Wednesday, July 9, 2008

ആഞ്ഞിലിപുരാണം

എന്റെ വീടിന്റെ അതിരില്‍ നിറയെ ആഞ്ഞിലി മരങ്ങള്‍ ആണ്.. കുഞ്ഞായിരുന്നപ്പോള്‍ പണ്ട് ഞാന്‍ തന്നെ നട്ട തൈകള്‍ ആണ്..വലുതാവുമ്പോള്‍ ഇതു വിറ്റാല്‍ കാശ് ആണ് എന്നു അമ്മ പറയുമായിരുന്നു.


ഇന്നു ആ മരങ്ങള്‍ ഒക്കെ വലുതായി.കഴിഞ്ഞ ദിവസം അതു വെട്ടാന്‍ ആളു വന്നു.അപ്പോള്‍ ആണ് ആ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ വന്നത്


ആ മരത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ഓര്‍മ്മ ആഞ്ഞിലി ചക്ക പഴത്തിന്റെ മധുരം ആണ്. ആഞ്ഞിലി ചക്ക ചെറുതാണ്.ഇതു പഴുത്തു കഴിയുമ്പോള്‍ അതിന്റെ മുള്ളു കലര്‍ന്ന തൊലി കളഞ്ഞു കഴിയുമ്പോള്‍ ഉള്ളില്‍ മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറത്തില്‍ ഉള്ള മനോഹരമായ ചുളകള്‍ കാണാം.ഇതു വായിലിട്ടു നുണയുമ്പോള്‍ കിട്ടുന്ന സുഖം ...വായിലൂടെ കപ്പലോടിക്കാന്‍ ഉള്ള വെള്ളം !!!!!

ഇപ്പോള്‍ ആഞ്ഞിലി മരം നല്ല പോലെ പൊക്കം വെച്ചതിനാല്‍ ചക്ക പറിക്കാന്‍ പ്രയാസം ആണ്.എന്നാലും അതില്‍ ആദ്യം ഉണ്ടായ ചക്ക പറിച്ചതു ഞാന്‍ ആണെന്നതു എനിക്കു ഇപ്പോളും അഭിമാനം പകരുന്ന കാര്യം തന്നെ..മരത്തില് വലിഞ്ഞു കയറിയതിന്റെ പേരില് അമ്മയുടെ വക ചൂരല് കഷായം വാങ്ങിയതും പെണ്ണുങ്ങള് മരത്തില് കയറിയാല് എന്താ ആഞ്ഞിലി ചക്ക പഴം തിന്നാല്‍ പോരേ എന്നു ശക്തമായി പ്രതിഷേധിച്ചതും ഇന്നലെ എന്ന പോലെ തന്നെ ഞാന്‍ ഓര്‍ക്കുന്നു.അന്നു മരത്തില് കയറിയതിനു ഓര്‍മ്മ എന്നും നില്‍ക്കത്തക്ക വിധം ശരീരം മുഴുവന്‍ തോലു പോയതും കുളിക്കുമ്പോള്‍ ആ നീറ്റല്‍ സഹിക്കാന്‍ കഴിയാതെ ശബ്ദം പുറത്തു കേള്‍ക്കാതെ കരഞ്ഞതും ഇന്നലെ ആയിരുന്നല്ലോ..

അന്നത്തെ ഏറ്റവും മധുരമുള്ള ഓര്‍മ്മ ആഞ്ഞിലിക്കുരു വറുത്തു തിന്നുന്നതായിരുന്നു.എന്തു രുചിയാണ് അതിന്...

ആഞ്ഞിലിക്കുരു പെറുക്കി, അതു വെള്ളത്തിലിട്ടു കുതിര്‍ക്കും.പിന്നെ വെയിലത്തു വെച്ചു ഒന്നുണക്കിയിട്ട് കപ്പലണ്ടി വറുക്കുന്ന പോലെ മണലിലിട്ട് വറുത്തെടുക്കും. വറുത്ത കുരു തണുത്ത ശേഷം മുറത്തില് നിരത്തി ചിരട്ട കൊണ്ട് ഉരച്ചു തൊലി മാറ്റുന്നു.ഈ കുരുവിന്റെ സ്വാദ് !!! നാവില് ഇപ്പോളും വെള്ളമൂറുന്നു..വറുത്ത കശുവണ്ടിപ്പരിപ്പു ഇതിന്റെ ഏഴയലത്തു വരില്ലാ...


ആഞ്ഞിലിയെ പറ്റിയുള്ള മറ്റൊരു ഓര്‍മ്മ വിഷുക്കാലവുമായി ബന്ധപ്പെട്ടുള്ളതാണ്.അന്നു പടക്കം പൊട്ടിക്കാന് ആഞ്ഞിലി പ്ലാവിന്റെ തിരി ആണ് ഉപയോഗിച്ചിരുന്നത്.ഉണക്കി എടുത്ത തിരി കത്തിച്ചാല് ഏറേ നേരം അതു പുകഞ്ഞു നില്‍ക്കും,.പടക്കം ഒരു കൈയ്യിലും കത്തിച്ച തിരി മറുകയ്യിലുമായി അച്ഛന്‍ നില്‍ക്കും.ചെവി പൊത്തിക്കൊണ്ട് ഞാനും..ചേച്ചിക്കു പടക്കം പൊട്ടിക്കാന് അറിയാമായിരുന്നു.ചിലപ്പോളൊക്കെ ചേച്ചി ഏറ്റെടുക്കും പടക്കം പൊട്ടിക്കുന്ന വിദ്യ

ഇനി ഇതൊന്നും ഇല്ലല്ലൊ എന്നോര്‍ക്കുമ്പോള് ഉള്ളില് ഒരു വിങ്ങല് . ആ ആഞ്ഞിലി വില്‍ക്കണ്ടായിരുന്നു അമ്മേ എന്നു ഞാന്‍ അമ്മയോട് അറിയാതെ പറഞ്ഞു പോയി..ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം..

എന്റെ വീട്ടില്‍ ഇനി നാലു തൈ നട്ടു പിടിപ്പിക്കണം..മക്കളും അറിയട്ടെ ഈ രുചികള്....


ചിത്രം : ഗൂഗിളില്‍ നിന്നു ലഭിച്ചത്

27 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇനി ഇതൊന്നും ഇല്ലല്ലൊ എന്നോര്‍ക്കുമ്പോള് ഉള്ളില് ഒരു വിങ്ങല് ..എല്ലാം ഓര്‍മ്മകള് മാത്രം..

നാലു തൈ ഇനി നട്ടു പിടിപ്പിക്കണം..മക്കളും അറിയട്ടെ ഈ രുചികള്....

ഗോപക്‌ യു ആര്‍ said...

a good nostalgic piece...congrats...

[i invite u to" daiveekam "for a glance...]

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അയ്യൊ അയ്യോ നൊസ്റ്റാള്‍ജിയാ
കഴിഞ്ഞ പാട്ട് പോസ്റ്റ് കണ്ടിട്ട് ഞാന്‍ പോസ്റ്റിട്ടതെ ഉള്ളൂ ഇനിയിപ്പൊഅടുത്ത പോസ്റ്റിനുള്ള വകയായി ഇത് ഹിഹി..
ഗൃഹാതുരതയുടെ വിങ്ങുന്ന ചീളുകള്‍കൊണ്ട് മുറിവേറ്റ മനസ്സുമായി കഴിയുന്ന പാവം പ്രവാസിയുടെ ഓര്‍മകള്‍ക്ക് പോലും കണ്ണുനീരിന്റെ നനവാണ്..
പോയി..ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം..യെസ് എല്ലാം ഓര്‍മകള്‍ മാത്രം വരും തലമുറയ്ക്ക് ഈ പറയുന്ന ആഞ്ഞിലിയും ആലിപ്പഴവും
എന്താന്ന് പറഞ്ഞാല്‍ അത് എന്തൂട്ട് പഴമാന്ന് ചോദിക്കും

ഗോപക്‌ യു ആര്‍ said...

അല്ലാ ഇനി ഈ കാന്താരികുട്ടി എന്ന പേരുമാറ്റി..
..ഇല്ലില്ല...
അതിന്റെയൊന്നും ആവശ്യമില്ല കെട്ടൊ!
ഇതുതന്നെ നല്ല പേരു....

Sands | കരിങ്കല്ല് said...

സെന്റിയടിക്കല്ലേ ചേച്ചീ...
സാരല്ല്യ... പുതിയതൊരഞ്ചാറെണ്ണം നടൂ..

ഓ.ടോ: സജിമാഷേ.. കുറ്റം പറയല്ലാട്ടോ.. നിങ്ങള്‍ ഒരു വീരന്‍ തന്നെയാണെന്റെ മനസ്സില്‍ (കേരള്‍സ്.കോം സംഭവം) .. എന്നാലും മാഷ്‌ടെ കമന്റുകള്‍ ഒരിത്തിരി ആര്‍ഭാടമായിട്ടാണെനിക്കെപ്പോഴും തോന്നാറു്‌.. {അഭിപ്രായമാണേ... പിണങ്ങല്ലേ!}
ഇത്രക്കൊക്കെ പറയാന്‍ മാത്രം അലമ്പാണോ വരും തലമുറ?

Typist | എഴുത്തുകാരി said...

അതേ, അതു വെട്ടിക്കളയേണ്ടിയിരുന്നില്ല. ചക്കയുടെ/പ്ലാവിന്റെ ഒരു ചെറിയ രൂപം തന്നെയല്ലേ ഈ ആഞ്ഞിലി?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പിണക്കമൊന്നുമില്ല കരിങ്കല്ല് മാഷെ..
പക്ഷെ ഇന്നത്തെ കുട്ടികള്‍ ഈ പറയുന്ന ആഞ്ഞിലിയും ചക്കയും മാങ്ങയും ഒക്കെ കൂടുതല്‍ കാണുന്നില്ലല്ലൊ ഞാന്‍ അതാണ് ഉദ്ധേശിച്ചത്.
കൂടൂതലും നഗരങ്ങളില്‍ നിന്നും മാറി പട്ടണങ്ങളില്‍ സ്ഥിരതാമസമാക്കുന്നു. നാട്ടിന്‍ പുറങ്ങള്‍ നഗരങ്ങളായി മാറുന്നു ..
ഇനി വിശദീകരിക്കുന്നില്ല:) ഇനി അടുത്ത ആറ്ഭാടം ആക്കാനല്ലെ ഹിഹി

smitha adharsh said...

കാ‍ന്താരി ചേച്ചിക്കൊരു ഉമ്മ...ഇനിയും ആഞ്ഞിലി തൈകള്‍ നടൂ..അവയിലൊക്കെ മധുരമുള്ള ചക്ക ഉണ്ടാവട്ടെ..

SreeDeviNair.ശ്രീരാഗം said...

ഇന്ന് ആഞ്ഞിലിയുടെ,
ചുവട്ടില്‍നിന്നപ്പോള്‍,
ഞാന്‍കാന്താരിക്കുട്ടിയെ,
ഓര്‍ത്തു.
ഇവിടെ,ഞങ്ങളുടെ പുരയിടത്തില്‍,
ഇഷ്ടം പോലെ പ്ലാവുകളുണ്ട്.
തേന്‍ വരിക്ക,കൂഴ,ചെമ്പരത്തിവരിക്ക,
പിന്നെആഞ്ഞിലിയും.

വിഷമിക്കേണ്ട..ഇഷ്ടം പോലെ തരാം....
ചേച്ചി..

കാപ്പിലാന്‍ said...

ഇപ്രാവശ്യവും നാട്ടില്‍ പോയിട്ട് ആഗ്രഹിച്ചു ഒരാഞ്ഞിലിക്ക കഴിക്കാന്‍ .എവിടെ കിട്ടാന്‍ .എത്ര വര്‍ഷങ്ങള്‍ ആയി എന്നെ കൊതിപ്പിക്കുന്ന സംഭവം ആനിതെന്നരിയാമോ .പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു

പാമരന്‍ said...

ആഞ്ഞിലി കുറേ ഓര്‍മ്മകളുണര്‍ത്തി.. എന്തൊക്കെയാ നമ്മുടെ തലമുറയ്ക്ക്‌ നഷടപ്പെടുന്നത്‌!

കുഞ്ഞന്‍ said...

നട്ടു പിടിപ്പിച്ചു എന്നു കേട്ടപ്പോള്‍..

ആഞ്ഞിലി, പ്ലാവ് ഇതൊക്കെ ഇപ്പോള്‍ ആരെങ്കിലും നട്ടുപിടിപ്പിക്കാറുണ്ടൊ..?

ഈട് ഇടിഞ്ഞു പോകാതിരിക്കാനും അതിര്‍ത്തി തിരിക്കാനുമായിരുന്നു ഇത്തരം മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നത്..അല്ലാതെ ചക്കതിന്നാന്‍ ആരെങ്കിലും..? (പ്ലാവ് ആഞ്ഞിലി എന്നിവ സ്വയംഭൂവായിട്ടാണ് വളരുന്നത്, അതിന് പക്ഷികള്‍, അണ്ണാന്‍, വവ്വാല്‍ എന്നിവ നിമിത്തമാകുന്നു )

മാ‍വിന്‍‌തൈകള്‍ വിപണിയില്‍ സുലഭമായി കിട്ടും എന്നാല്‍ ആഞ്ഞിലി പ്ലാവിന്‍‌തൈകള്‍ സാധാരണ വില്‍ക്കാന്‍ വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

കാന്താരിക്കുട്ടി ടോപ്പിക്കൊന്നു മാറ്റി നോക്കിയതാ..ചുമ്മാ..ക്ഷമിക്കണേ..

OAB/ഒഎബി said...

പണ്ട്, കേരളം മടുത്ത് കോയിക്കോട്ടേക്ക് നാട് വിട്ട് പോയ ചെക്കന്‍ സ്റ്റൈലനായി തിരിച്ച് വന്നപ്പോള്‍.
‘എന്താണുമ്മാ ആ മരത്തില്‍ ഒരു മുള്ളുള്ള കായ?’
എന്ന് ചോദിച്ചിട്ടുണ്ടെങ്കില്‍.... നാളെ, എന്റെ മക്കളുടെ മക്കളെങ്കിലും ആ ചോദ്യം ചോദിക്കും എന്ന കാര്യം തീര്‍ച്ചയാണ്‍.

പ്രിയത്തില്‍ ഒഎബി.

CHANTHU said...

ഞങ്ങളിതിന്‌ വേറെന്തോ പേരു പറയുന്നു...
-എന്ന്‌, സ്വന്തം
ഈ അറിവില്ലാ 'കോയിക്കോട്ടുകാരന്‍'

ജിജ സുബ്രഹ്മണ്യൻ said...

ഗൊപക് : ദൈവികത്തില്‍ ഞാന്‍ വന്നിരുന്നു കേട്ടോ
സജി :ഹി ഹി ഹി ആലിപ്പഴം എന്തു പഴമാണമ്മേ എന്നു ചോദിച്ചിട്ടുണ്ട് എന്റെ സന്തതി !!!

ഗോപക് : അയ്യെടാ മനമേ തീപ്പട്ടി ക്കോല്..എനിക്കു കന്നാലീ എന്നു പേരിടാന്‍ ആലോചിച്ചു അല്ലേ ഉം ഉം ഉം വെച്ചിട്ടുണ്ട് ഞാന്‍

കരിങ്കല്ലേ : നന്ദി

എഴുത്തുകാരിക്കറിയില്ലേ ആഞ്ഞിലി ചക്ക .അയനി ചക്ക എന്നു പറയും ചില നാട്ടില്‍.പ്ലാവിന്റെ അനിയത്തി തന്നെ
സ്മിത : എനിക്കു നാണമാകുന്നേ !!!! കൊച്ചനിയത്തിയുടെ ഉമ്മക്കു നല്ല രുചി !! ഹി ഹി
വിശാലെച്ചീ : നന്ദി
ശ്രീദേവി ചേച്ചി : ഇന്നു ഞാന്‍ ചക്ക അട ഉണ്ടാക്കി.വഴനയിലയില്‍ പുഴുങ്ങി എടുക്കുന്ന ചക്ക അടയുടെ രുചി !! വന്നാല്‍ ആര്‍ക്കും തരാം

കാപ്പിലാന്‍ ജീ :നമ്മുടെ പറമ്പിലെ മരങ്ങള്‍ ഒക്കെ വെട്ടി പോവുകയല്ലെ..ഇതൊക്കെ പുതിയ തലമുറക്കു അന്യമാകുന്ന നന്മകള്‍ ആണ്

പാമരന്‍ ജീ : നന്ദി

കുഞ്ഞന്‍ ചേട്ടാ :പണ്ടൊന്നും ഇതൊന്നും നട്ടു വളറ്ത്തേണ്ടിയിരുന്നില്ല..ഇപ്പോള്‍ നട്ടു വളര്‍ത്താതെ കാക്കയും പ്രാവും നടും എന്നു വിചാരിച്ചിരുന്നാല്‍ നടക്കുമോ ??

ഒ എ ബി
ചന്തു : ഇതിന്റെ പേരു അയനി/ അയണി ചക്ക എന്നൊക്കെ പറയും ..

ഹോ ഈ പഴം തിന്നാന്‍ ഭാഗ്യം ലഭിക്കാത്തവരെ !! നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കട്ടേ..ഇതിന്റെ കുരു വറുത്തു തിന്നാന്‍ കഴിയാത്തവരായ നിങ്ങളുടെ ജീവിതം തന്നെ കോഞ്ഞാട്ട ആയല്ലോ എന്നോര്‍ത്തു ഞാന്‍ ഖേദിക്കുന്നു..

ശ്രീ said...

അതു തന്നെ. കുറേ തൈകള്‍ നട്ടു വളര്‍ത്തൂ ചേച്ചീ...

കൊതിപ്പിയ്ക്കാനായിട്ട് ഓര്‍മ്മക്കുറിപ്പ് എന്നും പറഞ്ഞ് ഓരോന്ന് എഴുതും.... :(

തണല്‍ said...

കൊതിപ്പിച്ച് കളഞ്ഞല്ലോ...
ആഞ്ഞിലി ചക്ക,ആഞ്ഞിലിക്കുരു വറത്തത്,
പടക്കം പൊട്ടിക്കാനായി ആഞ്ഞിലിത്തിരി..(ആരോടും പറയണ്ടാ,എന്റെ ആദ്യത്തെ ബീഡിയും ഈ ആഞ്ഞിലിത്തിരി ആയിരുന്നു..)

ഹരീഷ് തൊടുപുഴ said...

പിന്നേം, പിന്നേം കൊതിപ്പിക്കാണല്ലേ!!!

ഹരിശ്രീ said...

എന്റെ സുഹൃത്തിന്റെ വീട്ടില്‍ മുന്‍പ് ഉണ്ടായിരുന്നു. പിന്നീട് അത് ഒരു മഴക്കാലത്ത് കടപുഴകി വീണു. അതൊരു വലിയ ആഞിലി ,മരമായിരുന്നു.

കുട്ടിക്കാലത്ത് അതിന് ചുവട്ടിലായിരുന്നു കളിക്കുന്നത് എല്ലാം...

പക്ഷേ അതിന്റെ പഴം കഴിച്ചതായി ഓര്‍ക്കുന്നില്ല...

ആ കാലത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്...

ആശംസകള്‍

Unknown said...

ഈ അഞ്ഞിലി മരം വെട്ടാന്‍ പാകമാകണമെങ്കില്‍
പത്ത് നാല്തു വര്‍ഷമെങ്കിലും കഴിയണ്ടെ അപ്പോ
കാന്താരിക്കുട്ടി മുത്തശ്ശിയാണോ ഈ സംസാരിക്കുന്നെ

Unknown said...

അഞ്ഞീലിക്കാവിള തിന്ന കാലം
മറന്നു.
കാന്താരി ചേച്ചിടെ പോസ്റ്റ് അസ്സലായി
അഞ്ഞീലി മരം വെട്ടയതില്‍ സങ്കടപെടണ്ട
രണ്ടെണ്ണം വച്ചു പിടിപ്പിക്കാമെന്നെ
(ഇപ്പോ ഞാന്‍ അവസാനമാണ് തിരക്കായതൂ കൊണ്ടാണ്)
എന്റെ പ്രേതകഥ വായിച്ചോ ആല്‍ത്തറകാവ്
പിള്ളേച്ചന്‍

ഭക്ഷണപ്രിയന്‍ said...

ക്രൂരേ എങ്കിലും നീ ആ ആഞ്ഞിലി മരത്തെ കൊലയ്കു കൊടുത്തല്ലോ

ജിജ സുബ്രഹ്മണ്യൻ said...

ശ്രീ : ഹി ഹി ഹി അപ്പോള്‍ എന്റെ ഉദ്ദേശം സഫലം.. കൊതിയനാ ന്നു മനസ്സിലായീ... ഹി ഹി ഹി

തണലേ : ആഞ്ഞിലി തിരിക്കു ഇങ്ങ്നേ ഒരു ഉപയോഗം ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ല കൊള്ളാം

ഹരീഷ് : പാട്ടു ശരിയായി എന്നു കരുതട്ടെ

ഹരിശ്രീ നന്ദി
അനൂപ് : സംശയം വേണ്ടാ.. 34 വര്‍ഷം ആയി ആ അഞ്ഞിലി നട്ടിട്ട്..അതു മതിയാവില്ലേ..കാശിനു ആവശ്യം വന്നപ്പോള്‍ അതു വിറ്റു..പ്രേത കഥ ഒക്കെ വായിച്ചു.കമന്റും ഇട്ടു..ഇതിന്റെ കഥാ രചന നടന്നപ്പോള്‍ തന്നെ ഞാന്‍ അറിഞ്ഞിരുന്നു.അതില്‍ ഞാനും ഒരു കഥാപാത്രം ആണെന്നു .. ഹി ഹി ഹി.. അവസാനം ബൂലൊകത്തു അഭിനയിക്കാനും യോഗമായി !!!!!


എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നു

ജിജ സുബ്രഹ്മണ്യൻ said...

ഭക്ഷണ പ്രിയാ : ഒത്തിരി നന്ദി കേട്ടാ...

ഭക്ഷണപ്രിയന്‍ said...

എന്തിനാണാവോ എനിക്കൊരു പ്രത്യേക നന്ദി. ക്രൂരേ എന്ന്‍ വിളിച്ചതിനാണോ?
എന്റെ കമന്റിനു മറുപടി പറഞ്ഞതിന് അങ്ങോട്ടും പിടിച്ചോ ഒരു നന്ദി.
പിന്നെ ഒരു വയസ്സുള്ളപ്പോള്‍ തൈ വൈക്കാന്‍ പഠിപ്പിച്ച ആ അച്ചനും അമ്മയ്ക്കും ഒരു വലിയ നമസ്ക്കാരവും.
ഇനി തൈ വയ്കുമ്പോള്‍ മക്കളെ കൊണ്ടു വയ്പിക്കൂ. അങ്ങിനെ ഈ പ്രകൃതി സ്നേഹം തുടരട്ടെ മക്കളിലൂടെ .

mmrwrites said...

ഈ ആഞ്ഞിലി .. ത്തിരി സെറ്റപ്പാണല്ലോ..പണ് എന്റെ ഇക്കാമ്മാര്‍ ബീഡി പിടിക്കുന്നപോലെ ഗമയില്‍ ഈ തിരിയും വിരല്നിടയില്‍ പിടിച്ചൊരു നില്പുണ്ട്.. പിന്നെ, എനിക്കു കീമാന്‍ കിട്ടിത്തുടങ്ങീട്ടോ..

എം.എസ്. രാജ്‌ | M S Raj said...

ആഞ്ഞിലിയിൽ കയറി ദേഹത്തെ തൊലിയുരിച്ചതൊഴികെ ബാക്കിയെല്ലാം എന്റെയും ഓർമ്മകളാണ്! യാദൃശ്ചികമായി ഇവിടെ എത്തിപ്പെട്ടപ്പോൾ കണ്ടു, വായിച്ചു. നന്ദി.