ഏപ്രില്‍ ഫൂള്‍ ആഘോഷം കൃത്യമായി എന്നാണ് ആരംഭിച്ചത് എന്ന് പറയാന്‍ പറ്റില്ല॥ഏപ്രില്‍ ഒന്നു എന്നത് ഏതു കുസൃതിയും തമാശയും ഒപ്പിക്കാനുള്ള ദിവസമായി കരുതപ്പെടുന്നു॥
ഒരു വര്‍ഷത്തിലെ മുന്നൂറ്റി അറുപത്തി നാലു ദിവസവും നമ്മള്‍ എന്തായിരുന്നു എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന്॥ഹ ഹ ഹ ഇതു ഞാന്‍ പറഞ്ഞതല്ലേ....ഒരു മഹാന്‍ പറഞ്ഞതാണ്।
പണ്ട് പണ്ട് കമ്പ്യൂട്ടറുകളും വരുന്നതിനു മുന്‍പ് ആളുകള്‍ പുതു വത്സരം ആഘോഷിച്ചിരുന്നത് മാര്‍ച്ച് ഇരുപത്തി അഞ്ച്ചിനായിരുന്നു॥വസന്തകാലതിന്റെ ആഗമന സമയമാണല്ലോ മാര്‍ച്ച് ഇരുപത്തി അഞ്ച്ച് । ഈ ആഘോഷം ഏപ്രില്‍ ഒന്നു വരെ നീണ്ടു നിന്നു।
ആയിരത്തി അഞ്ഞൂറ്റി അറുപത്തി നാലില്‍ ചാള്‍സ് ഒന്‍പതാമന്‍ രാജാവ് പുതുവത്സരാഘോഷം ജനുവരി ഒന്നിനു അഘോഷിക്കേണ്ടതാണ് എന്നു പരസ്യമായി പ്രഖ്യാപിച്ചു ।വസന്തകാലത്തല്ല പുതു വത്സരം ആഘോഷിക്കേണ്ടത് എന്ന് അദ്ദേഹം കല്പന പുറപ്പെടുവിച്ചു॥രാജാവിന്റെ കല്പന അക്ഷരം പ്രതി പാലിക്കപ്പെട്ടു॥എന്നാല്‍ ചില യാഥാസ്ഥിതികന്മാര്‍ ഈ മാറ്റത്തെ ചെറുത്തു നിന്നു॥( ഒരു പക്ഷേ ഈ മാറ്റത്തെ കുറിച്ചു അവര്‍ അറിഞ്ഞു കാണില്ലായിരിക്കും...അന്നു ഇ മെയില്‍ അയക്കാനുള്ള സൌകര്യം ഇല്ലല്ലോ॥)ഇവര്‍ പഴയ രീതിയില്‍ തന്നെ മാര്‍ച്ചു അവസാനം മുതല്‍ ഏപ്രില്‍ ഒന്നു വരെ പുതു വത്സരാഘോഷം തുടര്‍ന്നു॥ഇവരെ ആണു ഏപ്രില്‍ ഫൂള്‍സ് എന്നു വിളിച്ചത്॥അതായത് പുതുവത്സരം ഏപ്രിലില്‍ നിന്നു ജനുവരിയിലേക്ക് മാറ്റിയപ്പോള്‍ അതു അറിയാന്‍ കഴിയാതെ ഏപ്രിലില്‍ തന്നെ പുതു വത്സരമാഘോഷിച്ചവരെ ആണ് ഏപ്രില്‍ ഫൂള്‍സ് എന്നു വിളിച്ചത്॥ഇവരെ കളിയാക്കി മറ്റുള്ളവര്‍ പ ല പല സമ്മാനങ്ങള്‍ കൊടുത്തു॥ഇതിന്റെ ഓര്‍മക്കായി ഇന്നും ജനങ്ങള്‍ വിഡ്ഡി ദിനം ആഘോഷിക്കുന്നു......
Monday, March 31, 2008
ലോക വിഡ്ഡി ദിനം...എങ്ങനെ ഉണ്ടായി ?
ഏപ്രില്‍ ഫൂള്‍ ആക്കാന്‍ നൂറ്റൊന്നു വഴികള്‍
ഹ ഹ ഹ ഒന്നാമത്തെ മാര്‍ഗ്ഗം ഇതാണ്...ബാക്കി നൂറു വഴികള്‍ സമയം കിട്ടുമ്പോള്‍ എഴുതി ഇടാം
എല്ലാരേം പറ്റിച്ചേ...........
Subscribe to:
Posts (Atom)