Monday, June 30, 2008

ആദിവാസികളുടെ ആന്റിവെനം – അണലി വേഗം
കാടിനുള്ളിലെ കോരിച്ചൊരിയുന്ന മഴ തുടങ്ങീട്ട് ആഴ്ച ഒന്നായി. കുടീലെ അടുപ്പ് പുകഞ്ഞിട്ടും അത്രെം നാളായി. ചീതയ്ക്കിരുപ്പുറച്ചില്ല മാതേവനോട് ചീത പറഞ്ഞു കാട്ടിനുള്ളിൽ പോയി നോക്കിയാൽ വല്ല മലങ്കിഴങ്ങും കിട്ടിയാലോ നമുക്കൊന്നു പോയി നോക്കാമോ? ദേഹത്ത് കുത്തിക്കേറൂന്ന തണുപ്പിനെ ശപിച്ചുകൊണ്ട് മാതേവൻ മനസ്സില്ലാമനസ്സോടെ കാട്ടിലേയ്ക്ക് പോയി കൂടെ ചീതയും. നടന്നു നടന്ന് കാടിനുള്ളിലെത്തി. കുറെ ദൂരെ കാട്ടുകിഴങ്ങിന്റെ വള്ളി പിണഞ്ഞു കിടക്കുന്നത് കണ്ട് മാതേവൻ ചിരുതയേയും കൂട്ടി അവിടെയ്ക്ക് പോയി. കിഴങ്ങ് കുത്തിയെടുക്കാൻ തുടങ്ങി. ചീത മരത്തിന്റെ ചില്ലകൾ വീണുകിടന്നത് പെറുക്കി കൂട്ടാനായി പോയി. ഇത്തിരി നേരം കഴിഞ്ഞപ്പോൾ ചീതയുടെ വിളി കേട്ട് മാതേവൻ അവിടേയ്ക്ക് ചെന്നപ്പോൾ കണ്ടത് കാൽ വണ്ണപൊത്തിപ്പിടിച്ച് ചീത തളർന്നിരിക്കുന്നതാണ്. ഏനെ പാമ്പ് കൊത്തി. ചീത പറഞ്ഞൊപ്പിച്ചു. എന്റെ തൈവങ്ങളേ അണലിയാണല്ലോ കരിയിലയ്ക്കിടയിൽ പതുങ്ങിയിരുന്ന പാമ്പിനെ മാതേവൻ കണ്ടു. എന്താ ചെയ്ക ചീതയേയും വാരിയെടുത്ത് മാതേവനോടി കാട്ടിലെ തേവരുടെ നടയിൽ കിടത്തി. കരളുരുകി, നെഞ്ചുരുകി മാതേവൻ തേവരെവിളിച്ചു കരഞ്ഞു. ഏന്റെ ചീതയെ കാത്തൊണേ തേവരേ..

എവിടെനിന്നോ ഒരു അശരീരി കേട്ടു മാതേവൻ “ ദാ ആ മരത്തിന്റെ തോലെടുത്ത് ചതച്ച് പുരട്ടിക്കോളൂ” കേട്ടതാമസം മാതെവൻ അടൂത്ത് കിടന്ന കല്ലെടുത്ത് തൊട്ടടുത്ത് നിന്ന മരത്തിലിടിച്ച് അതിന്റെ തോലെടുത്ത് ചതച്ച് പാമ്പു കടിച്ച മുറിവിൽ വച്ചു. അൽ‌പ്പനേരം കഴിഞ്ഞപ്പോൾ ദാ ചീത കണ്ണു തുറന്നു. മാതേവനും ചീതയും തേവരെ തൊഴുത് കുടിയിലേയ്ക്ക് മടങ്ങി.

ഇതിനു ശേഷം ആ ഊരിലെവിടെയെങ്കിലും ആർക്കെങ്കിലും സർപ്പദംശമേറ്റാൽ മാതേവന്റെ കുടിയിലെത്തിയ്ക്കും ഈ മരത്തിന്റെ പട്ടയെടുത്ത് മാതെവൻ ചികിത്സിക്കും ഇത് കാട്ടിലെ കഥ. ഊരുകളിൽ നിന്നും ഊരുകളിലേയ്ക്ക് വായ് മൊഴിയിലൂടെ കാട്ടു തീയ് പോലെ പരന്ന കഥ. ഇന്ന് നാട്ടിൻ പുറത്തും ഈ മരം വച്ച് പിടിപ്പിച്ചിട്ടുണ്ട്. സർപ്പ ദംശനമേറ്റവരെ ചികിത്സിക്കാൻ.

ഇതിന്റെ ശാസ്ത്രീയ വശം അറിയില്ലെങ്കിലും കാട്ടിൽ നിന്നും നാട്ടിലേയ്ക്ക് പറിച്ചു നടപ്പെട്ട ചെടിയാണ് അണലിവേഗം.

ഞാന്‍ ഈയിടെയാണ് അണലിവേഗം എന്ന മരത്തെക്കുറിച്ചു കേട്ടത്. ഈ ചെടി പറമ്പിലുണ്ടെങ്കില്‍ പാമ്പ് അതിന്റെ ഏഴയലത്തു വരില്ലത്രെ. പാമ്പിന് വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത് ..ഈ മരത്തില് അറിയാതെ ചുറ്റിയ പാമ്പുകള് മയങ്ങി വീണിട്ടുണ്ടത്രേ..

ഈ മരം കൊണ്ട് കൂടുതലായി പ്രയോജനം കിട്ടുന്നത് ആദിവാസികള്‍ക്കാണ് .അണലി വേഗത്തിന്റെ പട്ട ആദിവാസികളുടെ ആന്റിവെനം ആണ്.പാമ്പ് കടിച്ച മുറിവില് ഇതിന്റെ പട്ട മുറിക്കുമ്പോള് വരുന്ന ചാറ് പുരട്ടുന്നതു നല്ലതാണ്..പക്ഷേ പട്ട മുറിക്കാന് വേണ്ടി ലോഹം കൊണ്ടു നിര്‍മ്മിച്ച ആയുധം ഉപയോഗിക്കരുത് എന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്..കല്ലു കൊണ്ട് ഇടിച്ചാണു ഇതിന്റെ പട്ട വേര്‍തിരിക്കേണ്ടത്.
ഒരു ഔഷധ വൃക്ഷമായ അണലി വേഗത്തിന്റെ ശാസ്ത്രീയ നാമം അല്‍സ്റ്റോണിയ വെനിനേറ്റ (Alstonia venenata )
എന്നാണ്...ഈ മരത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇന്‍ഡോള് എന്ന പദാര്‍ഥമാണ് ഇതിന്റെ പ്രത്യേകതക്കു കാരണം

പാമ്പിനെ പേടി ഉള്ളവര് ഇനി പേടിക്കണ്ടാ..വീട്ടു വളപ്പില് ഒരു അണലിവേഗം നട്ടു വളര്‍ത്തൂ...വനം വകുപ്പിന്റെ നഴ്സറികളില് ഇതിന്റെ തൈ ലഭിക്കും..പാമ്പിനെ തുരത്തുന്ന പ്രത്യൌഷധം അടിമുടി നിറച്ച് പാമ്പുകളുടെ യമദൂതനായി നില്‍ക്കുന്ന ഈ മരത്തെ കുറിച്ചു കൂടുതല് അറിയുന്നവര് അറിവ് ഇവിടെ പങ്കു വെക്കണേ......

ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള് സേര്‍ച്ച്

29 comments:

ജിജ സുബ്രഹ്മണ്യൻ said...

പാമ്പിനെ പേടി ഉള്ളവര് ഇനി പേടിക്കണ്ടാ..വീട്ടു വളപ്പില് ഒരു അണലിവേഗം നട്ടു വളര്‍ത്തൂ...വനം വകുപ്പിന്റെ നഴ്സറികളില് ഇതിന്റെ തൈ ലഭിക്കും..പാമ്പിനെ തുരത്തുന്ന പ്രത്യൌഷധം അടിമുടി നിറച്ച് പാമ്പുകളുടെ യമദൂതനായി നില്‍ക്കുന്ന ഈ മരത്തെ കുറിച്ചു കൂടുതല് അറിയുന്നവര് അറിവ് ഇവിടെ പങ്കു വെക്കണേ......

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇനിയിപ്പോ ഒരു തേങ്ങ പൊട്ടിച്ചില്ലാ എന്ന് വേണ്ട (((((((((ഠോ))))))))

ഹഹഹ അപ്പോള്‍ തനി ആദിവാസി ആയി അല്ലെ..
അട്ടപ്പാടിയിലേയ്ക്ക് സ്ഥലം മാറി അല്ലെ..
ഹിഹി.. ഇതൊക്കെ എവിടുന്ന് ഒപ്പീച്ചോണ്ട് വരുന്നു ഹിഹി

അതേ തല്ലല്ലെ കൊല്ലല്ലെ ഞാന്‍ ഓടീ..

ഒരു “ദേശാഭിമാനി” said...

മരുന്ന് തേടിയൂള്ള അന്വേഷണം കൊള്ളാം.. അഭിനന്ദനങ്ങൾ!

Rare Rose said...

എവിടെന്നു കിട്ടുന്നു കാന്താരിക്കുട്ടി ചേച്ചിക്ക് ഈ വിലപ്പെട്ട വിവരങ്ങളെല്ലാം...??..വിജ്ഞാനപ്രദമായ നല്ലയൊരു പോസ്റ്റ്.....മുല്ലപ്പൂ പോലുള്ള വെള്ളപ്പൂവുമായി നില്‍ക്കുന്നത് കണ്ടാല്‍ തോന്നില്ല ഈ സസ്യം ഇത്രേം ഔഷധഗുണം ഉള്ള വീരനാണെന്നു.......:)

വേണു venu said...

പുതിയ അറിവു്.:)

പൊറാടത്ത് said...

കാന്താരിക്കുട്ടീ.. ഈ പോസ്റ്റിന് ഒരു ‘മുയുത്ത‘ താങ്ക്സ്.. (സോറി, ‘യ’ വര്ണില്ല്യ..)

ശ്രീമതിയ്ക്കേറ്റവും പേടീള്ള ഒരു സംഭവാ ഈ ‘പാമ്പ്’ന്ന് പറയണത്.. ഇനീപ്പൊ ഇതിന്റെ ഒരു ചെടി പറമ്പില്‍ വളര്‍ത്ത്യാ പ്രശ്നം തീര്‍ന്നൂലോ..?!! പിന്നെ, ആ ആദിവാസിക്കഥ കലക്കീട്ടാ..

കാന്താരിപ്പെണ്ണിന്റെ പാട്ടും കേട്ടു.. ഭയങ്കര ഗവേഷണമാല്ലേ..?

നന്നായി... ആശംസകള്‍...

ഗോപക്‌ യു ആര്‍ said...

എനിക്ക്‌ 3 കാര്യങ്ങളാണു പേടി.[in this world]
1.പാമ്പ്‌...[ഊഹൂഹൂ...]
2.പട്ടി...[യാതൊരു വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ജീവി]
3.മനുഷ്യന്‍...[ആദ്യത്തെ രണ്ടും പിന്നേം സഹിക്യാം..ഇവനെ ഒരു രക്ഷയുമില്ല...]

അതിനാല്‍ വനംവകുപ്പിന്റെ നഴ്സറി എവിടെ എന്നു പറയൂ...

Sherlock said...

പാട്ടടിപൊളി :)

പാമരന്‍ said...

താങ്ക്യൂ താങ്ക്യൂ.. എവട്ന്ന്‌ കിട്ടണ്‌ ഇദെല്ലാം?

Unknown said...

നല്ല വിവരണം കാന്താരിക്കുട്ടി.
പണ്ടൊക്കെ നമ്മുടെ ആദിവാസി ഗോത്രങ്ങളില്‍
ഒട്ടേറേ അറിവൂള്ള വിഷ ചികിത്സകരുണ്ടായിരുന്നു.
വിഷ ചികിത്സമാത്രമല്ല.പല മാറാരോഗങ്ങള്‍ക്ക്ക്കും മരുന്ന് വനങ്ങളില്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.ഏതാനം വര്‍ഷമുമ്പ്
അഗളിയില്‍ ഒരു ആദിവാസി സ്ത്രി മരിച്ചു.ഇവര്‍ ക്യാന്‍സര്‍ രോഗിയെ വരെ സുഖപ്പെടുത്തിയതാണ്.
ഡോക്ടര്‍ രക്ഷപ്പെടില്ലാന്ന് തറപ്പിച്ചു പറഞ്ഞ ഒരു രോഗിയെ രക്ഷപെടുത്തി.
ഏതായാലും ഈ നാട്ടു വൈദ്യം തുടരട്ടെ
അനുമോദനങ്ങള്‍ നേര്‍ന്നു കൊണ്ട്
പിള്ളേച്ചന്‍

OAB/ഒഎബി said...

‘അണലി വേഗം’. നല്ലൊരറിവ് നല്‍കിയതിന്‍ നന്ദി.
നാളെത്തന്നെ പെങ്കോലുട്ടിക്ക് വിളിച്ച് പറയണം
ഇതിന്റെ ഒരു തയ്യന്വൊഷിക്കാന്‍.

CHANTHU said...

അണലി വേഗത്തില്‍ കടിച്ചാലും പേടിക്കേണ്ട ല്ലെ.

ശ്രീ said...

ഇതു കൊള്ളാമല്ലോ ചേച്ചീ... വിജ്ഞാനപ്രദമായ ഒരു പോസ്റ്റ് തന്നെ.

പാമ്പുകളെയും ഒഴിവാക്കാനുള്ള മരങ്ങള്‍. കൊള്ളാം.
:)

Sharu (Ansha Muneer) said...

വളരെ നല്ല പോസ്റ്റ്. വിജ്ഞാതപ്രദമായ ഈ പോസ്റ്റിനും അതുവഴി കിട്ടിയ അറിവിനും നന്ദി. തുടരുക

ജിജ സുബ്രഹ്മണ്യൻ said...

സജി ചേട്ടാ : ഹി ഹി ഹി അട്ടപ്പാടിയിലേക്കു സ്ഥലം മാറ്റം കിട്ടിയ കാര്യം പെട്ടെന്നു മനസ്സിലായി അല്ലേ...എന്തൊരു പുത്തീ !!

ദേശാഭിമാനി മാഷ് : വന്നതിനു നന്ദി കേട്ടോ

റോസ് :ഓഫീസിലെ ഞങ്ങളുടെ ഇടവേളകളില്‍ ഞങ്ങള്‍ പല വിഷയങ്ങളെ കുറിച്ചും സംസാരിക്കും..അപ്പോള്‍ ആരുടെ എങ്കിലും വായില്‍ നിന്നും എന്തെങ്കിലും ഒക്കെ വീഴും..അതിനെ പറ്റി കുഞ്ഞു ഗവേഷണം നടത്തി ഇവിടെ ഇടും ..അത്രേ ഉള്ളൂ...

വേണു : വന്നതിനു ഒത്തിരി നന്ദി കേട്ടോ

പൊറാടത്തു ചേട്ടാ : ഞാന്‍ ആ പാട്ടു ഇട്ടിട്ടു ആരും അതു കണ്ടില്ലല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നു..ഇപ്പോള്‍ അതു മാറി..മുയുത്ത ഒരു നന്ദി കേട്ടോ..

നിഗൂ : വനം വകുപ്പിന്റെ നസ്ഴറി കൊല്ലത്തും കുളത്തൂപ്പുഴയിലും ഉണ്ടെന്നറിയാം...എറണാകുളത്തു എവിടെയാന്നു ഒരു ഐഡിയയും ഇല്ല...അറിയുന്നവര്‍ അറിവ് ഇവിടെ പങ്കു വെക്കും എന്നു കരുതുന്നു
ജിഹേഷ്:നന്ദി

പാമര്‍ ജീ: നന്ദി
അനൂപെ : ആദിവാസികള്‍ക്കു പച്ചമരുന്നുകളെ കുറിച്ചു നല്ല വിവരം അല്ലെ.നമ്മള്‍ക്കല്ലേ ഇംഗ്ലീഷ് മരുന്നു കഴിച്ചാലേ അസുഖം മാറൂ എന്നു പിടിവാശി ഉള്ളത്..
ഒഎബി : പെങ്കോലുട്ടി തയ്യന്വൊഷിക്കാന്‍ പോയിട്ട് കിട്ടിയാ ??

ചന്തു :അണലി വേഗത്തില്‍ കടിച്ചാലും പേടിക്കണ്ട കേട്ടൊ..ഒരു കരിങ്കല്ലും ഈ മരവും അടുത്തു തന്നെ ഉണ്ടായാല്‍ മതി...വന്നതിനു നന്ദി കേട്ടോ

ശ്രീ : വന്നതിനു നന്ദി

ഷാരൂ : നന്ദി കേട്ടോ
കണ്ണന്‍ : കണ്ണന്‍ ഇവിടെ ആദ്യം ആണല്ലോ..അങ്ങിനെ ചെയ്യാം കേട്ടോ..അണലിയെ ഓടിക്കാന്‍ ഇതു മതിയാകും.പെരുമ്പാമ്പു വന്നാല്‍ എന്തു ചെയ്യും ???

വന്ന എല്ലാര്‍ക്കും നന്ദി കേട്ടോ

ഒരു സ്നേഹിതന്‍ said...

നല്ല പോസ്റ്റ്, എവിടുന്നു കിട്ടുന്നു ഇതൊക്കെ...
സമ്മദിചുട്ടൊ...
ആശംസകള്‍....

പ്രവീണ്‍ ചമ്പക്കര said...

കാന്താരികുട്ടിi...സമ്മതിച്ചിരിക്കുന്നു... ഒരു നാട്ടു വൈദ്യം തുടങ്ങിയാലോ?.. കൂടുതല്‍ പ്രതീക്ഷിക്കുന്നു....

പ്രവീണ്‍ ചമ്പക്കര said...
This comment has been removed by the author.
smitha adharsh said...

ഈ സംഭവം ഒരു പുതുമ ഉണര്‍ത്തി.നല്ല പോസ്റ്റ് കേട്ടോ..

ഹരീഷ് തൊടുപുഴ said...

വീണ്ടും വിജ്ഞാനപ്രദമായ ഒരു പോസ്റ്റു കൂടി...അഭിനന്ദനങ്ങള്‍

ഉഗാണ്ട രണ്ടാമന്‍ said...

പുതിയ അറിവിന് നന്ദി...

Anonymous said...

കാന്താരിക്കുട്ടിയെ കാണാന്‍ തീരുമനിച്ചപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല.ഇനി ദിവസവും കാണാന്‍ ശ്രമിക്കാം.

ഗീത said...

കാന്താര്യേയ്, ആയുര്‍വേദ ഡാക്കിട്ടരാണോന്ന് സംശയിച്ചു. നല്ല പോസ്റ്റ്. എനിക്കീ അറിവൊക്കെ പുത്തനാ..
കാന്താരി മിടുമിടുക്കി തന്നെ.

ഓ.ടോ. നിഗൂഡ ഭൂമീ, പട്ടിയെ വിവരമില്ലാത്തമൃഗം എന്നു പറഞ്ഞതു മാത്രം ശരിയായില്ല. എന്തു സ്നേഹവും നന്ദിയുമുള്ള മൃഗമാണത്. ഇത്തിരിയെങ്കിലും വിവരം അതിനില്ലായിരുന്നെങ്കില്‍ അതിനീ സ്നേഹവും നന്ദിയുമൊന്നും കാണിക്കാന്‍ പറ്റില്ലായിരുന്നു.

Typist | എഴുത്തുകാരി said...

പാമ്പിനെ വല്യ പേടിയാ എനിക്കു്. ഒരു ചെടി കിട്ടുമോന്നു നോക്കട്ടെ, പിന്നെ പേടിക്കന്‍ടല്ലോ..

ജിജ സുബ്രഹ്മണ്യൻ said...

ഒരു സ്നെഹിതന്‍ : ഇവിടെ വന്നതിനു നന്ദി കേട്ടോ

പ്രവീണ്‍ : നാട്ടു വൈദ്യം തുടങ്ങിയാലോ എന്നൊരു ആലോചന എന്റെ മനസ്സില്‍ ഉണ്ട് കേട്ടോ
സ്മിത : ഇവിടെ വന്നതിനു നദി കേട്ടോ

ഹരീഷ്
ഉഗാണ്ട :
സന്ധ്യ :
ഗീതേച്ചി:
എഴുത്തുകാരി : ഇവിടെ വന്ന എല്ലാര്‍ക്കും നന്ദി കേട്ടോ...


പിന്നെ അണലിവേഗത്തിന്റെ തൈസുഗന്ധ തൈല മരുന്നു ചെടി ഗവേഷണ കെന്ദ്രം
ഓടക്കാലി
അശമന്നൂര്‍ പി ഒ
683 549
ഫോണ്‍ : 0484 2658221ആര്യവൈദ്യ ശാല
ശതാബ്ദിനഗര്‍
ചങ്ങുവെട്ടി
മലപ്പുറം
കോട്ടക്കല്‍
676 503
ഫോണ്‍ :0483 2742216
എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും..


എല്ലാവരും ഓരോ തൈ വാങ്ങി വീട്ടില്‍ നട്ടുപിടിപ്പിക്കൂ..പാമ്പുകളെ പരിസരത്തുനിന്നും അകറ്റൂ

ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി...ഇനിയും വരണേ....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതേ എന്നെ ചേട്ടാന്ന് വിളിച്ച് എന്റെ വയസ്സ് കൂട്ടല്ലെ സത്യായും ഞാന്‍ കരയും..:(

ജിജ സുബ്രഹ്മണ്യൻ said...

യ്യോ സജിക്കുട്ടാ ...... കരയല്ലെ .... ചേച്ചീടെ പൊന്നു മോനല്ലേ കരയണ്ടാട്ടോ..ഇനി അങ്ങനെ വിളിക്കില്ലാട്ടോ..കുട്ടി ആണെന്ന് തോന്നിയില്ലാരുന്ന്നു.അതാ അങ്ങനെ വിളിച്ചേ ഹി ഹി ഹി ക്ഷമിച്ചു കളയന്നേ....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ സ്മേം പിച്ച് ചക്കതിന്നാലെ ചുക്കാ..:)

Anonymous said...

വളരെ നല്ല ലേഖനം ആയിരുന്നു.