Sunday, July 13, 2008

വനിതാ ബ്ലോഗര്‍മാരെ കുറിച്ചുള്ള ഇന്റര്‍വ്യൂ........മലയാള മനോരമ ചാനലില്‍........

ജൂണ് 29 ഞായറാഴ്ച്ച. ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ കിടക്കുമ്പോള്‍ ഒരു ഫോണ്‍ കാള്‍ .നെറ്റ് ഫോണില്‍ നിന്നാണ് വിളി.കണ്ണന്‍ ആയിരിക്കും എന്നു കരുതി ചാടി എണീറ്റു.

അപ്പോള്‍ ഒരു കിളിമൊഴി

ഹലോ കാന്താരിക്കുട്ടി അല്ലേ?

അതേ.. ആരാ വിളിക്കുന്നത് ?

ഞാന്‍ മലയാള മനോരമ ചാനലില്‍ നിന്നാണ്.പേരു കാര്‍ത്തിക.ഞങ്ങള്‍ ചാനലിനു വേണ്ടി വനിത എന്ന പേരില്‍ ഒരു പ്രോഗ്രാം ചെയ്യുന്നുണ്ട്..അതില്‍ വനിതാ ബ്ലോഗര്‍മാരെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുന്നു..കാന്താരിക്കുട്ടിയെ ഇന്റെര്‍വ്യൂ ചെയ്യാന് താല്പര്യം ഉണ്ട്.

ഞാന്‍ ഒന്നു ഞെട്ടി..എന്റെ ഉറക്കം ഏതിലേ പോയി എന്നറിയില്ല..

ബൂലോകത്തു ഞാന്‍ ഒരു തുടക്കക്കാരി.എന്റേതായി ഒത്തിരി പോസ്റ്റുകള്‍ ഒന്നും ഇല്ല.ഉള്ളതില്‍ തന്നെ നിലവാരം ഉണ്ടെന്നു പറയാവുന്ന ഒന്നും ഇല്ല. എന്നിട്ടും ഇവര് എന്നെ ഇന്റര്‍വ്യൂ ചെയ്യാനോ ?

എന്തായാലും വരട്ടെ എന്നു വിചാരിച്ചു..സമ്മതം അറിയിച്ചു.ശനിയാഴ്ച്ച അല്ലെങ്കില് ഞായറാഴ്ച്ച ഇന്റര്‍വ്യൂ ചെയ്യാം
ശരി എന്നു പറഞ്ഞു ഫോണ് വെച്ചൂ.


ജൂലൈ 2 ബുധനാഴ്ച്ച ഉച്ചക്കു ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ വീണ്ടും കാര്‍ത്തിക വിളിച്ചു

നാളെ ഹര്‍ത്താല് അല്ലേ ? നാളെ വരട്ടെ വീട്ടില്

ഹര്‍ത്താല്‍ ദിവസം ആണെങ്കില് ലീവ് എടുക്കണ്ടാ..അതുകൊണ്ട് വരാന് പറഞ്ഞു.

നാളേ ഹര്‍ത്താലിന്റെ പ്രശ്നങ്ങള് തുടങ്ങുന്നതിനു മുന്നേ രാവിലെ 8.30 ഒക്കെ ആകുമ്പോളേക്കും ഞാനും ക്യാമറാമാനും കൂടി വരാം...

എന്റമ്മച്ചിയേ !!!!! ക്യാമറാമാനോ ?

അപ്പോള് ശബ്ദം മാത്രം പോരാ അല്ലേ .നമ്മുടെ രൂപം കൂടി...
അതുവരെ ഞാന് കരുതിയിരുന്നത് നമ്മള് സ്വന്തം പേരില് അല്ലല്ലോ ബ്ലോഗെഴുതുന്നത്. കാന്താരിക്കുട്ടി എന്ന ഓമനപ്പെരില് അല്ലെ.അതു കൊണ്ട് സ്വന്തം ഐഡന്റിറ്റി വെളിപെടാന്‍ ഉതകുന്ന ഒന്നും ഇന്റര്‍വ്യൂവില് കാണില്ലായിരിക്കും എന്നാണ്..

പക്ഷേ ഇപ്പോള്‍ ...
നെഞ്ചില്‍ നിന്നൊരു തീ ജ്വാല മുകളിലോട്ടു പൊങ്ങുന്നതു പോലെ..ഒരു ധൈര്യക്കുറവ്...

ഇതു ആദ്യത്തെ അനുഭവം ആണ് ക്യാമറക്കു മുന്നില്..

അന്നു രാത്രി ഉറങ്ങാന് പറ്റുന്നില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..മക്കള് എന്നോട് ഇടക്കു ചോദിക്കുന്നുണ്ട്..ഈ അമ്മക്കു എന്താ പറ്റിയേ ?? പേടി ആവുകയാ എന്നു അവരോട് പറയാന് പറ്റുമോ??

ഒന്നും ഇല്ല മക്കളെ ഉറക്കം വരാഞ്ഞിട്ടാ....

രാവിലെ പതിവിലും നേരത്തെ എണീറ്റു.ബ്രേക്ക്ഫാസ്റ്റ് ഒക്കെ റെഡി ആക്കി.കുളിച്ചൊരുങ്ങി കാത്തിരുന്നു.

8.30 നു എത്താം എന്നു പറഞ്ഞിരുന്ന അവര് വന്നപ്പോള് 9.30 മണി ആയി.ക്യാമറ ഒക്കെ ശരിയാക്കി ഇന്റര്‍വ്യൂ തുടങ്ങി..ചോദ്യങ്ങള് ഒക്കെ സിമ്പിള്.എളുപ്പം ഉത്തരം പറയാവുന്നവ.പക്ഷേ പേടി കാരണം വായില് നിന്നും വല്ലതും വരണ്ടെ..എന്തൊക്കെയാ പറഞ്ഞതെന്നു ഇപ്പോളും നല്ല ബോധം ഇല്ല എന്നുള്ളതാ സത്യം !!

ബ്ലോഗ്ഗിങ് തുടങ്ങാ‍നുണ്ടായ സാഹചര്യം,ബ്ലോഗില് നിന്നും അസുഖകരമായ വല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടൊ ?? ഭാവിയില് ബ്ലോഗിങ്ങ് രംഗത്തു എന്തെങ്കിലും ചെയ്യാന് ഉദ്ദേശമുണ്ടോ എന്നിങ്ങ്െ കുറച്ചു ചോദ്യങ്ങള് മാത്രേ അവര് ചോദിച്ചുള്ളൂ. പക്ഷേ ക്യാമറ കണ്ടപ്പോള് കവാത്തു മറന്നു എന്നതു സത്യം.


ഇതിന്റെ റ്റെലികാസ്റ്റ് ഈ ചൊവ്വാഴ്ച്ച ഉച്ചക്കു 2.30 നു ആണ്.റിപ്പീറ്റ് ബുധനാഴ്ച്ച രാവിലെ 9.30 നും കാണും
ബൂലോകത്തെ പ്രധാന വനിതകളേ ഒന്നു കാണാമല്ലോ എന്നൊരു അനല്പമായ സന്തോഷം എനിക്കുണ്ട്..തൂലികാനാമത്തിലൂടെ മാത്രം പരിചയമുള്ള ആളുകളേ കാണാം.അവര് ആരൊക്കെ എന്നറിയാം എന്നോര്‍ക്കുമ്പോള് ഒരു ഉല്ലാ‍ാസം...

115 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇതിന്റെ റ്റെലികാസ്റ്റ് ഈ ചൊവ്വാഴ്ച്ച ഉച്ചക്കു 2.30 നു ആണ്.റിപ്പീറ്റ് ബുധനാഴ്ച്ച രാവിലെ 9.30 നും കാണും
ബൂലോകത്തെ പ്രധാന വനിതകളേ ഒന്നു കാണാമല്ലോ എന്നൊരു അനല്പമായ സന്തോഷം എനിക്കുണ്ട്..തൂലികാനാമത്തിലൂടെ മാത്രം പരിചയമുള്ള ആളുകളേ കാണാം.അവര് ആരൊക്കെ എന്നറിയാം എന്നോര്‍ക്കുമ്പോള് ഒരു ഉല്ലാ‍ാസം...

ഹരീഷ് തൊടുപുഴ said...

സത്യമാണോ ഇത്, അതോ?? സ്വപ്നമോ...
സത്യമെങ്കില്‍ അഭിനന്ദനങ്ങള്‍...

ഗോപക്‌ യു ആര്‍ said...

കെണിഞ്ഞു...ലീവെടുക്കാതെ
കാണാന്‍ പറ്റില്ലല്ലൊ..........

anyway hearty
congrats......
[chelavu cheyyuunnathu
eppoozhaanu?]

Sharu (Ansha Muneer) said...

ആഹാ....അപ്പോ അഭിനന്ദനങ്ങള്‍...പിന്നേ കാണാനുള്ള ഭാഗ്യമില്ലെന്നു മാത്രം :(

പ്രവീണ്‍ ചമ്പക്കര said...

കാണാന്‍ മര്‍ഗ്ഗം ഇല്ല എങ്കിലും ..ആശംസകള്‍

പ്രവീണ്‍ ചമ്പക്കര said...
This comment has been removed by the author.
Anonymous said...

Those who miss the tv show can watch it on Manoramanews.com. They are uploading the Vanitha programme within two weeks of the telecast

Rare Rose said...

കാന്താരിക്കുട്ടീ..,..ശരിക്കും.....!!..അഭിനന്ദനങ്ങള്‍ ട്ടോ...ഇനി ചൊവ്വാഴ്ച ടി.വിയിലൂടെ കാണാലോ കാന്താരിക്കുട്ടിയെ...??...ചെലവ് വേണം ട്ടാ..:)

ജിജ സുബ്രഹ്മണ്യൻ said...

കാണാന്‍ എനിക്കും ഒരു വഴിയും ഇല്ല,,കാണണമെങ്കില്‍ അര ലീവ് എടുക്ക്ണം.പിന്നെ ഈ സമയം ആയതു കൊണ്ട് എന്റെ വിറയല്‍ അധികം ആരും കാണില്ലല്ലോ എന്ന അനല്‍പ്പമായ സന്തോഷം ഉണ്ട് ഹ ഹ ഹ ..പിന്നെ ബൂലോകത്തിലെ ചില പുലിക്കുട്ടികളെ കാണാന്‍ ഉള്ള അവസരം കിട്ടും..ഇന്നു വരെ പോസ്റ്റുകളിലൂടെ മാത്രം അറിയുന്നവരെ അന്നു നേരിട്ട് കാണാമല്ലോ...

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി

ജിജ സുബ്രഹ്മണ്യൻ said...

ഒരു ഓഫ് :

എനിക്കു വയ്യാ.. കഴിഞ്ഞ ദിവസം ഒരു അബദ്ധം പറ്റി.നമ്മുടെ പ്രിയ ഉണ്ണിക്കൃഷണനെ ഞാന്‍ ചേച്ചീ എന്നു വിളിച്ചു.പരിചയപ്പെട്ടു വന്നപ്പോള്‍ പ്രിയയെ കാള്‍ 12 വയസ്സ് എങ്കിലും മൂത്തതാണ് ഞാന്‍. അതു കൊണ്ട് ഇനി ആരെയും ഞാന്‍ ചേച്ചീ / ചേട്ടാ എന്നു വിളിക്കില്ല എന്നു മുന്‍ കൂറ് അറിയിക്കുന്നു.പിന്നെ എന്റെ പേര് കാന്താരി ചേച്ചീ ന്നു ആക്കിയാല്ലോ എന്നും ഒരു ആലോചന ഇല്ലാതില്ല.

നജൂസ്‌ said...

നന്നായി വരട്ടെ. നാലാളറിയട്ടെ...
ഭൂ‍ലോകവാസികള്‍ക്കഭിമാനിക്കാം

ആശംസകള്‍ (ചേച്ചീ)... :)

Unknown said...

ആരെങ്കിലും റെക്കോഡ് ചെയ്ത് ട്യൂബിലൊന്ന് കേറ്റുമോ?
-പ്ലീസ്!

ചാണക്യന്‍ said...

അഭിനന്ദനങ്ങള്‍....

Visala Manaskan said...

നൈസ്. കേട്ടു/വായിച്ച് പരിചയം മാത്രമു ള്ളവരെ കാണാന്‍ വല്യ ഒരു കൌതുകം തന്നെ.

പക്ഷെ, ഇപ്പറഞ്ഞ നേരത്ത് സാധാരണഗതിയില്‍ ഓഫീസില്‍ കീചകവധം നടന്നുകൊണ്ടിരിക്കുകയാവും! സോ, സ്കൂട്ടാവല്‍ നടപ്പില്ല. എന്തായാലും സംഗതി അടിപൊളിയാവട്ടേ! ആശംസകള്‍.

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

യാരിദ്‌|~|Yarid said...

ആശംസകള്‍ കാന്തരി!

ധ്വനി | Dhwani said...

കൊള്ളല്ലോ! ആശംസകള്‍

ശെഫി said...

ആരേലും യുട്യൂബി കേറ്റിയാ കാണാർന്നു.

സു | Su said...

കാന്താരിക്കുട്ടീ :) അഭിനന്ദനങ്ങള്‍. കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഉപാസന || Upasana said...

:-)
upasana

Anonymous said...

There is a repeat telecat at 5.30 AM wednesday morning. Those who miss the other two telecast can watch it there

Unknown said...

അങ്ങനെ നമ്മടെ കാന്താരി ചേച്ചി സ്റ്റാറായി
കലക്കി ചേച്ചി
ഇനിയിപ്പോ കുട്ടി മാറ്റി ചേച്ചിയാക്കാം
മുന്‍ കൂറ് ജാമ്യം വെറുതെയല്ല
എന്തായാലും മനോരമയുടെ ഈ ശ്രമം വളരെ നല്ലതു തന്നെ
കാന്താരി ചേച്ചി ഇനി ഫോട്ടൊ വച്ച് പോസ്റ്റിക്കൊളു
എല്ലാവരും ആ പരിപ്പാടി കാണും
ആശംസകള്‍

Unknown said...

ചേച്ചി ടിവില്‍ വന്നതിന് ബൂലോകര്‍ക്ക് ചെലവൊന്നുമില്ലെ
പാല്‍ വിഭവങ്ങള്‍ ഒന്നും വേണ്ട കേട്ടോ

തണല്‍ said...

ഉയരട്ടങ്ങനെ ഉയരട്ടേ....:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗീതേച്ചിയേയും ഇന്റര്‍വ്യൂ ചെയ്തതായി ഗീതേച്ചി പറഞ്ഞിരുന്നു..
അങ്ങനെ ബൂലോഗം ഭൂലോകത്തിലേയ്ക്ക്
ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

വിശാലേച്ചീ: എനിക്കു അഭിനന്ദനം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരു ചമ്മല്‍ ..ഞാന്‍ പറഞ്ഞല്ലോ ബൂലോകത്തു ഞാന്‍ ഒരു ശിശു..
അനോണി ചേട്ടാ/ ചേച്ചീ : വിവരം തന്നതിനു നന്ദി..

നജൂസ്
കൈതമുള്ള്
ചാണക്യന്‍
വിശാലേട്ടന്‍ : ഇവിടെ വന്നു സാന്നിധ്യമറിയിച്ചതില്‍ ഒത്തിരി സന്തോഷം.കൊടകര പുരാണം ഒറ്റയിരിപ്പിലാ ഞാന്‍ വായിച്ചു തീര്‍ത്തതു.അന്നു മുതല്‍ എന്റെ ആരാധനാ പാത്രം ആണ്
അരൂപിക്കുട്ടന്‍
യാരിദ്
ശാഫി : സ്വാഗതം
ധ്വനി : സ്വാഗതം
സൂ ചെച്ചീ
ഉപാസന:സ്വാഗതം
അനൂപ്
തണല്‍
മിന്നാമിനുങ്ങ് : ഗീതേച്ചിയും മുല്ലപ്പൂവും മാലതി & മോഹന്ദാസും ഉണ്ടെന്ന് അന്നു കാര്‍ത്തിക പറഞ്ഞിരുന്നു.വേറെ ആരൊക്കെയാണ് ഉള്‍ലതെന്നു അറിയില്ല.എന്നാലും പെണ്‍പുലികള്‍ എല്ലാം ഉണ്ടാകും എന്നാണ് പ്രതീക്ഷ.കൊച്ചു ത്രേസ്യയൊക്കെ കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി

ജിജ സുബ്രഹ്മണ്യൻ said...

യ്യോ തണലിനെ വിട്ടു പോയി ..തണലിനും നന്ദി

നിരക്ഷരൻ said...

അഭിനന്ദനങ്ങള്‍....

എന്താണ് ബ്ലോഗ് എന്നും, ആരൊക്കെയാണ് പ്രമുഖ ബ്ലോഗര്‍മാര്‍ എന്നുമൊക്കെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ അവസരമുണ്ടാക്കുന്ന ഇത്തരം പരിപാടികളില്‍ ഒന്നില്‍ പ്രത്യക്ഷപ്പെടാന്‍ പറ്റിയതില്‍ അഭിമാനിക്കാം.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഇതെന്താ പെണ്ണുങ്ങളെ മാത്രമേ ബ്ളോഗര്‍മാരായി നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ കണ്ടോള്ളോ? ഇതു ശരിയായില്ല. പിന്നെ, കാന്താരിക്ക് അഭിനനന്ദനങ്ങള്‍ ...........കീപ്പ് ഇറ്റ് അപ്പ്.......

പാമരന്‍ said...

ഗീതേച്ചിയേയും അവരു പിടിച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നു.. ആരേലും ഒന്നു യുട്യൂബിലിടോ...

അയല്‍ക്കാരന്‍ said...

അപ്പോള്‍ അഭിനന്ദനങ്ങള്‍..

ആ വീഡിയൊ മനോരമ ന്യൂസ് സൈറ്റില്‍ അപ്-ലോഡ് ചെയ്യാന്‍ അവരോട് ഒന്നു പറയൂ......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഭിനന്ദനങ്ങള്‍

അശ്വതി/Aswathy said...

സ്റ്റാര്‍ ആയി..ഇനി പരിപാടി കണ്ടിട്ട് ശേഷം. ലീവ് പ്രശ്നം ഉണ്ട്. എങ്കിലും റിപീറ്റ് ടെലികാസ്റ്റ്‌ ഏതെങ്കിലും കാണാന്‍ നോക്കാം .
അഭിനന്ദനങ്ങള്‍...

ഭൂമിപുത്രി said...

കാന്താരിക്കുട്ടി,നേരത്തേ അറിയിച്ചതിന്‍ നന്ദി.ഞാന്‍ പിടിച്ചോള്ളാം..
അന്നേദിവസം തന്നെ,മറ്റുകുറെ
ബ്ലോഗിണികളെയും
കാ‍ണാന്‍ പറ്റുംന്നാണോ?
വാട്ടെട്രീറ്റ്!
ചൊവ്വാഴ്ച്ച വേഗമിങ്ങ്വന്നെകില്‍..

Unknown said...

കാന്താരി ചേച്ചി...,

അ...ഭി....നന്ദ...ന.....ങ്ങള്‍

മലമൂട്ടില്‍ മത്തായി said...

അഭിനന്ദനങ്ങള്‍. പരിപാടി കാണാന്‍ യാതൊരു വഴിയും ഇല്ല. മനോരമയുടെ വെബ് സൈറ്റില്‍ നിന്നും കാണാന്‍ ഒക്കുമോ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആ കരങ്ങള്‍ക്ക് എന്റെ കൂപ്പുകൈ..
ബൂലോഗത്തെ നല്ലവരായ എഴുത്തുകാരെ ഭൂലോകത്തിനു മുന്നില്‍ എത്തിക്കുന്നതിന്..
ശേഷം ഭാഗം സ്ക്രീനില്‍....:)

OAB/ഒഎബി said...

അങ്ങനെ കാന്താരിയും മിനി സ്ക്രീനില്‍...അല്‍ഹംദുലില്ലാ...
ഞാന്‍ അഭിമാനിക്കട്ടെ.
ഏത് സമയമായാലും ലീവ് എടുക്കാതെ
കാണാനുള്ള സ്വാതന്ത്ര്യമുണ്ട്.

പ്രിയത്തില്‍ ഒഎബി.

vimal mathew said...

നേരത്തെ അറിഞിരുന്നു.....അഭിനന്ദനങള്‍...
കണാന്‍ കത്തിരിക്കുകയണു

കൊച്ചുത്രേസ്യ said...

അങ്ങനെ ബ്ലോഗിനെ ടീവീലെത്തിച്ചു അല്ലേ.. അഫിനന്ദനംസ്‌..

Film Buff said...

Hi kaantharikutty....
Ithu karthikaya , enne kurichulla post kandu,kalakki !!!
pinne boolokarellam valare prateekshayode irikunnathukondu oru karyam parayatte...bloginimare palareyum contact cheythenkilum camerakku munnil varan aarum thayyarayilla.palarum mailnu marupadi polum thannilla.aake 3 pereyanu kittiyathu.mumbai,b'lore okke nokittum rakshayundayilla.blog il contact id kodukkathatum prashnamayi.
episode telecast tuesday 2.30 pm,repeat wednesday veluppinu 2.30am , 5.30am n 9.30am
gulf time 7pm tuesday repeat on 10pm wednesday
manoramanews.com il ....one week kazhiyumbo kanam

പൊറാടത്ത് said...

അഭിനന്ദനങ്ങള്‍ കാന്താരീ..ഈ വിവരം പങ്ക് വെച്ചതിന് നന്ദി. കാണാന്‍ ശ്രമിയ്ക്കാം

വല്യമ്മായി said...

ആശംസകള്‍.(അപൂര്വ്വങ്ങളില്‍ അപൂര്‍‌വമായെടുക്കുന്ന ലീവൊരണ്ണം എടുത്ത് വെച്ചിട്ടുണ്ട് കാന്താരിയെ കാണാന്‍)

കുഞ്ഞന്‍ said...

കാന്താരിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍..!

ഇനിയും ധാരാളം അവസരങ്ങള്‍ തേടിയെത്തട്ടെ അതിലൂടെ ബൂലോകവും ഒപ്പം വളരട്ടെ..

ശ്രീ said...

ഒരു നൂറ് അഭിനന്ദനങ്ങള്‍ ചേച്ചീ...

അഭിനന്ദനം തരാന്‍ ഇത്തിരി വൈകിയതു കൊണ്ടാണ് നൂറെണ്ണം തന്നത് ട്ടാ. ;)

ആ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നവര്‍ക്ക് നമ്മുടെ പാലുല്‍പ്പന്നങ്ങള്‍ എന്തേലും ഉണ്ടാക്കി കൊടുക്കേണ്ടതായിരുന്നു. :)

എന്നാലും പരിപാടി കാണാന്‍ പറ്റില്ലല്ലോ ചേച്ചീ. :(

രസികന്‍ said...

കാണാൻ പറ്റിയ സമയത്തല്ലല്ലോ ഇനി സൊഫ്റ്റ്വെയർ ഉപയോഗിച്ച് ആട്ടോമറ്റിക് റികോർഡിലിടാനും ഒരു ശങ്ക
സാരമില്ല ഇനി വെബ്സൈറ്റിൽ വരും എന്നു കരുതാം

ഇന്ദു said...

ente kanthari chechi..abhinandangal....
eniku kanan pattila chechi..ivide aa channel kittila..pine porathathinu working dayum :(:( pine one week kazhiyumbol net-il kanammalo ennanu aswasam..chechi aarelum program record cheythu youtube-il ittal enne ariyakkane...
ella vidha aashamsakalum!!

Unknown said...

hai

kantharikuteene kanallo?
njjaan theerchayayum kanaan sramikkum ....

in our office there tvs

cnbc mattamonnu njaanonnu nokkatte

any way congrats kochuthresya undo?

ബിന്ദു കെ പി said...

അഭിനന്ദനങ്ങള്‍ കാന്താരീ..

കാപ്പിലാന്‍ said...

വിവരങ്ങള്‍ അറിഞ്ഞു .സന്തോഷം .അഭിനന്ദനങള്‍

Unknown said...

ഇത് സൗദിയില്‍ എപ്പോഴാണ് കാണിക്കുക എന്ന് ചോദിച്ച് പെട്ടെന്നറിയിക്കൂ...

ജിജ സുബ്രഹ്മണ്യൻ said...

ബൂലോകരുടെ ഈ പ്രതികരണം കാണുമ്പോള്‍ പേടി ആവുന്നേ..കാര്‍ത്തിക പറഞ്ഞതു പോലെ അമിത പ്രതീക്ഷ വേണ്ടാ..ഇതിനു വേണ്ടി ആരും ലീവ് എടുക്കല്ലേ...

ഇവിടെ വന്ന എല്ലാര്‍ക്കും നന്ദി.ഓരോരുത്തരെയും പേരെടുത്ത് പറയണം എന്നു ആഗ്രഹം ഉണ്ട്.പറ്റാത്തതില്‍ ഖെദിക്കുന്നു.ഒരിക്കല്‍ കൂടി നന്ദി

ഓ.ടോ >

ഇതു വരെ കാന്താരികുട്ടീ എന്നു വിളിച്ച നിങ്ങളൊക്കെ ഇനി എന്നെ കാന്താരി മുതുക്കീ എന്നു വിളിക്കുന്നതു കേള്‍ക്കാന്‍ ഉള്ള മനോ വിഷമം കൊണ്ട് ബൂലോകത്തു നിന്നും ഞാന്‍ ഒരാഴ്ച അവധി എടുക്കുകയാണ്.അവധി അപേക്ഷ അനൂപിനു സമര്‍പ്പിക്ക്കുന്നു. അവധി അനുവദിക്കണം എന്നു അപേക്ഷിക്കുന്നു.വിശ്വസ്തതയോടെ കാന്താരി ....ഹി ഹി ഹി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ അത് കലക്കീ..അനൂപ് ഭായ് എങ്ങനെ അപ്പോള്‍ ലീവ് അനുവധിക്കുമൊ..?

Bindhu Unny said...

കാന്താരിക്കുട്ടീ കൊട് കൈ. അഭിനന്ദനങ്ങള്‍. ഇവിടെ മനോരമ ചാനല്‍ കിട്ടില്ല. ആരെങ്കിലും യൂറ്റൂബിലിട്ടിട്ട് ലിങ്ക് പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. :-)

ഹരിശ്രീ said...

ചേച്ചീ,

അഭിനന്ദനങ്ങള്‍...

ഏറനാടന്‍ said...

ആഹാ അപ്പോ മനോരമ ചാനലില്‍ കാന്താരിക്കുട്ടി ഫ്രയിംഡ് ആയല്ലേ! :)
ഇനി എന്നാ ഇഞ്ചിപ്പെണ്ണ് ഈ വനിതാ പ്രോഗ്രാമില്‍ വരുന്നതാവോ..

smitha adharsh said...

clap...clap...clap...clap....
കലക്കി ചേച്ചീ...കാണാന്‍ കഴിയില്ലെന്ന ദുഃഖം ഉണ്ട്...ഇവിടെ ഒരു നൂറു വൃത്തികെട്ട അറബി ചാന്നെല്‍ കിട്ടും..പക്ഷെ,നമ്മുടെ മനോരമ കിട്ടില്ല....ആരെങ്കിലും ഒന്നു യു ട്യൂബ് ലാക്കനെ..പ്ലീസ്

ഇട്ടിമാളു അഗ്നിമിത്ര said...

ഇപ്പൊ കാന്താരിയെ ടിവിയില്‍ കാണാം

ഇട്ടിമാളു അഗ്നിമിത്ര said...

ഇതാണല്ലെ കാന്താരി.. കലക്കീട്ടാ..

(ആ പച്ച സാരി കൊള്ളാം)

ഭൂമിപുത്രി said...

ഞാനും അതു പറയാന്‍ വന്നതാ,പച്ചക്കാന്താരിയാണല്ലൊ!

ഇന്നലത്തെ
ഡയലോഗ് വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു ആളൊരു പ്രൌഢവനിതയാണെന്ന്.
ഇനീപ്പോ ധൈര്യമായിപ്പറയാം,പ്രിയയെ അല്ലെങ്കിലും,എന്നെ ചേച്ചീന്ന് വിളിച്ചോളുട്ടൊ.

Unknown said...

kantharikutty....

njaan ithu kannan chennirunnappolekkum enne odippichu......
cnbc mattithannilla dushtanmaar.....

nale 9.30 kku nokkan dhambathi mare kandappolekkum avar dum..
channel matti kashtam undutto

കുഞ്ഞന്‍ said...

മലയാള മനോരമ ന്യൂസ് ചാനലില്‍ ഞാന്‍ കണ്ടില്ലല്ലൊ..ആ സമയം നിങ്ങളാവിശ്യപ്പെട്ട വാര്‍ത്തകളായിരുന്നു പ്രക്ഷേപണം ചെയ്തത്..!

ഇനി മനോരമ ചാനല്‍ വേറെയുണ്ടൊ..( ഏഷ്യാനെറ്റ്.. ഏഷ്യാനെറ്റ് ന്യൂസ് ..ചാനല്‍‌പോലെ )

OAB/ഒഎബി said...

കുഞ്ഞാ ഞാനും കണ്ടില്ല..

പ്രവീണ്‍ ചമ്പക്കര said...

കുഞ്ഞാ...ഗുള്‍ഫ് കാര്‍ക്കു വേണ്ടി അവര്‍ പ്രത്യേക സപ്രേക്ഷണം ആണ്. UAEസമയം 6.30 PM ആണ് എന്നു തോന്നുന്നു.

ഹരിശ്രീ said...

http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/home.do?

മനോരമ ഓണ്‍ലൈനില്‍ വനിത പ്രോഗ്രാം ലിങ്ക് നോക്കി കിട്ടിയില്ല....

ജിജ സുബ്രഹ്മണ്യൻ said...

വന്നവര്‍ക്കു എല്ലാം നന്ദി.ഈ പ്രോഗ്രാം ഇനി നാളെ രാവിലെ 9.30 നും മറ്റെന്നാള്‍ പുലര്‍ച്ചെ 5.30 നും കാണും.ഒരാഴ്ച്ച കഴിഞ്ഞാല്‍ നെറ്റില്‍ മനോരമ ഓന്‍ലൈനില്‍ വനിത പ്രോഗ്രാമില്‍ കാണാം എന്നാണറിഞ്ഞതു.ഗീതേച്ചിയെ ഒന്നു കാണാന്‍ പറ്റിയതില്‍ എനിക്കു നല്ല സന്തോഷം ഉണ്ട്..

എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

വല്യമ്മായി said...

ഏഴു മണിക്കായിരുന്നു യുയെയിലെ സം‌പ്രേഷണം.ബ്ലോഗിനെ കുറിച്ച് വന്നതില്‍ വളരെ നല്ല നിലവാരം പുലര്‍ത്തിയ പ്രോഗ്രാം.കാന്താരിക്കുട്ടിയേയും ഗീതടീച്ചറേയും മാലതി മോഹന്ദാസിനേയും കണ്ടതില്‍ സന്തോഷം.


തറവാടി/വല്യമ്മായി

Unknown said...

നല്ല ആളാണ്, സൗദി സമയം ഒന്നന്വേഷിച്ച് പറയാന്‍ പറഞ്ഞിട്ട് പറഞ്ഞില്ലല്ലോ. ഇനി ഗീത ടീച്ചറോട് ചോദിച്ചു നോക്കട്ടെ...

കുഞ്ഞന്‍ said...

വനിതാ ബ്ലോഗേഴ്സുമായുള്ള അഭിമുഖം കണ്ടു.. ബഹ്‌റൈന്‍, സൌദി,ഖത്തര്‍, കുവൈറ്റ് സമയം വൈകിട്ട് 6 മണിക്കായിരുന്നു. ഞാനത് മൊബൈലില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്.

അഭിമുഖത്തില്‍ വന്ന എല്ലാ ബ്ലോഗേഴ്സിനും അഭിനന്ദനങ്ങള്‍..!

ജിജ സുബ്രഹ്മണ്യൻ said...

കുഞ്ഞന്‍ ചേട്ടാ.. അതു റെക്കോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഒന്നു അയച്ചു തരുമോ..ഇതില്‍ ലിങ്ക് ഇടാമായിരുന്നു.

കുഞ്ഞന്‍ said...

കാന്താരികുട്ടി..

എനിക്ക് ഇ മെയില്‍ മേല്വിലാസം അയച്ചുതരുമൊ..എന്റെ പ്രൊഫൈലില്‍ എന്റെ വിലാസം ഉണ്ട്..

അല്ലെങ്കില്‍പ്പിന്നെ ഞാന്‍ പോസ്റ്റിട്ട് അതില്‍ വരുത്തണം, അതിനേക്കാള്‍ എന്തുകൊണ്ടും ഉചിതം ഈ പോസ്റ്റില്‍ അത് ചേര്‍ക്കുന്നതാണ്..

Unknown said...

kaantharkutty......

njaan innu 9.30 kku kandutto....

pachakanthariye...

orikalkoodi
congrats

പ്രവീണ്‍ ചമ്പക്കര said...

UAE യില്‍ ഇന്ന്നലെ വൈകിട്ട് 7.00 നു പ്രൊഗ്രമെ കണ്ടിരുന്നു. ഗീതടീച്ചര്‍, മാലറ്റിചേച്ചിയും മൊഹദാസേട്ടന്‍, കാന്താരികുട്ടി ഇവരെയെല്ലാം കണ്ടതില്‍ സന്തോഷം. നല്ല ഒരു പ്രൊഗ്രാം ആയിരിന്നു. അഭിനന്ങ്ങള്‍

ജിവി/JiVi said...

I saw the programme. Infact that programme made me go through your blog, dear Kantharikutty. While many of your regular readers missed the programme, the programme introduced you to some new readers like me. My best wishes. I will be a regular reader now onwards.

ജിജ സുബ്രഹ്മണ്യൻ said...

കുഞ്ഞന്‍ ചേട്ടന്‍ ഒരു പോസ്റ്റ് ഇടാവോ ഇതിന്റെ ലിങ്ക് ഉള്‍പ്പെടുത്തി..അല്ലെങ്കില്‍ ഇതില്‍ കമന്റ് ആയി ഇടാവോ..യൂ റ്റ്യൂബില് അപ് ഡേറ്റ് ചെയ്തു ഇട്ടാല്‍ മതിയല്ലോ..

മുല്ലപ്പൂ said...
This comment has been removed by the author.
മുല്ലപ്പൂ said...

എന്റെ പേരു കേട്ടോ എന്നു ഒരു തംശയം.

ഈ പ്രോഗ്രാം കണാന്‍ പറ്റിയില്ല. :(

Unknown said...

ഒടുവില്‍ ഞാന്‍ കണ്ടു. നന്നാമായിരുന്നു.
ബ്ലോഗര്‍മാര്‍ക്ക് ഇത്തരം കവറേജ് കിട്ടുന്നത് നല്ലതുതന്നെ.

ഗോപക്‌ യു ആര്‍ said...

hai, kanthaari, seen 2day morn, on the cost of a half day leave, chelav eppozha? any way hearty congrats....my tv was shivering when u appeared...because u were shivering.!!..ok ..no madam..i am just jocking...

കുഞ്ഞന്‍ said...

ദേ കാന്താരിക്കുട്ടി ഞാന്‍ പോസ്റ്റി...

ഇതില്‍ക്കൂടി അവിടെയെത്താം

ഹരിശ്രീ said...

ഹായ് ചേച്ചി,

കുഞ്ഞന്‍ ചേട്ടന്റെ ബ്ലോഗ് വഴി കണ്ടുട്ടോ....

അഭിനന്ദനങ്ങള്‍....

ഇത്തരം ഒരു പ്രോഗ്രാം അവതരിപ്പിച്ച മനോരമ ചാനലിനും , ബൂലോകത്തില്‍ പോസ്റ്റിയ കുഞ്ഞന്‍ ചേട്ടനും ആശംസകള്‍...

yousufpa said...

അയ്യോ... കാന്താരിക്കുട്ടീ ഒരു നിവൃത്തീലല്ലോ കാണാന്‍.ന്തായാലും ഈ ബ്ലോഗേഴ്സിനൊക്കെ ഒരഭിമാനാട്ടൊ ഇത്.എല്ലാ ആശംസകളും.
കാന്താരിക്കുട്ടീം കൊച്ചു കാന്താരികളും നീണാള്‍ വാഴട്ടെ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കുഞ്ഞോ.. ഇടയ്ക്ക് വിളിച്ച് പറയുന്നത് കേട്ടല്ലൊ ലൈറ്റ് അണയ്ക്കാന്‍ ശ്ശൊ .. ലൈറ്റ് ഒന്നും അണയ്ക്കല്ലെ ദെ പിന്നെം പറയുന്നു മോളേ ലൈറ്റ് ഇടാന്‍ അപ്പോള്‍ കുഞ്ഞന് എന്ന് പേരും വെച്ച് 2 കുഞ്ഞുങ്ങളുടെ അച്ചനാണല്ലെ ഹിഹി.. എന്തായാലും ബൂലോഗം ഭൂലോകര്‍ക്ക് മുന്നില്‍ വളരട്ടെ ആശംസകള്‍ നേരുന്നു.. അയ്യോ ദേ കാന്താരീ ഹിഹി ഗീതേച്ചീ... മാലതി ചേച്ചീയേ വല്യപിടിയില്ലാട്ടൊ.. കാന്താരിക്കുട്ടി പറേണത് കേട്ടാ കമന്റ് ആദ്യം കുറവായിരുന്നു ഇപൊ വരുന്നുണ്ട് എന്ന് ഹിഹി എന്നിട്ട് ബ്ലോഗിങ്ങ് മാത്രമേ ഉള്ളൂ എന്ന് ആവീട് കണ്ടാ മൊത്തം പച്ചക്കറിത്തോട്ടമോ അല്ല എന്തുവാ അത് എന്നാ പിന്നെ അതും കൂടി ഓരു പോസ്റ്റാക്കരുതൊ..

പാമരന്‍ said...

കാന്താരി കണ്ടു കേട്ടൊ.. അഭിനന്ദനങ്ങള്‍..!

നിരക്ഷരൻ said...

അങ്ങിനെ കാന്താരിക്കുട്ടീനേം, ഗീതേച്ചീനേം കണ്ടു. കലക്കീട്ട്‌ണ്ട്ട്ടാ കാന്താരീ....

ഗീതേച്ചീടെ അഭിമുഖത്തിനിടയില്‍ എപ്പോഴോ കാപ്പിലാന്‍, പാമരന്‍, നിരക്ഷരന്‍, ഗോപന്‍ എന്നൊക്കെ പറയുന്നത് കേട്ടു. ആരാണിവരൊക്കെ ?
ആര്‍ക്കെങ്കിലും അറിയുമോ ആവോ ? :) :)

smitha adharsh said...

കാ‍ന്താരി കുട്ടി എന്ന് ഇനി വിളിക്കില്ല....കാന്താരി ചേച്ചീ....കുഞ്ഞന്‍ ചേട്ടന്‍റെ പോസ്റ്റ് വഴി എല്ലാവരെയും കണ്ടു...നന്നായിട്ടുണ്ട് ട്ടോ..കണ്ടത്തില്‍ ഒരുപാടൊരുപാട് സന്തോഷം....

Typist | എഴുത്തുകാരി said...

ചൊവ്വാഴ്ച്ചയും കഴിഞ്ഞു, ബുധനാഴ്ച്ചയും കഴിഞ്ഞുപോയി. ഞാന്‍ ഇപ്പഴാ ഈ പോസ്റ്റു കണ്ട്തു്. അതുകൊണ്ട്‌ ഇന്റര്‍വ്യൂ കാണാന്‍
പറ്റിയില്ല. ആശംസകള്‍.

കാപ്പിലാന്‍ said...

ഞാനും കണ്ടു .അഭിനന്ദനങ്ങള്‍

ചാണക്യന്‍ said...

കാന്താരി’ചേച്ചിയെ’ കണ്ടു....
കാന്താരി’കുട്ടി‘യാണെന്ന് അറിയാന്‍ കഴിഞ്ഞു...
കുഞ്ഞന് നന്ദി.....

Kiranz..!! said...

കുഞ്ഞപ്പന്റെ ഒരു മൊബൈലു പിടുത്തം കാരണം കാന്താരിയമ്മേം ഗീതാമ്മേം കണ്ടു.സന്തോഷം അറിയിക്കുന്നു.

ഹരിയണ്ണന്‍@Hariyannan said...

ആ കുഞ്ഞനുള്ള അകമഴിഞ്ഞ നന്ദിയും ദാ ഇവിടെ വക്കുന്നു.
ഗീതേച്ചിയേം കാന്താരിക്കുട്ട്യേം രണ്ടുകൊച്ചുകാന്താരികളേം കാണാന്‍ പറ്റിയല്ലോ!
മനോരമക്കും കുഞ്ഞനും നന്ദി!

ആ ഗീതേച്ചിക്ക് പ്രത്യേകനന്ദി!
ഞാന്‍ ചെയ്തുകൊടുത്ത ബ്ലോഗ് ടൈറ്റില്‍ ചടങ്ങുതീരുംവരെ ചാനലുവഴി പ്രദര്‍ശിപ്പിച്ചതിന്..
:)
ഭാഗ്യത്തിന് ആരുടേം ബ്ലോഗീന്ന് ആ സമയത്ത് ‘കരിവാര’പോസ്റ്റ് തുറന്നുവന്നില്ല!!

Anonymous said...
This comment has been removed by a blog administrator.
Anonymous said...

enntammachiye oru comment idaan patanillallO..enthappo pattiye ??

Anonymous said...

അയ്യയ്യോ എനിക്കു വയ്യായെ

നാളികേരന്‍ said...

നമ്മുടെ കാന്താരിക്കുട്ടിക്ക് അഭിനന്ദനങ്ങ

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ വന്നു കമന്റിടുകയും മലയാള മനോരമയുടെ ഈ പരിപാടി കാണുകയും അതിനെ പറ്റി അഭിപ്രായം പറയുകയും ചെയ്ത നല്ലവരായ എല്ലാ ബ്ലോഗര്ര്മാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു..

അഭിലാഷങ്ങള്‍ said...

കാന്താരിക്കുട്ടീ,

ഈ പ്രോഗ്രാം കുഞ്ഞന്റെ പോസ്റ്റിലൂടെ കണ്ടു. കാന്താരിക്കുട്ടി നന്നായി സംസരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍. വിശദമായ അഭിപ്രായങ്ങള്‍ അവിടെ പറഞ്ഞിട്ടുണ്ട്.

ഇനിയും ഒരുപാട് പോസ്റ്റുകള്‍ ഇടൂ.

അഭിലാഷങ്ങള്‍ said...

കുറേ കാലമായി ഒരു സെഞ്ച്വറിയടിച്ചിട്ട്!

ഇന്നാ പിടിച്ചോ 100!!!

സന്തോഷമായി.. സമാധാനമായി.. :-)

പിന്നെ, പാട്ടിന്റെ പാലാഴി എന്ന ബ്ലോഗ് ഞാനിപ്പോഴാ കണ്ടത്. അതുപോലെ പാലുല്പന്നങ്ങള്‍ എന്ന ബ്ലോഗും. പോസ്റ്റുകളെല്ലാം കണ്ടു. നന്നായി. പിന്നെ, അതിലെ പശുക്കളൊക്കെ അടിപൊളിയാണല്ലോ. :)

കുഞ്ഞന്‍ said...

എന്നാപ്പിന്നെ നൂറ്റി ഒന്നാമത്തേത് എന്റെ വഹ ആയിക്കൊള്ളട്ടെ..

പച്ച സാരിക്കാരി പച്ച മുളകേ.. അഭിനന്ദനങ്ങള്‍..ബൂലോകത്തെ കൂടുതല്‍ കരുത്തുറ്റതാകാന്‍ ഭാഗമായതിന്..!

ഗുരുജി said...

അയ്യയ്യോ...ഞാന്‍ ഇതെവിടായിരുന്നു...
എല്ലാം കണ്ടതും കേട്ടതും വളരെ താമസിച്ചുപോയല്ലോ...
കാന്താരിക്കുട്ടിക്കു ഒരുപാടു അഭിനന്ദനങ്ങള്‍....

നിരക്ഷരൻ said...

അടുത്ത പ്രാവശ്യം ഇന്റര്‍വ്യൂ നടത്തുമ്പോള്‍ പറയാന്‍ കമന്റ് കുറഞ്ഞ് പോയെന്ന് പരാതി ഉണ്ടാകരുത്. കമന്റ് നമ്പര്‍ 103 എന്റെ വക പിടിച്ചോ. ചുമ്മാ തമാശിച്ചതാ കേട്ടോ ?

ജിജ സുബ്രഹ്മണ്യൻ said...

എനിക്കെങ്ങും വയ്യായേ... ഇതൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല എന്ന തോന്നലാ ഇപ്പോളും എനിക്ക്..വളരെ കുറച്ചു പൊസ്റ്റുകള്‍ മാത്രം ഇട്ടിട്ടുള്ള എന്നോട് എല്ലാരും ഇങ്ങനെയൊക്കെ പറയുന്നതു കാനുമ്പോള്‍ എന്തൊക്കെയോ ഒരു ഫീലിങ്ങ്.
അഭിലാഷങ്ങള്‍ ചേട്ടാ: കമന്റുകളെ കുറിച്ചു അങ്ങനെ പറഞ്ഞു പോയി ..ക്ഷമീര്.ഒന്നാമത് ആകെ വിറച്ചു വിറച്ചാ ഇരുന്നത്..ആദ്യമായി ക്യാമറ കാനുന്നതിന്റെ എല്ലാ ബുഡ്ധിമുട്ടും ഉണ്ടായിരുന്നു.കാര്‍ത്തിക ഇന്റര്‍വ്യൂവിനെ പറ്റി പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ വിചാരിച്ചതു പ്ഃഓണ്‍ പ്രോഗ്രാം വല്ലതും ആയിരിക്കും എന്നാണ്.പിന്നെ ആണ് മനസ്സിലായതു അങ്ങനെ അല്ലാ എന്നു. ഗതികേടിനു അവര്‍ വന്ന ദിവസം എന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ പിണങ്ങിയിരിക്കുകയായിരുന്നു.നമ്മുടെ സ്വന്തം ബി എസ് എന്‍ എല്‍ മഴ വന്നാല്‍ ഒരു കാറ്റു വീശിയാല്‍ നെറ്റ് കിട്ടില്ലാ എന്നതാണ് അവസ്ഥ.നാട്ടിന്‍ പുറം ആയതിനാല്‍ പ്രൈവറ്റ് കണക്ഷനും സ്കോപ്പ് ഇല്ല ..
സ്വന്തം ബ്ലോഗിനെ കുറിച്ചു പറയാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ഒക്കെ പറയാനാ തൊന്നിയത്..ഞാന്‍ ബൂലോകത്ത് പുതിയ ആളല്ലേ..വിമര്‍ശനത്തിനു നന്ദി കേട്ടോ...

ഓരൊരുത്തരെയും പേരെടുത്തു പറയുന്നില്ല..ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി..ഇനിയും വരണേ...

Anil cheleri kumaran said...

kantilla..
ini kaanaanum patumennu
thonnunnilla
enkilum ee soubhagyathil
ella aasamsakalum nerunnu

SreeDeviNair.ശ്രീരാഗം said...

കാന്താരിക്കുട്ടി,
ആശംസകള്‍..
ഞാന്‍,അറിഞ്ഞപ്പോള്‍
വൈകിപ്പോയീ..


ചേച്ചി

Senu Eapen Thomas, Poovathoor said...

സംഭവം കണ്ടില്ല. ഞാന്‍ ഒത്തിരി ലേറ്റായി അല്ലേ....സംഭവം ഗംഭീരമായിരുന്നോ? ഏതായാലും ആശംസകള്‍.

പഴമ്പുരാണംസ്‌.

ഹരീഷ് തൊടുപുഴ said...

ആദ്യമായിട്ട് കമ്മെന്റ്സില്‍ സെഞ്ചുറി അടിച്ചില്ലേ; അഭിനന്ദനങ്ങള്‍
പിന്നേയ്യ്; ആരാ ആദ്യത്തെ കമ്മെന്റ് ഇട്ടേന്നു നോക്കിയെ.... എനിക്ക് ചിലവുണ്ട് ട്ടോ

ജിജ സുബ്രഹ്മണ്യൻ said...

കുമാരന്‍
സേനു
ശ്രീദേവി ചേച്ചീ
നന്ദി കേട്ടോ
ഹരീഷ് : ഉറപ്പായിട്ടും ചെലവുണ്ട്..പാലുല്പന്നങ്ങള്‍ ബ്ലോഗിലേക്കു വരൂ..ഇഷ്ടമുള്ളതു തിരഞ്ഞെടുക്കൂ.. മതി വരുവോളം ആസ്വദിക്കൂ...

My Photos said...

ഹലോ കാന്താരി ഒരായിരം നന്ദി. എന്തിനാനെന്നല്ലേ. പറയം ഈ ഇന്റര്‍വ്യൂ കണ്ടിട്ടാണ് ബ്ലോഗില്‍ ഒരു കൈ നോക്കാം എന്ന് വച്ചത്. ഗുരു തുല്യരായ നിങ്ങളില്‍ നിന്നൊക്കെ എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

ഇന്ദു said...

chechi vyki aanenkilum njan video kandu!!pacha kanthari kalakki keto!!
aggregator enthanennu enikku arinju koodalo chechi..onnu paranju tharane..vere onnum illa..pine site-il program vanno??

ജിജ സുബ്രഹ്മണ്യൻ said...

പുരികപുരാണം : തീര്‍ച്ചയായും ഏതു സഹായവും പ്രതീക്ഷിച്ചോളൂ..

ഇന്ദൂ : അഗ്രെഗേറ്റര്‍ എന്നു ഞാന്‍ ഉദ്ദേശിച്ചത് ചിന്ത.കോം,തനിമലയാളം .കോം ഇതൊക്കെ തന്നെ.. ഞാന്‍ ആദ്യം ഇവിടെ ആണു പോവുക. അവിടെ നിന്നും ഓരോരുത്തരുടെ പോസ്റ്റിലേക്കും പോകും.ഇവിടെ വന്നതിനു നന്ദി ഇന്ദൂ.
മനോരമ ഓന്‍ലൈനില്‍ ഇന്നു വരെ അതു വന്നിട്ടില്ല.അപ്ലോഡ് ചെയ്യും എന്നു കാര്‍ത്തിക അന്നു പറഞ്ഞിരുന്നു. വരുമായിരിക്കും എന്നു പ്രതീക്ഷികുന്നു

Mohamedkutty മുഹമ്മദുകുട്ടി said...

അങ്ങനെ പഴയ കന്താരിക്കുട്ടി എങ്ങനെയെന്നറിയാന്‍ കഴിഞ്ഞു. പെരുത്ത് സന്തോഷം. വീഡിയോ കിട്ടാന്‍ വല്ല വഴിയുമുണ്ടോ?

Jose Arukatty said...

ഇപ്പോഴാ ഇതറിഞ്ഞത്. കുട്ടിക്ക അയച്ച മെയിലിൽ നിന്നാണിത് കിട്ടിയത്!

Jose Arukatty said...

ഇപ്പോഴാ ഇതറിഞ്ഞത്. കുട്ടിക്ക അയച്ച മെയിലിൽ നിന്നാണിത് കിട്ടിയത്!

രാജന്‍ വെങ്ങര said...

നമ്മളൊക്കെ ഉറക്കമിളചു കുത്തിയിരുന്ന് ഓരോന്ന് ടയിപ്പി ബ്ലോഗുണ്ടാകിയിട്ടെന്തു കാര്യം ......അസൂയയയയയ ....

ഇങ്ങിനെ മഹത്തായ ഒരു കാര്യം നടന്നിട്ട് പെങ്ങള് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ .....


അപ്പൊ അഭിനന്ദനങ്ങള്‍....

രാജന്‍ വെങ്ങര said...

നമ്മളൊക്കെ ഉറക്കമിളചു കുത്തിയിരുന്ന് ഓരോന്ന് ടയിപ്പി ബ്ലോഗുണ്ടാകിയിട്ടെന്തു കാര്യം ......അസൂയയയയയ ....

ഇങ്ങിനെ മഹത്തായ ഒരു കാര്യം നടന്നിട്ട് പെങ്ങള് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ .....


അപ്പൊ അഭിനന്ദനങ്ങള്‍....