Friday, January 23, 2009

തിരനോട്ടം

“നിന്റെ വീട്ടിൽ നിന്നു കൊണ്ടു വന്നതൊക്കെ കെട്ടിപ്പെറുക്കി വേഗം സ്ഥലം വിട്ടോണം “

“പഠിച്ചോണ്ടിരുന്ന കാലത്ത് എന്റെ പുറകേ എത്രയെത്ര നല്ല ആൺപിള്ളേർ ഉണ്ടായിരുന്നതാ.എനിക്ക് അവരിലാരെ വേണമെങ്കിലും സെലക്റ്റ് ചെയ്യാമായിരുന്നു.അതൊന്നും ചെയ്യാതെ ഇയാളുടെ കൂടെ കൂടീത് ഇയാൾ എന്നെ സ്നേഹിക്കൂന്ന് കരുതീട്ടാ.ഇനി എന്നെ കൊന്നാലും ഞാൻ പോകില്ല.അമ്പടാ എന്നെ ഒഴിവാക്കീട്ട് വേറെ സുന്ദരിമാരെ ലൈനടിക്കാനല്ലേ ! എന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ ഞാൻ സമ്മതിക്കൂല്ലാ !ഇതു സത്യം ! സത്യം ! സത്യം ! “

ജനുവരി 24 .വിവാഹം കഴിഞ്ഞിട്ട് 15 വർഷം തികയുന്നു.വർഷങ്ങൾ ഏറെ പിന്നിട്ടു എങ്കിലും ആ ദിവസം ഇന്നലെ എന്ന പോലെ മനസ്സിൽ തെളിയുന്നു.അതിരാവിലെ കുളിച്ചൊരുങ്ങി,വധൂ വേഷമണിഞ്ഞ് ചോറ്റാനിക്കര അമ്മയുടെ നടയിൽ വെച്ച് സുമംഗലിയായ ദിവസം.


വിവാഹം കഴിഞ്ഞ സമയത്തെ ഏറ്റവും വലിയ ആഗ്രഹം എവിടെ ആയിരുന്നാലും ഒരുമിച്ച് കഴിയണം എന്നുള്ളതായിരുന്നു.ഒരിക്കലും സാധിക്കാത്ത ഒരു മോഹമായി അതിന്നും എന്റെ മനസ്സിൽ ഒളിച്ചിരിക്കുന്നു.ഈ പതിനഞ്ചു വർഷങ്ങൾക്കിടയിൽ ആകെ നോക്കിയാൽ ഒരു വർഷം പോലും ഒരുമിച്ച് കഴിയാൻ അവസരം ഉണ്ടായില്ല.അതു കൊണ്ടു തന്നെ ആയിരിക്കും ജീവപര്യന്ത കാലാവധി എന്നു മനസ്സിൽ തോന്നാത്തത് !

ആദ്യ വിവാഹ വാർഷികത്തിനു മാത്രം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.പിന്നീട് എന്റെ പഠനം,കണ്ണന്റെ ജോലി ,എന്റെ ജോലി അങ്ങനെ പല കാര്യങ്ങൾ കൊണ്ട് പിരിഞ്ഞു താമസിക്കാൻ വിധിക്കപ്പെട്ടു ! എങ്കിലും ഇന്ന് ഈ ദിവസം ഞാൻ കണ്ണനെ ഓർക്കുന്നു.കണ്ണനു വേണ്ടി പ്രാർഥിക്കുന്നു.

ഞങ്ങളുടെ പൊന്നോമനകൾ.രോഹിതും രോഷ്നിയും




ഈ സന്ദർഭത്തിൽ എന്റെ കൂട്ടുകാരായ എല്ലാ ബൂലോകർക്കും ഞങ്ങളുടെ വക ഒരു സദ്യയും തയ്യാറാക്കിയിരിക്കുന്നു.എല്ലാവരും കൈ കഴുകി ഇരിക്കൂ.ദാ വിളമ്പുകയായി !!




ഈ പായസം കൂടി കഴിച്ചിട്ടേ എണീക്കാവൂ ട്ടോ !





വയറു നിറഞ്ഞല്ലോ അല്ലേ ! അതു മതി ! അതു മാത്രം മതി ! നിങ്ങളുടെ വയറു നിറയുമ്പോൾ ഞങ്ങളുടെ മനസ്സു നിറയുന്നു ! ഈ പാട്ട് കൂടി കേട്ടിട്ടേ എല്ലാവരും പിരിയാവൂ !







ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ

94 comments:

ജിജ സുബ്രഹ്മണ്യൻ said...

പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് കണ്ണനു കാന്താരിക്കുട്ടിയുടെ വക വിവാഹ വാർഷികാശംസകൾ !!

യാരിദ്‌|~|Yarid said...

വിവാഹ വാർഷിക ആശംസകളുണ്ടെ കാന്താരി. ഇങ്ങനെ പടം കാണിച്ചു പറ്റിക്കലെയുള്ളു...:)

അനില്‍@ബ്ലോഗ് // anil said...

അവസാനത്തെ പാട്ട് വളരെ ഇഷ്ടമായി. അടുത്ത ജന്മത്തിലും സമാധാ‍നം കൊടുക്കുകില്ലെ?

ആശംസകള്‍ .
കണ്ണനും കുടുംബത്തിനും :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഹാ എന്നാ എന്റേം വക ആശംസകള്‍

Typist | എഴുത്തുകാരി said...

സദ്യ ഉണ്ട് വയറു നിറഞ്ഞു, പാട്ടു കേട്ടു മനസ്സും നിറഞ്ഞു.

ആശംസകളുടെ ഒരായിരം പൂക്കളിതാ...

Typist | എഴുത്തുകാരി said...

സദ്യ ഉണ്ടു വയറും നിറഞ്ഞു, പാട്ടു കേട്ടു മനസ്സും നിറഞ്ഞു.

ആശംസകളുടെ ആയിരം പൂ‍ക്കളിതാ..

Unknown said...

വിവാഹ വാര്‍ഷികത്തിനു വന്നു സദ്യ ഉണ്ടു പായസവും കുടിച്ചു മക്കളേയും കണ്ടു..സന്തോഷായി.ഈ ബൂലോഗത്ത് എഴുത്ത് ബട്ടനും അടിച്ച് ഒരായുസ്സു മുഴുവന്‍ ആര്‍മ്മാദിച്ചു ജീവിക്കുക.

ഓ.ടൊ..ഒറ്റപ്പെടലിനെ കുറിച്ച് നമ്മുടെ സുമയ്യ നാലുപെങ്കുട്ടികളില്‍ ‘വിരുന്നുകാര്‍’എന്ന പോസ്റ്റില്‍ എഴുതിയിരുന്നു, വായിച്ചുകാണും ചിലപ്പോള്‍.

Anonymous said...

വിവാഹ വാര്‍ഷികാശംസകള്‍... :-)

കിഷോർ‍:Kishor said...

കണ്ണനും ‘രാധ’ക്കും ആശംസകള്‍...

:-)

ബിന്ദു കെ പി said...

കാന്താരീ,
വിവാഹവാർഷികാശംസകൾ.

the man to walk with said...

ആശംസകള്‍ .ഒരു നൂറു നൂറ്റംബതുകൊല്ലം ഈ ജന്മത്തിലും .അടുത്തതും അതിനടുതതുമായ ജന്മങ്ങളില്‍ നിങ്ങള്‍ പിരിയാതെ ഇരിക്കട്ടെ ..

കുഞ്ഞന്‍ said...

കണ്ണനും കാന്താരീസിനും വിവാഹ വാര്‍ഷിക ആശംസകള്‍..!

പുത്ര-പുത്രി പൌത്രാദികളുമായി അനേകവര്‍ഷങ്ങള്‍ സന്തോഷത്തോടെയും ആരോഗ്യത്തോടേയും നിങ്ങള്‍ ഇണപിരിയാതെ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ആദിത്യ, ശ്രീദേവി & ഞാനും.

ഓടോ. പഠിച്ചോണ്ടിരുന്ന കാലത്ത്... അഞ്ചാംക്ലാസില്‍ പഠിത്തം നിര്‍ത്തിയ കാന്താരീസ്, അക്കാലത്ത് ആണ്‍പിള്ളേര്‍ പുറകെ ഉണ്ടായിരുന്നുവെന്ന്, ഈ പ്രഖ്യാപനം നന്നായി. ചുമ്മാ ആണുകുട്ടികളുടെ മുമ്പില്‍ കയറി നടന്നിട്ട് അവര്‍ പുറകെ നടന്നുവെന്ന്..!

ചങ്കരന്‍ said...

ആശംസകള്‍, ഇനി ഒരുമിച്ച് ഒരു സെഞ്ച്വറി തികക്കാനാകട്ടെ .

പൊറാടത്ത് said...

കണ്ണനും കാന്താരിയ്ക്കും ആശംസകൾ..

എന്നാലും ആ പാട്ട്..:(

കണ്ണന് അയച്ച് കൊടുത്തില്ലേ..?

mayilppeeli said...

കാന്താരിച്ചേച്ചീ, ഹൃദയം നിറഞ്ഞ ആശംസകള്‍......

പോസ്റ്റു വായിച്ചു, ചക്കരക്കുട്ടികളെ കണ്ടു, സദ്യയുമുണ്ടു, പാട്ടും കേട്ടു......


എല്ലാം ഒത്തിരി ഇഷ്ടായി......സാമ്പാറിനിത്തിരി എരിവു കൂടുതലായിരുന്നു.......പായസം അടിപൊളിയാണ്‌....നല്ല കൈപ്പുണ്യമുണ്ട്‌........

പാട്ടൊത്തിരി ഇഷ്ടായി.....എനിയ്ക്കൊത്തിരി ഇഷ്ടമുള്ളാ പാട്ടാണ്‌....

ചേച്ചിയുടെ കണ്ണനെക്കൂടി ആശംസകളൊന്നറിയിച്ചേക്കണേ......ഇനിയും ഒരുപാടൊരുപാടുവര്‍ഷങ്ങള്‍ സന്തോഷത്തോടെയും എല്ലാ സൗഭാഗ്യങ്ങളോടെയും ജീവിയ്ക്കാന്‍ ആശംസിയ്ക്കുന്നു....പ്രാര്‍ത്‌ഥിയ്ക്കുന്നു......

നിലാവ് said...

വിവാഹ വാര്‍ഷികാശംസകള്‍ ചേച്ചി..

poor-me/പാവം-ഞാന്‍ said...

Wish you the bestest happy M.life.
Let your dreams be materialized soon!
Convey regards to Sree Sree Kanthaaran and the children
Regards Poor-me

-: നീരാളി :- said...

സ്‌നേഹത്തോടെ വിവാഹ ആശംസകള്‍

നരിക്കുന്നൻ said...

"വിവാഹം കഴിഞ്ഞ സമയത്തെ ഏറ്റവും വലിയ ആഗ്രഹം എവിടെ ആയിരുന്നാലും ഒരുമിച്ച് കഴിയണം എന്നുള്ളതായിരുന്നു.ഒരിക്കലും സാധിക്കാത്ത ഒരു മോഹമായി അതിന്നും എന്റെ മനസ്സിൽ ഒളിച്ചിരിക്കുന്നു."

അതിരാവിലെത്തന്നെ മുട്ടിവിളിച്ച് മുന്നിലേക്ക് നീട്ടിയ വിഭവ സമൃദ്ധമായ ഒരു സദ്യയും കഴിച്ച് ഒന്നൊന്നര പായസവും കുടിച്ച് ഏമ്പക്കം വിട്ടിരിക്കുമ്പോഴും മനസ്സിൽ കൊളുത്തി വലിച്ച് മുകളിലെത്തെ വാചകം എന്നെ അലോസരപ്പെടുത്തുന്നു. എന്നും ഒരുമിച്ച് ജീവിക്കാൻ കൊതിച്ച് അതിന് കഴിയാതെ രണ്ട് ദ്രുവങ്ങളിൽ ജീവിതം എണ്ണിത്തീർക്കുന്ന പ്രവാസി കുടുംബങ്ങൾ. കാന്താരി ചേച്ചിയുടെ സ്വപ്നങ്ങൾ സത്യമാകുന്ന ഒരു നാളേക്കായി പ്രാർത്ഥിക്കുന്നു.

കാന്താരിചേച്ചിക്കും, ചേച്ചിയുടെ മാത്രം കണ്ണനും ആ ജീവിത സാഫല്യങ്ങളായ രണ്ട് പൊന്നോമനകൾക്കും ഐശ്വര്യപൂർണ്ണമായ ജീവിതം ആശംസിക്കുന്നു.

Kiranz..!! said...

കാന്തുവിനും കണ്ണനും വിവാഹവാർഷികാശംസകൾ..!

ജൂനിയർ കണ്ണൻ &കാന്താരിയേപ്പോലെ തന്നെ നിഷ്ക്കളങ്കമായ ഒരു പോസ്റ്റ്.

ഒരുപിടി സംശയങ്ങൾ.

ആദ്യം എഴുതിവച്ചിരിക്കുന്നത് എത്രാം രംഗത്തിലെ ഡയലോഗാ ?

കൊക്കിനെ വളർത്താൻ
വൈൽഡ് ലൈഫ് ഡിപാർട്ടുമെന്റിന്റെ ലൈസൻസ് വല്ലതുമുണ്ടാ‍ :)

കുഞ്ഞപ്പന്റെ കമന്റിന്റെ രണ്ടാം ഭാഗത്തിൽ വല്ല സത്യവുമുണ്ടോ :)

Sinochan said...

ആദ്യമായി ആശംസകള്‍, ഇനി എന്നും ചേര്‍ന്നിരിക്കാനാവട്ടെ എന്നാശംസിക്കുന്നു. പിരിഞ്ഞിര്‍ക്കുന്നവരുടെ വേദന നന്നായി അറിയാം.എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കില്‍ ഒന്നിചു നില്‍ക്കുക. നിങ്ങള്‍ സമ്പാദിക്കാനാണ് അകന്നു നില്‍ക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അതൊന്നും ഒരു സമ്പാദ്യമായി പിന്നിട് തോന്നില്ല.നിങ്ങളുടെനഷ്ട്ങ്ങള്‍ എന്നും നിങ്ങളുടേതായിരിക്കും.

Sands | കരിങ്കല്ല് said...

ആശംസകള്‍ ഉണ്ട് ചേച്ചീ :)

Unknown said...

മംഗളാശംസകള്‍!

ഹരീഷ് തൊടുപുഴ said...

എന്റെയും ആശംസകള്‍...

സദ്യ ഉണ്ടു; പാട്ടും കേട്ടു... കുട്ട്യോളേം കണ്ടു

സന്തോഷായീ...

ചാണക്യന്‍ said...

കാന്താരിക്കുട്ടി,
വിവാഹ വാര്‍ഷിക ആശംസകള്‍....
സദ്യയും പാട്ടും ഇഷ്ടായി..
കറികളുടെ കൂട്ടത്തില്‍ പുളിയിലചമ്മന്തി കിട്ടീല്ലേ...:)

പാമരന്‍ said...

അയ്യോ ലേറ്റായിപ്പോയല്ലോ.. ബിലേറ്റഡ്‌ വിവാഹ വാര്‍ഷികാശംസകള്‍! മിസ്റ്റര്‍ കാന്താരിക്ക്‌ കാലമായ കാലം മുഴുക്കെ ഈ ഭാരം ചുമക്കാന്‍ പടച്ചോന്‍ ശക്തി കൊടുക്കട്ടെ! :)

ജിജ സുബ്രഹ്മണ്യൻ said...

യാരിദ് : ആദ്യ കമന്റിനു നന്ദി.ഒരു നാൾ വീട്ടിലേക്കു വരൂ.നല്ല ഒരു സദ്യ ഒരുക്കിത്തരാം.ആത്മാർഥമായി തന്നെ ക്ഷണിക്കുന്നു.

അനിൽ : അടുത്ത ജന്മത്തിലും അതിന്റെ അടുത്ത ജന്മത്തിലും സമാധാനം കൊടുക്കില്ല.മുജ്ജന്മത്തിൽ ഞങ്ങൾ മരഞ്ചാടികൾ ആയിരുന്നു എന്നൊരു പ്രഖ്യാപനം മുൻപ് കിട്ടീട്ടുണ്ട്.അതോണ്ട് അടുത്ത ജന്മം പുഴു ആയാലും പൂച്ച ആയാലും ഒരുമിച്ചുണ്ടാവട്ടെ എന്നു പ്രാർഥിക്കും



പ്രിയ ഉണ്ണികൃഷ്ണൻ : നന്ദി

എഴുത്തുകാരി :നന്ദി

പാലക്കുഴി : സുമയ്യയുടെ പോസ്റ്റ് കണ്ടിരുന്നൂ.വന്നതിനും ആശംസക്കും നന്ദി


അജേഷ് ചന്ദ്രൻ : ഒത്തിരി നന്ദി

കിഷോർ : കണ്ണനും രാധയും ആശംസകൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു


ബിന്ദു കെ പി : ആശംസക്കു നന്ദി

എ മാൻ ടു വാക്ക് വിത്ത് : ഹോ ! ഈ പേർ ഇങ്ങനെ ടൈപ്പാൻ എന്തൊരു പാടാ പെറുക്കി പെറുക്കി അടിക്കണം.പിന്നേ നൂറ്റമ്പതു കൊല്ലം ഒന്നും ജീവിക്കണ്ടായേ.കറക്റ്റ് 55 ആകുമ്പോളേക്കും അങ്ങു പോയാൽ മതി !! മക്കളൊകെ ഒരു വഴിക്കായാൽ പിന്നെ അവരുടെ പാതയിൽ മുള്ളാവരുത് ! കാലം മാറുകയല്ലേ

കുഞ്ഞൻ ചേട്ടാ : അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തി ഗുസ്തി പഠിക്കാൻ പോയ കാര്യം കുഞ്ഞൻ ചേട്ടൻ എങ്ങനെ അറിഞ്ഞൂ ? പെരുമ്പാവൂർ ഭാഗത്തേക്ക് അന്നൊന്നും ഞാൻ വന്നിട്ടേ ഇല്ലല്ലോ..


ചങ്കരാ : സെഞ്ച്വറി ആശംസക്കു ഒത്തിരി ഒത്തിരി നന്ദീ ..
പൊറാടത്ത് : ഇതൊന്നും കണ്ണനയച്ചില്ല.പുള്ളിക്ക് പാട്ടിനോടൊന്നും അത്ര താല്പര്യം ഇല്ല.


മയില്‍പ്പീലി : ആശംസകൾ വളരെ സന്തോഷത്തോടെ തന്നെ സ്വീകരിച്ചിരിക്കുന്നു.

നിലാവ് : നന്ദി

പൂവർ മീ : നന്ദി
നീരജ് :ആശംസക്കു നന്ദി

നരിക്കുന്നൻ : ഏതൊരു പ്രവാസിയുടെയും സ്വകാര്യമായ ദുഃഖങ്ങളിൽ ഒന്നല്ലേ ഈ വേർപാട് .ഇതൊക്കെ സഹിക്കാൻ ഞാൻ എന്നേ ശീലിച്ചു.ആശംസകൾക്ക് നന്ദി

കിരൺസേ : ആദ്യം കണ്ട ഡയലോഗ് ഞങ്ങൾ ഒരുമിച്ചുണ്ടാവുന്ന സമയത്തൊക്കെ പതിവുള്ളതാ !കൊക്കിനെ വളർത്താൻ സ്പെഷ്യൽ പെർമിഷനൊക്കെ വാങ്ങീട്ടോ..ഏറെ കാലത്തിനു ശേഷം എന്റെ ബ്ലോഗ്ഗിൽ വന്ന് സാന്നിദ്ധ്യം അറിയിച്ചതിനു സ്പെഷ്യൽ നന്ദീ ട്ടാ !

വാഴക്കാവരയൻ : ഈ അഭിപ്രായം കാണേണ്ട ആൾ കണ്ടിട്ടില്ല..നാട്ടിൽ വരുമ്പോൾ കാണിക്കാം.എന്നാലെങ്കിലും മനം മാറ്റം ഉണ്ടായാലോ ! ആശംസക്കു നന്ദി ട്ടോ

കരിങ്കല്ലു : ആശംസക്കു നന്ദി

സി കെ ബാബു : മംഗളാശംസക്ക് നന്ദി

ഹരീഷേ :സദ്യയുണ്ട് കുട്ട്യോളേം കണ്ടു പാട്ടും കേട്ട ആ സന്തോഷം ,ഞാനും പങ്കിടുന്നു!

ചാണക്യൻ : സദ്യയ്ക്ക് വേണ്ടി ഉണ്ടാക്കിയ പുളിയില ചമ്മന്തി ഷാപ്പന്നൂർ ഗ്രാമത്തീന്ന് ആരോ അടിച്ചു മാറ്റി.അവിടെ വിളമ്പിയപ്പോൾ തീർന്നു പോയീ.അടുത്ത വാർഷികത്തിനു അല്പം ചമ്മന്തി കൂടുതൽ അരയ്ക്കാം ട്ടോ

പാമരൻ : മിസ്റ്റർ കാന്താരി ഈ ഭാരം ചുമന്നേ പറ്റൂ..പ്രേമിക്കുമ്പോൾ ഓർക്കണം ഇത്തരം ഭാരം ചുമലിൽ എന്നേക്കും ഉണ്ടാകും ന്ന് !!ആശംസക്ക് സ്പെഷ്യൽ താങ്ക്സ് ട്ടാ !!

ഇവിടെ വന്ന് എത്തി നോക്കി ഒന്നും എഴുതാതെ പോയവർക്കും നന്ദി അർപ്പിക്കുന്നു !

Kaithamullu said...

കാന്താരി,
ഇനിയും ഏറെ വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കാനിട വരുത്തട്ടെ, ജഗദീശ്വരന്‍ - ഒന്നിച്ച്!

രോഹിത്,രോഷ്നി:
ഓണസദ്യയുടെ ഫോട്ടോയല്ലേ, അമ്മ ചൂണ്ടിയിട്ടത്?

(അവസാന പാട്ടിനോട് നേരിയ വിയോജിപ്പുണ്ട്, ട്ടാ. പാവം കണ്ണന്‍!)

കാവാലം ജയകൃഷ്ണന്‍ said...

എന്‍റെ വകയും ഇരിക്കട്ടെ ഒരു ആശംസ. വൈകി കിട്ടുന്നതിനൂ മാധുര്യം കൂടുമെന്നാണല്ലോ ശാസ്ത്രം. ആതുകൊണ്ടാണ് ആദ്യം എത്തി നോക്കിയിട്ടു മിണ്ടാതെ പോയത്.

Ranjith chemmad / ചെമ്മാടൻ said...

ഞാനും അല്പ്പം വൈകിപ്പോയി....
ഇനിം ഒരുപാടു കാലം സകുടുംബം സസന്തോഷം സബ്ലോഗിംഗ്
ജീവിക്കാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു; പ്രാര്‍ത്ഥിയ്ക്കുന്നു...

ശ്രീ said...

പതിനഞ്ചാം വാര്‍ഷികത്തിന് എല്ലാ വിധ ആശംസകളും നേരുന്നു, ചേച്ചീ... കുടുംബത്തില്‍ എല്ലാവര്‍ക്കും.

സദ്യയ്ക്കും പായസത്തിനും അവസാനം ആ നല്ല പാട്ടിനും നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സ്നേഹം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍.

മനസറിയാതെ said...

വിവാഹ വാര്‍ഷിക ആശംസകള്‍.. ഒരു പരിഭവം സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ സദ്യയും പായസവും വിളമ്പായിരുന്നു ഗൂഗിള്‍ കാറ്ററിങ്ങ് സര്‍വീസില്‍ നിന്നു വരുത്തിയ സദ്യയല്ലെ ഞങ്ങള്‍ക്ക് കിട്ടിയതു എന്തായാലും സദ്യയും പായസവും കേമമായി..

Manikandan said...

വിവാഹത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഈ വേളയിൽ എല്ലാ മംഗങ്ങളും നേരുന്നു.

ശ്രീക്കുട്ടന്‍ | Sreekuttan said...

വിവാഹവാര്‍ഷികആശംസകള്‍..!!
കാന്താരിച്ചേച്ചിക്കും കാന്തനും..

Calvin H said...

സേമിയാ പായസത്തിന്റെ ഫോട്ടോ പോസ്റ്റി എന്നെ കൊതിപ്പിച്ചത് ഒരുകാലത്തും പൊറുക്കില്ല

നിരക്ഷരൻ said...

കാന്താ‍രീ....

വിവാഹവാര്‍ഷികാശംസകള്‍.

ആദ്യം എഴുതിയിരിക്കുന്നത് ഒരു സൌന്ദര്യപ്പിണക്കത്തെപ്പറ്റിയാണോ ?

സദ്യ കഴിച്ചു, പായസവും അടിച്ചു.നന്ദി :)

കാന്താരിക്ക് കൂട്ടിന് മക്കളും ബൂലോകവും ഇല്ലേ ? പാവം കണ്ണന് ആരുണ്ട് മരുഭൂമിയില്‍ ?

Sherlock said...

vivaha varshika aashamsakal :)

Areekkodan | അരീക്കോടന്‍ said...

ഹൊ....നല്ലൊരു ബിരിയാണിം തട്ടി വന്നപ്പോഴാ ഇവിടെ സദ്യേം ഗാനമേളയുമൊക്കെ കണ്ടത്‌.പാട്ട്‌ നന്നായി ഇഷ്ടപ്പെട്ടു.
വിവാഹ വാര്‍ഷികാശംസകള്‍

തണല്‍ said...

ഹയ്യോ..വൈകിപ്പോയല്ലോ കാന്താരീ...
പ്രണയവും കരുതലും നിറഞ്ഞുതുളുമ്പട്ടെ ഇനിയുള്ള നാളുകളിലും..!
--ആശംസകളോടെ,

അരുണ്‍ കരിമുട്ടം said...

നിങ്ങള്‍ക്ക് എന്‍റെ വക എല്ലാവിധ ആശംസകളും

ജിവി/JiVi said...

ആശംസകള്‍. അടുത്തതവണ എനിക്ക് പാല്‍പ്പായസമാ വേണ്ടത്, ഇപ്പൊഴേ പറഞ്ഞേക്കാം.

വികടശിരോമണി said...

ആ അവസാനത്തെ പാട്ടാണ് ഗലക്കിയത്.
പായസം ബ്ലോഗിലൂടെ മേലാൽ കാണിക്കരുത്,കേസ് കൊടുക്കും:)

കാപ്പിലാന്‍ said...

കാന്താരിക്കുട്ടി ,

വിവാഹ വാര്‍ഷികാശംസകള്‍ .
പതിനഞ്ച് വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്നു പോയതെന്ന് ഓര്‍ക്കണം . ചിലപ്പോള്‍ തോന്നും ഒരുറക്കത്തില്‍ നിന്നും എഴുന്നേറ്റത്‌ പോലെ അല്ലേ ? അടുത്തില്ലെങ്കിലും മനസുകൊണ്ടെങ്കിലും അടുത്തുണ്ടല്ലോ .അത് മതി .മനസുകളുടെ അടുപ്പമാണ് ഏറ്റവും പ്രധാനം .

ഞങ്ങളെ എല്ലാം വിളിച്ച്‌ ഇത്രയും സ്വാദേറിയ ഭക്ഷണം തന്നതിലും , മനോഹരമായ പാട്ട് കേഴ്പ്പിച്ചതിലും പെരുത്ത നന്ദി . ആശംസകള്‍ .

nandakumar said...

കണ്ണനെ പിരിഞ്ഞിരിക്കാനാണല്ലോ രാധയുടെ യോഗം, രാധാ വിരഹം :)

അപ്പോ കൊടുങ്ങല്ലൂര്‍ന്നും കന്യാകുമാരീന്നും കൂടി ഒരുപാട് ആശംസകള്‍ ...:)

Anil cheleri kumaran said...

വിവാഹ വാർഷികാശംസകൾ !!

അപരിചിത said...

വിവാഹ വാര്‍ഷിക ആശംസകള്‍.


post is really touching !

:)

അപ്പൂട്ടൻ said...

ഹൊ..... പതിനഞ്ച് കൊല്ലായീല്ലേ, അപ്പൊ കാന്താരിക്കുട്ടി അല്ല, കാന്താരിതള്ള അല്ലെങ്കില്‍ മിനിമം കാന്താരിമദ്ധ്യവയസ്ക എന്നല്ലേ ബ്ലോഗിന് പേരു വേണ്ടത്?
കാന്താരിവൃദ്ധ എന്ന ബ്ലോഗ് ഇറക്കാന്‍ യോഗം ഉണ്ടാവട്ടെ. കാന്താരിപേരക്കുട്ടി എന്ന ബ്ലോഗ് വായിക്കാനും യോഗമുണ്ടാവട്ടെ രണ്ടാള്‍ക്കും.
ഇത്തിരി വൈകിയാണെങ്കിലും തരുന്ന ആശംസകള്‍ സ്വീകരിക്കുമല്ലോ അല്ലെ.. അതോ ഗെയ്റ്റടച്ചു കുറ്റിയിട്ടോ?

ജിജ സുബ്രഹ്മണ്യൻ said...

കൈതമുള്ള് ചേട്ടാ :
ജയകൃഷ്ണൻ കാവാലം:
രൺ ജിത്ത് ചെമ്മാട്:
ശ്രീ :
രാമചന്ദ്രൻ വെട്ടിക്കാട്ട്:
മനസ്സറിയാതെ :
മണികണ്ഠൻ :
ശ്രീക്കുട്ടൻ :
ശ്രീ ഹരി :
നിരക്ഷരൻ :
ഷെർലോക്ക് :
അരീക്കോടൻ :
തണൽ :
അരുൺ കായം കുളം :
ജിവി :
വികടശിരോമണി:
കാപ്പിലാൻ :
നന്ദകുമാർ :
കുമാരൻ:
അപരിചിത :
അപ്പൂട്ടൺ :
ഇവിടെ വരികയും ഈ കുഞ്ഞു പോസ്റ്റിനു ഒത്തിരിയൊത്തിരി സന്തോഷത്തോടെ ആശംസകൾ അർപ്പിക്കുകയും ചെയ്ത എല്ലാവർക്കും എന്റെയും കണ്ണന്റെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കട്ടെ ഞാൻ.എല്ലാവരുടെയും പ്രാർഥനക്കിൽ ഞങ്ങളെ കൂടി ഓർമ്മിക്കേണം എന്ന അപേക്ഷയോടെ കാന്താരി.

രസികന്‍ said...

സദ്യയും, പായസവും പിന്നെ പാട്ടും.... കേമായി...

ഈ വര്‍ഷത്തിലെ മുടിഞ്ഞ തിരക്കു കാരണം അഗ്രികളില്‍ തിരയാന്‍ സമയം കിട്ടാറില്ല .. പുതിയ പോസ്റ്റിടുമ്പോള്‍ 6asikan@gmail.com ലേയ്ക്കൊരു കത്തയയ്ക്കുക

ആശംസകള്‍

ഗീത said...

താമസിച്ചുപോയതില്‍ പിണങ്ങരുതേ കാന്താരീ.
വിവാഹവാര്‍ഷികമംഗളാശംസകള്‍ കാന്താരിക്കും കണ്ണനും.

ആ പാട്ട് അതുപോലെ ഭവിയ്ക്കട്ടേ !

വരവൂരാൻ said...

വിവാഹം കഴിഞ്ഞ സമയത്തെ ഏറ്റവും വലിയ ആഗ്രഹം എവിടെ ആയിരുന്നാലും ഒരുമിച്ച് കഴിയണം എന്നുള്ളതായിരുന്നു.ഒരിക്കലും സാധിക്കാത്ത ഒരു മോഹമായി അതിന്നും എന്റെ മനസ്സിൽ ഒളിച്ചിരിക്കുന്നു.ഈ പതിനഞ്ചു വർഷങ്ങൾക്കിടയിൽ ആകെ നോക്കിയാൽ ഒരു വർഷം പോലും ഒരുമിച്ച് കഴിയാൻ അവസരം ഉണ്ടായില്ല.അതു കൊണ്ടു തന്നെ ആയിരിക്കും ജീവപര്യന്ത കാലാവധി എന്നു മനസ്സിൽ തോന്നാത്തത് !

എവിടെയൊക്കെയോ കൊളുത്തിവലിച്ചും സദ്യയുണ്ടില്ലാ, കുറച്ചു പായസം മാത്രം കുടിച്ചും
കാന്താരിച്ചേച്ചിയുടെ
തിരനോട്ടം‌ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് മനസ്സില്‍ വന്ന വരികളാണ്.
'കാത്തിരിപ്പ്." എന്ന കവിതക്കു അധാരമെന്നു വെട്ടിക്കാട്ടു പറഞ്ഞതിലൂടെയാണു ഇവിടെ എത്തിയത്‌. ആശംസകൾ

പകല്‍കിനാവന്‍ | daYdreaMer said...

സദ്യ കലക്കി... പാട്ടും....പായസം :)
വിവാഹ വാര്‍ഷിക ആശംസകള്‍..!

Jayasree Lakshmy Kumar said...

അയ്യോ കാന്താരി, ഞാൻ വല്ലാതെ വൈകി പോയി. എങ്കിലും മനസ്സു നിറഞ്ഞ മംഗളങ്ങൾ! ഇനിയുള്ള കാലം ഒരുമിച്ചു ചേർന്ന് കഴിയാൻ, എപ്പോഴും സന്തോഷവതിയായിരിക്കാൻ, ദീർഘസുമംഗലിയായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
[ആ പാട്ട് എന്തോ, വേദനിപ്പിക്കുകയാ ചെയ്തത്. നല്ല സദ്യ ഉണ്ട് കഴിഞ്ഞ് സന്തോഷത്തോടെ എഴുന്നേറ്റതാ. പക്ഷെ പാട്ട് കേട്ട് ഒരു സാഡ് മൂഡ് ആയിപ്പോയി]

siva // ശിവ said...

കാന്താരിച്ചേച്ചിയ്ക്ക് എന്റെയും വിവാഹ വാര്‍ഷിക ആശംസകള്‍..... കണ്ണനും ഉണ്ടാകാം ഈ ചിന്തകളൊക്കെ....

Patchikutty said...

കാന്താരി ചേച്ചി, ദൈവം അനുഗ്രഹിക്കട്ടെ! ചേച്ചിയെ, കാന്താരി വിരഹത്താല്‍ മനം നുറുങ്ങി ഇരിക്കുന്ന കന്താരനയൂം പിന്നെ കുഞ്ഞു മക്കളയും... ജീവിതം എങ്ങിനെ ഒക്കെ അല്ലെ...

ഒരായിരം വിവാഹ വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ഇട വന്നില്ലെങ്ങിലും ഒരു പത്തു നൂറു കൊല്ലം ഒരുമിച്ച് ആഘോഷിക്കാന്‍ ദൈവം അവസ്സരം തരട്ടെ... (വൈകി പോയി...sorry next time oorkkan special aayi santhosh brahmi kazhikkam...)

വായിച്ചവയെല്ലാം നല്ല പോസ്റ്റുകള്‍കേട്ടോ ചേച്ചി. പിന്നെ ചെട്ടനിവിടെയില്ലതതുകൊണ്ടാല്ലേ ഈ ബൂലോകതിങ്ങനെ വിലസ്സാന്‍ പറ്റുന്നെ ... അല്ലെങില്‍ "എടി ആ ഡ്രസ്സ് ഒന്നു അയന്‍ ചെയ്തിട്ടനെ , പുട്ട് മതി കാപ്പിക്ക്, ഊനിന് ഇന്നുമട്ടന്‍ തന്നെ ആയിക്കോട്ടെ... എന്നൊക്കെ എന്തെങിലും ഒന്നു കുത്തികുറിക്കാന്‍ ഇരിക്കാനായി വരുമ്പോള്‍ കേക്കുമ്പോ... അത്ര സുഖം ഉണ്ടാവില്ല ചേച്ചി മോളെ. എല്ലാ വിഷമങ്ങള്‍ക്കും മറുവശം കൂടി ഉണ്ടെന്നോര്‍ത്ത് നല്ല മിടുക്കി ആയി ഇരുന്നെ...

ജിജ സുബ്രഹ്മണ്യൻ said...

രസികൻ : ‘ മുടിഞ്ഞ “ തിരക്കിനിടയിലും ഇവിടെ വന്നെത്തിനോക്കി പോയതിൽ സന്തോഷം ഉണ്ട് രസികാ ! ആശംസകൾക്ക് നന്ദി

ഗീതേച്ചീ :ഒത്തിരി സന്തോഷായി


വരവൂരാൻ : കാത്തിരിപ്പ് ഇപ്പോഴും ഓർക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് തന്നെ വല്ലാത്ത അൽഭുതം തോന്നുന്നു.ഒരോരോ തോന്നൽ വരുമ്പോൾ ഒരോന്ന് എഴുതും വട്ടാ ന്ന് എനിക്കു തന്നെ പലപ്പോഴും തോന്നാറുണ്ട്.ആശംസകൾക്കു നന്ദി ട്ടോ


പകൽകിനാവൻ “: ആശംസക്ക് നന്ദി
ലക്ഷ്മി : പാട്ട് വേദനിപ്പൂച്ചൂ ല്ലേ..സാരല്ല്യാ ട്ടോ !!

ശിവ :അതിലൊരു തമാശ എനിക്കു തോന്നിയത് വൈകുന്നേരം ഞാൻ വിലിച്ച് പരിഭവം പരഞ്ഞപ്പോളാ ഇങ്ങനെ ഒരു സംഭവം ഉള്ള കാര്യം കണ്ണൻ ഓർമ്മിച്ചത് !

Bindhu Unny said...

ശ്ശൊ, വൈകിപ്പോയി. എന്നാലും ആശംസകള്‍!
:-)

Ashly said...

ആശംസകള്‍!!!!!

സദ്യ was great and yummmyyy!!!!! thankx a ton!!!

:)

Lathika subhash said...

കാന്താരിക്കുട്ടീ,
ഞാന്‍ ഒരുപാട് വൈകി.
എങ്കിലും എന്റെ ആശംസകള്‍.
മക്കളെ കണ്ടു.
സദ്യ കഴിച്ചു.
പാട്ട് കേട്ടു.നന്ദി.
കണ്ണനെയും ആശംസകളറിയിക്കുക.

മേരിക്കുട്ടി(Marykutty) said...

വിവാഹ വാർഷികാശംസകള്‍!

ജിജ സുബ്രഹ്മണ്യൻ said...

പാച്ചിക്കുട്ടീ : ഇവിടെ വരെ വന്നു എന്റെ സന്തോഷത്തിൽ പങ്കു ചേർന്നതിനു ഒരായിരം നന്ദി അറിയിക്കുന്നു.ഇനിയും വരണേ !

ബിന്ദു ഉണ്ണി :
ആഷ്‌ലി :
ലതിച്ചേച്ചീ :

ഇവിടെ വന്ന് ഈ സന്തോഷം പങ്കു വെച്ചതിൽ എനിക്കുള്ള സന്തോഷം ഞാൻ ഒട്ടും മറച്ചു വെയ്ക്കുന്നില്ല എന്നറിയിക്കട്ടേ ! ഒരിക്കൽ കൂടി എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ട് വിട വാങ്ങട്ടെ !

ജിജ സുബ്രഹ്മണ്യൻ said...

മേരിക്കുട്ടി ;മരുപടി ഇട്ടു കഴിഞ്ഞാ ഈ ആശംസ കണ്ടത്.ആശംസക്കു നന്ദി കേട്ടോ

പ്രയാസി said...

വൈകിപ്പോയീ...

ഇലപോലും കിട്ടിയില്ല..:(

എന്നാലും കുഞ്ഞുങ്ങളെ കാണാന്‍ പറ്റി

സന്തോഷത്തോടെ ഒരുപാടുകാലം ഒന്നിച്ചുതന്നെ ജീവിക്കാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ!

എല്ലാ വിധ ആശംസകളും..:)

ജിജ സുബ്രഹ്മണ്യൻ said...

പ്രയാസീ,വൈകിയാലും സാരല്യാട്ടോ ! പ്രയാസിക്കായി ഞാൻ എല്ലാ‍ാ വിഭവങ്ങളും അല്പം എടുത്ത് ഫ്രിഡ്ജിൽ വെച്ചിരുന്നൂ ! ഇപ്പോ തന്നെ ചൂടാക്കി തരാം ! കൈ കഴുകി ഇരുന്നോളൂ ട്ടോ !

ആശംസക്ക് ഒത്തിരിയൊത്തിരിയൊത്തിരി നന്ദി!!

പാറുക്കുട്ടി said...

BEST WISHES!

ബഷീർ said...

വൈകിയതില്‍ പരിഭവിക്കരുത്‌. പോസ്റ്റ്‌ കണ്ണില്‍ പെട്ടില്ല. പിന്നെ കണ്ണിനു ചെറിയ ഒരു പ്രശ്നവും. മാറി വരുന്നു

പോസ്റ്റ്‌ വായിച്ച്‌ ആദ്യം ഒന്ന് അമ്പരന്നു.. ആ ആദ്യത്തെ പാരഗ്രാഫ്‌ എനിക്കിഷ്ടായില്ല എന്ന് പറയട്ടെ..

പിന്നെ പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്കിടയില്‍ ചുരുങ്ങിയ നാളുകളെ ഒരുമിച്ച്‌ കഴിയാന്‍ കഴിഞ്ഞുള്ളൂവെന്ന് കണ്ടതില്‍ വിഷമമുണ്ട്‌. മനസ്സുകള്‍ എന്നും അടുത്തുണ്ടല്ലോ. ഒരുമിച്ച്‌ കഴിയാന്‍ ഭാഗ്യമുണ്ടാവട്ടെ. നിരാശ വേണ്ട.

സദ്യയും പായസവും എല്ലാം കഴിഞ്ഞു അല്ലേ.. ബാക്കിയുണ്ടായിരുന്നത്‌ പ്രയാസിയും ശരിയാക്കി

എല്ലാ ആശംസകളും കാന്താരിക്കുട്ടിക്കും കണ്ണനും പൊന്നു മക്കള്‍ ക്കും നേരുന്നു

കാന്താരിക്കുട്ടി എന്നും കാന്താരിക്കുട്ടി തന്നെയായിരിക്കട്ടെ.

ബഷീറും കുടുംബവും

വിജയലക്ഷ്മി said...

Hi mole
sadhyakku ethhaan ithhiri vaikippoyi..kshami...ellaam kazhichhu..sadhya adipoli..vaikiyaanenkilum kannanum kaandharikuttikkum vivaaha vaarshikaashamsakalum makkalkku chakkara ummakalum nalkaan pattiyathil santhosham...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചേച്ചിയ്ക്കും ചേട്ടനും,
സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍

കിച്ചു,ചിന്നു

..:: അച്ചായന്‍ ::.. said...

ഹൊ ഒരുപാടു താമസിച്ചു പോയല്ലോ ... എന്നാലും കുഴപ്പം ഇല്ല ...അപ്പൊ എല്ലാവിധ ഭാവുകങ്ങളും

jayanEvoor said...

മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വീട്ടില്‍ ഭാര്യയും മക്കളോടുമൊത്തു ചേര്‍ന്നതിന്റെ സന്തൊഷത്തിലാണു ഞാന്‍..

നിങ്ങള്‍ 15 വര്‍ഷത്തില്‍ ഒരു കൊല്ലം മാത്രമേ ഒരുമിച്ചുണ്ടായുള്ളൂ?

After all, it's quality that matters! Not quantity, right?

ഹൃദയം നിറഞ്ഞ ആശംസകള്‍!!

http://www.jayandamodaran.blogspot.com/

ഹരിശ്രീ said...

ഞാന്‍ അല്പം താമസിച്ചു പോയി,

വിവാഹവാര്‍ഷിക ആശംസകള്‍ ....

:)

ജിജ സുബ്രഹ്മണ്യൻ said...

പാറുക്കുട്ടി :

ബഷീറിക്ക : എല്ലാം ഒരു തമാശയായെടുക്കൂ ബഷീറിക്ക.ആശംസകൾക്ക് നന്ദി ട്ടോ

വിജയലക്ഷ്മിചേച്ചി :ഒത്തിരി നന്ദി

കിച്ചു & ചിന്നു : ആശംസകൾ സ്വീകരിച്ചിരിക്കുന്നു.ഇനീം വരണേ

അച്ചായൻ : വളരെ സന്തോഷം

ജയൻ : നന്ദി ണ്ട് ട്ടോ

ജിജ സുബ്രഹ്മണ്യൻ said...

ഹരി ശ്രീ : വൈകി വന്ന ആശംസക്കു മധുരം കൂടുതൽ ഉണ്ട്.ഒത്തിരി സന്തോഷമായി

ജ്വാല said...

വൈകിയാണു എത്തിയത്.എന്നാലും ആശംസകള്‍ സ്വീകരിക്കൂ..

ചിതല്‍ said...

സോറി ചേച്ചി...
എന്നെ വിളിക്കാതിരുന്നത് കൊണ്ടാണ് ലൈറ്റായത്..
പാട്ട് മാത്രം കേള്‍ക്കാം എന്ന് കരുതി...
മറ്റേതെല്ലാം...ഒരു കണക്കാക്കിയിട്ടുണ്ടാവും..

എന്നാപിന്നെ, ആശംസകള്‍...

ശ്രീഇടമൺ said...

സദ്യ ഗംഭീരായിട്ടുണ്ട്....പായസത്തിന് നല്ല മധുരം....
എന്റെ വക "special" ആശംസകള്‍...*

പിരിക്കുട്ടി said...

wishes for wedding annversary.....


convey my wishes to kannan chettan

smitha adharsh said...

varaan vaikippoyi chechee...
so sorry...
Belated Anniversary wishes..

മുസാഫിര്‍ said...

എത്താന്‍ വൈകിപ്പോയല്ലോ.എന്തെങ്കിലും ബാക്കിയുണ്ടോ ? ഉപ്പേരിയെങ്കിലും ?

Aluvavala said...

ഗള്‍ഫുകാരന്റെ കണ്ണു നിറക്കാന്‍ വയറും നിറക്കാന്‍ ഒരു സദ്യ...! പോ അവ്ട്ന്ന്....!

Aluvavala said...

ആശംസകള്‍....ഇനിയും...ഇതിലും നല്ലൊരു ജീവിതത്തിന്‍...
പൊന്നോമനകള്‍ വിരിയട്ടെ...പൊന്നുകെട്ട്യോന്‍ അരികലെത്തട്ടെ....!

Aluvavala said...

ഗള്‍ഫുകാരന്റെ കണ്ണുനിറക്കാന്‍...വയറും നിറക്കാന്‍ ഒരു സദ്യ...ഒന്നു പോ അവ്ട്ന്ന്...
ആശംസകള്‍....ഇനിയും...ഇതിലും നല്ലൊരു ജീവിതത്തിന്...
പൊന്നോമനകള്‍ വിരിയട്ടെ...പൊന്നുകെട്ട്യോന്‍ അരികലെത്തട്ടെ....!

Sunith Somasekharan said...

aashamsakal ariyikkaan thaamasichathil shemikkumallo ... vivaaha vaarshika aasamsakal ... sady undu ... paattum kettu ... kollaam

രഞ്ജിത് വിശ്വം I ranji said...

Really a touching post... I too miss my wife and mon..

അരങ്ങ്‌ said...

ആദ്യമായീ ബ്ലോഗ്ഗില്‍ വന്നപ്പോള്‍ ഇവിടെ വലിയ ആഘോഷം നടക്കുന്നു. ഭാഗ്യമായല്ലോ. എന്താണെലും കയറി. ഒക്കെ ആസ്വദിച്ചു മടങ്ങുന്നു. പഴയ പോസ്റ്റിംഗുകളില്‍ കൂടി ഒന്നു നടന്നുപോയി. അമ്പലവും തൊടിയും പൂക്കളും ഒക്കെകൂടി വീട്ടില്‍പോയി തിരിച്ചു വന്ന അനുഭവം. ഈ ബ്ലൊഗിന്റെ വൈവിധ്യത്തിന്‌ അതിന്റെ സൗന്ദര്യത്തിന്‌ അഭിനന്ദനങ്ങള്‍...പിന്നെ വിവാഹ വാര്‍ഷികാശംസകള്‍... പ്രാര്‍ത്ഥനകള്‍...

poor-me/പാവം-ഞാന്‍ said...

വായിക്കാന്‍ മാത്രം
വായിച്ചു മായിച്ചു കളഞാലും

എന്താ ഒന്നും കേള്‍ക്കുന്നില്ലല്ലോ? എന്താ സ്റ്റോക്ക് എടുപ്പ് പ്രമണിച്ചു അവധി ആണോ?
പിന്നെ അങൊടൊന്നും കാണുന്നില്ലല്ലോ?
വരൂ..ദയവായി...

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

നഥാ,,, നീ വരും കാലൊച്ച കേട്ട് ഞാന്‍ ... (ആശംസകള്‍, ആശംസകള്‍, ... ആശംസാ പുഷ്പങ്ങള്‍.)

ഹന്‍ല്ലലത്ത് Hanllalath said...

വൈകിയ ,
വിവാഹ വാര്‍ഷിക ആശംസകള്‍...

അശ്വതി/Aswathy said...

വൈകി എങ്കിലും വിവാഹ വാർഷികാശംസകൾ !!

Unknown said...

കൊള്ളാം , ഇത് നന്നായി. :) ആശംസകള്‍ .

ജിജ സുബ്രഹ്മണ്യൻ said...

ജ്വാല
ചിതൽ
ശ്രീ ഇടമൺ
പിരിക്കുട്ടി
സ്മിത
മുസാഫിർ
ആലുവവാല
മൈ ക്രാക്ക്
രൺജിത്ത് വിശ്വം
അരങ്ങ്
പൂവർ മീ
ചാത്തങ്കേരിലെ കുട്ടിച്ചാത്തൻ
ഹൻലല്ലത്ത്
അശ്വതി
മുരളിക


എല്ലാവരുടെയും ആശംസകൾ ഹൃദയ പൂർവ്വം സ്വീകരിച്ചിരിക്കുന്നു.എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദി അറിയിക്കട്ടെ.

Musthafa said...

ഇന്റെ യെച്ചീ ആ വാഴയിലയില്‍ കണ്ടപോലുള്ള ഒരു സദ്യ കഴിച്ച കാലം മറന്നു. ഇങ്ങിനെ ഫോട്ടോ വച്ചിട്ടാന്നെങ്കിലും വിളമ്പിയ സദ്യ നന്നായി ആസ്വദിച്ചു കേട്ടോ. ദീര്‍ഘ സുമംഗലീ ഭവഃ

ജിജ സുബ്രഹ്മണ്യൻ said...

മണ്ടൻ മുത്തപ്പ : ആ പേരു നല്ല ഇഷ്ടമായീ ട്ടോ,.കമന്റിനു സ്പെഷ്യൽ നന്ദി