Friday, July 4, 2008

ഇതിനെന്തു മറുപടി കൊടുക്കണം ഞാന്‍ ???

നാലാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മോന്‍ ഇന്നു സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഞാന്‍ അടുക്കളയില്‍ ചായ ഉണ്ടാക്കുന്ന തിരക്കില്‍ ആയിരുന്നു..യൂണിഫോം മാറ്റി അവന്‍ അടുക്കളയില്‍ വന്നു..മുഖത്തൊരു കള്ളച്ചിരി !!!


എന്താ കുട്ടാ ? ഇന്നു സ്കൂളില്‍ എന്തൊക്കെയാ വിശേഷങ്ങള്‍ ?


അമ്മേ ,,,,ഞങ്ങളുടെ ക്ലാസ്സിലെ ആദിത്യയും അമലും തമ്മില്‍ ഭയങ്കര ഇഷ്ടത്തിലാ !!!!!!!

അതിനെന്താ മോനേ ? അമ്മക്കു മോനെ എന്തിഷ്ടമാ..അമ്മുക്കുട്ടിക്കു മോനെ എന്തിഷ്ടമാ ..അതു പോലെ അല്ലേ ??

ഓ .... ഇതതു പോലെ അല്ല അമ്മേ.

അവരു തമ്മില്‍ വേറേ ഇഷ്ടത്തിലാ


അതെന്തു ഇഷ്ടമാടാ ??

ഓ .. ഈ അമ്മക്കു ഒന്നും അറിയില്ല.അമ്മ ഇത്രേം വലുതായിട്ടെന്താ കാര്യം.,.. അമ്മക്കു ഒരു വിവരവും ഇല്ല


( കാര്യം മോന്‍ പറഞ്ഞതാണേലും അതു സത്യമാ..കണ്ണന്‍ എപ്പോളും പറയും കന്നാലി കോളേജില്‍ അല്ലേ പഠിച്ചതു... ഒരു വിവരവും ഇല്ലാ എന്ന്...........)



അവരു തമ്മില് പ്രേമമാ അമ്മേ. !!!!!!!!!!!!!!!!!!

ഇതിനെന്തു മറുപടി ഞാന് കൊടുക്കും ഞാന്...ടി വിയില് അവന് പൊതുവേ കാര്ട്ടൂണ് ചാനലുകള് മാത്രേ കാണാറുള്ളൂ..ഇതിനെ ചൊല്ലി അവന്റെ അച്ഛാച്ഛനും അവനും തമ്മില് മിക്കവാറും വഴക്കും ഉണ്ടാകും..എന്നിട്ടും ഇത്രേം വിവരം ഇവനെവിടുന്നു കിട്ടി എന്നോര്‍ത്തു ഞാന് അന്തം വിട്ടു..പിള്ളേരുടെ ഒരു ബുദ്ധിയേ...

38 comments:

ജിജ സുബ്രഹ്മണ്യൻ said...

നാലില്‍ പഠിക്കുന്ന എന്റെ മോന്‍ ഇന്നു സ്കൂളില്‍ നിന്നും വന്നപ്പോള്‍ എന്നോടു പറഞ്ഞ വിശേഷം നിങ്ങളും കേള്‍ക്കൂ !!!!!!!!!!!!

കാപ്പിലാന്‍ said...

കൊച്ചിന് വിവരം വെച്ച്‌ തുടങ്ങി കൊച്ചെ ..അത്രമാത്രം ..പഴയ കാലം അല്ല ഇത്

യാരിദ്‌|~|Yarid said...

അതു തന്നെ, കൊച്ചിനു വിവരം വെച്ചു തുടങ്ങി..;)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അത് തന്നെ.. വിവരം വെച്ച് കെട്ടാ..:)

Shabeeribm said...

ഞെട്ടാൻ മാത്രം ഒന്നും ഇല്ല കാന്താരിക്കുട്ടി...

ചേചീടെ കുട്ടിക്കു രണ്ടാം ക്ലാസ്സിൽ തന്നെ ഗേൾ ഫ്ര്ൻഡ് ഉണ്ട് ... ഗ്രൂപ്പ് ഫോട്ടൊയുമായി എന്റെ അടുത്തു വന്നിട്ടു ചോദിച്ചൂ ഫോട്ടൊ ഷോപ്പ് അറിയുമോ എന്നു ?എന്തിനാണെന്നു ചോദിച്ചപ്പോൾ പറഞ്ഞ മറുപടി കേൾക്കാണൊ ??രണ്ട് അറ്റങ്ങളിൽ നിൽക്കുന്ന അവനേയും അവന്റെ ഗേൾ ഫ്രന്റിനെയും ഒരുമിച്ചു നിറുത്തുവാ‍ൻ ആണെന്നു...

കാ‍ലം കലികാലം..

OAB/ഒഎബി said...

ഇന്ന് ജീവന്‍ റ്റിവി യില്‍ ഞങ്ങളുടെ ചില പറിപാടികള്‍ കാണീച്ചിരുന്നു. അത് കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് വിളിച്ചു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മോളാണ്‍ ഫോണെടുത്തത്. ഉടനെ അവള്‍“ ഉപ്പയെ റ്റിവി യില്‍ കണ്ടതിനാല്‍ ഇന്നുമ്മാക്ക് ഉറക്കം വരില്ല..”ഞാനെന്തു മറുപടി പറയും...?
ഫോണ്‍ വച്ചു കഴിഞ്ഞപ്പൊ ഇതും കണ്ടു.
ഞാനും അതേ ചിന്തയിലാ...

siva // ശിവ said...

“ഓ .. ഈ അമ്മക്കു ഒന്നും അറിയില്ല.അമ്മ ഇത്രേം വലുതായിട്ടെന്താ കാര്യം.,.. അമ്മക്കു ഒരു വിവരവും ഇല്ല.” അതു ശരിയാ മോനു...ഈ അമ്മയ്ക്ക് ഒന്നും അറിയില്ല...


സസ്നേഹം,

ശിവ

പാമരന്‍ said...

ഹ ഹ ഹ.. കിന്‍റര്‍ഗാര്‍ട്ടനില്‍ പഠിക്കണ് എന്‍റെ മ്വാന്‍ ഒരു പെങ്കൊച്ചിനെ കല്യാണം കഴിക്കണം ന്നും പറഞ്ഞു നടക്കുവാ.. അവളെ പ്രിന്‍സസ്സ്‌ ന്നൊക്കെയാ വിളിക്കുന്നേ..

(ങ്ഹും.. അവനെ എങ്ങനെ കുറ്റം പറയും... പ്രീഡിഗ്രി മുതല്‍ അവന്‍റപ്പന്‍ പ്രേമിക്കാന്‍ തുടങ്ങി.. അപ്പോ അവന്‍ കേ.ജീ.യീന്നെങ്കിലും തുടങ്ങണ്ടേ.. ഇതാണു കൊടുത്താല്‍ കൊല്ലത്തും കിട്ടും ന്നു പറേണെ.:) )

ഗോപക്‌ യു ആര്‍ said...

children are much advanced than us

d said...

:)
ഇത് നാലാം ക്ലാസിലെ കാര്യാണല്ലോ എന്നോര്‍ത്ത് സമാധാനപ്പെട് കാന്താരി.. ഇതിനും മുന്‍പേ പ്രേമം തുടങ്ങുന്നവരാണല്ലോ ഇന്നത്തെ കൊച്ചു കുട്ടികള്‍!! ഒന്നും രണ്ടും ക്ലാസ്സുകളിലുള്ള കൊച്ചുങ്ങളുടെ വാചകം കേട്ട് മൂക്കത്തു വിരല്‍ വച്ച കഥ ഓര്‍ത്തു ഇതു വായിച്ചപ്പോള്‍..

Mr. K# said...

:-)
ഓടോ:
കാന്താരി എന്നല്ല വീട്ടില്‍ വിളിക്കുന്ന പേര്‍ അല്ലേ :-)

Unknown said...

അതാ പറയണെ കുട്ടികളെ ഈ സിരിയലും സിനിമയും ഒന്നും കാണിക്കരുതെന്ന്.കാപ്പു പറഞ്ഞ പോലെ പണ്ടത്തെ കാലമൊന്നുമല്ലല്ലോ
ഇത് .ജാഗ്രതൈ

അഞ്ചല്‍ക്കാരന്‍ said...

ഓഫാണ്:
ചിഹ്നങ്ങള്‍ ഒന്നില്‍ കൂടുതല്‍ കൊടുക്കുന്നത് എന്തിനെ സൂചിപ്പിയ്ക്കാനാണ്? ചിഹ്നങ്ങളുടെ നിരത്തിയുള്ള പ്രയോഗം വ്യാകരണ വിരുദ്ധമാണെന്ന് തോന്നുന്നു. ചോദ്യവും അതിശയവും ഒക്കെ ഒറ്റ ചിഹ്നത്തില്‍ ധ്വനിയ്ക്കപ്പെടില്ലേ?

വീട്ടിലെ വിളിപ്പേര് അസ്സലായി!

Typist | എഴുത്തുകാരി said...

അവരു ചുമ്മാ പ്രേമിക്കട്ടേന്നേയ്.

ചാണക്യന്‍ said...

'child is the master of man'

ജിജ സുബ്രഹ്മണ്യൻ said...

കാപ്പിലാന്‍ ചേട്ടന്‍
യാരിദ് :
സജിക്കുട്ടന്‍:അതു തന്നെ കാര്യം ..നമ്മളേക്കാള്‍ മക്കള്‍ക്ക് വിവരം കൂടുതലാ..
അജ്ഞ്ഞാതന്‍ :കാലം കലികാലം തന്നെ.പിള്ളേര്‍ക്ക് അറിയാന്‍ വയ്യാത്തതായി ഒന്നും ഇല്ല.നമ്മുടെ കാലത്തു സ്കൂളിലൊക്കെ ഒരു ആണ്‍കുട്ടി എങ്ങാനും അടുത്തു വന്നാല്‍ അവനെ ഓടിക്കില്ലായിരുന്നോ
ഒ എ ബി : ജീവന്‍ ടി വി യില്‍ ഏതു പ്രോഗ്രാമില്‍ ആണു വന്നതു.അതു ഞങ്ങള്‍ക്കും കാണാന്‍ ഉള്ള അവസരം നഷ്ടപ്പെടുത്തി.ഇതില്‍ ഞാന്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

ശിവ : അതു ശരിയാ.അമ്മക്കു മക്കള്‍ ഇത്തരം കാര്യങ്ങള്‍ ഇത്രേം ചെറുപ്പത്തില്‍ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ മൊട്ടേന്നു വിരിയണേനു മുന്നെ പറയും എന്നു മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടായില്ല..ഇനി എന്തൊക്കെ കേള്‍ക്കേണ്ടി വരും !
പാമരഞ്ജീ : പ്രീ ഡിഗ്രിക്കല്ലെ തുടങ്ങിയുള്ളൂ.. 10 ഇല്‍ പഠിക്കുമ്പോള്‍ പ്രേമം തുടങ്ങിയ ചിലരെ എനിക്കറിയാം ഹ ഹ ഹ ..ഞാന്‍ അല്ല കേട്ടോ

ഗോപക് ; നന്ദി കെട്ടോ
വീണ ; ശരിയാണ്..എനിക്കും തോന്നീട്ടുണ്ട്.എന്റെ ഒന്നില്‍ പഠിക്കുന്ന മോളുടെ വായില്‍ നിന്നു വീണ ചില വര്‍ത്തമാനം കേട്ടപ്പോള്‍
കുതിരവട്ടന്‍ : കാന്താരീന്നും കന്നാലീന്നും ഒന്നും അല്ല എന്റെ വീട്ടിലെ പേര്..തെറ്റിദ്ധരികണ്ടാ ഹ ഹ ഹ കന്നാലി കോളേജ് എന്നു പറഞ്ഞതു വെറ്റെറിനറി കോളെജ് എന്ന അര്‍ഥത്തിലാ
അനൂപേ: എന്റെ മക്കളെ ടി വി അധികം ഞാന്‍ കാണിക്കാറില്ല.കണ്ടാല്‍ തന്നെ കാര്‍ട്ടൂണ്‍ ചാനല്‍ ആണ് കാണുന്നത്.അവരുടെ അപ്പൂപ്പനു ഭക്തി സീരിയലുകളും കാണണം..എന്നിട്ടും പിള്ളെരുടെ വിവരം !
അഞ്ചല്‍ക്കാരന്‍ : നല്ല നിര്‍ദ്ദേശം തന്നതിനു നന്ദി.ഇനി മുതല്‍ ശ്രദ്ധിക്കാം കേട്ടോ..ഒരോന്ന് എഴുതുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്ത അനുസരിച്ചു ചിഹ്നങ്ങളും അറിയാതെ അടിച്ചു പോകുന്നതാ.വീട്ടില്‍ വിളിപ്പേര് ഒന്നും ഇല്ല കേട്ടോ.തെറ്റിദ്ധരിക്കണ്ടാ
എഴുത്തുകാരി : ഞാന്‍ കണ്ണനോട് എപ്പോളും പറയും വിത്തു ഗുണം പത്തു ഗുണം എന്ന്..അല്ല ഞങ്ങളുടെ പ്രണയ വല്ലരിയില്‍ വിരിഞ്ഞ കടിഞ്ഞൂല്‍ പുഷ്പം അല്ലേ..ഇതും ഇതിലപ്പുറവും ചിന്തിക്കും ഹ ഹ ഹ
ചാണക്യന്‍ : വന്നതിനു ഒത്തിരി നന്ദി കേട്ടോ

ഇവിടെ വന്ന എല്ലാര്‍ക്കും കാന്താരിക്കുട്ടിയുടെ നന്ദി

കുഞ്ഞന്‍ said...

കാന്താരി,

ആധുനികത വളരുന്നു..കൂടെ കുട്ടികളും..!

ഇതും കൂട്ടീ വായിക്കൂ

മാന്മിഴി.... said...

അമ്മയ്ക്ക് വിവരമില്ല...മകനു വിവരം കൂടാനും തുടങ്ങി..അല്ലാതെന്താ....

സലാഹുദ്ദീന്‍ said...

അനൂപ് കോതനല്ലൂരിന്റെ അഭിപ്ര്യായത്തോട് ഞാനും യോജിക്കുന്നു.പാശ്ചാത്യ കച്ചവട സംസ്കാരത്തിന്റെ
ഭവി ഇരകാളാന്‍ പോണോരല്ലോ ഇവര്‍ എന്നോര്‍ക്കുമ്പോള്‍ ഒരു വിശമം.

അങ്കിള്‍ said...

ഇപ്പോ മനസ്സിലായോ, എന്തു കൊണ്ട് ഏഴാം ക്ലാസ്സില്‍ ‘മതമില്ലാത്ത ജീവനെ’ കൊണ്ടുവന്നു എന്ന്. ആരാ പറഞ്ഞത് നമ്മുടെ കുട്ടികള്‍ക്ക് ഒന്നും മനസ്സിലാകില്ലാ എന്ന്.

ഹരിശ്രീ said...

ചേച്ചി,

പഴയ കാലത്തെ കുട്ടികളെപ്പോലെ അല്ല ഇന്നത്തെ തലമുറയിലെ കുട്ടികള്‍...
അവര്‍ക്ക് എല്ലാകാര്യങ്ങളിലും അറിവ് കൂടുതല്‍ തന്നെ....

:)

രസികന്‍ said...

എന്താ പറയുക
നമ്മുടെ കുട്ടികളെല്ലാം നമ്മുടെ അപ്പൂപ്പന്മാർ കണ്ടതിലും കൂടുതൽ ലോകം കണ്ടവരാണ് എന്ന സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു
ഇപ്പോൾ ഇങ്ങനെ, ഇനി വരും തലമുറ എന്തായിരിക്കും !!!!!!!!!!!

Anonymous said...

നമുക്ക് കുട്ടികളുടെ സിനിമ ഇല്ല. കുടുംബ കഥ എന്നു പറയുനത് അല്‍പ്പം പ്രേമമവും, അല്‍പ്പം വയലന്‍സും അല്‍പ്പം സെന്റിമെന്‍സും ഒക്കെ ചേര്‍ത്ത വേഗം കൂടുതല്‍ പണം നിര്‍മ്മാതവിന്റെ കൈയ്യില്‍ എത്തിക്കുന്ന ഒരു അവിയല്‍ ആണ്. ആളുകള്‍ നിനിമകാണുന്നത് ഒരു ഹിപ്നോടിക് അവസ്ഥയിലാണ്. കുട്ടികളുടെ ശ്രദ്ധ ഇതിലും ശക്ത്മാണ്. അവന്‍/അവള്‍ അത് പൂര്‍ണ്ണമായി സ്വീകരിക്കുന്നു. ഇപ്പോള്‍ പ്രേമത്തിന്റെ കാര്യമാണല്ലോ പ്രകടമായത്. വയലന്‍സിന്റെ പ്രകടനം എങ്ങനെ ആണാവോ?

നമ്മുടെ സിമിമയും സീരിയലും ഒക്കെ കുട്ടികള്‍ കാണരുത്. അവയെല്ലം A ആണ്. "catch them young" എന്നൊരു മുദ്രാവാക്യവുമായി ബോധപൂര്‍വ്വമായി പ്രവര്‍ത്തിക്കുന്നരുണ്ടെന്ന് ഓര്‍ക്കുക.

ഡോക്കുമെന്ററികള്‍ കാണാന്‍ ഉള്ള ഒരു പരിശീലനം വീട്ടില്‍ നിന്നു തന്നെ ഉണ്ടാകണം. നിര്‍ബന്ധമായി അത് ചെയ്താല്‍ വിപരീത ഫലം ഉണ്ടാകും. ആദ്യം കുട്ടികള്‍ അനുകരിക്കുന്നത് മാതാപിതാകാളേ ആണല്ലോ. അവര്‍ സിനിമക്കാരേ പ്രാധാന്യം കുറച്ച് കാണിച്ചാല്‍ അതിന് ഫലം ഉണ്ടാകും.

Sands | കരിങ്കല്ല് said...

എഴുത്തുകാരി പറഞ്ഞതേ എനിക്കും പറയാനുള്ളൂ...

അവരു ചുമ്മാ പ്രേമിക്കട്ടേന്നേയ്.

മാണിക്യം said...

അല്ല്ല അതങ്ങനെ തന്നെ അല്ലെ വേണ്ടത് ?
നമ്മളെക്കാള്‍ ഒരു പടി മുന്നില്‍
ആവണ്ടേ നമ്മുടെ മക്കള്‍ ?

കുട്ടികള്‍ നിഷ്ക്കളങ്കമായാ ഇഷ്ടപ്പെടുന്നത്
അതിന് കടുത്ത ചായകൂട്ട് നല്‍കുന്നത്
മുതിര്‍ന്നവരാ മനസ്സില്‍ അല്പം എങ്കിലും
പ്രണയം സൂക്ഷിക്കുന്നതാ നല്ലത് ...

സജി said...

അവനെന്തിനാ മറുപടി?...
നിങ്ങള്‍ക്ക് വാല്ലോ സംശയവും ഉണ്ണ്ടോ..?
ഉണ്ടെങ്കി..അവനോടു ചോദിക്ക്!

ബഷീർ said...

ഇപ്പോഴത്തെ കുട്ടികളോട്‌ മിണ്ടാന്‍ തന്നെ പേടിയാ .. പ്രത്യേകിച്ച്‌ ആരെങ്കിലും ഉള്ളപ്പോള്‍ ..വെറുതെ എന്തിനു ഉള്ള ചീത്തപ്പേരു കളയുന്നു എന്ന് കരുതി മിണ്ടാതിരിക്കലാണു പതിവ്‌..

കാന്താരിടെ മോനാണു മോന്‍ മോനേ..

അമ്മയ്ക്ക്‌ ഉയരമുണ്ടെങ്കിലും വിവരമില്ല എന്ന് മോന്‍ കണ്ട്‌ പിടിച്ചു.... അതില്‍ അഹങ്കരിക്കരുത്‌.. ക(ള്ള)ണ്ണന്‍ മുന്നെ സര്‍ട്ടിഫൈ ചെയ്തതാണല്ലോ... !!

ബഷീർ said...

അല്ല എന്താ ഈ കന്നാലി കോളേജ്‌ ??

ജിജ സുബ്രഹ്മണ്യൻ said...

വിശാലം ചേച്ചീ : ഇവിടെ ആദ്യം ആണല്ലോ.വളരെ നന്ദി കെട്ടോ
കുഞ്ഞന്‍ ജീ : നന്ദി
ഷെറിക്കുട്ടീ : മകനു അമ്മയെക്കാളും വിവരം കൂടുന്നതു കാണുമ്പോള്‍ ഒരു വിഷമം അത്രേ ഉള്ളൂ

സലാഹുദ്ദീന്‍ : ഇവിടെ നടാടെ ആണല്ലൊ..നന്ദി കേട്ടോ
അങ്കിള്‍ : ഇവിടെ വരാന്‍ കാണിച്ച സൌമനസ്യത്തിനു നന്ദി
ഹരിശ്രീ : ശരിയാണ്.കുട്ടികള്‍ വളരുകയാണ്
രസികന്‍ : ഇന്നിത്രേം ! നാളെ എന്തൊക്കെ കേള്‍ക്കും !! പേടിയാ എനിക്ക്
എം എല്‍ ജഗദീശ്
കരിങ്കല്ല് :വളരെ നന്ദി കേട്ടോ
മാണിക്യം ചേച്ചീ : ഇവിടെ ആദ്യം ആയിട്ടാണല്ലോ.വളരെ നന്ദി കേട്ടോ
സജി : ഇനി അങ്ങനെ തന്നെ വേണ്ടി വരും ..സംശയങ്ങള്‍ മക്കളോടു ചോദിച്ചു മാറ്റണ്ടി വരും.ഇവിടെ ആദ്യം അല്ലേ.നന്ദി കെട്ടൊ
ബഷീറിക്കാ : “അമ്മയ്ക്ക്‌ ഉയരമുണ്ടെങ്കിലും വിവരമില്ല എന്ന് മോന്‍ കണ്ട്‌ പിടിച്ചു.... അതില്‍ അഹങ്കരിക്കരുത്‌.. ക(ള്ള)ണ്ണന്‍ മുന്നെ സര്‍ട്ടിഫൈ ചെയ്തതാണല്ലോ... !!“ എനിക്കിട്ട് വെച്ചു അല്ലെ ഹ ഹ ഹ
അതേയ് ഉയരം കൂട്ടാന്‍ വേണ്ടി ഞാന്‍ ഉത്തരത്തില്‍ തൂങ്ങി ആടിയ പരാക്രമം എന്റെ കണ്ണനേ കണ്ടിട്ടുള്ളൂ..ഇപ്പോള്‍ ബോണ്‍ വിറ്റാ കഴിക്കുന്നുണ്ട്..അല്പം ഉയരം കൂടി കിട്ടാന്‍ ഹ ഹ ഹ

അതേയ് കന്നാലി കോളെജ് എന്നാല്‍ കന്നാലികള്‍ പഠിച്ച കോളെജ് അല്ല..കന്നാലികളെ കുറിച്ചു പഠിച്ച കോളേജ് എന്നാ..പുടി കിട്ടിയാ......

എല്ലാവര്‍ക്കും നന്ദി..ഇനിയും വരണെ

അനില്‍@ബ്ലോഗ് // anil said...

ഇതാണൊ ഇത്ര കാര്യം!!!
മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്നെ ഞാന്‍ പ്രേമിച്ചിരിക്കുന്നു, നാലിലു.
പീന്നെയാണൊ ഈ ചാനല്‍ യുഗത്തില്‍.
“കുപിട്സ് ആരോ“ തുടങ്ങിയ വിപ്ലവ ചാനല്‍ പരിപാടികള്‍, മമ്മുടെ ത്രിശ്ശൂര്‍ എഫ്.എം. പരിപാടികള്‍ ഇവ കേള്‍ക്കതിര്‍ക്കാന്‍ കുട്ടികള്‍ പൊട്ട്ന്മാരല്ലല്ലൊ.

കനല്‍ said...

ഇതിലൊന്നും വല്യ കാര്യമില്ല കാന്താരി.

അമ്മയും മോനും തമ്മില്‍ അത്രത്തോളം സ്വാതന്ത്ര്യം ഉണ്ടല്ലൊ? കീപ്പ് ഇറ്റ് അപ്

പണ്ടിത്രയുമില്ലാരുന്നു. ഇത്രയൊക്കെയുള്ള വിവരം ആയാലും അത് പറയാനുള്ള മടി അല്ലെങ്കില്‍ വിവരക്കൂടുതല്‍ ആയിരുന്നു അന്ന്

ഒരു കുട്ടി അച്ചനും അമ്മയും തമ്മിലുള്ള ബന്ധം എന്താണെന്ന് ചിന്തിക്കാന്‍ തുടങ്ങിയാല്‍ അതിലെന്താ തെറ്റ്? സംശയം ചോദിക്കാന്‍ ഇന്നത്തെ തലമുറ മടിക്കുന്നില്ല നാണിക്കുന്നില്ല അതൊക്കെ നല്ല ലക്ഷണമാ..
പിന്നെ അത് പറഞ്ഞ് കൊടുക്കാതെ ഉരുണ്ട് മ്‍ാറുന്നത് ആകാംക്ഷകൂട്ടി കൂടുതല്‍ തെറ്റിന് കാരണമാക്കും. അതൊക്കെ ഒരു സാധാരണരീതിയില്‍ അവന്റെ/ അവളുടെ അറിവിന്റെയും ബുദ്ധിക്കും അനുസ്യതമായി പറഞ്ഞുകൊടുക്കുകയാ വേണ്ടത്. അതില്‍ ഒരു അല്പം അസ്‍ാധരണത്തമോ മറച്ചു വയ്ക്കലോ കാണിച്ചതായി തോന്നിയാല്‍ അവര്‍ ആകാംഷ ഒളിച്ച് വച്ച് നാളെ പല തെറ്റുകള്‍ക്കും ക്‍ാരണമാവും.

Sharu (Ansha Muneer) said...

ഇതിലൊന്നും ഒട്ടും അത്ഭുതപ്പെടാനില്ലാതായിരിക്കുന്നു.

അരുണ്‍കുമാര്‍ | Arunkumar said...

:)

കുട്ടികള്‍ വളരുന്നത് നമ്മുടെ കൂടെ അല്ലെ... നമ്മള്‍ കാണുന്നതും പറയുന്നതും കേട്ട് നമ്മുടെ ലോകത്തില്‍. അപ്പൊ അവര്‍ ഇതൊക്കെ അറിയാതിരിക്കാന്‍ വഴിയില്ല... കൃഷ്ണാ, ഞങ്ങളുടെ കുട്ടികള്‍ എന്തൊക്കെ കാണിക്കുമോ ആവോ???

ശ്രീ said...

ഇതിലത്ര അത്ഭുതപ്പെടാനൊന്നുമില്ല ചേച്ചീ... കാലം മാറി, കുട്ടികളും. :)

ജിജ സുബ്രഹ്മണ്യൻ said...

അനില്‍ ,കനല്‍,ഷാരു.അരുണ്‍കുമാര്‍,ശ്രീ ഇവിടെ വന്ന എല്ലാര്‍ക്കും നന്ദി.ഇതൊന്നും അത്ര വലിയ ഒരു കാര്യം അല്ല എന്നു എനിക്കു മനസ്സിലാക്കി തന്ന എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി...

OAB/ഒഎബി said...

വലിയ, വലിയ കാര്യങ്ങള്‍ ഇരിക്കെ, നിസ്സാര കാര്യത്തിന്‍ പ്രതിഷേധിക്കണ്ട കാന്താരീ..നാളെ വെള്ളിയാഴ്ച അതിന്റെ ബാക്കി
5.30 pm ന്‍ അതേ ചാനലില്‍ കാണാം. പക്ഷെ എന്റെ ഭാഗം കഴിഞ്ഞു പോയി.
ഇനി വേറെ പരിപാടി ഉള്ളപ്പോള്‍ അറിയിക്കാം.

അറിയപ്പെടാന്‍ വലിയ താല്പര്യമില്ലാത്തതിനാല്‍ ക്യാമറക്ക് പിന്നില്‍ പ്രവര്ത്തിക്കാറാണ്‍ പതിവ്.

പ്രിയത്തില്‍ ഒഎബി.

kacheril Anu said...

Entey aniyan 2aam klassil padikkumpol oru penninu premalekhanam koduthu. pakshey love letter ezhuthan ariyathathinal ABCD.. ayirunnu ezhuthi koduthath ennu maatram , ippol avanu kalyana prayam ethi but ippolum njangal athu paranju chirikkum

the man to walk with said...

:)