Tuesday, July 22, 2008

നായ്ക്കുരണ ചൊറിയുമോ ??

ഞാന്‍ ഏഴില്‍ പഠിക്കുന്ന കാലം. വീട്ടില്‍ നിന്നും 20 മിനിട്ട് നടക്കാന് ഉള്ള ദൂരമുണ്ട് സ്കൂളിലെക്ക്.ഇന്നത്തെ പോലെ വാഹന സൌകര്യം ഒന്നും അന്നില്ലല്ലോ..രാവിലെ 8.30 ആകുമ്പോഴേക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ 9.30 ഒക്കെ ആകുമ്പോഴേക്ക് പള്ളിക്കൂടത്തില് എത്താം.പോകുന്ന വഴി എല്ലാ കാടും മലയും ഒക്കെ കയറിയിറങ്ങി ഞാറപ്പഴം,ഞാവല്‍പ്പഴം,കുറുക്കന്തൂറി പഴം,ചെത്തിപ്പഴം,ആരം പുളി..വാളന് പുളി ,തൊണ്ടിപ്പഴം തുടങ്ങിയവ എല്ലാം പറിച്ചു കൊണ്ടാണ് യാത്ര.ഒരു ദിവസം രാവിലെ കുളിച്ചൊരുങ്ങി പുസ്തക സഞ്ചിയുമായി സ്കൂളില്‍ എത്തി.എത്തിയപ്പോള്‍ കണ്ട കാഴ്ച്ച സ്കൂളിലെ കുട്ടികളൊക്കെ നിന്നു ചൊറിയുന്നു..എല്ലാവരും ക്ലാസ്സ് റൂമിന് വെളിയിലാണ്

എന്താപ്പാ കാര്യം ??

നിങ്ങളെന്താ ക്ലാസ്സില് കയറാത്തത് ??

എന്താ എല്ലാരും ചൊറിയുന്നെ ??

എന്റേടീ ക്ലാസ്സിലൊക്കെ ഏതോ അലവലാതി നായംകരണത്തിന്റെ പൊടി ഇട്ടു. ഇപ്പോള്‍ ചൊറിഞ്ഞിട്ട് ഇരിക്കാന് വയ്യ


ഭാഗ്യം! ക്ലാസ്സില് കയറാഞ്ഞതു കൊണ്ട് എനിക്കു ചൊറിയേണ്ടി വന്നില്ല.

ടെസ്റ്റ് പേപ്പര്‍ മാറ്റി വെക്കാന്‍ വേണ്ടി ഏതോ വിരുതന്മാര്‍ ഒപ്പിച്ച പണി ആയിരുന്നു.പെണ്‍കുട്ടികള്‍ ഇറക്കമുള്ള പാവാട ഇടാന്‍ വേണ്ടി ആണ് എന്നൊരു ശ്രുതിയും അന്ന് കേട്ടിരുന്നു

അന്നേതായാലും ക്ലാസ്സ് നടന്നില്ല.പിറ്റേന്ന് ക്ലാസ്സ് ഒക്കെ കഴുകി വൃത്തിയാക്കിയതിനു ശേഷം ആണ് ക്ലാസ്സ് എടുത്തത്.
അന്നു ആ ചൊറിച്ചില് മാറ്റാന്‍ കുട്ടികള്‍ ചെയ്ത പ്രതിവിധികള്‍

അല്ലെങ്കില്‍

ഇനി ആര്‍ക്കെങ്കിലും ഇതു മൂലം ചൊറിയേണ്ടി വന്നാല്‍ ചെയ്യേണ്ടത്

1.വെണ്ണീറിട്ട് ദേഹം മുഴുവന് തിരുമ്മുക
2 തൈര് സര്‍വാംഗം പുരട്ടുക

നായ്കുരണ ഒരു ഔഷധ സസ്യം ആണ് എന്ന് എത്ര പേര്‍ക്കറിയാം ??നായ്ക്കുരണയുടെ ഔഷധ ഗുണങ്ങള്‍ പുരാണ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്.ലെഗുമിനോസേ കുടുംബത്തില് പെട്ട ഈ ചെടിയുടെ ശാസ്ത്ര നാമം “ മ്യൂക്കുണ പ്രൂറിറ്റ “ എന്നാണ്.സംസ്കൃതത്തില് കഡൂര,ഹിന്ദിയില് കാവച, തമിഴില് പൂനക്കാലി എന്നിങ്ങനെ ആണ് ഇതിനെ വിളിക്കുന്നത്.


ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു.അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വര്‍ദ്ധിപ്പിക്കും എന്നു പറയപ്പെറ്റുന്നു..

നായ്ക്കുരണയുടെ ഇല അരച്ച് വ്രണത്തില് തേച്ചാല് വ്രണം പഴുത്തു പൊട്ടി വേഗം ഉണങ്ങും

കായുടെ പുറത്തെ രോമം ( തൊങ്ങല് ) 5 മി ഗ്രാം ശര്‍ക്കരയിലൊ വെണ്ണയിലോ വെറും വയറ്റില് സേവിച്ചാല് ഉദരവിരകള് ശമിക്കും എന്ന് ആയുര്‍വേദം പറയുന്നു.

നായ്ക്കുരണയുടെ വെരും വിത്തും കഷായം വെച്ചു കഴിച്ചാല് വാത രൊഗങ്ങള് ശമിക്കും

വിത്തു ഉണക്കി പൊടിച്ചു ചൂറ്ണ്ണമാക്കി 3 ഗ്രാം വീതം രാവിലെയും രാത്രിയും പാലില് കഴിച്ചാല് ധാതു പുഷ്ടി ഉണ്ടാകും

നായ്ക്കുരണയുടെ വേരും ഞെരിഞ്ഞിലും സമമേടുത്ത് കഷായം വെച്ചു കഴിച്ചാല് വൃക്കരോഗങ്ങള് ശമിക്കും


ഇത്രയേറെ ഗുണങ്ങള് ഉള്ള ഈ ചെടി ചൊറിയും എന്ന ഒറ്റക്കാരണം കൊണ്ട് നമ്മള് നശിപ്പിക്കണോ ?? ഇതും നമുക്കു കൃഷി ചെയ്യാവുന്നതല്ലേ ???

ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള്‍

45 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇത്രയേറെ ഗുണങ്ങള് ഉള്ള ഈ ചെടി ചൊറിയും എന്ന ഒറ്റക്കാരണം കൊണ്ട് നമ്മള് നശിപ്പിക്കണോ ?? ഇതും നമുക്കു കൃഷി ചെയ്യാവുന്നതല്ലേ ???

ഗോപക്‌ യു ആര്‍ said...

കാന്താരികുട്ടി..പറ്റിക്കുവാന്‍ നോക്കുവാ അല്യൊ?..എന്തൊക്കെ അയ്യ്യാ...പൊന്നേ... പറഞ്ഞാലും..ഇതിന്റെ 7 അയല്‍പക്കതേക്കും ഞാനില്ല...കെട്ടൊ....

പാമരന്‍ said...

തൊടിയിലുണ്ടായിരുന്ന ഒരെണ്ണം പേടിച്ച്‌ വെട്ടിക്കളഞ്ഞതോര്‍ക്കുന്നു.. നല്ല പോസ്റ്റ്‌..

കാപ്പിലാന്‍ said...

നല്ല അറിവാണല്ലോ :)

പെണ്‍കുട്ടികള്‍ ഇറക്കമില്ലാത്ത പാവാട ഇട്ടോണ്ടുപോയാല്‍ ഇങ്ങനെയും സംഭവിക്കാം അല്ലേ ?

നായ്ക്കരണത്തെ കുറിച്ച് ഇത്രയും അറിവുകള്‍ പങ്ക് വെച്ചതില്‍ നന്ദി .

ചാണക്യന്‍ said...

രക്ഷപ്പെട്ടു, എന്നെ കാണുമ്പോള്‍ മുണ്ട് ഇത്തിരി പൊക്കി ഉടുക്കുന്ന ചിലവന്മാരുണ്ടിവിടെ , ഇനിയിപ്പൊ എനിക്കീ ചൊറിയണം ഒന്ന് പരീക്ഷിക്കാലോ?
നന്ദി കാന്താരീ.....

mmrwrites said...

നായ്ക്കുരണം എന്റെ വീട്ടിലുണ്ട്.. തൈ വേണോ?.. ഇനി ചിലര്‍ക്കെല്ലാം ഞാനിതു പ്രയോഗിക്കുകയും ചെയ്യും.. മ്..? സൂക്ഷിച്ചോ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ അങ്ങനെയും ചില നല്ല കാര്യങ്ങള്‍ ഉണ്ടാരുന്നു അല്ലെ നായക്കരണത്തിന്.

siva // ശിവ said...

കാന്താരിച്ചേച്ചി,

ഈ അറിവ് വളരെ നന്നായി....എന്നാലും എനിക്ക് വയ്യ ചൊറിയാന്‍...ആയതിനാല്‍ കൃഷിയില്‍ തെല്ലും താല്പര്യം ഇല്ല...

സസ്നേഹം,

ശിവ.

Unknown said...

നായ്കരണത്തിന് ഇത്രയേറെ ഔഷധ ഗുണമുണ്ടെന്ന് ഇപ്പഴാണ് മനസ്സീലായത്
ചേച്ചിടെ വിവരണം എന്തായാലും കൂടുതല്‍
അറിവ് നലകി

OAB/ഒഎബി said...

നായ്ക്കുരണ എവിടെയുണ്ടൊ അവിടെ ഞാനുണ്ട്.
നാട്ടിലെത്തിയാല്‍ തെരഞ്ഞ് നടക്കും.

ചിലര്‍ പറയും ‘ഓന്‍ പിരാന്താ..’
ന്നാലും ന്താ..ആ പിരാന്തിന്റെ സൊഖം ഒന്ന് വേറെ ആണേയ്...

അറിവ് ഇവിടെ പകറ്ത്തിയതിന്‍ നന്ദി.

ഒഎബി.

Vishnuprasad R (Elf) said...

ചൊറിച്ചില് മാറ്റാന്‍ മറ്റൊരു വഴി കൂടിയുണ്ട്.പറങ്കിമാങ്ങ പിഴിഞ്ഞൊഴിച്ചാല്‍ മതി.(ഞാന്‍ തന്നെ കണ്ടുപിടിച്ച വിദ്യയാ.നല്ല വെല്‍വെറ്റുപോലിരിക്കുന്ന കായ കണ്ടപ്പോള്‍ അറിയാതെ ഒന്നു കയ്യിലെടുത്തു.പിന്നെ അറിയാതെ ഒന്ന് മുഖത്ത് തടവി നോക്കി.അപ്പൊ പഠിച്ച വിദ്യയാ)

അരൂപിക്കുട്ടന്‍/aroopikkuttan said...

നല്ല പോസ്റ്റ്!

പക്ഷേ ഇക്കാലത്ത് പല ബ്ലോഗ്പോസ്റ്റുകളും നായ്ക്കുരണപോലെയാണ്...

വായിക്കുന്നവന് മേലാസകലം ചൊറിയും!

പ്രതിവിധികള്‍..
1.കമന്റുബോക്സില്‍ സത്യസന്ധമായി ഒരു കമന്റിടുക.
2.ചാറ്റിലെ സൌഹൃദങ്ങളെ കമന്റുബോക്സില്‍ തിരുകാതിരിക്കുക!

പൊറാടത്ത് said...

കാന്താരീ.. നന്ദി, ഈ വിവരങ്ങള്‍ പങ്ക് വെച്ചതിന്..

“കായുടെ പുറത്തെ രോമം ( തൊങ്ങല് ) 5 മി ഗ്രാം ശര്‍ക്കരയിലൊ വെണ്ണയിലോ വെറും വയറ്റില് സേവിച്ചാല് ഉദരവിരകള് ശമിക്കും ...”

അയ്യോ... ചൊറിഞ്ഞ് ചൊറിഞ്ഞ്, വിരകളുടെ ആപ്പീസ് പൂട്ടും അല്ലേ..?! എന്നാലും അതിത്തിരി കടന്ന പ്രയോഗാവും... :)

ശ്രീ said...

ചേച്ചീ...
കോളേജില്‍ പഠിയ്ക്കുമ്പോള്‍ NSS ക്യാമ്പില്‍ ഒരു തവണ ക്യാമ്പസ് വൃത്തിയാക്കുന്ന കൂട്ടത്തില്‍ നായ്ക്കുരണച്ചെടികള്‍ക്കിടയില്‍ കയറി ഒരു ദിവസം മുഴുവന്‍ ചൊറിച്ചിലും സഹിച്ചിരിയ്ക്കേണ്ടി വന്നിട്ടുണ്ട് എനിയ്ക്കും കൂട്ടുകാര്‍ക്കും.

ഔഷധ ഗുണങ്ങളുള്ള ചെടി ആണെന്നും പറഞ്ഞ് വീടിന്റെ പരിസരത്തെങ്ങാനും ഇത് വളര്‍ത്തിയാല്‍ വിവരമറിയും കേട്ടോ.
:)

ജിജ സുബ്രഹ്മണ്യൻ said...

ഗോപക് : ഇത്ര പേടിയോ നായ്ക്കുരണയെ...പാവങ്ങള്‍ ആ കുട്ടികള്‍ അന്നെത്ര ചൊറിഞ്ഞു കാണും !!
പാമരന്‍ ജീ : ഇപ്പോള്‍ നായ്ക്കുരണ കൃഷി ചെയ്യുന്നുണ്ട്..ഇതിന്റെ ഔഷധ ഗുണം കാരണം നല്ല വിലയും കിട്ടുന്നുണ്ട്.

കാപ്പിലാന്‍ ജീ : അതെ ഇങ്ങനെയും ചില ദോഷങ്ങള്‍ ഉണ്ട്..ഇപ്പോള്‍ പെണ്‍കുട്ടികള്‍ ചുരിദാര്‍ അല്ലേ.. അതു കൊണ്ട് പ്രശ്നം ഇല്ലല്ലോ..വന്നതിനു നന്ദി
ചാണക്യന്‍ ജീ : എനിക്കു വയ്യ.. തല്ലു കൊള്ളുമോ .. ഞാന്‍ അല്ല !!!

മിന്നാമിന്നീ : നന്ന്ദി
എം എം ആര്‍ : ഹ ഹ ഹ ഓഫീസില്‍ ഇരുന്നു ചൊറിയുന്നതു പോരാഞ്ഞിട്ടാണോ ഇവിടെയും ചൊറിയുന്നേ.. ഹി ഹി ഹി പോരുമ്പോള്‍ ഒരെണ്ണം കൊണ്ടു പോരെ .. നമുക്കു എല്ലാര്‍ക്കും കൂടി ഓഫീസില്‍ ഇരുന്നു ചൊറിയാം !!!!
ശിവ : ഹോ അങ്ങനെ പറയല്ലേ അനിയാ.. ഇതൊക്കെ നമുക്കു കൃഷി ചെയ്യാന്നെ..
അനൂപേ : നന്ദി കേട്ടോ..എന്നാലും എന്നെ വിട്ടു കളഞ്ഞല്ലൊ ആല്‍ത്തറയില്‍ നിന്നും....

ഒ എ ബി : ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാം മനസ്സിലായി.. പിരാന്താ അല്ലേ...നെല്ലിക്കാ അയക്കണോ തല തണുപ്പിക്കാന്‍.. മാനസ പത്രാദി വടകം വേണേല്‍ അയക്കാം..ഹ ഹ ഹ .. അല്ല ഒരു സംശയം എന്തിനാ ഈ ചെടി തപ്പി നടക്കുന്നെ.. ശത്രുക്കള്‍ ഉണ്ടോ നാട്ടില്‍,..ചൊറിഞ്ഞു വിടാന്‍ പാകത്തില്‍ ...
ഡോണ്‍ :പുതിയ അറിവു തന്നതിനു നന്ദി..പറങ്കി മാങ്ങയുടെ നീരു നല്ല മരുന്ന് ആണെന്നു എനിക്കറിയില്ലാരുന്നു..
അരൂപികുട്ടന്‍ :


1.കമന്റുബോക്സില്‍ സത്യസന്ധമായി ഒരു കമന്റിടുക.
2.ചാറ്റിലെ സൌഹൃദങ്ങളെ കമന്റുബോക്സില്‍ തിരുകാതിരിക്കുക!
ആരെയാ ഉദ്ദേശിച്ചെ ?? ഇവിടെ എല്ലാവരും സത്യസന്ധമായി തന്നെ കമന്റ് ഇടുന്നവര്‍ ആണെന്നാണു എന്റെ വിശ്വാസം.എന്തായാലും ഞാന്‍ അങ്ങനെ ആണു.. സത്യ സന്ധമായി തന്നെ കമന്റ് ഇടാറ്..പിന്നെ ബ്ലോഗ് സൌഹൃദം ചാറ്റിലേക്കു ഞാന്‍ വളര്‍ത്തിയിട്ടില്ല..
പൊറാടത്ത് ചേട്ടാ : വയറ്റിലേ വിരകള്‍ അല്ലേ ..പോട്ടേന്നേ... വന്നതിനു നന്ദി കേട്ടോ

ശ്രീ : എന്തായാലും ചൊറിച്ചില്‍ അനുഭവിച്ചറിഞ്ഞ ഒരാളെ കണ്ടല്ലോ.. ഹോ എനിക്കു സന്തോഷം വരുന്നു !!!!!!വീട്ടിന്റെ പരിസരത്തു വളര്‍ത്തിയാല്‍ ഈ ദോഷം കാണും ..ശരിയാ...


ചൊറിയാനും ചൊറിച്ചില്‍ മാറ്റാനുള്ള മരുന്നുകളെ കുറിച്ചു പറയാനും എത്തിയ എല്ലാവര്‍ക്കും കാന്താരികുട്ടിയുടെ കൂപ്പുകൈ !!

നിരക്ഷരൻ said...

നല്ല പോസ്റ്റ് കാന്താരീ.... നായ്ക്കരണപ്പൊടിയെപ്പറ്റിയുള്ള അറിവുകള്‍ പങ്കുവെച്ചതിന് നന്ദി.

ഹോ ചൊറിഞ്ഞിട്ട് വയ്യ :) :) പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ തുടങ്ങിയതാ.... :)

ഹരീഷ് തൊടുപുഴ said...

വീണ്ടും ഒരു ഉപകാര, വിജ്ഞാനപ്രദമായ പോസ്റ്റ്...
അഭിനന്ദനങ്ങള്‍....

കുഞ്ഞന്‍ said...

കാന്താരീസ്..

ഈ നായ്ങ്കരണ (ഞാനങ്ങിനെയാണ് കേട്ടിട്ടുള്ളത്) വിദ്യ എന്റെ സ്കൂളില്‍ പതിവായി പരീക്ഷ മുടക്കാന്‍ ചെയ്യാറുണ്ടായിരുന്നു. പക്ഷെ എന്റെ സ്കൂള്‍ പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളായിരുന്നു. ഇപ്പോള്‍ മനസ്സിലായി ഈ നായ്ങ്കരണ വിദ്യ സമീപ പ്രദേശങ്ങളിലെ എല്ലാ സ്കൂളുകളിലും ചെയ്യാറുണ്ടായിരുന്നുവെന്ന്.

ഒരു വലിയ അബദ്ധം പറ്റിയിട്ടുണ്ട്..ഈ നായ്ക്കുരണ കായ പോലെയാണ് സൊയാബീന്‍സും. മൂക്കുന്നതിനു മുമ്പു കണ്ടാല്‍ രണ്ടും ഒരു പോലെയിരിക്കും. വീട്ടില്‍ സൊയാബീന്‍സ് ഉണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം സ്കൂളില്‍നിന്നു വരുന്ന വഴി ഒരു ഈട്ടത്ത് നിറച്ചും സൊയാബീന്‍സ് നില്‍ക്കുന്നതു കണ്ടപ്പോള്‍ വലിഞ്ഞുകേറി പറിച്ചു. പക്ഷെ അധികം ദൂരം ആ സൊയാബീന്‍സുമായി നടക്കേണ്ടി വന്നില്ല..കാരണം ഊഹിച്ചുകാണുമല്ലൊ (വല്ലവന്റെ പറമ്പില്‍നിന്നും കട്ടെടുക്കുന്നത് ആ സമയത്ത് ധീരതയായിട്ടാണ് ഞാന്‍ കരുതിയത്..ഈ ധീരതയുടെ മറവില്‍ കശുനണ്ടി,മാങ്ങ,പേരക്ക,ലൌലെല്ലിക്ക, ഓണത്തിനു പൂക്കള്‍ ഇത്യാദി സാധനങ്ങള്‍ കോച്ചാപ്ലീസ് ചെയ്യാറുണ്ടായിരുന്നു..ഇനിയൊരു ബാല്യം എനിക്കു കിട്ടിയാല്‍ വീണ്ടും ഈ കോച്ചാപ്ലീസ് ചെയ്യും പക്ഷെ ഇപ്പോള്‍ എന്റെ മകനാണിതു ചെയ്യുന്നതെങ്കില്‍ അവനെ ഞാന്‍...)

ഇപ്പോള്‍ വേലികളൊന്നും ഇല്ലാത്തതിനാല്‍ ഈ വിധ്വാനെ കാണാന്‍ കിട്ടാറില്ല.

പക്ഷെ ഇത്ര ഗുണങ്ങളുള്ള ഈ കക്ഷിയെ വീട്ടീല്‍ നട്ടുപിടിപ്പിക്കുന്നതിനേക്കാള്‍ നല്ലത് പച്ചമരുന്ന് കടയില്‍ നിന്ന് വാങ്ങുന്നതാണ്..!

നന്ദി.. ബാക്ക് 2 സ്കൂള്‍

Rare Rose said...

കാന്താരിക്കുട്ടി ചേച്ചീ..,..ഈ നായ്ക്കുരണം ചൊറിയും എന്നല്ലാത ഔഷധ ഗുണമുണ്ടെന്നു അറിഞ്ഞില്ല...പക്ഷെ അതിന്റെ ഭംഗിയുള്ള നല്ല വയലറ്റ് കായ്കള്‍ കാണുമ്പോള്‍ തോന്നുമോ ഇത്രേം പ്രശ്നക്കാരനാണെന്നു...അറിവുകള്‍ പങ്കുവെച്ചതില്‍ നന്ദീ ട്ടോ..:)
ഓ.ടോ :-
പച്ചപനംതത്തയായി മനോരമയില്‍ കണ്ടുട്ടാ..വീട്ടുകാരോടൊക്കെ അഭിമാനത്തോടെ പറഞ്ഞു കൊടുത്തു എനിക്കറിയാം ബ്ലോഗിലുള്ള ഈ കാന്താരിക്കുട്ടി ചേച്ചിയെ എന്നു...:)

കാവലാന്‍ said...

കൊള്ളാം സചിത്ര വിവരണം നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

നായ്ക്കുരണ ചൊറിയുമോ? എന്നു കേട്ടപ്പോള്‍ ഇവിടെ മൂത്രമൊഴിച്ചാല്‍ പോലീസു പിടിക്കുമോ എന്ന് ചോദ്യം പോലെയാ തോന്നിയത്,ഹും! :)

പിന്നെ,ഇതിന്റെ കുരു വറുത്തു പൊടിച്ച് കാപ്പിക്കുപകരം(കാപ്പിയേക്കാള്‍ രുചിയില്‍ മെച്ചം എന്നര്‍ത്ഥമില്ല) ഉപയോഗിക്കാം എന്നു നാട്ടറിവു കേട്ടിട്ടുണ്ട്.ഇതു കൃഷിചെയ്യുന്നതിനെകുറിച്ച് ഒരു ലേഖനം മുന്‍പ് വായിച്ചിട്ടുമുണ്ട്.പ്ലാസ്റ്റിക് കൂട് മൂപ്പെത്തിയ കുലയിട്ട് കത്രികകൊണ്ട് ഞെട്ടറുക്കുന്നതിന്റെ ചിത്രവുമുണ്ടായിരുന്നു.ഉണക്കിയ വിത്തിനിപ്പോള്‍ വാനിലയേക്കാള്‍ വിലകാണണം.

ബഷീർ said...

കാന്താരിക്കുട്ടി,

നായക്കരണ പൊടി വിതറിയ ഒരു സംഭവം ഞാന്‍ പഠിച്ച്‌ സ്കൂളിലും ഉണ്ടായിട്ടുണ്ട്‌ .. (അനുഭവിച്ചിട്ടില്ല )

ക്ലാസ്‌ മുടക്കാന്‍ ചിലര്‍ ചെയ്ത പണിയായിരുന്നു.

ഇത്‌ ഔശദ സസ്യമാണെന്ന് അറിയാം. ഇതു കൊണ്ടുണ്ടാക്കിയ കഷായമോ ,ലേഹ്യമോ ഒക്കെ ആയുര്‍വേദ മരുന്ന് കടയില്‍ കണ്ടിട്ടുണ്ട്‌

എന്തായാലും ഈ അറിവുകള്‍ തിരഞ്ഞു പിടിച്ച്‌ അറിയിക്കുന്നതിം അഭിനന്ദനങ്ങള്‍.. തുടരുക..

എന്താ ഈ കുറുക്കന്തൂറി കായ ? പനം കുരു വാണോ . ?

പണ്ട്‌ പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുന്നു..

ഈ .. കൊല്ലം അനവധി പനം കുരു.. കുറൂൂക്കന്‍ തൂറീീീ : )

അനില്‍@ബ്ലോഗ് // anil said...

പിള്ളേര്‍ക്കു മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നായ്ക്കൊരണപ്പൊടി ആയുധമാണു കേട്ടൊ, സമരകാലത്തു.
പിന്നെ നമ്മുടെ ഒഎബി ഔഷധഗുണം നേരത്തെ കണ്ടുപിടിച്ചെന്നു മനസ്സിലായി.

ഒരു സ്നേഹിതന്‍ said...

കാന്താരിക്കുട്ടി,

എവിടുന്നു കിട്ടുന്നു ഈ വിവരണങ്ങളെല്ലാം...
അതു പങ്കു വെച്ചതിന്നു നന്ദി...

അപ്പു ആദ്യാക്ഷരി said...

കാന്താരിക്കുട്ടീ, പോസ്റ്റ് നന്നായി. എന്നാൽ ഈ നായക്കുരണപൊടി എന്നാലെന്താണെന്നും, ഈ സസ്യത്തിന്റെ ഏതു ഭാഗമാണ് പൊടിയാക്കുന്നതെന്നും പറഞ്ഞിരുന്നെങ്കിൽ ഈ പോസ്റ്റ് പൂർണ്ണമായേനെ.

രസികന്‍ said...

എന്റെ സ്കൂൾ ജീവിതത്തിൽ ഒരിക്കൽ ഞങ്ങൾ നാലാം ക്ലാസ്സിലെ കുട്ടികളും അഞ്ചാംക്ലാസ്സിലെ കുട്ടികളും തമ്മിൽ വമ്പിച്ച അടി മത്സരം നടക്കുകയുണ്ടായി ( പൊടിപ്പും തൊങ്ങലും ചേർത്ത റിപ്പോർട്ട് ഞാൻ ഉടനെ പോസ്റ്റുന്നുണ്ട്) അന്ന് ഞങ്ങളുടെ നേതാവിന്റെ കയ്യിലുണ്ടായിരുന്ന മാരകായുധമായിരുന്നു ഈ നായ്ക്കുരണ. കാരണം അഞ്ചാം ക്ലാസ്സിലെ ബാക്ക് ബഞ്ചിലിരിക്കുന്ന അങ്കിളുമാരുടെ ഇടയിൽ പിടിച്ചു നിൽക്കേണ്ടെ!!!!!!!!!!!!

നായ്ക്കുരണയെപറ്റി വിഞ്ജാനപ്രദമായ വിവരണം തന്ന കാന്താരിക്കുട്ടിക്ക് ആശംസകൾ ....

Unknown said...

നായ്ക്കരണ പുരാണം എന്നെ പലതും ഓര്‍മിപ്പിക്കുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്പോള്‍ പെണ്‍കുട്ടികളുടെ ബെഞ്ചില്‍ ഇതുപോലെ, സാമൂഹിക വിരുദ്ധര്‍ നായ്ക്കരണ പൊടി വിതറിയിരുന്നു. എന്നും ആദ്യം ക്ലാസിലെത്തുന്ന ഗീതയും ഹസീനയുമാണ് അന്ന് അതിന്‍റെ കെടുതി അനുഭവിച്ചത്. അവര്‍ വിവരമറിയിച്ചതിനാല്‍ മറ്റു കുട്ടികളെ ബാധിച്ചില്ല. അന്ന് അവരുടെ കഷ്ടപ്പാട് കണ്ട്, അത് വിതറിയവനെ കിട്ടിയാല്‍ അവന്‍റെ ആസനത്തില്‍ ഈ പൊടി തേയ്ക്കണമെന്ന് തോന്നിപ്പോയിരുന്നു.

നന്ദി

Ranjith chemmad / ചെമ്മാടൻ said...

നല്ല വിവരണം!
ആശംസകള്‍.....

ജിജ സുബ്രഹ്മണ്യൻ said...

നിരക്ഷരന്‍ ജീ : വേഗം ഈ തൈര് ദേഹത്തു പുരട്ടൂ.. അല്പ നേരം ഇരിക്കൂ‍ൂ കേട്ടോ

കുഞ്ഞന്‍ ചേട്ടാ : ഓറ്മ്മകള്‍ പങ്കു വെച്ചതിനു നന്ദി

റോസ്
കാവലാന്‍’
ബഷീറിക്കാ : അതറിയില്ല അല്ലേ കാ‍ാഷ്ടം !!!!


അനില്‍: സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ഉണ്ടോ ഈ പണീ

സ്നേഹിതന്‍
അപ്പു
രസികന്‍
സാദിഖ്
രണ്‍ജിത്ത്
എല്ലാവര്‍ക്കും നന്ദി

smitha adharsh said...

ഇത്രയൊക്കെ ഗുണങ്ങള്‍ ഇതിനുണ്ടായിരുന്നോ?ശരിക്കും അറിയില്ലായിരുന്നു കേട്ടോ..
നല്ല പോസ്റ്റ്..

ഹരിശ്രീ said...

നല്ല അറിവുകള്‍ ...

പങ്കുവച്ചതില്‍ സന്തോഷം...

പിരിക്കുട്ടി said...

aha kollallo kantharikutty...

njaan adyayitta ee naaykurana chediye kanunne

ജിജ സുബ്രഹ്മണ്യൻ said...

എടീ വിശാലം : നീ എന്നെ ബ്ലോഗ്ഗില്‍ പരസ്യമായി ഇങ്ങനെ കളിയാക്കാതെ.. നായ്ക്കുരണത്തിനു ഇങ്ങനെ ഒരു ഗുണം കൂടി ഉണ്ടെന്നു എല്ലാര്‍ക്കും അറിയുന്നതാ.. ഞാന്‍ മനപ്പൂര്‍വ്വം അത് ഇടാഞ്ഞതാ. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്

സ്മിത :
ഹരിശ്രീ
പിരിക്കുട്ടി

എന്റെ ഈ പരട്ട പോസ്റ്റ് കാണാന്‍ വന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി

കാപ്പിലാന്‍ said...

ഈ വിശാലവും ,കാന്താരിയും പറഞ്ഞ ഗുണം എനിക്ക് മനസിലായില്ല .എന്താണ് ? ഒന്ന് വിശദീകരിക്കുമോ ?

ജിജ സുബ്രഹ്മണ്യൻ said...

കാപ്പിലാന്‍ ചേട്ടാ : അതു സ്വാമികളോട് വിശദീകരിക്കാന്‍ വയ്യാത്ത ഒരു ഗുണം ആണേ.. സ്വാമിയേ രക്ഷതു :

Kichu $ Chinnu | കിച്ചു $ ചിന്നു said...

നായ്ക്കുരണയുടെ ചിത്രങ്ങളും വിവരണവും നന്നായി.. ഇത്രേം ഭംഗി ഉള്ളൊരു പൂവാ അതിനുള്ളേ എന്നിപ്പളാ മനസ്സ്ലായെ

ബഷീർ said...

കാന്താരിക്കുട്ടി

സ്വാമിമാരല്ലേ ഇപ്പോള്‍ അതിന്റെ വോള്‍ സെയില്‍ ഡീലേള്‍സ്‌.. : )

ജിജ സുബ്രഹ്മണ്യൻ said...

kichu & chinnu
basheerikkaa

വായനക്കും കമന്റിനും നന്ദി

കാവാലം ജയകൃഷ്ണന്‍ said...

സഫേദ്‌ മുസ്ലി എന്നു പറയുന്ന സാധനം ഇതല്ലേ? എന്തായാലും ഇതുന്‍റെ പൂവു കൊള്ളാം. അബദ്ധത്തിലെങ്ങാനും വീട്ടുകാര്‍ എന്നെപ്പിടിച്ചു കല്യാണം കഴിപ്പിക്കുവാണെങ്കില്‍ എന്നും ഈ പൂ ഞാനവളുടെ തലയില്‍ ചൂടിക്കും. അത്രക്കൂം ഇഷ്ടപ്പെട്ടു. പിന്നെ, ഇതിന്‍റെ പൊടി ഒരു അഞ്ചാറു കിലോ കിട്ടാന്‍ വല്ല വഴിയുമുണ്ടോ? എനിക്കു കുറേയെണ്ണത്തിനിട്ടു പണി കൊടുക്കാനുണ്ട്‌.

ജിജ സുബ്രഹ്മണ്യൻ said...

ജയകൃഷ്ണന്‍ മാഷേ ; സഫേദ് മുസലി ഇതല്ല.അതു വേറൊരു ചെടിയാണു.പിന്നെ സ്ത്രീ വിരോധി ആണോ ? അല്ല “അബദ്ധത്തിലെങ്ങാനും വീട്ടുകാര്‍ എന്നെപ്പിടിച്ചു കല്യാണം കഴിപ്പിക്കുവാണെങ്കില്‍ എന്നും ഈ പൂ ഞാനവളുടെ തലയില്‍ ചൂടിക്കും. “ ഇതു കണ്ടിട്ട് ചോദിച്ചതാ ട്ടോ.പിണങ്ങണ്ടാ. ഇത് കൃഷി ചെയ്യുന്ന ഒരാളെ കുറിച്ച് ഞാന്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു..അഡ്രസ് കിട്ടുമോ എന്ന് തപ്പി നോക്കട്ടെ.കിട്ടിയാല്‍ തരാം

ജിജ സുബ്രഹ്മണ്യൻ said...

സഫേദ് മുസലിയെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ പോകൂ.
http://www.jeevanherbs.com/safed-musli-cultivation.html

Mr. K# said...

ഔഷധത്തിന്റെ ഒരു ഉപയോഗം മാത്രം പറഞ്ഞു തന്നില്ല അല്ലേ? വിശാലം പറഞ്ഞല്ലോ വേറെ എന്തോ ഉപയോഗം കൂടിയുണ്ടെന്ന് :-)

കാവാലം ജയകൃഷ്ണന്‍ said...

ഞാന്‍ സ്ത്രീ വിരോധിയാണോ എന്നത്‌ ഒരു കുഴപ്പിക്കുന്ന ചോദ്യമാണല്ലോ കാന്താരിക്കുട്ടീ... 50:50 എന്നു വേണമെങ്കില്‍ പറയാം. കൂടുതല്‍ അറിയാന്‍ ദേ ഈ ലിങ്ക് ഒന്നു സന്തര്‍ശിച്ചാല്‍ മതി. എനിക്ക്‌ സ്ത്രീകളോടുള്ള ഒരു കാഴ്ച്ചപ്പാടായി വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. പക്ഷേ മുഴുവന്‍ വായിക്കാതെ എന്നെ ചീത്ത പറയരുതെന്ന് അപേക്ഷിക്കുന്നു.

ലിങ്ക്:
http://hrudayathudippukal.blogspot.com/2008/06/blog-post_19.html

കാവാലം ജയകൃഷ്ണന്‍ said...

സ്ത്രീകളോട് വിരോധമുണ്ടെങ്കില്‍ ആരെങ്കിലും ഭാര്യയുടെ തലയില്‍ പൂ ചൂടിക്കുമോ?

അടുത്തു തന്നെ ഒരു വിവാഹ പരസ്യം പോസ്റ്റ് ചെയ്യുന്നുണ്ട് അപ്പോള്‍ മനസ്സിലാകും ബാക്കി

ജിജ സുബ്രഹ്മണ്യൻ said...

കുതിരവട്ടന്‍ : വിശാലം അങ്ങനെ പലതും പറയും.ഇപ്പോള്‍ ഞാന്‍ എഴുതിയ അത്രേം ഔഷധ ഗുണങ്ങളേ പറ്റി അറിഞ്ഞാല്‍ മതീ ട്ടോ...അയ്യെടാ..

ജയകൃഷ്ണന്‍ മാഷേ : തന്ന ലിങ്കില്‍ ഞാന്‍ പോയി.ചിലര്‍ അങ്ങനെ ഉണ്ടാകും,എന്നു കരുതി എല്ലാവരും അങ്ങനെ ആയിരിക്കും എന്നു ചിന്തിക്കരുത്.മയക്കു മരുന്നിനു അടിമയായാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പലതും ചെയ്യും.അതൊക്കെ അഹങ്കാരം ആണെന്നേ ഞാന്‍ പറയൂ.മക്കള്‍ എങ്ങനെ ജീവിക്കുന്നു എന്നു മാതാപിതാക്കളും അന്‍വേഷിക്കാത്തതിന്റെ ഫലം ആണ് അത്രയും മോശമായ രീതിയില്‍ കുട്ടികളെ കാണേണ്ടി വരുന്നത്.

പിന്നെ ഒരു പെണ്‍കുട്ടിയെ പൂവ് ചൂടിക്കണം എന്നൊരു തോന്നല്‍ ഉണ്ടായല്ലോ.അപ്പോള്‍ 50 :50 ഒന്നും അല്ല ,അതില്‍ കൂടുതല്‍ ഉണ്ട്..ഹ ഹ ഹ എന്നെ ഓടിക്കണ്ടാ‍ാ...


പിന്നെ നായ്ക്കുരണ പൊടി കിട്ടിയാല്‍ വഴി വക്കില്‍ കാണുന്ന ആ പെണ്‍കുട്ടികളുടെ ദേഹത്തിടാന്‍ ഒട്ടും മടിക്കേണ്ടതില്ല എന്നാണു എന്റെ എളിയ അഭിപ്രായം !!!!!

കാവാലം ജയകൃഷ്ണന്‍ said...

ഹ ഹ 50:50 തന്നെ. എന്നു വച്ച് സ്വന്തം ഭാര്യയുടെ തലയില്‍ പൂ ചൂടിക്കൊടുക്കണം എന്നാഗ്രഹിച്ചു പോകാത്ത ഋഷ്യശൃംഗന്മാര്‍ ഉണ്ടാവുമോ? അതൊരു ഭര്‍ത്താവിന്‍റെ ന്യായമായ അവകാശമല്ലേ?. പിന്നെ ഒരു പ്രശ്നമുള്ളത്‌ ഇപ്പൊഴത്തെ പെണ്‍പിള്ളേര്‍ക്കൊക്കെ മുടി പൂവന്‍ കോഴിയുടെ അങ്കവാലിന്‍റെ അത്രേ വരൂ. അതൊരു വെല്ലുവിളിയാണ്. ഏതായാലും കാത്തിരുന്നു കാണാം, എന്‍റെ തപസ്സിളക്കാന്‍ പോന്ന ഒരുത്തി ഈ ഭൂമി മലയാളത്തില്‍ അവതരിച്ചിട്ടുണ്ടോ എന്ന്.

ആ ‘ടൈപ്പ്’ പെണ്‍പിള്ളേരുടെ ദേഹത്ത് നായ്ക്കുരണ വിതറിയാല്‍ നായ്ക്കുരണയ്ക്കു ചൊറിയും... അല്ലാതെ അവര്‍ കുലുങ്ങില്ല