Monday, May 25, 2009

തൊടുപുഴയിലെ ബ്ലോഗേഴ്സ് മീറ്റ് - എന്റെ ചിന്തകൾ !

ബ്ലോഗ്ഗിംഗ് നിർത്തണം നിർത്തണം എന്ന അതിമോഹവുമായി നടന്ന എന്നെ തൊടുപുഴ മീറ്റിലേക്ക് ക്ഷണിച്ചത് ഹരീഷ് ആയിരുന്നു.സ്നേഹപൂർവമായ ആ ക്ഷണം നിരാകരിക്കാൻ കഴിയാതെ ഞാൻ വരാം എന്നു സമ്മതിച്ചത് എന്റെ ഏറ്റവും നല്ല തീരുമാനമായിരുന്നു എന്നെനിക്ക് വഴിയേ മനസ്സിലായി

തൊടുപുഴ മീറ്റിനുള്ള എന്റെ ഒരുക്കങ്ങൾ ശനിയാഴ്ചയേ തുടങ്ങി.വൈകിട്ട് ഒരു 5.30 മണിയോടേ കോൺസ്റ്റബിൾ വിനയയും അനിൽ @ ബ്ലോഗും എന്റെ വീട്ടിലെത്തി.മക്കളേ അമ്മേടെ ഒരു കൂട്ടുകാരി വിനയ ആന്റി വരുന്നുണ്ട് ട്ടോ എന്നു മക്കളോട് നേരത്തെ പറഞ്ഞു വെച്ചിരുന്നു.വിനയയെ കണ്ടപ്പോൾ അവർ ചോദിച്ചു വിനയ ആന്റി വരും എന്നു പറഞ്ഞിട്ട് ഈ അങ്കിൾ ആണോ വന്നിരിക്കുന്നത് എന്ന് !! കുളി കഴിഞ്ഞ് ഒരു നൈറ്റി ധരിക്കുന്നത് വരെ വിനയ ഒരു പെൺകുട്ടിയാണെന്ന് മക്കൾക്ക് പ്രത്യേകിച്ച് എന്റെ മോൾക്ക് തോന്നിയില്ല.


ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ എണീറ്റു വീട്ടുജോലികളൊക്കെ ഒതുക്കി,തിടുക്കത്തിൽ ബ്രേക്ക് ഫാസ്റ്റും കഴിച്ച് മോളും വിനയയുമൊത്ത് ബസ് സ്റ്റോപ്പിലേക്ക്.പടിക്കൽ നിന്നു തന്നെ ബസ് കിട്ടും എന്നത്എനിക്ക് സൗകര്യമായി.ഇവൾ ഇത് ഏതു പുരുഷന്റെ കൂടെയാ നിൽക്കുന്നത് എന്ന് സംശയഭാവത്തിൽ നോക്കുന്ന പലർക്കും ഞാൻ വിനയയെ പരിചയപ്പെടുത്തി.ബസിൽ കയറിയ ഉടനെ സ്ത്രീകൾക്ക് റിസർവ് ചെയ്തിരിക്കുന്ന സീറ്റിൽ ഇരിക്കാൻ ഭാവിച്ച എന്നെ വിനയ നിരുത്സാഹപ്പെടുത്തി.അവിടെയല്ല നമുക്ക് മുൻപിലെ സീറ്റിൽ ഇരിക്കാം.ഡ്രൈവറുടെ തൊട്ടു പുറകിൽ രണ്ടാമത്തെ സീറ്റിൽ ഇരിപ്പുറപ്പിച്ചിട്ട് വിനയ എന്നോട് പറഞ്ഞു.ഇത് ജനറൽ സീറ്റ് ആണു.ആദ്യം കയറുന്നവർ ഇവിടെ ഇരുന്നാൽ പിന്നീട് കയറുന്ന സ്ത്രീകൾക്ക് രിസർവേഷൻ സീറ്റിൽ ഇരിക്കാമല്ലോ.യാത്രയിലുട നീളം വിനയ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.ഇടക്ക് ബസിലിരുന്ന് മൂളിപ്പാട്ട് പാടി.സ്നേഹമയിയായ ഒരു അമ്മയായി,ഭാര്യയായി,ചേച്ചിയും അനിയത്തിയും മകളും ഒക്കെയായി വിനയയെ അപ്പോൾ എനിക്കു തോന്നി.എത്രത്തോളം തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വമാണു വിനയയുടേതെന്ന് അവരെ അടുത്തറിഞ്ഞപ്പോളാണു മനസ്സിലായത്.

10.15 മണിയോടെ തൊടുപുഴയിൽ എത്തിയ ഞങ്ങൾക്ക് ഹരീഷ് വിശദമായി വഴി പറഞ്ഞു തന്നിരുന്നതിനാൽ
അർബൻ ബാങ്ക് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.അവിടെ എത്തിയപ്പോൾ അവിടെ നിരക്ഷരൻ,ലതിച്ചേച്ചി,അനിൽ,ശിവ,സരിജ വഹാബ്,ധനേഷ് തുടങ്ങിയവർ എത്തിയിട്ടുണ്ട്.ഓരോരുത്തരെയും വിശദമായി പരിചയപ്പെട്ടു.ഫോർമൽ ആയ ഒരു മീറ്റിംഗ് ആവാതെ എല്ലാവർക്കും വട്ടമിട്ടിരുന്ന് യാതൊരു ഫോർമാലിറ്റിയും ഇല്ലാതെ മീറ്റ് നടത്താം എന്ന് തീരുമാനിച്ചു.എല്ലാവരും കൂടെ വട്ടത്തിൽ കസേരകൾ ഇട്ട് ഇരുന്നു.എഴുത്തുകാരിച്ചേച്ചിയുടെ മോൾ പ്രിയയുടെ മംഗളശ്ലോകത്തോടെ പരിപാടിക്ക് ഔപചാരികമായ തുടക്കമായി.പിന്നീട് പർസ്പരം പരിചയപ്പെടൽ . ബ്ലോഗ്ഗേഴ്സ് പലരും എത്തിക്കൊണ്ടിരുന്നു.പാവത്താൻ,ബാബുരാജ്,മണികണ്ഠൻ,അനൂപ് കോതനല്ലൂർ, ചാണക്യൻ,മണി ഷാരത്ത്,ശാർങ്ധരൻ,എഴുത്തുകാരിചേച്ചി,മോൾ അങ്ങനെ എല്ലാവരും.വിനയയുടെ കവിതയും നൃത്തവും,ചാർവാകന്റെ പാട്ട്,ലതിച്ചേച്ചിയുടെ കവിത,പ്രിയയുടെ പാട്ട് തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി.

ഏകദേശം 11 മണിയോടെ ബൂലോകരുടെ പ്രിയകവി,നിമിഷ കവിയും ഷാപ്പന്നൂർ മുതലാളിയുമായ കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കാപ്പിൽ പള്ളിയിൽ വെച്ച് നടന്നതു പോലെ തന്നെ ഈ മീറ്റിലും നടന്നു.എല്ലാവരും ഓരോ പുസ്തകം വാങ്ങുകയുണ്ടായി.ഞങ്ങളുടെ കൂട്ടത്തിലെ ഒരു ബ്ലോഗ്ഗറുടെ ആദ്യ കവിതാസമാഹാരം വാങ്ങാൻ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു പലരും.അദ്ദേഹത്തിന്റെ കാളാമുണ്ടം,പഴത്തൊലി എന്നീ കവിതകൾ വീണ്ടും വീണ്ടും പലരും വായിക്കുന്ന ദൃശ്യവും ഇടക്കു കണ്ടു !
ഉച്ചയോടെ വിഭവ സമൃദ്ധമായ ഭക്ഷണം.ചിക്കൻ ബിരിയാണി,ഐസ് ക്രീം.സദ്യ വേണ്ടവർക്ക് നല്ലൊരു സദ്യ.അപ്പോഴേക്കും ചെറിയ ഒരു മഴയുടെ വരവായി.തൊമ്മൻ കുത്ത് യാത്ര ഉപേക്ഷിക്കേണ്ടി വരുമോ എന്ന സംശയം പല മുഖങ്ങളിലും.
പ്രകൃതി ചതിച്ചില്ല.മഴ മാറിനിന്നു.എല്ലാവരും കൂടെ “ വെറുതേ ഒരു ഭാര്യയിൽ “ സുഗുണനും കുടുംബവും ടൂറു പോയ“ യാത്ര “ ബസിൽ കയറി തൊമ്മൻ കുത്തിലേക്ക്!യാത്രയിലുടനീളം നാട്ടുകാരന്റെയും ഹരീഷിന്റെയും കമന്ററി.പള്ളികളും വെറുതേ ഒരു ഭാര്യയുടെ ഷൂട്ടിംഗ് ലൊക്കേഷനും ഒക്കെ കണ്ട് യാത്ര.യാത്രക്ക് കൊഴുപ്പേകാൻ ചാർവാകന്റെയും,ലതിച്ചേച്ചിയുടെയും വിനയയുടെയും മറ്റും പാട്ടും കവിതയും.

തൊമ്മൻ കുത്തിലേക്ക് പോകുന്ന വഴിക്ക് ,പല വിനോദയാത്രാ സംഘങ്ങളെയും കണ്ടു.പല പല കാഴ്ചകളും.കാട്ടിലൂടെ ഏറുമാടവും മറ്റും കണ്ട് യാത്ര തുടർന്നപ്പോൾ തെന്നി വീൺ മുട്ടു ചിരട്ട തെന്നിമാറിയ നിലയിൽ ഒരു സംഘത്തെ കണ്ടത് മനസിൽ വേദനയായി.

തൊമ്മൻ കുത്തിലെ അതിമനോഹരമായ വെള്ളച്ചാട്ടം കണ്ട് തിരികേ ആഡിറ്റോറിയത്തിലേക്ക്.അവിടെ ഞങ്ങളേ കാത്ത് കപ്പയും കാന്താരിച്ചമ്മന്തിയും.ബ്ലോഗ് മീറ്റിനെ പറ്റി ഓരോരുത്തരുടെയും അഭിപ്രായങ്ങൾ പറഞ്ഞ്,ഹരീഷിനു നന്ദിയും പറഞ്ഞ് ഒരു മടക്ക യാത്ര നടത്തിയപ്പോൾ ബ്ലോഗ്ഗിംഗ് നിർത്തണം എന്ന് ഇനി ഒരിക്കലും ഞാൻ തീരുമാനിക്കില്ല എന്നായിരുന്നു മനസ്സിൽ

ബ്ലോഗ് മീറ്റിൽ നിന്ന് ചില ചിത്രങ്ങൾ മാത്രം.


വിനയ കാന്താരിയുടെ വീട്ടിൽഎഴുത്തുകാരിച്ചേച്ചിയുടെ മകൾ.എഴുത്തുകാരിച്ചേച്ചി,ലതി ചേച്ചി

കുരിശായോ ഭഗവാനേ !(ഹരീഷിന്!!)


ഇങ്ങനെ എടുത്താ മതിയോ ?? സുനിൽ കൃഷ്ണൻO

വഹാബും അനിലും രണ്ടു വഴിയേ !!അനിൽ
വിനയ,നാട്ടുകാരന്റെ കൂട്ടുകാരി, നാട്ടുകാരൻ.
ലതിച്ചേച്ചിയുടെ മകൻ കണ്ണൻ,വിനയ,നാട്ടുകാരൻ,ഭാര്യതൊമ്മൻ കുത്തിൽ എത്തിയപ്പോൾ
<
ആ വെള്ളത്തിലേക്ക് ചാടാൻ തോന്നുന്നുണ്ട് !


തൊമ്മൻ കുത്തിലെ കാഴ്ച !

61 comments:

ജിജ സുബ്രഹ്മണ്യൻ said...

ബ്ലോഗ്ഗർമാർ മാത്രം പങ്കെടുത്ത കേരളത്തിലെ ആദ്യത്തെ ബ്ലോഗ്ഗേഴ്സ് മീറ്റ് ഒരു പക്ഷേ തൊടുപുഴയിൽ വെച്ച് നടന്നതായിരിക്കും ! മീറ്റിലൂടെ ഒരു യാത്ര !

ramanika said...

missed the meet
but you have given a wonderful account of what happened there with excellent photos!
thanks!

അനില്‍@ബ്ലോഗ് // anil said...

കൂടുതല്‍ ഫോട്ടോകള്‍ എത്തിത്തുടങ്ങിയല്ലോ,സന്തോഷം.

വിനയയെ കണ്ട് അയലോക്കക്കാര്‍ തെറ്റിദ്ധരിച്ചല്ലെ, അപവാ‍ദം വല്ലതും പറയുമോ?
:)

മോളുടെ ഫോട്ടൊകളു കൂടി ഇടാമായിരുന്നു.
എഴുത്തുകാരിച്ചേച്ചിയുടെ മകളും ബ്ലോഗ്ഗറാണ് കേട്ടോ,ആംഗലേയം. അത് പറയാഞ്ഞതെന്ത്?
ഇതാണ് ലിങ്ക്,
കൂള്‍റയിന്‍ ഡ്രോപ്സ്

ബഷീർ said...

കാന്താരിക്കുട്ടിയുടെ തീരുമാനം മാറ്റിയ ബ്ലോഗ് മീറ് വിവരണവും പോട്ടങ്ങളും നന്നായി. കുട്ടികളുടെ സംശയം വായിച്ച് ചിരിച്ചു. അല്ല സംശയിക്കാതിരുന്നലല്ലേ അത്ഭുതം..

ചിക്കൻ ബിരിയാണിയും ഐസ്ക്രിമും കൂട്ടി കഴിക്കാൻ നല്ല രസമയിരിക്കും അല്ലേ..

ജിജ സുബ്രഹ്മണ്യൻ said...

mmrwrites said...
സുഖമില്ല... സുഖമില്ല എന്നു പറഞ്ഞത്..ങ്ഹും.. ഇപ്പഴല്ലേ കഥ മനസ്സിലായതു..
.. അല്ലെങ്കിലും ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാ ബ്ലോഗിങ് നിറുത്തണ്ടാ.. നിറുത്തണ്ടാ എന്ന്.. :)

Monday, May 25, 2009

കാപ്പിലാന്‍ said...

തൊടുപുഴ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത എന്‍റെ പ്രിയപ്പെട്ടവരേ ,

നന്ദി . ഇത്രയും നല്ലൊരു മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വളരെയധികം ദുഖമുണ്ട് . എങ്കിലും എന്‍റെ പുസ്തകത്തില്‍ കൂടി നിങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ കൃതര്ഥന്‍ . ആ ഫോട്ടോകല്‍ കൂടി ഇടാഞ്ഞതില്‍ ശക്തമായി തന്നെ പ്രതിക്ഷേടിക്കുന്നു . പലരും വായിച്ചെങ്കിലും ആ പുസ്തകത്തെപ്പറ്റി ആരും പറഞ്ഞ് കേട്ടില്ല . ഞാന്‍ ഇതുവരെ ആ പുസ്തകം കാണുകയോ അതിനെപ്പറ്റി അഭിപ്രായങ്ങള്‍ അറിയുകയോ ചെയ്തിട്ടില്ല . വായിച്ചവര്‍ ആരെങ്കിലും അതിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ . ഇന്നലെ ഹരീഷിനെ വിളിച്ചു . എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ആശംസകള്‍ .

പങ്കെടുക്കാന്‍ കഴിയാതെ പോയ ഒരു ഭാഗ്യദോഷി .

ബാബുരാജ് said...

ഇന്നലെ പതിവുപോലെ മടി പിടിച്ചതു കൊണ്ട് പെട്ടി തുറന്നില്ല. ധനേഷിന്റെയും നാട്ടുകാരെന്റെയും പോസ്റ്റ് കണ്ടു, ഇപ്പം കാന്താ‍രിക്കുട്ടിയുടേയും. നന്നായി.
ഹരീഷേ, എവിടെപ്പോയീ? ദേ ജനമെല്ലാം ഫോട്ടോയിട്ടു തുടങി. :)

കണ്ണനുണ്ണി said...

ചിത്രങ്ങള്‍ ഒക്കെ നന്നായി കാന്താരി കുട്ടി.. തീരുമാനം മാറ്റിയത് നന്നായി......:)

അനില്‍@ബ്ലോഗ് // anil said...

ഏകദേശം 11 മണിയോടെ ബൂലോകരുടെ പ്രിയകവി,നിമിഷ കവിയും ഷാപ്പന്നൂർ മുതലാളിയുമായ കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കാപ്പിൽ പള്ളിയിൽ വെച്ച് നടന്നതു പോലെ തന്നെ ഈ മീറ്റിലും നടന്നു.എല്ലാവരും ഓരോ പുസ്തകം വാങ്ങുകയുണ്ടായി.ഞങ്ങളുടെ കൂട്ടത്തിലെ ഒരു ബ്ലോഗ്ഗറുടെ ആദ്യ കവിതാസമാഹാരം വാങ്ങാൻ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു പലരും.അദ്ദേഹത്തിന്റെ കാളാമുണ്ടം,പഴത്തൊലി എന്നീ കവിതകൾ വീണ്ടും വീണ്ടും പലരും വായിക്കുന്ന ദൃശ്യവും ഇടക്കു കണ്ടു !കാപ്പിലാന്‍ ഈ വരികളൊന്നും കണ്ടില്ലെ?
:)

കാന്താരിക്കുട്ടി,
ശാര്‍ങ്ധരന്‍ എന്ന പേര് എങ്ങിനെ എഴുതും എന്നാലോചിച്ച് കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുകയായിരുന്നു. പുള്ളിക്കാരന്റെ പ്രൊഫൈലോ ബ്ലോഗോ എന്തെങ്കിലും ഒന്ന് ലിങ്ക് ചെയ്തു തരാമോ?

കാപ്പിലാന്‍ said...

അനിലേ , കാണാഞ്ഞിട്ടല്ല , എന്നാലും ഒരു ഓളം വേണ്ടേ ? ഞാനീ കാര്യത്തില്‍ ശക്തിയായി വീണ്ടും വീണ്ടും പ്രധിക്ഷേധിക്കുന്നു .
:):)
ഞാന്‍ ആരാ മ്വോന്‍ .

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല വിവരണം....ഞാൻ ബസിൽ വച്ചു പറഞ്ഞപോലെ “പുല്ലുവഴിയിലെ അടുത്ത തലമുറ“

smitha adharsh said...

അടിപൊളി ചേച്ചീ...
നല്ല പോസ്റ്റ്‌..
എനിക്ക് മിസ്സ്‌ ചെയ്തു..
എന്ത് ചെയ്യാം പ്രവാസിയായിപ്പോയില്ലേ..

vahab said...

ബ്ലോഗിംഗ്‌ നിര്‍ത്താന്‍ മുമ്പ്‌ തീരുമാനിച്ചത്‌ എന്തുകൊണ്ടായിരുന്നു എന്ന്‌ മനസ്സിലായില്ല.

വിനയയെ കണ്ടപ്പോള്‍ ഞാനും ഓര്‍ത്തു... ഇവരെങ്ങനെ ലേഡീസ്‌ സീറ്റിലൊക്കെ ചെന്നിരിക്കുമെന്ന്‌...!

Typist | എഴുത്തുകാരി said...

ലതി പാടിയപോലെ ശരിക്കും അടിപൊളി തന്നെയായിരുന്നു ഇല്ലേ? ഇനിയും നമുക്കു കൂടാം, എവിടെയെങ്കിലും, എപ്പഴെങ്കിലും.

ശ്രീ said...

ബ്ലോഗ്ഗേഴ്സ് മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍!

ബിന്ദു കെ പി said...

അതു ശരി, അപ്പോൾ ബ്ലോഗിങ്ങ് നിറുത്താൻ ആലോചിച്ചിരുന്നു അല്ലേ..? ഏതായാലും തീരുമാനം മാറ്റാൻ ഈ ബ്ലോഗ് മീറ്റ് ഒരു നിമിത്തമായല്ലോ.നന്നായി.
ഫോട്ടൊയിലൂടെ എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഹരീഷിന്റെ വിശദമായ ഒരു പോസ്റ്റ് പ്രതീക്ഷിച്ചിരിയ്ക്കുകയാണ് ഞാൻ.

siva // ശിവ said...

കമന്റ് ബോക്സില്‍ മാത്രം കണ്ടുമുട്ടിയിരുന്ന പല ബ്ലോഗേഴ്സിനെയും നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ട്.....

ബിന്ദു കെ പി said...

ങാഹാ, ഹരീഷിന്റെ പോസ്റ്റ് വന്നിട്ടുണ്ടല്ലോ...ഇനി അതു പോയി നോക്കട്ടെ...

Appu Adyakshari said...

അല്ല, ബ്ലോഗെഴുത്ത് നിര്‍ത്താന്‍ ആലോചിച്ചിരുന്നു എന്നോ !! എന്തിനു? ഈ അസുഖത്തിന് ബ്ലോഗാലസ്യം എന്ന് പറയും. ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന ബ്ലോഗര്‍ മാര്‍ക്ക്‌ ഉണ്ടാവുന്നതാണിത്. സാരമില്ല. പതുക്കെ മാറിക്കോളും. മീറ്റ്‌ വളരെ നന്നായിരുന്നു എന്ന മനസ്സിലായി. പോസ്റ്റും ചിത്രങ്ങളും എല്ലാം അത് പറയുന്നുണ്ട്. ഹരീഷിന്റെ സംഘടനാ പാടവതിത് ഒരു സാലാം. ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങള്‍ 24 പേര് മാത്രമുള്ള ഹാളില്‍ എന്തിനായിരുന്നു മൈക്ക്‌ ??

കാപ്പിലാന്‍ said...

ഹോ താങ്ക്സ് കാന്താരിക്കുട്ടി .ഇത് മോനാ . ഞാന്‍ ഈ ഫോട്ടോ എടുക്കുകയാണ് കേട്ട .

ചാര്‍ളി (ഓ..ചുമ്മാ ) said...

ചിക്കന്‍ ബിരിയാണി, ചെണ്ടക്കപ്പ എന്നൊക്കെ കേട്ട് ഓടി വന്നതാ..
എന്നിട്ടിവിടെ കാളാമുണ്ടം, പഴത്തൊലി...@#!@$!
കാപ്പിലാനോ അതാരാ...ആ ഷാപ്പു നടത്തുന്ന ഗഡിയാണോ..അയാളെയാണോ തൊമ്മന്‍ കുത്തിയേ
ഈ ബ്ലൊഗു മീറ്റെന്നു പറയുന്ന് ഈറ്റുമീറ്റല്ലെ..
അതിനിടെലെന്തിനാ പൊത്തകകച്ചോടം..?

anupama said...

dear kantharikutty,
thanks for giving adetailed report!i always had wrong impressions of vinaya[from media].i was surprised to know she is a blogger!and she is so talented!
there is a correction!other than the bloggers,a few relatives and friends were also there to be a part of the meet!
you can take a break when you get fed up;but never give up blogging!
kappilan should be grateful to all the publicity he got!
sasneham,
anu

മാണിക്യം said...

കാന്താരികുട്ടി കുശുമ്പ് സഹിക്കാന്‍ പറ്റുന്നില്ല
ഞാന്‍ വന്നു വിളിച്ചപ്പോള്‍ എല്ലാവരും യാത്രയായി ഹരീഷ് വിവരണം തന്നു ചെണ്ടകപ്പയും കാന്താരി ചമ്മന്തിയും കൊതി വന്നു.. എല്ലാവരും ഒത്തുകൂടി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം

കനല്‍ said...

അടുത്തകൊല്ലം ബ്ലോഗ് മീറ്റ് എപ്പഴാന്ന് ഇപ്പഴേ തീരുമാനിക്കാമോ?
അതനുസരിച്ച് വെക്കേഷന്‍ പ്ലാന്‍ ചെയ്യാനാ...

Sands | കരിങ്കല്ല് said...

അപ്പൊ കലക്കീല്ലേ...
സന്തോഷം! :)

കല്ല്.

എന്തിനാ ചേച്ചി ബ്ലോഗ്ഗിങ്ങ് നിര്‍ത്താ‍നാലോചിച്ചതു്?
ഞാന്‍ കമന്റാത്തോണ്ടാണോ? ഞാന്‍ വായിക്കാറുണ്ട്.. സമയക്കുറവ് കാരണമാ കമന്റാത്തതു്. ഇനി ആ കാരണം കൊണ്ടു നിര്‍ത്തണ്ട... ഞാന്‍ ഇനി മുതല്‍ കമന്റിയേക്കാം! :)

ഞാന്‍ ആചാര്യന്‍ said...

വളരെ നല്ല വിവരണം - ഓരോ ആംഗിളുകളില്‍ നിന്ന് ഓരോരുത്തര്‍ടെ വിവരണം വായിച്ച് ദീര്‍ഘനിശ്വാസം വിട്ട് ഇരിക്കുന്നു; എന്തൊരു നഷ്ടം; മീറ്റാതെ ബ്ലോഗ് ജീവിതം തള്ളി നീക്കാനാവാം വിധി.. :(

(കാന്താരിക്കുട്ടീ,ബ്ലോഗിങ് നിര്‍ത്താനെങ്ങാനും ഒരുങ്ങിയാല്‍.....ങ്ഹാ...)

കുഞ്ഞന്‍ said...

കാന്താരീസ്..

വിവരണങ്ങളും ചിത്രങ്ങളും നന്നായി..!

ഇത്തരം സൌഹൃദ കൂട്ടായ്മകള്‍ നന്മയും സന്തോഷവും പടര്‍ത്തട്ടെ,പകരട്ടേ..

ഓടോ. കുറച്ച പാലുല്പന്നങ്ങള്‍ (സ്വന്തം പരീക്ഷണങ്ങള്‍) മീറ്റില്‍ കൊടുക്കാമായിരുന്നില്ലെ ? ഇതിപ്പൊ കാന്താരി മാത്രം കൊടുത്തിരിക്കും അല്ലെ?

നരിക്കുന്നൻ said...

നല്ല വിവരണം. മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്നാലെന്താ ഇങ്ങനെ വിശദമായി അറിയാൻ കഴിഞ്ഞല്ലോ...

നമ്മൂടെ കാപ്പിലാൻ മാഷിന്റെ നിഴൽചിത്രങ്ങൾ ഒന്ന് കിട്ടാൻ എന്താ ചെയ്യാ? അത് നാട്ടിൽ എവിടെ കിട്ടുമെന്നറിഞ്ഞാൽ വല്യ ഉപകാരം....

പിന്നെ ഞാൻ കരുതി ഈ ബ്ലോഗിംഗ് ഒക്കെ നിർത്തി വല്ല ക്ഷീരകൃഷിക്കും ഇറങ്ങിയെന്ന്... ആശ്വാസായി.

ജിജ സുബ്രഹ്മണ്യൻ said...

രമണിക :ആദ്യകമന്റിനു നന്ദി.

അനിൽ ബ്ലോഗ് : മോളുടെ ഫോട്ടോസ് ഇനി പോസ്റ്റ് ഇടുന്നവർ ഇടുമല്ലോ എന്നു കരുതി.ഹരീഷ് ഇട്ടിട്ടുണ്ട്.കണ്ടു കാണുമല്ലോ.നന്ദിയോടേ


ബഷീറിക്ക:ചിക്കൻ ബിരിയാണിക്ക് ശേഷം ഐസ് ക്രീം നുണയാൻ നല്ല രസമായിരുന്നു.സത്യം പറ.ബഷീറിക്കേടെ നാവിൽ കപ്പലോട്ടത്തിനുള്ള വെള്ളം ഇല്ലേ !!!!!!


എം എം ആർ : യാത്ര കഴിഞ്ഞു വന്നപ്പോൾ തുടങ്ങിയതാ അസുഖം.മരുന്ന് നിർത്തരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു.ഇതൊക്കെ കാരണം ഹോസ്പിറ്റലിൽ പോകാൻ പറ്റിയില്ല.

കാപ്പിലാൻ : വിഷമം ഇപ്പോൾ മാറിയല്ലോ.ഫോട്ടോ ചേർത്തിട്ടുണ്ട്

ബാബുരാജ് : ഈ ബ്ലോഗ്ഗിലേക്ക് വന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം.മീറ്റിനെ കുറിച്ച് ബാബുരാജിന്റെ വക നല്ലൊരു ഫോട്ടോ പോസ്റ്റ് പ്രതീക്ഷിക്കുന്നു.


കണ്ണനുണ്ണി : കമന്റിനു നന്ദി

അനിൽ : ശാർങ് ധരന്റെ ബ്ലോഗ് ലിങ്ക് എനിക്കും ലഭിച്ചില്ല കേട്ടോ.

സുനിൽ കൃഷ്ണൻ : പുല്ലുവഴിയിലെ മഹാരഥന്മാരോട് ഉപമിക്കാൻ മാത്രം ഞാൻ ആയിട്ടില്ല കുഞ്ഞേ .കമന്റിനു വല്യ ഒരു നന്ദി

സ്മിത : നാട്ടിൽ വരുമ്പോൾ നല്ലൊരു മീറ്റിൽ പങ്കെടുക്കാം കേട്ടോ

വഹാബ് : ബ്ലോഗ്ഗിംഗ് നിർത്താൻ തീരുമാനിച്ചത് ഒന്നാമത്തെ കാരണം മടി.രണ്ടാമത് ചില ആരോഗ്യ പ്രശ്നങ്ങൾ
വിനയക്ക് ഒരു പ്രശ്നോം ഇല്ല കേട്ടോ.നല്ല ബോൾഡാ കക്ഷി
എഴുത്തുകാരിച്ചേച്ചീ : ലതിച്ചേച്ചി പാടിയ പോലെ തന്നെ.മീറ്റ് “ അടിപൊളി “ശ്രീ : ആശംസക്കു നന്ദി

ബിന്ദു : ഈ മീറ്റിനെ കുറിച്ച് പങ്കെടുത്ത എല്ലാവരും പോസ്റ്റ് ഇടും എന്നു തന്നെയാണു ഞാൻ പ്രതീക്ഷിക്കുന്നത്.അത്രയ്ക്ക് രസകരമായിരുന്നു സംഭവം.


ശിവ : എനിക്കും അങ്ങനെ തന്നെ.പേരുകൾക്ക് പുറകിൽ മറഞ്ഞിരുന്ന പലരെയും നേരിൽ കാണാൻ സാധിച്ചല്ലോ


അപ്പു ചേട്ടാ : ബ്ലോഗ്ഗാലസ്യത്തിനു അല്പം ആരോഗ്യപരമായ കാരണങ്ങൾ ഉണ്ടായിരുന്നു. 24 പേരേ ഉണ്ടായിരുന്നുള്ളൂ.ഞങ്ങൾ വട്ടത്തിൽ ഇരുന്നാണു ചർച്ചകൾ എല്ലാം നടത്തിയത്.സത്യത്തിൽ മൈക്കിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.എങ്കിലും പറയുന്നത് എല്ലാവർക്കും വ്യക്തമായി കേൾക്കാൻ സാധിച്ചു.ഇവിടെ വന്നതിനും കമന്റിനും നന്ദി.ചാർളി : ബ്ലോഗ്ഗ് മീറ്റ് എന്നത് ഈറ്റു മീറ്റാണെന്ന് ചാർളിയോട് ആരാ പറഞ്ഞത്.എന്തായാലും ഞങ്ങളുടേ മീറ്റ് വെറും ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മാത്രമുള്ളത് അല്ലായിരുന്നു.ബ്ലോഗ്ഗർമാരെയും അവരുടെ കുടുംബാഗങ്ങളെറ്യും പരിചയപ്പെട്ട് ഒരു സൗഹൃദ കൂട്ടായ്മയാണു ഞങ്ങൾ പ്ലാൻ ചെയ്തത്.അവിടെ പങ്കെടുത്ത ബ്ലോഗ്ഗർമാർക്കാർക്കും കാപ്പിലാന്റെ പുസ്തകപ്രകാശനം ഒരു ചീത്ത പ്രവൃത്തിയായി തോന്നിയില്ല.നമ്മുടെ ഇടയിലുള്ള ഒരു ബ്ലോഗ്ഗർ ഒരു കവിതാസമാഹാരം ഇറക്കുക എന്നത് വളരെ നല്ല ഒരു കാര്യമായാണു എനിക്കു തോന്നുന്നത്.ഞൊടിയിടക്കുള്ളിൽ കവിത എഴുതാനുള്ള അദ്ദേഹത്തിന്റെ പാടവത്തെ ഞാൻ ബഹുമാനിക്കുന്നു.അഭിനന്ദിക്കുന്നു.


അനുപമ : നന്ദി.ശരിയായിരുന്നു.ബ്ലോഗ്ഗർമാർക്കൊപ്പം അവരുടെ റിലേറ്റീവ് സും അടുത്ത സുഹൃത്തുക്കളും എത്തിയിട്ടുണ്ടായിരുന്നു.അങ്ങനെ തന്നെയായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നതും.ബ്ലോഗ്ഗർമാരുടെ ഒരു കുടുംബ സംഗമം പോലെ


മാണിക്യം ചേച്ചീ : നാട്ടിൽ വരുമ്പോൾ ഇതു പോലെ ഒരു മീറ്റിനെ കുറിച്ച് ചിന്തിക്കാവുന്നതേ ഉള്ളൂ


കനൽ: അടുത്ത മീറ്റ് ചെറായിയിൽ വെച്ച് നടത്താൻ ഒരു സാധ്യത ഉണ്ട്.ലതിച്ചേച്ചിയും മണികണ്ഠനും കൂടി ഒത്തു പിടിച്ചാൽ അതു സാധിക്കാവുന്നതേ ഉള്ളൂ.

കല്ലേ : ഒത്തിരി നാളുകൾക്ക് ശേഷമാ കല്ലിന്റെ ഒരു കമന്റ് കിട്ടുന്നത്.ഒത്തിരി സന്തോഷമായി


ആചാര്യൻ : തോന്ന്യാശ്രമത്തിൽ റണ്ണിംഗ് കമന്ററി കണ്ടിരുന്നു.നിങ്ങൾക്കൊക്കെ ശരിക്കും മിസ്സ് ചെയ്തു.


കുഞ്ഞൻ ചേട്ടാ : പാൽ ഉല്പന്നങ്ങളുടെ കാര്യം ഞാൻ ഓർക്കാഞ്ഞതല്ല.രണ്ടു ദിവസമായി എനിക്ക് നല്ല തിരക്കായിരുന്നു.ബ്ലോക്ക് പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ആഡിറ്റിംഗ് നടക്കുന്നു.അതിനിടക്ക് ലീവ് എടുക്കാനൊന്നും പറ്റിയില്ല.സമയക്കുറവു മൂലമാ മടിച്ചത്.എന്തായാലും കുഞ്ഞൻ ചേട്ടനും കുടുംബവും നാട്ടിൽ വരുമ്പോൾ ഉണ്ടാക്കിത്തരുന്നതാണു


നരിക്കുന്നൻ :കാപ്പിലാന്റെ പുസ്തകങ്ങൾ കിട്ടുന്ന സ്ഥലങ്ങൾ അദ്ദേഹത്തിന്റെ ബ്ലോഗ്ഗിൽ കൊടുത്തിട്ടുണ്ട്.ക്ഷീര കൃഷിയുമായി ഞാൻ മുന്നോട്ട് നീങ്ങുകയാണു കേട്ടോ

ഇവിടെ വന്നവർക്കും കമന്റിട്ടവർക്കും കമന്റാതെ പോയവർക്കും നന്ദി.

poor-me/പാവം-ഞാന്‍ said...

വായിച്ചു.സന്തോഷം.

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

പാവം ഞാൻ : കമന്റിനു നന്ദി.താങ്കളുടെ ബ്ലോഗ്ഗിൽ വന്നിരുന്നു.എനിക്ക് അഭിപ്രായമിടാൻ കഴിയാത്ത വിഷയമായതിനാൽ തിരിച്ചു പോന്നു.

ധൃഷ്ടദ്യുമ്നന്‍ said...

മനോഹരമായ വിവർണ്ണം..അവസാനം കപ്പയും കാന്താരിച്ചമ്മന്തിയും.ഹൊ..വായിൽ വെള്ളമൂറുന്നു...ഉദ്ദേശം എത്ര പേർ പങ്കെടുത്തു...? ഒരേസമയം രണ്ടിടത്ത്‌ ഒരേപുസ്തകം പ്രകാശനം ചെയ്യുന്നത്‌ ആദ്യമായിട്ടായിരിക്കും,ഇല്ലേ?

Rare Rose said...

കാന്താരിച്ചേച്ചീ..,മീറ്റ് വിശേഷപ്പോസ്റ്റുകള്‍ വായിച്ചു കൊതിയും സങ്കടവും തോന്നുന്നു...ഇത്രേം വലിയ സംഭവമാക്കി മീറ്റ് വിജയിപ്പിച്ച എല്ലാര്‍ക്കും അഭിനന്ദന്‍സ്..പിന്നെ ഇത്രേം നല്ല മീറ്റില്‍ പങ്കെടുത്തിട്ടിട്ട് ഇനി ബ്ലോഗ്ഗിങ്ങ് നിര്‍ത്തിക്കളഞ്ഞാലോ എന്നയാലോചന പോലും ശരിയല്ലാട്ടോ..:)

നാട്ടുകാരന്‍ said...

വിനയയുടെ കാര്യം മനസിലാകും ... എന്നാലും ചേച്ചി ഇങ്ങനെയായല്ലോ......
ആദ്യം ഒരു മുപ്പതു സ്ത്രീകള്‍ കയറി ജനറല്‍ സീറ്റില്‍ ഇരുന്നാല്‍ പിന്നീടുള്ള പുരുഷ മണ്ടന്മാര്‍ എവിടെ ഇരിക്കും ?
പുരുഷന്മാര്‍ക്ക് സീറ്റൊന്നും റിസേര്‍വ് ചെയ്തിട്ടില്ലല്ലോ ........ അവര്‍ സ്ത്രീകളെക്കാള്‍ മോശം ആളുകളല്ലേ .........
അതോ അവര്‍ ഇരിക്കേണ്ടെന്നാണോ ...... ഞങ്ങള്‍ പുരുഷ വര്‍ഗത്തില്‍ ജനിച്ചത്‌ ഞങ്ങളുടെ കുറ്റം കൊണ്ടൊന്നുമല്ല .....
അതിനുള്ള ശിക്ഷയായി ജീവിതകാലം മുഴുവന്‍ നിറുത്താമെന്നാണോ?
അതുകൊണ്ട് വിനയയുടെ കൂടെ കൂടി ഞങ്ങള്‍ക്കിട്ടു പണിയല്ലേ ...............
കാര്യം വിനയ ഒരു പാവമാണ് ...... എന്നാലും ഇങ്ങനെയൊക്കെ ചെയ്‌താല്‍ സഹിക്കില്ല കേട്ടോ .............
( ഇതൊന്നും വിനയയോട് പറയണ്ടാട്ടോ ......... നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി ...... ഞങ്ങള്‍ ഭയങ്കര ടേംസിലാണ് .....)

Manikandan said...

ബ്ലൊഗിങ് നിറുത്താനുള്ള തീരുമാനം പിൻ‌വലിച്ചു എന്നറിയുന്നതിൽ സന്തോഷം. പോസ്റ്റ് നന്നായിട്ടുണ്ട്. വരാൻ വൈകിയതിൽ വിഷമം തോന്നുന്നു

അരുണ്‍ കരിമുട്ടം said...

ഭാഗ്യവാന്‍മാരും ഭാഗ്യവതികളും!!
എന്തിനാ എന്നെ വെറുതെ വേദനിപ്പിക്കുന്നത്?

poor-me/പാവം-ഞാന്‍ said...

To read and comment with out thinking of Service rules pl visit
http://manjalyneeyam.blogspot.com/2009/05/blog-post.html

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
ചാണക്യന്‍ said...

നല്ല പോസ്റ്റ് കാന്താരീ...ആശംസകള്‍..

കാന്താരിയേയും കാന്താരീടെ കുട്ടിയേയും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്...

പിന്നെന്താ പറഞ്ഞത്...ബ്ലോഗിംഗ് നിര്‍ത്താന്‍ പോവാണെന്നോ..ഡോണ്ടു..ഡോണ്ടു..:):):)

അനില്‍@ബ്ലോഗ് // anil said...

ദേ ഇതു കണ്ടോ?

Areekkodan | അരീക്കോടന്‍ said...

ഈ മീറ്റ്‌ കഴിഞ്ഞപ്പഴാ അറിഞ്ഞത്‌.next മീറ്റെങ്കിലും അറിയിക്കണേ....

ഹരീഷ് തൊടുപുഴ said...

ചേച്ചീ;

ഏതായാലും ഞാന്‍ നിമിത്തം ഒരാള്‍ ബ്ലോഗാലസ്യത്തില്‍ നിന്നും വിടുതല്‍ കിട്ടിയെന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.
ഇനി പണ്ടത്തേപ്പോലെ മടിപിടിച്ചിരിക്കാതെ ദിവസം ഒരെണ്ണം വച്ച് പോസ്റ്റണം ട്ടോ..

സൂത്രന്‍..!! said...

great meet

സന്തോഷ്‌ പല്ലശ്ശന said...

ദൊക്കെ നോക്കി വായിലെ വെള്ളവുമൂറ്റി ഇരിക്കാന്നല്ലാണ്ട്‌......

നിരക്ഷരൻ said...

ബ്ലോഗിങ്ങ് നിറുത്തിയാല്‍ ശുട്ടിടുവേന്‍ കാന്താരീ :) ടീവിയിലൊക്കെ വന്നിട്ടുള്ള ബ്ലോഗര്‍ക്ക് ഇങ്ങനൊക്കെ പറയാന്‍ തന്നെ എങ്ങിനെ തോന്നി ?:)

ധനേഷ് said...

പോസ്റ്റ് കണ്ടിരുന്നു..
കമന്റാന്‍ കഴിഞ്ഞില്ല,...
ഓഫീസിലെ ഓരോരോ നിയമങ്ങളേ..
പണി എടുക്കണമെന്ന്.. കഷ്ടം തന്നെ...

കാന്താരിചേച്ചി കാന്താരികൂട്ടി കപ്പ കഴിക്കുന്ന ഫോട്ടോ മിസ്സായല്ലോ എന്ന വിഷമമേ ഉള്ളൂ..
അത് ആരും എടുത്തില്ല അല്ലേ?

ജൂനിയര്‍ കാന്താരിക്കുട്ടിയെ എന്റെ അന്വേഷണം അറിയിക്കണേ...

ജിജ സുബ്രഹ്മണ്യൻ said...

ധൃഷ്ടദ്യുംനൻ : വരവിനും കമന്റിനും നന്ദി

റോസ് : ഒരു വർഷമൊക്കെ കഴിയുമ്പോൾ ചിലർക്കുണ്ടാകുന്ന ബ്ലോഗ്ഗാലസ്യമാണെനിക്ക്.നല്ല കഷായം കുടിക്കുമ്പോൾ അതു മാറിക്കോളും !

നാട്ടുകാരൻ : ജനറൽ സീറ്റിൽ,സ്ത്രീകൾ ഇരിക്കുന്നിടത്ത് ഒഴിഞ്ഞു കിടക്കുന്ന സീറ്റ് ഉണ്ടെങ്കിൽ പുരുഷമണ്ടന്മാർക്ക് അവിടെ കൂടാമല്ലോ.കൈയ്യും കാലും പൊരുപൊരുക്കരുത് എന്നു മാത്രം !

മണികണ്ഠൻ : വളരെ സന്തോഷം


അരുൺ കായം കുളം : ഇനിയേതെങ്കിലും മീറ്റിൽ വെച്ച് നമുക്കും കാണാൻ പറ്റിയേക്കും !

ചാണക്യൻ : ഹൗ.താങ്കളെപോലുള്ളൊരു ബൂലോക പുലിയെ കാണാൻ പറ്റിയതിന്റെ സന്തോഷം മറച്ചു വെയ്ക്കുന്നില്ല.


അരീക്കോടന്മാഷേ : തീർച്ചയായും അടുത്ത മീറ്റ് അറിയിക്കാം ട്ടോ
ഹരീഷ് : ശ്രമിക്കാം ട്ടോ
സൂത്രൻ : വരവിനും കമന്റിനും നന്ദി.സൂറായ്ക്കു സുഖമല്ലേ.ഞമ്മന്റെ അന്വേഷണം പറയണം ട്ടോ

സന്തോഷ് പല്ലശ്ശന : ഇനിയൊരു ബ്ലോഗ്ഗ് മീറ്റ് നടക്കുമ്പോൾ തീർച്ചയായും പങ്കെടുക്കണം ട്ടോ

നിരക്ഷരൻ ജീ : അങ്ങയെ പോലെ മഹാനായ ഒരു ബ്ലോഗ്ഗറെ നേരിട്ടു കാണാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായി തോന്നുന്നു.

ധനേഷേ : ഓഫീസിൽ കമന്റാനും പോസ്റ്റാനുമൊന്നും പറ്റില്ലാന്നു ബിജു കെ പി പറഞ്ഞിരുന്നു.പിന്നെ കാന്താരിച്ചേച്ചി കാന്താരി കൂട്ടി കപ്പ തിന്നുന്ന ഫോട്ടോ ആ ഹരീഷ് അങ്കിൾ എടുത്തില്ല ! കശ്മലൻ !ഇനിയത്തെ ബ്ലോഗ് മീറ്റിനു അങ്ങനൊരു ഫോട്ടോ ഞാൻ തനിയേ എടുത്ത് പോസ്റ്റിക്കോളാം !!

Lathika subhash said...

കാന്താരിക്കുട്ടീ,
ഞാനിപ്പൊഴാ ഇവിടെ. എന്തുചെയ്യാം. തിരക്ക്, യാത്രകള്‍. മോള്‍ എന്തു പറയുന്നു? പോസ്റ്റ് നന്നായി.

പൊറാടത്ത് said...

ഒരു കുടുംബകലഹം ഒഴിവായെങ്കിലും മീറ്റിന് വരാഞ്ഞത് വലിയ നഷ്ടം തന്നെ. ഈ വിവരണങ്ങൾക്ക് നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിലെയൊരു ബ്ലോഗുൽത്സവ വാർത്തയവതരിപ്പിച്ച് ഞങ്ങളേയെല്ലാം കൂതിപ്പിച്ചതിന് നന്ദി കേട്ടോ...

ജിജ സുബ്രഹ്മണ്യൻ said...

ലതിച്ചേച്ചീ : നന്ദി
പൊറാടത്ത് : മാഷ് വരും എന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചു ! ഇനിയൊരിക്കലും തമ്മിൽ കാണില്ലായിരുക്കും ല്ലേ !

ബിലാത്തിപട്ടണം : കമന്റിനു നന്ദി

നിരക്ഷരൻ said...

@ കാന്താരിക്കുട്ടീ...
@ തൊടുപുഴ മീറ്റിന് വന്ന മറ്റ് സുഹൃത്തുക്കളേ .

പൊറാടത്ത് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നിന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. ആ സമയത്ത് നല്ല മഴയായിരുന്നു. തൃശൂര് നിന്ന് വണ്ടി ഓടിച്ച് സുരക്ഷിതനായി പരിചയമില്ലാത്ത വഴികളിലൂടെ തൊടുപുഴയില്‍ എത്താനാകുമോ എന്ന ആശങ്കയില്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നതാണെന്ന് എന്നെ അറിയിച്ചിരുന്നു.

തൊടുപുഴയിലെ അര്‍മ്മാദിപ്പിനിടയില്‍ ഞാനത് പറയാന്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. ‘പിരിക്കുട്ടി‘ യും എന്നെ വിളിച്ച് മീറ്റിന് ആശംസകള്‍ നേര്‍ന്നിരുന്നു. അതും ഞാന്‍ മറന്നുപോയി നിങ്ങളോട് എല്ലാവരോടും പറയാന്‍. വയസ്സായിവരുന്ന ഒരു മനുഷ്യേനാണെന്ന് മനസ്സിലാക്കി പൊറുക്കുമല്ലോ ? :) :)

jayanEvoor said...

വായിച്ചും ചിത്രങ്ങള്‍ കണ്ടും വെള്ളമിറക്കി!

അടുത്തമീറ്റിലെങ്കിലും വരണമെന്നുണ്ട്!

ഈ കുറിപ്പിനു നന്ദി!

ചേച്ചിപ്പെണ്ണ്‍ said...

ഈ പടംസ് ഒക്കെ പെയിന്റ് ഇല്‍ വരച്ചതാ ?
നന്നായിട്ടുണ്ട് ട്ടോ ,
എല്ലാ കൊഴികുഞ്ഞുങ്ങലേം കിണറ്റില്‍ ഇറക്കണ്ടയിരുന്നു ,
ഒന്നിനെ കൊട്ടേല് കേട്ടീട്ടാ മതിയാര്‍ന്നു ,
അപ്പോപ്പിന്നെ ആ കോഴിയമ്മ കോട്ടെ കേറിയേനെ !

VINAYA N.A said...

kantharikuttee njaanum vayichootto ennekkurichulla nalla vakkukalkku nandi.

Unknown said...

എന്നിട്ടു ഇപ്പോൾ എന്തേ നിർത്തി വച്ചിരിക്കുന്നതു? 2009 നു ശേഷം എല്ലാം മറന്നു പോയോ?ഒന്നു കൂടി തുടങ്ങി വക്കണം. മംഗളം.

ജിജ സുബ്രഹ്മണ്യൻ said...

ഈ കമന്റ് കണ്ടപ്പോൾ സത്യത്തിൽ അത്ഭുതം തോന്നി..ഈ പോസ്റ്റ് വീണ്ടും കണ്ടപ്പോൾ അന്നത്തെ എല്ലാ മുഖങ്ങളും ഓർമ്മ വരുന്നു.നന്ദി കുഞ്ഞുബി.

അനില്‍@ബ്ലോഗ് // anil said...

കാന്താരീ...
ജീവനോടെ ഉണ്ടോ?
:)

ജിജ സുബ്രഹ്മണ്യൻ said...

:)