Thursday, July 17, 2008

കല്ലുവാഴ
കല്ലുവാഴയെ കുറിച്ചു ഒത്തിരി കേട്ടിരുന്നു എങ്കിലും അതെന്തു സാധനം ആണെന്നു മനസ്സിലാക്കാന് ഒത്തിരി വൈകി.ബഷീറിക്ക പിസാങ് സെറിബു എന്ന മലയന്‍ വാഴയുടെ പടം പോസ്റ്റ് ആക്കി ഇട്ടപ്പോള് ആണ് ഇതിനെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ഒരു വാശി എനിക്കു തോന്നിയത്..വാശി കേറിയാല്‍ പിന്നെ അതു സാധിച്ചിട്ടേ അടങ്ങൂ..അതെന്റെ നാളിന്റെ ഗുണം.


കല്ലുവാഴയും മൂസേസിയേ എന്ന വാഴ കുടുംബത്തിലെ ഒരു അംഗമാണ്.( Botanical name : Ensete superba (Roxb) cheeseman ( Musa superba Raxb) ഇതു ദേവ കേളീ,കാമാക്ഷി, കൃഷ്ണ തമാര എന്നൊക്കെ സംസ്കൃതത്തില് അറിയപ്പെടുന്നു.ഇംഗ്ലീഷില്‍ ഇതിനെ Wild plantain, Indian bead എന്നൊക്കെ അറിയപ്പെടുന്നുരൂപത്തിലും ഭാവത്തിലും ഏറെക്കുറെ വാഴകളോട് സാദൃശ്യമുള്ളതാണ് ഇവ. വാഴയിലകളേക്കാള്‍ തടിച്ചതും പത്തടിയോളം നീളമുള്ളതുമായ ഇലകള്‍ ആണ് ഇവയുടേത്.കാണ്ഡഭാഗം മുറുകി തടിച്ചതാണ്.ഇലകള്‍ക്കൊത്തു കുറുകി ഉയരുന്ന ഈ വാഴയുടെ കാണ്ഡഭാഗം സാധാരണ വാഴയെക്കാള്‍ കട്ടി കൂടിയതാണ്.


ഇതു സാധാരണ വനാന്തരങ്ങളില്‍ ആണ് സാധാരണ കാണപ്പെടുന്നത് .സാധാരണ വാഴകള്‍ക്കുള്ളതിനേക്കാള്‍ കട്ടിയുള്ള തണ്ടുകള്‍ ഉള്ളതിനാല്‍ ആകും ഇതിന്റെ ഇലകള്‍ ജലം നിറച്ച കുടത്തിനു ചുറ്റും തിരുകിയ ഇലകള്‍ പോലെ മുകളിലേക്കു ഉയര്‍ന്നു നില്‍ക്കുന്നു.വനാന്തരങ്ങളില്‍ ആ‍ണ് കാണപ്പെടുന്നതെങ്കിലും ഈ വാഴയെ വന്യ ജീവികള് വെറുതേ വിടാറാണ് പതിവ്. അതിനു കാരണം ഒരു പക്ഷേ ഇതിന്റെ കട്ടി കൂടിയ ഇലകളോ പോളകളില് നിന്നു ഊറി വരുന്ന പശ പോലുള്ള ദ്രാവകമോ ആയിരിക്കാം.

കല്ലുവാഴയുടെ കട ഭാഗം ഏകദേശം ഒന്നര മീറ്റര്‍ ചുറ്റളവിലാകുമ്പോള്‍ തട ഗോപുരത്തിന്റെ ആകൃതിയില്‍ ഉയര്‍ന്ന് ഏകദേശം 4 അടിയോളം പൊക്കത്തില്‍ എത്തുമ്പോള്‍ അവിടെ നിന്നും സാധാരണ വാഴയുടെ രൂപത്തില് 10 അടിയോളം ഉയര്‍ന്നു പൊങ്ങി കുടമെടുത്ത് താഴേക്ക് വളഞ്ഞു കുല വിരിയുന്നു.ഇതിനു കുറഞ്ഞത് ഏതാണ്ട് 7 വര്‍ഷം സമയം വേണ്ടി വരും.കുല വിരിഞ്ഞു ഒരു വര്‍ഷത്തോളം സമയം എടുത്ത് കുല പഴുത്ത് തുടങ്ങുന്നു,അതോടെ ഇലകള് കരിഞ്ഞു തുടങ്ങുന്നു.കല്ലുവാഴപ്പഴം അധികം ആരും കഴിക്കാറില്ല.കാരണം വേറെ ഒന്നും അല്ല.പഴത്തിനുള്ളില് കാണുന്ന പുളിയരി പോലുള്ള കല്ലുകള്‍ തന്നെ.കഴിക്കുന്നവര് തൊലി കളഞ്ഞു പഴം നുണഞ്ഞ് തുപ്പുകയാണ് ചെയ്യുന്നത്.പഴത്തിനുള്ളിലെ ഈ കല്ലുകള്‍ കിളിര്‍ത്താണ് പുതിയ കല്ലുവാഴ ഉണ്ടാകുന്നത്..


പത്തിരുപതു വര്‍ഷത്തോളം ഒരു സ്ഥലത്തു തന്നെ ഉറച്ചു നില്‍ക്കാനുള്ള കല്ലുവാഴയുടെ ശേഷി അപാരമാണ്. അതു കൊണ്ടാകാം ഒരു വിദ്വാന്‍ കല്ലുവാഴ എന്നാല് കല്ലു പോലെ ആണെന്ന് പറഞ്ഞത്..ബഷീറിക്കയെ അല്ലാട്ടോ ഞാന്‍ ഉദ്ദേശിച്ചെ .. ഹി ഹി

പഴം മുഴുവന് കല്ലുകള്‍ ആണ് എന്നതു കൊണ്ട് ഇതിനെ ഒരു മൂലക്കിരുത്താന് വരട്ടെ..ഇതിനു താഴെ പറയുന്ന ഔഷധ ഗുണങ്ങള് ഉണ്ട്

* കല്ലുവാഴയുടെ മാണം ശുദ്ധിയാക്കി അരിഞ്ഞു വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുന്ന മാവ് നല്ലൊരു ഉത്തേജക ഔഷധം ആണ്

* കല്ലുവാഴയുടെ കല്ലു പൊട്ടിച്ച് തോടു കളഞ്ഞെടുക്കുന്ന വെള്ള നിറത്തില് ഉള്ള മാവ് കരിക്കിന് വെള്ളത്തില് ചേര്‍ത്ത് വെറും വയറ്റില് കൂടിച്ചാല് “ കിഡ്നി സ്റ്റോണ് “ പോലുള്ള മൂത്രാശയ രോഗങ്ങള്‍ക്ക് നല്ലതാണ്

* മുറിവുണക്കാന്‍ കല്ലുവാഴയുടെ പോള മുറിച്ച് അതില് നിന്നൂറി വരുന്ന പശ പോലുള്ള ദ്രാവകം പുരട്ടുന്നത് നല്ലതാണ്


കല്ലുവാഴ എന്നാല് അലക്കുകല്ലിന്റെ ചോട്ടില് വളരുന്ന വാഴ അല്ലെന്ന് ഇപ്പോള് മനസ്സിലായില്ലേ..ഹോ എന്റെ ഒരു ബുദ്ധിയേ !!! ഞാന്‍ ഓര്‍ത്തു കല്ലുവാഴയില് ആണ് കന്മദം ഉണ്ടാകുന്നത് എന്ന്.. അതിനി കണ്ടു പിടിക്കണം..കന്മദം എന്താ എന്നു..കരിമ്പാറകള്‍ക്കുള്ളീലും കന്മദം നിറയും എന്നൊരു പാട്ട് മാത്രം അറിയാം..കന്മദത്തെ കുറിച്ചു ആര്‍ക്കെങ്കിലും എന്തേലും അറിയാവോ...അറിയാമെങ്കില്‍ പറഞ്ഞു തരണേ

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍

37 comments:

ജിജ സുബ്രഹ്മണ്യൻ said...

അതേയ് കല്ലുവാഴ കല്ലുവാഴ എന്നു പറയുന്ന സാധനമേ ഒരു വാഴയാ.. ബഷീറിക്കാ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു അതു അലക്കു കല്ലിന്റെ ചുവട്ടില്‍ മാത്രേ വളരൂ എന്ന്.. കാണാത്ത ആള്‍ക്കാര്‍ എല്ലാം കാണൂ..ഇവനാണു കല്ലുവാഴ

ബഷീർ said...

കാന്താരിക്കുട്ടി,
ആ ലേബല്‍
കല്ലുവാഴ ,ബഷീറിക്ക..!
(എന്റെ ബീവി കണ്ടാല്‍ ?? ഒരു പുതിയ പേരായി..

പോസ്റ്റിനുള്ള കമന്റ്‌ വഴിയേ

സുല്‍ |Sul said...

kaanthaarikutte
thanks for the post.
-sul

Ranjith chemmad / ചെമ്മാടൻ said...

മനോരമ ടി.വി. യിലെ അഭിമുഖം കണ്ടു.
അഭിനന്ദനങ്ങള്‍.....

രസികന്‍ said...

കല്ലുവാഴയെപറ്റി കൂടുതലറിയാൻ ക്ഴിഞ്ഞു ( ഇതുവരെ ഇങ്ങനെയൊരു സാധനത്തെ പറ്റി കേട്ടറിവു മാത്രമെ ഉണ്ടായിരുന്നുള്ളു ഫോട്ടൊ കാണാൻ സാധിച്ചതിലും സന്തോഷമുണ്ട്)

ആശംസകൾ

ശ്രീ said...

ഞാനുമതെ. കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ചിത്രങ്ങള്‍ക്കും വിവരണങ്ങള്‍ക്കും നന്ദി.

(പാവം കല്ലു... അല്ലല്ല ബഷീറിക്ക!)
;)

ബിന്ദു കെ പി said...

കാന്താരീ,
കല്ലുവാഴയെക്കുറിച്ചറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.

പിന്നെ മനോരമയിലെ അഭിമുഖത്തിന്റെ സമയം എഴുതിയിരുന്നത് തെറ്റായിരുന്നോ? ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് (ഇവിടുത്തെ 1 മണി) വച്ചപ്പോള്‍ വേറെ പരിപാടിയായിരുന്നു. അന്ന് രാത്രി ഏഴരയ്ക്കോ മറ്റോ ചാനലുകള്‍ മാറ്റുന്നതിനിടയില്‍ നോക്കുമ്പോള്‍ മനോരമയില്‍ അഭിമുഖത്തിന്റെ അവസാനഭാഗം!! കാന്താരിയെ ഒരു നോക്ക് കണ്ടു അത്ര മാത്രം.ഒരു മിന്നായം പോലെ കാണാന്‍ പറ്റിയെങ്കിലും അഭിമുഖം മുഴുവന്‍ കാണാന്‍ സാധിക്കാഞ്ഞതില്‍ സങ്കടം ഉണ്ട്.

sajitha said...

very good.

Unknown said...

kallu vaazha kandu....
kaantharikku congrats

തണല്‍ said...

പുത്തന്‍ അറിവുകള്‍ക്ക് നന്ദി:)

ചാണക്യന്‍ said...

അത്യുഗ്ര സൂര്യതാപമേറ്റ് ഉള്‍ വനങ്ങളിലെ പാറകള്‍ അല്പാല്പമായി ഉരുകുമത്രെ...
വളരെ കുറഞ്ഞ അളവില്‍ പാറകളില്‍ നിന്നും ഉരുകിയൊലിക്കുന്ന ഈ വസ്തുവെയാണ് കന്‍‌മദം എന്ന് പറയുന്നത്. ഇതൊരു ആയുര്‍വ്വേദ ഔഷധമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....
ഇത്രയെ നമുക്ക് അറിയാവൂ,
ബാക്കി തപ്പിയെടുത്ത് പോസ്റ്റാക്കി നാളിന്റെ ഗുണം കാണിക്കൂ....

അരൂപിക്കുട്ടന്‍/aroopikkuttan said...

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ...

എന്റെ ബ്ലോഗില്‍ വന്ന് എന്നെ അനുഗ്രഹിക്കണം!!മാതൃവന്ദനം!!

കാപ്പിലാന്‍ said...

:)

Anonymous said...

kalluvazha super....kalluvazhayepatti ariyal kazhinjathil am happy

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന "ശിലാജതു" വിന്റെ മലയാളം പേരാണ്‌ കന്മദം

ജിജ സുബ്രഹ്മണ്യൻ said...

ബഷീറിക്കാ : ലേബല്‍ മാറ്റിയിട്ടുണ്ട്.കുടുംബ കലഹം ഉണ്ടാകണ്ടാ. ഹ ഹ ഹ

സുല്‍ : വന്നതിനു നന്ദി
രണ്‍ജിത്ത് : ഇവിടെ ആദ്യം ആണല്ലോ..സ്വാഗതം

രസികന്‍ : ഞാന്‍ കണ്ടിട്ടുണ്ട്..എങ്കിലും ഇപ്പോള്‍ ആണ് ഇതിനെ കുറിച്ചൊരു ബോധം ഉണ്ടായതു.വന്നതിനു നന്ദി
ശ്രീ : നന്ദി കേട്ടാ
ബിന്ദു : മനോരമയിലെ അഭിമുഖത്തെ പറ്റി കാര്‍ത്തിക പറഞ്ഞ അറിവേ എനിക്കും ഉണ്ടായുള്ളൂ.. അവിടുത്തെ സമയം എനിക്കറിയില്ലായിരുന്നു.എന്തായാലും ഒരഴ്ച്ച കഴിയുമ്പോള്‍ മനോരമ ഓന്‍ലൈനില്‍ വനിത പരിപാടി വരും.അപ്പോള്‍ കാണാം. വന്നതിനു നന്ദി കേട്ടോ
സജിത
പിരിക്കുട്ടി
തണല്‍
ചാണക്യന്‍ : കന്മദത്തെ പറ്റി കുറച്ചു കൂടി അറിവു കിട്ടുമോ എന്നു നോക്കട്ടെ..എന്നിട്ട് പോസ്റ്റാം.
അരൂപികുട്ടാ : പരസ്യം കൊള്ളാം നന്നായി
കാപ്പിലാന്‍ ജീ : സ്റ്റാറായല്ലോ
അനോണി ചേട്ടാ/ ചേച്ചീ : നന്ദി..സ്വന്തം പേരില്‍ ഇവിടെ വരാമായിരുന്നു..

എല്ലാര്‍ക്കും നന്ദി

ജിജ സുബ്രഹ്മണ്യൻ said...

ഇന്‍ഡ്യ്യാ ഹെറിറ്റേജ് : ഈ അറിവു പകര്‍ന്നു തന്നതിനു നന്ദി..ഇതിന്റെ ആയുര്‍വേദത്തിലെ ഉപയോഗം അറിയുമോ ??

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശിലാജതു, എന്ന്‌ സംസ്കൃതം , ബംഗാളിഭാഷകളില്‍, ശിലാജിത്‌ എന്ന്‌ ഹിന്ദി, കന്മദം എന്ന്‌ മലയാളം.
"നിദാഘേ ഘര്‍മ്മസന്തപ്താ ധാതുസാരം ധരാധരാഃ
നിര്യാസവല്‍ പ്രമുഞ്ചന്തി തഛിലാജതു കീര്‍ത്തിതം"
ഉഷ്ണ ഋതുവില്‍ സൂര്യകിരണങ്ങളേറ്റു തപിച്ച പര്‍വതങ്ങള്‍ ചൂടൂകൊണ്ട്‌ വെടിയുകയും പരവതത്തിനുള്ളിലുള്ള ധാതുസാരങ്ങള്‍ ഒലിച്ചിറങ്ങുകയും ചെയ്യും എന്നും അങ്ങനെ ആണ്‌ കന്മദം ഉണ്ടാകുന്നതും എന്ന്‌ ഭാവപ്രകാശം പറയുന്നു.
"സൗവര്‍ണ്ണം, രാജതം താമ്രമായതം തച്ചതുര്‍വിധം"

സൗവര്‍ണ്ണം, രാജതം, താമ്രം, ആയതം എന്നിങ്ങനെ നാലുതരത്തില്‍ അതിനെ പറയുന്നു.

"ശിലാഹ്വം കടൂതിക്തോഷ്ണം കടൂപാകം രസായനം
ഛേദി യോഗവഹം ഹന്തി കഫമേദോ--"
കടുരസം, തിക്തരസം (എരുവും കയ്പ്പും)ഇവയുള്ളതും ഉഷ്ണവീര്യമുള്ളതും, വിപാകത്തില്‍ കടൂരസമാകുന്നതും ഛേദനഗുണമുള്ളതും യോഗവാഹിയും ആണ്‌ കന്മദം. ഇത്‌ കഫമേദസ്സുകളെ ശമിപ്പിക്കുന്നു.

മാത്രമല്ല രസായനപ്രയോഗത്താല്‍ വളരെയധികം രോഗങ്ങള്‍ ശമിപ്പിക്കുവാന്‍ കഴിവുള്ളതും ആണ്‌ കന്മദം.
ആയുര്‍വേദചികില്‍സ ആധുനികവൈദ്യസമ്പ്രദായത്തെ പോലെ ഇന്ന രോഗത്തിന്‌ ഇന്ന മരുന്ന്‌ എന്നു പറയുന്നില്ല. അത്‌ ഓരോ രോഗിയും unique ആണ്‌ എന്ന സങ്കല്‍പം വച്ചു പുലര്‍ത്തുന്നു , അതിനാല്‍ ഒരു രോഗിയില്‍ കൊടുക്കുന്ന മരുന്ന്‌ മറ്റൊരു രോഗിയ്ക്കു വിധിക്കുന്നില്ല. അതിനാല്‍ തന്നെ മേല്‍പറഞ്ഞ ഗുണങ്ങള്‍ നോക്കി അതാതിനുപയോഗം വരുന്ന ഘട്ടങ്ങളില്‍ ഇതുപയോഗിക്കാം എന്നു മനസിലാക്കുക

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുഞ്ഞന്‍ ജിയുടെ ബ്ലോഗില്‍ പടം കുറച്ചു (ഒരു മിനിറ്റ്‌ വീതം) കണ്ടു (ശബ്ദം ഒന്നും കേള്‍ക്കുവാന്‍ സാധിച്ചില്ല)അതില്‍ ഏതാണ്‌ കാന്താരി?

Sarija NS said...

നന്നായിട്ടുണ്ട് കല്ലുവാഴ പുരാണം ട്ടൊ. പിന്നെ കുഞ്ഞന്‍ ചേട്ടന്‍ കാരണം മനോരമ ന്യൂസ് വീഡിയൊ കണ്ടു. അഭിനന്ദനങ്ങള്‍. പിന്നെ ചാണക്യന്‍ ചേട്ടന്‍ കന്‍‌മദത്തെക്കുറിച്ച് പറഞ്ഞത് ശരിയാണ്, അതു തന്നെയാണ് ഇന്‍ഡ്യഹെറിറ്റേജും പറഞ്ഞിരിക്കുന്നത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കാന്താരിക്കുട്ടീ,

ആയുര്‍വേദത്തിനെകുറിച്ചുണ്ടായ ചര്‍ച്ചാബഹളങ്ങളില്‍ ഞാന്‍ കൊടൂത്ത ഈ പോസ്റ്റില്‍ പറയുന്ന ഒരു രോഗിണിയ്ക്കു കൊടൂത്ത രസായനപ്രയോഗവും കന്മദം ഉപയോഗിച്ചുള്ളതായിരുന്നു

Unknown said...

വളരെ വിജ്ഞാന പ്രദമായ മറ്റൊരു പോസ്റ്റ്
കൂടി കല്ലു വാഴ
പറഞ്ഞൂ കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടില്ല ഇതു വരെ
എന്തായാലും ഞാന്‍ നാട്ടില്‍
ചെല്ലുമ്പോള്‍ ഒരു കല്ലു വാഴ നട്ടു പിടിപ്പിക്കാമോന്ന്
നോക്കട്ടെ
ഈ വിജ്ഞാനപ്രദമായ ലേഖനത്തിന്
നന്ദി

Typist | എഴുത്തുകാരി said...

കൊള്ളാല്ലോ, ഈ കല്ലുവാഴ.

siva // ശിവ said...

കല്ലു വാഴയെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ക്ക് നന്ദി...

ഞാന്‍ ഇതിനു മുമ്പ് പലപ്പോഴും ഇത് കണ്ടിട്ടുണ്ട്...ഇപ്പോഴാ പേര് മനസ്സിലായത്...ഇവിടെ തിരുവനന്തപുരത്തെ മ്യൂസിയം പാര്‍ക്കിലും ബസ്സ് സ്റ്റാന്‍ഡിനടുത്ത പൊന്നറ ശ്രീധര്‍ പാര്‍ക്കിലും ഇത് ഉണ്ട്...

ഇനി അവിടെ പോകുമ്പോഴൊക്കെ അതിനെ പേരു പറഞ്ഞ് വിളിക്കാമല്ലോ...കല്ലുവാഴേ എന്ന്...

പിന്നെ കാന്താരിച്ചേച്ചി അവരെക്കുറിച്ച് പോസ്റ്റിട്ട കാര്യവും പറയാം.

സസ്നേഹം,

ശിവ.

Mr. K# said...

ഞാന്‍ ഇതിനെക്കുറിച്ച് പണ്ട് ബ്ലോഗില്‍ അന്വേഷിച്ചിരുന്നു. ഇപ്പോഴാ വിവരങ്ങള്‍ കിട്ടിയത്.

പാമരന്‍ said...

ഹും! കൊള്ളാം ഈ അന്വേഷണ ത്വര.

പണിക്കര്‍ സാറിനും നന്ദി. കന്മദം എന്താണെന്ന്‌ ഒത്തിരി അന്വേഷിച്ചു നടന്നിട്ടുണ്ടായിരുന്നു.

ജിജ സുബ്രഹ്മണ്യൻ said...

ഇന്‍ഡ്യാ ഹെറിറ്റേജ് ചേട്ടനു ഒത്തിരി ഒത്തിരി നന്ദി.. ഞാന്‍ അന്വേഷിച്ചു നടന്ന ഒരു കാര്യത്തെ കുറിച്ചു വിലപ്പെട്ട ഇത്രയും അറിവുകള്‍ തന്നതിന്.
മനോരമ ചാനലിന്റെ അഭിമുഖത്തില്‍ ഞാന്‍ ഇതു പറഞ്ഞിരുന്നു.നമ്മള്‍ എന്തു കാര്യത്ത്തെ കുറിച്ചും ഒരു സംശയം ചോദിച്ചാല്‍ 24 മണിക്കൂറിനകം അതിന്റെ ഉത്തരം നമുക്കു കിട്ടുമെന്ന്..അതു ശരിയായി..ഒരിക്കല്‍ കൂടി നന്ദിപറയട്ടെ..
പിന്നെ ആ അഭിമുഖത്തില്‍ അവസാനത്തെ ആളാണ് കാന്താരി.ഇട്ടിമാളുവും ഭൂമി പുത്രിയും ഒക്കെ പറഞ്ഞ പോലെ പച്ച കാന്താരി.
സരിജ
അനൂപ്
ടൈപ്പിസ്റ്റ്
ശിവ
കുതിര വട്ടന്‍
പാമരന്‍ ജീ
ഈ വഴി വന്നു പോയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു

OAB/ഒഎബി said...

അറിയാത്തവറ്ക്ക് അറിയാനായി.

നന്ദി കാന്താരീ....

പ്രിയത്തില്‍ ഒഎബി.

ജിജ സുബ്രഹ്മണ്യൻ said...

o a b : നന്ദി
വിശാലേച്ചി : ഒത്തിരി ഒത്തിരി നന്ദി..നിര്‍ദ്ദേശം നല്ലതാണ്. പക്ഷേ ആയുര്‍വേദത്തില്‍ ഞാന്‍ അത്ര പ്രഗല്‍ഭ ഒന്നും അല്ല.. കഥ ,കവിത ഓര്‍മ്മകള്‍ ഒക്കെ എന്നും എഴുതാന്‍ ഉള്ളത് ഉണ്ടാവില്ലല്ലോ..എനിക്ക് അപ്പപ്പോള്‍ മനസ്സില്‍ തോന്നുന്നത് ഇവിടെ എഴുതുന്നു എന്നേ ഉള്ളൂ..എങ്കിലും ആ നിര്‍ദ്ദേശത്തെ ഞാന്‍ മാനിക്കുന്നു.ഇനി ഒരു ബ്ലോഗ് തുടങ്ങണം എന്നു തോന്നുമ്പോള്‍ ഇതു ചെയ്യാം
ഓ . ടോ . ഉള്ള 3 ബ്ലോഗുകള്‍ ഞാന്‍ ഉന്തി കൊണ്ടു നടക്കാന്‍ പെടുന്ന പാടേ !! ഇനിയാ വേറെ ഒന്നും കൂടി.. നടന്നതു തന്നെ !!

പൊറാടത്ത് said...

കാന്താരിക്കുട്ടീ.. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. ഇതൊക്കെ എവിടുന്ന് സംഘടിപ്പിയ്ക്കുന്നു..? നല്ല ചിത്രങ്ങളും..

മനോരമ പ്രോഗ്രാം കണ്ടിരുന്നു കേട്ടോ..നന്നായി. ആശംസകള്‍..
(പാലുല്‍പന്ന ബ്ലോഗിന്റെ രഹസ്യം ഇപ്പോഴല്ലേ പിടി കിട്ടീത്...!!)

ജിജ സുബ്രഹ്മണ്യൻ said...

പൊറാടത്ത് ചേട്ടാ..ഒത്തിരി നന്ദി..പിന്നെ ഇതിലെ പടങ്ങളുടെ എല്ലാം ക്രെഡിറ്റ് ഗൂഗിളിനാണ്.എല്ലാം അവിടുന്നാ. വിവരങ്ങളും ഗൂഗിളില്‍ നിന്നു തന്നെ..പിന്നെ അതൊന്നു മലയാളീകരിച്ചു എഴുതാന്‍ കുറച്ചു സമയം മെനക്കെടുത്തേണ്ടി വരും അത്ര മാത്രം !!!
പാലുല്പന്ന ബ്ലോഗിന്റെ കാര്യം : ഞാന്‍ ആദ്യം എന്റെ പ്രൊഫൈലില്‍ എന്റെ ജോലിയെ കുറിച്ചൊക്കെ ഇട്ടിരുന്നു.പിന്നെ തോന്നി അതു പരസ്യമാക്കണ്ടാ എന്ന്.അതു കൊണ്ടാ കള്ളപ്പേരില്‍ എഴുതിയതും...പക്ഷേ ഇപ്പോള്‍ എല്ലാരും എല്ലാം അറിഞ്ഞു..എന്തു ചെയ്യാന്‍ !!

ബഷീർ said...

കാന്താരിക്കുട്ടി

ഇത്‌ വളരെ ഉപകാരപ്രദമായ ഉദ്യമം തന്നെ. സംശയമില്ല. അന്വേഷണ ത്വര അഭിനന്ദനീയം..
എല്ലാ ആശംസകളും നേരുന്നു

OT :പിന്നെ, ഞാന്‍ തമാശ്‌ പറഞ്ഞതല്ലേ ( ഇതാ കുഴപ്പം .തമാശയാണെന്ന് ആദ്യം പറയാന്‍ മറന്നു ) ആ ലേബല്‍ പിന്‍ വലിക്കേണ്ടതൊന്നുമില്ലായിരുന്നു.

ബഷീർ said...

ആ ഇന്റര്‍വ്യൂ രഹസ്യം റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ടോ ?

ഒരു സ്നേഹിതന്‍ said...

കാന്താരിക്കുട്ടി,

കല്ലുവാഴയെ കുറിച്ചു കേട്ടിട്ടുന്ടെന്കിലും ഇങ്ങനെ വിഷദമായ ഒരറിവ്‌ ആദ്യമായാണ്‌,
നന്ദി.. നല്ലോരറിവ് സമ്മാനിച്ചതിന്...

smitha adharsh said...

ഞാനീ കല്ല്‌ വാഴയെപ്പറ്റി കേട്ടിട്ടേ ഉണ്ടായിരുന്നില്ല.നന്ദി കാണിച്ചു തന്നതിനും,ഇത്രയും വിലയേറിയ അറിവ് തന്നതിനും.
അതിലേറെ നന്ദി ഈ പോസ്റ്ലൂടെ "കന്മദം" തിനെ പറ്റി india heritage തന്ന കംമെന്റ്നു..

ഗിരീഷ്‌ എ എസ്‌ said...

വിജ്ഞാനപ്രദമായ പോസ്‌റ്റുകള്‍...
ഇനിയും ഒരുപാട്‌ എഴുതാനാവട്ടെ

ആശംസകള്‍....

ഹരിശ്രീ said...

ഞാന്‍ ആദ്യമായാണ് കല്ലുവാഴയെ പറ്റികേള്‍ക്കുന്നത്...

ഈ അറിവുകള്‍ പകര്‍ന്നതിന് നന്ദി...

:)