ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഏതെന്നു പറയാവോ ബൂലോകരെ..പലരുടെയും നാവില് വരുന്ന ആദ്യ ഉത്തരം രാജ വെമ്പാല എന്നായിരിക്കുമല്ലോ...അല്ലെങ്കില് ഏതെങ്കിലും ചിലന്തിയോ തേളോ എന്നൊക്കെ മനസ്സില് വരുന്നവര് ഉണ്ടാകും..എന്നാല് ശരി ഉത്തരം ഇതൊന്നും അല്ല..
ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഒരു പാവം തവള ആണ്..തെക്കേ അമേരിക്കയിലെ മഴക്കാടുകളില് കാണുന്ന “ കൊക്കോയ് “എന്ന ഇനം തവള..വിശ്വസിക്കാന് പ്രയാസമാണ് അല്ലേ...ആദ്യം ഞാനും വിശ്വസിച്ചില്ല..പിന്നീട് ഇതിനെ കുറിച്ചു പഠിച്ചപ്പോള് വിശ്വാസമായി..
ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി എന്ന ബഹുമതിക്കൊപ്പം മറ്റൊന്നിനു കൂടി അര്‍ഹരാണ് ഇവര്..ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ തവളകള് എന്ന വിശേഷണം...
മഞ്ഞ ,ചുവപ്പു,നീല തുടങ്ങി കടുത്ത നിറങ്ങളിലുള്ള ഈ തവളകളെ കാണാന് നല്ല ഭംഗിയാണ്.കടുത്ത നിറം ഉള്ളതിനാല് എവിടെ ഇരുന്നാലും ഈ തവളകള് വളരെ വേഗം ശത്രുക്കളുടെ കണ്ണില് പെടും...പക്ഷേ ശത്രുക്കളൊന്നും ഇവരുടെ അടുത്തേക്കു വരില്ല..അടുക്കാന് പേടിയാണ്..അത്രക്കു ഭയങ്കര വിഷം ആണു ഇവയുടെ തൊലിയില് ഉള്ളത്.ഇതില് ഒരു മൈക്രോ ഗ്രാം മതി മനുഷ്യന്റെ കഥ കഴിക്കാന് !!!!!!!
തേക്കേ അമേരിക്കയിലെ ആദിവാസികള് കൊക്കോയ് തവളകളുടെ ശരീരത്തിലെ വിഷം അമ്പുകളില് പുരട്ടാനായി ഉപയോഗിക്കാറുണ്ട്..അതു കൊണ്ടു ഈ തവളകളെ ആരോ ഫ്രോഗ് അഥവാ ശരത്തവള എന്നു കൂടി വിളിക്കാറുണ്ട്.....
കൂടുതല്‍ വിവരങ്ങള്‍ക്കു ഇവിടെ നോക്കൂ
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍ സേര്‍ച്ച്,വിക്കിപീഡിയ
Thursday, May 29, 2008
ലോക സുന്ദരിപ്പട്ടം നേടിയ തവള.
ലേബലുകള്‍
കൊക്കോയ് തവള..ശരത്തവള...
Sunday, May 25, 2008
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!!!!!!!!!!

കള്ളന്റെ ചിത്രം പത്രത്തില്‍ വന്നതു കാണൂ.....
കുറച്ചു നാളുകള്‍ക്കു മുന്‍പു രണ്ടു മാസങ്ങള്‍ക്കു മുന്‍പു എന്ന പേരില്‍ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു.അന്നെന്റെ വീട്ടില്‍ കയറി എന്റെ മൊബൈലും സ്വര്‍ണവും മോഷ്ടിച്ച് എന്നെ ദിവസേന വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്ന കള്ളനെ ഇന്നു പിടിച്ചു.
സംഭവം ഇങ്ങനെ............................
२०.5.2008
സമയം രാത്രി 10.30 ലാന്‍ഡ് ഫോണിലേക്ക് ഒരു കാള്‍.പരിചയമില്ലാത്ത നമ്പരാണ്.എങ്കിലും എടുത്തു
“ഹലോ .........................മാഡം അല്ലേ ??
അതേ,ആരാ സംസാരിക്കുന്നെ ?
മാഡത്തിനെന്നെ മനസ്സിലായില്ലേ..മാഡം അങ്ങനെ എന്നെ മറക്കില്ലല്ലോ??
ഉള്ളില്‍ ഒരു വെള്ളിടി വെട്ടി..ഈ ശബ്ദം .....ഒരാഴ്ച .....അല്ല...... മാസങ്ങളോളം എന്റെ ഉറക്കം കെടുത്തിയ ഇതേ ശബ്ദം..ഒരക്ഷരം പോലും പുറത്തേക്കു വരാതെ ഫോണും പിടിച്ചു ഞാന്‍ നിന്നു
ഫോണിലൂടെ വീണ്ടും അവന്റെ ശബ്ദം..
ചേച്ചി പേടിക്കുന്നതെന്തിനാ?എന്നെ ചേച്ചീടെ കൂട്ടുകാരന്‍ ആയി കരുതികൂടേ ???
ഹും കൂട്ടുകാരന്‍ ആക്കാന്‍ പറ്റിയ ഒരാളേ...
ഞാന്‍ ഒരക്ഷരം പോലും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു.ഇനിയും കാള്‍ വരാതിരിക്കാന്‍ റിസീവര്‍ മാറ്റി വെച്ചു
എന്നിട്ടു പോലീസില്‍ ഇവന്‍ വിളിച്ച വിവരവും വിളിച്ച നമ്പറും അറിയിച്ചു..പിന്നേ കണ്ണനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു..കണ്ണന്‍ ഏറേ സമാധാനിപ്പിച്ചു എങ്കിലും ഒരു പോള കണ്ണടക്കാന്‍ പറ്റാതെ രാത്രി കടന്നു പോയി
രാവിലെ തന്നെ കണ്ണന്‍, മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി,ഡി .ജി.പി റൂറല്‍ എസ് .പി എന്നിവരുടെ ഓഫീസ് അഡ്ഡ്രസ്സും ഇ മെയില്‍ ഐ ഡി യും ഫാക്സ് നമ്പരുമൊക്കെ തപ്പിപ്പെറുക്കി അയച്ചു തന്നു..രാവിലെ തന്നെ വിശദമായ പരാതി തയ്യാറാക്കി എല്ലാവര്‍ക്കും ഫാക്സ് ചെയ്തു
ഫാക്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കു എനിക്കൊരു കാള്‍..ഞാന്‍ ഒന്നു പേടിച്ചു ,കള്ളന്‍ ആണോ...
ഫോണ്‍ എടുത്തു॥കാര്യം ഇതാണ് ..കള്ളന്‍ തലേന്ന് എന്നെ വിളിച്ച ഫോണിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ ആണ് വിളിക്കുന്നത്...അവന്റെ വീട്ടില്‍ കയറി കള്ളന്‍ മൊബൈലും സ്വ്ര്ണവും മോഷ്ടിച്ചു.ആ ഫോണില്‍ നിന്ന് കള്ളന്‍ ആദ്യം വിളിക്കുന്നതു എന്നെ ആണ്‍..ഞാനും കള്ളനും തമ്മില്‍ എന്താ ബന്ധം എന്നറിയാന്‍ വന്നതാണ്.
കാര്യങ്ങള്‍ പറഞ്ഞ് വന്നപ്പോള്‍ ഞങ്ങള്‍ തുല്യ ദുഖിതര്‍ ആണ്‍..പിന്നെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്നു.മോഷണം പോയ മൊബൈലില്‍ ഉള്ള പെണ്‍കുട്ടികളുടെ നമ്പരിലേക്കു കള്ളന്‍ വിളിക്കുന്നു..ആണുങ്ങള്‍ ആണ്‍ ഫോണ്‍ എടുക്കുന്നതെങ്കില്‍ ഫോണ്‍ കട്ട് ചെയ്യുന്നു
ഈ ഞരമ്പു കള്ളനെ പിടിക്കാന്‍ ഇതു തന്നെ അല്ലേ മാര്‍ഗ്ഗം...... അതേ ഈ മാര്‍ഗ്ഗത്തിലൂടെ തന്നെ ആണ് കള്ളനെ ഇന്നു പിടിച്ചത്..ഒരു പെണ്‍കുട്ടിയേ കൊണ്ട് അവനു ഫോണ്‍ ചെയ്യിച്ചു..കുറെ ഒക്കെ പഞ്ചാര അടിച്ചു..എന്നിട്ട് പറഞ്ഞു എന്റെ മൊബൈലില്‍ ഇനി വിളിക്കാന്‍ കാശ് ഇല്ല..കുറച്ച് കാശ് തരാമോ??
കള്ളന്‍ സമ്മതിച്ചു..ഫ്ലെക്സി വഴി റീചാര്‍ജ് ചെയ്യുന്നതു എവിടെ നിന്നാണെന്നു മനസ്സിലാക്കി
എന്നിട്ടു അവനോട് പറഞ്ഞു .... സ്ഥലത്തു ഞാന്‍ വരാം..അവിടെ വരാമോ... കള്ളന്‍ സന്തോഷത്തോടെ സമ്മതിച്ചു,,,
അവിടെ വന്നപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും ഒരു എസ് എം എസ്
“പ്ലീസ് കാള്‍ മീ “
ആ എസ് എം എസ് വരുന്ന ശബ്ദം കാത്തു നിന്നവര്‍ കേട്ടു.അപ്പോള്‍ തന്നെ കള്ളന്‍ ഈ നമ്പരിലേക്ക് വിളിക്കുന്നതും കണ്ടു..
പിന്നെ താമസിച്ചില്ല..കള്ളന്‍ കസ്റ്റഡിയില്‍.......നാട്ടുകാര്‍ ശരിക്കും പെരുമാറി.....കള്ളന്‍ വന്ന ബൈക്കിലെ ബോക്സ് നിറയെ വീടു കുത്തിപ്പൊളിക്കാനുള്ള ആയുധങ്ങള്‍ ഒക്കെ ആയിരുന്നു എന്ന്.. നാട്ടുകാരുടെ തലോടല്‍ ഏറ്റ് കള്ളന്‍ ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണ്‍...
അവനു അത്രെം കിട്ടിയാല്‍ പോരാ..എനിക്കു അവനെ അമ്മിക്കല്ലില്‍ വെച്ചു അരച്ചു എടുക്കാന്‍ ഉള്ള ദേഷ്യം ഉണ്ട്..എന്റെ താലിമാല ഉള്‍പ്പെടെ പൊട്ടിച്ചതിനു..എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയതിന്...എല്ലാത്തിനും........
ഹോസ്പിറ്റലില്‍ കിടക്കുന്ന അവനെ ചേട്ടന്മാര്‍ പോയി കണ്ടു॥അത്രേമ്ം തലോടല്‍ കിട്ടിയിട്ടും ഒരു കൂസലുമില്ലാതെ കിടക്കുന്നു.. മെല്ലിച്ച ഒരു കരിമുട്ടി..
ഇവനെ എന്തു ചെയ്യണം ബൂലോകരേ ???????

Subscribe to:
Posts (Atom)