Friday, July 11, 2008

വേഴാമ്പല്‍

ജനലിലൂടെ നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായി !! മഴത്തുള്ളികള് വന്നു വീണ് കുമിളകളായി പൊട്ടി പോകുന്നതു കാണാന്‍ പണ്ടേ എനിക്കിഷ്ടമായിരുന്നു.. ആ കുമിളകള്‍ ഉണ്ടാകുന്നതും പൊട്ടി പോകുന്നതും എത്ര പെട്ടെന്നാണ്.എന്റെ സ്വപ്നങ്ങള്‍ പോലെ !

എന്റെ സ്വപ്നം... ഞാനും ബാലുവേട്ടനും നമ്മുടെ ഓമനമക്കളും .... എന്നും പൊട്ടിച്ചിരിയും ആഹ്ലാദവും നിറഞ്ഞൊഴുകുന്ന നമ്മുടെ വീട്..എല്ലാം എത്ര പെട്ടെന്നാണ് ഇല്ലാതെയായത്...



“ നമ്മുടെ ആദ്യത്തെ കണ്മണി ഒരു ആണ്‍കുഞ്ഞായിരിക്കണം.. അവനെ എനിക്കു കലൂപി എന്നു വിളിക്കണം “


മധുവിധു രാവുകളിലൊന്നില്‍ ബാലുവേട്ടന്റെ വാക്കുകള്‍ കേട്ട് ഞാ‍ന്‍ ഉള്‍പ്പുളകത്തോടെ ചിരിച്ചു !

മാസങ്ങള്‍ കടന്നു പോകെ താനൊരച്ഛനാകാന് പോകുന്നു എന്ന് അറിഞ്ഞ ദിവസം എന്നെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു..ഒരായുഷ്കാലം മുഴുവന് അനുഭവിക്കേണ്ടിയിരുന്ന സ്നെഹം ഏതാനും ദിവസങ്ങള് കൊണ്ടെനിക്കു തന്നു.


എന്നിട്ട്...

ലേബര്‍ റൂമിനുള്ളില് ,നൊംബരത്തിന്റെയും ആലസ്യത്തിന്റെയും ഇടയില് ഓര്‍മ്മ വീണു കിട്ടിയപ്പോള് ഞാന് തിരക്കി.

എന്റെ കുഞ്ഞ് ????


“നല്ല മിടുക്കി മോളാ...“

സിസ്റ്റര്‍ ചിരിച്ചു കൊണ്ടറിയിച്ചു.

കുഞ്ഞിനെ കണ്ടു കൊണ്ട് അന്നു പൊയ നിങ്ങള് പിന്നെ വന്നില്ല


ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചതായിരുന്നു ഞാന്‍ ചെയ്ത കുറ്റം എന്നു അന്ന് ഞാന്‍ അറിഞ്ഞില്ല..എന്റെ അച്ഛനും അമ്മയും അന്നെന്നോട് അതു പറഞ്ഞില്ല.

ഓരോ ദിവസവും ഞാന്‍ കാത്തിരുന്നു..നിങ്ങളുടെ പാദ പതന ശബ്ദം കേള്‍ക്കാന്‍ കാതോറ്ത്തിരുന്നു..പക്ഷേ നിങ്ങള്‍ വന്നില്ല

നമ്മുടെ മോള് പാല് പുഞ്ചിരി പൊഴിക്കുമ്പോഴൊക്കെ എന്റെ കണ്ണില് നിറയുന്നത് കണ്ണുനീരായിരുന്നു.വെറും 2 വര്‍ഷത്തെ ദാമ്പത്യം ! സ്വപ്നങ്ങള് ഒക്കെ ചില്ലുകൊട്ടാരം വീണുടയുന്നതു പോലെ തകര്‍ന്നടിഞ്ഞല്ലോ..


പുരുഷന് ഇത്ര സ്വാര്‍ഥനാണൊ ?

പുരുഷന് ഇത്ര ക്രൂരനാണൊ ?

നിങ്ങളുടെ മാറില് മുഖമമര്‍ത്തി ആ ഹൃദയത്തിന്റെ മന്ത്രധ്വനി കേട്ടുറങ്ങാന് എത്ര നാളുകള് ഞാന് കാത്തിരിക്കണം ??

എങ്ങും ഇരുട്ടു പരന്നു തുടങ്ങി.മഴ തീര്‍ന്നു.നീര്‍ക്കുമിളകള് അവസാനിച്ചു.എല്ലാം ശാന്തം..എന്റെ മനസ്സു പോലെ.

25 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇതു കഥയാണൊ എന്നു ചോദിച്ചാല്‍ കഥ അല്ല..എനിക്കു പരിചയമുള്ള ഒരാളുടെ അനുഭവം ആണിത്.കഥാ രൂപത്തില്‍ എഴുതാന്‍ ശ്രമിച്ചു..പക്ഷേ എവിടെയൊക്കെയോ ഒരു കുറവ് ഫീല്‍ ചെയ്യുന്നു..അതു പൊറുക്കണമെന്ന അപെക്ഷയോടെ...

വല്യമ്മായി said...

കഥയായാലും സംഭവിച്ചതായാലും ഇങ്ങനെയൊരു ഘട്ടത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവിന് യഥാര്‍ത്ഥ സ്നേഹമല്ല ആ ഭാര്യയോടുണ്ടായിരുന്നത്,അത്തരമൊരാളുടെ സൗജന്യത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തം പിച്ചയെടുക്കുന്നതാ.

പരിശുദ്ധമായ ബന്ധങ്ങള്‍ ഒരിക്കലും ഒരു ഉപാധികളുമില്ലാത്തതായിരിക്കും.
നശ്വരമായ ജീവിതത്തില്‍ പരിശുദ്ധമല്ലാത്ത ബന്ധങ്ങളും നശ്വരങ്ങള്‍ തന്നെ.

Sands | കരിങ്കല്ല് said...
This comment has been removed by the author.
Sands | കരിങ്കല്ല് said...

ഇങ്ങനെ എഴുതുന്ന (ആശയങ്ങള്‍ ഉണ്ടാവുന്ന/ഉണ്ടാക്കുന്ന) ടെക്നോളജി പഠിപ്പിച്ചു തര്വോ? :)

നല്ലതാണെന്ന് പറഞ്ഞാലേ നല്ലതാണെന്ന് മനസ്സിലാവുള്ളൂന്ന്ണ്ടോ? :)
നന്നായിട്ടുണ്ട് കഥ! :)

യാരിദ്‌|~|Yarid said...

!

ഗോപക്‌ യു ആര്‍ said...

കാന്താരികുട്ടി...ഞാനങ്ങ്‌ പേടിച്ചു പൊയ്‌...
is it a true ? please no more such these sorrowful stories കുഡുംബകോടതിയില്‍ ഇത്തരം നിരവധി കഥകള്‍ കണ്ടും കേട്ടും വിഷമിച്ചയാളാണു ഞാന്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ങ്ഹെ..??????

smitha adharsh said...

നല്ല പോസ്റ്റ് കാന്താരിക്കുട്ടീ..മനസ്സിനെ സ്പര്‍ശിച്ചു
പെണ്കുട്ടി ജനിക്കണമെന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചില അമ്മമാരും ഉണ്ട് കേട്ടോ..എന്നെ പോലെ..ആ പെണ്‍മുത്തിനെ മിടുക്കിയാക്കി വളര്‍ത്തി നാളത്തെ രത്നം ആക്കാന്‍ പറയൂ ആ പരിചയക്കാരിയോടു..

അനില്‍@ബ്ലോഗ് // anil said...

കേരളീയ സമൂഹത്തില്‍ ഇന്നു നടക്കുന്ന പലതും പറയാന്‍ കൊള്ളാത്തതാണു. പക്ഷെ ഒറ്റ്പ്പെട്ട സംഭവങ്ങള്‍ വലുതാക്കികാട്ടുന്ന മാധ്യമങ്ങളും നമുക്കുന്ണ്ടു.ഒന്നോ രണ്ടോ മാനസ്സികരോഗികള്‍ ചെയ്യുന്ന ഭ്രാന്തുകള്‍ക്കു ഒരു സമൂഹം തന്നെ പഴികേള്‍ക്കൊ?
ഒരു പെണ്‍കുട്ടി ഉണ്ടായതില്‍ ഏറ്റവും സന്തുഷ്ടനായി ജീവിക്കുന്ന ഒരു വ്യക്തിയാണു ഞാന്‍.വയസ്സുകാലത്തു അവര്‍ മാത്രമെ കാണുകയുള്ളൂ എന്നാണു എന്റെ ചുറ്റുപാടുകള്‍ എന്നെ പടിപ്പിച്ചതു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു പെണ്‍‌കുഞ്ഞീന്റെ കരച്ചില്‍ കേള്‍ക്കുന്നു

കുഞ്ഞന്‍ said...

എനിക്കു തോന്നുന്നത്..ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെക്കൂട്ടായിരിക്കും ഈ ഭര്‍ത്താവും..!

ചാണക്യന്‍ said...

‘ഓരോ ദിവസവും ഞാന്‍ കാത്തിരുന്നു..നിങ്ങളുടെ പാദ പതന ശബ്ദം കേള്‍ക്കാന്‍ കാതോറ്ത്തിരുന്നു..പക്ഷേ നിങ്ങള്‍ വന്നില്ല....‘
ഇനി തിരയണ്ട....

തോന്ന്യാസി said...

ഇവന്മാരെയൊക്കെ ഭ്രാന്താശുപത്രീല്‍ കൊണ്ടാക്കണം.

പാമരന്‍ said...

സെന്‍റിയാക്കിക്കളഞ്ഞല്ലോ..

ഓ.ടി. ഒരു പെണ്കുഞ്ഞുണ്ടാകണമെന്നു ആശിച്ചാശിച്ച്‌ രണ്ടാമത്തതു പെണ്കുഞ്ഞായപ്പോള്‍ എന്തു സന്തോഷമായിരുന്നെന്നോ...

Typist | എഴുത്തുകാരി said...

“നിങ്ങളുടെ മാറില്‍ മുഖമമര്‍ത്തി ആ മന്ത്രധ്വനി കേട്ടുറങ്ങാന്‍ എത്ര കാലം കാത്തിരിക്കണം”

ഇനിയും അയാളെ കാത്തിരിക്കുന്നെന്നോ!!.

ജിജ സുബ്രഹ്മണ്യൻ said...

വല്യമ്മായി : അഭിപ്രായത്തോട് യോജിക്കുന്നു.ഇത്തര്‍മൊരാള്‍ ഭര്‍ത്താവ് സ്ഥാനത്തു ഇല്ലാതിരിക്കുന്നതു തന്നെ നല്ലത്.ഞാന്‍ പറഞ്ഞ കഥാപാത്രത്തെ ഞാന്‍ കണ്ടു മുട്ടിയത് ഇടുക്കിയില്‍ വെച്ചാണ്. ആ കുട്ടിക്കു അതിനുള്ള ധൈര്യം ഇല്ല..നല്ലൊരു പുരുഷനെ ജീവിത പങ്കാളി ആയികിട്ടും.ഇയാള്‍ക്കു വേണ്ടി കാത്തിരുന്നു ജീവിതം നശിപ്പിക്കരുതു എന്നു ഞാന്‍ ഉപദേശിച്ചതാ ആ കൊച്ചിനെ കേട്ടില്ല..

കരിങ്കല്ലേ : ആശയങ്ങള്‍ ഉണ്ടാകുന്നതൊന്നും അല്ല.നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി കണ്ടു മുട്ടുന്ന കാര്യങ്ങള്‍ ആണിതൊക്കെ..ഓര്‍മ്മയില്‍ കെടാതെ സൂക്ഷിക്കുന്ന ചില അനുഭവങ്ങള്‍ . അതു ഈ രൂപത്തിലാവും.പിന്നെ കഥ എഴുതാനൊന്നും എനിക്കറിയില്ല.. അതു ഞാന്‍ സമ്മതിക്കുന്നു.

യാരിദ് : നന്ദി
ഗോപക് :എഴുതണം എന്നു തോന്നിയപ്പോള്‍ എഴുതി.. അതു വിഷമിപ്പിച്ചെങ്കില്‍ സോറി

സജി ; അങ്ങനെ തന്നെ !!
സ്മിത : ആ കുട്ടിയെ ഞാന്‍ കണ്ടിട്ട് വര്‍ഷങ്ങള്‍ ആയി..ഇനി കണ്ടു മുട്ടുമോ എന്നും അറിയില്ല..അന്നു ഞാന്‍ അവും പോലെ ഉപദേശിച്ചതാ..ഇങ്ങനെ ഉള്ള കിഴങ്ങന്മാര്‍ ഭര്‍ത്താവ് ആകുന്നതിലും നല്ലത് അങ്ങനെ ഒരാള്‍ ഇല്ലാതിരിക്കുകയാ എന്നു.ഒരു കുട്ടി ആണോ പെണ്ണോ എന്നു നിശ്ചയിക്കുന്നതും പുരുഷ ബീജത്തിലെ ക്രോമസോം ആണെന്ന വിവരവും ഞാന്‍ മനസ്സിലാക്കി കൊടുത്തതാ..
വിശാലേച്ചീ : എല്ലാവരും അതു ചിന്തിക്കേണ്ടെ ? പെണ്‍കുട്ടികള്‍ തന്‍ കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടണം..എങ്കിലേ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പില്‍ വരുത്താനും കഴിയൂ..
അനില്‍ : എനിക്കും ഒരു മോള്‍ ഉണ്ടെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..ഈയടുത്ത് എന്റെ ഒരു ബന്ധുവിന് ഒരു കുഞ്നുണ്ടായി..വിവാഹം കഴിഞ്ഞു നീണ്ട 20 വര്‍ഷങ്ങള്‍ക്കു ശേഷം ആശിച്ചുണ്ടായ കുരുന്ന്.. അതു പെണ്‍കുഞ്ഞ് ആയിരുന്നു..അന്ന് എന്റെ ഫാദര്‍ ഇന്‍ ലാ പറഞ്ഞു ഒരു മോനെ കിട്ടിയില്ലല്ലോ ..വായ്ക്കരി ഇടാന്‍ ആളില്ലല്ലോ എന്നൊക്കെ...ഞാന്‍ ചോദിച്ചു ആണ്‍കുഞ്ഞായാല്‍ വായ്ക്കരി ഇടും എന്നു എന്താ ഉറപ്പ്.. ആണായാലും പെണ്ണായാലും പൊന്നു പൊലെ വളര്‍ത്തുക..അവര്‍ തിരിച്ചെന്തെങ്കിലും നല്‍കും എന്നു പ്രതീക്ഷിക്കാതിരിക്കുക..
പ്രിയേ : നന്ദി
കുഞ്ഞന്‍ : നന്ദി

ചാണക്യന്‍ : സ്വാഗതം
തോന്ന്യാസി : അഭിപ്രായത്തോട് യൊജിക്കുന്നു
പാമരന്‍ ജീ : നന്ദി

ജിജ സുബ്രഹ്മണ്യൻ said...

എഴുത്തുകാരീ : അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്..2 വര്‍ഷത്തെ മധുരതരമായ ദാമ്പത്യം സ്വപ്നം പോലെ കൊണ്ടു നടന്നവള്‍..വേറെ ഒരു പുരുഷനു ആ മനസ്സില്‍ സ്ഥാനമില്ല എന്നു കരുതിയവള്‍..നന്ദി

ജിജ സുബ്രഹ്മണ്യൻ said...

എഴുത്തുകാരീ : അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്..2 വര്‍ഷത്തെ മധുരതരമായ ദാമ്പത്യം സ്വപ്നം പോലെ കൊണ്ടു നടന്നവള്‍..വേറെ ഒരു പുരുഷനു ആ മനസ്സില്‍ സ്ഥാനമില്ല എന്നു കരുതിയവള്‍..നന്ദി

മാന്മിഴി.... said...

എന്റമ്മോ.......ഇങ്ങനേയും ആളുകളോ...........

ഹരിശ്രീ said...

നല്ല പോസ്റ്റ്...

CHANTHU said...

കരച്ചില്‍ കേള്‍ക്കുന്ന എഴുത്ത്‌...

Unknown said...

ഒരര്‍ഥത്തില്‍ പെണ്‍ കുഞ്ഞ് ഉണ്ടാകാതെയിരിക്കുന്നതാണ് നല്ലത്.ഇന്നത്തെ ലോകം നൊന്തു പെറ്റ അമ്മയുടെ വിഷാദമാണ്
ഏതാനും നാളു മുമ്പ് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള വിഷമം കൊണ്ടാണ്
ഞാനിത് പറഞ്ഞത്.

പിരിക്കുട്ടി said...

ellavarum inganallallo?
ennalum inganathe alukalum undennu ippol arinju?
kadhakalil kettittudennallathe adya anubhavam

Sharu (Ansha Muneer) said...

ഇങ്ങനെ ഒരാളെ കാത്തിരിക്കുന്നതില്‍ എന്താണര്‍ത്ഥം?

ഇന്ദു said...

kashtam!!inganeyum achanmaaro??kunju aanayalum pennayalum swantham ennoru thonnal undayal thalli parayan enganeya kazhiyuka??