Sunday, March 15, 2009

കാത്തിരുപ്പ്

മരങ്ങളെയും ചെടികളെയും പൂക്കളെയും തഴുകി കൊണ്ട് എങ്ങു നിന്നോ വന്നെത്തിയ ഒരു മന്ദ മാരുതൻ അവളെ ഗാഡ്ഡ നിദ്രയിൽ നിന്നും മെല്ലെ തഴുകി ഉണര്‍ത്തി.
എന്തേ അവൻ വരാത്തൂ ? അവള്‍ കുണ്ഠിതപ്പെട്ടു.

എത്രയോ ദിനരാത്രങ്ങളിൽ അവന്റെ വരവും കാത്തു കണ്ണിലെണ്ണയും ഒഴിച്ചു ഞാന്‍ കാത്തിരിക്കുന്നു..

അവള്‍ ചുറ്റുപാടും ഒന്നു നോക്കി.മരുന്നുകളുടെയും ലോഷന്റെയും അതി രൂക്ഷ ഗന്ധമാണ് അന്തരീക്ഷമാകെ.കട്ടിലിനരികിലെ ഡ്രിപ്പ് സ്റ്റാൻഡിൽ നിന്നും നിറമില്ലാത്ത ദ്രാവകം തുള്ളി തുള്ളിയായി തന്റെ ഞരമ്പിലേക്ക് കയറുന്നതും നോക്കി അവൾ അല്പ സമയം കിടന്നു . ആരുടെയൊക്കെയോ അടക്കി പിടിച്ച തേങ്ങലുകള്‍ കേൾക്കുന്നുവോ ? . അമ്മയുടെ കണ്ണുകളില്‍ നിന്നും കണ്ണു നീർ ഒഴുകിയിറങ്ങുന്നതു അവള്‍ അറിയുന്നു.മോനും മോളും ഒന്നും അറീയാതെ കട്ടിലിനരികിൽ ഇരിക്കുന്നു.എന്തോ കുസൃതി കാണിക്കുന്ന മോനോട് “ മോൻ അടങ്ങിയൊതുങ്ങി ഇരിക്കൂ .അമ്മയ്ക്കു വാവു അല്ലേ ! അമ്മ ഉറങ്ങിക്കോട്ടെ “ എന്ന് അമ്മ പറയുന്നത് അവൾ ഉറക്കത്തിലെന്നോണം കേട്ടു.

അവള്‍ക്കു അതി കഠിനമായ ദേഷ്യം തോന്നി.

ഉണർവിൽ കിടക്കുന്ന സമയങ്ങളില്‍ അവളോട് തമാശ പറയാനും ചിരിക്കാനും വീട്ടു വിശേഷങ്ങളും നാട്ടു വഴക്കുകളും ഒക്കെ പറയാനും എല്ലാവരും ഏറേ ശ്രദ്ധിക്കുന്നു.അവളെ ശുശ്രൂഷിക്കുന്നതിലും സന്തോഷിപ്പിക്കുന്നതിലും എല്ലാവരും അതീവ ശ്രദ്ധയോടേ കൂടെ നില്‍ക്കുന്നു.എങ്കിലും എല്ലാവരുടെയും ഉള്ളിൽ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന ഒരു കാര്‍മേഘം മറഞ്ഞിരിക്കുന്നത് അവൾ അറിയുന്നു. അതാരും പുറമേ കാണിക്കുന്നില്ലാ എങ്കിലും....



കട്ടിലിനരികിൽ ഇരുന്നു കളിക്കുന്ന മക്കളുടെ മുഖത്തേക്ക് അവൾ പാളി നോക്കി .അവരെ കുറിച്ചോർക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ.ഞാൻ അവന്റെ കൂടെ പോയിക്കഴിഞ്ഞാൽ എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്താകും.വേണ്ട അതേക്കുറിച്ചൊന്നും ചിന്തിക്കണ്ട.ഏതാനും മാസങ്ങൾകു മുൻപേ തന്നെയും മക്കളേയും വിട്ടു പോയപ്പോൾ തന്റെ ജിതിൻ അതൊന്നും ചിന്തിച്ചില്ലല്ലോ .എനിക്ക് ജിതിന്റെ അടുത്തെത്തണം.അവനെ മറക്കുവതെങ്ങനെ !കഴിഞ്ഞ ജന്മത്തിൽ നമ്മൾ മരഞ്ചാടികളായിരുന്നു നിമിഷേ .ഈ ജന്മത്തിലും നമുക്കു വാനരജന്മമാ !
അവന്റെ വാക്കുകൾ ഓർത്തപ്പോൾ അവളുടെ വരണ്ട ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നുവോ ?


“അമ്മേ എനിക്കൊന്നു കുളിക്കണം “

അമ്മ വേഗം ചൂടു വെള്ളത്തിൽ അല്പം സോപ്പു കലക്കി തോർത്തു മുക്കി പിഴിഞ്ഞു അവളുടെ ദേഹം തുടച്ചു.ദേഹവും തലയും നന്നായി തുടച്ച ശേഷം മുഖത്തു പൌഡറിട്ടു..നെറ്റിയിൽ ഒരു പൊട്ടു തൊടുവിച്ചു.നെറ്റിയില്‍ ഭസ്മക്കുറി അണിയിച്ചു.
“എനിക്കു സിന്ദൂരം ഇടണം അമ്മേ “

അമ്മ തിരു നെറ്റിയിൽ സിന്ദൂരവും അണിയിച്ചു.അമ്മ കാണിച്ചു തന്ന കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ട് അവൾ തൃപ്തിയോടെ മന്ദഹസിച്ചു.ഇപ്പോൾ ജിതിനു എന്നെ ഇഷ്ടമാകും തീർച്ച!

നിമിഷയ്ക്ക് ഒരു വയ്യായ്ക അനുഭവപ്പെട്ടിട്ട് അധികകാലമായില്ല..ചെറിയ തലകറക്കം പോലെ ആയിരുന്നു തുടക്കം.പിന്നീട് ശക്തിയായ തലവേദനയും ഇടക്കിടെ ബോധം പോകലും പതിവായപ്പോൾ ആണു ഡോകടറെ കണ്ടത്.ഡോക്ടർ പറഞ്ഞ രോഗത്തിന്റെ പേരു കേട്ട് അവൾ ആദ്യം ഒന്നു ഞെട്ടി . ബ്രെയിൻ ട്യൂമർ.ചെറിയ ഒരു ഓപ്പറേഷൻ നടത്തിയാൽ സുഖമാകും എന്നാണു ഡോകടർ അറിയിച്ചത്.ഡോക്ടർക്ക് നല്ല പ്രതീക്ഷയുണ്ട് എങ്കിലും നിമിഷക്ക് ജീവിക്കണം എന്ന ചിന്തയേ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു.ഒരു ബൈക്ക് ആക്സിഡന്റിന്റെ രൂപത്തിൽ മരണം ജിതിനെ കൂടെ കൂട്ടിയപ്പോൾ പൊട്ടിക്കരഞ്ഞു വീണതായിരുന്നു നിമിഷ.അന്നു മുതൽ ഒരേ ചിന്തയായിരുന്നു.ജിതിന്റെ ഒപ്പം ചേരണം.

എപ്പോളാണു എന്നെ കൊണ്ട് പോകാൻ അവനെത്തുക.അവനെന്താ വരാത്തത്.ഞാൻ സുന്ദരിയായി ഒരുങ്ങിയിരിക്കുന്നത് അവൻ അറിഞ്ഞില്ലെന്നുണ്ടോ ?നിമിഷക്ക് അസഹ്യതയായി. അവനെ പ്രതീക്ഷിച്ച് അവൾ വീണ്ടും റൂമിന്റെ വാതിൽക്കലേക്കു നോക്കി കിടന്നു.


അതാ....... തൂവെള്ള വസ്ത്രം ധരിച്ചു ഇരു കൈകളും അവളുടേ നേരെ നീട്ടി അവളെ തന്റെ ഹൃദയത്തോടൂ ചേര്‍ത്തു പിടിക്കാന്‍ അവന്‍ അവളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു.അവന്റെ നീട്ടിയ കരങ്ങളിലേക്ക് തന്റെ കൈകള്‍ വെച്ചു കൊടുത്ത് അവനോടൊപ്പം ഒരിക്കലും അവസാനിക്കാത്ത പുതിയൊരു ജീവിതത്തിലേക്ക് അവൾ പോയി.അപ്പോൾ പൊട്ടിക്കരയുന്ന അമ്മയെയും ഒന്നുമറിയാതെ ചിരിക്കുന്ന മക്കളെയും അവൾ കണ്ടില്ല.

37 comments:

ജിജ സുബ്രഹ്മണ്യൻ said...

അവന്റെ നീട്ടിയ കരങ്ങളിലേക്ക് തന്റെ കൈകള്‍ വെച്ചു കൊടുത്ത് അവനോടൊപ്പം ഒരിക്കലും അവസാനിക്കാത്ത പുതിയൊരു ജീവിതത്തിലേക്ക് അവൾ പോയി.

അനില്‍@ബ്ലോഗ് // anil said...

അയ്യോ !!
എന്താ ഇങ്ങിനെ ഒക്കെ?

പൊറാടത്ത് said...

ഗാന്ധാരീ.. മാണ്ട മാണ്ട...

ചിന്തകൾ കാടു കയറുന്നുവോ!!!

പാമരന്‍ said...

കാന്താര്യേടത്ത്യേയ്‌! കലിപ്സാണല്ല്‌.. കൊള്ളാട്ടാ..

ഹരീഷ് തൊടുപുഴ said...

അധികകാലമായില്ല..ചെറിയ തലകറക്കം പോലെ ആയിരുന്നു തുടക്കം.പിന്നീട് ശക്തിയായ തലവേദനയും ഇടക്കിടെ ബോധം പോകലും പതിവായപ്പോൾ ആണു ഡോകടറെ കണ്ടത്.ഡോക്ടർ പറഞ്ഞ രോഗത്തിന്റെ പേരു കേട്ട് അവൾ ആദ്യം ഒന്നു ഞെട്ടി . ബ്രെയിൻ ട്യൂമർ


??????

അതില്‍ നിന്നും ഒരു കഥയുണ്ടാകിയോ??
ഇതെങ്ങാനും കണ്ണന്‍ വായിക്കണം...
അന്നത്തോടു കൂടി ബ്ലോഗിങ്ങ് നിര്‍ത്തിക്കും...
അതോ രണ്ടും പേരും കൂടി അറിഞ്ഞാണോ ഇത്??

ഹരിതാഭം said...

എന്നാ പറ്റീ കാന്താരിക്കുട്ടീ,
കഥയെഴുത്ത് പതിവുണ്ടോ?

ഏതായാലും പിള്ളാരുടെ കാര്യം !!
വാകീറിയ ദൈവം ഇരയും കൊടുക്കുമായിരിക്കും.

Patchikutty said...

അപ്പോൾ പൊട്ടിക്കരയുന്ന അമ്മയെയും ഒന്നുമറിയാതെ ചിരിക്കുന്ന മക്കളെയും അവൾ കണ്ടില്ല.എന്നൊക്കെ പറഞ്ഞു അങ്ങിനെ അങ്ങ് പോയത് എനിക്കിത്തിരി സന്ഗ്ടമായി കേട്ടോ...

നിലാവ് said...

ആകെ വിഷമിപ്പിച്ചല്ലോ കന്താരിചേച്ചി...

ബഷീർ said...

>>sorry for writing in english..<<

dear kantharikutty,

you made my eys wet..
let us hope for the best for all.. and ever..

nice writings
best regards
pb

നരിക്കുന്നൻ said...

കാത്തിരിപ്പെന്ന തലക്കെട്ട് കണ്ടപ്പോൾ ഇങ്ങനെയൊന്ന് ചിന്തിച്ചില്ല. എന്ത് പറ്റി ഇങ്ങനെയൊക്കെ വേണ്ടാത്ത ചിന്തകൾ? ഏതായാലും കണ്ണിനെ ഈറനണിയിച്ചു എന്ന് പറയാതിരിക്കാനാവില്ല.

നാല്ല കഥ. മനസ്സിൽ കൊള്ളുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

poor-me/പാവം-ഞാന്‍ said...

ഇപ്പോ മാന്ദ്യം ഉള്ളതുകൊണ്ടു അങനേയും ഇങനേയും ഒക്കേ ലീവേടുത്തു വരാന്‍ പറ്റില്ല.തിരിചു ചെല്ലുംബോ കസേരിണ്ടാവില്ല ചെലപ്പോ, ഇങനെത്തെ ബ്ളോഗാങ്കട്ടി എഴുതി എന്നെ cheattam കരുത്യാ ഒന്നു ഞാന്- പരഞേക്കാം ഒണങ്യ കാന്താരി മുളകു പോയാലെ നിക്കു നല്ല കരിമ്ബും തുണ്ടു കിട്ടും മനസ്സിലായോ നിനക്ക്...

Anil cheleri kumaran said...

ഒരു കഥ മാത്രമായിരിക്കട്ടെ...

കാവാലം ജയകൃഷ്ണന്‍ said...

ഞാന്‍ മുഴുവന്‍ വായിച്ചില്ല. എനിക്കു വയ്യ കരയാന്‍.

കുറച്ചു നാളായല്ലോ കണ്ടിട്ട്?

ജിജ സുബ്രഹ്മണ്യൻ said...

അനിൽ : ആദ്യ കമന്റിനു പെരുത്ത നന്ദി ! ഇപ്പോ ഇങ്ങനെയൊക്കെയാ.മാർച്ചുമാസത്തിന്റെ ചൂടിൽ ഇങ്ങനത്തെ ചിന്തകളൊക്കെയാ !!

പൊറാടത്ത് : ഇല്ലെന്നേ !

പാമരൻ : കമന്റിനു റോമ്പ നന്ദി

ഹരീഷേ :നമ്മുടെ അനുഭവങ്ങളൊക്കെ അല്ലേ കഥാരൂപത്തിലും കവിതാ രൂപത്തിലും ഓർമ്മകളൊക്കെ ആയും വരുന്നത്!നന്ദി ണ്ട് ട്ടോ

ഇതു ഞാനാ : (ഈ പേരു എനിക്കിഷ്ടമായി.പക്ഷേ ആളേ ഒട്ടും മനസ്സിലായില്ല).എന്റെ ഈ പോസ്റ്റിൽ വന്നതിനു ഒറ്റ്ര്ഹ്തിരി നന്ദി ണ്ട്.കഥാരചന പതിവില്ല എന്നത് ഈ കഥ കണ്ടപ്പോൾ തന്നെ മനസ്സിലായിക്കാണുമല്ലോ !

പാച്ചിക്കുട്ടീ : സാരമില്ലാട്ടോ
നിലാവ് : സങ്കടപ്പെടണ്ടാ ട്ടോ


ബഷീറിക്ക : തിരക്കിനിടയിലും എവിടെ വരെ എത്തി നോക്കിയതിൻൽ നന്ദി ഉണ്ട്

നരിക്കുന്നൻ : എന്താന്നറിയില്ല.കുറച്ചു നാളായി മനസ്സ് അസ്വസ്ഥമായിരുന്നു.അങ്ങനെ ഇരിക്കേ ഒരു ത്രെഡ് കിട്ടി.എഴുതി അത്രേ ഉള്ളൂ! വരവിനും കമന്റിനും നന്ദി ട്ടോ



പാവം ഞാൻ : ഒണങ്യ കാന്താരി മുളകു പോയാലെ നിക്കു നല്ല കരിമ്ബും തുണ്ടു കിട്ടും മനസ്സിലായോ നിനക്ക്...ഇതിനു മറുപടി പറയാൻ ഞാൻ ആളല്ല.


കുമാരൻ : നന്ദി
ജയകൃഷ്ണൻ കാവാ‍ലം : സമയം കിട്ടുമ്പോൾ വായിക്കൂ വിമർശിക്കൂ.അല്പം തിരക്കിലായി പോയി .അതു കൊണ്ട് എല്ലാ പോസ്റ്റുകളും കാണാനോ വായിക്കാനോ കഴിയാറില്ല .ക്ഷമിക്കൂ

ഇവിടെ വന്ന എല്ലാവർക്കും നന്ദി .

Typist | എഴുത്തുകാരി said...

എന്നാലും ആ കുട്ടികളെ ഒറ്റക്കാക്കി പോവണ്ടായിരുന്നു.

smitha adharsh said...

അയ്യോ..!
ആ കുട്ടികള്‍...
അച്ഛനും,അമ്മയും ഇല്ലാതെ?
ഇങ്ങനെ ഒരു ക്ലൈമാക്സ് വേണ്ടായിരുന്നു..

Manikandan said...

കാന്താരിചേച്ചി പത്താം ക്ലാസിൽ പഠിച്ച ശ്രീ ജി ശങ്കരക്കുറിപ്പിന്റെ (അങ്ങനെയാണെന്റെ ഓർമ്മ) “എന്റെ വേളി” എന്ന കവിതയാണ് ആദ്യം ഒർമ്മവന്നത്. പല കവിതകളും മറന്നു എങ്കിലും ജീവിതത്തിന്റെ അനിവാര്യത ആയതിനാലാവണം ആ വരികൾ ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നത്. അതിൽ ചിലത് ഇവിടേയും കുറിക്കട്ടെ.
“കാലമെൻ ശിരസ്സിങ്കൽ അണിയിക്കയായ് മുല്ലമാല
ഫാലത്തിൽ ചേർത്തുകഴിഞ്ഞു വരക്കുറി
വരണം വരൻ മാത്രമാസന്നമായിപ്പോയി
വരണം സനാതനനിയമം ലംഘിക്കാമോ
പലരെ പാണിഗ്രഹം ചെയ്തിരിക്കുന്നൂ പണ്ടേ
പല ഗേഹങ്ങളിലുമിപ്പോഴും നടക്കുന്നു
ഭൂവിലദ്ദേഹം നീട്ടും കൈതട്ടിനീക്കാനില്ല
ജീവിതം തദിച്ഛയ്ക്കു തലചായ്ക്കാനേ പറ്റൂ”

ഇതിൽ മുല്ലമായലും വരക്കുറികളും ഇല്ലാതെ തന്നെ പലവേളികളും നടക്കുന്നു എന്ന സത്യം എന്തേ അദ്ദേഹം വിട്ടുപോയതെന്ന് ഞാൻ അന്നും ചിന്തിച്ചിരുന്നു. ഒരു പക്ഷേ സ്വന്തം വേളിയെപ്പറ്റി ആയതിനാലവണം അദ്ദേഹം ഇങ്ങനെ എഴുതിയത്.

മറ്റുചിന്തകൾക്കൊന്നും യാതൊരു സ്ഥാനവും ഇല്ലാത്ത ഈ വേളിയെക്കുറിച്ച് കവിയെഴുതി. ഇവിടെ ചേച്ചിയും ആ സത്യം വീണ്ടും ഓർമ്മിപ്പിക്കുന്നു. പൂന്താനത്തിന്റെ ചോദ്യം അവശേഷിക്കുന്നു

കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു
മത്സരിക്കുന്നതെന്തിന്നു നാം വൃധാ..

Unknown said...

കഥയാല്‍ തടുക്കാമോ കാലത്തെ??

വല്യമ്മായി said...

പുതുമയില്ലാത്ത വിഷയം.

the man to walk with said...

ishtaayi

സമാന്തരന്‍ said...

ആദ്യത്തെ കഥയേ മനസ്സു കീഴടക്കി.. അപ്പൊ ഇനിയുള്ളതോ ..?

കാപ്പിലാന്‍ said...

അപ്പോള്‍ കാ‍ന്താരി മുളക് കഥയും എഴുതുമോ ? ഇതിനു വല്ലാത്ത നീറ്റല്‍. ഒരു എരിവ് പോലെ :(
പാമൂ പറഞ്ഞതുപോലെ മാണ്ട മാണ്ട :)

കുഞ്ഞന്‍ said...

കാന്താരീസ്,

കഥയിലേക്കുള്ള കാല്‍‌വയ്പ് അസ്സലായി..വല്യമ്മായി പറഞ്ഞത് കാര്യമാക്കേണ്ട ഒരു വിഷയവും പുതിയതായി കഥയില്‍ വരുകയില്ല.ഏതൊരു കഥയിലും പറഞ്ഞ വിഷയങ്ങള്‍ തന്നെ എന്നാലും അപൂര്‍വ്വമായി പുത്തന്‍ വിഷയങ്ങളുമായി കഥകള്‍ പിറക്കാതെയില്ല അത്തരം കഥയെഴുത്തുകാര്‍ കഥ എഴുതുന്നത് ഗൌരകരമായി കാണുന്നവരാണ്.

ഇനിയും നിറയെ കഥകള്‍ എഴുതാന്‍ കാന്താരീസിന് കഴിയട്ടെ..

വല്യമ്മായി said...

കുഞ്ഞന്‍,
കഥയെഴുതാനായി ഒരോ ദിവസവും പുതിയ വിഷയങ്ങള്‍ പിറക്കുകയില്ല.എന്നാല്‍‌ ഒരേ വിഷയം തന്നെ അവതരണരീതിയിലെ വ്യത്യസ്തത കൊണ്ട് വരച്ച് കാട്ടുന്നതാണ് നല്ലത്.

വായിച്ചപ്പോള്‍ അങ്ങനെയൊരു കമന്റ് തുറന്നെഴുതിയത് ഇനിയുള്ള കഥകള്‍ എഴുതുമ്പോള്‍ എഴുത്തുകാരി ആ കാര്യം ശ്രദ്ധിക്കും എന്ന് കരുതി തന്നെയാണ്.അഭിപ്രായം തള്ളണോ കൊള്ളണോ എന്നുള്ളത് അവരുടെ ഇഷ്ടം.

കുഞ്ഞന്‍ said...

ഒരോണ്‍: ഹഹ..വല്യമ്മായി... ഞാന്‍ പുതമയില്ലാത്ത വിഷയം എന്നു വല്യമ്മായി പറഞ്ഞതിനോടാണ് പ്രതികരിച്ചത്. വല്യമ്മായി പറയാനുദ്ദേശിച്ചത് അവതരണ രീതി പഴയതെന്ന് ചൂണ്ടിക്കാണിക്കാന്‍ അല്ലെ...അത് ഞാനും അംഗീകരിക്കുന്നു. വല്യമ്മായി ദേ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അതും ആദ്യ കമന്റില്‍ പറഞ്ഞതും തമ്മില്‍ ദുബായിയും ബഹ്‌റൈനും പോലുള്ള വ്യത്യാസമുണ്ട്.

വല്യമ്മായി said...

കാര്യങ്ങള്‍ ഇത്രക്ക് വിശദമായി പറഞ്ഞാലേ നിങ്ങള്‍ക്കൊക്കെ മനസ്സിലാകൂ എന്നറിഞ്ഞില്ല

പിരിക്കുട്ടി said...

ഹയ്യോ
എന്നാ പറ്റി ഇതിനെക്കിഷ്ട്ടപ്പെടാത്ത ഒരു വിഷയം
ആണ് മക്കളെ തനിച്ചാക്കി പോകേണ്ടായിരുന്നു ................

USEFUL TIPS 4 U said...

http://usefulltipsforu.blogspot.com/

ഹരിശ്രീ said...

അയ്യോ കഷ്ടമായിപ്പോയി...

ആ കുട്ടികള്‍ അനാഥരായല്ലോ ???

അരുണ്‍ കരിമുട്ടം said...

ആദ്യം വായിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ ഗന്ധര്‍വന്‍ ഫിലിമാ ഓര്‍മ്മ വന്നത്.പിന്നെയല്ലേ ഭയങ്കര സീരിയസ്സ് ആണെന്ന് മനസിലായത്.
നന്നായിരുന്നു

nandakumar said...

അനുഭവത്തിന്റെ(ആരുടെയായാലും) പിന്നാമ്പുറം ഉണ്ടെങ്കിലും ഇല്ലെങ്കിലും കഥയായി എഴുതാനുള്ള ഉദ്യമത്തെ പ്രശംസിക്കുന്നു. പക്ഷെ തീരെ പുതുമയില്ലാത്ത വിഷയവും പുതുമയില്ലാത്ത അവതരണവും ഭാഷയും. അതുകൊണ്ട് തന്നെ ഈ കഥ ഒരു പരാജയമാകുന്നു. പരാജയമാണല്ലോ വിജയത്തിന്റെ മുന്നോടി എന്നു പണ്ടാരോ പറഞ്ഞു വച്ചിട്ടുണ്ടല്ലോ, അതുകൊണ്ട് ഇതില്‍ നിര്‍ത്തണ്ട, ഇനിയും എഴുതു എഴുതിയെഴുതി നല്ല കഥകള്‍ പിറക്കട്ടെ

നല്ല വായനയും നല്ല കഥകളുടെ ആവര്‍ത്തിച്ചുള്ള വായനയും നല്ല നിരീക്ഷണവുമുണ്ടെങ്കില്‍ നല്ല കഥകളെഴുതാവുന്നതേയുള്ളൂ. പരിശ്രമിക്കുക. ഭാവുകങ്ങള്‍ ;)

കനല്‍ said...

എന്നെ എന്തിനാ ഇങ്ങനെ
കരയിപ്പിക്കുന്നേ...

അതാ....... തൂവെള്ള വസ്ത്രം ധരിച്ചു ഇരു കൈകളും അവളുടേ നേരെ നീട്ടി അവളെ തന്റെ ഹൃദയത്തോടൂ ചേര്‍ത്തു പിടിക്കാന്‍ അവന്‍ അവളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു.

ദുഷ്ടന്‍ ആ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കായി നീ അവിടെ നിക്കെടീ.. ഞാന്‍ തല്‍ക്കാലം ഇവിടെ ബാച്ചിയായി നിന്നോളാ ന്ന് പറഞ്ഞില്ലല്ലോ?
(കഥ നന്നായി കാന്താരീ‍...)

poor-me/പാവം-ഞാന്‍ said...

Dear kaanthaariji,
It was written as a moke angry letter from HIM (As a reply to your tragic story...as usual you took it seriously..."HE" knows, all readers including me know that the writer kaanthaariji is wonderful live like a GREENY kaanthaarry mulak actually but write like a karimbum thunt...Now smile please...

ശ്രീ said...

ദെന്താ ചേച്ചീ? കുറേ നാളിനു ശേഷം എഴുതിയപ്പോള്‍ ആകെ ഒരു സെന്റി മൂഡ്? ഓര്‍ക്കാനും കഥയാക്കാനും പറ്റിയ ഒരു വിഷയം!

കഥ മോശമായില്ല, ന്നാലും ചിന്തകളില്‍ ജീവിതാംശം കലരുന്നില്ലേ ന്നൊരു സംശയം... ഡോണ്ടൂ ഡോണ്ടൂ

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ വന്ന് അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി പറയട്ടെ.അല്പം തിരക്കുള്ളതിനാൽ ഓരോരുത്തരോടും പേരെടുത്ത് നന്ദി പറയുന്നില്ല.ക്ഷമിക്കുമല്ലോ

Senu Eapen Thomas, Poovathoor said...

കാന്താരിക്കുട്ടിയുടെ എരിവു കുറഞ്ഞു പോയോ? ഇതെന്താ കാന്താരിക്കുട്ടി ഇപ്പോള്‍ ഇങ്ങനെ? കാന്താരിക്കുട്ടിക്ക്‌ ഈ ഭാഷ ഒട്ടും ചേര്‍ച്ചയില്ല.

മോഹന്‍ലാല്‍ പറയും പോലെ കണ്ണന്‍ ദേവന്‍ റ്റീ കുടിക്കൂ, സ്റ്റ്രൊങ്ങാഗൂ!!!

ദൈവം ധൈര്യം തരട്ടെ. ദൈവം സമാധാനം തരട്ടെ. ദൈവം ദീര്‍ഘായുസ്സും തരട്ടെ..

ആശംസകളോടെ, പ്രാര്‍ത്ഥനയോടെ,
സെനു, പഴമ്പുരാണംസ്‌.

നിരക്ഷരൻ said...

ഇതെപ്പോ ?

അല്ലാ, ഈ കഥാകഥനത്തിലേക്ക് എപ്പോ കടന്നൂന്ന് ? :)