Thursday, June 26, 2008

ഇതൊരു വധം അല്ലേ. ??????????????

ഏതെങ്കിലും ഒരു പൊതു പരിപാടിയുടെ നോട്ടീസ് കൈയ്യില്‍ കിട്ടുമ്പോള്‍ തന്നെ ഇപ്പോള്‍ ഒരു ഞെട്ടല്‍ ആണ്.അദ്ധ്യക്ഷ പ്രസംഗം,സ്വാഗത പ്രസംഗം, ഉദ്ഘാടന പ്രസംഗം, ആശംസാ പ്രസംഗങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലായി പ്രസംഗ വധം സഹിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ അറിയാതെ തന്നെ ഞെട്ടും..
ആശംസകളില്‍ നമ്മുടെ പേരു കൂടി ഉണ്ടെങ്കില്‍ കോളായി.പ്രസംഗകരിലൊരാളായി വേദിയിലേക്ക് കയറുന്നതു തന്നെ പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി ആയിരിക്കും..സത്യം പറഞ്ഞാല്‍ നമുക്കു നാലു വാക്കു പറയാനുണ്ടെങ്കില്‍ മറ്റുള്ളവര്‍ പറയുന്നതു പലപ്പോഴും ശ്രദ്ധിക്കാന്‍ കൂടി കഴിയാറില്ല."വിറ താങ്ങി" എന്നൊരു സാധനം സ്റ്റേജില്‍ ഉള്ളതു കൊണ്ടാണ് പലപ്പോഴും വീഴാതെ പിടിച്ചു നില്‍ക്കുന്നത് എന്നെനിക്കു തോന്നാറുണ്ട്..

സ്വാഗത പ്രസംഗകന്‍ തൊട്ട് എല്ലാവരും നോട്ടീസ് നോക്കി ,വേദിയില്‍ ഇരിക്കുന്ന സകലരുടെയും പേരു എടുത്തു പറഞ്ഞാണ് തന്റെ " കടമ "യിലേക്ക് കടക്കാറ്
ബഹുമാനപ്പെട്ട മന്ത്രി, സ്ഥലം എം എല്‍ എ, എം പി, ജില്ല ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാര്‍,ത്രിതല പഞ്ചായത്തു മെമ്പര്‍മാര്‍...തുടങ്ങി ചോട്ടാ നേതാക്കളെ വരെ പേരു വിളിച്ചു സംബോധന ചെയ്തു കഴിയുമ്പോഴെക്കും ഒരു 20 മിനിട്ട് കഴിഞ്ഞിട്ടുണ്ടാകും.. അപ്പോഴേക്കും സദസ്സിന്റെ മുന്‍ നിരയില്‍ ഇരിക്കുന്നവര്‍ പലരും കോട്ടു വായ് ഇടാനും തുടങ്ങിയിട്ടുണ്ടാകും...

എന്റെ ഒരു കുഞ്ഞു സംശയം ആണ് ശരിക്കും ഇതിന്റെ ഒരു ആവശ്യം ഉണ്ടൊ ??
ഞാന്‍ അനുവര്‍ത്തിച്ചു വരുന്ന ഒരു രീതി " വേദിയിലിരിക്കുന്ന ബഹുമാന്യരേ,പ്രിയപ്പെട്ട നാട്ടുകാരെ " ഇങ്ങനെ 2 വരി കൊണ്ട് എല്ലാവരേം സംബോധന ചെയ്യുകയാണ്..എന്റെ മേലുദ്യൊഗസ്ഥര്‍ എന്നോട് പറയാറുണ്ട് അങ്ങനെ പോരാ‍ എല്ലാവരുടെയും പേരു എടുത്തു പറഞ്ഞു വേണം പ്രസംഗം തുട്ങ്ങാന്‍ എന്ന്..എന്നാലേ അവരെ നമ്മള്‍ പരിഗണിച്ചൂ എന്നു അവര്‍ക്കു തോന്നൂ എന്ന്...

പക്ഷേ സാ‍ധാരണ ഗതിയില്‍ ഒരു പരിപാടിയില്‍ കുറഞ്ഞതു 30 പ്രസംഗകര്‍ എങ്കിലും കാണും..ഈ 30 പേരും എല്ലാവരെയും പേരു വിളിച്ചു സംബോധന ചെയ്യുമ്പോള്‍ എത്ര വിലപ്പെട്ട സമയം പോകും..ഈ സമയം മാത്രമല്ലല്ലോ..ഇതിനു ശേഷം അല്ലേ ശരിക്കുള്ള വധം....

ഒന്നു രണ്ടു പേരുടെ പ്രസംഗ വധം കഴിയുമ്പോള്‍ ആണ് ഉദ്ഘാടന മഹാമഹം..അപ്പോള്‍ സ്റ്റേജില്‍ നിന്നു ഒന്നു ഒഴിഞ്ഞു മാറി നിന്നില്ലെങ്കില്‍ നമ്മള്‍ വീണതു തന്നെ !!! എല്ലാവരും കൂടെ ഒരു ഓളം ആണു..നിലവിളക്കിനു ചുറ്റും ഉദ്ഘാടകനു ചുറ്റും നില്‍ക്കാന്‍ വേണ്ടി ഒരു പരക്കം പാച്ചില്‍..ഫോട്ടോയില്‍ മുഖം വരാനുള്ള തത്രപ്പാട്..പുറകില്‍ സീറ്റില്‍ ഇരുന്നവരൊക്കെ മുന്നിലേക്ക് ചാടി വരുന്നതു കാണുമ്പോള്‍ സത്യം എനിക്കു സഹതാപം ആണ് തോന്നാറ്.

ഈ പ്രസംഗ വധത്തെ കുറിച്ചു എന്തു തോന്നുന്നു ബൂലോകരെ ???

34 comments:

ജിജ സുബ്രഹ്മണ്യൻ said...

പ്രസംഗം ഒരു വധമല്ലെ ? ഈ വധം ഇങ്ങനെ വേണൊ ? എന്റെ ഒരു കുഞ്ഞു സംശയം ആണെ...വേദിയില്‍ ഇരിക്കുന്ന സകലമാന പേരെയും പേരു വിളിച്ചു സംബോധന ചെയ്തു വേണൊ പ്രസംഗം തുടങ്ങാന്‍ ???? അതോ എല്ലാവരെയും ജെനറല്‍ ആയി സംബോധന ചെയ്താല്‍ മതിയോ ???

Unknown said...

പൊതുപരിപാടിയില്‍ പ്രൊട്ടൊകോള്‍ അനുസരിച്ചാ പേരുവിളി....
ശരിയാ കാന്താരീ,
ഈ വധം കേള്‍ക്കാന്‍ പോണോ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ങ്ഹെ..അപ്പോള്‍ അങ്ങനെയാണ് കാര്യം അല്ലെ

തോന്ന്യാസി said...

കാന്താരിച്ചേച്ചിയുടെ ഈ സംശയം എനിക്കുമുണ്ടായിരുന്നു,

അതോണ്ട് നിവൃത്തി ഉണ്ടെങ്കിലും, ഇല്ലെങ്കിലും ഇത്തരം പരിപാടികള്‍ കഴിവതും ഒഴിവാക്കും

ഓ.ടോ. വേദിയില്‍ ഒരാളെ പോലും ഇരുത്താതെ, ഒരാളെയും വിഗ്രവത്കരിക്കാതെ നടത്തുന്ന ഒരു പരിപാടിയുണ്ട് കേരളത്തില്‍ “ബ്ലോഗ് ശില്പശാലകള്‍” സമയം കിട്ടുമ്പോ പങ്കെടുത്തു നോക്കൂ..........

പിള്ളേച്ചന്‍ said...

ആരു പറഞ്ഞു പ്രസംഗം വലിച്ചു നീട്ടിയാല്‍ ബോറാണെന്ന് ഞങ്ങളു പിള്ളേച്ച്ന്മാര്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടോ ങാ
അതു കേള്‍ക്കണം

പിള്ളേച്ചന്‍ said...

കാന്താരി ചേച്ചി പ്രസംഗം ഒരു കല തന്നെയാണ്
എനിക്ക് ഇഷടപെട്ട കുറെ പേരുണ്ട് രാഷ്ടീയത്തില്‍
ശ്രി .എംവി.രാഘവന്‍,ബാലകൃഷണപിള്ള,ജേക്കമ്പ് തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ വളരെ ഇഷടമാണ്.വിജയന്‍ മാഷിന്റെയും അഴിക്കോടന്‍ ,മാഷിന്റെയും നായനാരുടെയും ഒക്കെ പ്രസംഗങ്ങള്‍ ഇഷ്ട്പെടാത്ത ആരേലും ഉണ്ടോ
പ്രസംഗം ശരിക്കും ഒരു കല തന്നെയാണ്

Anonymous said...

അതെ മുകളില്‍ വന്നു കമന്റിട്ട രണ്ട് പിള്ളേച്ചന്മാരും ഞാന്‍ തന്നെയാണെ

അഞ്ചല്‍ക്കാരന്‍ said...

ഇങ്ങിനെയൊരു സംശയത്തിന് പ്രസക്തിയുണ്ട്.

പക്ഷേ പ്രാസംഗികന് വിഷയത്തിലേക്ക് കടക്കും മുമ്പ് വേദിയേയും സഭയേയും ഒരേപോലെ തന്റെ വരുതിയിലാക്കേണ്ടുന്നതുണ്ട്. നേരേ എഴുന്നേറ്റ് വിഷയത്തിലേക്ക് കടക്കുമ്പോള്‍ പ്രാസംഗികന് സഭയുടെ നിയന്ത്രണം ലഭിക്കില്ല. കാന്താരി ശ്രദ്ധിച്ചിട്ടുണ്ടാകും-എത്ര ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രാസംഗികനും ആദ്യത്തെ ഒരു മിനിറ്റോളം കാന്താരി പറഞ്ഞപോലെ തന്നെ വേദിയിലുള്ളവരെ അഭിവാദ്യം ചെയ്യുന്നത്. അതൊരു മനശ്ശാസ്ത്ര പരമായ സമീപനമാണ്.

വിഷയത്തിലേക്ക് കടക്കുമുമ്പുള്ള ഏതാനും നിമിഷങ്ങള്‍ പ്രാസംഗികനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. തന്റെ തന്നെ ആത്മ വിശ്വാസം ഉറപ്പിക്കുകയാണ് വേദിയില്‍ ഇരിക്കുന്നവരെ അഭിവാദ്യം ചെയ്യുന്നതിലൂടെ പ്രാസംഗികന്‍ ചെയ്യുന്നത്.

വിഷയത്തിലേക്ക് കടക്കും മുമ്പ് ചില നിമിഷങ്ങള്‍ പ്രാസംഗികന് വിട്ടു കൊടുത്തേക്കൂ. അദ്ദേഹം സഭയേയും വേദിയേയും തന്റെ വരുതിയിലാക്കി വിഷയത്തിലേക്ക് കടന്ന് ആത്മ വിശ്വാസത്തോടെ പ്രസംഗം അവസാനിപ്പിച്ച് പൌയ്ക്കൊള്ളട്ടെ!

മാന്മിഴി.... said...

ശരിയാണു കാന്താരിക്കുട്ടീ...ഇങനെ വലിച്ചുനീട്ടി ഓരോരുത്തരുടെ പേരെടുത്തുപറയുമ്പോഴേയ്ക്കും കേള്‍ക്കാ‍ന്‍ വന്നവര്‍ എണീറ്റുപോയിട്ടുണ്ടാകും.......

യാരിദ്‌|~|Yarid said...

വോ ഈ പ്രസംഗങ്ങളു കൂടെയില്ലെങ്കില്‍ ഈ പയലുകളു എങ്ങനെ ജീവിച്ചു പോകും എന്റെ കാന്താരി? നിങ്ങളു ചുമ്മാ അവരുടെ കഞ്ഞിയില്‍ പാറ്റായൊന്നും ഇടാന്‍ പോകണ്ടാ..;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രാഷ്ട്രീയക്കാരുടെ പ്രസംഗം ആണേല്‍ ബോറെന്നതു കട്ടായം. തലമൂത്തവരുടെ ഇത്തരം വധങ്ങള്‍ ഒത്തിരി കേട്ടിട്ടുണ്ട്.

അല്ലാത്ത പ്രസംഗവും ഉണ്ട് ഒരുപാട്. അവിടെ ‘സുഹൃത്തുക്കളെ’ എന്ന ഒരൊറ്റ സംബോധനയില്‍ എല്ലാവരും വരുന്നു. ഇഷ്ടത്തോടെ ആവേശത്തോടെ എല്ലാരും കേട്ടിരിക്കാറുമുണ്ട്.

Kiranz..!! said...

പ്രസംഗകരിലൊരാളായി വേദിയിലേക്ക് കയറുന്നതു തന്നെ പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി ആയിരിക്കും

എവിടെയോ ഒന്നു പ്രസംഗിച്ച ലക്ഷണം കാണുന്നുണ്ടല്ലോ,അലമ്പായാ :)

Shooting star - ഷിഹാബ് said...

vadham thanneaaaaaa

Sands | കരിങ്കല്ല് said...
This comment has been removed by the author.
Sands | കരിങ്കല്ല് said...

അങ്ങനെ ഒരു സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഒക്കെ വേണോ?

ഒരോ പ്രാവശ്യവും ഓരോ തരത്തില്‍ അങ്ങ്ട് കാച്ചാ..

ഒരു പ്രാവശ്യം ചേച്ചി പറഞ്ഞ പോലെ, പിന്നീടൊരിക്കല്‍ നന്ദു പറഞ്ഞ പോലെ...
പിന്നെ ഒരിക്കല്‍ വെറുതേ "പ്രിയപ്പെട്ടവരേ" എന്നു...

അങ്ങനെയങ്ങനെ...

smitha adharsh said...

സെയിം പിനച്ച്....ഈ സംശയം എനിക്ക് പലവട്ടം തോന്നിയിട്ടുള്ളതാണ്....പലരുടെയും കമന്റ്സില്‍ നിന്നു ഇതു ഒരു കാര്യമാത്ര പ്രസക്തിയുള്ള പ്രശ്നം ആണ് എന്ന് മനസ്സിലായി...."പ്രിയപ്പെട്ടവരും,വെദിയിലിരിക്കുന്നവരുമ്..."തന്നെ ധാരാളം ..അല്ലെ,കാ‍ന്താരി കുട്ടി

പൊറാടത്ത് said...

“ഇതൊരു വധം അല്ലേ.???????????????”.. തീര്‍ച്ചയായും.

siva // ശിവ said...

പ്രിയപ്പെട്ടവരേ എന്നോ മറ്റോ ഒറ്റവാക്കില്‍ പറയുന്നതാവും ഉചിതമെന്ന് എനിക്ക് തോന്നുന്നു.

ഈ പൊതുപരിപാടികള്‍ ചിലര്‍ തന്നെ ചേര്‍ന്ന് സംഘടിപ്പിക്കുന്നു....അവരും അവരുടെ അനുഭാവികളും അത് കേള്‍ക്കാന്‍ പോയിരിക്കുന്നു....അവിടെ എന്തു വധം....വധത്തിന് എന്തു സ്ഥാനം.

പിന്നെ സ്കൂളിലൊക്കെ ഒന്നുമറിയാത്ത കുഞ്ഞുകുട്ടികളുടെ മുന്നില്‍ ഈ അഭ്യാസങ്ങളൊക്കെ ചിലര്‍ നടത്തും....അതാ ശരിക്കുമുള്ള വധം.

സസ്നേഹം,

ശിവ

ജിജ സുബ്രഹ്മണ്യൻ said...

കൈതമുള്ളേ : പൊതു വേദിയില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെയാണു പേരുവിളി..തന്നെയുമല്ല പ്രോട്ടോക്കോള്‍ അനുസരിച്ചു മാത്രമേ നോട്ടീസില്‍ പേരു വെക്കാന്‍ പാടുള്ളൂ..അതു തെറ്റിച്ചാല്‍ കൊല്ലത്തു കിടക്കുന്നു ഉദ്യോഗസ്ഥന്‍ മിക്കവാറും വയനാട് കിടക്കും..പിന്നേ എനിക്കു ഈ വധം കേള്‍ക്കേണ്ടി വരും..സംഘാടക സ്ഥാനത്തു എനിക്കു പലപ്പോഴും നില്‍ക്കേണ്ടി വരാറുണ്ട്..അതുകൊണ്ട്..വന്നതിനു നന്ദി കേട്ടോ..

സജി ചേട്ടാ...: അങ്ങനെയാണ് പ്രസംഗം ഉണ്ടാകുന്നതു ഹ ഹ ഹ

നന്ദു ചേട്ടാ : എന്റെ അഭിപ്രായവും അതു തന്നെ..സ്ഥലത്തിനു വില കൂടിയതിനാല്‍ പാരഗ്രാഫിനു ഇടക്കുള്ള സ്ഥലം കുറച്ചിട്ടൂണ്ട് കേട്ടൊ..ഇതു പോലെ ഉള്ള അഭിപ്രായങ്ങള്‍ ഇനിയും തരണെ
തോന്ന്യാസീ :എറണാകുളത്തു ഒരു ബ്ലൊഗ് ശില്പശാല നടക്കുന്നെങ്കില്‍ പങ്കെടുക്കാന്‍ എനിക്കു ആഗ്രഹം ഉണ്ട്..ഇപ്പോള്‍ മലപ്പുറം വരെ വരാന്‍ പറ്റിയ ആരോഗ്യസ്ഥിതിയില്‍ അല്ല
അന്നൂപേ :പിള്ളെച്ചന്മാരുടെ വാഗ്ധോരണി എന്നും ബ്ലോഗില്‍ കണ്ടുകൊണ്ടല്ലേ ഇരിക്കുന്നെ..പിള്ളേച്ചന്‍ മിടുക്കനാ എന്നെനിക്കറിയരുതോ ഹ ഹ ഹ
അഞ്ചല്‍ക്കാരന്‍ : ഇവിടെ ആദ്യമായിട്ടാണു അല്ലെ..ഒത്തിരി നന്ദി കേട്ടോ..മനശാസ്ത്രപരമായ സമീപനം തന്നെ ആയിരിക്കും..ഓരോരുത്തരെയും പേരു വിളിച്ചു സംബോധന ചെയ്യുമ്പോള്‍ വേദിയില്‍ ഇരിക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് ചെറുതല്ലാത്ത സന്തോഷവും ഉണ്ടാകും..പക്ഷേ പാവങ്ങള്‍ സദസ്യര്‍ !!!1
ഷെറിക്കുട്ടി : ഇവിടെ ആദ്യമായാണല്ലോ ..വന്നതിനു നന്ദി കേട്ടോ

യാരിദ് ചേട്ടാ : അവരും ഈ ഭൂമിയുടെ അവകാശികള്‍ ..പ്രസംഗിച്ചു ജീവിക്കട്ടെ അല്ലേ

പ്രിയേച്ചീ :ശരിയാണ് ..കേട്ടിരിക്കാന്‍ തോന്നുന്ന പ്രസംഗങ്ങളും ഉണ്ട്.അല്ലാത്തതും ഉണ്ട്.

കിരണ്‍സ് : എല്ലാ വര്‍ഷവും കുറഞ്ഞതു ഒരു 5 വേദിയില്‍ എങ്കിലും പ്രസംഗിക്കേണ്ടി വരാറുണ്ട്..ദൈവം സഹായിച്ചു ഇതു വരെ അലമ്പാക്കിയിട്ടില്ല..കുറച്ചു നാള്‍ റ്റീച്ചറായി ജോലി ചെയ്തതിന്റെ ഗുണം ആയിരിക്കും..എന്നാലും പ്രസംഗം ഉള്ള ദിവസം മനസ്സില്‍ ഒരു പേടി ആണ് ഇപ്പോഴും

ഷിഹാബ് : വന്നതിനു നന്ദി കേട്ടൊ
കരിങ്കല്ലേ : നല്ല ഉപദേശം..ഇനി മുതല്‍ ശ്രദ്ധിക്കാമേ..ഹ ഹ ഹ
സ്മിത : തിരിച്ചെത്തി അല്ലേ.നാട്ടില്‍ അടിച്ചു പൊളിച്ചോ ??ഇവിടെ വന്നതില്‍ ഒത്തിരി സന്തോഷം കേട്ടൊ

വന്ന എല്ലാര്‍ക്കും നന്ദി പറയുന്നു

ശ്രീ said...

ചേച്ചീ...
മിക്ക പരിപാടികളിലും ഒരുമാതിരി എല്ലാവരുടെയും പ്രസംഗം കേള്‍ക്കുന്നതു തന്നെ അറുബോറാണ്. അതിന്റെ കൂടെ എല്ലാവരുടേയും പേരു പറഞ്ഞു കൂടി ബോറടിപ്പിയ്ക്കേണ്ടതില്ല.

[ചേച്ച്യേയ്, ഒരു കുഞ്ഞ് അപേക്ഷ കൂടി. പ്രസംഗം ഒന്നുമെഴുതി പോസ്റ്റരുത് ട്ടാ]
;)

ഗീത said...

സത്യം സത്യം സത്യം !
സംബോധന ചെയ്യുന്നത് ഓരോരുത്തരേയും പേരു പറഞ്ഞായാലും വേണ്ടില്ല, പ്രസംഗം വലിച്ചുനീട്ടാതിരുന്നാല്‍ മതിയായിരുന്നു. സത്യം പറഞ്ഞാല്‍ ആ രണ്ടുവരി സംബോധനയോടെ തുടങ്ങുന്നവരെ മനസ്സാ നമിച്ചു പോകും...
പ്രാസംഗികന് ഔചിത്യബോധം വേണം. ആവേശം കൊണ്ട് അതില്ലാതാകുമ്പോഴാണ് പ്രശ്നം.

ഒരി‍ക്കല്‍ ഒരു സ്റ്റാഫ് മീറ്റിങ് കഴിഞ്ഞ് വിഭവസമൃദ്ധമായ സദ്യ....
പന്ത്രണ്ടരയോടെ ചടങ്ങുകള്‍ അവസാനിച്ചു. എന്നാല്‍ നന്ദിപ്രകടനം നടത്താനെത്തിയ പ്രാസംഗിക ചതിച്ചു. നന്ദി പറയേണ്ടുന്ന ഓരോരുത്തരെ കുറിച്ചും, അവരുടെ ജനനം മുതലുള്ള കാര്യങ്ങള്‍ വര്‍ണ്ണിച്ചു. ഒരാളിനോട് നന്ദി പറഞ്ഞു കഴിഞ്ഞ് അടുത്തയാളിനോടുള്ളത് തുടങ്ങുന്നത് ‘അതുപോലെതന്നെ....’ എന്ന ഫ്രെയിസോടുകൂടി... ഒരു നാലഞ്ചു ‘അതുപോലെതന്നെ....’ ആയപ്പോള്‍ സദസ്യര്‍ക്ക് ദ്വേഷ്യം വന്നു തുടങ്ങി. പിന്നെ അതു ചിരിയായി മാറി. ഈ ‘അതുപോലെ തന്നെ‘ കേട്ട് സദസ്യര്‍ ആര്‍ത്തു ചിരിച്ചിട്ടും പ്രാസംഗിക യാതൊന്നും അറിയാതെ തുടരുകയാണ്. അവസാനം നന്ദി പറഞ്ഞുതീര്‍ന്നപ്പോള്‍ മണി 2.
അടുത്ത വര്‍ഷവും ഇതേ ഫംഗ്ഷന് ഇവര്‍ തന്നെ നന്ദിപ്രകടനം. അവര്‍ പ്രസംഗിക്കാന്‍ എണീറ്റപ്പോഴേ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. അത്തവണയും ഒരു നല്ല തമാശയ്ക്കുള്ള സ്കോപ്പ് ഉണ്ടാക്കി അവര്‍. ചീഫ് ഗസ്റ്റ് ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും അവര്‍ വിശദമായി തന്നെ നന്ദി പ്രകാശിപ്പിച്ചു. പിന്നെ വേദിയിലിരുന്ന ഒരാള്‍ പോയി ഓര്‍മ്മിപ്പിക്കേണ്ടി വന്നു ചീഫ് ഗസ്റ്റിനെ പറ്റി. ചീഫ് ഗസ്റ്റ് വല്ലാതെ ചമ്മിയ ഒരു ചിരിയുമായി ഇരിക്കുന്നു. ഞങ്ങള്‍ക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത ഒരവസ്ഥ. പിന്നെ അവര്‍ നന്ദി പറയാന്‍ തുടങ്ങിയപ്പോള്‍, ഒരോ വാചകത്തിന്റേയും ഇടക്ക് ഒരു 3,4 സോറി വീതം ചീഫ് ഗസ്റ്റിനെ നോക്കി പറയാന്‍ തുടങ്ങിയപ്പോള്‍ സദസ്സ് വീണ്ടും ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.

ജിജ സുബ്രഹ്മണ്യൻ said...

പൊറാടത്ത് : വന്നതിനു നന്ദി
ശിവ : കൊച്ചു കുഞ്ഞുങ്ങളെ മുന്നിലിരുത്തി ഈ വധം നടത്തുന്നവരെ ഓടിച്ചിട്ടു തല്ലണം എന്നതാണ് എന്റെ അഭിപ്രായം ..വന്നതിനു നന്ദി കേട്ടൊ
ഗീതേച്ചി :അനുഭവം ഇഷ്ടമായി..ഇങ്ങനെയും ഉണ്ട് ചിലര്‍..അവരുടെ പരിഭ്രമത്തിനിടക്ക് ചീഫ് ഗസ്റ്റിനു നന്ദി പറയാന്‍ വിട്ടു പോയതായിരിക്കും..അതു ആ ചീഫ് ഗസ്റ്റിനും മനസ്സിലായിക്കാണും...പിന്നെ നോട്ടീസ് കൈയ്യില്‍ പീടിച്ചു കൊണ്ട് ഈ സാഹസത്തിനിറങ്ങിയാല്‍ ആളുകളേ മറന്നു പോകുന്നതു ഒഴിവാക്കാം..ചിലപ്പോള്‍ നോട്ടീസില്‍ പേരുള്ള ആളുകള്‍ വരാതിരിക്കുകയും അവര്‍ക്കു പകരം വേറെ ആരെങ്കിലും ഒക്കെ വരുകയും ചെയ്യുന്ന അവസ്ഥ കണ്ടിട്ടുണ്ട്.അപ്പോള്‍ എല്ലാവരെയും നന്നായി അറിഞ്നിരുന്നാല്‍ മാത്രമേ ഈ പണി ചെയ്യാന്‍ പറ്റൂ...


ഒരിക്കല്‍ കൂടെ എല്ലാര്‍ക്കും നന്ദി പറയുന്നു


ശ്രീ : അഭിപ്രായം പരിഗണിക്കുന്നതാണ്...എന്നാ‍ാലും എഴുതാന്‍ വിഷയം ഒന്നും കിട്ടാതെ വന്നാല്‍ ഇതും ആലോചിക്കണ്ടെ ഹി ഹി ഹി

ഒരു സ്നേഹിതന്‍ said...

കാ‍ന്താരി കുട്ടി....
അഭിപ്രായത്തോട് വ്യക്തിപരമായി യോജിക്കുന്നു...
ഓരോ പ്രാസംഗികനും വേദിയിലുള്ളവരെ കയ്യിലെടുക്കെണ്ടതുണ്ട്...
അതിന് വേണ്ടിയാ ഇതൊക്കെ...
പിന്നെ സ്പോണ്സര്‍ഷിപ്പുള്ള പരിപാടിയാണെങ്കില്‍ സ്പോണ്സറെ പേരു പറഞ്ഞില്ലന്കില്‍ പണം കിട്ടില്ല...

SreeDeviNair.ശ്രീരാഗം said...

കാന്താരിക്കുട്ടി..
ജെനറല്‍,
ആയി മതി.

പക്ഷേ,
വേദിയിലിരിക്കുന്നവര്‍,
പലരും...
അങ്ങനെ വിചാരിക്കുന്നവരല്ലാ.
അതാണുകാരണം...


ചേച്ചി..

ഗോപക്‌ യു ആര്‍ said...

may I come in,madam?
വരാനല്‍പ്പം വൈകി.
അതുകൊണ്ട്‌ അനുവാദം ചോദിച്ചതാണെ...കാന്താരികുട്ടിയോട്‌ യോജിക്കുന്നു.അഞ്ചല്‍ക്കാരനോട്‌ വിയോജിക്കുന്നു..വേദിയിലിരിക്കുന്നവരെ സുഖിപ്പിക്കുക എന്ന ഉദ്ദേശം മാത്രമേ ഇതിനുള്ളു...സദസ്യരെ ബോറടിപ്പിക്കുകയും..
"ബഹുമാനപ്പെട്ട"....
എന്നു പറഞ്ഞിട്ട്‌ ചിലപ്പൊള്‍
തിരിഞ്ഞുനിന്നിട്ട്‌ പേരു ചോദിക്കുന്ന അവസ്ഥ കണ്ടിട്ടുണ്ട്‌..എങ്കിലും ചിലപ്പൊള്‍ വി.ഐ.പി.കളെ പേരു പറഞ്ഞ്‌ തന്നെ അഭിസംബോധന ചെയ്യേണ്ടിവന്നേക്കാം...

ബഷീർ said...
This comment has been removed by the author.
ബഷീർ said...

ഈ പോസ്റ്റിട്ട്‌ വധിച്ച ശ്രിമതി പച്ച മുളക്‌ സോറി കാന്താരിമുളക്‌ ചേച്ചി.. ഇവിടെ ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയ കൈതമുള്ള്‌, കൈതമുള്ളിനു ശേഷം വന്ന മിന്നാമിനുങ്ങ്‌ , തൊട്ടടുത്തിരിക്കുന്ന നന്ദു, ഒാടിക്കൊണ്ടിരിക്കുന്ന തോന്ന്യാസി, പിള്ളേച്ചന്‍ , അനൂപ്‌ കോതനെല്ലൂര്‍, അഞ്ചല്‍ക്കാരന്‍, ശെരിക്കുട്ടി, യാരിദ്‌, പ്രിയ ഉണ്ണിക്യഷ്ണന്‍, ............. ഇത്യാദി മഹാന്മാരും മഹതികളും ആയ ബൂലോക നിവാസികള്‍ .. പിന്നെ ഈ പഞ്ചായത്തിന്റെ രോമാഞ്ചമായാ ഈ ഞാന്‍ ഈ പരിപാടി സംഘടിപ്പിച്ചവര്‍ക്ക്‌ വേണ്ടി അവരുടെ പേരിലും ഈ നാട്ടാരുടെ പേരിലും ഈ പഞ്ചായത്തിന്റെ പേരിലും പിന്നെ എന്റെ സ്വന്തം പേരിലും വീട്ടില്‍ വിളിക്കുന്ന പേരിലും ഭാര്യ വിളിക്കുന്ന പേരിലും ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

ഒരു സ്നേഹിതന്‍ :
ശ്രീദേവി നായര്‍ :
നിഗൂ :
ബഷീറിക്കാ :

ഈ വധം സഹിച്ച എല്ലാവര്‍ക്കും എന്റെയും എന്റെ കണ്ണന്റെയും എന്റെ മോന്റെയും എന്റെ മോളുടെയും എന്റെ നാട്ടുകാരുടെയും പേരില്‍ ഉള്ള (അ )കൈതവമായ നന്ദി രേഖപ്പെടുത്തുന്നു..

വേണു venu said...

ഒരു ബോറടിയും തോന്നാതെ കേള്‍ക്കാന്‍ പറ്റുന്ന പ്രസംഗങ്ങള്‍ ഉണ്ട്. അങ്ങനത്തെ പ്രാസംഗികര്‍ വിരളം തന്നെ. അധികം പ്രസംഗിച്ച് കേള്‍വിക്കാരേ കോട്ടുവാ ഇടീപ്പിക്കുന്ന അധിക പ്രസംഗികള്‍ ബോറു തന്നെ.
കാന്താരിക്കുട്ടി, ഇന്നാണിത് കണ്ടത്.
ഇവിടെയും ഒരു അധികപ്രസംഗം ഉണ്ട്.:)
അധികപ്രസംഗി

the man to walk with said...

പുതിയതൊന്നും കാണാത്തത് കൊണ്ടാണ് പഴയ പോസ്റ്റുകള്‍ നോക്കുന്നത് .ഈ നിരീക്ഷണം എത്രയോ വട്ടം തോന്നിയിട്ടുള്ളതാണ്. നന്നായി ആരെങ്കിലും വായിച്ചു നന്നാവണമെങ്കില്‍ നന്നാവട്ടെ
ആശസകള്‍

the man to walk with said...

പുതിയതൊന്നും കാണാത്തത് കൊണ്ടാണ് പഴയ പോസ്റ്റുകള്‍ നോക്കുന്നത് .ഈ നിരീക്ഷണം എത്രയോ വട്ടം തോന്നിയിട്ടുള്ളതാണ്. നന്നായി ആരെങ്കിലും വായിച്ചു നന്നാവണമെങ്കില്‍ നന്നാവട്ടെ
ആശസകള്‍

സുമയ്യ said...

എനിയ്കു പണ്ടെ പ്രസംഗം എന്ന് കെട്ടാല്‍ ഉറക്കം വരും.പിന്നീയല്ലെ ആ വധത്തിന് ഇരയാകുന്നത്.

yousufpa said...

ഒരു അരസികന്‍ പരിപാടിയാ ഈ പ്രസംഗം.പിന്നെ അതിന്റെ പ്രോട്ടൊകോളും മറ്റും...

Unknown said...

അത് പൊതുവേദികളിൽ പങ്കെടുക്കാത്തത് കൊണ്ട് തോന്നുന്നതാ .കുറഞ്ഞത്‌ സ്വാഗതം ആശംസകനെങ്കിലും എല്ലാവരെയും പേരെടുത്തു ആശംസിക്കണം .മറ്റുള്ളവർ ചെയ്യണമെന്നില്ല .പ്രാസംഗികരുടെ എണ്ണം കൂടുതലാണെങ്കിൽ അത് അസഹ്യവുമാകും .ഓരോ പ്രാസംഗികനും ഈ ഔചിത്യബോധം കാണിക്കണം