Friday, May 23, 2008

നട്ടെല്ലില്ലാത്ത പെരും കള്ളന്‍....
ഈയിടെ ബാലഭൂമി വായിച്ചപ്പോളാണ് നട്ടെല്ലില്ലാ‍ത്ത ജീവികളില്‍ ഏറ്റവും വമ്പന്‍ ഒരു പാവം ഞണ്ട് ആണെന്നു മനസ്സിലായത്.ഇവന്‍ ഒരു കായകുളം കൊച്ചുണ്ണി തന്നെ !! ഇവന്റെ പേരു നോക്കൂ...റോബര്‍ ക്രാബ് !!!! നല്ല പേര് അല്ലേ ? ഇവന്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കുന്നതു നമ്മുടെ തേങ്ങ ആയതു കൊണ്ട് ഇവനു ഒരു ഇരട്ടപ്പേരു കൂടി ഉണ്ട്..കോക്കനട്ട് ക്രാബ് അഥവാ തേങ്ങാക്കള്ളന്‍.

ശാന്തസമുദ്രത്തിന്റെയും ഇന്ഡ്യന് മഹാസമുദ്രത്തിന്റെയും തീരങ്ങളില്‍ ആണ് ഈ പെരുംകള്ളന്‍ കൂടുതല്‍ കാണപ്പെടുന്നത്.ഈ ഭീമസേനനു ഏകദേശം 75 സെന്റി മീറ്റര് നീളവും 4 കിലോയോളം ഭാരവും ഉണ്ടാവും.ഇവന്റെ പ്രധാന പണി കടല്‍ക്കരയില് ഉള്ള തെങ്ങില് കയറി ഇളം കരിക്കു തുരന്നു തിന്നുകയാണ്.പിന്നെ കൈയില് ഒതുങ്ങുന്ന എന്തു സാധനം കണ്ടാലും എന്റെ സ്വഭാവമാണ്..അടിച്ചു മാറ്റല്...

ഇവനെ കുറിച്ചു കൂടുതല്‍ അറിയണോ ? ഇവിടെ നോക്കൂ..

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍

16 comments:

ജിജ സുബ്രഹ്മണ്യൻ said...

നട്ടെല്ലു ഇല്ലാഞ്ഞിട്ടു ഇത്രേം മോഷണം .... അപ്പോള്‍ ഇവനു നട്ടെല്ലു ഉണ്ടായിരുന്നെങ്കിലോ ??എന്തൊക്കെ മോഷ്ടിച്ചേനേ ????/

യാരിദ്‌|~|Yarid said...

പക്ഷെ കുറച്ചു ഞണ്ടിനെ മേടിച്ചു അതിനെ കറിവെച്ചു, “ഇതാ നിങ്ങള്‍കായി ഞണ്ടുകറി“ യുടെ ഫോട്ടൊ ഞാനിവിടെ പോസ്റ്റ് ചെയ്യ്യുന്നു എന്നൊക്കെ പറഞ്ഞു കുറച്ചു ഫോട്ടൊ കൂടീ ഇടാമായിരുന്നു. ഈ ഞണ്ടിന്റെയൊക്കെ ടേസ്റ്റ് ഒന്നു വേറെയാണെ...!!!

ആ മുകളിലിരിക്കുന്ന ഐറ്റത്തിനെ ഇഷ്ടപ്പെട്ടു. പക്ഷെ ഫൊട്ടോ കണ്ടാല്‍ തന്നെ അറിയാം, ഇവന് നമ്മളെ കറിവെച്ചു തിന്നുന്ന ഐറ്റംസ് ആണെന്നു.. അതോണ്ട് ഞാനീ വഴിക്കു വന്നിട്ടില്ല...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

യാരിദ് പറഞ്ഞതു പോലെ, ഞണ്ടുകറിയുണ്ടക്കുന്ന വിധം കൂടിയൊന്നു പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.

Jayasree Lakshmy Kumar said...

എന്റെ ഭഗവാനെ. തേങ്ങാ മോഷ്ടിക്കുന്ന ഞണ്ടോ? ഇദ്ദേഹത്തിനെ തേങ്ങാ ഇടീക്കാന്‍ ട്രയിന്‍ ചെയ്യിക്കാമോ ആവോ?

അല്ലെങ്കില്‍ അവന്‍ നട്ടെല്ലു നിവര്‍ത്തി... [ഓ , സോറി നട്ടെല്ലില്ലേ] പറയുമോ അതിനു വേറേ ആളെ നോക്കെന്ന്

Vishnuprasad R (Elf) said...

ടൈറ്റില്‍ വായിച്ചപ്പോള്‍ കരുതി എന്നെപ്പറ്റിയാണെന്ന്.എന്നാലും ഇവനാളൊരു ഭയങ്കരനാണേ.കുറച്ചെണ്ണത്തിനെ ഇങ്ങ് കേരളത്തിലോട്ടു ഇറക്കുമതി ചെയ്താല്‍ നല്ല മാര്‍ക്കറ്റായിരിക്കും.ഇപ്പൊ , തേങ്ങയിടാന്‍ ആളെക്കിട്ടാനില്ല.


"ഈയിടെ ബാലഭൂമി വായിച്ചപ്പോളാണ് "- അയ്യേ ഇപ്പോഴും ബാലഭൂമി വായിക്കുകയോ? എന്നാല്‍ ഈ ലിങ്ക് വഴി ഒന്നു പോയിനോക്ക് Terminater Reading Kalikkudukka(ചിലപ്പോള്‍ നേരത്തേ തന്നെ കണ്ടിട്ടുണ്ടാകും)

Unknown said...

അപ്പൊ പ്രായമായതു വെറുതെയാ ഇപ്പഴും
ബാലഭൂമിയൊക്കെ വായിക്കുന്നത് അല്ലെ
എതായാലും പോസ്റ്റ് ഇഷടപെട്ടു
യാരിദ് പറഞ്ഞപൊലെ
ഇതും ഒരു കറിയാക്കിയാല്‍
നന്നായിരിക്കും

Sands | കരിങ്കല്ല് said...

ഇവന്റെയെങ്ങാനും കയ്യില്‍ പെട്ടാല്‍...

ചേച്ചീ... ഈ പാട്ടു പരിപാടി നിര്‍ത്ത്വോ?

പാമരന്‍ said...

ഹെന്‍രമ്മേ ഇവനാളുകൊള്ളാല്ലോ

കുഞ്ഞന്‍ said...

പുതിയ അറിവ് നല്‍കിയതിന് നന്ദി..!

തെങ്ങു കയറ്റക്കാരുടെ വയറ്റത്തടിക്കും ഇവരെ തെങ്ങുകയറ്റക്കാരായി കേരളത്തില്‍ കൊണ്ടുവന്നാല്‍..ഒരണ്ണമല്ലെ മോഷ്ടിക്കാണെങ്കില്‍ എടുക്കുകയൊള്ളൂ

ഹരീഷ് തൊടുപുഴ said...

ഈ കക്ഷീനെ കിട്ടുവായിരുന്നെങ്കില്‍, വംശനാശം നേരിടുന്ന തെങ്ങുകയറ്റക്കാര്‍ക്കൊരു പകരമാകുമായിരുന്നു. പിന്നെ കറിവെച്ചു കഴിക്കാനാണെങ്കില്‍ കുറേ ദിവസത്തേയ്ക്കുണ്ടാകുമായിരുന്നു....

ബഷീർ said...

നന്ദു...സംശയിച്ചത്‌ തന്നെ ഞാനും സംശയിച്ചു..
ഈ ഭീകരണ്റ്റെ ചിത്രം കൊള്ളാം.
പിന്നെ വയസായിട്ടും ബാലഭൂമിയും ലാലു ലീലയുമൊക്കെ .. !!
ഈ ആഴ്ചയിലെ പൂമ്പാറ്റ കിട്ടിയോ ?

തോന്ന്യാസി said...

ഈ കാന്താരിച്ചേച്ചിയെ ക്കൊണ്ടു തോറ്റു......

ഇങ്ങനോരോന്നു സംഘടിപ്പിച്ചോണ്ടു വരും.....

പിന്നെ ബാലരമേടേം പൂമ്പാറ്റേടേം കാര്യം പറഞ്ഞ് കളിയാക്കുന്നവരുടെ ശ്രദ്ധയ്ക്ക്.......

വെറുതേ അക്ബ്ല ക്കു പണിയുണ്ടാക്കല്ലേ.......(All Kerala Balamasika Lovers Association-
AKBLA)
സെക്രട്ടറി
(ഒപ്പ്)

ജിജ സുബ്രഹ്മണ്യൻ said...

യാരിദ് :-ഞണ്ടു കറി ഉണ്ടാക്കി അതിന്റെ റെസിപ്പി ഉടനെ ഞാന്‍ പോസ്റ്റ് ചെയ്യാം..രണ്ടു ദിവസം ക്ഷമിച്ചേക്കണെ..

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം :- ഈ വിഷയം പരിഗണനയില്‍ ഉണ്ട്...

ലക്ഷ്മി :- തേങ്ങാ ഇടുന്ന ഞണ്ടിനെ കുറച്ചു കിട്ടിയിരുന്നേല്‍ എത്ര നന്നായിരുന്നു അല്ലേ..അല്ല കിട്ടിയാലും വിശേഷം ഒന്നും ഇല്ല...മുകളില്‍ രണ്ടു പേര്‍ ചോദിച്ചതു കണ്ടില്ലേ..ഞണ്ടു കറി...
ഡോണ്‍ :-കമന്റടി കണ്ടപ്പോളല്ലെ ആ സത്യം പിടി കിട്ടിയതു.വേറെ ആരോടും പറയണ്ടാ കെട്ടോ ഹ ഹ ഹ


അനൂപേ :-എനിക്കു പ്രായമായീ ന്നു ആരാ പറഞ്ഞെ..ഇപ്പോളും 6 വയസ്സുകാരിയുടെ മട്ടാന്നു എന്റെ കണവന്‍ സോറി ഹണി ( കാപ്പിലാന്‍ ജി ഇട്ട പേരാ ട്ടോ ) പറയും..

സാന്‍ ഡ് :- പാട്ട് നിര്‍ത്തുന്ന കാര്യം ആലൊചിക്കട്ടെ ഹ ഹ ഹ ..എന്നാല്‍ ആവുന്ന ശല്യം എല്ലാര്‍ക്കും ചെയ്യുകാ ന്നുള്ളതു കുഞ്ഞിലേ ഉള്ള ശീലമാ..

പാമരന്‍ :- വളരെ നന്ദി

നന്ദേട്ടാ :- എന്റെ വീട്ടില്‍ കയറിയ നട്ടെല്ലില്ലാത്ത കള്ളനെ കുറിച്ചു എഴുതാന്‍ ഏറെ ഉണ്ട്...അതു വേറെ ഒരിക്കല്‍ എഴുതാം...പിന്നെ ഞണ്ടു പാല്‍ കറിയെ കുറിച്ചു ഞാന്‍ ഗവേഷണം നടത്തി കൊണ്ടിരികുകയാണ്..തിരുവനതപുരം ബ്ലോഗ് ശില്പ ശാലയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്കു കൊടുത്തു നോക്കട്ടെ..ആര്‍ക്കും കുഴപ്പം സംഭവിച്ചില്ലാ എങ്കില്‍ ഞാന്‍ പാലുല്‍പ്പന്നത്തില്‍ ഇടാം ട്ടോ..

കുഞ്ഞന്‍ :നാട്ടില്‍ ഇപ്പോള്‍ തെങ്ങു കയറ്റക്കാരെ കിട്ടാനില്ലല്ലോ ഇവന്മാരെ പരിശീലിപ്പിച്ചെടുത്താല്‍ മോഷണം വളരെ കുറഞ്ഞേനെ അല്ലെ..ഒരെണ്ണമല്ലെ എടുക്കൂ..

ഹരീഷ് :- ഹ ഹ ഹ ശരിയാ..ഒരെണ്ണത്തിനെ കിട്ടിയാല്‍ ഒരാഴ്ച്ച ഓടിയേനെ..

ബഷീറിക്കാ :- ഇപ്പോളും എന്റെ വായനാശീലം നില നിര്‍ത്തുന്നതു കളിക്കുടുക്കയും ബാലഭൂമിയും ഒക്കെ ആണ്..പൂമ്പാറ്റ ഇപ്പോള്‍ കിട്ടുന്നില്ലല്ലോ..

തോന്ന്യാസീ :- അക്ബ്ല( All Kerala Balamasika Lovers Association-
AKBLA ) യില്‍ എനിക്കും മെംബെര്‍ഷിപ്പ് ഉണ്ടല്ലോ അല്ലേ


വായിച്ചു കമന്റിട്ട എല്ലാര്‍ക്കും നന്ദി...കമന്റിടാതെ വായിച്ചു പോയവര്‍ക്കും നന്ദി..

മഴവില്ലും മയില്‍‌പീലിയും said...

ഈയിടെ ആയി ബാലരമ ഒന്നും വായിക്കാറില്ലാത്തതിനാല്‍ബെസിക്സ് ഒന്നും ക്ലിയര്‍‌അല്ല....നന്നായി ഞാന്‍ ആദ്യമായ ഇതൊക്കെ വായിക്കുന്നെ...എല്ലാം കൌതുകം!

siva // ശിവ said...

നട്ടെല്ലില്ലത്തവന്‍, പെരുങ്കള്ളന്‍ എന്നൊക്കെ കേട്ടാപ്പോള്‍ എന്നെക്കുറിച്ചായിരിക്കാം ഈ പോസ്റ്റ് എന്നു വിചാരിച്ച് ഓടിക്കിതച്ച് എത്തിയതാ....

NB: [പിന്നെ കൈയില് ഒതുങ്ങുന്ന എന്തു സാധനം കണ്ടാലും എന്റെ സ്വഭാവമാണ്..അടിച്ചു മാറ്റല്...] ഇത് എന്നെ ഉദ്ദേശിച്ചാണ്....എന്നെ തന്നെ ഉദ്ദേശിച്ചാണ്....എന്നെ മാത്രം ഉദ്ദേശിച്ചാണ്....

ബഷീർ said...

ശിവാ,

ഇങ്ങിനെ സ്വയം പുകള്‍ത്തിപറയുന്നത്‌ നല്ല സ്വഭാവമല്ല.. അതിനാല്‍ ഞാനൊന്നും പറയുന്നില്ല്ല..

അപ്പോള്‍ എന്റെ കളിക്കുടുക്ക പൊക്കിയ ആളെ പിടികിട്ടി..