Wednesday, April 16, 2008

പ്രാര്‍ഥന ഒരു ശിക്ഷ ആയപ്പോള്‍........

ഞാന്‍ ഇടുക്കിയിലെ ചെറുതോണിക്കടുത്തു വാഴത്തോപ്പ് എന്ന സ്ഥലത്തു ജോലി ചെയ്യുന്ന കാലം താമസം വാഴത്തോപ്പില്‍ തന്നെ ഉള്ള കോണ്‍ വെന്റ് കം ഹോസ്റ്റലില്‍ പേര് യേശുനിവാസ് വര്‍ക്കിങ് വിമന്‍ ആയി ഞങ്ങള്‍ അഞ്ചെട്ടു പേരുണ്ട് കൂടുതലും എഞ്ജിനീയറിങ്ങിനു പഠിക്കുന്ന കുട്ടികള്

ഹോസ്റ്റലില്‍ ചേര്‍ന്നപ്പോള്‍ തന്നെ അവിടത്തെ നിയമാവലി മദര്‍ എന്നോട് പറഞ്ഞിരുന്നു

അതില്‍ പ്രധാനമായവ
* രാവിലെയും വൈകിട്ടും പ്രാര്‍ഥനയില്‍ പങ്കു കൊള്ളുക
* ഹോസ്റ്റലില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുത്
*രാത്രി പത്തു മണിക്കു ശേഷം റൂമില്‍ ലൈറ്റ് ഇടരുത്
* വൈകിട്ട് ആറരക്കു മുന്‍പു ഹോസ്റ്റലില്‍ തിരിച്ചെത്തണം
...................................................................................................

ഇതില്‍ ആദ്യത്തെ നിബന്ധന എന്നെ സംബന്ധിച്ചിടത്തോളം സഹിക്കാന്‍ വയ്യാത്ത ഒന്നായിരുന്നു വൈകിട്ട് പ്രാര്‍ഥന സന്തോഷം തന്നെ പക്ഷേ രാവിലെ...............

പ്രാര്‍ഥനക്കുള്ള മണി രാവിലെ നാലു മണിക്കു അടിക്കും(ഹോസ്റ്റലില്‍ ഓരോന്നിനും മണി മുഴക്കമാണ് ഭക്ഷണം കഴിക്കാന്‍,പ്രാര്‍ത്തിക്കാന്‍ വായിക്കാന്‍॥ഓരോന്നിനും മണിയടിയുടെ ഈ ണത്തിനും വ്യത്യാസം ഉണ്ട് ) രാത്രികാലങ്ങളില്‍ സഹിക്കാന്‍ വയ്യാത്ത തണുപ്പാണ്।കമ്പിളിക്കുള്ളില്‍ ചുരുണ്ട് വളഞ്ഞ് എസ് ഷേപ്പിലൊക്കെ കിടന്നാണു തണുപ്പിനെ ഓടിക്കുന്നത് പ്രാര്‍ഥനയില്‍ നിന്നും ആരേയും ഒഴിവാക്കിയിട്ടില്ല॥മണിയടി കേള്‍ക്കുമ്പോള്‍ ചാടി എണീറ്റ് പല്ല് ബ്രഷ് ചെയ്ത് എല്ലാരും പ്രേയര്‍ ഹാളില്‍ എത്തണം

ഈ പ്രാര്‍ഥന കണ്ടു പിടിച്ചവനെ തല്ലിക്കൊല്ലണം എന്ന പ്രാര്‍ഥനയോടെ മെല്ലെ പുതപ്പിനടിയില്‍ നിന്നു എണീറ്റ് ഉറങ്ങിക്കൊണ്ട് തന്നെ പല്ലു തേച്ചു എന്നു വരുത്തി ആടിയാടി പ്രേയര്‍ ഹാളില്‍ എത്തും॥ഞാന്‍ എത്തുമ്പോളേക്കും കുട്ടികള്‍ പ്രാര്‍ഥനാ ഗാനം പാടിതീര്‍ന്നു ബൈബിള്‍ വായന തുടങ്ങി കാണും॥ഞാന്‍ മെല്ലെ ചെന്നു അവരുടെ കൂടെ ഇരിക്കും॥ഇരുന്നു കൊണ്ട് ഒന്നു കൂടി ഉറങ്ങും॥ഇങ്ങനെ കുറെ ദിവസമായപ്പോള്‍ കുട്ടികള്‍ പറഞ്ഞു ചേച്ചി അവിടെങ്ങാനും കിടന്ന് ഉറങ്ങിക്കോളൂ...എന്തിനാ ഇവിടെ വന്നിരിക്കുന്നെ॥അപ്പോള്‍ ഹോസ്റ്റലിലെ നിയമം ?

നിയമം മണ്ണാങ്കട്ട !!!

ഞാനൊന്നാലോചിച്ചു॥കുട്ടികള്‍ ആണെങ്കിലും അവര്‍ പറഞ്ഞതില്‍ കാര്യം ഉണ്ട്॥ഞാനെന്തിനാ ദൈവത്തിന്റെ മുന്നില്‍ വന്നിരുന്നു ഉറങ്ങുന്നേ

അവരുടെ ഉപദേശം സുന്ദരിയും സുശീലയും വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും സര്‍വ്വോപരി ഗസറ്റഡ് ഉദ്യോഗസ്ഥയുമായ ഞാന്‍ സസന്തോഷം സ്വീകരിച്ചു॥

പിറ്റേന്നു മണിയടി കേട്ടിട്ടും കേട്ടില്ലാ എന്ന മട്ടില്‍ കമ്പിളി ഒന്നു കൂടെ തല വഴി വലിച്ചിട്ട് ഞാന്‍ കിടന്നു...പ്രേയര്‍ ഹാളിനുള്ളില്‍ നിന്നു കുട്ടികളുടെ പ്രാര്‍ഥന ഉയര്‍ന്നു കേള്‍ക്കാം

ആരാധിക്കുന്നേ കുമ്പിട്ടാരാധിക്കുന്നേ......

ആത്മനാഥന്‍ യേശുവിനെ ആരാധിക്കുന്നേ

പെട്ടെന്നാണു കതകില്‍ മുട്ടു കേട്ടത്॥ഡും ഡും ഡും

ആരപ്പാ ശല്യപ്പെടുത്താന്‍ വന്നിരിക്കുന്നെ ? മനുഷ്യനെ സ്വസ്ഥമായി ഒന്നുറങ്ങാനും സമ്മതിക്കില്ലേ ?

കണ്ണും തിരുമ്മി പിറുപിറുത്തു കൊണ്ട് ഞാന്‍ ചെന്നു വാതില്‍ തുറന്നു॥

ഒരു നിമിഷം എന്റെ ഉറക്കം ഏതു വഴിക്കു പോയി എന്നറിയില്ല॥മുന്‍പില്‍ മദര്‍ !!!!! മദറിന്റെ മുഖം ചുവന്നിരിക്കുന്നു॥ദേഷ്യം കൊണ്ട് മൂക്കൊക്കെ വിറക്കുന്നു...

താമസിച്ചില്ല മഴ തുടങ്ങി॥ഇവിടുത്തെ നിയമം കാന്താരിക്കു അറിയാവുന്നതല്ലേ॥അവിടെ കുട്ടികള്‍ പ്രാര്‍ഥിക്കുന്നതു കാണുന്നില്ലേ അവര്‍ക്കു മാതൃക കാണിക്കേണ്ടതല്ലേ ?പോത്ത് പോലെ ഉറങ്ങുന്നു ആസനത്തില്‍ വെയിലു വന്നാലും എണീകില്ലല്ലോ .........പെരു മഴ തുടര്‍ന്നു ..........

.മദറേ ഞാന്‍ ...............
ഞാന്‍ പറയാന്‍ ശ്രമിച്ചു॥ഇയാള്‍ ഒന്നും പറയേണ്ടാ॥ഞാന്‍ പറയുന്നതു അങ്ങ് കേട്ടേച്ചാല്‍ മതി

ശരി മദര്‍ പറയൂ ?


ഇപ്പോള്‍ നടന്ന പ്രാര്‍ഥന മൊത്തം കാന്താരി ഒറ്റക്കു പ്രാര്‍ഥിക്കണം॥ദൈവമെ ചതിച്ചോ എന്റെ ഗുരുവായൂരപ്പാ॥എന്തൊരു പരീക്ഷണം

എനിക്കാണേല്‍ ബൈബിള്‍ അതിന്റെ ഈണത്തില്‍ വായിക്കാനൊന്നും അറിയില്ല...എന്നാലും ശിക്ഷയല്ലേ അനുഭവിച്ചേ പറ്റൂ...

ഞാന്‍ പ്രേയര്‍ റൂമിലേക്കു നടന്നു।കുട്ടികള്‍ പഠനം തുടങ്ങിയിരിക്കുന്നു॥പ്രാര്‍ഥന കഴിഞ്ഞാല്‍ പിന്നെ അതു പഠന മുറി ആയി ഉപയോഗിക്കുന്നു॥

കുട്ടികള്‍ ചെയ്ത പ്രാര്‍ഥന മൊത്തം ഞാന്‍ ഒന്നു കൂടി നടത്തേണ്ടി വന്നു॥എനിക്കാണെങ്കില്‍ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എല്ലാം ഒന്നും അറിയില്ലാ॥കൂട്ടത്തില്‍ കൂടുമ്പോള്‍ പാടും എന്നല്ലാതെ.....ഞാന്‍ എങ്ങനെയൊക്കെയോ ഇസ്രായേലിന്‍ നാഥന്‍ എന്ന പാട്ടൊക്കെ പാടി പ്രാര്‍ഥന മുഴുമിപ്പിച്ചു॥

എന്റെ പ്രാര്‍ഥന തീരുന്നതു വരെ മദര്‍ അവിടെ തന്നെ നിന്നു।കുട്ടികളുടെ മുഖത്തു സഹതാപം॥എനിക്കു ഇഞ്ചി കടിച്ച കുരങ്ങന്റെ ഭാവം॥ഇത്രേം വലിയ നാണക്കേട് ഇനി ഉണ്ടാവാനുണ്ടോ ? ഇനിയീ കുട്ടികളുടെ മുഖത്തെങ്ങനെ നോക്കും...

തിരിച്ചു റൂമില്‍ എത്തി॥തിരിഞ്ഞും മറിഞ്ഞും, കമഴ്ന്നും കിടന്നിട്ടും ദേഷ്യം പോകുന്നില്ല॥എന്റെ ഭര്‍ത്താവു പോലും ഇങ്ങനെ ചീത്ത പറഞ്ഞിട്ടില്ല എന്നെ ...ഞാനെന്താ കൊച്ചു കുട്ടി ആണോ ചീത്ത പറഞ്ഞു അനുസരിപ്പിക്കാന്‍...

മദര്‍ പറഞ്ഞതു കേട്ടില്ലെങ്കില്‍ വേറെ ഹോസ്റ്റല്‍ ഒന്നും അവിടെ ഇല്ലാ॥വീട്ടില്‍ നിന്നും എന്നും പോയി വരുക എന്നതു ബുദ്ധിമുട്ടും ആണ്॥അതിനാല്‍ പ്രതികരിക്കാന്‍ വയ്യാ...എന്തു പറഞ്ഞാലും സഹിച്ചേ പറ്റൂ।ദേഷ്യം വന്നതു വിഴുങ്ങിയെ പറ്റൂ॥ഇവിടെ തന്നെ കൂടണമെങ്കില്‍ ...അങ്ങനെ കുറെ നേരം മദറിനെ മനസ്സില്‍ തെറി വിളിച്ചപ്പോള്‍ എന്റെ ദേഷ്യം ഒട്ടൊന്നു കുറഞ്ഞു॥എണീറ്റിരുന്നു നേരം വെളുപ്പിച്ചു പിന്നെ..


പ്രശ്നം എന്താന്നു വെച്ചാല്‍ രാവിലെ പ്രാര്‍ഥന അഞ്ചര ഒക്കെ ആകുന്നതോടെ തീരും ।അതു കഴിഞ്ഞാല്‍ എട്ടര വരെ സമയം കളയാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല॥ടി।വി,റേഡിയോ,ടേപ്പ് റെക്കോറ്ഡര്‍ ഇല്ലാ॥ഇഷ്ട വാരികകളായ മംഗളം ,മനോരമ ഇത്യാദി ഹോസ്റ്റലില്‍ കണ്ടാല്‍ വയറ് നിറയെ ചീത്ത കേള്‍ക്കാന്‍ അതും ഒരു കാരണമാകും॥ഇതൊക്കെ വായിച്ചാല്‍ ഈ കുട്ടികള്‍ ഒക്കെ ചീത്തയാകും എന്നാ മദറിന്റെ വാദം ॥ഉറക്കെ വര്‍ത്തമാനം പറയാനോ ചിരിക്കാനോ പാടില്ല॥പിന്നെ എങ്ങനെ സമയം കളയും ??

എനിക്കു അന്നു തോന്നിയ ഒരു സംശയം ആണ്॥നിര്‍ബന്ധിച്ചു പ്രാര്‍ഥിപ്പിക്കുന്നതില്‍ വല്ല അര്‍ഥവും ഉണ്ടോ ? വിശ്വാസം മനസ്സില്‍ ഉള്ളവര്‍ പ്രാര്‍ഥിച്ചാല്‍ പോരെ...എന്താ നിങ്ങളുടെ അഭിപ്രായം ?????


23 comments:

യാരിദ്‌|~|Yarid said...

അതുപോരാ കാന്താരി. എല്ലാവരും വിശ്വാസം കഴുത്തില്‍ കെട്ടിയിട്ടു നടക്കണം. പറ്റുമെങ്കില്‍ റോഡിലിറങ്ങി ഉച്ചത്തില്‍ അലറി വിളിക്കണം. നാടുകാരെ മുഴുവന്‍ തന്റെ വിശ്വാസം അറിയിക്കണം.. അതിനു മൈക്കും കോളാംബിയും കുന്തവും കൊടച്ചക്രവും എല്ലാം ഉപയോഗിക്കണം..ഇല്ലെങ്കില്‍ എന്തു വിശ്വാസം....:(

ആ മദറമ്മച്ചിക്കിട്ടൊരു പണി കൊടുക്കാന്‍ പറ്റിയിലെ കാന്താരി..ഇതെന്തു കാന്താരി...:-S

ഉപാസന || Upasana said...

koLLaam oru zree Tachch
:-)
upaasana

Binoykumar said...

ഇന്ത്യ ഒരു മതേതര രാഷ്ട്രം ആണെന്ന് ഭരണഘടനയില്‍ മാത്രമേ ഉള്ളോ? അവനവന്‍റെ വിശ്വാസം പോലെ ജീവിക്കാന്‍ വിടാതെ നിര്‍ബന്ധിച്ചു പ്രാര്ത്ഥന ചെയ്യിക്കുന്നത്തിന്റെ ഉദ്ദേശം എന്താണെന്നു പകല്‍ പോലെ വ്യക്തമാണ്....നോര്‍ത്ത് ഇന്ത്യയില്‍ ചില വിഭാഗക്കാരുടെ പ്രാര്ത്ഥന ആലയങ്ങളും സന്ന്യാസി മഠം ങ്ങളും മറ്റും അക്രമത്തിന് ഇരയാകുന്നത് ഇതിനോട് ചേര്ന്നു വായിക്കേണ്ടിയിരിക്കുന്നു

chithrakaran ചിത്രകാരന്‍ said...

കുഞ്ഞാടുകളുടെ കൂട്ടത്തില്‍ കയറി നിന്ന് രക്ഷ തേടുംബോള്‍ കുഞ്ഞാടായി നില്‍ക്കുകയേ മാര്‍ഗ്ഗമുള്ളു. ആട്ടിന്‍ കൂട്ടില്‍ നിന്നും പുറത്തിറങ്ങിയാലുടന്‍ ഇങ്ങനെത്തന്നെ പ്രതികരിക്കുകയും വേണം.വിശ്വാസം എന്നാല്‍ ചോദ്യം ചെയ്യാത്ത അനുസരണ മാത്രമാണ്.
നന്നായിരിക്കുന്നു.

Unknown said...

ഞാനും പണ്ടു മഠം വക സുകുളില്‍ പഠിക്കുമ്പോള്‍
ഈ പ്രാഥനാ മുറയില്‍ ഏറെ വ്യാകുലപെട്ടിട്ടുണ്ട്
അന്നു കപ്പേളയില്‍ കൊണ്ടു പോകും മുട്ടുകുത്തി പ്രാഥിപ്പിക്കും.വീട്ടില്‍ അതിന്റെ പേരില്‍ വലിയ പ്രശ്നങ്ങളായിരുന്നു

vimal mathew said...

കാന്താരീ, രസകരമായ് പോസ്റ്റ് .
ഇതു ചെയ്യിപ്പിച്ച മദറിനെ ഇപ്പൊഴും ബന്ധപ്പെടാന്‍ സാധിക്കുമെങ്കില്‍ അവരോട് പൌലോസ് റൊമര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായം ഇരുപത്തിനാലാം വാക്യം (നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെയിടയില്‍ ദുഷിക്കപ്പെടുന്നു) വായിച്ചു പഠിക്കാനാവശ്യപ്പെടുമല്ലോ? :)

ജിജ സുബ്രഹ്മണ്യൻ said...

യാരിദ്:-എന്നെ പ്രാന്താശുപത്രീല്‍ കാണാന്‍ ധൃതിയായി അല്ലേ..റോഡില്‍ ഇറങ്ങി ഉച്ചത്തില്‍ യേശുവേ സ്തോത്രം എന്നു പാടി നടന്നാല്‍ വലിയ തെറ്റു വരില്ല ഹ ഹ ഹ
ഉപാസന :- കമന്റിനു നന്ദി
ബിനോയ് കുമാര്‍:-നിര്‍ബന്ധിച്ചു പ്രാര്‍ഥിപ്പിച്ചാലും അവരുടെ വിശ്വാസത്തിലേക്കു നമ്മള്‍ മാറില്ലല്ലോ.തല്‍കാലത്തേക്കു കാര്യം കാണാന്‍ അനുസരിക്കും എന്നേ ഉള്ളല്ലോ.
ചിത്രകാരന്‍ :-ശരിയാണ് പറഞ്ഞതു..കുഞ്ഞാടുകളുടെ കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ കുഞ്ഞാടാണു..അവിടെ നിന്നു പുറത്തിറങ്ങിയപ്പോളാണ് പ്രതികരിക്കാന്‍ പറ്റിയത്..അന്നേ പ്രതികരിച്ചിരുന്നെങ്കില്‍ പെട്ടീം കിടക്കയുമായി അന്നു തന്നെ ഇറങ്ങേണ്ടി വന്നേനെ..മറ്റൊരു താമസ സൌകര്യം കിട്ടാന്‍ ബുദ്ധിമുട്ടല്ലേ ആ മലമൂട്ടില്‍
അനൂപ്:-.മുന്‍പും ചില ഹോസ്റ്റലുകളില്‍ എനിക്കു ഈ അനുഭവം ഉണ്ടായിട്ടുണ്ട്..
നന്ദു :- പറഞ്ഞതു അക്ഷരം പ്രതി ശരിയാണ്..ഏതു മതമായാലും ജാതിയായാലും പ്രാര്‍ഥന എന്നതു മനസ്സില്‍ നിന്നും വരേണ്ടതാണ്..
വിമല്‍ മാത്യൂ:- ഈ പറഞ്ഞ മദര്‍ ഇപ്പോള്‍ കോതമംഗലത്തു ഉണ്ട്..ഞാന്‍ കോതമംഗലത്തു ജോലി ചെയ്യുന്ന സമയം പല പേപ്പറുകളും അറ്റസ്റ്റ് ചെയ്യാനായി എന്റെ അടുത്തു വരാറുണ്ട്..ഈ കാര്യത്തെ കുറിച്ചു പറഞ്ഞു ഞങ്ങള്‍ ചിരിച്ചിട്ടുണ്ട്..മദറിന്റെ ഭാഗത്തു നിന്നു ചിന്തിച്ചാല്‍ ഒരു പക്ഷേ അവരുടെ പ്രവൃത്തി ശരിയായിരിക്കും.മറ്റു കുട്ടികള്‍ക്കു മാതൃക ആവേണ്ടവരല്ലേ ഹ ഹ ഹ ..എനിക്കു രാത്രി എത്ര നേരം വേണേലും ഉറക്കമിളക്കാന്‍ പറ്റും..പുലര്‍കാലം ഉറങ്ങാനാണ് ഇഷ്ടം..അതുകൊണ്ടാണ് അന്നു മദറിനോട് അത്രയും കലി തോന്നിയത്...


അഭിപ്രായം അറിയിച്ച എല്ലാര്‍ക്കും നന്ദി...വന്നു നോക്കി കമന്റ് ഇടാതെ പോയവര്‍ക്കും നന്ദി......

ജിജ സുബ്രഹ്മണ്യൻ said...

എനിക്കു അന്നു തോന്നിയ ഒരു സംശയം ആണ്॥നിര്‍ബന്ധിച്ചു പ്രാര്‍ഥിപ്പിക്കുന്നതില്‍ വല്ല അര്‍ഥവും ഉണ്ടോ ? വിശ്വാസം മനസ്സില്‍ ഉള്ളവര്‍ പ്രാര്‍ഥിച്ചാല്‍ പോരെ...എന്താ നിങ്ങളുടെ അഭിപ്രായം ?????

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“എന്റെ ഭര്‍ത്താവു പോലും ഇങ്ങനെ ചീത്ത പറഞ്ഞിട്ടില്ല ” പകരം ഭര്‍ത്താവിനെ പറഞ്ഞു കാണൂലേ അതു മതി.

പ്രവീണ്‍ ചമ്പക്കര said...

കാന്തരികുട്ടി,
ആ മദര്‍ ഇപ്പോള്‍ എവിടെ ഉണ്ട് എന്നാണ് പറഞ്ഞതു?... എന്തായാലും കാന്തരികുട്ടിയുടെ ഒറ്റയ്ക്കുള്ള പ്രാര്ത്ഥന കേട്ടിരുന്ന അവരുടെ സഹന ശക്തി അപാരം തന്നെ. പിന്നിട് എന്നെങ്കിലും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞിട്ടുണ്ടോ ?... കാണാന്‍ വഴി ഇല്ല.

prachaarakan said...

അവനവന്റെ വിശ്വസങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുന്നതിനെ ന്യായീകരിക്കാനാവില്ല..

ചിലയിടത്തൊക്കെ ഈ പ്രവണത ഇന്നു തുടരുന്നുണ്ട്‌ എന്നതാണു വസ്ഥുത..


ഞാനും കുറച്ച്‌ നാള്‍ സൌദിയില്‍ ഉണ്ടായിരുന്നു. നിസ്കാര സമയത്ത്‌ ഷോപ്പുകള്‍ അടച്ചിടാറുണ്ട്‌.. മുസ്ലിംങ്ങളായവര്‍ പുറത്ത്‌ നിസ്കരിക്കാതെ കറങ്ങുന്നത്‌ കണ്ടാല്‍ അടി ഉറപ്പാണു.. അമുസ്ലിങ്ങളോട്‌ നിസ്കരിക്കാനോ മുസ്ലിംങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനോ നിര്‍ബന്ധിക്കുന്നതായി അറിവില്ല. .

പിന്നെ ഈ മുത്തവ്വമാരില്‍ എത്ര പേര്‍ നിസ്കരിക്കുന്നുണ്ടാവും എന്നത്‌ വേറെ വിഷയം.

OT : word verification is tooo bore

siva // ശിവ said...

Hai,

[When in Rome, do as Romans do. That means, when you are somewhere that you are not familiar with, act like the people around you. That’s a golden rule.]

Thisis the answer for your question.

Siva.

ഉപാസന || Upasana said...

Siva both are different yaar
living in Rome and studying in convetn school

That convetn school is not in Rom, but in India..!

Naa..? Kanthaari
:-)
Upasana

Anonymous said...

Really gud KAnthari...........
a mathrinu vattanenne.kshamichu kala....... pakshe oru gasted officer ayrunnettum ethinethire prathikarikkathirunnathu kashtam thanne.......

ജിജ സുബ്രഹ്മണ്യൻ said...

കുട്ടിചാത്തന്‍ :- ഹ ഹ ഹ എത്ര കറക്റ്റ് ആണു താങ്കളുടെ നിഗമനം..എന്റെ ചീത്ത സഹിക്കാന്‍ വയ്യാതെ ആണു അദ്ദേഹം പ്രവാസിയുടെ കുപ്പായം എടുത്തിട്ടത്
പ്രവീണ്‍ :- അന്നു എന്റെ ഒറ്റക്കുള്ള പ്രാര്‍ഥന കഴിഞ്ഞതില്‍ പിന്നെ അങ്ങനെ ഒരു സംഭവം അതിന്റെ പേരില്‍ ഉണ്ടായിട്ടില്ല..ഞാനും നീറ്റ് ആയി ഹ ഹ ഹ ..രാവിലെ എണീക്കാന്‍ പഠിച്ചു

പ്രചാരകന്‍ :- അഭിപ്രായത്തോടു യോജിക്കുന്നു

ശിവാ :- അങ്ങനെ തന്നെ ..പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോല്‍ പാമ്പിന്റെ നടുക്കഷണം തന്നെ തിന്നണം.

ഉപാസന :-സത്യം ..ഇന്‍ഡ്യയിലെ കോണ്‍ വെന്റ് സ്കൂളില്‍ ഇതേ നടക്കൂ..നമ്മള്‍ അവരുടെ വിശ്വാസത്തെ ബഹുമാനിക്കുക അപ്പോള്‍ പ്രശ്നമില്ലല്ലോ
സജിതാ :-ഗസറ്റഡ് ഓഫീസര്‍ ആയാലും അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു,,ഒന്നാമതു താമസ സൌകര്യം കിട്ടാന്‍ ഉള്ള ബുദ്ധിമുട്ട് തന്നെ..പ്രതികരിക്കാന്‍ നിന്നാല്‍ പെട്ടീം കിടക്കേം അപ്പോള്‍ തന്നെ എടുക്കേണ്ടി വന്നേനെ


കമന്റിയ എല്ലാ‍ര്‍ക്കും നന്ദി

Unknown said...

gijjaaaa..enikishtapetuuu..iii cheriya valiya karynagal..njan ippola ningade blog nokkiyeeee....

Unknown said...

ningal cheruthallaaa....oru valiya mansund ningakkuuu..inganne koree alkkar undayirunnenkill ii lokam nanayi poyennee

കോട്ടക്കുന്നന്‍ said...

എന്താ കാന്താരി ചേച്ചി
അവിടെ ഇരുന്നു "ചെത്തി മന്താരം തുളസിയോ" , "കണി കാണും നേരമോ" ഒക്കെ പാടെണ്ടേ
...

തോന്ന്യാസി said...

അയ്യോ കാന്താരിച്ചേച്ചീ...ഞാന്‍ എത്താനിത്തിരി താമസിച്ചു.......
നമ്മക്കിപ്പോ പോയിട്ടാ മദറിന് രണ്ടെണ്ണം പൊട്ടിച്ചാലൊ....

കുഞ്ഞന്‍ said...

കാന്താരിക്കുട്ടി..

നിയമങ്ങളും വ്യവസ്ഥകളും അനുസരിക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ് അത് ഏത് രാജ്യത്തിലായാലും..!
(ഹും നിയമങ്ങളും വ്യവസ്ഥകളും അനുസരിക്കുന്ന ഒരു നീതിമാന്‍ വന്നിരിക്കുന്നു)

അവര്‍ പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടല്ലെ അവിടെ താമസിക്കാന്‍ പറ്റിയത്.

ഒരാള്‍ക്ക് ഇളവ് അനുവദിച്ചുകൊടുത്താല്‍, അതേ മാനദണ്ടമനുസരിച്ച് മറ്റുള്ളവര്‍ക്കും ഇളവ് ചെയ്യേണ്ടെ, അത് ആ സ്ഥാപനത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെങ്കില്‍ മദര്‍ ചെയ്തത് ശരി തന്നെ, വ്യക്തിപരമായ വൈരാഗ്യത്തോടെയല്ലല്ലൊ ആ മദര്‍ ചെയ്തത്.

ബഷീർ said...

ഇവിടെ വ്യവസ്ഥയും നിയമങ്ങളുമല്ല വിഷയം.. ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റൊരു വിഭാഗത്തിനു മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമമാണു നടക്കുന്നത്‌..

ഓരോരുത്തരും അവരവരുടെ വിശ്വാസമനുസരിച്ച്‌ / വിശ്വാസമില്ലായ്മയനുസരിച്ച്‌ പ്രാര്‍ത്ഥിക്കുക എന്നാണു നിര്‍ബന്ധിക്കുന്നതെങ്കില്‍ അംഗീകരിക്കാം .

പക്ഷെ ഇത്‌ അതല്ലല്ലോ ..

വിശ്വാസം എന്നത്‌ അടിച്ചേല്‍പിക്കേണ്ട വിഷയമല്ല.. അത്‌ കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല..

കാന്താരി അവിടെ പ്രവേശനം നേടുന്നതിനായി നിങ്ങള്‍ പറയുന്നത്‌ പോലെ പ്രാര്‍ത്ഥിച്ചോളാം എന്ന് ഒപ്പിട്ടു കൊടുത്തിട്ടുണ്ടെങ്കില്‍ പിന്നെ അവരുടെ ഭാഗത്ത്‌ ന്യായം(?) ഉണ്ടെന്ന് വെയ്ക്കാം.. അങ്ങിനെ ഒപ്പിട്ടു വാങ്ങുന്നതിനെ നിയമ വശം വേറെ...

പ്രവീണ്‍ ചമ്പക്കര said...

കന്താരികുട്ടി ....

ഈ പോസ്റ്റ്നു ഞാന്‍ ഒരു ലിങ്ക് എന്‍റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്... ഒന്നു നോക്കണേ........

കുഞ്ഞന്‍ said...

ബഷീര്‍ ഭായ്..

* രാവിലെയും വൈകിട്ടും പ്രാര്‍ഥനയില്‍ പങ്കു കൊള്ളുക
* ഹോസ്റ്റലില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുത്
*രാത്രി പത്തു മണിക്കു ശേഷം റൂമില്‍ ലൈറ്റ് ഇടരുത്
* വൈകിട്ട് ആറരക്കു മുന്‍പു ഹോസ്റ്റലില്‍ തിരിച്ചെത്തണം


ഈ വരികള്‍ കണ്ടൊ, വായിച്ചോ.. ഇല്ലേ.. അതായിരിക്കും ഇങ്ങനെ..