേര തന്നു പോലീസുകാര്‍ । ഞാനിരുന്ന കസേരയുടെ തൊട്ട് മുന്നില്‍ ഒരു കസേരയില്‍ ഇരുന്നു കാലുകള്‍ തൊട്ട് മുന്നിലെ മേശമേല്‍ കയറ്റി വെച്ച് ഒരു ഏമാന്‍ പുകവലിക്കുന്ന മനോഹര രംഗത്തിനു സാക്ഷിയായി വേറൊന്നുംചെയ്യാനില്ലാതെ ഞാന്‍ പഞ്ച പുച്ഛം അടക്കി അവിടെ ഇരിക്കാന്‍ ശ്രമിച്ചു.പുക മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു വിട്ടു കൊണ്ട് റിമോട്ട് കൊണ്ട് ടി വി ചാനലുകള്‍ ഓരൊന്നായി മാറ്റി വി ചാനലും എഫ് ചാനലും ആസ്വദിക്കുന്ന ആ നിയമ പാലകനോട് അമ്പോ ! എനിക്കുണ്ടായ രോഷം പറയാന്‍ വാക്കുകള്‍ ഇല്ല॥ഞാന്‍ എന്നൊരു സ്തീ ജന്മം അവിടെ ഇരിക്കുന്നു എന്നു പോലും ഗൌനിക്കാതെ നിയമപാലനം നടത്തുന്ന അയാളോട് പ്രതികരിച്ചാല്‍ എന്റെ കേസിന്റെ കാര്യം കട്ടപ്പൊകയാവും എന്നുള്ളതു കൊണ്ട് ഞാന്‍ വേഗം സ്റ്റേഷനു വെളിയില്‍ ഇറങ്ങി ശ്വാസം വലിച്ചു വിട്ടു (പുകവലിക്കുന്നവര്‍ ക്ഷമിക്കുക॥എനിക്കു ഈ ഗന്ധമടിച്ചാല്‍ തലവേദന വരും )

ചെറുപ്പക്കാര്‍ പുകവലിയില്‍ ആക്രുഷ്ടരാകുന്നതു തടയാനും പുകവലിക്കാരെ ആ ശീലത്തില്‍ നിന്നു പിന്‍ തിരിപ്പിക്കാനും പുകവലിക്കാരല്ലാത്തവര്‍ക്ക് പുകവലിക്കാരില്‍ നിന്നു ദോഷ ഫലങ്ങള്‍ ഉണ്ടാകാതെ ഇരിക്കാനും ഉള്ള ശ്രമങ്ങള്‍ നടത്തണം എന്നു ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടല്ലോ പുകവലിക്കുന്നവര്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും പുകവലി വഴി മാരകമായ രോഗങ്ങള്‍ ഉണ്ടാകുന്നു ഇക്കാര്യങ്ങള്‍ നിയമപാലകര്‍ അടക്കം എല്ലാര്‍ക്കും അറിയാം എന്നിട്ടും പുകവലിക്കാരില്‍ പലരും വിലക്കുള്ള പ്രദേശങ്ങളില്‍ പോലും അത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല
പുകവലി ഉപേക്ഷിക്കാന്‍ പറ്റാത്തവര്‍ വലിച്ചോട്ടെ എന്നാല്‍ പാവംസ്ത്രീകള്‍ ഇരിക്കുമ്പോള്‍ അവരുടെ മുഖത്തേക്ക് പുക വിടാതിരിക്കാനുള്ള മര്യാദ കാണിക്കണ്ടേ ??
നിയമ പാലകര്‍ ഇക്കാര്യങ്ങളില്‍ കുറച്ചു കൂടി ശ്രദ് ധ പതിപ്പിക്കേണ്ടിയിരിക്കുന്നു