Friday, March 14, 2008

രണ്ടു മാസങ്ങള്‍ക്കു മുന്‍പ്...

രണ്ടു മാസങ്ങള്‍ക്കു മുന്‍പൊരു രാത്രി..ഓര്‍ക്കുമ്പോള്‍ തന്നെ ഇപ്പോഴും ഞെട്ടി വിറക്കുന്നു...ഒരു മാസത്തോളം ഞാന്‍ ഉറങ്ങിയില്ലാ..ഞാന്‍ ആദ്യമായി ഒരു കള്ളനെ മുഖാമുഖം കണ്ട രാത്രി..........


2008 ജനുവരി 13 .രാത്രി പതിവു പോലെ അത്താഴം കഴിച്ചു മക്കളെ കിടത്തി ഉറക്കി.എനിക്കു ചെയ്യാന്‍ അല്പം ഓഫീസ് ജോലികള്‍ ഉണ്ടായിരുന്നു..കമ്പ്യൂട്ടര്‍ ഇല്ലാത്ത സര്‍ക്കാരാഫീസ് ആണു ഞങ്ങളുടേത്..അതിനാല്‍ കുറെ ജോലികള്‍ ഒക്കെ ഞാന്‍ വീട്ടില്‍ വന്നിരുന്നാണു ചെയ്യുന്നത്..ഈ ജോലികളും തീര്‍ത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ മണി 12..വൈകി കിടന്നതിനാല്‍ വേഗം ഉറങ്ങിപ്പോയി.മക്കളെയും ചേര്‍ത്തു പിടിച്ചു കിടന്നതറിയാതെ ഉറങ്ങി.
ഇടക്കു മോള്‍ ഒന്നു ഞരങ്ങിയതു പോലെ തോന്നി കണ്ണു തുറന്നു നോക്കി..ശരിയാണ്..മോളുടെ ദേഹത്തേക്കു കാല്‍ കയറ്റി വെച്ചു മോന്‍ ഉറങ്ങുന്നു..ഇതു പതിവാണു..ഉറക്കത്തില്‍ മോന്‍ അറിയാതെ വട്ടം തിരിഞ്ഞു വന്നു കാല്‍ ദേഹത്തിടും..ശ്വാസം മുട്ടിയപ്പോള്‍ അവള്‍ ഞരങ്ങിയതാണ്..വേഗം മോന്റെ കാല്‍ മാ‍റ്റി അവനെ അല്പം കൂടെ നീക്കി കിടത്തി വീണ്ടും ഉറങ്ങാന്‍ കിടന്നു

രാത്രി.......കഴുത്തില്‍ ആരോ തൊടുന്ന പോലെ തോന്നിയാണു ഞെട്ടി ഉണര്‍ന്നത്..വീണ്ടും മോന്‍ തിരിഞ്ഞു കാല്‍ എന്റെ കഴുത്തിലേക്ക് ഇട്ടതാണു എന്നു കരുതി കണ്ണു തുറക്കാതെ തന്നെ ഞാന്‍ കാല്‍ നീക്കാന്‍ ശ്രമിച്ചു..പറ്റുന്നില്ല...എന്തോ ഒരു അരുതായ്ക..ഇതു മോന്റെ കാല്‍ അല്ല...
ബോധ മണ്ഡലത്തില്‍ ഒരു അപായ മണി...വേഗം ചാടിയെണീക്കാന്‍ നോക്കി..പറ്റുന്നില്ല..കഴുത്തില്‍ ആരോ പിടിച്ചിരിക്കുന്നു..അല്ല കഴുത്തില്‍ അല്ല ..മാലയില്‍..കള്ളന്‍ ആണു എന്നു മനസ്സിലായതും ഞാന്‍ ഉറക്കെ അലറി..യ്യോ ഒച്ച പുറത്തു വരുന്നില്ലേ..ഉണ്ടല്ലോ..പൂര്‍വാധികം ശക്തിയോടെ വീണ്ടും അലറി കള്ളന്‍..കള്ളന്‍..
ഇതിനിടക്കു കഴുത്തിലെ മാലയില്‍ പിടിച്ചിരിക്കുന്ന കള്ളന്റെ കൈയ്യില്‍ ശക്തിയായി കടിച്ചു ഞാന്‍...കടിയുടെ ശക്തിയും എന്റെ അലര്‍ച്ചയുടെ ഒച്ചയും കേട്ട് പേടിച്ച കള്ളന്‍ എന്റെ കഴുത്തില്‍ തന്നെ രണ്ടു കൈ കൊണ്ടും ഞെക്കിപ്പിടിച്ചു...സ്വിച്ച് ഇട്ട പോലെ എന്റെ നിലവിളി നിന്നു...
ഇതിനിടക്കു അപ്പുറത്തെ മുറിയില്‍ നിന്നും അച്ചന്‍ ഉറക്കെ പറയുന്നതു കേള്‍ക്കാം “മിണ്ടാതെ കിടക്കടീ..രാത്രി സ്വപനം കണ്ട് കരഞ്ഞു മനുഷ്യന്റെ ഉറക്കം കളയല്ലേ..”
അച്ചന്റെ ഒച്ച കേട്ടതും കള്ളന്‍ മാല വലിച്ചു പോട്ടിച്ചു ഓടിയതും ഒരുമിച്ചു കഴിഞ്ഞു..എന്റെ കഴുത്തു സ്വതന്ത്രമായതും ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ട് ഞാന്‍ ചാടി എണീറ്റ് ലൈറ്റ് ഇട്ടു..തലയിണയുടെ അടുത്തു റ്റോര്‍ച്ച് വെച്ചിട്ടാണ് ഞാന്‍ ഉറങ്ങാറ്..അപ്പോള്‍ ടോര്‍ച്ചിന്റെ കാര്യം ഒന്നും ഓര്‍ത്തില്ല..
എന്റെ അലര്‍ച്ച കേട്ട് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ചേട്ടനും ചേച്ചിയും മോനും കൂടേ ഓടി വന്നു.എല്ലാരും കൂടെ വീടിനു ചുറ്റും നടന്നു തിരഞ്ഞു..എവിടെ ...കള്ളന്‍ രക്ഷപെട്ടിരുന്നു..അപ്പോള്‍ തന്നെ പോലിസില്‍ വിവരം അറിയിച്ചു..പോലിസ് വന്നപ്പോള്‍ ആണു കള്ളന്‍ കയറീയ വഴി ഞങ്ങള്‍ക്കു മനസ്സിലായത്..ചിമ്മിനി തുറന്നു അതിലൂടെ ഇറങ്ങി രക്ഷപ്പെടാന്‍ ആയി അടുക്കള വാതില്‍ തുറന്ന് ഇട്ടിട്ടാണ് കള്ളന്‍ റൂമില്‍ എത്തിയത്..ശരീരം പൂര്‍ണമായി തളര്‍ന്നു കിടക്കുന്ന അമ്മ ഉള്ളതിനാല്‍ ബെഡ് റൂമിന്റെ വാതില്‍ തുറന്ന് ഇട്ടിട്ടാണ് ഞാന്‍ കിടക്കാറ്..അമ്മ രാത്രി വിളിച്ചാല്‍ അറിയണമല്ലോ എന്നോര്‍ത്ത്..അതെനിക്കു തന്നെ പാരയായി

കഴുത്തില്‍ കിടന്ന മാലയും മേശപ്പുറത്തിരുന്ന മൊബൈലും മോഷ്ടീച്ചാണു അവന്‍ കടന്നത്..വിദേശത്തുള്ള ഭര്‍ത്താവിനെ അപ്പോള്‍ തന്നെ വിളിച്ചു..ഒരു സമാധാനവും കിട്ടുന്നില്ലല്ലോ ഈശ്വരാ..ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം !!

പുലര്‍ച്ചെ 3 മണിക്കാണു സംഭവം നടന്നത്.എല്ലാരും രാത്രി എന്നെ ആശ്വസിപ്പിച്ചു..നിന്നെ അവന്‍ കൊന്നില്ലല്ലോ..സ്വര്‍ണം പോയതു പോട്ടെ..ഞാനും അങ്ങനെ തന്നെ കരുതി..എന്നാല്‍ നേരം വെളുത്തു..കള്ളന്‍ പോയ സമയം മുതല്‍ ഞാന്‍ എന്റെ മൊബൈലിലേക്കു വിളിക്കുകയാണ്..അപ്പോളൊക്കെ താങ്കള്‍ വിളിക്കുന്ന ആള്‍ പരിധിക്കു പുറത്താണ് എന്ന കിളികൊഞ്ചല്‍ കേള്‍ക്കാം..ഞാന്‍ വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു..6 മണിയോടെ ഞാന്‍ വീട്ണും ശ്രമിച്ചു..അതാ..റിങ്ങ് റ്റോണ്‍ ഒഴുകി വരുന്നു..പവനരച്ചെഴുതുന്ന കോലങ്ങളെന്നും.......2 പ്രാവശ്യം കൂടെ ബെല്‍ അടിച്ചു നിന്നു..ഇല്ല അവന്‍ ഫോണ്‍ എടുക്കുന്നില്ല


ഒരു 8 മണി ആയിക്കാണും..എന്റെ ലാന്‍ഡ് ഫോണ്‍ ബെല്‍ അടിച്ചതു കേട്ട് ഓടിച്ചെന്ന് എടുത്തു...എന്റെ ശ്വാസം നിലച്ചു പോയ പോലെ..വിളിച്ച്തു കള്ളന്‍ ആയിരുന്നു..ഞാന്‍ ചേച്ചിയുടെ താലി തിരിച്ചു തരാം..പോലീസില്‍ പരാതി കൊടുക്കരുത് എന്നു പറഞ്ഞു..എന്റെ താലി തന്നാല്‍ മതി ..പരാതി കൊടുക്കില്ല എന്നു ഞാനും പറഞ്ഞു..ഈ കാര്യം പറഞ്ഞ് ആ കള്ളന്‍ 2 ദിവസം എങ്കിലും എന്നെ വിളിച്ചു..ഞാന്‍ പോലീസിനു കൊടുത്ത പരാതിയില്‍ കള്ളനെ എന്നെ ഫോണ്‍ ചെയ്ത കാര്യവും സൂചിപ്പിച്ചിരുന്നു..പോലീസ് പറഞ്ഞു കള്ളന്‍ വിളിക്കട്ടെ ..അതു വെച്ചു നമുക്ക് അവനെ പിടിക്കാം എന്ന്..ഞാന്‍ ഒരു മണ്ടി !!! പോലീസ് പറഞ്ന്‍ ജതു വിശ്വസിച്ചു..കള്ളനെ പിടിക്കാന്‍ പറ്റുമായിരിക്കും എന്നോര്‍ത്തു..പോലീസ് ഒന്നും ചെയ്യില്ല എന്നു എനിക്കു തന്നെ ബോദ്ധ്യമായി..കാരണം ഞാന്‍ ഈ പരാതിയുമായി ഡി.വൈ.എസ്.പി.യുടെ ഓഫീസില്‍ ചെന്നു..ലോക്കല്‍ പോലീസ് കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നു എനിക്ക് മനസ്സിലായി..(പോലീസ് സ്റ്റേഷനിലെ ചടങ്ങുകള്‍ അന്നെനിക്കറിയില്ലായിരുന്നു..ജീവിതത്തില്‍ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷനില്‍ തന്നെ കയറുന്നത്..)അന്നു തന്നെ ഞാന്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ചെന്നു എഫ്.ഐ.ആറിന്റെ കോപ്പി തരാന്‍ പറഞ്ഞു..ഒരു 2 മണിക്കൂറോളം എന്നെ അവിടെ ഇരുത്തി എങ്കിലും എഫ്.ഐ.ആറ് തന്നു.
അന്നു തന്നെ ഞാന്‍ എന്റെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചു..അപ്പോള്‍ കള്ളന്‍ അവന്റെ മൊബൈലില്‍ നിന്നും എന്നെ വിളിക്കാന്‍ തുടങ്ങി..കള്ളന്‍ പല ഫോണില്‍ നിന്നും എന്നെ വിളിച്ചു...
കള്ളന്‍ വിളിച്ച എല്ലാ നമ്പറുകളും പോലീസിനെ അറിയിച്ചു...കൂടാതെ എന്റെ മൊബൈലിന്റെ ഐ.എം.ഇ.ഐ. നമ്പറും അറിയിച്ചു...ഇതു വരെ ആ‍ കള്ളനെ പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല..കഴിയും എന്നെനിക്കു വിശ്വാസവും ഇല്ല..അതാണു നമ്മുടെ പോലീസ്..
എന്നാലും വീട്ടില്‍ കയറി മോഷണം നടത്തി മോഷ്ടിച്ച മൊബൈലില്‍ എന്റ്റെ ലാന്‍ഡ് നമ്പറിലേക്കു വിളിച്ച് എന്നെ ഭീഷണിപ്പെടുത്തിയ ആ കള്ളനെ എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍.................

6 comments:

ശ്രീവല്ലഭന്‍. said...

അയ്യയ്യോ. ഇനി സുക്ഷിക്കൂ....പേടിച്ചു ഒരു പരുവം ആയിക്കാണും :-(
ഏതായാലും ഒന്നും പറ്റിയില്ലല്ലോ. അത് തന്നെ നല്ലത്. നന്ദു പറഞ്ഞതു ശരിയായിരിക്കണം.

പൊറാടത്ത് said...

“മൂന്നു മാസങ്ങള്‍ക്കു മുന്‍പൊരു രാത്രി..2008 ജനുവരി 13..” കണക്ക്കിന്റെ കാര്യത്തില്‍ മഹാമോശമാ അല്ലേ...എന്നെപ്പോ‍ലെ..

“കള്ളന്‍ അവന്റെ മൊബൈലില്‍ നിന്നും എന്നെ വിളിക്കാന്‍ തുടങ്ങി..കള്ളന്‍ പല ഫോണില്‍ നിന്നും എന്നെ വിളിച്ചു...“ കള്ളന്‍ താങ്കളുടെ ഫാനായി എന്നാ എനിയ്ക്ക് തോന്നുന്നത്..

ജിജ സുബ്രഹ്മണ്യൻ said...

പൊറാടത്ത്.നന്ദി
കണക്കിനു പണ്ടേ മോശമാണു ഞാ‍ന്‍..ജനുവരിയില്‍ ആ സംഭവം നടന്നു..മാര്‍ച്ച് എന്നതു മൂന്നാമതു മാസം ആണല്ലോ എന്ന ഓര്‍മ്മയില്‍ ആ പേരിട്ടതാണ്..തെറ്റ് മനസ്സിലാക്കി തന്നതിനു നന്ദി

ജിജ സുബ്രഹ്മണ്യൻ said...

വിലപ്പെട്ട ഉപദേശം തന്നു സഹായിച്ച നന്ദുവിനും ശ്രീ വല്ലഭനും നന്ദി.

കുഞ്ഞന്‍ said...

ആദ്യമെ പറയട്ടെ നല്ലവനായ കള്ളന്‍..

ശ്ശോ അവനെങ്ങാനും കത്തിയെടുത്ത് ഒരു കുത്ത് കുത്തിയിരുന്നെങ്കില്‍?? അല്ലെങ്കില്‍ മക്കളെ ഉപദ്രവിച്ചിരുന്നെങ്കില്‍. അപ്പോള്‍ പറഞ്ഞുവരുന്നത് ഇത്രയല്ലെ സംഭവിച്ചൊള്ളൂവെന്നു കരുതി ആശ്വസിക്കുക.

ഒരു താലി തരാന്‍ വേണ്ടി അവന്‍ പിന്നെയും പിന്നെയും ഫോണ്‍ ചെയ്യുന്നു, എത്ര വിശാലഹൃദയന്‍..!

പോലീസില്‍ പരാതികൊടുക്കുവാനുള്ള ബുദ്ധിമുട്ട് മനസ്സിലായില്ലെ, ഇപ്പോള്‍ തോന്നുന്നുണ്ടാകും കള്ളന്‍ കൊണ്ടുപോയത് പോട്ടെ, അവന് അല്പമെങ്കിലും മനസാക്ഷിയുണ്ടല്ലൊന്ന്...

കള്ളനുവേണ്ടി വക്കാലത്തുമായി വന്നതല്ലാട്ടൊ..

സംഭവിച്ചതെല്ലാം നല്ലതിനെന്നു ചിന്തിക്കാന്‍ വേണ്ടിയാ‍ണ് ( ഇപ്പോള്‍ പറയുന്നുണ്ടാകും ആരാന്റമ്മക്കു പ്രാന്തുപിടിച്ചാല്‍ കാണാന്‍ ശേല്, എന്റെ താലിച്ചെയിനും മൊബൈലുമാ നഷ്ടപ്പെട്ടത് )

കുറിപ്പ്: നന്ദു പറഞ്ഞ കാര്യങ്ങള്‍ നല്ല മാര്‍ഗ്ഗമാണ്

അനില്‍@ബ്ലോഗ് // anil said...

“കുതിരവട്ടന്‍“ പറഞ്ഞുവിട്ടതനുസരിച്ചു കള്ളനെക്കാണാന്‍ വന്നതാണ്.