Sunday, May 25, 2008

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!!!!!!!!!!കള്ളന്റെ ചിത്രം പത്രത്തില്‍ വന്നതു കാണൂ.....

കുറച്ചു നാളുകള്‍ക്കു മുന്‍പു രണ്ടു മാസങ്ങള്‍ക്കു മുന്‍പു എന്ന പേരില്‍ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു.അന്നെന്റെ വീട്ടില്‍ കയറി എന്റെ മൊബൈലും സ്വര്‍ണവും മോഷ്ടിച്ച് എന്നെ ദിവസേന വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്ന കള്ളനെ ഇന്നു പിടിച്ചു.

സംഭവം ഇങ്ങനെ............................


२०.5.2008
സമയം രാത്രി 10.30 ലാന്‍ഡ് ഫോണിലേക്ക് ഒരു കാള്‍.പരിചയമില്ലാത്ത നമ്പരാണ്.എങ്കിലും എടുത്തു
“ഹലോ .........................മാഡം അല്ലേ ??
അതേ,ആരാ സംസാരിക്കുന്നെ ?
മാഡത്തിനെന്നെ മനസ്സിലായില്ലേ..മാഡം അങ്ങനെ എന്നെ മറക്കില്ലല്ലോ??

ഉള്ളില്‍ ഒരു വെള്ളിടി വെട്ടി..ഈ ശബ്ദം .....ഒരാഴ്ച .....അല്ല...... മാസങ്ങളോളം എന്റെ ഉറക്കം കെടുത്തിയ ഇതേ ശബ്ദം..ഒരക്ഷരം പോലും പുറത്തേക്കു വരാതെ ഫോണും പിടിച്ചു ഞാന്‍ നിന്നു
ഫോണിലൂടെ വീണ്ടും അവന്റെ ശബ്ദം..

ചേച്ചി പേടിക്കുന്നതെന്തിനാ?എന്നെ ചേച്ചീടെ കൂട്ടുകാരന്‍ ആയി കരുതികൂടേ ???

ഹും കൂട്ടുകാരന്‍ ആക്കാന്‍ പറ്റിയ ഒരാളേ...

ഞാന്‍ ഒരക്ഷരം പോലും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു.ഇനിയും കാള്‍ വരാതിരിക്കാന്‍ റിസീവര്‍ മാറ്റി വെച്ചു
എന്നിട്ടു പോലീസില്‍ ഇവന്‍ വിളിച്ച വിവരവും വിളിച്ച നമ്പറും അറിയിച്ചു..പിന്നേ കണ്ണനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു..കണ്ണന്‍ ഏറേ സമാധാനിപ്പിച്ചു എങ്കിലും ഒരു പോള കണ്ണടക്കാന്‍ പറ്റാതെ രാത്രി കടന്നു പോയി
രാവിലെ തന്നെ കണ്ണന്‍, മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി,ഡി .ജി.പി റൂറല്‍ എസ് .പി എന്നിവരുടെ ഓഫീസ് അഡ്ഡ്രസ്സും ഇ മെയില്‍ ഐ ഡി യും ഫാക്സ് നമ്പരുമൊക്കെ തപ്പിപ്പെറുക്കി അയച്ചു തന്നു..രാവിലെ തന്നെ വിശദമായ പരാതി തയ്യാറാക്കി എല്ലാവര്‍ക്കും ഫാക്സ് ചെയ്തു

ഫാക്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കു എനിക്കൊരു കാള്‍..ഞാന്‍ ഒന്നു പേടിച്ചു ,കള്ളന്‍ ആണോ...

ഫോണ്‍ എടുത്തു॥കാര്യം ഇതാണ് ..കള്ളന്‍ തലേന്ന് എന്നെ വിളിച്ച ഫോണിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ ആണ് വിളിക്കുന്നത്...അവന്റെ വീട്ടില്‍ കയറി കള്ളന്‍ മൊബൈലും സ്വ്ര്ണവും മോഷ്ടിച്ചു.ആ ഫോണില്‍ നിന്ന് കള്ളന്‍ ആദ്യം വിളിക്കുന്നതു എന്നെ ആണ്‍..ഞാനും കള്ളനും തമ്മില്‍ എന്താ ബന്ധം എന്നറിയാന്‍ വന്നതാണ്.

കാര്യങ്ങള്‍ പറഞ്ഞ് വന്നപ്പോള്‍ ഞങ്ങള്‍ തുല്യ ദുഖിതര്‍ ആണ്‍..പിന്നെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്നു.മോഷണം പോയ മൊബൈലില്‍ ഉള്ള പെണ്‍കുട്ടികളുടെ നമ്പരിലേക്കു കള്ളന്‍ വിളിക്കുന്നു..ആണുങ്ങള്‍ ആണ്‍ ഫോണ്‍ എടുക്കുന്നതെങ്കില്‍ ഫോണ്‍ കട്ട് ചെയ്യുന്നു

ഈ ഞരമ്പു കള്ളനെ പിടിക്കാന്‍ ഇതു തന്നെ അല്ലേ മാര്‍ഗ്ഗം...... അതേ ഈ മാര്‍ഗ്ഗത്തിലൂടെ തന്നെ ആണ് കള്ളനെ ഇന്നു പിടിച്ചത്..ഒരു പെണ്‍കുട്ടിയേ കൊണ്ട് അവനു ഫോണ്‍ ചെയ്യിച്ചു..കുറെ ഒക്കെ പഞ്ചാര അടിച്ചു..എന്നിട്ട് പറഞ്ഞു എന്റെ മൊബൈലില്‍ ഇനി വിളിക്കാന്‍ കാശ് ഇല്ല..കുറച്ച് കാശ് തരാമോ??
കള്ളന്‍ സമ്മതിച്ചു..ഫ്ലെക്സി വഴി റീചാര്‍ജ് ചെയ്യുന്നതു എവിടെ നിന്നാണെന്നു മനസ്സിലാക്കി

എന്നിട്ടു അവനോട് പറഞ്ഞു .... സ്ഥലത്തു ഞാന്‍ വരാം..അവിടെ വരാമോ... കള്ളന്‍ സന്തോഷത്തോടെ സമ്മതിച്ചു,,,

അവിടെ വന്നപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും ഒരു എസ് എം എസ്

“പ്ലീസ് കാള്‍ മീ “

ആ എസ് എം എസ് വരുന്ന ശബ്ദം കാത്തു നിന്നവര്‍ കേട്ടു.അപ്പോള്‍ തന്നെ കള്ളന്‍ ഈ നമ്പരിലേക്ക് വിളിക്കുന്നതും കണ്ടു..
പിന്നെ താമസിച്ചില്ല..കള്ളന്‍ കസ്റ്റഡിയില്‍.......നാട്ടുകാര്‍ ശരിക്കും പെരുമാറി.....കള്ളന്‍ വന്ന ബൈക്കിലെ ബോക്സ് നിറയെ വീടു കുത്തിപ്പൊളിക്കാനുള്ള ആയുധങ്ങള്‍ ഒക്കെ ആയിരുന്നു എന്ന്.. നാട്ടുകാരുടെ തലോടല്‍ ഏറ്റ് കള്ളന്‍ ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണ്‍...

അവനു അത്രെം കിട്ടിയാല്‍ പോരാ..എനിക്കു അവനെ അമ്മിക്കല്ലില്‍ വെച്ചു അരച്ചു എടുക്കാന്‍ ഉള്ള ദേഷ്യം ഉണ്ട്..എന്റെ താലിമാല ഉള്‍പ്പെടെ പൊട്ടിച്ചതിനു..എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയതിന്...എല്ലാത്തിനും........

ഹോസ്പിറ്റലില്‍ കിടക്കുന്ന അവനെ ചേട്ടന്മാര്‍ പോയി കണ്ടു॥അത്രേമ്ം തലോടല്‍ കിട്ടിയിട്ടും ഒരു കൂസലുമില്ലാതെ കിടക്കുന്നു.. മെല്ലിച്ച ഒരു കരിമുട്ടി..

ഇവനെ എന്തു ചെയ്യണം ബൂലോകരേ ???????

49 comments:

ജിജ സുബ്രഹ്മണ്യൻ said...

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!!!!!! എന്റെ സന്തോഷത്തില്‍ പങ്കു കൊള്ളാന്‍ എല്ലാ ബൂലോകരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു........

ഹരീഷ് തൊടുപുഴ said...

സന്തോഷത്തില്‍ ഞാനും പങ്കുകൊള്ളുന്നു.
ദൈവമെ ഇതു സത്യംതന്നെയാണോ!! എന്നാലും എങ്ങനെ... ഒരു കള്ളനെ നേരിട്ടു കണ്ടല്ലോ...എന്തായാലും അവനെ പിടികൂടിയ വഴി എനിക്കിഷ്ടായി....ഇനിയെങ്കിലും ധൈര്യമായിട്ടിരിക്കാമല്ലോ.

Sherlock said...

കൊള്ളാലോ.. മോഷണം പോയത് തിരിച്ചു കിട്ട്യാ?


qw_er_ty

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹരീഷ് പറഞ്ഞപോലെ ഇത് സത്യം തന്നെ..
എന്തായാലും കൊള്ളാം കള്ളനു കഞ്ഞിവെച്ചവവളാണല്ലെ..
ഹിഹി..
അല്ല എന്ത് ചെയ്യണം എന്നത് ഒരു പണിചെയ്യ് ആദ്യം ശിശ്യത്ത്വം സ്വീകരിക്ക് ഹിഹി അല്ലാതെ പിന്നെ എന്തായാലും അയാളെ തല്ലികൊല്ലാന്‍ പറ്റില്ലല്ലൊ.

കാപ്പിലാന്‍ said...

കള്ളം പറയുന്നതിന് ഒരതിര് വേണം .അന്ന് വിളിച്ച കഷി ഞാനാണ് .ഇടി കൊണ്ടത്‌ പാവത്തിനും .

siva // ശിവ said...

ആ കള്ളന്‍ മനസ്സില്‍ പറയുന്നുണ്ടാവാം, പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍.

NB: കാപ്പിലാന്‍ ചേട്ടന്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ഇനി വേറെ കുഴപ്പമൊന്നും ഉണ്ടാക്കണ്ട.

പാമരന്‍ said...

ഹെന്‍രമ്മേ... കാന്താരി കള്ളനെപ്പിടിച്ചേ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമ്പടീ, ആ കള്ളന് ഇയാടെ ബ്ലോഗ് വായിക്കാന്‍ കൊടുത്താ മതി.

പാവം കാപ്പിലാനച്ചായന്‍ , എന്ഥൊക്കെ പ്രതീക്ഷകളായിരുന്നു

യാരിദ്‌|~|Yarid said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

നന്ദു മാഷെ..:(

ഓഫ്: കാന്താരിയങ്ങു ക്ഷമിച്ചെക്കു..:)

കാപ്പിലാന്‍ said...

നന്ദന്‍ ,
ഇങ്ങനെ ഇമോഷന്‍ ആകല്ലേ ,ഇത് ഒരു സാമൂഹിക പ്രശ്നം തന്നെയാണ് കാ‍ന്താരി അവതരിപ്പിച്ചത് .എത്രയോ ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നാട്ടില്‍ ഇട്ടിട്ട് ഗള്‍ഫ് നാടുകളില്‍ പണി എടുക്കുന്നു .ഇങ്ങനെയുള്ള സാമൂഹിക ദ്രോഹികള്‍ നാട്ടില്‍ സുലഭം .പേടിച്ച് രാത്രിയില്‍ ഒന്ന് പുറത്തിറങ്ങാന്‍ പോലും ഭയക്കും .പോലീസ്കാരും മറ്റും കൈയും കെട്ടി നോക്കി നില്‍ക്കുമ്പോള്‍ ഇങ്ങനെയുള്ള ( കാ‍ന്താരി മോഡല്‍ ) പെണ്ണുങ്ങള്‍ ഉണ്ടായലെ നടക്കൂ .ഇതില്‍ കാന്താരിയെ അഭിനന്ദിക്കാതെ വയ്യ .യു ആര്‍ ഗ്രേറ്റ്‌ കാ‍ന്താരി :)

ശ്രീവല്ലഭന്‍. said...

ഈ പാട്ടാണ് ഓര്‍മ്മ വന്നത്:

"കള്ളാ കള്ളാ കൊച്ചു കള്ളാ
നിന്നെ കണ്ടാലെന്തൊരു സ്റ്റൈലാണ്
കള്ളന്‍ ചെക്കനെ കണ്ടപ്പോ തന്നെ
ഉള്ളിന്റെയുള്ളില്‍ ലവ്വാണ് "

കള്ളനെ പിടുത്തം ഉഗ്രന്‍ :-)

പൊറാടത്ത് said...

കാന്താരീ.. കഥ വായിച്ചു. കൊള്ളാം.. എന്നാലും ഒരു ചെറിയ സംശയം. ഈ ഭാഗം പലതവണ വായിച്ച് നോക്കി, എന്നിട്ടും മനസ്സിലായില്ല..ദയവ് ചെയ്ത് വിശദീകരിയ്ക്കാമോ.?

“...ഫാക്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കു എനിക്കൊരു കാള്‍..ഞാന്‍ ഒന്നു പേടിച്ചു ,കള്ളന്‍ ആണോ...

ഫോണ്‍ എടുത്തു॥കാര്യം ഇതാണ് ..കള്ളന്‍ തലേന്ന് എന്നെ വിളിച്ച ഫോണിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ ആണ് വിളിക്കുന്നത്...അവന്റെ വീട്ടില്‍ കയറി കള്ളന്‍ മൊബൈലും സ്വ്ര്ണവും മോഷ്ടിച്ചു.ആ ഫോണില്‍ നിന്ന് കള്ളന്‍ ആദ്യം വിളിക്കുന്നതു എന്നെ ആണ്‍..ഞാനും കള്ളനും തമ്മില്‍ എന്താ ബന്ധം എന്നറിയാന്‍ വന്നതാണ്...”

അയാളുടെ വീട്ടില്‍ കയറി മൊബൈല്‍ മോഷ്ടിച്ച കള്ളന്‍ ആ ഫോണില്‍ നിന്ന് ആദ്യം വിളിച്ചത് കാന്താരിയെയാണ് എന്ന് തന്നെയല്ലെ ഉദ്ദേശിച്ചത്..? കള്ളന്‍ ആദ്യം കാന്താരിയെ വിളിച്ചു എന്നത് ഫോണിന്റെ ഉടമസ്ഥന് എങ്ങനെ മനസ്സിലായി..? ഇനി അയാള്‍ തന്നെയായിരുന്നോ യഥാര്‍ത്ഥ കള്ളന്‍..?

ഇത്തരം സംശയങ്ങള്‍ ഇതിന് മുമ്പ് വായിച്ച പലര്‍ക്കും തോന്നിയിട്ടുണ്ടാകും.. അതുകൊണ്ട് തന്നെയാണ് ഇതിന് ഇതിന് ഇത്തരം പ്രതികരണങ്ങള്‍ കിട്ടുന്നതും..

നന്ദുമാഷേ.. ക്ഷമി.. അങ്ങന്യങ്ങ് വെഷമിയ്ക്കാന്‍ വരട്ടെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിലുംവലിയ സാഹചര്യത്തില്‍ ജീവിച്ചിട്ടുണ്ട് നന്ദു മാഷേ... ‘പ്രിയയ്ക്കുപോലും‘ എന്നതിന്റെ ആവശ്യമില്ല.

എന്റെ തമാശ കലര്‍ന്ന( ?) മറുപടി കാന്താരിക്കുട്ടിയ്ക്കു മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു, എന്റെ അമ്പടീ എന്ന വിളിയില്‍...

ജിജ സുബ്രഹ്മണ്യൻ said...

എന്റെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചു എന്നറിഞ്ഞ് ഇവിടെ വന്നു എന്റെ സന്തോഷത്തില്‍ പങ്കു കൊണ്ട എല്ലാര്‍ക്കും നന്ദി


പൊറാടത്ത് :- ഫാക്സ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ എനിക്കു വന്ന ഫോണ്‍ കള്ളന്‍ എന്നെ വിളിച്ച ഫോണിന്റെ യഥാര്‍ഥ ഉടമസ്ഥന്റെ ആണ്..അവരുടെ വീട്ടില്‍ കയറി ഈ കള്ളന്‍ അവരുടെ മൊബൈലും പണവും സ്വര്‍ണവും എല്ലാം എടുത്തു..അവരുടെ ഫോണ്‍ കണക്ഷന്‍ വൊഡാഫോണിന്റെ ആയിരുന്നു.അവര്‍ വൊഡാഫോണ്‍ കമ്പനിയില്‍ നിന്നും ആ ഫോണിറ്റെ കാള്‍ ലിസ്റ്റ് എടുക്കാന്‍ കൊടുത്തിരുന്നു..അവരുടെ ഫോണ്‍ മോഷണം പോയി ഒരാഴ്ച്ച കഴിഞ്ഞപ്പോളാണ് ഈ കള്ളന്‍ ആ ഫോണില്‍ നിന്നും എന്റെ ലാണ്ഡ് ഫോണിലേക്കു വിളിച്ചത്.എന്റെ വീട്ടില്‍ മുന്‍പു ഈ കള്ളന്‍ കയറിയതും എന്റെ മൊബൈലും സ്വര്‍ണവും ഒക്കെ കൊണ്ടു പോയതും എന്നെ ഉപദ്രവിച്ചതും ഞാന്‍ മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ..അന്നും ഈ കള്ളന്‍ എന്റെ മോഷണം പോയ മൊബൈലില്‍ നിന്നും എന്റെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചപ്പോള്‍ വേറേ പല ഫോണില്‍ നിന്നും എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു..ഈ വിവരങ്ങളും കള്ളന്‍ വിളിച്ച ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പോലിസിനെ അറിയിച്ചിട്ടും പോലീസിനു കള്ളനെ പിടിക്കാന്‍ പറ്റിയില്ല..

ഈ വൊഡാഫോണ്‍ കമ്പനിയുടെ കാള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ എന്നെയും വേറെ 6 പേരെയും ഈ കള്ളന്‍ വിളിച്ചിട്ടുണ്ട്.അവര്‍ ഈ 6 പേരെയും കൊണ്ടാക്റ്റ് ചെയ്തിരുന്നു..ഇവര്‍ക്കു കള്ളനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാന്‍... അങ്ങനെ അവറ് എന്റെ വീട്ടില്‍ വരികയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.വീട്ടില്‍ വന്നു മോന്റെ കയ്യില്‍ നിന്നും എന്റെ പുതിയ മൊബൈല്‍ നമ്പറ് മനസ്സിലാക്കി ആണ് അവര്‍ എന്നെ വിളിച്ചതു.
അല്ലാതെ അവര്‍ കള്ളന്റെ ആളല്ല..മനസ്സിലായി എന്നു കരുതട്ടെ.....

പിന്നെ അവര്‍ സംസാരിച്ച കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു.കള്ളന്‍ അവരുടെ മോഷണം പോയ മൊബൈലില്‍ ഉള്ള പെണ്‍കുട്ടികളുടെ നമ്പറുകള്‍ തെരഞ്ഞു പിടിച്ചു ഫോണ്‍ ചെയ്തു എന്ന്..എന്റെ മോഷണം പോയ മൊബൈലില്‍ ഉള്ള എന്റെ കൂട്ടുകാരികളെയും ഈ കള്ളന്‍ ഇതു പോലെ വിളിച്ചു ശല്യം ചെയ്തിരുന്നു....അങ്ങനെ അവര്‍ക്കു തോന്നിയ ഒരു ബുദ്ധിയില്‍ ആണു ഈ കള്ളന്‍ കുടുങ്ങിയത്..ഒരു പെണ്‍കുട്ടിയെ കൊണ്ട് കള്ളനെ വിളിപ്പിച്ചു കള്ളനെ കുടുക്കി...

പിന്നെ എന്റെ ഭര്‍ത്താവു നാട്ടില്‍ ഇല്ല..ഞാനും എന്റെ 2 കുഞ്ഞു മക്കളും ഒരു വശം പൂര്‍ണ്ണമായും തളര്‍ന്നു ഒരു വര്‍ഷത്തോളമായി കിടക്കുന്ന അമ്മയും 88 വയസ്സുള്ള അച്ചനും ഒരുമിച്ചാണ് താമസം..ഈ കള്ളന്‍ വന്ന് എന്റെ വീട്ടില്‍ കയറി മൊഷ്ടിച്ചതിനു ശേഷം എത്രയോ രാത്രികള്‍ പേടിച്ചു ഞാന്‍ ഉറങ്ങാതെ കിടന്നു.. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഈ അനുഭവം വന്നിരുന്നെങ്കിലോ ?? ആ സംഭവം കഴിഞ്നു മാസങ്ങള്‍ ആയി ..ഞാനും അതു മെല്ലെ മറന്നു കൊണ്ടിരുന്നപ്പോള്‍ ആണ് വീണ്ടും കള്ളന്‍ വിളിച്ചു ശല്യം ചെയ്യുന്നത്.ഒറ്റക്കു താമസിക്കുന്ന സ്ത്രീ ആണെന്നു മനസ്സിലാക്കി ആയിരിക്കുമല്ലോ അവന്‍ വിളിച്ചത്..അത്രയും അവന്‍ എന്നെ ശല്യം ചെയ്തിട്ടും നമ്മുടെ കേരളാ പോലീസ് അവനെ പിടിക്കാന്‍ യാതൊന്നും ചെയ്തില്ലല്ലൊ..ഇപ്പോള്‍ ആമ്പിള്ളേര്‍ മുന്‍ കൈ എടുത്തു കള്ളനെ പിടിച്ചു..ഏറേ നാള്‍ എന്റെ ഉറക്കം കെടുത്തിയ കള്ളനെ പിടിച്ചതില്‍ അനല്പമായ സന്തോഷം എനിക്കുണ്ട്.......ദയവായി എന്റെ അവസ്ഥ മനസ്സിലാക്കുക.....

ജിജ സുബ്രഹ്മണ്യൻ said...

ശ്രീ വല്ലഭന്‍ ജീ : താങ്കളുടെ വീട്ടില്‍ ഒരു കള്ളന്‍ കയറി ഈ വക പരാക്രമങ്ങള്‍ നടത്തിയാലും ഈ പാട്ടു തന്നെ നാവില്‍ വരും എന്നു ഞാന്‍ വിചാരിക്കട്ടെ....

മലമൂട്ടില്‍ മത്തായി said...

കള്ളനെ പിടിച്ചതില്‍ അഭിനന്ദനങ്ങള്‍. എന്റെ വീട്ടിലും കള്ളന്‍ കയറിയിരുന്നു, പതിനഞ്ച് കൊല്ലം മുന്പേ, കേരള പോലീസിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം മൂലം ഇന്നു വരെ കള്ളനെ പിടികിട്ടിയിട്ടില്ല. അല്ലെങ്ങിലും അവരെ പറഞ്ഞിട്ടു കാര്യം ഇല്ല, പെരുംകള്ളന്മാര്‍ ഭരിക്കുന്ന നാട്ടില്‍, വെറും കള്ളനെ പിടിക്കാന്‍ ആര്‍കുണ്ട് നേരം?

കുഞ്ഞന്‍ said...

കാന്താരിചേച്ചി..

വാശിയോടെ അവനെ പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..!

ചിലപ്പോള്‍ ഇനിയായിരിക്കും പുലിവാല്‍ പിടിക്കാന്‍ പോകുന്നത്, അതാണ് കേരള പോലീസ്..! ഇത്തരം കേസുകളില്‍ കള്ളനെ പെരുമാറിയ നാട്ടുകാരെ കുറ്റക്കാരാക്കി പോലീസ് സ്റ്റേഷനും കോടതിയും കയറ്റിയിറക്കുന്നത് പോലീസിന്റെ ഒരു തമാശയാണ്.

ഓ.ടോ.പിന്നെ നന്ദുമാഷെ..ഇത്ര വികാരപ്രകടനം നടത്തണൊ..ആദ്യംതന്നെ കാന്താരിചേച്ചിയുടെ ആദ്യ കമന്റ് വായിക്കൂ..”സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!!!!!! എന്റെ സന്തോഷത്തില്‍ പങ്കു കൊള്ളാന്‍ എല്ലാ ബൂലോകരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു........“ ഒരു സന്തോഷത്തില്‍ പങ്കെടുക്കുമ്പോള്‍ അതില്‍ തമാശകളായിരിക്കുമല്ലേ കൂടുതല്‍ പറയുക..? ഇവിടെ കാന്താരിചേച്ചിയുടെ വരികള്‍ വായിക്കുമ്പോള്‍..."സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!!!!!!!!!!" നന്ദു ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും കമന്റിലൂടെ ആ സന്തോഷത്തില്‍ പങ്കുചേരുകയാണ് ചെയ്തത്...മറിച്ച് തോന്നിയതില്‍ കുറ്റം പറയേണ്ടത് കാന്താരിചേച്ചിയുടെ ഹെഡ്ഡിങ്ങ് വരികളും ആദ്യ കമന്റുമാണ്.

കുഞ്ഞന്‍ said...

ഹഹ...നന്ദു മാഷെ, ആ വയസ്സന്‍ പ്രയോഗം നന്നായി ബോധിച്ചു..!

കുതിരവട്ടന്‍ | kuthiravattan said...

ഈ പോസ്റ്റും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഫാക്സ് ചെയ്തു കൊടുക്കണം. കേരളാപോലീസിനു നാണം വയ്ക്കട്ടെ.
കള്ളനെ പിടിച്ചവര്‍ക്കും അവനെ വേണ്ട വിധത്തില്‍ പെരുമാറിയവര്ക്കും അഭിനന്ദനങ്ങള്‍.

asdfasdf asfdasdf said...

ഒരു വര്‍ഷം മുമ്പ് നല്ലപാതിയുടെ ഫോണിലേക്ക് ഒരുത്തന് സ്ഥിരമായി വിളിച്ച് വലിയ ശല്യം. ഒടുവില്‍ അവനെ പിടിച്ചിട്ടുതന്നെ കാര്യമെന്ന് വെച്ച് എയര്‍ടെല്‍ ഓഫീസ് വഴി അന്വേഷിച്ചു. അഡ്രസ്സ് കണ്ടുപിടിച്ച് ബലത്തിനു രണ്ടു പിള്ളേരെയൂം എയര്‍ടെല്ലിലെ ഒരുത്തനെയും കൂട്ടി അവന്റെ വീട്ടില്‍ ചെന്നു. ‘ഇറങ്ങി വാടാ ശിവരാമാ’ എന്നൊക്കെ വിളിച്ചലറണമെന്നൊക്കെ തോന്നി. കോളിംഗ് ബെല്ലമര്‍ത്തി. വടിയും കുത്തിപ്പിടിച്ച് ഒരു വൃദ്ധന്‍ ഇറങ്ങി വന്നു. ‘ ശിവരാമനെ ഒന്നു വിളിക്കാമോ ?‘
‘ഞാന്‍ തന്ന്യ ശിവരാമന്‍..’ മൂന്നുതവണ ചോദിച്ചിട്ടാണ് ആ വൃദ്ധന്‍ ഇതു പറഞ്ഞത്. ആ വൃദ്ധനും ഭാര്യയും മാത്രമേ അവിടെയുള്ളൂ. ദുബായിലുള്ള മകന്‍ വാങ്ങിച്ചുകൊടുത്ത മൊബൈല്‍ ഫോണ്‍ കളവുപോയിട്ട് രണ്ടു മാസമായത്രേ. പോലീസുകാരെക്കുറിച്ച് ആത്മാഭിമാനവും അവരുടെ സേവനതത്പരതയും മുന്‍ നിര്‍ത്തി പോലീസില്‍ പരാതി നല്‍കാന്‍ മനസ്സുവന്നില്ല. എയര്‍ടെല്ലുകാരന്‍ പയ്യന്‍ അന്നു തന്നെ ആ ലൈന്‍ കട്ടാക്കി. നല്ലപാതിയുടെ ഫോണ്‍ നമ്പര്‍ ഇവനെങ്ങനെ കിട്ടിയെന്നത് ഇന്നും ദുരൂഹം. !

യാരിദ്‌|~|Yarid said...

അല്ല കുട്ടന്‍ മേനൊനെ, ഒരു സംശയം , ഇങ്ങനെ ഫോണില്‍കുടെ തെറി വിളിക്കുകയും മറ്റും ചെയ്യുമ്പോള്‍ അതു ഏതു പ്രൊവൈഡറായാലും അവര്‍ക്കു നേരിട്ടു മറ്റൊരാളിന്റെ അഡ്രസ് ഒരു കസ്റ്റമര്‍ക്കു കൊടുക്കാന്‍ വകുപ്പില്ലലൊ?

asdfasdf asfdasdf said...

യാരിദ്.കാണേണ്ട പോലെ കണ്ടാല്‍ എന്തും നടക്കും മാഷെ.

വേണു venu said...

പഠിച്ച കള്ളനെ പിടിപ്പിക്കാന്‍‍ ചെയ്ത ശ്രമങ്ങളെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു.:)

ശ്രീ said...

അതു ഏതായാലും നന്നായി ചേച്ചീ. ഇത്തരം മോഷ്ടാക്കള്‍ക്കും ഞരമ്പു രോഗികള്‍ക്കുമെല്ലാം ഇതൊരു പാഠമാകട്ടെ.

രണ്ടു മൂന്നാഴ്ച മുന്‍‌പാണ് ഇത് പോലെ ഏതോ ദുഷ്ടന്‍ എന്റെ മൊബൈലും അടിച്ചോണ്ട് പോയത്. (ഞാന്‍നമ്പര്‍ അപ്പഴേ ബ്ലോക്ക് ആക്കിയതു ഭാഗ്യം!)

തോന്ന്യാസി said...

ശ്ശൊ, എന്തായാലും സംഭവങ്ങട് കലക്കീന്നു പറഞ്ഞാ മതീല്ലോ.......

കള്ളനെ പിടിച്ചൂല്ലോ സമാധാനായി.......

ചേച്ചീടെ സന്തോഷത്തില്‍ പങ്കുചേരുന്നു......

മുസാഫിര്‍ said...

സന്തോഷത്തില്‍ പങ്കു ചേരുന്നു കാന്താ‍രി.തീര്‍ച്ചയായും ഈ മനസ്സാന്നിദ്ധ്യവും ധൈര്യവും (സഹായിക്കാന്‍ കടപ്പെട്ടവര്‍ കൈയ്യൊഴിയുമ്പോള്‍ ഉണ്ടാവുന്ന നിസ്സഹായാവസ്ഥയില്‍ നിന്നും ഉടലെടുത്തതാവാം)അഭിനന്ദിക്കപ്പെടേണ്ടതാണ്.

Unknown said...

ഇത്തിരി ധൈര്യം ഒക്കെ വേണം, അല്ലേ കാന്താരിക്കുട്ടീ!
ദാ,ഇവിടെ ഇപ്പ ഒരു മാസം തനിയെ (പ്രായമായ അമ്മയുണ്ട് കൂടെ, എന്നിട്ടും) നാട്ടില്‍ നില്‍ക്കണൊല്ലോ എന്നോര്‍ത്ത് കഴിഞ്ഞ ഒരാഴ്ചയായി എന്റെ കാന്ത വെകിളി പിടിച്ച് നടപ്പാണ്!

പ്രവീണ്‍ ചമ്പക്കര said...

കാന്താരികുട്ടി.... അഭിനന്ദനങ്ങള്‍. സന്തോഷത്തില്‍ പങ്കുചേരുന്നു. നമ്മുടെ പോലീസിനു സാദിക്കാത്തകാര്യം സാദിച്ചതിനു.. പക്ഷേ നമ്മുടെ പോലീസ് അല്ലേ..നാളെ അവന്‍ കൂള്‍ ആയി പുറത്തു ഇറ്ങ്ങി വീണ്ടും വിളിക്കും...

d said...

അഭിനന്ദന്‍സ്........ നന്നായി... നാട്ടുകാര് ആവശ്യത്തിനു പെരുമാറി ഇല്ലേ? ഇനി അവന്‍ ഈ പരിപാടിയും കൊണ്ട് ഇറങ്ങരുത്!

ജിജ സുബ്രഹ്മണ്യൻ said...

കള്ളനെ ഇന്നു വൈകുന്നേരത്തോടെ ഹൊസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.സ്റ്റേഷനില്‍ കൊണ്ടു ചെന്നു ചോദ്യം ചെയ്യാന്‍ തുടങ്ങി...എന്റെ വീട്ടില്‍ കക്കാന്‍ കയറിയ കഥ ഒക്കെ തത്ത പറയുന്ന പോലെ പറഞ്ഞു എന്ന്..ആളൊരു പിടികിട്ടാപ്പുള്ളി ആണു..7 സ്റ്റേഷനില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള ആളാണ്‍ എന്നു...ഇതു ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അറിഞ്ഞ കാര്യം ആണ്....ഈശ്വരാ ആവന്‍ അന്നെന്നെ കൊന്നില്ലല്ലോ...ഭാഗ്യം അലപ്ം എന്റെ കൂടെ ഉണ്ട് അല്ലേ ?????

Sands | കരിങ്കല്ല് said...

ചേച്ചീ...

ഞാന്‍ കള്ളന്റെ സൈഡ് ഒന്നുമല്ല...
എന്നാലും പറയാ...

കള്ളന്മാരു മോഷണം മാത്രമേ സാധാരണ ചെയ്യുള്ളൂ... അല്ലാതെ ഉപദ്രവിക്കില്ല.. (പിടിക്കപ്പെടും എന്നു തോന്നിയാല്‍ പിന്നെ രക്ഷപ്പെടാനായി എന്തെങ്കിലും ചെയ്യുമായിരിക്കും)

എന്തായാലും കള്ളനെ പിടിച്ചല്ലോ.... ഇനി ചേച്ചീടെ വക ചെലവുണ്ട്... :)
പാലുകൊണ്ടുള്ള എന്തെങ്കിലും തന്നെ ആയിക്കോട്ടെ... ;)

കള്ളനു പറഞ്ഞു കൊടുക്കില്ലെങ്കില്‍ ഞാന്‍ എന്റെ മേല്വിലാസവുമ്, നമ്പറും തരാം -- ചെലവു എത്തിക്കാന്‍ എളുപ്പമായിരിക്കും ;)

Unknown said...

ഒരാള്‍ക്ക് ഇത്ര ക്രൂരയാകാന്‍ പറ്റുമോ
മാന്യമായിട്ട് മോഷണം ചെയ്തു ജീവിക്കാനും
ഈ നാട്ടില്‍ സ്വാതന്ത്യമില്ലെ
ഇനി ആ കള്ളന്‍ കാന്താരി മുളകിന്റെ വീട്ടില്‍
മാത്രം വരില്ല

Unknown said...

ഇപ്പൊ ഇവിടെ ഭയങ്കര കള്ളന്മാരാണ്
കന്താരിക്കുട്ടീ ആ അഭ്യന്തര മന്ത്രിടെയും മുഖ്യ മന്ത്രിടെ ഫോണ്‍ നമ്പരൊന്നു തരുമോ
ഒന്നു വിളിക്കാനാ
(രണ്ടിസം പനിയായി പോയി)

vimal mathew said...

ente malayalam font kalavu poyi...kshamickanam....abhinandanagal..pakshe O.T...oru karyam..kantharikuttiyude veettil ninnu moshanam nadannu ithrayum nal kazhingittum ippol oru purshante veettil moshanam nadannapozhanu kallane pidickan sadhichathu.....ee nattilanu sthreekalcku 33% samvaranam avasyapedunnathu....purusha sahayam koodathe sthreeyude jeevitham asadhyamalle? (onnu koodi kshamickuka)

പൊറാടത്ത് said...

കാന്താരിക്കുട്ടീ.. വിശദീകരണത്തിന് നന്ദി.. എന്നാലും ചില മിസ്സിങ്ങുകള്‍.. ഇനി എന്റെ വിവരമില്ലായ്മയാണോന്നൊരു സംശയം..
“..२०.5.2008
സമയം രാത്രി 10.30 ലാന്‍ഡ് ഫോണിലേക്ക് ഒരു കാള്‍.....ഒരു പോള കണ്ണടക്കാന്‍ പറ്റാതെ രാത്രി കടന്നു പോയി.......രാവിലെ തന്നെ വിശദമായ പരാതി തയ്യാറാക്കി എല്ലാവര്‍ക്കും ഫാക്സ് ചെയ്തു...ഫാക്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കു എനിക്കൊരു കാള്‍..“

ഇനി കാന്താരിക്കുട്ടി വിശദമാക്കിയത് പോലെ “..അവര്‍ വൊഡാഫോണ്‍ കമ്പനിയില്‍ നിന്നും ആ ഫോണിറ്റെ കാള്‍ ലിസ്റ്റ് എടുക്കാന്‍ കൊടുത്തിരുന്നു..അവരുടെ ഫോണ്‍ മോഷണം പോയി ഒരാഴ്ച്ച കഴിഞ്ഞപ്പോളാണ് ഈ കള്ളന്‍ ആ ഫോണില്‍ നിന്നും എന്റെ ലാണ്ഡ് ഫോണിലേക്കു വിളിച്ചത്..കമ്പനിയുടെ കാള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ എന്നെയും വേറെ 6 പേരെയും ഈ കള്ളന്‍ വിളിച്ചിട്ടുണ്ട്..“

പിന്നെ നേരത്തെ എഴുതിയിരുന്നത് “..ആ ഫോണില്‍ നിന്ന് കള്ളന്‍ ആദ്യം വിളിക്കുന്നതു എന്നെ ആണ്‍“ എന്നായിരുന്നൂലോ..

ഇനി ഇതെല്ലാം ഒന്ന് കൂട്ടി വായിച്ച് നോക്കൂ.. ഫോണ്‍ കയ്യ്യില്‍ കിട്ടി ഒരാഴ്ചയോളം ആ കള്ളന്‍ ഫോണ്‍ കയ്യുകൊണ്ട് തൊടുന്നില്ല, ഒരാഴ്ച കഴിഞ്ഞ് രാത്രി 10.30ന് അഭ്യാസം തുടങ്ങി, ആറു പേരോട് കിന്നരിയ്ക്കുന്നു. രാവിലെ തന്നെ വോഡഫോണ്‍ കമ്പനി കാള്‍ ലിസ്റ്റ് ഫോണിന്റെ ഉടമസ്ഥന് കൊടുക്കുന്നു...!!

നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെയും ആത്മാര്‍ത്ഥതയുള്ളവര്‍ ഉണ്ടല്ലേ..!!?? ഇനി വോഡഫോണ്‍ കമ്പനിയില്‍ വല്ല ഡിറ്റക്ടീവ് വിംഗും ഉണ്ടോ ആവോ..!!??

ജിജ സുബ്രഹ്മണ്യൻ said...

എന്റെ സന്തോഷത്തില്‍ പങ്കു കൊണ്ട എല്ലാവര്‍ക്കും നൂറു നൂറു നന്ദി...

വിമല്‍ മാത്യൂവിന്റെ സംശയം നേരില്‍ കാണുമ്പോള്‍ ഞാന്‍ തീര്‍ത്തു തരാം ട്ടോ...ഹ ഹ ഹ ഒരു സംശയക്കാരന്‍ അയ്യെടാ.....
പൊറാടത്ത് : ഇനിയും ഈ വിഷയത്തില്‍ ഉള്ള സംശയം തീര്‍ക്കാന്‍ ഈ നമ്പറില്‍ വിളിച്ചു ചോദിക്കൂ...9447507071 / 9745769292
ഇതു കുറുപ്പം പടി സ്റ്റേഷനിലെ എസ് ഐ യുടെ നമ്പറാണ്..സംശയം തീര്‍ക്കാന്‍ അദ്ദേഹം എല്ലാ സഹായവും ചെയ്തു തരും..ഒന്നാമതു മലയാള ഭാഷ എനിക്കു ശരിക്കു വഴങ്ങാത്തതിനാല്‍ ഞാന്‍ ഇനി ഒരു മറുപടി തന്നാലും ശ്രീ .പൊറാടത്തിന്റെ സംശയം മാറില്ല..


ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി പറയുന്നു.....

Sapna Anu B.George said...

പ്രിയ....കള്ളനെ പിടിച്ചല്ലോ...സന്തോഷം

ബഷീർ said...

കാന്താരികുട്ടീ..

സന്തോഷത്തില്‍ പങ്കു ചേരുന്നു..

പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നല്ലേ.

പൊറാടത്ത്‌ സി.ബി.ഐ..ക്ക്‌ പഠിക്കുകയാണോ ? എനിക്കും തോന്നാതിരുന്നില്ല ചില സംശയങ്ങളൊക്കെ ( ബാറ്റന്‍ ബോസിന്റെ നോവല്‍ വായിച്ചതു കൊണ്ടാവാം )

നന്ദു വിന്റെ ആകുലതകള്‍ ഏവര്‍ക്കും വേണ്ടത്‌ തന്നെ.. ഒരു കാര്യം ശുഭപര്യവസാനം ആയാല്‍ പിന്നെ കഴിഞ്ഞ വിഷമങ്ങള്‍ മറന്ന് ആഹ്ലാദിക്കുക എന്നത മനുഷ്യ സഹജം..

കാന്താരി ..കാന്താരി തന്നെ.. സമ്മതിച്ചു..

ബഷീർ said...

മോഷണം പോയത് തിരിച്ചു കിട്ട്യാ?

ജിജ സുബ്രഹ്മണ്യൻ said...

ബഷീര്‍:- മോഷണം പോയതു തിരിച്ചു കിട്ടിയില്ല ..കള്ളന്‍ അതു വിറ്റൂന്നു പറഞ്ഞു..എന്ഥെങ്കിലും ഒക്കെ കിട്ടുമായിരിക്കും എന്നു പോലീസു കാര്‍ പറഞ്ഞു.സ്വന്തം സാധനം കിട്ടണം എന്നു നിര്‍ബന്ധം പിടിക്കരുതു എന്ന്.....
കമന്റിനു നന്ദി കെട്ടൊ

Anonymous said...

വെടിവച്ച് കൊന്നാലോ ????ur presentation is good..keep it up

Anonymous said...

i am also joining wit u in ur happiness::)

ജിജ സുബ്രഹ്മണ്യൻ said...

ഇതു കള്ളനെ കുറിച്ചു മേയ് 28 ലെ കേരള കൌമുദിയില്‍ വന്ന ന്യൂസ്....ഇന്നത്തെ പത്രത്തില്‍ ന്യൂസും കള്ളന്റെ ഫോട്ടോയും ഉണ്ട്..പക്ഷേ ഓണ്‍ലൈന്‍ എഡിഷനില്‍ അതു ലഭിച്ചില്ലാ.....

നാടിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ പെണ്‍കുട്ടി മിസ്ഡ്കോളില്‍ കുടുക്കി


പെരുമ്പാവൂര്‍: ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ രണ്ടുമാസമായി ഉറക്കമിളച്ച് കാത്തിരുന്നിട്ടും പിടിക്കാന്‍ പറ്റാതിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ഒരു പെണ്‍കുട്ടി മിസ്ഡ് കോളില്‍ കുടുക്കി.
തന്റെ വീട്ടില്‍നിന്ന് മോഷണം പോയ മൊബൈലിലൂടെ തന്നെ പെണ്‍കുട്ടി കള്ള നെ കുടുക്കുകയായിരുന്നു. ഒരാഴ്ചകൊണ്ട് തന്റെ 'മനസ്സ് കീഴടക്കിയ' പെണ്‍കുട്ടിയെ ഒരു നോക്കുകാണാന്‍ ഓടിയെത്തിയ കള്ളന്‍ വീണത് പെണ്‍കുട്ടിയും നാട്ടുകാരും ഒരുക്കിയ കെണിയില്‍. രണ്ടു മാസമായി തങ്ങളുടെ ഉറക്കം കളഞ്ഞ കള്ളനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് വിട്ടുകൊടുത്തത്.
മോഷ്ടിച്ച തുക തിരികെ നല്‍കിയാല്‍ വിട്ടയയ്ക്കാമെന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് കള്ളന്‍ കൂട്ടുകാരനെ വിളിച്ച് അമ്പതിനായിരം രൂപയുമായി വരാന്‍ ആവശ്യപ്പെട്ടു. തുകയുമായെത്തിയ രണ്ടാമനും നാട്ടുകാരുടെ പിടിയിലായി. പക്ഷെ നാട്ടുകാരുടെ 'തലോടല്‍' കിട്ടുന്നതിന് മുമ്പ് അയാള്‍ ഓടി പൊലീസ്ജീപ്പില്‍ കയറിയിരുന്നു.
അല്ലപ്ര-കണ്ടന്തറ ഭാഗങ്ങളില്‍ രണ്ടുമാസമായി മോഷണം പതിവായിട്ട്. നാട്ടുകാര്‍ കള്ളനെ പിടിക്കാന്‍ ഉറക്കമിളച്ച് ഇത്രനാളും കാത്തിരുന്നിട്ടും നടന്നില്ല. അതിനിടെ ഒരാഴ്ച മുമ്പ് ഒരു വീട്ടില്‍ കയറി മോഷ്ടിച്ചെടുത്ത സാധനങ്ങളുടെ കൂട്ടത്തില്‍ വീട്ടുടമയുടെ മൊബൈലും ഉണ്ടായിരുന്നു. ആദ്യം മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് വീട്ടുടമയുടെ മകള്‍ വെറുതെ വിളിച്ചപ്പോള്‍ മറുപടി ലഭിച്ചു. നമ്പര്‍ മാറിപ്പോയതാണ് എന്നുപറഞ്ഞ് പെണ്‍കുട്ടി ഫോണ്‍വച്ചു.
ഇടയ്ക്കിടെ പെണ്‍കുട്ടി 'മിസ്ഡ് കോള്‍' കൊടുത്തതോടെ കള്ളന്‍ സ്ഥിരമായി തിരിച്ചുവിളിക്കാന്‍ തുടങ്ങി. നേരിട്ടു കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇന്നലെ വൈകിട്ട് കാലടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിക്ക് മുമ്പില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതനുസരിച്ച് വീട്ടുകാരും നാട്ടുകാരും രണ്ടു കാറുകളിലായി എത്തി കള്ളനെ പിടികൂടുകയായിരുന്നു. പല മോഷണ കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ള ആസിഡ് ബിജു എന്ന പേരിലറിയപ്പെടുന്ന കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ബിജുവും ഷിയാസുമാണ് പിടിയിലായിരിക്കുന്നത്. പരിക്കേറ്റ ബിജുവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജിജ സുബ്രഹ്മണ്യൻ said...

ഇതു ജൂണ്‍ മൂന്നാം തീയതിയിലെ കേരള കൌമുദിയില്‍ കള്ളന്മാരെ പറ്റി വന്ന വാര്‍ത്ത..........
മിസ്ഡ് കാളില് പെരുംകള്ളന് വീണു,കള്ളന് പറഞ്ഞതു മോഷണങ്ങളുടെ സീരിയലും


പെരുമ്പാവൂര് :- പെണ്‍കുട്ടിയുടെ മിസ്ഡ് കാളില് കുടുങ്ങിയ മോഷ്ടാക്കള് നിരവധി മോഷണകേസുകളിലെ പ്രതികള്.
ഒരു പ്രദേശത്തെ ജനങ്ങള്: മുഴുവന് രണ്ടു മാസത്തോളമായി ഉറക്കമിളച്ചിരുന്ന് കള്ളനെ പിടിക്കാന് നോക്കിയിട്ടും നടക്കാതിരുന്ന കുപ്രസിദ്ധ മോഷ്ടാക്കളായ കോതമംഗലം സ്വദേശികളായ നെല്ലിമറ്റം മദുലിക്കുന്നേല് വര്‍ഗീസിന്റെ മകന് ആസിഡ് ബിജു എന്നു വിളിക്കുന്ന ബിജു (35),നെല്ലിക്കുഴി കമ്പേലില് മീരാന്റെ മകന് ഷിയാസ് (32) എന്നിവരാണ് പെണ്‍കുട്ടിയുടെ മിസ്സ്ഡ് കാളില് കുടുങ്ങി പോലീസിന്റെ പിടിയിലായത്.തന്റെ വീട്ടില് നിന്നും കള്ളന് മോഷ്ടിച്ചെടുത്ത മൊബൈലിലൂടെ തന്നെ വിളിച്ചു പെണ്‍കുട്ടി കള്ളനെ കുടുക്കുകയായിരുന്നു.ഒരാഴ്ച കൊണ്ടു തന്റെ മനസു കീഴടക്കിയ പെണ്‍കുട്ടിയെ ഒരു നോക്കു കാണാന് ഓടിയെത്തിയ കള്ളന് വീണതു പെണ്‍കുട്ടിയും നാട്ടുകാരും ചേര്‍ന്നു ഒരുക്കിയ കെണിയിലേക്കാണ്.രണ്ടു മാസത്തെ തങ്ങളുടെ ഉറക്കം കളഞ്ഞ കള്ളനെ അതിന്റെ മുഴുവന് അരിശവും തീര്‍ത്തു കൊണ്ട് ശരിക്കും പെരുമാറിയതിനു ശേഷമാണ് അവര് പോലീസിനു വിട്ടുകൊടുത്തത്.പോലീസിനു വിട്ടു കൊടുക്കുന്നതിനു മുന്‍പു മോഷ്ടിച്ച തുക തിരികെ നല്‍കിയാല് വിട്ടയക്കാം എന്നു പറഞ്ഞതനുസരിച്ചു കള്ളന് കൂട്ടുകാരനെ വിളിച്ചു 50000 രൂപയുമായി വരാന് പറയുകയും അതനുസരിച്ചു തുകയുമായി പറഞ്ഞ നേരത്തിനു മുന്‍പു കൂട്ടുകാരന് കൂടി എത്തിയതോടെ രണ്ടാമനും നാട്ടുകാരുടെ പിടിയിലായി.പക്ഷേ രണ്ടാമനു നാട്ടുകാരുടെ തലോടല് ലഭിക്കുന്നതിനു മുന്നേ അവന് ഓടി പോലീസ് ജീപ്പില് കയറിയിരുന്നു.

ഇരിങ്ങോള് മലമുറി കരയില് നെടുമ്പുറത്തു വീട്ടില് സുബ്രഹ്മണ്യന്റെ വീട്ടില് ജനുവരി 13 നു രാത്രി കയറീ നാലര പവന് സ്വര്‍ണാഭരണങ്ങളും മൊബൈല് ഫോണും ജനുവരി മാസം അവസാനം തൃക്കാരിയൂര് ലക്ഷ്മി വിലാസത്തില് രമ്മേഷിന്റെ പുകപ്പുരയില് നിന്നും 250 കിലോ റബര് ഷീറ്റും ഫെബ്രുവരിയില് പിണ്ടിമന പുന്നക്കല് വീട്ടില് സാജുവിന്റെ വീട്ടില് നിന്നും 200 കിലോ റബര് ഷീറ്റും മാര്‍ച്ച മാസത്തില് കോട്ടപ്പടി വടക്കും ഭാഗത്തു കോട്ടമാലില് രവിയുടെ വീട്ടില് കയറി ഒന്നര പവന്റെ മാലയും കോട്ടപ്പടി അയ്യപ്പാറയില് കൊച്ചു പുരക്കല് എല്‍ദോസിന്റെ വീട്ടില് നിന്നും 160 കിലോ റബര് ഷീറ്റും മോഷ്ടിച്ചതു ബിജുവും ഷിയാസും ചേര്‍ന്നായിരുന്നു എന്നു പോലീസ് പറഞ്ഞു.കൂടാതെ തണ്ടേക്കാട് മുല്ല വീട്ടില് മൊയ്തീന് കുഞ്ഞിന്റെ വീട്ടില് നിന്നും 3 പവന് തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു മൊബൈലും പേഴക്കാപ്പിള്ളി മാടച്ചാലില് അബ്ദുല് കരീമിന്റെ വീട്ടില് നിന്നും എട്ടര പവന് സ്വറ്ണാഭരണങ്ങളും കണ്ടന്തറ പാറക്കല് റഫീക്കിന്റെ വീട്ടില് നിന്നും നാലര പവന്റെ സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതും ഇരുവരും ചേര്‍ന്നാണെന്നും പ്രതികള് പോലീസിന്റെ മുന്‍പാകെ സമ്മതിച്ചു..

ജിജ സുബ്രഹ്മണ്യൻ said...

എന്റെ മോഷണം പോയ മൊബൈല്‍ തിരിച്ചു കിട്ടിയ വിവരം എല്ലാവരെയും സന്തോഷ പൂര്‍വം അറിയിക്കുന്നു..സ്വര്‍ണ്ണവും തിരിച്ചു കിട്ടി. അതു പക്ഷേ കേസ് നടക്കുന്നതിനാല്‍ കോടതി വഴിയേ എനിക്കു കിട്ടുകയൊള്ളൂ.
മൊബൈല്‍ കള്ളന്റെ കൈയ്യില്‍ നിന്നല്ല കിട്ടിയത്.കള്ളന്‍ വേറെ ഒരാള്‍ക്ക് വിറ്റിരുന്നു.. മൊബൈലിന്റെ ഐ എം ഇ ഇ നമ്പര്‍ വെച്ചാണ് മൊബൈല്‍ കിട്ടിയത്.അതിനാല്‍ പോലീസ് അതു കോടതിയില്‍ ഏല്‍പ്പിക്കാതെ നേരിട്ട് തിരിച്ചു തന്നു..


എന്തായാലും എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന എല്ലാവരെയും ഈ സന്തോഷത്തില്‍ പങ്കു ചേരാന്‍ ക്ഷണിക്കുന്നു..എനിക്കു വേണ്ടി എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ

കാന്താരിക്കുട്ടി

ബഷീർ said...

സന്തോഷത്തില്‍ വീണ്ടും പങ്കു ചേരുന്നു.. :)

ഇനി കാന്താരിക്കുട്ടി പഴുതാര പോസ്റ്റില്‍ എഴുതിയ കമന്റ്‌ വായിച്ചേ..
===================
>ബഷീറിക്കാ ; പഴുതാര കടിച്ചാല്‍ മാത്രം അല്ല ഏതു ക്ഷുദ്ര ജന്തുക്കള്‍ ഉപദ്രവിച്ചാലും അതിനു നല്ലൊരു മരുന്നാണ് കാന്താരി..ഞങ്ങടെ കള്ളനെ കൊണ്ട് സത്യം പറയിപ്പിക്കാന്‍ കണ്ണില്‍ കാന്താരി പ്രയോഗിച്ചു എന്നാ ഞാന്‍ അറിഞ്ഞത്. <

===========================

...എന്നാല്‍ പിന്നെ ഞങ്ങടെ കള്ളന്‍ ഞങ്ങടേ കട്ടാല്‍ ഇങ്ങക്കെന്താ പോലീസേ... എന്ന് ചോദിക്കരുത്‌..

ഞാന്‍ ഓടി.. എന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍

അനില്‍@ബ്ലോഗ് // anil said...

ഹാ ഹാ,
അപ്പോള്‍ ചിലവുണ്ടു, ബിരിയാണി വാങ്ങിത്തരണം.

ജിജ സുബ്രഹ്മണ്യൻ said...

ബഷീറിക്ക : സംഭവം സത്യമാ .. അന്നു കള്ളന്‍ സത്യം പറയാന്‍ വേണ്ടി പോലീസ് ഈ പണി ഒക്കെ ചെയ്തു എന്നു ഞാന്‍ വേറെ ഒരു വഴിക്ക് അറിഞ്ഞു.പോലീസ് പറഞ്ഞല്ല..എന്നിട്ടും കള്ളന്‍ മോഷണ മുതലിന്റെ കാര്യം പറഞ്ഞില്ല.ഇപ്പോള്‍ ഐ എം ഇ ഐ നമ്പറ് ഉണ്ടായിരുന്നതു കൊണ്ടു മാത്രം പിടിച്ചതാ.അന്നും ഈ പറഞ്ഞ നമ്പറ് ഉണ്ടായിരുന്നതാ.. അന്നു പക്ഷേ പോലീസ് അലപം ഉഴപ്പി..


അനില്‍ : ബിരിയാണിയും ഐസ് ക്രീമും തരാം ട്ടോ..പെരുമ്പാവൂര്‍ക്കു വരൂ..