Friday, December 12, 2008

തവള വിശേഷങ്ങള്‍..

ഇപ്പോൾ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഒരു ജീവി ആണല്ലോ തവള.പണ്ടൊക്കെ രാത്രിയിൽ പാടത്തു കൂടെ പെട്രോമാക്സും കത്തിച്ച് തവള പിടുത്തക്കാ‍ർ പോകുന്നത് ഒരു ഓർമ്മയായി മനസ്സിലിന്നും ഉണ്ട്.അങ്ങനെ കൊന്നൊടുക്കിയതു കൊണ്ടാണല്ലോ ഇന്ന് തവളയെ കാണാൻ പോലും കിട്ടാത്തത്.പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ ഡിസക്ഷൻ ചെയ്യാൻ വേണ്ടി തവളയെ പിടിക്കാൻ രാത്രി അച്ഛനൊപ്പം ചാക്കും തൂക്കി ഇറങ്ങിയിട്ടുണ്ട്.എത്ര നടന്നതിനു ശേഷമാണു ഒരു തവളയെ കിട്ടുക.ചെറുപ്പത്തിൽ ആണെങ്കിൽ വെള്ളം നിറഞ്ഞു കിടക്കുന്ന പാറക്കുഴികളിൽ തവള മുട്ട ഇടുനതും അതു വെള്ളത്തിൽ കിടന്നു വിരിഞ്ഞു വാലുമാക്രി ആകുന്നതും വാലുമാക്രിയുടെ വാൽ പോയി തവള ആകുന്നതും എല്ലാം നിരീക്ഷിക്കുക ഒരു കൗതുകം ആയിരുന്നു.എന്റെ കുഞ്ഞുങ്ങൾക്ക് ആ ഭാഗ്യം ഇല്ലാ എന്നു മാത്രമല്ല ,തവളയെ കാണുമ്പോൾ അയ്യോ അമ്മേ തവള എന്നും പറഞ്ഞ് ചാടി കസേരയിൽ കയറും അവർ !
ലോകത്തിൽ കാണപ്പെടുന്ന വിവിധ തരം തവളകളെ പറ്റി ഒരു അന്വേഷണം.....

1 .ഗോള്‍ഡന്‍ റ്റോഡ്: കോസ്റ്റോറിക്കയില്‍ കാണപ്പെട്ടിരുന്ന ഇവ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു.
2.സൌത്ത് ആഫ്രിക്കന്‍ ഗോസ്റ്റ് ഫ്രോഗ്:

3. മലഗസി റെയിന്‍ ബോ ഫ്രോഗ്4. ഡാര്‍വിന്‍ ഫ്രോഗ്5. മിഡ്വൈഫ്ഫ് റ്റോഡ് : മുട്ടകളെയും വാലുമാക്രികളെയും ചുമലില് ചുമക്കുന്നു

6.ആഫ്രിക്കന് ജയന്റ് ഫ്രോഗ്:


തവളകളിലെ വമ്പന്‍. ആഫ്രിക്കയില് കാ‍ാണുന്ന ജയന്റ് ഫ്രോഗ് അഥവാ ഗോലിയാത്ത് തവളയാണ് എറ്റവും വലിറ്യ തവള.ഉദ്ദേശം ഒരു ഫീറ്റ് വലുപ്പത്തില് വളരും

7.ക്യൂബന്‍ ഫ്രോഗ്:തവളകളിലെ കുഞ്ഞന്‍.അര ഇഞ്ച് മാത്രം നീളം ഉള്ള കുഞ്ഞന്‍ തവള


8.അമേരിക്കനന്‍ ഹോണ്ഡ് ഫ്രോഗ്:
പട്ടി കുരക്കും പോലെ ശബ്ദം ഉണ്ടാക്കുന്ന തവള


9.പോയിസണ് ഡാര്‍ട്ട് ഫ്രോഗ് :ഈ വിഷത്തവളയുടെ തൊലിയിലെ വിഷം അമ്പില് പുരട്ടാന് ഉപയോഗികുന്നു.ഇതിന്റെ വിഷത്തില് നിന്നും വേര്‍തിരിക്കുന്ന എപ്പിബാറ്റിഡിന് എന്ന ആല്ക്കലോയ്ഡ് നല്ലൊരു വേദന സംഹാ‍ാരി അത്രെ !10.തക്കാളി തവള ;
ശത്രുക്കളില് നിന്നും രക്ഷ നേടാന് ഉള്:ള വിദ്യയായി ശരീരം പെരുക്കി വലുതാക്കുന്നു


11.വൈറ്റ്സ് ട്രീ ഫ്രോഗ്: ഓന്തിന്റെ സ്വഭാവം ഉള്ള തവള.പരിസരത്തിനു യോജിക്കുന്ന വിധം നിറം മാറും

12.ഗാസ്ട്രിക് ബ്രൂഡിങ്ങ് ഫ്രോഗ്:മുട്ടകളെ വിഴുങ്ങി അവ വാല്‍മാക്രി ആയ ശേഷം പുറത്തു തള്ളുന്നു.

13.ക്രിക്കറ്റ് ഫ്രോഗ്:

ഏകദേശം 4 സെ മീ നീളമുള്ള ഇവക്ക് ഇവയുടെ ശരീര വലുപ്പത്തേക്കാള് 40 മടങ്ങു ദൂരത്തേക്ക് ചാടാന് കഴിയും !!

15.ലെപ്പേഡ് ഫ്രോഗ് : സൂത്രക്കാരന് തവള.ശത്രുക്കളില് നിന്നും രക്ഷ നേടാനായി ചത്തതു പോലെ അഭിനയിച്ചു കിടക്കും.ചിലവ ശത്രുക്കള് അടുത്തു വരുമ്പോള് ഉറക്കെ കരയും.ശത്രുക്കളെ കാണുമ്പോള് മൂത്രം ഒഴിക്കുന്ന ഇനവും ഉണ്ട്.മൂത്ര ഗന്ധം കൊണ്ട് പൊറുതി മുട്ടി ശത്രുക്കള് അകന്നു മാറിക്കൊള്ളും!!


ഇത് ഒരു ദിവസം രാത്രി വീട്ടിൽ എത്തിയ അതിഥി.നാടൻ തവള ! പച്ചത്തവള !

ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : ഗൂഗിൾ

66 comments:

ജിജ സുബ്രഹ്മണ്യൻ said...

ചെറുപ്പത്തിൽ നമ്മൾ ഏറെ തവളകളേ കാണുമായിരുന്നു.ഇപ്പോൾ മഷിയിട്ടു നോക്കിയാലും കണ്ടെത്താൻ പ്രയാസമാണ്.വിവിധ ഇനത്തിലെ തവളകളെ പറ്റി ഒരു കുഞ്ഞു കുറിപ്പ് !

കനല്‍ said...

പാവം തവളകള്‍.

ഇവയെ കാണാന്‍ എന്തൊരു ഭംഗിയായിരുന്നു.
ഡിസക്ഷന്‍ ചെയ്യുമ്പോള്‍ തോല്‍ ഊരിയതിനു ശേഷം ലവന്റെ തുടകളുടെയും മസിലുകളുടെയും സ്ട്രച്ചറും ഷെയ്പ്പും കാണാന്‍ നല്ല രസമായിരുന്നു.

smitha adharsh said...

കാ‍ന്താരി ചേച്ചീ..ഞാന്‍ ചേച്ചിടെ കുട്ടികള്‍ടെ പോലെ ആയിരുന്നു,ഇപ്പോഴും അങ്ങനെ തന്നെ...തവളയെ എങ്ങാനും കണ്ടാല്‍..ഞാന്‍ ഓടിക്കേറും കസേരയില്‍..എനിക്കവയെ അത്രയ്ക്കും അറപ്പായിരുന്നു.
ഇത്ര തരം തവളകള്‍ ഉണ്ടെന്നത് വിലയേറിയ ഒരു അറിവാണ്‌ എനിക്ക്..ചിത്രങ്ങള്‍ കേമം.ഇതൊക്കെ സംഘടിപ്പിക്കാന്‍ സമയം കുറെ ചെലവഴിച്ചു കാണും അല്ലെ?നല്ല മനസ്സ്.
പോസ്റ്റ് ഇഷ്ടപ്പെട്ടു.

കാപ്പിലാന്‍ said...

സത്യത്തില്‍ ഒരു തവളക്കാല് വറത്ത്‌ കഴിച്ചിട്ടെത്ര നാളായി .പണ്ടൊക്കെ വീശാന്‍ പോകുന്ന സമയത്ത് പച്ചതവളേ കണ്ടാല്‍ പിടിക്കുമായിരുന്നു .കാല്‍ ഫ്രൈ ചെയ്യാന്‍ :)
ഇപ്പോള്‍ നാട്ടില്‍ തവളേ പിടുത്തക്കാര്‍ ഇല്ല കാ‍ന്താരി അല്ലേ .
എങ്ങനെ കാണാന്‍ എല്ലാം ഗള്‍ഫിലും അമേരിക്കയിലും പോയില്ലേ ( ആത്മഗതം )

krish | കൃഷ് said...

കാന്താരി ഇപ്പോള്‍ തവള പിടുത്തവും തുടങ്ങിയോ.
എവിടുന്നൊക്കെയാണ് തപ്പിപ്പിടിച്ചുകൊണ്ടുവന്നിരിക്കുന്നത്. കള്ള് ആയി, തവള ഫ്രൈയും ആയി, ഇനി അടുത്തത് എന്താണാവോ.

(ഏഴാമത്തെ ചിത്രത്തില്‍ പറഞ്ഞപോലുള്ള ഒരു ബ്ലോഗര്‍ ഉണ്ടേ!!)

ഹരീഷ് തൊടുപുഴ said...

ഇനിയും കുറേതരം തവളകള്‍ നമ്മുടെ നാട്ടില്‍തന്നെയുണ്ട് അല്ലേ. നമ്മുടെ നാട്ടില്‍ തവളകള്‍ക്ക് അത്രയേറെ വംശനാശം സംഭവിച്ചിട്ടില്ലാ ട്ടോ. കഴിഞ്ഞ മഴക്കലത്ത് ഞങ്ങള്‍ ഊത്ത പിടിക്കാന്‍ പോയിട്ട് പത്തിരുനൂറ്റന്‍പതെണ്ണത്തെ പിടിച്ച് ഫ്രൈ ചെയ്തു കഴിച്ചു. എന്നാ ഒടുക്കത്തെ സ്വാദാന്നറിയോ!! ഇനി അടുത്ത മഴക്കാലമാകട്ടെ.. ഫ്രൈയുടെ ഫോട്ടോ എടുത്ത് പോസ്റ്റിടാം...

ഏതായാലും കുറേക്കൂടി വിവരണങ്ങള്‍ ആകാമായിരുന്നു.. വിജ്ഞാനപ്രദമായ ലേഖനത്തിന് നന്ദിയോടെ...

nandakumar said...

വിവരണങ്ങള്‍ക്ക് നന്ദി. ഇതാദ്യമാ ഇത്ര വെറൈറ്റികളെ ഒരുമിച്ച് കാണുന്നത് :) കള്ള്, തവള(യിറച്ചി) ഇനിയും എന്തൊക്കെയുണ്ട് ?

(കുട്ടിക്കാലത്ത്, മഴക്കാലമാകുമ്പോള്‍ വീട്ടിനകത്തുനിന്ന് തവളയെ ഓടിക്കുക ഒരു പ്രധാന പരിപാടിയായിരുന്നു. സ്ക്കൂളില്‍ പോകുമ്പോള്‍ തോട്ടിലെ വെള്ളത്തിലെ ചെറുതവളകളെ കാലുകൊണ്ട് തട്ടി കരക്കെറിയുക ഒരു പ്രധാന വിനോദമായിരുന്നു. വേലിക്കരുകില്‍ വലിയ പോക്കാച്ചി തവള ഇരിക്കുന്നതു കണ്ടാല്‍ ശബ്ദമുണ്ടാക്കാതെ പതുങ്ങിച്ചെന്ന് വലിയൊരു കല്ല് അതിനു പുറത്തേക്കെറിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു. ഇപ്പോള്‍ തവളയെവിടെ?? മഴക്കാലത്ത് തവളയുടെ ഗാനമേള എവിടെ? എല്ലാത്തിനുമിപ്പോള്‍ ഗൂഗില്‍ തപ്പണം :( മലയാളിയുടെ പുരോഗതിക്ക് ഒരു അധോഗതി.)

നന്ദന്‍/നന്ദപര്‍വ്വം

പാമരന്‍ said...

തവളപുരാണം കൊള്ളാമല്ലോ.. എവിടെന്നാ ഇത്രെം വിവരങ്ങള്‍? നന്ദി

ശ്രീ said...

തവളപുരാണം നന്നായിട്ടുണ്ട് ചേച്ചീ... ആ ജയന്റ് ഫ്രോഗിനെ കണ്ടിട്ട് ഒരു വശപ്പിശകു പോലെ...
;)

മാണിക്യം said...

Great work!

കൊള്ളാം നമ്മുടെ നാടന്‍
തവളയുടെ പടം ഒന്നും കിട്ടിയില്ലേ?
നല്ല സൌന്ദര്യമുള്ള തവളകള്‍!!
...

പൊറാടത്ത് said...

കൊള്ളാലോ മാക്രി വിശേഷങ്ങൾ..വിവരങ്ങൾക്ക് ഒരുപാട് നന്ദി

ആ ഡാർവിൻ തവളയ്ക്ക് എങ്ങനെ ആ പേര് വന്നുവോ ആവോ?

പിന്നെ, കൃഷേ.. ആ ഏഴാം ബ്ലോഗർ കൊടുവാളും കൊണ്ട് ഇറ്റാനഗറിലേയ്ക്ക് ഇറങ്ങീണ്ട്ന്ന് കേട്ടു :)

G.MANU said...

തവളകളെ കണ്ട് കണ്ണു തെള്ളി..

mayilppeeli said...

വളരെ വിജ്‌ഞ്ഞാനപ്രദമായ പോസ്റ്റ്‌....... കുട്ടിക്കാലത്ത്‌ രാത്രിയില്‍ തവളയുടെ കരച്ചില്‍ കെള്‍ക്കുമ്പോള്‍ എന്റെ അമ്മൂമ്മ കാലവസ്ഥാ പ്രവചനം നടത്തുമായിരുന്നു.... മഴ പെയ്യാനാണ്‌ പുഴയിലെ വെള്ളം കയറാനാണ്‌ എന്നൊക്കെ..... തവളപുരാണം ഇഷ്ടപ്പെട്ടു.....

റിനുമോന്‍ said...

കഴിഞ്ഞ മഴക്കാലത്ത് വരെ ഞങ്ങള്‍ തവളയെ പിടിക്കാന്‍ ചാക്കും ടോര്‍ച്ചും കൊണ്ടു പോയിരുന്നു. വെറുതെ ചാക്ക് എടുത്തു എന്ന് പിന്നീട് തോന്നി.

ജയന്റ് ഫ്രോഗിനെ ഒരെണ്ണം കിട്ടാന്‍ എന്താ വഴി !

വികടശിരോമണി said...

തവളയിറച്ചിയൊക്കെ കഴിച്ച കാലം മറന്നു.കാലുവിള്ളലിനുള്ള സിദ്ധൌഷധമാണ് തവളയിറച്ചി.
ശരിതന്നെ,മുമ്പൊക്കെ തവള കുട്ടികളുടെ കൂട്ടുകാരായിരുന്നു.സ്കൂൾ‌യാത്രാ‍വഴിയിൽ,മഴക്കാലത്ത് റോഡിൽ കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിലെ തവളക്കുഞ്ഞുങ്ങളെ കാലുകൊണ്ട് വെള്ളം തെറിപ്പിച്ച് പുറത്തെത്തിക്കാൻ മത്സരമായിരുന്നു.രാത്രിയിലെ “ക്രോംക്രോം”കരച്ചിലുകളുടെ ശാരീരവ്യതിയാനം കൊണ്ട് തവളയുടെ വലിപ്പം വരെ നിർണ്ണയിക്കുന്ന പണ്ഡിതരുണ്ടായിരുന്നു!
തവളകളെല്ലാം കാലത്തിനു നടുവുലുള്ള ഏതോ വാ വഴി മാഞ്ഞുപോകുന്നു.

[ nardnahc hsemus ] said...

:) ഒരു തല്ലിക്കൂട്ട് പോസ്റ്റ് പോലായല്ലോ!

തവളയെക്കുറിച്ച് എപ്പോള്‍ ഓര്‍ത്താലും എന്റെ ഓര്‍മ്മയില്‍ ആദ്യം ഓടിവരുന്ന ഒരു അനുഭവമുണ്ട്, അത് പണ്ട് സൂരജിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിനു കമന്റായി തട്ടിയതാ.. സമയം കിട്ടുമ്പോള്‍ നോക്കണേ... :P

Unknown said...

തവളതവ ളതവളത വളതവള കാന്താരീ... :)

(വൃത്തം കളകാഞ്ചി:
കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചി കേള്‍!)

Ranjith chemmad / ചെമ്മാടൻ said...

ചേച്ചീ വളരെ നല്ല പോസ്റ്റ്...
ഒരു പാടു റെഫര്‍ ചെയ്തു കാണും....
ഗുരുക്കന്മാര്‍!!! പറഞ്ഞപോലെ, തവളഫ്രൈയും
വീഞ്ഞും, ചമ്മന്തിയും ആയി....
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...

(കാല് ഫ്രൈ ആക്കി കഴിക്കുന്ന തവള ഇതിലേതാ...
കഴിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല....
അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍
കാപ്പിലാന്‍ ചേട്ടന്റെ കൂടെകൂടേണ്ടി വരും...)

ജിജ സുബ്രഹ്മണ്യൻ said...

കനൽ : ആദ്യ കമന്റിനു നന്ദി.എന്റെ ഓർമയിൽ തവളയെ ഡിസക്ഷൻ ചെയ്യുമ്പോൾ, ഹൃദയം മുറിക്കുന്ന സമയത്ത് തവള പിടയുന്നതു കണ്ട് പൊട്ടിക്കരഞ്ഞു പോയ എന്നെ തന്നെ ആണു.എന്നെ പോലെ ഒരു ജീവി ആണല്ലോ എന്നോർത്തപോൾ കരഞ്ഞു.പിന്നീട് പഠിക്കേണ്ടതിനു ഇതു ചെയ്യാതെ ഒക്കില്ല എന്നു മനസ്സിലായപ്പോൾ മനമില്ലാ മനമോടെ ഡിസക്ഷൻ ചെയ്തു


സ്മിത : പേടിച്ചുതൂറി ആണല്ലേ..എന്റെ മക്കളെ പോലെ തന്നെ!പാറ്റയെ കണ്ടാലും ഓടുന്ന കുട്ടികളേ കണ്ടിട്ടുണ്ട് ഞാൻ !


കാപ്പിലാൻ : തവള പിടുത്തക്കാർ അമേരിക്കേലേക്കു ചേക്കേറീട്ടും നാട്ടിൽ തവളയെ കിട്ടാനില്ലാന്നേ

കൃഷ് : ഏഴാമത്തെ ചിത്രത്തിൽ പറഞ്ഞ ബ്ലോഗ്ഗർ ആരാ ? എനിക്കറിയത്തേ ഇല്ല.


ഹരീഷ്: ഹരീഷിന്റെ നാട്ടിൽ തവളകൾക്ക് വംശനാശം വന്നിട്ടില്ലാ എന്നറിഞ്ഞതിൽ സന്തോഷം.പിന്നെ തവളയെ തിന്നൂല്ലേ? ഗ്വേ !! ഗ്വേ !!


നന്ദകുമാർ : പാവം തവളകളേ കല്ലെറിഞ്ഞാൽ കണ്ണു പൊട്ടി പോകും ട്ടോ !

പാമരൻ ജീ : ഇവിടെ വന്നതിനു നന്ദി

ശ്രീ : ജയന്റ് ഫ്രോഗിന്റെ നോട്ടം ശരിയല്ലാ ല്ലേ ..എനിക്കും തോന്നി !

മാണിക്യം ചേച്ചീ : നാടനെ കിട്ടിയില്ല.ഇടാം ട്ടോ.തപ്പാൻ നേരം കിട്ടീല്ലാ

പൊറാടത്ത് :ഇറ്റാനഗറീന്ന് ആരേലും ഓടേണ്ടി വരുമോ
മനു : നന്ദി


മയിൽ പീലി ചേച്ചീ : ഞങ്ങളും പറയും തവള കരയുന്നത് മഴ വരാൻ ആണെന്ന്

റിനു മോൻ : നന്ദീണ്ട് ട്ടോ.

വികടശിരോമണീ.: ഈ ആമ്പിള്ളേർ ഒക്കെ തവളകളേ കല്ലെറിഞ്ഞും തട്ടിക്കളിച്ചും രസിച്ചിട്ടുള്ളവരാ ല്ലേ..പാവം തവളകൾ !

സുമേഷേ : സത്യം പറഞ്ഞു.എന്തെങ്കിലും ഇടണ്ടേ ന്നു കരുതി തട്ടിക്കൂട്ടിയതാ.കൂടുതൽ റെഫർ ചെയ്യാൻ നേരം കിട്ടിയില്ല.പിന്നെ ആരെങ്കിലും ഒക്കെ കമന്റിയാൽ ആ പോസ്റ്റ് പൂർണ്ണമാകും ന്നും വിചാരിച്ചു.

സി കെ ബാബു : മലയാള വൃത്തം പഠിച്ച കാലം ഓർമ്മ വന്നു.കാകളിക്കാദ്യ പാദാ......


രൺജിത്ത് : കാപ്പിലാന്റെ കൂടെയോ ഹരീഷിന്റെ കൂടെയോകൂടാം.എനിക്ക് തവൾക്കാൽ അത്ര പ്രിയം ഇല്ല.ഒരു ഇറച്ചിയും കഴിക്കില്ലാത്ത ഞാൻ ഇനി തവളയെ തിന്നാനോ.നല്ല കാര്യം !


തവളയെ കണ്ട് സലാം പറഞ്ഞു പോയ എല്ലാർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ

മാഹിഷ്മതി said...

ഒരു കാര്യം ചേച്ചി വിട്ടു പോയി തവളകളുടെ യഥാര്‍ഥ പേര്‍?..........

അതെന്താണെന്നോ?

“പേക്കന്‍”

മാഹിഷ്മതി said...

തവളയുടെ യഥാര്‍ഥ പേര്‍?..........

അതെന്താണെന്നോ?

“പേക്കന്‍”
ഏതായാലും ഇഷ്ടായീ......

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടി,
കൊള്ളാം തവളച്ചിത്രങ്ങള്‍.

ഡിസക്ഷന്‍, പിന്നെ ഹാര്‍ട്ട് ബീറ്റ്, മസില്‍ കണ്ടാക്ഷന്‍ എന്നിവയുടെ ഗ്രാഫ് അങ്ങിനെ പലവിധ കളികള്‍ക്ക് വിധേയമായ പാവത്തുങ്ങള്‍.

പിന്നെ കാപ്പിലാന്‍ പറഞ്ഞപോലെ ഫ്രൈ ചെയ്യാനും കൊള്ളാം.
:)

Manikandan said...

തവളയ്ക്കു വംശനാശം സംഭവിക്കണൂ എന്നു പറഞ്ഞതാരാ [:-w]ഇവിടെ സന്ധ്യയ്ക്ക് വീടിന്റെ വാതിൽ തുറന്നിട്ടാൽ അകെത്തെത്തും തവളകൾ.

എന്തായാലും തവളകളെക്കുറിച്ചുള്ള ഈ ഗവേഷണം അഭിനന്ദനാർഹം തന്നെ.

കുഞ്ഞന്‍ said...

കാന്താരീസ്..

കുറച്ച് നാടന്‍ തവളകളുടെ പടങ്ങളും ചേര്‍ത്തിരുന്നെങ്കില്‍
മണ്ഡോതിരി, പോക്കാച്ചി, ചൊറിത്തവള..അങ്ങനെ ഒത്തിരി ഒത്തിരി..

മണ്ഡോതിരിത്തവള കറുപ്പും ബ്രൌണും കലര്‍ന്ന നിറം. ഇത് വീടിന്റെ അകത്ത് കയറിവരും അതുപോലെ മഴക്കാലത്തിന്റെ വരവ് ഇവയുടെ കരച്ചിലിക്കൂടി കണ്ടെത്താം.

ഓ.ടോ ഇതിനുമുമ്പും ഒരു തവള പോസ്റ്റ് ഇട്ടിരുന്നൊ?

തണല്‍ said...

തവളയിറച്ചിയും മൂത്ത കള്ളും രണ്ട് നാടന്‍പാട്ടും...!
ഹാ..ഓര്‍മ്മകള്‍..
:)

ചാണക്യന്‍ said...

കാന്താരിക്കുട്ടി,
തവള പുരാണം നന്നായി....
മരമാക്രി, പോക്കാച്ചിത്തവള, ചൊറിയന്‍ തവള തുടങ്ങിയവയുടെ പോട്ടോംസുകള്‍ കൂടി കൊടുക്കാമായിരുന്നു..:)

കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടീ... തവളക്കഥകള്‍ നന്നായിരിക്കുന്നു.

ഓഫ്: അപ്പോള്‍ മാക്രിപിടുത്തവും ഉണ്ടായിരുന്നല്ലേ!!!

പ്രയാണ്‍ said...

പണ്ട് മൂക്കില്‍ കുരു വന്നപ്പോള്‍ എല്ലാവരും ചോദിയ്ക്കുമായിരുന്നു തവളയെ കല്ലെറിഞ്ഞോ എന്ന്.പിന്നെ കല്ലെറിയാന്‍ പേടിയായിരുന്നു .തവളയെ കുട്ടികളില്‍ നിന്ന് രക്ഷിയ്ക്കാന്‍ ആരൊ ബുദ്ധി പ്രയോഗിച്ചതാവും. ഏതായാലും സംഭവം കളര്‍ഫുള്‍ ആയിട്ടുണ്ട്.

- സാഗര്‍ : Sagar - said...

ആഫ്രിക്കന് ജയന്റ് ഫ്രോഗ്:

ഇവനെ പൊരിച്ചാല്‍ 3 നേരം സുഖമായി ചോറുണ്ണാം.

(പൊരിച്ചാല്‍ മത്രം പോര ചോറിന്‍റെ കൂടെ തിന്നുകയും വേണം! )

- സാഗര്‍ : Sagar - said...

ആഫ്രിക്കന് ജയന്റ് ഫ്രോഗ്:

ഇവനെ പൊരിച്ചാല്‍ 3 നേരം സുഖമായി ചോറുണ്ണാം.

(പൊരിച്ചാല്‍ മത്രം പോര ചോറിന്‍റെ കൂടെ തിന്നുകയും വേണം! )

ബഷീർ said...

കാന്താരിക്കുട്ടീ

ആ വാല്‍മാക്രികളെ വീണ്ടും ഓര്‍മ്മിപ്പിച്ചതില്‍ തവളാങ്ക്സ്‌..

തവളാച്ചികളുടെയൊക്കെ പോട്ടംസും വിവരണവും ജോറായി. ഇതിനു മുന്നെ ഒരു തവളപ്പോസ്റ്റ്‌ കാന്താരിക്കുട്ടിയുടേത്‌ വായിച്ചതായി ഓര്‍ക്കുന്നു. ശരിയല്ലേ..

ഗുപ്തന്‍ said...

നല്ല പോസ്റ്റ് കാന്താരിക്കുട്ടീ. നാട്ടില്‍ കാണുന്ന എല്ലാ ഐറ്റവും ഇല്ലല്ലോ

ഏറനാടന്‍ said...

ഇതാണോ തവളമഹാസമ്മേളനം! ഇതില്‍ മരമാക്രിയെ മാത്രം കാണുന്നില്ല?

ജിജ സുബ്രഹ്മണ്യൻ said...

മാഹിഷ് മതീ : പേക്കൻ എന്നാണോ അതോ പോക്കൻ എന്നാണോ പറയുന്നത് ? പോക്കാച്ചിത്തവള ,പോക്കാന്തവള എന്നൊക്കെ കേട്ടിട്ടുണ്ട് ഞാൻ

അനിൽ : തിരിച്ചു വരവിനു നന്ദി

മണികണ്ഠൻ : ഇപ്പോളും വാതിൽ തുറന്നാൽ തവള ഉണ്ടെന്നു കേൾക്കുമ്പോൾ അൽഭുതം തോന്നണൂ..പാടത്തിൻ കരയിൽ ആണോ വീട് ?

കുഞ്ഞൻ ചേട്ടാ : ഇത്ര തന്നെ സംഘടിപ്പിച്ചെടുക്കാൻ ഞാൻ കുറച്ചു സമയം മെനക്കെട്ടു.സമയക്കുറവു മൂലം എല്ലാ ഭാഗങ്ങളും നോക്കാൻ പറ്റിയില്ല.
പിന്നെ ഇതിനു മുന്നേ ലോകസുന്ദരിപ്പട്ടം നേടിയ തവള എന്ന പെരിൽ ഞാനൊരു തവള പോസ്റ്റ് ഇട്ടിരുന്നു.വിഷത്തവളകളേ പറ്റി.അപ്പോൾ ഓർമ്മയുണ്ട് ല്ലേ.മിടുക്കൻ.

തണൽ : ന്നല്ല ഓർമ്മകൾ !!

ചാണക്യൻ : ഈ പറഞ്ഞ തവളകളുടെ പടം ഒന്നും തപ്പാൻ നേരം കിട്ടിയില്ല.

ജയകൃഷ്ണൻ : മാക്രി പിടുത്തം അല്ല തവള പിടുത്തം..ചാക്കും തൂക്കി ഇറങ്ങീട്ടുണ്ട്.രണ്ടാം ഗ്രൂപ്പ് എടുത്തതിന്റെ ഒരു ഗതികേട് !!

സാഗർ : അതു തന്നെ പൊരിച്ചാൽ മാത്രം പോര! കള്ളിന്റെ കൂടെ കൂട്ടണം !!നന്ദി ണ്ട് ട്ടോ..ഇവിടെ ആദ്യം ആണല്ലോ.സ്പെഷ്യൽ നന്ദി


പ്രയാൻ : പണ്ടു ഞങ്ങളും പറയുമാരുന്നു.എന്തേലും അസുഖം വന്നാൽ അതു തവളയെ കല്ലെറിഞ്ഞതു കൊണ്ട് ആണെന്നു ! നന്ദി ണ്ട് ട്ടോ..ഇവിടെ ആദ്യം ആണല്ലോ ല്ലേ !


ബഷീറിക്കാ : പറഞ്ഞതു ശരിയാണു.ഇതിനു മുന്നേ തവളയെ പറ്റി ഒരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു.വിഷത്തവളയായ ഒരു സുന്ദരിയെ പറ്റി

ഗുപ്തൻ ജീ : ഒത്തിരി ഒത്തിരി ന്നന്ദി.എന്റെ ഈ ബ്ലോഗ്ഗിൽ ഒന്നു വരാനും കമന്റാനും സമയം കണ്ടെത്തിയതിൽ.പിന്നെ തവളകളെ പറ്റി കൂടുതൽ അന്വേഷിക്കാൻ പറ്റിയില്ല.എന്തേലും ഇടണ്ടേ എന്നോർത്ത് ഇത്രേം ഒപ്പിച്ചൂന്നേ ഉള്ളൂ..

ഏറനാടൻ : തവള മഹാ സമ്മേളനത്തിനുവന്ന മരമാക്രിയെ കാപ്പിലാൻ പിടിച്ചു ഫ്രൈ ചെയ്തോ ന്നൊരു സംശയം ഇല്ലാതില്ല..

അഭിലാഷങ്ങള്‍ said...

ഓഓഓ.....

ബൂലോകത്ത്... ‘തവളവിപ്ലവം’ ..’തവളവിപ്ലവം’!!

‘ധവളവിപ്ലവം‘ ‘ധവളവിപ്ലവം‘ എന്നൊക്കെ പണ്ടേ കേള്‍ക്കുന്നതാ‍! ഡോ.വര്‍ഗ്ഗീസ് കുര്യനാണല്ലോ ധവളവിപ്ലവത്തിന്റെ പിതാവ്! ഭാവിയില്‍, ‘തവളവിപ്ലവത്തിന്റെ മാതാവാര്?’ എന്ന ചോദ്യത്തിന് ഡോ.കാന്താരിക്കുട്ടി എന്ന് ഉത്തരം പറയേണ്ടി വരുമോ ഈശ്വരാ.. !!!!!!!!

ഓഫ് ടോപ്പിക്കേ: കാന്താരിക്കുട്ടി, നല്ല പോസ്റ്റ് കേട്ടോ. കീപ്പിറ്റപ്പുമല്ലോ...? :)

പിന്നെ, ആ “പോയിസണ് ഡാര്‍ട്ട് ഫ്രോഗ്“, ചിത്രം 9, ആ ആശാനെ ഏഷ്യന്‍ പെയ്ന്റ്സ് ന്റെ ഗോഡൌണില്‍ പോയി ഫോട്ടോയെടുത്തതാണോ ആവോ! :)

എനിക്കൊരു മരണഡൌട്ട്, ആ ചിത്രം 1 ല്‍ കാണുന്ന ഗോള്‍ഡന്‍ റ്റോഡ് !! CPM ന്റെ കൊടിയുടെ നിറമുള്ള ആ തവച്ചേട്ടന്മാര്‍ക്ക് എങ്ങിനെയാണാവോ ‘ഗോള്‍ഡന്‍’ നേം കിട്ടിയത്!! എനിക്ക് തോന്നുന്നത് കോസ്റ്റോറിക്കയിലാണേലും, ഈ ചേട്ടന്മാര്‍ അച്ചുമാമന്റെ പക്ഷക്കാര്‍ തന്നെ ആണു. ‘വംശനാശഭീഷിണി‘ നേരിടുന്നു എന്നല്ലേ കാന്താരി പറഞ്ഞത്? അപ്പോ അത് തന്നെ സംഗതി! :) കോസ്റ്റോറിക്കയിലെ തവളകളെ പറ്റി പറഞ്ഞപ്പോഴാ ഈയിടെ ബൂലോകത്ത് വായിച്ച കോസ്റ്റോറിക്കാ വിശേഷങ്ങള്‍, ഇന്‍ക്ലൂഡിങ്ങ് തവളവിശേഷംസ്, ഓര്‍മ്മവന്നത്.

amantowalkwith@gmail.com said...

thavalakale pidichu konnu naam kothukine chora koduthu pottunnu..
love frogs..

Roy said...

ഇതു കൊള്ളമല്ലൊ കാന്താരിയേ!
കാളേജീന്ന് കുറ്റീം പറിച്ചു പൊന്നേപ്പിന്നെ ലവന്മാരെക്കുറിച്ച്‌ ചിന്തിച്ചിട്ടേ ഇല്ല. നമുക്ക്‌ യൂണിവേഴ്സിറ്റീന്നൊരു കടലാസ്‌ കിട്ടാൻ എത്രയെണ്ണത്തിനെ കശാപ്പു ചെയ്തിരിക്കുന്നു.
ഞാനും എന്റെ ചേട്ടനും ചേർന്ന് പിടിച്ച്‌ വറത്തടിച്ചിട്ടുള്ള തവളക്കും കണക്കില്ല. എന്നാലും ഇവരുടെ കുലനാശത്തിനു കാരണം, തീറ്റയും കയറ്റുമതിയും മാത്രമല്ല. ത(ധ)വളവിപ്ലവം പോലെ വേറൊന്നില്ലെ? ഹരിതൻ! അവരു നാട്ടിലെ വയലിലും, തോട്ടിലും, കുളത്തിലും കലക്കിയ കീടനാശിനിയും, രാസവളവുമാണു പ്രധാന പ്രതി!

വിജയലക്ഷ്മി said...

athimanoharamaayirikkunnu mole eepost.evidennu sanggadippichhu ethrayum sundarisundaranmmaarude photos?

Jayasree Lakshmy Kumar said...

നല്ല പോസ്റ്റ് കാന്താരി.
എനിക്കും തവളകളെ പേടിയാണ്. പണ്ടൊരിക്കല്‍ അറിയാതെ സ്റ്റെപ്പിലിരുന്ന തവളയെ ചവിട്ടി. തവള പടക്കം പൊട്ടും പോലെ പൊട്ടി. ചത്തോ എന്തോ. ഞാന്‍ കരഞ്ഞു കൊണ്ടോടി. അന്നു എത്ര പ്രാവശ്യം ഞാന്‍ കാലുകഴുകി എന്നു എനിക്കു തന്നെ നിശ്ചയമില്ല. അതിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും കാലില്‍ ഒരു ഇറിറ്റേഷന്‍ വരുന്നു

നിരക്ഷരൻ said...

തവളപ്പോസ്റ്റിന് നന്ദി. വിജ്ഞാനപ്രദം.

ഇന്നാളൊരു തേള് പോസ്റ്റ് ഇട്ടിരുന്നില്ലേ ? അങ്ങനെ എല്ലാത്തിനേം പിടിച്ച് പോസ്റ്റാക്ക്. അപ്പോപ്പിന്നെ അതിലേതെങ്കിലുമൊന്നിനെപ്പറ്റി അറിയണമെങ്കില്‍ നേരെ ഇങ്ങോട്ട് വന്നാല്‍ മതിയല്ലോ ?

ദീപക് രാജ്|Deepak Raj said...

പേക്രോം പേക്രോം....

പകല്‍കിനാവന്‍ | daYdreaMer said...

കാന്താരി അരച്ച് ചേര്‍ത്തു വറുത്ത തവള ക്കാലുകള്‍ എനിക്കിഷ്ടമായിരുന്നു ... :)
..................!

അഗ്നി said...

കാന്താരി അരച്ച് ചേര്‍ത്തു വറുത്ത തവള ക്കാലുകള്‍ എനിക്കിഷ്ടമായിരുന്നു ... :) പകൽക്കിനാവൻ പറഞ്ഞതാ ഇത്.
കാന്താരി അരച്ചത് എന്നു വച്ചാൽ ഈ കാന്താരിയോ അല്ലെങ്കിൽ ‘കാന്താരിയോ’?
പണ്ട് കിണറ്റിലെ മീനിന് ലഞ്ചും ഡിന്നറുമൊരുക്കാൻ നീളമുള്ള ഈർക്കിലിന്റെഅറ്റത്തെ കുരുക്കുമായി പാടത്തും പറമ്പിലും നടന്നതാ ഓർമ്മ വന്നത്.
നന്ദി . ഒരു പ്രധാനപ്പെട്ട തവള വിട്ടുപോയല്ലേ,,,,
കുഴപ്പമില്ല ഞാൻ പറഞ്ഞു തരാം . ഇത് ഗൂഗിളിലൊന്നും കാണില്ല. “വേലുത്തമ്പീ ധവള”!!!!!!!!!!!!!!!!!!!!@@@@@@@@@@@@@@@

mmrwrites said...

തവള പുരാണം... പണ്ട് തവള പിടുത്തക്കാര്‍ ഞങ്ങളുടെ പറമ്പില്‍ വന്നാല്‍ ഉപ്പയും വല്ലിമ്മയും പിടിക്കാന്‍ അനുവദിക്കില്ലായിരുന്നു.. തവളയുടെ താടി അനങ്ങുന്നതു ദിഖര്‍ (ദൈവനാമം)ചൊല്ലുന്നതാണെന്നാണ് വല്ലിമ്മ പറഞ്ഞു തന്നിരുന്നത്. പക്ഷെ, ഞാറ്റു കണ്ടത്തിലെ പച്ചത്തവളകളും മുറ്റത്തേക്കു ചാടി വന്നിരുന്ന കുഞ്ഞു തവളകളും ദിഖര്‍ ചൊല്ലുന്നവരാണെന്നോ.. പിടിക്കാന്‍ പാടില്ലാത്തവരാണെന്നോ ഞാനും ഇക്കായും ധരിച്ചിരുന്നില്ല.. വീട്ടുകാരുടെ കണ്ണു വെട്ടിച്ചു നിര്‍ദ്ദാക്ഷിണ്യം പിടിച്ച് ചൂണ്ടയില്‍ കൊരുത്തിട്ടുണ്ട്.. കിണറില്‍ വളര്‍ത്തിയിരുന്ന ചേറോന് എറിഞ്ഞിട്ടു കൊടുത്തിട്ടുണ്ട്.. പാവം ഇത്തിരിക്കുഞ്ഞന്മാര്‍..ദൈവം പൊറുക്കട്ടെ. നല്ല പോസ്റ്റ്.

രസികന്‍ said...

തവളകളെ പണ്ടേ എനിക്കു പേടിയാ... കാരണം അറിയില്ല .....
വിവിധയിനം തവളകളെ ബൂലോകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത് നന്നായി .... ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

അഭിലാഷങ്ങൾ : കമന്റ് കണ്ട് ശരിക്കും ചിരിച്ചു പോയീ ട്ടോ ! ധവള വിപ്ലവത്തിന്റെ പിതാവ് മലയാളിയായ ഡോ. വി കുര്യൻ ആണെന്നതിൽ ഒത്തിരി അഭിമാനിക്കുന്നു..തവള വിപ്ലവത്തിന്റെ മാതാവ് ഹി ഹി ഹി ..ഞാൻ ഒന്നും പറയണില്ലേ..


എ മാൻ റ്റൂ വാക്ക് വിത്ത് : അതന്നേ..കൊതുകു കൂടാനും ഇതൊരു കാരണമായി.നീണ്ട നാക്കു കൊണ്ട് ഇരുന്ന ഇരുപ്പിൽ കൊതുകിനെ പിടിക്കുന്ന ഒരു പാവം തവളയുടെ മുഖം ഓർമ്മ വന്നു ഈ കമന്റ് കണ്ടപ്പോൾ

പഥികൺ : തവളയെ വറുത്തടിച്ചൂന്നോ ! കഷ്ടം ണ്ട് ട്ടോ ! കമന്റിനു നന്ദി

കല്യാണി ചേച്ചി : ഇവിടെ വരെ വന്നതിനും പോസ്റ്റ് വായിച്ചതിനും നന്ദി ചേച്ചീ

ലക്ഷ്മി :പണ്ട് ഒരു അമ്മത്തവള സ്വയം വലുതാകാൻ നോക്കി ബലൂൺ പോലെ പൊട്ടിയ കഥ ഓർമ്മ വന്നു..എന്നാലും ആ തവളയെ പൊട്ടിച്ചല്ലേ !! കശ്മലി ! സാരല്ല്യാട്ടോ ! അറിയാതെ വരുന്ന തെറ്റുകൾ ഭഗവാൻ പൊറുത്തു തരൂംന്നാ.

നിരക്ഷരൻ ജീ : എനിക്കെഴുതാൻ ഈ ജന്തുക്കളൊക്കെയേ ഉള്ളൂ..പഴുതാര,തേൾ,തവള ..ഇനി കടന്നലിനെ പറ്റി ഒരു പോസ്റ്റ് പരിഗണനയിൽ ഉണ്ട്..ജീവിച്ചിരുന്നാൽ എഴുതും ന്നു വിചാരിക്കണൂ..വായനക്കും കമന്റിനും നന്ദി

ദീപക് രാജ് : പേക്രോം പേക്രോം നു നന്ദി..തവളയെ പോലെ നന്നായി കരയാൻ അറിയാല്ലോ

പകൽകിനാവൻ : കാന്താരി അരച്ചു ചേർത്തു വറുത്താൽ അകവും പുറവും എരിയും ന്നുള്ള കാര്യം മറക്കണ്ടാ..

അഗ്നി :ചരിത്രത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടല്ലോ ല്ലേ ! പണ്ടൊക്കെ കുട്ടികൾ ആ ധീര ദേശാഭിമാനിയെ കളിയാക്കി പറയുന്നതു കേൾക്കാം വേലുത്തമ്പി ധവളാ ന്ന് ! സത്യം പറഞ്ഞാൽ അതു കേൾക്കുമ്പോൾ ഒരു സങ്കടം വരും .വായനക്കും കമന്റിനും നന്ദി

എം എം ആർ : വരവിനും ഓർമകൾക്കും വല്യൊരു നന്ദി


രസികൻ : ഇത്രേം വലുതായിട്ടും തവളയെ പേടിയോ ? പാവങ്ങളല്ലേ അവർ..ഭൂമിയുടെ അവകാശികൾ..വായനക്കും കമന്റിനും നന്ദിഇവിടെ വന്നു വായിച്ചവർക്കും വായിക്കാതെ ചീളു പോസ്റ്റ് എന്നു മനസ്സിൽ പുച്ഛത്തോടെ കരുതി പോയവർക്കും നന്ദി.

OAB/ഒഎബി said...

തവൾ പിടുത്തക്കാറ് കൊന്നൊടുക്കിയത് കൊണ്ട് മാത്രം തവൾകൾ ഇല്ലാതായിട്ടില്ല. നെല്പാടങ്ങളും ചെറിയ വെള്ളക്കെട്ടുകളും ആയിരുന്നു തവളകളുടെ ആവാസ കേന്ദം എന്ന് വേണമെങ്കിൽ പറയാം. അത് നമ്മുടെ നാട്ടിൽ കുറഞ്ഞ് പോയതിനനുസരിച്ച് തവൾ കളും കുറഞ്ഞ് പോയി.
എന്നാലും ഇതിലൊരു ഫോട്ടോക്ക് പോസ് ചെയ്യാനുള്ള നാടൻ തവൾകളൊക്കെ എന്റെ നാട്ടിലുണ്ടേ.
നന്ദി.

കാവാലം ജയകൃഷ്ണന്‍ said...

അതെന്താ കാന്താരിക്കുട്ടീ മാക്രിയും തവളയും തമ്മില്‍ വ്യത്യാസം? രണ്ടും രണ്ടാണോ? തവളയുടെ മറ്റൊരു പേര്‍ അല്ലേ മാക്രി?

ബിന്ദു കെ പി said...

കാന്താരീ,
തവളയെക്കുറിച്ച്‌ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത്‌ സുവോളജി ലാബ്‌ തന്നെ. തവളസംഗീതം കേട്ട്‌ സുഖമായി മൂടിപ്പുതച്ചുറങ്ങിയുന്ന മഴക്കാലരാത്രികളിൽ അവയോട്‌ എന്തെന്നില്ലാത്ത സ്നേഹമായിരുന്നു. ഒട്ടും പേടി തോന്നിയിട്ടുമില്ല. പിന്നീട്‌ പക്ഷേ അവയെ ഡിസക്ഷനുവേണ്ടി കീറിമുറിക്കേണ്ടിവന്നു. ബി‌എസ്‌സിയ്ക്ക് ഒരു പടി കൂടി കടന്ന് കൊല്ലാക്കൊല ചെയ്യേണ്ടിയും വന്നു. ജീവനുള്ള തവളയുടെ തലയിലെ ഒരു പ്രത്യേക സ്പോട്ടിൽ മൊട്ടുസൂചി തറച്ചാൽ അനക്കമില്ലാതാവും. ചാവുകയുമില്ല. തുടിച്ചുകൊണ്ടിരിക്കുന്ന ഹാർട്ടിൽനിന്ന് സിറിഞ്ച് വച്ച് രക്തം വലിച്ചെടുക്കണം! എന്തൊരു ക്രൂരത അല്ലേ..? അക്കാലത്ത് കോളേജില്‍പ്പോക്ക് എനിയ്ക്കൊരു പേടിസ്വപ്നമായിരുന്നു. എന്തുചെയ്യാം, ഇഷ്ടവിഷയമായ ബയോളജി പഠിയ്ക്കാൻ ഇങ്ങനെയും കുറേ പൊല്ലാപ്പുകൾ..!!

Anonymous said...

കോളേജില്‍ ഞങളുടെ പ്രിയസുഹ്രുത്തിന്റെ ഓമനപ്പേരായിരുന്നു തവള.അതുകൊണ്ട് ഈ ഒരു ജീവിയെ അന്നും ഇന്നും പ്രിയമാണ്..അന്നൊക്കെ എന്തെങ്കിലും തവള വര്‍ത്തമാനം കിട്ടുന്ന ദിവസം അവള്‍ടെ ഗതികേടായിരുന്നു.എല്ലാ പിറന്നാളിനും കൊടുക്കുന്ന ഗ്രീറ്റിംഗ് കാര്‍ഡില്‍ തവളകള്‍ ഉണ്ടോ എന്നു തീര്‍ച്ചപ്പെടുത്താന്‍ ഞങള്‍ മത്സരിക്കും..പിന്നെ മഴ തുടങിയാല്‍ കോളേജ് സെന്റ്രല്‍ സര്‍ക്കിളിലെ കുളത്തില്‍ തവളകളുടെ ഗാനമേളയാണ്.അപ്പോ പിന്നെ അവളെ കണ്ടാല്‍ എല്ലാരും ചിരി തുടങും.പാവം..പിന്നെയ് കാന്താരി,ഇപ്പൊ ആ കുളത്തില്‍ ഇപ്പറഞ ഒരിനവും ഉണ്ടാകാന്‍ വഴിയില്ല..എന്തു ചെയ്യാനാ..പാവം തവളകളേയും വെറുതെ വിടുമോ ?

Unknown said...

പോക്രോം പോക്രോം ...
തവളക്കുട്ടി ന്നു വിളിക്കേണ്ടി വരുമോ ?
ചില തവളയെ കണ്ടപ്പോള്‍ എനിക്ക് അറപ്പ് തോന്നി ഇപ്പോള്‍ വലിയ പൊതു വിവരങ്ങള്‍ ആണല്ലോ വേറെ പോസ്ടിട് തവളക്കുട്ട്യി

poor-me/പാവം-ഞാന്‍ said...

ഇങനെയൊരു തവള താങ്കളുടെ ചാക്കില്‍ നിന്നു പുറത്തു വന്ന വിവരം അറിയാന്‍ വൈകിപ്പോയി.ക്ഷമിക്കരുത്.

poor-me/പാവം-ഞാന്‍ said...

ഇങനെയൊരു തവള താങ്കളുടെ ചാക്കില്‍ നിന്നു പുറത്തു വന്ന വിവരം അറിയാന്‍ വൈകിപ്പോയി.ക്ഷമിക്കരുത്.പതിവുപോലെ പാ(വാ)ചക രീതി ആയിരിക്കുമെന്നു കരുതി ചോറിയന്‍ തവളയെ തൊടുന്നതു പോലേയാണ്‍ വായന തുടങിയതു. സങ്കതി "വിവരം" ആണെന്നറിഞപ്പോള്‍ സന്തോഷം തോന്നി. പിന്നെ male frogs മഴക്കാലത്ത് "ഞാന്‍ ഇവിടെ" ഞാന്‍ ഇവിടെ" എന്നു പെണ്‍ തവളക്ക് അയക്കുന്ന സന്ദേശം പാമ്പുകള്‍ക്കും കിട്ടുമെന്ന കാര്യം എത്ര സങ്കടകരമാണ്!

മുസാഫിര്‍ said...

കുട്ടിക്കാലത്ത് തവളകളെ വെച്ച് ഒരു പാട് ക്രൂരകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്.ഓര്‍ക്കാന്‍ വയ്യ.പാവം ജീവികള്‍.

ആദര്‍ശ്║Adarsh said...

തവള വിശേഷങ്ങള്‍ നന്നായി ചേച്ചീ ..പക്ഷെ,അധികവും വിദേശികളാണല്ലോ.. ഞങ്ങളുടെ നാട്ടിലൊക്കെ കാണുന്ന 'മണവാട്ടി'(മണാട്ടി എന്ന് വിളിക്കും) തവളെയെ കണ്ടില്ല..സുവോളജി ലാബില്‍ തവളെയെ കീറി മുറിക്കേണ്ട ഗതികേട് ഉണ്ടായിരുന്നില്ല ...പകരം പാറ്റയായിരുന്നു.

കിഷോർ‍:Kishor said...

ക്രാ ക്രാ ക്രാ.. ക്രീ ക്രീ ക്രീ..
കാന്താരിക്കുട്ടി തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു തവള!

ചൊറിത്തവള, മരത്തവള, പച്ചത്തവള, പറ(പറക്കുന്ന)ത്തവള എന്നിവയായിരുന്നു കേരളത്തിൽ എന്റെ കുട്ടിക്കാലത്ത് കണ്ട തവളകൾ..

ജിജ സുബ്രഹ്മണ്യൻ said...

ഒഎ ബി : കുറെ തവള മോഡത്സിന്റെ പോട്ടം പിടിച്ചു താ ! ഞാൻ ഇവിടെ ഇട്റ്റാം.വായനക്കും കമന്റിനും നന്ദി.പക്ഷേ തവളകൾ ഇപ്പോളും ഉണ്ടെന്നറിയുന്നത് സന്തോഷകരം തന്നെ ട്ടോ!

ജയകൃഷ്ണൻ : ഇതു കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തു ചോദിച്ച സംശയം ആണു.രണ്ടു പേരുകൾ ഉള്ള ഒരു ജീവി ആണു തവള ( ഒരേ ഒരു ജീവി ന്നു പറയാവോ എന്നെനിക്കറിയില്ല.)ഞങ്ങൾ ചെറിയ തവളയെ മാക്രീ ന്നും വെല്യ തവളയെ തവളാ ന്നും പറയും. ചെറുത്,വലുത് ന്ന് ഉദ്ദേശിച്ചത് പ്രായം ആണു കേട്ടോ..വാൽ ഉള്ള പ്രായം വാലുമാക്രി..വാൽ പോയിക്കഴിഞ്ഞാൽ തവള..അങ്ങനെ അല്ലേ ?

ബിന്ദു : സത്യം പഠിക്കുന്ന കാലത്ത് വളരെ വിഷമത്തോടെ ആണു ഇവയെ കൈകാര്യം ചെയ്തിരുന്നത്.വായനക്കും കമന്റിനും നന്ദി

ആൻ : അതെനിക്കിഷ്ടപ്പെട്ടു..” തവള “ ഇതു വായിക്കുന്നുണ്ടാവുമോ ?


പിരീ : എന്നെകൊണ്ട് ഇത്രയൊക്കെയേ പറ്റൂന്നേ !വായനക്കും കമന്റിനും നന്ദി ട്ടോ

പാവം ഞാൻ : എഴുതിയ കമന്റുകൾ എല്ലാം കൂടി അങ്ങു പബ്ലിഷ് ചെയ്തതാ! ക്ഷമിച്ചു കള.ഇവിടെ വരെ വന്നതിനും തവളയ്യെ കണ്ടതിനും നന്ദി!

മുസാഫിർ:എന്തു ചെയ്യാം .കുട്ടിക്കാല വിക്രൃതികളിൽ തവളയെ കല്ലെറിയുന്നത് പലരുടെയും ശീലം ആയിരുന്നു.കുട്ടികളല്ലേ .സാരമില്ല.തമ്പുരാൻ ക്ഷമിക്കും.

ആദർശ്: ഈ മണവാട്ടി തവള എന്താ? അതെനിക്കറിയില്ലാട്ടോ...ഇവീറ്റെ വരെ വന്നതിനു നന്ദി ട്ടോ

കിഷോർ : ഈ വൈകിയ വേളയിലും ഇവിടെ എത്തി നോക്കിയതിനും മനോഹരമായ ആ കമന്റിനും നന്ദി


എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയട്ടെ.

ജെ പി വെട്ടിയാട്ടില്‍ said...

thavala irachi kootti kure naalaayi..
parcel ayakkamo........
karivechathum, porichathum.......

njammale okku marannuvalle ente kaantarikkutteeeeeeeeeee

d said...

ഇത്ര കളര്‍ഫുള്‍ ആണിവരെന്ന് ഇപ്പോഴാ അറിയുന്നത് :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

തവള വിശേഷം കൊള്ളാം കേട്ടോ..
പിന്നെ ഞാനന്ന് ചേച്ചിയുടെ കമന്റിന് നന്ദി പറയാന്‍ വിട്ടു പോയതിന് സോറി :)പിണക്കം മാറിക്കാണുമെന്ന് കരുതുന്നു

ജിജ സുബ്രഹ്മണ്യൻ said...

ജെ പി : ഞാൻ തവളയെ കഴിക്കില്ല.അതു കൊണ്ട് ഉണ്ടാക്കാനും അയക്കാനും സമയം ഇല്ല

വീണ : കമന്റിനു നന്ദി ണ്ട് ട്ടോ

കിച്ചു & ചിന്നു : എനിക്ക് പിണക്കോന്നൂല്ലാ ട്ടോ.എന്നെ മറന്നതാണേൽ ഒന്ന് ഓർമ്മിപ്പിച്ചേക്കാം ന്നേ വിചാരിച്ചുള്ളൂ !!!!അതു കൊണ്ടെന്താ എനിക്ക് സ്പെഷ്യൽ നന്ദി കിട്ടീല്ലേ! ആനന്ദലബ്ധിക്കിനിയെന്തു വേണം !

joice samuel said...

:)

നരിക്കുന്നൻ said...

ആദ്യമായിട്ടാ ഇത്രയും വിത്യസ്തമായ വിവിധയിനം തവളകളെ കാണുന്നത്. ഇതൊക്കെ എങ്ങനെ സംഘടിപ്പിച്ചു. ആറാമൻ ഒരു കിടിലൻ സംഭവം തന്നെയാ...

പിന്നെ ഈ പോസ്റ്റുകൊണ്ട് ഒരു ഉപകാരമുണ്ടായി. ബൂലോഗത്ത് എത്ര തവളപിടുത്തക്കാറുണ്ടെന്നും എത്ര തവളതീറ്റക്കാറുണ്ടെന്നും മനസ്സിലാക്കാൻ ഒരു പരിധിവരെ ഉപകരിച്ചു.

ആശംസകൾ.
നരിക്കുന്നൻ

ഗീത said...

ഇതു മിസ്സു ചെയ്തു പോയി കാന്താരീ.ഇപ്പോളെങ്കിലും കാണാന്‍പറ്റിയതു നന്നായി. വളരെ നല്ല പോസ്റ്റ്.

ജിജ സുബ്രഹ്മണ്യൻ said...

മുല്ലപ്പൂവ്വ് : നന്ദി
നരിക്കുനൻ മാഷ് : ഈ പോസ്റ്റ് ഇട്ടപ്പോളാ ബൂലോകത്തെ എത്ര പേരാ തവളയെ തിന്നുന്നവർ ആണെന്ന് മനസ്സിലായത്.വരവിനും കമന്റിനും നന്ദി ട്ടോ
ഗീതേച്ചീ : കാണാനില്ലാരുന്നല്ലോ.എന്നോട് പിണക്കം വല്ലതും ആണോ എന്നു കരുതി..നന്ദി ഗീതേച്ചീ

Anil cheleri kumaran said...

എന്തോരം തവളകളാ. നാട്ടുകാരൊന്നും കൂട്ടത്തിലില്ലല്ലോ.