Saturday, July 19, 2008

ചക്രവാക പക്ഷി....

വൃശ്ചിക മാസത്തിലെ ഒരു തണുത്ത പുലര്‍കാലം.ഉറക്കമുണരാന്‍ വൈമനസ്യത്തോടെ കിടക്കുമ്പോള്‍ ഫോണ്‍ ബെല്ല് അടിക്കുന്ന ഒച്ച കേട്ടു.തന്നെ പുണര്‍ന്നിരുന്ന മീരയുടെ കൈകള്‍ മെല്ലെ മാറ്റിയിട്ട് റിസീവര്‍ കൈയ്യിലെടുത്തു.അങ്ങേത്തലക്കല്‍ നിന്നു പരിചയമുള്ള ശബ്ദം.


“ ഞാന്‍ പ്രഭാകരനാണ് സംസാരിക്കുന്നത്..ഇന്നു വെളുപ്പിനു നിമിഷ മരിച്ചു..ആത്മഹത്യ ആയിരുന്നു “

നെഞ്ചിലൂ‍ൂടേ ഒരു ഇടിമിന്നല്‍ പാഞ്ഞു പോയി. നിമിഷ മരിച്ചു.അതും ആതമഹത്യ .എന്തിനു അവളിതു ചെയ്തു ??

നിമിഷ.......

ചന്ദനക്കാതല്‍ കടഞ്ഞെടുത്ത പോലെ സുന്ദരി.പഠിക്കാന്‍ മിടുക്കി.പ്രസംഗിക്കാനും കവിത ചൊല്ലാനും കവിത എഴുതാനും പാടാനും എല്ലാം നിമിഷ മിടുക്കി ആയിരുന്നു.

എപ്പോഴാണ് താന് അവളെ കണ്ടു മുട്ടിയത് ??

ഏകാന്തതയെ സ്നേഹിചിരുന്ന നിമിഷക്ക് അധികം കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. വായനയായിരുന്നു അവളുടെ ഹോബി.ലൈബ്രറിയുടെ ഒഴിഞ്ഞ മൂലയില് ഒറ്റക്കിരുന്നു ഷെല്ലിയുടെയും കീറ്റ്സിന്റെയും ഷേക്സ്പിയറിന്റെയും ലൊകത്തിരുന്ന അവളെ പരിചയപ്പെട്ടു.. ആദ്യം ഒന്നും അവള്‍ അധികം സംസാരിക്കുമായിരുന്നില്ല

പതിയെ പതിയെ മനസ്സുകള്‍ തമ്മിലടുത്തു.മഹത്തായ ഒരു പ്രണയ ബന്ധം അവിടെ തുടങ്ങി.

പക്ഷേ ആ ബന്ധം പൂര്‍ണതയില്‍ എത്തിയില്ല.നിമിഷയെ വിവാഹം കഴിച്ചാല്‍ ആത്മഹത്യ ചെയ്യും എന്ന അമ്മയുടെ പിടിവാശിക്കു മുന്നില്‍ വേദനയോടെ തനിക്കവളെ മറക്കേണ്ടി വന്നു..

പിന്നെ അമ്മയുടെ നിര്‍ബന്ധ പ്രകാരം മീരയെ വിവാഹം ചെയ്തു.നിമിഷ എന്തു ചെയ്യുന്നു എന്നു പിന്നീട് അന്വേഷിച്ചതേയില്ല.വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കട്ടെ എന്ന് മനസ്സില്‍ ആഗ്രഹിച്ചു.അവള്‍ക്കും കുടുംബവും കുഞ്ഞുങ്ങളും ആയിക്കാണും എന്നു ആശ്വസിച്ചു..

എന്നാലിപ്പോള് ??

അവള്‍ക്കു തന്നെ മറക്കാന് കഴിഞ്ഞിരുന്നില്ലെന്നോ?

പ്രഭാകരന്‍ പറഞ്ഞു ...

”പല പല വിവാഹാലൊചനകള് വന്നിട്ടും നിമിഷ ഒന്നിനും വഴങ്ങിയില്ല.അവസാനം നിമിഷയുടെ സമ്മതം ഇല്ലാതെ ഒരു എഞിനീയറുടെ ആലോചന ഉറപ്പിക്കും എന്ന ഘട്ടം വന്നപ്പോള് ആണ് അവളിതു ചെയ്തത്...“

അവളെ അവസാനമായി ഒന്നു കാണണം..അവളെ യാത്രയയക്കാന് ഞാന്‍ വേണം..

രാവിലെ അവളുടെ വീട്ടു പടിക്കല്‍ എത്തിയപ്പോളേ ചന്ദനത്തിരിയുടെയും അഷ്ട ഗന്ധത്തിന്റെയും മണം കാറ്റില്‍ പരക്കുന്നതു അറിഞ്ഞു.


“ജനിമരണങ്ങളെനിക്കിനി വേണ്ടാ
പരിപാലയമാം നാരായണ ജയ“

ശോക നിര്‍ഭരമായ പ്രാര്‍ഥനാ ശകലം


വാതില്‍ക്കലെത്തി അകത്തേക്ക് നോക്കി

കോടിത്തുണി പുതച്ച് ഒരു നിശ്ചല ശരീരം !!
പുകയുന്ന ചന്ദനത്തിരി.......
മലര്‍ത്തി വെച്ച തേങ്ങാമുറി..........
നിലവിളക്ക്......

എന്റെ നിമിഷേ ....... നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോ...

ഒരു ഗദ്ഗദം തൊണ്ടയില് വന്നു വിതുമ്പുന്നത് ഞാന്‍ അറിഞ്ഞു.. ഇണയെ ഓര്‍ത്തു തേങ്ങുന്ന ഒരു ചക്രവാക പക്ഷിയുടെ തേങ്ങല് പോലെ അതു തൊണ്ടയില് ഒരു ഞരക്കമായി....

34 comments:

ജിജ സുബ്രഹ്മണ്യൻ said...

ഒരു കഥ എഴുതാന്‍ ശ്രമിച്ചു നോക്കിയതാ.കഥ എന്നു പറയാമോ എന്നെനിക്കറിയില്ല.എന്നാലും......നിങ്ങളുടെ അഭിപ്രായം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.. നിങ്ങള്‍ തീരുമാനിക്കൂ.. ഞാന്‍ ഈ പണി തുടരണോ വേണ്ടയോ ???

Ranjith chemmad / ചെമ്മാടൻ said...

ഉല്‍ഘാടനക്കമന്റ് എന്റെ വക

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം കേട്ടൊ.വിഷയത്തില്‍ പുതുമയില്ലെങ്കിലും ശൈലി ഇഷ്ടപ്പെട്ടു.(ഞാന്‍ ഒരു ഡയറി പോലും എഴുതി ശീലമില്ലാത്തയാളാണു കേട്ടൊ)

Ranjith chemmad / ചെമ്മാടൻ said...

പക്ഷേ, കഥയില്‍ പുതുമയൊന്നുമില്ല.
ഒരു സാധാരണ പൈങ്കിളിക്കഥ.
തുടക്കമല്ലേ...എന്ന നിലയില്‍ നന്നായിരിക്കുന്നു എന്നു പറയാം
സാമ്പ്രദായക ശൈലിയില്‍ നിന്നുമാറി,
പുതിയ വിഷയങ്ങള്‍
പുതിയ ശൈലിയില്‍ അവതരിപ്പിക്കാന്‍
ശ്രമിക്കൂ,
ആശംസകള്‍

CHANTHU said...

കഥയിലേക്കുള്ള കാലെടുത്തുവെപ്പ്‌ നല്ലതിനാവട്ടെ.
(മരണമുഖം......... ബാക്കി പിന്നീടു പറയാം)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാന്താരിക്കുട്ടിയേയ് ആ ശൈലി അനില്‍ ഭയ് പറഞ്ഞത് പോലെ നന്നായിട്ടുണ്ട് കെട്ടൊ..
ഇനിയും തുടരൂ വ്യത്യസ്ഥതയാര്‍ന്ന ഈ മാറ്റം..

തണല്‍ said...

ഓടിക്കൊണ്ടാണോ എഴുതിയത്?
നിരീക്ഷണങ്ങള്‍ കഥയ്ക്ക് ഗുണം ചെയ്യുമെന്നു തോന്നുന്നു.തുടരുക:)

കുഞ്ഞന്‍ said...

തീര്‍ച്ചയായും എഴുതണം. വായിച്ചു മടുത്ത ശൈലിയില്‍ നിന്നും വേറിട്ട്, പക്ഷെ അതിലേക്ക് എത്തിപ്പെടണമെങ്കില്‍ നിറച്ചും എഴുതുക..

ഈ കഥ വായിച്ചാല്‍ മടുപ്പ് തോന്നില്ല.. അഭിനന്ദനങ്ങള്‍..തുടക്കം ഇങ്ങനെയാണെങ്കില്‍ അധിക നാളുകള്‍ക്കുള്ളില്‍ നല്ലൊരൊ കഥാകൃത്തായിത്തീരും..!

Unknown said...

ഞാനാദ്യം വിചാരിച്ചത് പ്രണയം തകര്‍ന്ന ആ
പെണ്‍ കുട്ടി അത്മഹത്യ ചെയ്തത് മൂലം കാന്താരിക്കുട്ടിക്ക് ഉണ്ടായ ദു:ഖമാണ് അവിടെ കുറച്ചത് എന്നാണ്.ഇതിന് ജീവിച്ചിരുന്ന ആരേലുമായി ബന്ധമുണ്ടോ അതോ സാങ്കല്‍പ്പികമോ
ആദ്യ കമന്റില്‍ ഒരു കഥയെഴുതാനുള്ള ഒരു ശ്രമമാണെന്ന് കണ്ടു.
എന്തായാലും ശരിക്കും ജീവിതം വരച്ചിട്ടതു പോലെ
നല്ല അവതരണം.

അജയ്‌ ശ്രീശാന്ത്‌.. said...

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ
വിവാഹം കഴിക്കാതെ
ബന്ധങ്ങളുടെ
ബന്ധനത്തിന്റെ പേരില്‍
ഒഴിഞ്ഞുമാറിയവന്‌
അവളെക്കുറിച്ചോര്‍ത്ത്‌
വിലപിക്കാന്‍ അര്‍ഹതയുണ്ടോ..??
അതിന്റെ ഉത്തരമെന്തായാലും..
ഈ എഴുത്ത്‌ ഇഷ്ടമായി..
ആശംസകള്‍...

പാമരന്‍ said...

വായിച്ചു..

ഹരീഷ് തൊടുപുഴ said...

ധൈര്യമായി എഴുതിക്കോളൂ ട്ടോ; ഒരു കഥാക്രുത്താകാനുള്ള എല്ലാ സാദ്ധ്യതകളും കാണുന്നുണ്ട്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Good

OAB/ഒഎബി said...

എല്ലാവരും ഇങ്ങനെ തുടങ്ങിയാ എന്താ ചെയ്യാ എന്ന് എന്നോട് പറഞ്ഞ്,
കാന്താരിക്കുട്ടിയും മരണത്തെക്കുറിച്ച് തന്നെ പറഞ്ഞല്ലൊ.
ഏതായാലും കുഴപ്പമില്ല. കാരണം ഞാന്‍ കഥ എഴുതിയല്ലൊ. പിന്നെ എന്തു കൊണ്ട് നിങ്ങള്‍ക്കായിക്കൂട?.

ഒഎബി.

വല്യമ്മായി said...

മൂഷിക സ്ത്രീ.............

ചന്ദ്രകാന്തം said...

കണ്ണിനും കാതിനും ഏറെ പരിചിതമായ വിഷയമാണെന്നത്‌കൊണ്ട്‌ കുഴപ്പമൊന്നുമില്ല. അവതരണത്തില്‍ കുറച്ചുംകൂടി സൂക്ഷ്മത കൈവന്നാല്‍....കൂടുതല്‍ ആസ്വാദ്യമാകും.
..ന്ന് ച്ചാല്‍..ധൈര്യായിട്ട്‌ ഈ പണി തുടരാം..ന്നു തന്നെ.
:)

യാരിദ്‌|~|Yarid said...

ഇനി എന്തു പറയാന്‍. പറയാനുള്ളതു മുന്‍പെ വന്നവര്‍ പറഞ്ഞിട്ടു പോയി. അതോണ്ടിനി ഒന്നും പറയുന്നില്ല..!

siva // ശിവ said...

പാവം നിമിഷ....ഈ കഥ ഇഷ്ടമായി....ഇത് കഥയാവില്ല....ഇതൊക്കെ തന്നെയാ നമുക്ക് ചുറ്റും നടക്കുന്നത്...നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്....

സസ്നേഹം,

ശിവ.

siva // ശിവ said...

പാവം നിമിഷ....ഈ കഥ ഇഷ്ടമായി....ഇത് കഥയാവില്ല നടന്ന സംഭവമാണെന്ന് എനിക്ക് തോന്നുന്നു....അങ്ങനെയല്ലേ....ഇതൊക്കെ തന്നെയാ നമുക്ക് ചുറ്റും നടക്കുന്നത്...നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്....

സസ്നേഹം,

ശിവ.

mmrwrites said...

ഒന്നും പറയാനില്ല.. :-D

smitha adharsh said...

എഴുതിക്കൊളൂട്ടോ....ഇനിയും നിറയെ കഥകള്‍ എഴുതിയെഴുതി...ഒരു വലിയ കഥാകാരി ആവട്ടെ...

ജിജ സുബ്രഹ്മണ്യൻ said...

രണ്‍ജിത്ത് : ഉല്‍ഘാടന കമന്റിനു നന്ദി
അനില്‍ : എനിക്ക് നന്നായി എഴുതാനൊന്നും അറിയില്ല..ഇതു തന്നെ പേടിച്ചു പേടിച്ചാ നിങ്ങളുടെ ഒക്കെ മുന്നിലേക്ക് അഭിപ്രായത്തിനു വേണ്ടി ഇട്ടു തന്നത്..നന്ദി കേട്ടോ
ചന്തു :പ്രോത്സാഹനത്തിനു നന്ദി
സജി : ഈ പ്രോത്സാഹനം ആണെന്റെ ശക്തി !!!
തണല്‍ : ഒത്തിരി വിശദീകരിച്ചു എഴുതാനൊന്നും സമയമില്ല..കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ പോരെ..ഇനിയും നന്നാക്ക്കാന്‍ ശ്രമിക്കാം കേട്ടോ..

കുഞ്ഞന്‍ ചേട്ടാ : ഈ പ്രോത്സാഹനത്തിനു ഒത്തിരി നന്ദി.ഓരോന്നും എഴുതുമ്പോഴും പേടിയാ..ഇതു കൊള്ളാവോ..എന്നെ ആരേലും ചീത്ത പറയുമോ എന്നൊക്കെ..പക്ഷേ ഈ പ്രതികരണങ്ങള്‍ എന്നില്‍ ഊര്‍ജ്ജ്ജം നിറക്കുന്നു.. നന്ദി
അനൂപ് : ഞാന്‍ എഴുതുന്ന ഓരൊ സംഭവവും ഞാന്‍ കണ്ടിട്ടുള്ള പച്ചയായ ജീവിതം ആണ്.ഇതൊരു വെറും കഥയല്ല.
അമൃത : ശരിയാണ്.പക്ഷേ അവന്‍ ഒരു മകന്‍ കൂടി ആയിരുന്നു.അമ്മ മരിക്കും എന്ന ഘട്ടം വന്നപ്പോള്‍ ഇഷ്ടപ്പെട്ട പെണ്ണിനെ മറക്കേണ്ടി വന്നു..അവനു ഇങ്ങനെ ഒരു വിഷമത്തിന്റെ ആവശ്യം ഇല്ല..എന്നാലും...

പാമരന്‍ ജീ
ഹരീഷ്
പ്രിയ
ഒ എ ബി

വല്യമ്മായി : എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി
ചന്ദ്രകാന്തം :
യാരിദ്:
ശിവ :നന്ദി
എം എം ആര്‍ : എന്തെങ്കിലും ഒന്നു പറയെന്നേ.. ഈ പണി തുടരാം എന്നോ ഇവിടെ വെച്ചു അവസാനിപ്പിച്ചോണം എന്നോ..എന്തും പറയാനുള്ള അനുവാദം തന്നിരിക്കുന്നു..ഹ ഹ ഹ

സ്മിത :ഒത്തിരി ഒത്തിരി നന്ദി കേട്ടോ

ഇവിടെ വന്നു കമന്റിയവര്‍ക്കും കമന്റാത്തവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നു..

Typist | എഴുത്തുകാരി said...

എന്തിനാ ഞങ്ങളെ ഇങ്ങിനെ വിഷമിപ്പിക്കുന്നതു്,
(കഥ എഴുതിയതിന്റെ കുഴപ്പം കൊണ്ടല്ലാട്ടോ) ആ കഥ കേട്ടീട്ടാ.

d said...

എഴുത്ത് തുടരുക. ആശംസകള്‍.
ഓഫ്: വിശാലത്തിന്റെ കമന്റ് കൊള്ളാം, ഹഹ.

ജിജ സുബ്രഹ്മണ്യൻ said...

യ്യോ മിര്‍ച്ചീ..ഇതെന്റെ ആദ്യത്തെ കഥ ഒന്നും അല്ല.. രണ്ടു മൂന്നെണ്ണം മുന്‍പും എഴുതിയിട്ടുണ്ട്..ആദ്യത്തെ കഥ എന്ന അവകാശ വാദം ഒന്നും എനിക്കില്ല.ഓരോന്നും എഴുതുമ്പോള്‍ ഉള്ളീല്‍ ഒരു പേടീയാ..കൊള്ളാമോ എന്ന ഒരു ചിന്ത..അതാ ഇങ്ങനെ കമന്റ്റിട്ടത്..

ടൈപിസ്റ്റ് : പ്രോത്സാഹനത്തിനു നന്ദി
വിശാലേച്ചീ : നിമിഷ ഞാന്‍ ആയിരുന്നെങ്കില്‍ നീ പോടാ പുല്ലേ എന്നും പറഞ്ഞു “ കൊള്ളാവുന്ന ഒരുത്തനേം“ കെട്ടി മക്കളുമൊക്കെ ആയി ജീവിക്കുകയേ ഉള്ളൂ..എല്ലാര്‍ക്കും ഞാന്‍ ആകാന്‍ പറ്റില്ലല്ലോ..
വീണ : നന്ദി കേട്ടോ..

പൊറാടത്ത് said...

ഈശ്വരാ.. കന്താരി ഇതിലും കൈ വെച്ചോ..!!? നന്നായി.

എന്തായാലും, ഈ പണി നിറുത്തണ്ട.. ആശംസകള്‍

ശ്രീ said...

ചേച്ചീ...

കഥ എഴുത്തും തുടങ്ങിയല്ലേ? ആശംസകള്‍.
തുടക്കം മോശമായില്ലാട്ടോ.
:)

ഒരു സ്നേഹിതന്‍ said...

ഹയ്... എന്താ ഇതു... ശൈലി നന്നായിരിക്കുണുട്ടൊ...

ധൈര്യമായി എഴുതിക്കോളൂ...

ആശംസകള്‍....

ബഷീർ said...

സത്യത്തില്‍ ആദ്യം പഴയ കള്ളന്റെ കാര്യം പോലെ ഇതു ഒരു സംഭവായിരിക്കുമെന്നാ കരുതിയത്‌.. പിന്നെ പ്രണയം തുടങ്ങിയപ്പോള്‍ ..ക്ലച്ച്‌ പിടിച്ചു..

നിമിഷയുടെ ജീവിതം നൈമിഷികമായ പ്രേരണയാല്‍ നഷ്ടമായി..

ആശംസകള്‍
OT:
കാന്താരികുട്ടി
ഇന്റര്‍വ്യൂ (കുഞ്ഞന്റെ പോസ്റ്റില്‍ നിന്നും കണ്ടിരുന്നു : )

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല കഥ. എഴുതണം കഥകള്‍.
ഓ;ടോ; കുറച്ചു ദിവസമായി എല്ലായിടത്തും വന്നിട്ട്. കണ്ടു കള്ളീ. കുഞ്ഞന്റെ ബ്ലൊഗില്‍. ഞാന്‍ അറിഞ്ഞില്ല റ്റി വി യില്‍ വന്ന കാര്യം. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉള്ളപ്പോള്‍ . പുതിയ പോസ്റ്റിടുമ്പോള്‍ ഒരു മെസ്സേജ് ഇടടാ .എന്റെ ഐ.ഡി എന്റെ ബ്ലോഗില്‍ ഉണ്ട്. എന്നാലും കാന്താരിക്കുട്ടിയെയും റ്റീച്ചറേയും ഒക്കെ കണ്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. എല്ലാ നന്മകളും നേരുന്നു

ജിജ സുബ്രഹ്മണ്യൻ said...

പൊറാടത്ത് ചേട്ടാ
ശ്രീ
സ്നേഹിതന്‍
കിലുക്കാം പെട്ടി ചേച്ചീ
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നു

Unknown said...

enthokkeyo ormippikkunnu ee kunju kadha

Murali K Menon said...

ആശംസകള്‍!

Murali K Menon said...

ആശംസകള്‍!