Sunday, July 6, 2008

അമ്മേ എന്നെ തേളു കടിച്ചേ.................എന്റെ മോനു 7 വയസ്സു പ്രായം ഉള്ളപ്പോള്‍ നടന്ന ഒരു സംഭവം.രാവിലെ ഞാന്‍ അടുക്കളയില്‍ പാചക കസര്‍ത്തില് .കണ്ണന്‍ അന്നു നാട്ടിലുണ്ട്.സിറ്റൌട്ടില് പത്രം വായിച്ചിരിക്കുന്നു.മോന്‍ രാവിലെ അപ്പൂപ്പന്റെ കൂടെ പറമ്പിലേക്കു പോയി.ജാതി മരച്ചുവട്ടില് വീഴുന്ന ജാതിക്കാ രാവിലെ തന്നെ പെറുക്കിയില്ലെങ്കില്‍ ആരെങ്കിലും കൊണ്ടു പോകും ( നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം !! )

അവര്‍ പറമ്പിലേക്കു ഇറങ്ങി ഒരു 10 മിനിട്ട് കഴിഞ്ഞു കാണില്ല . മോന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു.

ഞാന്‍ പേടിച്ചു..എന്താ പറ്റിയേ കുട്ടാ.....

കണ്ണനും അപ്പോളെക്കും ഓടി വന്നു..മോന്‍ വലിയ വായിലെ നിലവിളിക്കുകയാണ്..

എന്നെ തേളു കടിച്ചു അമ്മേ...എനിക്കു വേദന സഹിക്കാന്‍ പറ്റണില്ലാമ്മേ.........

എന്താ ചെയ്യണ്ടെ ?? എനിക്കാകെ വെപ്രാളമായി. എന്തു മരുന്നാ കൊടുക്കേണ്ടതു എന്നു ഒരു രൂപവും ഇല്ല.തേളു കടിച്ചാല് വിഷം ഇല്ലാ എന്നറിയാം.എന്നാലും വേദന കുറക്കാന്‍ എന്താ ചെയ്യേണ്ടതു എന്നറിയില്ല
അപ്പൂപ്പന് കടിച്ച തേളിനെ കൊന്നു അവിടെ ഇട്ടിട്ടുമുണ്ട്..അതു കാണും തോറും മോന്‍ പിന്നേം കരച്ചില്..

വേഗം ഡ്രെസ്സ് മാറ്റി മോനെ കൊണ്ട് ഞങ്ങള് ഹോസ്പിറ്റലിലേക്കു പാഞ്ഞു.വിവരം പറഞ്ഞപ്പോള് ഡോക്ട്റ്ക്കു ചിരി.

വേദന കുറയാന്‍ ഒരു ഇഞ്ചക്ഷനും ഗുളികയും ഒക്കെ കൊടുത്തു.എന്നിട്ട് പറഞ്ഞു വീട്ടില് ചെന്നു രണ്ടു കഷണം തേങ്ങാകൊത്തു കൊടുത്താല്‍ മതി എന്ന് ..വിഷം ഏല്‍ക്കാതിരിക്കാന്‍ തേങ്ങാ കൊത്തു ബെസ്റ്റ് ആണെന്ന്

മോന്റെ കരച്ചിലിനും സങ്കടത്തിനുമിടയില് ഞാന് ചിരിച്ചു പോയി.ഇത്ര എളുപ്പം കിട്ടുന്ന ഒരു മരുന്നുണ്ടായിട്ടാണോ ഞാന്‍ റ്റെന്‍ഷന്‍ ആയി ആശുപത്രിയിലോട്ട് ഓടിയത് ??

അന്നു തേള്‍ വിഷത്തിനു പറ്റിയ മരുന്നുകളെ കുറിച്ചു ചെറിയ ഒരു അന്വേഷണം നടത്തി ..എനിക്കു കിട്ടിയ വിവരങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.

 കുരുമുളക്,കറിവേപ്പില എന്നിവ അരച്ചു കടിവായില് പുരട്ടുക


 കുരുമുളക്,കറിവേപ്പില എന്നിവ മോരില് അരച്ചു കലക്കി കടിവായില് ധാര കോരുക

 ഉങ്ങിന് തളിര് കയ്യിലിട്ട് തിരുമ്മി കടിവായില് പുരട്ടുക

 തുമ്പക്കുടം,ചുവന്നുള്ളി,തുളസിയില എന്നിവ ഗോമൂത്രത്തില് അരച്ചു പൂശുകയും ധാരയിടുകയും ചെയ്യുക

 വേപ്പിന്‍ തൊലി,കുരുമുളക് ഇവ പുളിച്ച മോരില് അരച്ചു ,തിളപ്പിച്ചു ധാര കോരുക

 ഉമി, തല രോമം എന്നിവ സമം കനലില് ഇട്ട് ,കുറച്ചു നെയ്യും ഒഴിച്ചു പുകച്ച് ആ പുക കടിവായില് ഏല്‍പ്പിച്ചാല് കടച്ചില് ,വേദന എന്നിവക്കു ഉടനടി ആശ്വാസം ലഭിക്കും


കൂടുതല് ചികിത്സ അറിയുന്നവര് ഇവിടെ ആ അറിവു പങ്കു വെക്കുമല്ലോ..സ്നേഹത്തോടേ കാന്താരിക്കുട്ടി

ചിത്രത്തിനു കടപ്പാട്:ഗൂഗിള്‍

24 comments:

ജിജ സുബ്രഹ്മണ്യൻ said...

അന്നു തേള് വിഷത്തിനു പറ്റിയ മരുന്നുകളെ കുറിച്ചു ചെറിയ ഒരു അന്വേഷണം നടത്തി ..എനിക്കു കിട്ടിയ വിവരങ്ങള് ഞാന് നിങ്ങളുമായി പങ്കു വെക്കുന്നു.

കൂടുതല് ചികിത്സ അറിയുന്നവര് ഇവിടെ ആ അറിവു പങ്കു വെക്കുമല്ലോ..

Sharu (Ansha Muneer) said...

ഈ തേളിനെ കണ്ടാല്‍ വേദനയില്ലെങ്കില്‍ പോലും കരഞ്ഞു പോകും. എന്തായാലും ഈ നുറുങ്ങുകള്‍ക്ക് നന്ദി.

പാമരന്‍ said...

തേങ്ങാക്കൊത്ത്‌.. ഇതു പുതിയ അറിവാണല്ലോ..

'നാട്ടിന്‍ പുറം അറിവുകളാലും സമൃദ്ധം' അല്ലേ?

siva // ശിവ said...

ഇതൊക്കെ പുതിയ അറിവാണ്...ഇതൊക്കെ പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തുന്നതിന് നന്ദി...

സസ്നേഹം,

ശിവ

smitha adharsh said...

നല്ല പോസ്റ്റ്....തേങ്ങാ കൊത്ത് കലക്കിയല്ലേ..ഇനി,ഓര്ത്തു വക്കാം. എന്നാലും,ആ കുട്ടിക്ക് തേളിനെ തിരിച്ചറിഞ്ഞല്ലോ... അത് തന്നെ വലിയ കാര്യമായി തോന്നുന്നു....

Malayali Peringode said...

:)

ചാണക്യന്‍ said...

കാന്താരീ..
ഇയാ‍ളാര് മദാമ്മയാ ഇതൊന്നും അറിയാതിരിക്കാന്‍....

Sands | കരിങ്കല്ല് said...

തേളിനു വിഷമില്ലാ എന്നു കാന്താരിച്ചേച്ചി പറയുന്നു...
ഉണ്ടെന്നു്‌ വിക്കിയും പറയുന്നു..

ആരെ നമ്പണം?

Typist | എഴുത്തുകാരി said...

കരിങ്കല്ലു പറഞ്ഞപോ‍ലെ തേളിനു വിവ്ഷമുണ്ടെന്നാ മനസ്സിലാക്കി വച്ചിരിക്കുന്നതു്.

എന്തായാലും തേളിന്റെ പടം ഉഗന്‍.

പൊറാടത്ത് said...

തേളിന് വിഷമില്ലാന്നുള്ളത് നേര് തന്നെയോ കാന്താരീ..!? (കന്നാലികോളേജിലൊക്കെ പഠിച്ച ആളാണല്ലോ, അപ്പോ വിശ്വസിയ്ക്കാം അല്ലേ..)

എന്തായാലും, ഈ അറിവുകള്‍ക്ക് നന്ദി

ശ്രീ said...

തേളിനു വിഷമുണ്ടായാലും ശരി, ഇല്ലേലും ശരി, കാണുമ്പോള്‍ തീരെ സന്തോഷം തോന്നാറില്ല. (കുറേശ്ശെ പേടി തോന്നാറുണ്ടെന്നും പറയാം).

എന്തായാലും പ്രതിവിധികളെക്കുറിച്ചുള്ള അറിവ് പങ്കു വച്ചതിനു നന്ദി, ചേച്ചീ.
:)

Bindhu Unny said...

കുട്ടിക്കാലത്ത് ഞാനും ചേട്ടനും കൂടി പറമ്പില്‍ കിടക്കുന്ന കല്ലിന്റെ അടിയിലൊക്കെ തേളുകളെ തിരഞ്ഞു നടന്നത് ഓര്‍മ്മ വന്നു. ഭാഗ്യത്തിന് കുത്ത് കിട്ടീട്ടില്ല. വിവരങ്ങള്‍ പങ്കുവച്ചതിന് നന്ദി. :-)

പ്രവീണ്‍ ചമ്പക്കര said...

തേളിനു വിഷം ഇല്ല എന്നുള്ളത് ഒരു പുതിയ അറിവ് ആണ്. പിന്നെ ഈ “ഉങ്ങിന് തളിര് കയ്യിലിട്ട് തിരുമ്മി കടിവായില് പുരട്ടുക“ ഈ “ഉങ്ങിന്”"എന്നാല്‍ എന്താണ്?

ജിജ സുബ്രഹ്മണ്യൻ said...

ഷാരു : കഴിഞ്ഞ ദിവസം ഞാന്‍ ബസ് സ്റ്റോപ്പില്‍ നിന്നപ്പോള്‍ റോഡ് എന്റെ സ്വന്തം എന്ന മട്ടില്‍ ഒരു തേള്‍ നടന്നു പോകുന്നു.അവിടെ മരം വെട്ടിക്കൊണ്ടിരുന്ന 2 ചേട്ടന്മാരെ വിളിച്ചു ഈ സാധനത്തിനെ ഞാന്‍ കാണിക്കുകയും അവര്‍ അപ്പോള്‍ തന്നെ അതിനെ കൊല്ലുകയും ചെയ്തു.. അതിനെ കണ്ടപ്പോള്‍ ആണ് ഈ പഴയ സംഭവം എനിക്കു ഓര്‍മ്മ വന്നത്..

പാമരന്‍ ജീ : ഇതു ഡോക്ക്ടറ് പറഞ്ഞ നാട്ടറിവ്

ശിവ
സ്മിത
മലയാളി
ചാനക്യന്‍ : ഞാന്‍ മദാമ്മ ഒന്നും അല്ല..പക്ഷേ അന്നെനിക്ക് ഇതിനെ കുറിച്ച് അത്ര അറിയില്ലായിരുന്നു.എനിക്കു മാത്രമല്ല എന്റെ ഹസിനും ഹസിന്റെ അച്ഛനും അറിയില്ലാരുന്നു

വിശാലം

കരിങ്കല്ലേ : വിഷം ഇല്ലാ എന്നു ഞാന്‍ ഉദ്ദേശിച്ചതു വിഷം തീരെ ഇല്ലാ എന്നുള്ള അര്‍ഥത്തിലല്ല.വിഷത്തിന് തീവ്രത കുറവാ എന്നുള്ള അര്‍ഥത്തിലാ.തേള്‍.കടന്നല്‍.എലി ഇവ കടിച്ചാല്‍ വിഷം ഉണ്ട്.പക്ഷേ പാമ്പു കടിക്കുന്ന പോലത്തെ ഒരു പേടി വേണ്ടല്ലോ..
പൊറാടത്തു ചേട്ടാ : കിട്ടിയ സമയം കൊണ്ട് പാ‍ര !!!! ഹ ഹ ഹ

എഴുത്തുകാരീ :
ശ്രീ :
ബിന്ദു :
പ്രവീണ്‍ : ഉങ്ങ് എന്നതു ഒരു പച്ച മരുന്നാണ്.അതിന്റെ പടം കിട്ടുമോ എന്നു നോക്കട്ട ഞാന്‍തേള്‍ വിശേഷം അറിയാ‍ാന്‍ ഇവിടെ വന്ന എല്ലാര്‍ക്കും നന്ദി

ഹരീഷ് തൊടുപുഴ said...

പെങ്ങളെ താങ്കള്‍ ഒരൊന്നൊന്നര കാന്താരി തന്നെ, കാരണം ഇമ്മാതിരി ഉള്ള വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ ഇടുന്നതിനു...നന്ദി ഒട്ടേറെ നന്ദി

Unknown said...

തേള്‍ എന്നെ കടിച്ചിട്ടുണ്ട്.
അന്ന് അച്ചമ്മ ഉള്ള കാലമാ
അച്ചമ്മ എനിക്ക് തേങ്ങാ കൊത്ത്
തിന്നാന്‍ തന്ന ഒരോര്‍മ്മ ഇപ്പോഴുമുണ്ട്
നല്ല പോസ്റ്റ് ചേച്ചി

ഒരു സ്നേഹിതന്‍ said...

തേങ്ങാക്കൊത്ത്‌.. ഇതു പുതിയ അറിവാണല്ലോ..

എവിടുന്നു കിട്ടുന്നു ഇതുപോലെ ഉപകാരപ്രതമായ വിവരങ്ങള്‍...

ഹരിശ്രീ said...

ചേച്ചീ,

തേള്‍ കടിച്ചാല്‍ ഉപയോഗിക്കേണ്ട പ്രതിവിധികള്‍ ഇവിടെ പോസ്റ്റിയത് ഉപകാരപ്രദമാണ്.

പക്ഷേ വിഷമുള്ള ഇനം തേള്‍ ഉണ്ടെന്നാണ് അറിവ് അതായത് മനുഷ്യന്റെ ജീവന് ആപത്ത് വരുത്തുന്ന വിധത്തിലുള്ളത്...

ഹരിശ്രീ said...

ചേച്ചീ,

തേള്‍ കടിച്ചാല്‍ ഉപയോഗിക്കേണ്ട പ്രതിവിധികള്‍ ഇവിടെ പോസ്റ്റിയത് ഉപകാരപ്രദമാണ്.

പക്ഷേ വിഷമുള്ള ഇനം തേള്‍ ഉണ്ടെന്നാണ് അറിവ് അതായത് മനുഷ്യന്റെ ജീവന് ആപത്ത് വരുത്തുന്ന വിധത്തിലുള്ളത്...

ജിജ സുബ്രഹ്മണ്യൻ said...

ഹരീഷ്
അനൂപ്
സ്നേഹിതന്‍
ഹരിശ്രീ : വന്നതിനു നന്ദി
പിന്നെ മനുഷ്യനെ കൊല്ലാന്‍ കഴിവുള്ല തേളുകളും ഉണ്ട് എന്നു ഞാന്‍ വായിച്ചു.സഹാരായിലെ അറ്റ്ലന്‍ പര്‍വത പ്രദേശത്താണ് അവയെ കാണുന്നത്.അവന്‍ കടിച്ചാല്‍ 4 മണിക്കൂറിനകം മനുഷ്യന്‍ മരിച്ചിരിക്കും.നമ്മുടെ തമിഴ് നാട്ടിലും ഉഗ്ര വിഷം ഉള്ള തേളുകള്‍ ഉണ്ട്. 750 തരം തേളുകള്‍ ഉണ്ടെന്നു ഗവേഷകര്‍ അവകാശപ്പെയ്യുന്നു..വലിപ്പം കൂടിയ തേളുകള്‍ ഭാരതത്തിലാണ് ഉള്ളത് എന്നും പറയപ്പെടുന്നു

തെറ്റ് മനസ്സിലാക്കി തന്നതിനു നന്ദി

കുഞ്ഞന്‍ said...

തേള്‍,പഴുതാര എന്നിവ കടിച്ചാല്‍ തേങ്ങാപ്പൂള്‍ കൊടുക്കാറുണ്ട്, പക്ഷെ തേങ്ങ ചിരവിയത് കൊടുക്കാറില്ല

നമ്മുടെ നാട്ടിലെ തേളിന് അത്ര മാരകമായ വിഷം ഇല്ല, എന്നാലും കടിച്ചാല്‍ അസ്വസ്ഥത ഉണ്ടാകും

തേളിനെ പറ്റിയും അത് കടിച്ചാല്‍ ചെയ്യാവുന്ന ഫസ്റ്റ് എയ്ഡും വളരെ ഭംഗിയായി കാന്താരി അവതരിപ്പിച്ചു..കൂട്ടത്തില്‍ കുറെ വിഷമുള്ള, പല ജാതി തേളികളുറ്റെ പടവും കൊടുക്കാമായിരുന്നു.

SreeDeviNair.ശ്രീരാഗം said...

ഇതുപോലെയുള്ള അറിവുകള്‍,
ഇനിയും എഴുതൂ..
മോനെആശുപത്രിയില്‍ കാണിച്ചതു,
നന്നായി.ആരൊക്കെ നാട്ടുമരുന്ന്
പറഞ്ഞുതന്നാലും,ഇങ്ങനെയൊക്കെ
ചെയ്തിട്ട് ധൈര്യമായിരിക്കാന്‍,
അമ്മ യ്ക്കും ധൈര്യം വേണം അല്ലേ?


സ്നേഹത്തോടെ,
ചേച്ചി..

ബഷീർ said...

ഈ തേളാണോ കുത്തിയത്‌ ? ഇത്‌ ഒന്നന്നൊര തേളാണല്ലോ ?

ഉഗ്ര വിഷമുള്ള തേളുകളും ഉണ്ട്‌..

തേങ്ങാക്കൊത്ത്‌ കിട്ടുകയാണെങ്കില്‍ ഒരു തേളു കുത്തിയാലും വേണ്ടില്ല ..


കാന്താരിമുളക്‌ കടിച്ചു തിന്നുന്നവര്‍ക്ക്‌ തേളു കുത്തിയാല്‍ ഒന്നു പറ്റില്ല..( തേളിന്റെ പണിതീരൂം ) എന്ന് ആരോ എവിടെയൊ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌..

ഈ നാട്ടറിവുകള്‍ക്ക്‌ നന്ദി

ജിജ സുബ്രഹ്മണ്യൻ said...

തേളിനെ കൊല്ലാനൊരു എളുപ്പവഴി.തേളിന്റെ ദേഹത്തു അലപം വിസ്ക്കി ഒഴിച്ചു കൊടുക്കുക.തേള്‍ തന്നത്താന്‍ കുത്തി ആത്മഹത്യ ചെയ്തോളും.എപ്പടി ഉണ്ട് വിദ്യ ???