


ഈയിടെ ബാലഭൂമി വായിച്ചപ്പോളാണ് നട്ടെല്ലില്ലാത്ത ജീവികളില്‍ ഏറ്റവും വമ്പന്‍ ഒരു പാവം ഞണ്ട് ആണെന്നു മനസ്സിലായത്.ഇവന്‍ ഒരു കായകുളം കൊച്ചുണ്ണി തന്നെ !! ഇവന്റെ പേരു നോക്കൂ...റോബര്‍ ക്രാബ് !!!! നല്ല പേര് അല്ലേ ? ഇവന്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കുന്നതു നമ്മുടെ തേങ്ങ ആയതു കൊണ്ട് ഇവനു ഒരു ഇരട്ടപ്പേരു കൂടി ഉണ്ട്..കോക്കനട്ട് ക്രാബ് അഥവാ തേങ്ങാക്കള്ളന്‍.
ശാന്തസമുദ്രത്തിന്റെയും ഇന്ഡ്യന് മഹാസമുദ്രത്തിന്റെയും തീരങ്ങളില്‍ ആണ് ഈ പെരുംകള്ളന്‍ കൂടുതല്‍ കാണപ്പെടുന്നത്.ഈ ഭീമസേനനു ഏകദേശം 75 സെന്റി മീറ്റര് നീളവും 4 കിലോയോളം ഭാരവും ഉണ്ടാവും.ഇവന്റെ പ്രധാന പണി കടല്‍ക്കരയില് ഉള്ള തെങ്ങില് കയറി ഇളം കരിക്കു തുരന്നു തിന്നുകയാണ്.പിന്നെ കൈയില് ഒതുങ്ങുന്ന എന്തു സാധനം കണ്ടാലും എന്റെ സ്വഭാവമാണ്..അടിച്ചു മാറ്റല്...
ഇവനെ കുറിച്ചു കൂടുതല്‍ അറിയണോ ? ഇവിടെ നോക്കൂ..
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍
Showing posts with label റോബര്‍ ക്രാബ്. Show all posts
Showing posts with label റോബര്‍ ക്രാബ്. Show all posts
Friday, May 23, 2008
നട്ടെല്ലില്ലാത്ത പെരും കള്ളന്‍....
ലേബലുകള്‍
കോക്കനട്ട് ക്രാബ്,
റോബര്‍ ക്രാബ്
Subscribe to:
Posts (Atom)