Friday, March 21, 2008

ഇതു ശരിയാണോ ????????

ഇന്നു രാവിലെ ഞാന്‍ മലമുറി എന്ന സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറി.ആന വണ്ടിയില്‍..(ബസ് നമ്പര്‍ കെ.എല്‍ 15 2706 )കെ,എസ്.ആര്‍.ടി സി ക്കു ഞങ്ങള്‍ പറയുന്ന പേരാണു ആനവണ്ടി..ബസില്‍ നല്ല തിരക്ക്..ഫുട്ബോര്‍ഡില്‍ നിന്നും ആണു സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ യാത്ര ചെയ്യുന്നത്..എങ്ങനെയോ നൂണ്ട് ഞാന്‍ അകത്തു കയറിപറ്റി...കാലിന്റെ പെരു വിരല്‍ മാത്രം നിലത്തു കുത്തി ഒരു തരത്തില്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ കേള്‍ക്കാം ..ഒരു ബഹളം

“ഈ മനുഷ്യനു നാണമില്ലേ ? ഇത്രേം പെണ്ണുങ്ങള്‍ ഇങ്ങനെ തൂങ്ങി നില്‍ക്കുമ്പോള്‍ ലേഡീസ് സീറ്റില്‍ ഞെളിഞ്ഞിരിക്കുന്നു..എണീക്കൂ മനുഷ്യാ..“

ഒരു ചേച്ചിയുടെ അഭിപ്രായം എല്ലാരും കൂടെ ഏറ്റു പിടിച്ചു ...

“മുന്‍പില്‍ എത്ര സ്ഥലം ഉണ്ടെങ്കിലും ഞങ്ങളുടെ സീറ്റില്‍ ഇരിക്കും..ഒന്നു എണീറ്റു താ ചേട്ടാ “

“പുരുഷന്മാര്‍ ബസിന്റെ മുന്‍പിലേക്കു നീങ്ങി നില്ക്കാതെ പുറകില്‍ തന്നെ നിന്നോളും..“

എവിടെ ! ചേട്ടന്‍ ഇതൊന്നും കേള്‍ക്കുന്ന മട്ടില്ല..ഇതൊന്നും തന്നോടല്ല പറയുന്നതു എന്ന ഭാവത്തില്‍ ആ സീറ്റില്‍ തന്നെ ഇരിക്കുന്നു..ചേച്ചിമാര്‍ വീണ്ടും എണീക്കാനാവശ്യപ്പെട്ടപ്പോള്‍ എല്ലാം ശ്രധ്ധിച്ച് വാതില്ക്കല്‍ തന്നെ നിന്നിരുന്ന കണ്ടക്ടറുടെ തിരു മൊഴി കേട്ടു..

“ രാവിലെ വീട്ടില്‍ വഴക്കുണ്ടാക്കിട്ട് ഓരോന്നു ഇറങ്ങിക്കോളും..സ്ത്രീകള്‍ക്കുള്ള സംവരണ സീറ്റ് ബസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമേ ഉള്ളൂ...അതു കഴിഞ്ഞാല്‍ ആ സീറ്റില്‍ ആര്‍ക്കും കയറി ഇരിക്കാം..അങ്ങനെ ഇരുന്ന ആളെ ഞാന്‍ എണീപ്പിച്ചാല്‍ നാളെ എന്റെ ജോലി പോകും “

ഇതു എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അറിവാണ്..ബസിന്റെ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ മാത്രേ സംവരണ സീറ്റുള്ളു എന്ന് ..പുരുഷന്മാര്‍ സംവരണ സീറ്റില്‍ ഇരുന്നാല്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ ആ സീറ്റ് ഒഴിവാക്കി കൊടുക്കണം എന്നാണ് ഞാന്‍ കേട്ടിരിക്കുന്നതു..അല്ലെങ്കില്‍ എന്തിനാണു സ്ത്രീകള്‍.വികലാംഗര്‍,വൃദ്ധര്‍ ഇങ്ങനെ ബസില്‍ സംവരണം ചെയ്തിരിക്കുന്നത്..ഫുട് ബോര്‍ഡില്‍ നിന്നു യാത്ര ചെയ്തു സ്ത്രീകള്‍ റോഡില്‍ തെറിച്ചു വീണു മരിച്ചാല്‍ ആരു സമാധാനം പറയും..യാത്രക്കാരുടെ കാര്യത്തില്‍ ബസ് ജീവനക്കാര്‍ക്കു യാതൊരു ഉത്തരവാദിത്വവും ഇല്ലേ ??

22 comments:

വിന്‍സ് said...

ഫുട്ബോര്‍ഡില്‍ നിന്നും യാത്ര ചെയ്തു പുരുഷന്മാര്‍ റോഡില്‍ വീണു മരിച്ചാ ആരു സമാധാനം പറയും?

ബയാന്‍ said...

വിന്‍സ് തെറിച്ചുപോയാല്‍ ഞാന്‍ സാമാധാനം പറഞ്ഞോളാം, സമാധാനമായില്ലെ, ഇനി ധൈര്യത്തില്‍ വണ്ടിവിട്ടോ, ആ പെണ്ണുങ്ങളുടെ കാര്യം നോക്കണേ, ബേജാറുകൊണ്ടാ.

ദേ കിടക്കുന്നു, ഈ വേര്‍ഡ്‌വെരി കണ്ടുപിടിച്ചവനെ തല്ലികൊല്ലണം.

മലമൂട്ടില്‍ മത്തായി said...

In God's own country, rules are always observed in the breach.

Off topic - What is the need for seat reservation for normal women in the bus? Seats should be reserved for old folks, pregnant women and disabled. The rest all should travel the same way. After all everyone pays the same fare to travel the same distance.

ചിതല്‍ said...

പക്ഷേ ഈ പെണ്ണുങ്ങള്‍ ബസ്സില്‍ കേറുമ്പോള്‍ ജനറല്‍ സീറ്റുകള്‍ ഒരു പാട് കാലിയായിരിക്കുന്ന നേരത്തും സംവരണ സീറ്റിലേ ഇരിക്കൂ.. സംവരണ സീറ്റ് അവര്‍ക്ക് ഉള്ളത് തന്നെയല്ലേ.. അത് പിന്നീട് കയറുന്നവര്‍ക്ക് ഉപയോഗിച്ച് കൂടേ.. സംവരണം ഇല്ലാത്തത് ഉപയോഗിക്കുകയല്ലേ വേണ്ടത്.. അവസാനം ഇനിയും സംവരണം 33% സംവരണം,50% സംവരണം എന്നെക്കെ പറഞ്ഞ് പിന്നെയും പിന്നെയും കരയും.. എന്താ പറയാ...

ജിം said...

തെറ്റു തന്നെ. സംശയമില്ല.
എന്റെ അഭിപ്രായത്തില്‍ "ഒന്നു എണീറ്റു താ ചേട്ടാ.." എന്നൊക്കെ അഭ്യര്‍ത്ഥിക്കുന്നതാ കുഴപ്പം. പറഞ്ഞിട്ട് കാര്യമില്ലെങ്കില്‍ എല്ലാവരും കൂടി അങ്ങു വലിച്ചു താഴെയിടണം!

Anonymous said...

now u need seperate seat.. ?
why ? its strange.. why you cant sit with other men ?

ജിജ സുബ്രഹ്മണ്യൻ said...

അജ്ഞാത സുഹൃത്തേ,

"പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെയോ, ഉത്തരേന്ത്യയിലെപ്പോലെയോ കേരളത്തിലെ
പുരുഷന്മാരില്‍ ഏറെയും ചിന്തിക്കുകയും പെരുമാറുകയും ചെയ്യാത്തതുകൊണ്ട് ....
വിദ്യാഭ്യാസത്തില്‍ മാത്രം മുന്നിലായാല്‍ പോരാ, സംസ്കാരത്തിലും അതുണ്ടാവണം..
ഒരു പെണ്ണ് കൂടെ സീറ്റിലിരുന്നു എന്നു കരുതി ഒന്നും സംഭവിക്കില്ല പക്ഷെ അതു
കൂടെയിരിക്കണ ആണിനും തോന്നണം......അടുത്തൊരു പെണ്ണിന്റെ ചൂരടിച്ചാല്‍
കൂടെയിരിക്കണ ആണിന് ഇരിക്കപ്പൊറുതിയില്ലാണ്ടാ‍വണത് കേരളത്തിലെ
കണ്ടിട്ടുള്ളൂ... അതെന്നു മാറുന്നുവോ അന്നെ ഞങ്ങള്‍ക്ക് ധൈര്യമായി പുരുഷനൊപ്പം
ഇരിക്കാനാവൂ...."

ഭൂമിപുത്രി said...

സവരണസീറ്റുള്ളിടത്തോളം കാലം അതുറപ്പാക്കുകയും വേണം കാന്താരിക്കുട്ടി.നന്ദുപറഞ്ഞതുപോലെ ധൈര്യമായി ആക്ഷന്‍ എടുത്തോളു.

വിന്‍സ് said...

/വിന്‍സേ: “ഫുഡ് ബോഡില്‍ യാത്ര അരുതെന്ന് “ വ്യക്തമായി എഴുതിവച്ചിട്ടുണ്ട് ബസില്‍. അതു പാലിക്കപ്പെടേണ്ടതു താങ്കളും ഞാനും ഉള്‍പ്പെട്ട “ പുരുഷന്മാരുടെ” ചുമതലയല്ലെ? വീണു മരിച്ചാലാരും ഉത്തരം പറയില്ല...കുടുംബത്തിന്റെ ഉത്തരം മുട്ടുകയേയുള്ളൂ!!!./

എക്സാക്റ്റ്ലി മൈ പോയന്റ്. സ്ത്രീകള്‍ക്കും ഇതു ബാധകം ആണല്ലോ. ഫുഡ്ബോര്‍ഡില്‍ നില്‍ക്കുന്ന ആരും വീണേക്കാം, അവിടെ സ്ത്രീകള്‍ വീണാല്‍ മാത്രം ആരു സമാധാനം പറയും എന്ന ചോദ്യത്തിനാണു ഞാന്‍ മറു ചോദ്യം ഉന്നയിച്ചത്.

ബസിലും സംവരണം. വികലാംഗരോ മറ്റു ശാരീരിക പ്രശ്നം ഒക്കെ ഉള്ളതു ആണേല്‍ സമ്മതിക്കാം പക്ഷേ ആ ഇരിക്കുന്ന വ്യക്തി നിന്നിട്ടു തനിക്കിരിക്കണം എന്നു സ്ത്രീ ബലം പിടിക്കുന്നതു എന്തിനു?? സ്ത്രീക്കു എല്ലാത്തിനും കഴിവുണ്ടല്ലോ ഇച്ചിരി നിക്കാന്‍ മേലേ?? ജസ്റ്റ് എ തോട്ട്.

വിന്‍സ് said...

കാന്താരിക്കുട്ടിയുടെ അനോണിക്കുള്ള മറുപടി വളരെ നന്നായിട്ടുണ്ട്.

നന്ദു said...

വിന്‍സ് :) ശരിയാണ്‍.. അപകടം വന്നാല് ആണ്‍ പെണ്‍ ഭേദമില്ല..ആരായാലും മരിക്കും. അവിടെ ഫ്ഡ് ബോഡില്‍ നില്ക്കുന്നത് ആണോ പെണ്ണൊ എന്ന് മരണം നോക്കാറില്ല.. ഇവിടെ, കാന്താരിക്കുട്ടി പറഞ്ഞുവന്നത് (ഞാന്‍ മനസ്സിലാക്കിയിടത്തോളം)മനപൂര്‍വ്വം കാറ്റ് കിട്ടാനായി സ്ത്രീകള്‍ ഫുഡ്ബോഡീലിറങ്ങി നിന്നു യാത്ര ചെയ്തതാവാന്‍ വഴിയില്ല!. അകത്തു നില്‍ക്കുന്ന പുരുഷന്മാര്‍ അകത്തേയ്ക്ക് നീങ്ങി നില്‍ക്കാതെ പുറകില്‍ തമ്പടിച്ചു നിന്നതു കാരണം ആ സ്റ്റോപ്പില്‍ നിന്നും കയറിയ കാന്താരിക്കുട്ടിയുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഉള്ളിലേയ്ക്ക് കടക്കാനാവാതെ ഫുഡ്ബോഡില്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്നു എന്നാണ്‍... രണ്ടു കാര്യങ്ങളാണ്‍ -
ഒന്ന് : അകത്തു കയറുന്ന പുരുഷ പ്രജ്ജകള്‍ പിന്നില്‍ കിടന്നു തള്ളാതെ മുന്നിലേയ്ക്ക് നീങ്ങി നിന്നാല്‍ സ്ത്രീ ജനങ്ങള്‍ക്ക് സ്വസ്തമായി പുറകില്‍ നില്‍ക്കാം
രണ്ട്:പുരുഷന്മാര്‍ സംവരണ സീറ്റില്‍ നിന്നും എണീറ്റ് മുന്നിലെയ്ക്ക് പോയാല്‍ പുറകില്‍ നില്‍ക്കുന്ന സ്ത്രീ ജനങ്ങള്‍ക്ക് ആ സീറ്റുകളില്‍ ഇരിക്കാം മറ്റുള്ളവരെ അകത്തേയ്ക്ക് കടക്കാന്‍ സഹായിക്കാം. കെ. എസ്. ആര്‍. ടി. സി സ്ത്രീകള്‍ക്ക സീറ്റുകള്‍ സംവരണം ചെയ്തിട്ടുള്ള സ്ഥിതിയ്ക്ക് അതു പാലിക്കാന്‍ യാത്രക്കാര്‍ ബാദ്ധ്യസ്ഥ്രരാണ്‍. അല്ലാത്ത പക്ഷം അതെടുത്തുകളയാന്‍ കോടതിയില്‍ ഒരു “അന്യായം” ഫയല്‍ ചെയ്യാം...
വിന്‍സേ എല്ലാ മേഖലയിലും സംവരണം സ്ത്രീയ്ക്ക് വേണമെന്നും ഒപ്പം സ്ത്രീ അബലയല്ല എന്നു പറയുന്നതും സ്ത്രീ തന്നെയാണ്‍.. ഇതിലെ വൈരുദ്ധ്യാത്മകത അറിയാതെയല്ല.. എന്നിരുന്നാലും നമുക്ക് തല്‍ക്കാലം ഇതോര്‍ക്കാം : “യത്ര നാര്യേസ്തു പൂജ്യംതേ രമന്തെ തത്ര ദേവതാ..”

യാരിദ്‌|~|Yarid said...

അതെ ഇതില്‍ വേറെ ഒരു കാര്യം കൂടെയുണ്ടല്ലൊ കാന്താരി. ചില സ്ത്രികളുണ്ട്, ബസില്‍ കേറിയാല്‍ സ്ത്രികളുടെ സീറ്റില്‍ ഒഴിവുണ്ടെലുംകയറിയിരിക്കില്ല, പകരം ജനറല്‍ സീറ്റില്‍ കയറിയിരിക്കും. അങ്ങനെയിരിക്കരുതെന്നല്ല. പക്ഷെ ഇരിക്കുന്നതു ഒരു സീറ്റില്‍ ഒരാള്‍ വെച്ചൊക്കെയായിരിക്കും ഇരിക്കുന്നത്. അതു വേറെ ഒരാള്‍ക്കിരിക്കാന്‍ കഴിയാത്ത വിധത്തിലായിരിക്കും ഇരിക്കുന്നത്. ആരെലും നീങ്ങിയിരിക്കാന്‍ പറഞ്ഞാല്‍ അവനെ ദഹിപ്പിക്കുന്ന വിധത്തിലൊരു നോട്ടവും. അപ്പൊഴും സ്ത്രികളുടെ സീറ്റ് ഒഴിവായിരിക്കും.
അതു പോലെ വേറെ ചില സ്ത്രികള്‍ , ബസില്‍ കൈക്കുഞ്ഞുങ്ങളെയും കൊണ്ട് കയറിയാലും കണ്ട ഭാവം നടിക്കില്ല, പാവം ആണുങ്ങളു അയ്യൊ കഷ്ടമെന്നു വിചാരിച്ചു എണീറ്റു കൊടുക്കും. ഈ സ്ത്രീകളുണ്ടല്ലൊ കൊന്നാലും എണീറ്റു കൊടുക്കില്ല..

പിന്നെ വിന്‍സ് ചോദിച്ചതു പോലെ പുരുഷന്മാര്‍ റോഡില്‍ വീണു മരിച്ചാല്‍ ആരു സമാധാനം പറയും. കാന്താരിക്കുട്ടി പറയുമൊ?

ജിജ സുബ്രഹ്മണ്യൻ said...

വിന്‍സേ,
സ്ത്രീകള്‍ എല്ലാ രംഗത്തും കഴിവു തെളിയിച്ചിട്ടുണ്ട്..ബസില്‍ നില്‍ക്കുന്നതിനും കുഴപ്പം ഇല്ല..ഇരിക്കുന്ന വ്യക്തിയെ എണീപ്പിച്ചിട്ട് ഇരിക്കണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് .എന്നാല്‍ ബസിന്റെ മുന്‍പില്‍ ഇഷ്ട്ടം പോലെ സ്ഥലം ഉള്ളപ്പോള്‍ സ്ത്രീകള്‍ നില്‍ക്കുന്ന പുറകില്‍ മാത്രേ നില്‍ക്കൂ..അവരോടു ചേര്‍ന്നേ നില്‍ക്കൂ എന്നു പുരുഷന്മാര്‍ വാശി പിടിക്കരുത്..ഇരിക്കുന്ന പുരുഷന്മാര്‍ കൂടി മുന്‍പിലേക്കു നീങ്ങിയാല്‍ സ്ത്രീകള്‍ക്കു അല്പം കൂടെ സ്ഥലം കിട്ടും എന്നേ ഉദ്ദേശിച്ചുള്ളൂ..
നമ്മുടെ ആന വണ്ടികള്‍കൊന്നിനും വാതില്‍ അടക്കാന്‍ ഉള്ള സൌകര്യം ഇല്ലാ എന്നറിയാമല്ലോ..ഫൂട്ബോര്‍ഡില്‍ തൂങ്ങി നിന്നു യാത്ര ചെയ്യുമ്പോള്‍ ബസ് പെട്ടെന്നു സഡന്‍ ബ്രേക്കിട്ടാല്‍ തെറിച്ചു റോഡില്‍ വീഴാന്‍ സാദ്ധ്യത ഇല്ലേ ? അങ്ങനെ സംഭവിച്ചിട്ടില്ലേ ? ജീവന്‍ ആണിനും പെണ്ണിനും ഒരു പോലെ തന്നെ..എന്നാലും വാതില്‍ക്കല്‍ തൂങ്ങി നില്‍ക്കാന്‍ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ അപേക്ഷിച്ചു വൈഭവം കുറവാണ്.
പിന്നെ സംവരണം എന്നതു നിയമപ്രകാരം ഉള്ളതാണെങ്കില്‍ ഞങ്ങള്‍ക്കു അതു ലഭിച്ചേ തീരൂ....അല്ലെങ്കില്‍ ഇങ്ങനെ നിയമം ഉണ്ടാകേണ്ടല്ലോ

ജിജ സുബ്രഹ്മണ്യൻ said...

വഴിപോക്കന്‍,
ഞാന്‍ കണ്ടിടത്തോളം സ്ത്രീകള്‍ പൊതുവെ അവര്‍ക്കായി സംവരണം ചെയ്ത സീറ്റിലേ ഇരിക്കാറുള്ളൂ..പിന്നെ ദീര്‍ഘയാത്രയാണെങ്കിലേ മുന്‍പിലേക്കു പോകാറുള്ളൂ‍...
ജനറല്‍ സീറ്റില്‍ ഒരു സീറ്റില്‍ ഒരാള്‍ മാത്രം ഇരുന്നാല്‍ അവരോട് അപ്പുറത്തേക്കു മാറിയിരിക്കാന്‍ ആവശ്യപെട്ടാല്‍ അതു ചെയ്യും എന്നാണു എന്റെ വിശ്വാസം..
പിന്നെ കൈക്കുഞ്ഞുങ്ങളുമായി കയറി വരുന്നവറ്ക്കു ഞാന്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കാറുണ്ട്..പകരം അവരെ കണ്ടീല്ലാ എന്നു നടിച്ചു ഉറങ്ങുന്ന ഭാവത്തില്‍ ഇരിക്കുന്ന യാത്രക്കാരേയും ഞാന്‍ കണ്ടിട്ടുണ്ട്..അതൊക്കെ വൃദ്ധരോടും വികലാംഗരോടും കുഞ്ഞുങ്ങളോടും സഹാനുഭൂതി ഉള്ളവര്‍ മാത്രമേ ചെയ്യൂ..
ഫൂട്ബോറ്ഡില്‍ പുരുഷന്മാരായാലും സ്ത്രീകളായാലും യാത്ര ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം..അതിനു എല്ലാ യാത്രക്കാരും സഹകരിക്കണ്ടേ?ഞാന്‍ ബസില്‍ കയറീപറ്റി ...ബാക്കിയുള്ളവര്‍ എങ്ങനെയെങ്കിലും വരട്ടെ എന്നു ചിന്തിക്കാമോ

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ വന്നു അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി..കൂട്ടത്തില്‍ ഈ വിഷയത്തില്‍ പ്രായോഗികമായി എന്തു ചെയ്യാന്‍ പറ്റും എന്നു പറഞ്ഞു തന്ന നന്ദുവിനു പ്രത്യേകം നന്ദി....

യാരിദ്‌|~|Yarid said...

കാന്താരിയെ വിശ്വാസം എല്ലാം ശരിയാകണമെന്നില്ലല്ലൊ? ഭൂരിപക്ഷം സ്ത്രികളും ചെയ്യുന്നതിതാണ്‍. എക്സെപ്ഷണല്‍ ആള്‍ക്കാരു കാണും, കാന്താരിക്കുട്ടിയെപ്പൊലെ.

അങ്കിള്‍ said...

നന്ദു പറഞ്ഞതാണ് നിമയമം. ഇന്നത്തെ കാലത്ത്‌ (തുല്യരാണെന്ന്‌ വാദിക്കുന്ന സമയത്ത്) അങ്ങനെയാണോ വേണ്ടത്‌.

നന്നേ പ്രായമായവര്‍ക്കും വികലാംഗര്‍ക്കും ആണായാലും പെണ്ണായാലും സീറ്റ്‌ ഒഴിഞ്ഞുകൊടുക്കണം. അതാണ് വേണ്ടത്‌. ആരോഗ്യമുള്ളവര്‍ക്ക്‌ ബസ്സില്‍ റിസര്‍വേഷന്റെ ആവശ്യമുണ്ടോ?.

കാന്താരിക്കുട്ടി പറഞ്ഞില്ലേ ബസ്സില്‍ അടുത്തിരിക്കുന്ന ആണിനെ പറ്റി. അതു ഉടന്‍ മാറില്ല, നമ്മുടെ നാട്ടില്‍. ആദ്യം ആണിനും പെണ്ണിനും പ്രത്യേക സ്കൂളുകള്‍ ഇല്ലാതാകണം. അതു കഴിഞ്ഞ്‌ ആണിനെയും പെണ്ണീനേയും ഒരേ ക്ലാസ്സിലിരുത്തി പഠിപ്പിക്കണം. അതിനും ശേഷം ചെറിയ ക്ലാസ്സുകളില്‍ ആണിനേയും പെണ്ണിനേയും ഒരു ബഞ്ചിലിരുത്തിയും പഠിപ്പിക്കാം.ആങ്ങനെ കുറച്ചു കാലം കഴിഞ്ഞാല്‍ ബസ്സില്‍ അടുത്തടുത്തിരുന്നാല്‍ ആണിനും പെണ്ണിനും ഉണ്ടാകുന്ന ഒരു ‘വിരുവിരുപ്പ്’ കുറേശ്ശെ മാറിക്കിട്ടും.

എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്യാന്‍ തുടങ്ങുന്നതോ, ‘കൌമാര വിദ്യാഭ്യാസ‘മെന്ന പേരില്‍ തുടക്കത്തിലേ ആണിനേയും പെണ്ണിനേയും ഒരു ബഞ്ചിലിരുത്തി പഠിപ്പിക്കാനൊരുങ്ങുന്നു.

ആലോചിക്കൂ, എവിടെയാണ് നമുക്ക്‌ തെറ്റുന്നത്‌.

പ്രിയ said...

കാന്താരി പറഞ്ഞ ആ അനോണിക്കുള്ള മറുപടി ശരിക്കും സത്യം. പിന്നെ എല്ലാ രാജ്യത്തിലും ഓരോ നിയമവും ഉണ്ടായതു അവിടത്തെ കള്ച്ചര് വച്ചാണ്. ഇസ്ലാമിക് രാജ്യങ്ങളില് സീറ്റ് സംവരണം ഉണ്ട്. അത് കര്ശനമായി പാലിക്കപ്പെടുന്നതും ഇല്ലാത്തതും കണ്ടിട്ടുണ്ട്.

കുഞ്ഞുങ്ങളെ ഒരുമിച്ചിരുത്തിയത് കൊണ്ടു ഒന്നും മാറാന് പോകുന്നില്ല. കാരണം ഇന്നത്തെ കുഞ്ഞുങ്ങള് അത്രയതികം വേര്തിരിവിലല്ല വളരുന്നത്. പരസ്പരം നല്ല സുഹൃത്തായി കാണാന് ആണ്കുട്ടിക്കും പെണ്കുട്ടിക്കും കഴിയുന്നു എന്നെനിക്കു തോന്നുന്നു.പക്ഷെ ഇന്നു വളര്ന്നു കഴിഞ്ഞ ഞാന് അടങ്ങുന്ന യുവതലമുറയും അതിന് മുന്നത്തെ തലമുറയും ആണ് പ്രശനക്കാര്.(പിന്നെ ഇന്ത്യയിലെ കുടുംബബന്ധങ്ങളെ അതിന്റെ കേട്ടുറപ്പിനെ അകമഴിഞ്ഞു പ്രശംസിക്കുന്നവര്, ഇങ്ങനെ കുറേ കുടുക്കുകള് കൂടി ഉള്ളത് കൊണ്ടാണ് അത് നിലനില്ക്കുന്നതെന്ന് മറന്നുവോ?)

പിന്നെ പുരുഷന്മാര് ബസില് പിന്നില് തന്നെ കൂടി നില്ക്കുന്നു എന്ന് പറയരുത്. കാരണം ട്രാന്സ്പോര്ട്ട് ബസില് ഒറ്റ ഡോര് അല്ലെ ഉള്ളു. അപ്പൊ ഇറങ്ങിപ്പോകാന് സൌകര്യതിനാ അവിടെ നില്ക്കുന്നെ. അല്ലെയോ ?പക്ഷെ ....
പ്രൈവറ്റ് ബസില് എല്ലാരും നേരെ മുന്വശത്തേക്കാണല്ലോ പോരുന്നത് :p ( അത് ഏത് കൊമ്പത്തെ ഇസ്ലാമിക് കണ്ട്രി ആണേലും, ഡ്രൈവര് "പിച്ചേ ജാവോ ഭായ്" എന്ന് മിനുടിന് മിനുടിന് അലറണം )

yousufpa said...

ഓരോ രാജ്യങ്ങളിലെ സംസ്കാരങ്ങള്‍ക്ക് അനുസരിച്ചായിരിക്കും അവിടുത്തെ നിയമങ്ങളും.അത് പാലിച്ചേ പറ്റൂ. സാമാന്യ ബുദ്ധിയുണ്ടായാല്‍ അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ

അനോണി സാറേ...ഇത് കേരളമല്ലേ..?അടുത്തിരുന്നാല്‍ പീഠിപ്പിച്ചു എന്ന് പറഞ്ഞു കേസ് കൊടുത്താലൊ.എന്തിനാ ഈ പൊല്ലാപ്പ്.

pg said...

കാന്തരി ചേച്ചി, ഞാന്‍ ജാപനില്‍ ആണ് ജോലി ചെയ്യുന്നത്‌, ഇവിടുത്തെ ട്രൈനിലും ബസിലും എല്ലാം രെസെര്‍വേഷന്‍ ഉണ്ട്‌ പക്ഷേ നമ്മുടെ നാതിലെ പോലെ "സ്ത്രീ" എന്നല്ല,
"Kindly offer your seat to Aged/Disabled/Expecting Mothers/ Passenger with a Child" എന്നാണ് എഴുതി വച്ചിറികുന്നത്‌.
അത്‌ എവിടുത്ത്‌ കാര്‍ കൃത്യ മായി പലികുന്നുമുന്ദ്, നമ്മുടെ നാടും എന്നെങ്കിലും ഇതുപോലെ ആകും എന്നു നമുക് പ്രാര്‍ഥതികാം

അനില്‍@ബ്ലോഗ് // anil said...

കാന്താരീ,
ഇതില്‍ വലിയ സങ്കീര്‍ണ്ണതയൊന്നുമില്ല. റിസര്‍വേഷന്‍ സീറ്റില്‍ നിന്നും അതിനര്‍ഹതയില്ലാത്തവരെ എഴുനേല്‍പ്പിക്കുക എന്നതു കണ്ടക്ടറുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കില്‍ കണ്ടക്ടര്‍ ശിക്ഷാര്‍ഹനാണു, ഇരിക്കുന്ന ആളും. ബസ് നമ്പ്രര്‍ അല്ലെങ്കില്‍ സമയവും തീയതിയും റൂട്ടും കാണിച്ചു അസ്സി.ട്രാന്‍സ്പോര്‍ട്ട് ഒഫ്ഫിസര്‍ക്ക്(ഏതാണോ സമീപ ഡിപ്പോ)പ്രു രജിസ്റ്റെഡ് പരാതി അയച്ചാല്‍ അടുത്ത ദിവസം അന്വേഷണത്തിനു ഉദ്യോഗസ്ഥര്‍ വീട്ടില്‍ വരും. ഞാന്‍ വരുത്തിയിട്ടുണ്ട്.ശിക്ഷയൊന്നും ഉണ്ടാവില്ലായിരിക്കും, യൂണിയനൊക്കെ ഇതിനുള്ളതല്ലെ.

ഇവിടെ കുന്നംകുളം പോലീസ് ഇടക്കിടെ ഈ കേസു ചാര്‍ജു ചെയ്യാറുണ്ടു.റിസര്‍വേഷന്‍ സീറ്റില്‍ ഇരുന്നതിനു 500 രൂപ ഫൈന്‍ അടച്ച മഹാന്മാര്‍ ഇവിടുണ്ടു.

ഇനി ഒരു വഴിപോക്കന്‍ പറഞ്ഞതില്‍ ചെറിയൊരു യോജിപ്പ്. ഇവിടെങ്ങളില്‍ മിനി ബസുകള്‍ആണു നല്ല ഒരു ശതമാനം. കുറച്ചു സീറ്റുകള്‍ മാത്രം, അവയില്‍ തന്നെ റിസര്‍വേഷനുകള്‍ പോയാല്‍ പൊതു സീറ്റുകള്‍ കുറവു. ചില മഹതികള്‍ ആദ്യമെ ഇടിച്ചു കയറി പൊതു സീറ്റില്‍ സൈഡു നോക്കിയിരിക്കും. നിയമ പരമായി അതില്‍ തെറ്റില്ല. പക്ഷെ അടുത്ത സീറ്റ് ഒഴിഞ്ഞു കിടന്നാലും പുരുഷന്‍ അതിലിരുന്നാല്‍ ചിലപ്പോള്‍ അടികിട്ടു. വനിതാ റിസര്‍വേഷന്‍ സീറ്റ് കാലിയായിക്കിടക്കാറുമുണ്ടു.

അതെന്തെങ്കിലും ആവട്ടെ.റിസര്‍വേഷന്‍ എന്ന നിയമം നില്‍നില്‍ക്കുന്നിടത്തോളം അതു പാലിച്ചേ പറ്റൂ. ഇനി നമ്മള്‍ 30 ശതമാനം പാര്‍ലമെന്റില്‍ വനിതാ സംവരണത്തിനു പ്രക്ഷോഭം തുടങ്ങാന്‍ പോകുവല്ലെ
ഈ റിസര്‍വേഷന്‍ കാര്യത്തില്‍‍ പ്രതിഷേധമുള്ളവര്‍ അതു നമ്മുടെ വിവിധ പാര്‍ട്ടികളേയും സര്‍ക്കാരുകളേയും ബോധ്യപ്പെടുത്തുക, അല്ലെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ഇങ്ങനെയാണെന്നു പറഞ്ഞ് നമുക്ക് ഒരു പൊതു താല്‍പ്പര്യ ഹര്‍ജി കൊടുക്കാം.

ശ്രീ said...

ഇവിടെ ചേച്ചി വിവരിച്ചിരിയ്ക്കുന്ന സാഹചര്യം വച്ചു നോക്കുമ്പോള്‍ അയാള്‍ എഴുന്നേറ്റ് ആ സീറ്റ് സ്ത്രീകള്‍ക്ക് വിട്ടു കൊടുക്കുന്നതാണ് മര്യാദ. ആ കണ്ടക്ടര്‍ പറഞ്ഞതില്‍ ന്യായമില്ല. ബസ് യാത്ര പുറപ്പെടുമ്പോള്‍ മാത്രമല്ല, യാത്ര തുടങ്ങിയ ശേഷവും സ്ത്രീകളുടെ സീറ്റ് അവര്‍ക്ക് അവകാശപ്പെട്ടതു തന്നെ ആണ്.

[എന്നാല്‍ ചിലപ്പോള്‍ ചില ബസ്സുകളില്‍ ജനറല്‍ സീറ്റുകളെല്ലാം നിറഞ്ഞ ശേഷം സ്ത്രീകളുടെ സീറ്റ് ഇഷ്ടം പോലെ കാലിയായി കിടക്കുമ്പോള്‍ അവിടെ ഇരിയ്ക്കുന്ന പുരുഷന്മാരെ ചില സ്ത്രീകള്‍ നിര്‍ബന്ധപൂര്‍വ്വം എഴുന്നേല്‍പ്പിയ്ക്കുന്നത് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. അതു ശരിയാണെന്ന് എനിയ്ക്കു തോന്നിയിട്ടില്ല; സ്തീകള്‍ വരുമ്പോല്‍ എഴുന്നേറ്റു കൊടുത്താല്‍ പോരേ?

ഇത്തരം സംഭവങ്ങള്‍ കൂടി കണ്ടിട്ടുള്ളതു കൊണ്ടാകാം പലരും ഇവിടെ പ്രതിഷേധരൂപത്തില്‍ കമന്റിട്ടതെന്നു തോന്നുന്നു. പിന്നെ, കാന്താരി ചേച്ചീ... വഴിപോക്കന്‍ മാഷ് പറഞ്ഞതു പോലെയുള്ള സംഭവങ്ങള്‍ പല തവണ ഞാനും കണ്ടിട്ടുണ്ട്.

ജനറല്‍ സീറ്റ് എന്നു വച്ചാല്‍ ആണുങ്ങള്‍ക്കു മാത്രമുള്ളതല്ല; അതിന് സ്തീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശമാണുള്ളത്. [ പലരും അതങ്ങനെയല്ല ധരിച്ചു വച്ചിരിയ്ക്കുന്നത് എന്നെനിയ്ക്കുമറിയാം] എങ്കിലും ഒരു ബസ്സില്‍ സ്ത്രീകള്‍ക്കുള്ള സീറ്റുകള്‍ കാലിയായി കിടക്കുമ്പോള്‍ ജനറല്‍ സീറ്റുകളില്‍ ഒറ്റയ്ക്കൊരു സ്ത്രീ ഇരിയ്ക്കുമ്പോള്‍ അവിടെ രണ്ട് (മൂന്നു സീറ്റുകളുള്ള ട്രാന്‍‌സ്പോര്‍ട്ട് ആണെങ്കില്‍ മൂന്ന്) പുരുഷന്മാര്‍ക്ക് ഇരിയ്ക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത് എന്നതും കൂടി ഓര്‍ക്കേണ്ടതാണ്.